💞പ്രണയിനി 💞: ഭാഗം 34

pranayini shree

രചന: SHREELEKSHMY SAKSHA

അപ്പോഴേക്കും അമ്മയും അച്ഛനും വന്നിരുന്നു.. എന്താ മോളെ... അമ്മ വേവലാതിയോടെ ചോദിച്ചു.. അമ്മേ കള്ളൻ... കള്ളനോ.. മോള് കണ്ടോ. അച്ഛൻ ചോദിച്ചു. ആഹ് അച്ഛാ... സച്ചൂന്റെ റൂമിൽ നിന്ന് ദാ ആ മരത്തിൽ പോയി കേറി.. കൊക്കോ മരത്തിനു നേരെ ചൂണ്ടി ശിഖ പറഞ്ഞു. വിക്കി ഒന്ന് ഞെട്ടി... പണി വന്ന വഴി മനസിലായതും അവൻ അവളെ നോക്കി. ശിഖ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരയണ എന്ന മട്ടിൽ മേലോട്ട് നോക്കി. അതിനു സച്ചു നിന്നോട് പിണങ്ങി അതിനകത്തു അടച്ചു ഇരിക്കല്ലേ... ആ അതാണ്.. ഒരു പക്ഷെ മച്ചിന്റെ മോളിലൂടെ ആവും പോയെ... ഈ കള്ളൻ ഏതാണ്ട് വാനര ജന്മം ആണ്.. അതാകും. എവിടെ മോൾക്ക് തോന്നിയതാവും.. ഈ പട്ടപകൽ കള്ളൻ വരാനോ... അച്ഛൻ കൊക്കോയ്ക്ക് അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു. ഈയ് അങ്കിൾ.. അത് ചേച്ചിക്ക് വെറുതെ തോന്നിയതാവും അവിടെ എന്ത്.. ഒന്നുവില്ല...വിക്കി അച്ഛനെ തടഞ്ഞുകൊണ്ട് പറഞ്ഞു അല്ല മോനെ.. അവൾക്ക് അങ്ങനെ ഒരു സംശയം ഉണ്ടായ സ്ഥിതിക്ക് ഒന്ന് നോക്കിയേക്കാം... എന്തിന്... അവിടെങ്ങും ഒന്നുവില്ല.. ഞാൻ ഇപ്പൊ അവിടുന്ന് അല്ലേ വന്നേ.. അച്ഛൻ തിരിഞ്ഞ് ശിഖയെ നോക്കി..

അല്ല അച്ഛാ ഞാൻ കണ്ടതാ .. കള്ളൻ ആണോ കള്ളി ആണോ എന്ന് നോക്കിയാൽ മതി. എന്തേലും ആവട്ടെ ഒന്ന് നോക്കിയേക്കാം. അച്ഛൻ വീണ്ടും അതിനടുത്തേക്ക് നടന്നു. അങ്കിൾ കള്ളൻ ഒന്നുമില്ല ഞാൻ പോയി നോക്കാം... വിക്കി വീണ്ടും തടഞ്ഞു. മ്മ് ശരി.. അച്ഛൻ അവിടെ നിന്നു.. വിക്കി ശ്വാസം വലിച്ചു മുന്നോട്ട് ആഞ്ഞപ്പോൾ തന്നെ ശിഖ പറഞ്ഞു അച്ഛാ ചിലപ്പോ കള്ളന്റെ കൈയിൽ മാരകായുധങ്ങൾ ഉണ്ടെങ്കിലോ... വിക്കി ഒറ്റക്ക് പോകണ്ട നമുക്ക്‌ എല്ലാർക്കും കൂടെ പോവാം അപ്പൊ കള്ളൻ രക്ഷ പെടില്ല.. വിക്കി രണ്ടും കല്പ്പിച്ചു ആണ് അല്ലേ എന്ന രീതിയിൽ അവളെ നോക്കി. അവൾ ചിരിക്കാതിരിക്കാൻ കുറെ പാടുപെട്ടു. അച്ഛനും അമ്മയും അത് ശരിവെച്ചു മുന്നോട്ട് നടക്കാൻ തുടങ്ങവേ നിൽക്കകള്ളി ഇല്ലാതെ ശ്രദ്ധ മരക്കോമ്പിൽ നിന്ന് ചാടി ഇറങ്ങി. അച്ഛനും അമ്മയും അവളെ കണ്ട് ഒന്ന് ഞെട്ടി. മുറിക്ക് അകത്തു കയറിയ ഇവൾ എങ്ങനെ ഇവിടെ എന്നൊരു ഭാവം എല്ലാരിലും ഉണ്ടായിരുന്നു. ശ്രദ്ധ പ്രതേയ്കിച്ചു ഒന്നും നടന്നിട്ടില്ലാത്തത് പോലെ മുങ്ങാൻ നോക്കിയേലും അമ്മ പിടിച്ചു. നി മുറി വിട്ടു എപ്പോ പുറത്തിറങ്ങി.. അതൊക്കെ ഇറങ്ങി... മുറി തുറക്കാതെ പുറത്ത് ഇറങ്ങാൻ നീയാര് കുട്ടിച്ചാത്താനോ...

