💞പ്രണയിനി 💞: ഭാഗം 25

pranayini shree

രചന: SHREELEKSHMY SAKSHA

 അത് അവളുടെ കല്യാണം ആയി നാട്ടിലാണ് ഇപ്പൊ. മഹി വേദ പറഞ്ഞത് കേട്ട് ഞെട്ടി.ഇത്രയും നാളും തന്നെ ഒഴിവാക്കാൻ വേണ്ടിയാണു കല്യാണക്കാര്യം പറഞ്ഞിരുന്നത് എന്നാണ് കരുതിയത്. എന്നാൽ അത് സത്യമായിരുന്നോ.. അവന്റെ മുഖം വാടുന്നത് വേദ കണ്ടു. എന്തിനാ മഹിയേട്ടാ നിങ്ങൾ ഇങ്ങനെ വേദനിക്കുന്നെ... ഞാൻ ഇല്ലേ... എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്. ഓ കല്യാണം... കല്യാണം ഓക്കെ ആയോ. അവൻ വേദന നിറഞ്ഞ ചിരിയോടെ ചോദിച്ചു. മഹിയേട്ടന് ഇഷ്ടമായിരുന്നു അല്ലേ... അവൻ വെറുതെ ഒന്ന് ചിരിച്ചു. എന്റെ കൂടെ ഒന്ന് വരാൻ പറ്റുവോ.. അവൾ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു. അവൻ നെറ്റി ചുളിച്ചു അവളെ നോക്കി. ഒരു കാര്യം പറയാൻ ആയിരുന്നു ഇവിടെ വെച്ച് വേണ്ടാ എന്ന് കരുതിയാണ്..ബീച്ച്.... ബീച്ച് വരെ വരാമോ... അവൾ ചെറിയ വിറയലോടെ ചോദിച്ചു. മ്മ്. അവൻ ഒന്ന് മൂളി അവന്റെ ബൈക്കിന്റെ അടുത്തേക്ക് നീങ്ങി. വേദ അവളുടെ സ്കൂട്ടി എടുത്തു. ബീച്ചിൽ തിരയെണ്ണി നിൽക്കുന്ന മഹിക്ക് പിന്നിൽ വേദ നിന്നു. നമ്മൾ ആഗ്രഹിക്കുന്നത് ചിലപ്പോ കിട്ടില്ല മാഷേ... അത് അങ്ങനെയാ...

മഹി തിരിഞ്ഞു വേദയെ നോക്കി. അവൾ ഒന്ന് ചിരിച്ചു. അനുഭവം ഉണ്ടെന്ന് തോന്നണു... മഹി തലചരിച്ചു ചോദിച്ചു. മ്മ് ഇപ്പോഴും. അവൾ സംശയത്തോടെ അവളെ നോക്കി. മഹിയേട്ടൻ ആയിരുന്നു എന്റെ ആദ്യ പ്രണയം... അവസാനത്തേതും... അവൻ ഞെട്ടലോടെ അവളെ നോക്കി. ഞെട്ടണ്ട... സത്യാണ്... കോളേജിൽ പഠിക്കുമ്പോ എപ്പോഴോ ഉള്ളിൽ കേറി കൂടിയതാണ്... വിട്ട് കളയാൻ തോന്നിയില്ല പറയാൻ പേടി ആയിരുന്നു. ധൈര്യത്തോടെ പറയാൻ വന്നപ്പോ മഹിയേട്ടന് ശിഖയെ ഇഷ്ട്ടാണെന്നു അറിഞ്ഞു. ഒരുപാട് കരഞ്ഞു മറക്കാൻ ശ്രമിച്ചു. അവളുടേതാണ് എന്ന് പറഞ്ഞു പഠിപ്പിച്ചു. പറ്റിയില്ല.... പിന്നെ അവളുടെ ഇഷ്ട്ടം അറിഞ്ഞപ്പോ എനിക്ക് സ്വർഗം കീഴടക്കിയ സന്തോഷം ആയിരുന്നു. മഹിയേട്ടനെ എനിക്ക് കിട്ടൂലോ എന്ന് ഓർത്ത്. ഒരുപാട് പിന്നാലെ നടന്നു. പക്ഷെ അവിടെല്ലാം മഹിയേട്ടൻ കണ്ടത് ശിഖയെ ആണ്. ഞാൻ കുറ്റം ആയിട്ട് പറഞ്ഞതല്ല... നമ്മൾ ഒരാളെ സ്നേഹിച്ചാൽ നമുക്ക്‌ ചുറ്റും അയാൾ ആയിരിക്കും.

