💞പ്രണയിനി 💞: ഭാഗം 35

pranayini shree

രചന: SHREELEKSHMY SAKSHA

സച്ചൂ.... ആ അമ്മായി... എന്റെ പെണ്ണെ നിന്നെ ഞാൻ ഒരുങ്ങാൻ വിട്ടത് അല്ലേ.... നി ഇപ്പോഴും ഇവിടെ കിടന്ന് കളിക്കാണ്.... നിക്കേ ആ... വിക്കി... വിക്കി ഓക്കെ അവിടെ കാണും നി പോയി ഒരുങ്ങിക്കെ... ഇനിയിപ്പോ ഒരു മണിക്കൂർ തികച്ചില്ല... ആ അമ്മായി... ആ അമ്മായി അല്ല ഈ അമ്മായി... രാധു... നി ഇവളെ കൊണ്ട് പോയി റെഡിയാക്കി... പെണ്ണിന്റെ അനിയത്തി ആന്ന്.. എല്ലാരും നോക്കും.. അപ്പൊ നീ ഇങ്ങനെ കണ്ണേർ കോലം പോലെ നിക്കാതെ....അമ്മായി രാദുവിനെ കൂട്ടി അവളെ അകത്തേക്ക് വിട്ടു.. മേമേ... ഞാൻ റെഡിയാവാം... എനിക്ക് 5മിനുട്ട് മതി... 5ഉം ഇല്ലാ 10 ഉം ഇല്ലാ.. നി വന്നേ.. രാധു അവളെ വിളിച്ചു മുറിയിൽ കേറി.. പിന്നാലെ ഫറയും ദിവ്യയു... എടി നിന്റെ ഡ്രസ്സ്‌ എന്തെ...രാധു അലമാര മൊത്തം തപ്പി കൊണ്ട് ചോദിച്ചു. അയ്യോ മേമേ ഞാൻ മറന്നു... അത് എനിക്ക് എന്തോ ഗിഫ്റ്റ് ആന്ന് പറഞ്ഞു മാളു.. അവളുടെ കൈയില... ഇനി അത് ഇട്ടില്ലെങ്കിൽ എന്നെ കൊല്ലും.

അവൾ മുറിയിൽ നിന്ന് ഇറങ്ങി മാളുവിനെ ഒരുക്കുന്ന മുറിയിൽ കയറി.. മാളു എന്റെ ഡ്രസ്സ്‌ എവിടെ... നിന്നെ ഞാൻ എവിടെ എല്ലാം തിരക്കി എന്റെ സച്ചൂ.... നിന്നെ ഒന്ന് കാണാൻ കിട്ടുന്നില്ലലോ... ഞാൻ അവിടൊക്കെ ഉണ്ടായിരുന്നു. നി എനിക്ക് ഡ്രെസ് താ... അവൾ ദൃതി കൂട്ടി പറഞ്ഞു. മാളു തട്ടിൽ നിന്ന് ഒരു കവർ എടുത്തു അവൾക് നേരെ നീട്ടി. അവൾ അത് തുറന്ന് നോക്കാതെ തന്നെ അതും കൊണ്ട് ഇറങ്ങി അപ്പുറത്തെ മുറിയിലേക്ക് ഓടി.. സച്ചു അത് അവിടെ വെച് തുറന്നു നോക്കും എന്ന് ശിഖ കരുതിയിരുന്നു അവൾക്ക് ചെറിയ വിഷമം തോന്നി.. എങ്കിലും അവൾ എല്ലാരേയും നോക്കി ചിരിച്ചു. മുറിയിൽ വന്നു ശ്രദ്ധ ഒരു ചിരിയോടെ അത് തുറന്ന് നോക്കി. കടുംനീല നിറത്തിൽ ഒരു ലഹങ്ക.. അവൾ അത് തിരിച്ചു മറിച്ചും നോക്കി അവളുടെ കണ്ണ് നിറഞ്ഞു. മേമ്മ കാണാതെ അവൾ അത് തുടച്ചു. നിറയെ സ്റ്റോൺ വർക്ക് ചെയ്ത ഒരെണ്ണം.. അവൾ അത് നുവർത്തി എടുത്തതും നല്ല വെയ്റ്റ് ഉണ്ടെന് അവൾക്ക് മനസിലായി..