അച്ഛാ... നമ്മുട മച്ച് ഒന്ന് ഉയർത്തണം അല്ലേ... ശിഖ അച്ഛനെ നോക്കി ചോദിച്ചു. എന്താ മോളെ.... അല്ല... ഈ കുരങ്ങ് ഇല്ലേ കുരങ്ങ്... അതിനൊക്കെ ഒറ്റച്ചാട്ടത്തിന് നമ്മുടെ മച്ച് എത്തും... അച്ഛനും അമ്മയും കാര്യം മനസിലാവാതെ കണ്ണിൽ കണ്ണിൽ നോക്കി. ചില മനുഷ്യരും കുരങ്ങിനെ പോലെയാ അല്ലേ അമ്മേ... ഇപ്പൊ ഏകദേശം രണ്ടു പേർക്കും കാര്യം മനസിലായി.. ആ മോളെ... ചില മനുഷ്യ കുരങ്ങുകൾ ഉണ്ട് ഈ വീട്ടിൽ. അമ്മയും കളിയാക്കാൻ തുടങ്ങി . ശ്രദ്ധ ചാടി തുള്ളി പോകാൻ ആഞ്ഞതും ശിഖ പിന്നിൽ നിന്ന് വിളിച്ചു കുരങേ...... കുരങ്ങ് നിന്റെ മറ്റവൻ.... ആ ശിവ കോന്തൻ... മാഷ് ആണ് പോലും മാഷ്... ക്ണാപ്പൻ... അങ്ങേരെ എന്റെ കൈയിൽ കിട്ടിയാൽ വലിച്ചു കീറി ഭിത്തിയിൽ തേക്കും എന്ന് പറഞ്ഞേക്ക്.. അങ്ങേരുടെ ഒരു ഉപദേശം... ഉപദേശിക്കാൻ ആർക്കും പറ്റും. നിന്നെ ഓർത്ത ഞാൻ ഇത്രയും നാളും ക്ഷമിച്ചേ അല്ലേൽ പണ്ടേക്ക് പണ്ടേ കുത്തി കുടൽ എടുത്തേനെ...അങ്ങേർക്ക് എന്നെ ശരിക്ക് അറിയില്ല..... ഒരു ശിവശങ്കർ വന്നേക്കുന്നു. മഹാദേവൻ ആണെന്ന വിചാരം.. കോളേജിൽ ചെന്നാൽ അങ്ങേരുടെ ഒരു മീനും മീഡിയനും.... സ്റ്റാറ്റിസ്റ്റിക് ഏതാണ്ട് വലിയ സംഭവം ആണെന്ന വിചാരം...