അത് ആരുടേയും തെറ്റല്ല.... മഹിയേട്ടന് അറിയോ.. ഞാൻ കൊല്ലത്തുനിന്ന് ഇവിടെ വന്നു പഠിപ്പിക്കാൻ കാരണം മഹിയേട്ടൻ ഒരാൾ ആണ്. കാണാൻ പറ്റൂലോ എന്നുള്ളത് കൊണ്ടാണ്.... പക്ഷെ ഓരോ തവണ ഞാൻ കണ്ടപ്പോഴും മഹിയേട്ടന്റെ കണ്ണിൽ ശിഖയോടുള്ള പ്രണയം ആയിരുന്നു. പക്ഷെ എനിക്ക് അപ്പോഴും... എന്റെ സ്നേഹത്തിനു ഒട്ടും കുറവ് ഉണ്ടായില്ല...ഇപ്പോഴും ഇഷ്ട്ട.... അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. മഹി അപ്പോഴും കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു. എനിക്ക് അറിയാം മറക്കാൻ പാടായിരിക്കും എന്ന്... എന്നെങ്കിലും അതിനു പറ്റിയാൽ എന്നെ ഓർക്കണം കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.. എനിക്ക് ഒരുപക്ഷെ ശിഖയാവാൻ പറ്റില്ലായിരിക്കും പക്ഷെ എല്ലാം അറിഞ്ഞു സ്നേഹിക്കാൻ പറ്റും എന്ന ഉറപ്പുണ്ട്... ഒരുപാട് നാളായി പറയാൻ ഉള്ളിൽ കൊണ്ട് നടന്നതാണ്... എന്തോ ഒന്ന് പിന്നോട്ട് വലിച്ചു.. ഇപ്പൊ നഷ്ടപെടും എന്ന തോന്നല് കൊണ്ടാകും ഒരു ധൈര്യം വന്നു.. എന്നാ മഹിയേട്ടൻ പൊക്കോ...

ഞാൻ കുറച്ചു കഴിഞ്ഞേ പൊന്നുള്ളു.. അതും പറഞ്ഞു അവൾ കുറച്ചൂടെ കടലിലേക്ക് ഇറങ്ങി നിന്നു.തിരമാല അവളുടെ കാൽ നനച്ചുകൊണ്ടിരുന്നു. മഹി എന്ത് പറയണം എന്നറിയാതെ അവളെ നോക്കി നിന്നു. പിന്നെ തിരിഞ്ഞ് വണ്ടി അടുത്തേക്ക് നടന്നു. വേദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. സോറി മഹിയേട്ടാ...കള്ളം പറഞ്ഞതിന്...എനിക്ക് ഇനിയും വയ്യ നിങ്ങൾ അവളുടെ പിന്നാലെ നടക്കുന്നത് കാണാൻ... സോറി.. എല്ലാം മറക്കും എന്നെ സ്നേഹിക്കും എനിക്ക് ഉറപ്പുണ്ട്... അവൾ കണ്ണ് അമർത്തി തുടച്ചു തിരിച്ചു നടന്നു. 💞💞💞 പിറ്റേന്ന് രാവിലെയും ശിവ ഫോൺ എടുത്തു നോക്കി. പ്രണയിനിയുടെ മെസ്സേജ് ഒന്നുമില്ല ഞാൻ അയച്ചതൊട്ട് കണ്ടിട്ടുമില്ല.. അവനു ചെറിയ പേടി തോന്നി. ഫോൺ എടുത്ത് അഭിയെ വിളിക്കാൻ തുടങ്ങുകയും അവളുടെ മെസ്സേജ് വന്നതും ഒരുമിച്ചായിരുന്നു. മാഷേ..... Àaàæ... എവിടാരുന്നു... അവൾ തിരിച് ചിരിക്കുന്ന ഒരു സ്മൈലി ഇട്ടു. മാഷേ.. എനിക്കൊന്ന് കാണാൻ പറ്റുവോ...