രാധു അവളെ അത് നന്നായി തന്നെ ഉടുപ്പിച്ചു . ലോക്കറിൽ നിന്ന് ശിഖയുടെ ആഭരങ്ങൾ എടുത്ത സമയത്ത് ശ്രദ്ധയുടേതും എടുത്തിരുന്നു. കഴുത്ത് കവർ ചെയ്ത് കിടക്കുന്ന ഒരു നെക്ലേസ് മാത്രം അവൾ ഇട്ടു.. കൈ നിറയെ കല്ലു വെച്ച ഒറ്റകമ്പി സ്വർണ വളയും കടുംനീല കുപ്പിവളയും ഇടകളർത്തി ഇട്ടിരുന്നു.. നീല മൂക്കുത്തി വലിയ കാതിൽ വലിയ പഞ്ചവർണ്ണ ജിമുക്കി. ആകെ മൊത്തത്തിൽ ഒരു ആനച്ചന്തം... മേമ്മ പോയി ശിഖക്ക് വേണ്ടി വന്ന ബ്യൂട്ടീഷ്യനെ വിളിച്ചു വന്നു.. അവർ അവരുടെ പണി അവരുടെ പണി തീർത്തു. അവളുടെ തല നിറയെ മുല്ലപ്പൂ വെച് കൊടുത്തു അവളുടെ വെള്ളാരം കണ്ണുകൾ കൂടുതൽ എടുപ്പോടെ തിളങ്ങി.. അവൾ കണ്ണാടിക്ക് മുൻപിൽ ഒന്ന് നിന്ന് മൊത്തത്തിൽ നോക്കി.. എന്റെ പൊന്നെ ഇവക്ക് ഇത്രയും ലുക്ക് ഉണ്ടാരുന്നോ....ദിവ്യ അവളെ നോക്കി ചോദിച്ചു.. ആന്നെ... ഇതൊക്കെ എവിടെ കൊണ്ട് വെച്ചേക്കുവായിരുന്നടി... ലോക്കറിൽ ആണ് ആവശ്യമുല്ലപ്പോഴേ എടുക്കു.. ഓ തമാശ.. ഇഹ്ഹ്... ശ്രദ്ധ ചിരിച്ചു. ചേച്ചി എന്നെയും ഇതുപോലെ ആക്കുവോ... ഫറ ബ്യൂട്ടീഷ്യൻ ചേച്ചിയോട് ചോദിച്ചു. എടി മാനുഫാക്ച്ചറിങ് ഡിഫക്ട് മേക്കപ്പ് കൊണ്ട് മാറില്ല..

കോ...ഫറ ചുണ്ട് ചുളുക്കി. ആടി... ചേച്ചീടെ കൈയിൽ ഉള്ള പുട്ടി മൊത്തം അടിച്ചാലും നി നേരെ ആവില്ല.. എല്ലാരും കൂടെ ചിരിച്ചു. ഫറ വലിയ മൈൻഡ് ആക്കാതെ ഇരുന്നു.. എന്റെ ഫറ കുട്ടി..... ഇയ്യ് എന്റെ മൊഞ്ചത്തി അല്ലേ... അവളുടെ കവിളിൽ പിച്ചിക്കൊണ്ട് ശ്രദ്ദ പറഞ്ഞു. അവളുടെ മുഖം ചുവന്നു. എടി ദിവ്യയെ... നോക്കിയേ... കൊച്ച് ചുവന്നു ആപ്പിൾ പോലെ ആയി... ശ്രദ്ധ അവളുടെ കവിളിൽ അടിച്ചുകൊണ്ട് ദിവ്യയോട് പറഞ്ഞു. ഒന്ന് പോയെ ശ്രദ്ധ... അവളുട കൈയിൽ ഒരു തട്ട് കൊടുത്ത് ഫറ തട്ടം വലിച്ചു നേരെ ഇട്ടു. എന്ന മോളെ ഞാൻ പൊക്കോട്ടെ... ബ്യൂട്ടീഷ്യൻ ചേച്ചി ചോദിച്ചു. ആ ചേച്ചി... മാളുനോട് ഒന്ന് പറഞ്ഞേക്കെ... ആ... ബ്യൂട്ടീഷ്യൻ മുറി വിട്ടു പോയപ്പോൾ മേമ അകത്തേക്ക് കയറി.. സച്ചൂ..... തിരിഞ്ഞ് നിന്ന അവൾ തിരിഞ്ഞു നോക്കി.ഒന്ന് ചിരിച്ചു. അവർ ഒരു നിമിഷം അവളെ കണ്ണെടുക്കാതെ നോക്കി നിന്നു.. അവൾ ഒന്ന് കണ്ണടച്ചു ചിരിച്ചു കൊടുത്തു.. എന്റെ മോളെ നി ഇങ്ങനെ ചിരിക്കല്ലേ... പയ്യന്മാർ ഇന്ന് തന്നെ അടിച്ചോണ്ട് പോവും.. ഉവ്വോ.. അവൾ കളിയായി പറഞ്ഞു. മേമ വന്നു അവളെ ഉഴിഞ്ഞു വിരലിലെ ഞൊട്ട പൊട്ടിച്ചു.. നി വന്നേ ദേവിയേട്ടത്തിയെ ഒന്ന് കാണിക്കട്ടെ...