. വീട്ടിലും സ്വസ്ഥത തരില്ല എന്ന് വെച്ചാൽ... അച്ഛനെ വിളിച്ചു കുറ്റം പറഞ്ഞിട്ട് പോരാത്തേന് ആണോ ഇനി നിന്നെ കൂടെ വിളിച്ചു പറഞ്ഞത്.... ഞാൻ ഉണ്ടല്ലോ വരുന്നവർക്കും പോന്നവർക്കും ഇട്ട് തട്ടാൻ... ഇനി അങ്ങേര് എന്റെ പേര് എവിടേലും ഉച്ഛരിച്ചു എന്ന് അറിഞ്ഞാൽ വല്ലോത്തിലും വിഷം കലക്കി കൊടുക്കും എന്ന് പറഞ്ഞേക്ക്... ഒരു ശിവ... വലിയ മാന്യൻ വന്നേക്കുന്നു... നി എന്ത് നോക്കി നിൽക്കുവാടാ... ഇങ്ങോട്ട് വാ... ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു വിക്കിയെ നോക്കി കലിപ്പിൽ പറഞ്ഞു അവൾചാടി തുള്ളി വീടിനകത്തേക്ക് പോയി.. എന്താപ്പോ ഇണ്ടായേ.... പരസ്പരം എല്ലാരും കണ്ണിൽ കണ്ണിൽ നോക്കി നിന്നു... എന്നിട്ട് ചന്ദനമഴ കാണാൻ പോയി.. 💞💞💞 നമ്മുക്ക് കുറച്ചു മുൻപോട്ട് സഞ്ചരിക്കാം.... ദിനങ്ങൾ മിനിറ്റുകളുടെ വേഗത്തിലും മാസങ്ങൾ ദിവസത്തിന്റെ വേഗത്തിലും കടന്ന് പോയി... സെക്കന്റ്‌ സെം കഴിഞ്ഞ് വിക്കിയും സച്ചുവും ഫ്രീ ആയി.. അമ്പിനും വില്ലിനും അടുക്കാതെ അപ്പു മീനുവിനോട് നിന്നു..

മീനു ആണേൽ നിന്നേം കൊണ്ടേ പോകു എന്ന് രീതിയിൽ നിൽപ് തുടർന്നു. അവിടെയും ഒരു കാര്യവും ഇല്ലാതെ ശ്രദ്ധക്ക് ദിനം പ്രതി മീനുവിന്റെ കൈയിൽ നിന്ന് ചീത്ത കേട്ടു. മഹി നിരാശ കാമുക പട്ടം എടുത്ത് അണിഞ്ഞു. വേദ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുണ്ട്.. മഹി അവളെ നല്ലൊരു ഫ്രണ്ട് ആയി കാണാൻ തുടങ്ങി.. ഫ്രണ്ടിൽ നിന്നും കാമുകിയിലേക്ക് അധിക ദൂരം ഇല്ലാ എന്ന ശുഭഭ്ത്തി വിശ്വാസത്തോടെ അവന്റെ പിന്നാലെ തന്നെ കൂടി. അഭി മാഷിന്റെ ചേട്ടൻ ശരത്ത് വിവാഹത്തിനു ഒരുങ്ങുന്നു.... കഞ്ചാവ് അല്ലാത്ത ഒരു പാവം കൊച്ച്.. ഒരു ഏട്ടത്തിയമ്മയെ കിട്ടിയ സന്തോഷത്തിൽ ആണ് അഭി. ലെച്ചുവിന്റെയും അജുവിന്റെയും നിച്ഛയം കഴിഞ്ഞു. അജു ജോലിക്ക് കയറി രണ്ട് മാസം കഴിഞ്ഞു. ലെച്ചുവിന് ഇനി കോഴ്സ് കഴിയാൻ കുറച്ചു മാസങ്ങൾ കൂടെ... ലൈസൻസ് കിട്ടിയതോടെ രണ്ടിന്റെയും ഭാവം മാറി.. എങ്കിലും തൻ ഒരു അധ്യാപകൻ ആണ്.. കുട്ടികൾ തന്നെ കണ്ടാണ് പഠിക്കേണ്ടത് എന്ന ബോധം ഉള്ളത് കൊണ്ട് അവൻ ചെറുതായി ഒന്ന് നന്നായി...