ഓഹ് ഞാൻ തന്നെ കണ്ടു പിടിക്കണം എന്ന വാശി തീർന്നോ.... അത്.. നഷ്ടപ്പെടും എന്ന തോന്നലിനു മുൻപിൽ വാശിക്ക് ഒരു സ്ഥാനവും ഇല്ലാ മാഷേ.. ഓ അങ്ങനെ...കണ്ടിട്ട് എന്തിനാ... മാഷിന് എന്നെ ഓർമ ഉണ്ടാവില്ലേ... ഉണ്ടായിട്ട് എന്താ കാര്യം എന്റെ കല്യാണം ഉറപ്പിച്ചില്ലേ... മറുപടി ഒന്നും വന്നില്ല.. ഹെ പോയോ... ഇല്ലാ മാഷേ... എന്റെ ഒരു സമാദാനത്തിനു. ഓ ഓക്കെ.. ഇന്ന് കാണാൻ പറ്റുവോ.. ഇന്ന് പറ്റില്ല ഞാൻ ബിസി ആണ്. നാളെയും ബിസി ആണ്. അതിനു അടുത്ത ദിവസം നോക്കാം. മ്മ്. സ്ഥലം. ഇയാൾ തീരുമാനിച്ചോ.. ആ.. ഞാൻ പിന്നെ പറയാം ഓക്കെ.. പ്രണയിനി... നിന്നെ അല്ല നിന്റെ ആ കുരുത്തംകെട്ട പെങ്ങളെ പുറത്ത് ചാടിക്കാൻ എനിക്ക് അറിയാം. അങ്ങനെ വഴിക്ക് വാ... ശിവ ചിരിയോടെ ഫോൺ കറക്കി വെളിയിലേക്ക് പോയി. ശിഖ അപ്പൊ തന്നെ ശ്രദ്ധയെ വിളിച്ചു. ആ മാളു എന്തായി... എടി ഇന്നും നാളെയും മാഷ് ബിസി ആണ് അതിനു അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു. സ്ഥലം എന്നോട് തീരുമാനിക്കാൻ പറഞ്ഞു.

ആണോ അങ്ങേർക്ക് എന്താ ഇത്രയും തിരക്ക്.. എനിക്ക് എങ്ങനെ അറിയാന.. ആ അതെന്തേലും ആവട്ടെ അപ്പൊ അന്ന് നോക്കാം ഞാൻ ഇന്ന് അങ്ങേര് കെട്ടാന്നിരിക്കുന്ന പെണ്ണിനെ കുറിച്ച് വല്ലതും കിട്ടുവോ എന്ന് നോക്കട്ടെ വൈകിട്ട് വിളിക്കാം. ഇവിടെ മെസ്സ് ടൈം ആയി. ആടി.. ശരി. 💞💞💞 അന്നും കോളേജിൽ ശിവ വന്നിട്ട് ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ പിള്ളാർക്ക് എല്ലാം വല്ലാത്ത സന്തോഷം ആയിരുന്നു. ശ്രദ്ധ നൈസ് ആയി വിക്കിയെയും വിളിച്ചു ലാംഗ്വേജ് ക്ലാസ്സിൽ നിന്നും ചാടി. ഡീ കുരുപ്പേ നി ബാക്കി ഉള്ളവനെയും നന്നാവാൻ സമ്മതിക്കരുത്. ഓ പിന്നെ.. നീയൊക്കെ പഠിച്ചിട്ട് എന്തിനാ.. ഇങ്ങോട്ട് വാടാ ചെക്കാ.. അല്ല ഇപ്പൊ എന്തിനാ എന്നെ ക്ലാസ്സിൽനിന്ന് ചാടിച്ചേ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ... നമുക്ക്‌ ആ വെള്ള പറ്റായെ ഒന്ന് കാണണം. എന്തിന്..വിക്കി കണ്ണും തള്ളിച് ചോദിച്ചു കാര്യം ഉണ്ടെടാ നീ വാ.. ആ അവർ ഫ്രീ ആയതുകൊണ്ട് ലൈബ്രറിയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു അഭി.