ശിവയുടെയും മാളൂന്റെയും നിച്ഛയം കഴിഞ്ഞു. ശിഖ നല്ല ബുദ്ധി ഉപദേശിച്ചതിൽ പിന്നെ ശിവ ശ്രദ്ധയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ശ്രദ്ധയെ പേടി ഉള്ളത് കൊണ്ട് ഒന്നും അല്ലാട്ടോ... ദിവസങ്ങൾ പോകെ തല്ല് കൂടിയും അടുത്തും പിണങ്ങിയും അവരുടെ സ്നേഹം വളർന്നു. ഒരാഴ്ച കഴിഞ്ഞാൽ ശിഖായുടെയും മാഷിന്റെയും കല്യാണം... ഒരാഴ്ച്ചക്ക് മുന്നേ തന്നെ വിക്കി പെട്ടിയും കിടക്കയും എടുത്ത് ലാൻഡ് ചെയ്തിരുന്നു. ഫറയും ദിവ്യയും രണ്ട് ദിവസം മുന്നേ എത്താം എന്ന് പറഞ്ഞു . എല്ലാം കൂടെ എന്താവോ എന്തോ... 💞💞💞 ഒരു സായാനം കടൽ തീരം. കടലിലേക്ക് കണ്ണും ശ്രദ്ധ കൊടുത്ത് മഹി നിൽക്കുന്നു. ശിഖ കുറച്ചു നേരം അവനെ നോക്കി നിന്നു... പിന്നെ പതിയെ വിളിച്ചു . മഹി.... എട്ടാ..... മടിച്ചു മടിച്ചാണ് അവൾ വിളിച്ചത്. അവൻ തിരിഞ്ഞു നോക്കി. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളും.. സോറി..... എന്തിന്.... ഞാൻ അല്ലേ സോറി പറയേണ്ടത് ശിഖയുടെ മനസ് അറിയാതെ പോയതിനു... അവൾ തല താഴ്ത്തി നിന്നു.. എന്നെങ്കിലും ഒരുവട്ടം ഇതുപോലെ താൻഉള്ളിൽ ഉള്ളത് തുറന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാം പെട്ടന്ന് കഴിയുമായിരുന്നില്ലേ... അവൾ ഒന്നും മിണ്ടിയില്ല...

അവൻ ഒന്ന് നിശ്വസിച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തി. പറഞ്ഞോ... ഈ വരുന്ന പതിനെട്ടാം തിയതി എന്റെ വിവാഹം ആണ്.. വരണം എന്ന്... മുഖത്തെ ചിരി മായാതെ തന്നെ അവൻ പറഞ്ഞു. വേദയെ ഓർത്താണ്.... ഞാൻ... ഏഹ് അത് വിട്ടേക്ക്... വേദ ഇന്ന് എന്റെ നല്ല ഫ്രണ്ട് ആണ്.... കഴിഞ്ഞ കാലങ്ങളിൽ അവളെ അറിയാതിരുന്നതിൽ വിഷമം ഉണ്ട്..തന്റെ സ്ഥാനത്ത് കാണാൻ സാധിക്കുന്നില്ല.. എങ്കിലും അവൾ എനിക്ക് ഇന്ന് പ്രിയപ്പെട്ടതാണ്.എന്തോ പറയാൻ തുടങ്ങിയ വേദയെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു.. അവൾ കണ്ണ് തുടച്ചു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... തനിക്ക് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും എന്ന് സ്ഥിരം ക്‌ളീഷേ പറയുന്നില്ല... പക്ഷെ.. എന്നേക്കാൾ മഹിക്ക് ചേരുന്നത് വേദയാണ്... അവൾ തന്നെ അത്രയും സ്നേഹിക്കുന്നുണ്ട്... അവൻ ഒന്ന് ചിരിച്ചു... അവനു നേരെ കല്യാണ കുറി നീട്ടി. അവൻ വാങ്ങിച്ചു തുറന്ന് നോക്കി. ശിവശങ്കർ.... ഹി ഈസ്‌ സോ ലക്കി... അവൾ വെറുതെ നോക്കുക മാത്രം ചെയ്തു. ഞാൻ വരും... എനിവെ.... കൻഗ്രാട്സ്... അവൾ ചിരിച്ചു... ഉടനെ ഞാനും ഒരു കുറി പ്രതീക്ഷിച്ചോട്ടെ.... ആദ്യം ഞാൻ ഒന്ന് ഓക്കെ ആവട്ടെടോ... തന്നെ ഒന്ന് മറക്കാൻ പറ്റുന്നില്ലെടോ..

എന്നെ ഓർക്കാതെ മഹിയെ സ്നേഹിക്കുന്ന ആളെ ഓർക്ക്... പറയാൻ എളുപ്പം... ശിഖ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഞാൻ പോവാണ്.... തിരിച്..... ആഹ്... അവൻ ചിരിച്ചുകൊണ്ട് അവളെ യാത്രയക്കി... പക്ഷെ ആ ഉള്ള് കരയുന്നത് ആരും കണ്ടില്ലാ... ശിഖ പോയി കഴിഞ്ഞു ഏറെ നേരം അവൻ അവിടെ നിന്നു... 💞💞💞 രാവിലെ തന്നെ പെൺപട മൊത്തം ഒരുക്കിന് കേറിയിട്ടുണ്ട്.. ശിഖ മെറൂൺ കളർ പട്ടിൽ തിളങ്ങി നിന്നു... വിക്കിക്കും അപ്പുവിനും നിന്ന് തിരിയാൻ സമയം ഇല്ലാ...ആകെ ഉള്ള രണ്ട് ആൺതരികൾ.. കൃഷ്ണൻമാമ്മക്ക് അവർ ഒരു സഹായം ആയിരുന്നു.. പിന്നെ ശ്രദ്ധ ആൺകുട്ടിയേക്കാൾ കാര്യത്തോടെ എല്ലാം കണ്ട് ചെയ്ത് നടന്നു.. അച്ഛാ... സദ്യയുടെ വേണു മാമൻ വന്നിരുന്നു.. ആഹ് ഞാൻ കണ്ടോളാം... അല്ല സച്ചു നി ഇതുവരെ ഒരുങ്ങിയില്ലേ...

വീട്ടിൽ നടക്കുന്ന വേഷം ഇട്ട് തലമുടി വാരിക്കട്ടി നിൽക്കുന്ന ശ്രദ്ധയെ കണ്ട് അച്ഛൻ അന്തം വിട്ടു ചോദിച്ചു... ആ... അതൊക്കെ നേരെ ആക്കാം..അപ്പു കലവറയിൽ എന്തിനോ പോയേക്കുവാന്... വിക്കിയെ നോക്കിയിട്ട് കാണുന്നില്ല... അവൻ ഇത് എവിടെ പോയി കിടക്കുവാണോ എന്തോ..... ഞാൻ ആ പന്തല് പണിക്ക് വന്നവരുടെ അടുത്തായിരുന്നു... അവർക്ക് കൊടുത്തതിന്റെ ബാക്കി കാശ് വലിപ്പിൽ ഇട്ടിട്ടുണ്ട്... എന്നും പറഞ്ഞു ശ്രദ്ധ ഓടാൻ തുടങ്ങി.. അച്ഛൻ കൈയിൽ കേറി പിടിച്ചു... നി ഇത് എവിടെ ഓടുവാ... അറയിൽ അവർക്ക് മുല്ലപ്പൂ തികഞ്ഞില്ലെന്ന് വാങ്ങാൻ വിടാൻ വിക്കിയെ കണ്ടില്ലാ.. നോക്കാൻ... എന്റെ സച്ചൂ അതിനൊക്കെ ആളുണ്ട്.. നി പോയി ഒരുങ്ങി... ഇറങ്ങേണ്ട സമയം അടുക്കുന്നു... ആ...ഒന്ന് മൂളി അവൾ എന്തിനോ വീണ്ടും ഓടി... അന്ന് അച്ഛന് അവളെകുറിച് മതിപ്പ് തോന്നി... ആൺകുട്ടി ഇല്ലാത്ത ദുഃഖം മറന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story