ഇങ്ങേരുടെ വീട്ടിൽ പത്രം ഇല്ലേ... ലൈബ്രറിയുടെ വാതിലോളം വന്നു വിക്കി ശ്രദ്ധയോട് ചോദിച്ചു. ആ ആർക്ക് അറിയാം. നീ വാ.. അവർ അകത്ത് കേറി ഒന്നും അറിയാത്ത പോലെ ബുക്കും നോക്കി നടന്നു. പ്രതീക്ഷിച്ച പോലെ അവരെ കണ്ട് അഭി ഇങ്ങോട്ട് ചോദിച്ചു. എന്താ രണ്ടാളും ക്ലാസ്സിൽ കേറാതെ ഇവിടെ. ലാംഗ്വേജ് ആ മാഷേ വിക്കി പറഞ്ഞു. അതിനു.... വിക്കി ചമ്മൽ മറക്കാൻ മേലോട്ട് നോക്കി. അതല്ല മാഷേ ഒരു ബുക്ക് നോക്കാൻ വന്നതാ..ശ്രദ്ധ പറഞ്ഞു. ഈ ക്ലാസ് ടൈമിലോ.. അത് പിന്നെ മാഷേ ഞങ്ങൾ ക്യാന്റീനിൽ പോയിട്ട് വന്നപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങി അപ്പൊ കരുതി ഇനി കേറണ്ടന്ന്.. ശ്രദ്ധ വരുത്തിയ ചിരിയോടെ പറഞ്ഞു. മ്മ്.. അവൻ ഒന്ന് മൂളി വീണ്ടും പത്രത്തിലേക്ക് നോക്കി. അപ്പോഴേക്കും വിക്കിയും അവളും വന്നു അവനു എതിരെ ഇരുന്നു.

അവൻ തല പൊക്കി എന്തെന്ന രീതിയിൽ നോക്കി. മാഷേ ശിവ മാഷ് എന്താ ലീവ്.. രണ്ടീസായി വരുന്നില്ലല്ലോ... ഓ അപ്പൊ അതിനാണ് രണ്ടെണ്ണവും ക്ലാസും കട്ട്‌ ചെയ്ത് ഇങ്ങോട്ടേക്കു വന്നത്. അഭി മനസ്സിൽ ഓർത്തു. അത് മാഷിന്റെ കല്യാണം ആയി അതിന്റെ തിരക്കിലാ... ആണോ.. ആരാ പെണ്ണ് വിക്കി ചാടി കേറി ചോദിച്ചു. അഭി അവനെ ഒന്ന് നോക്കി. അറിയില്ല ദൂരെ എവിടെയോ ഉള്ളതാ.. മാഷിനോട് പറഞ്ഞില്ലേ.. (ശ്രദ്ധ ) കല്യാണം വിളിക്കാൻ ആയില്ലലോ ആവുമ്പോ പറയും. ഓ.. നിച്ഛയം ഓക്കെ കഴിഞ്ഞോ.. ഇല്ലാ ഉടനെ ഉണ്ടാവും. അപ്പോഴേക്കും ബെൽ അടിച്ചു. ആ വരുന്നില്ലേ രണ്ടാളും ഈ അവർ ഇക്കണോമിക്സ് ആണ്. അഭി ചിരിയോടെ എഴുന്നേറ്റു. ആ മാഷേ വരുവാ... ശ്രദ്ധ ഇളിയോടെ പറഞ്ഞു. 💞💞💞 വൈകിട്ട് ഹോസ്റ്റലിൽ ഇരുന്ന് ഫോണിൽ കുത്തുമ്പോഴാണ് ശ്രദ്ധയുടെ ഫോണിലേക്ക് അച്ഛൻ വിളിച്ചത്. കുറെ നേരം റിങ് ചെയ്ത ശേഷവും അവൾ ഫോൺ അറ്റൻഡ് ചെയ്യാത്തത് കണ്ട് ദിവ്യ ഫോൺ വാങ്ങി അറ്റൻഡ് ചെയ്തു.

ആ അങ്കിൾ.. ഇവിടെ ഉണ്ട് കൊടുക്കാം. എന്നും പറഞ്ഞു അവൾ ശ്രദ്ധക്ക് നേരെ നീട്ടി. ശ്രദ്ധ അവളെ ഒന്ന് രൂക്ഷമായി നോക്കി ഫോൺ വാങ്ങി. സച്ചൂ... മ്മ്.. സുഖാണോ... മ്മ്.. കഴിച്ചോ ആ... പഠിക്കിനുണ്ടോ നീയ്.. ആ... മാളൂനെ കാണാറുണ്ടോ... ആ... നിനക്ക് അടുത്ത് അവധി എങ്ങാനും ഉണ്ടോ.. ഇല്ലാ... ഉണ്ടേലും ഇല്ലന്നല്ലേ പറയു... ശ്രദ്ധ ഒന്നും മിണ്ടിയില്ല.. സച്ചൂ... ആ... നി ഒരാഴ്ച്ച ലീവ് ആക്കി.. ഇങ്ങോട്ട് വരേണ്ട ആവശ്യം ഉണ്ട്. എന്തിന്.... ഞാൻ വരുന്നില്ല.. നിനക്കെന്താ മോളെ... ഇത്രക്ക് പിണങ്ങാനും മാത്രം. പിണക്കം ഒന്നുമില്ല വരാൻ പറ്റില്ല അടുത്ത മാസം 2nd സെം തുടങ്ങാ.. അടുത്ത മാസം അല്ലേ ഈ ഒരാഴ്ച്ച ലീവ് ആക്കി എന്നും പറഞ്ഞു കാര്യം ഇല്ലാ.. ഉണ്ട് പഠിക്കാൻ ഏറെ ഉണ്ട്... ഇപ്പൊ തന്നെ ആരും എന്നെ കുറിച്ച് നല്ലതൊന്നും കേൾക്കാനില്ല എന്നാ പറയണേ.. പരീക്ഷക്ക് മാർക്ക് കുറഞ്ഞാൽ അതുംകൂടെ കേൾക്കാൻ വയ്യ.. അച്ഛൻ ഒന്ന് നിശ്വസിച്ചു. അത് ഫോണിലൂടെ കേൾക്കാമായിരുന്നു. ഈ പരീക്ഷക്ക് മാർക്ക്‌ കുറഞ്ഞാലും ഒന്നും പറയില്ല പോരെ നീ വരണം..

വന്നിട്ട് എന്തിനാണ്... അവളുടെ ഇഷ്ടക്കേട് നന്നായി സ്വരത്തിൽ അറിയാൻ പറ്റുമായിരുന്നു. മാളൂനെ ആലോചിച്ചു ഒരു കൂട്ടർ വന്നിരുന്നു.. അവളെ കാണാൻ ഒരിക്കൽ കൂടെ വരുന്നുണ്ട് ഈ ആഴ്ച തന്നെ... ആ നേരത്ത് നിങ്ങൾ രണ്ടും ഇവിടെ ഉണ്ടാവണം എന്ന് തോന്നി.. പറ്റില്ലേൽ അവളോട് പറഞ്ഞ മതി.. അമ്മക്ക് കൊടുക്കാം... അത്രയും പറഞ്ഞു അച്ഛൻ ഫോൺ അമ്മക്ക് കൊടുത്തു. ശ്രദ്ധ അപ്പോഴും ഞെട്ടി ഇരിക്കുവായിരുന്നു..ഈ കല്യാണ ആലോചന കൂടെ മാളു അറിഞ്ഞാൽ തകർന്നു പോകും. അവൾ ഓർത്തു. സച്ചൂ... സച്ചൂ... അവളുടെ മറുപടി കിട്ടാത്തത് കൊണ്ട് അമ്മ വിളിച്ചു. അപ്പോഴാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്. സച്ചൂ.. ആ... സുഖാണോ മോളെ അവിടെ... മ്മ്.. എന്തിനാ മാളൂന് ഇപ്പോഴേ കല്യാണം ആലോചിക്കുന്നേ... അതെന്ത് ചോദ്യ സച്ചു...

അവൾക്ക് പ്രായം എത്രായി എന്നാ നിന്റെ വിചാരം.. ഈ പ്രായത്തിലുള്ള കുട്ടിയോൾക്ക് രണ്ട് പിള്ളേരാവണ്ട സമയം കഴിഞ്ഞു. 25 വയസ് കൂടുതൽ അല്ലാലോ.. നിനക്ക് അങ്ങനൊക്കെ തോന്നും. ഇപ്പൊ വന്നിരിക്കുന്നത് നല്ല ആലോചനയാണ്.. എന്തായാലും അവൾ വന്നു കാണട്ടെ അവളുടെ ഇഷ്ടത്തിനെ എന്തായാലും നടത്തു... മാളു അറിഞ്ഞോ... ഉവ് വിളിച്ചിരുന്നു .. പെണ്ണ് ഒരേ കരച്ചിൽ ആണ് മോൾ ഒന്ന് പറ.. വിളിച്ചിട്ട് നാളെ തന്നെ രണ്ടാളും വരണം. മറ്റെന്നാളോ അതിനടുത്തീസോ അവര് വരും....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story