വല്ലപ്പോഴും അല്ലേ നിന്നെ ഇങ്ങനെ കിട്ടൂ... ഈയെ... അല്ല.. ഇത് ആദ്യം കാണേണ്ടത് എന്റെ മാളു ആണ്...മേമ്മയുടെ കവിളത്ത് ഒന്ന് തട്ടി അവൾ മാളുവിന്റെ മുറിയിലേക്ക് പോയി.. അവിടെ വേദയും അവളും ഇരുന്ന് എന്തോ സംസാരിക്കുകയായിരുന്നു.. അവൾ മുറിക്ക് അകത്തേക്ക് കേറി.. മാളു..... അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. ശിഖയും വേദയും അവളെ നോക്കി ഒരു നിമിഷം. ശിഖ ഓടി വന്നു അവളെ കെട്ടിപിടിച്ചു. സച്ചൂ...... ശിഖ കരയാൻ ഉള്ള പുറപ്പാട് ആണ് എന്ന് മനസിലായതും ശ്രദ്ധ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.. വെറുതെ ആ മേക്കപ്പ് ഇട്ട ചേച്ചിക്ക് പണി ഉണ്ടാക്കല്ലേ... കരഞ്ഞു കുളമാക്കല്ലേ...ശ്രദ്ധ ചിരിയോടെ പറഞ്ഞു. ഒരു നീർതുള്ളി ഒഴുകാൻ വെമ്പി നിന്നു.. കലവറയിൽ നിന്ന് അച്ചാർ വീണ മുണ്ട് മാറ്റാൻ ആണ് അപ്പു വീട്ടിലേക്ക് വന്നത്. തന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകുന്ന മീനുവിനെ അവൻ ഒന്ന് നോക്കി.. ആരോട് ചോദിച്ചിട്ട് ആടി എന്റെ മുറിയിൽ കേറിയേ.. അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി ചിരിച്ചു കാണിച്ചു ഇറങ്ങി പോയി..

ഇവളെന്താ.. ഒന്നും മിണ്ടാഞ്ഞത്..ആ.. അതോർത്ത് നിൽക്കൻ സമയം ഇല്ലാത്തത് കൊണ്ട് അവൻ റൂമിൽ കേറി മുണ്ട് മാറ്റിയുടുത്ത് ശ്രദ്ധയുടെ വീട്ടിലേക്ക് പോയി. കൃഷ്‌ണമാമേ... സച്ചു എന്തെ.. അവൾ റെഡി ആവാൻ പോയതാ മോനെ പിന്നെ കണ്ടില്ല... ആ.. വിക്കിയോ... വിക്കി...... വിക്കി ഇവിടെ ഉണ്ടാരുന്നു... ഇപ്പൊ കാണുന്നില്ല... ഇവനെന്താ കുട്ടിച്ചാത്തനോ..കലവറയിൽ ഉണ്ടാരുന്നു.. കുറച്ചു മുൻപ് കാണാതായി... എന്താണ് അളിയാ.. എന്നെ പറ്റി കുറ്റം പറയുന്നേ... അപ്പു തിരിഞ്ഞു നോക്കി. 32പല്ലും കാണിച് വിക്കി. നി എവിടെ ആയിരുന്നെടാ... മിണ്ടരുത്... ബംഗാളികൾ പോലും ഇങ്ങനെ പണി എടുക്കില്ല... ഉഫ്.. ശ്രദ്ധയുടെ ഒരു മുല്ലപ്പൂ.... എന്നെ ഇപ്പൊ ടൗൺ വരെ ഓടിച്ചതാ... ഓ നി ഇതിന്റെ ഇടക്ക് ടൗണിൽ പോയോ.. ആന്നെ.... ഇപ്പോഴാ ഒന്ന് ഫ്രീ ആയെ.. ഇപ്പൊ ഫ്രീ ആണോ.. നി എന്ന ആ മണ്ഡപത്തിലേക്ക് ഒന്ന് ചെല്ല്.. ആഹാ അപ്പൊ പണി തരാൻ വേണ്ടി തപ്പി നടന്നതാ അല്ലേ... ഇഹ്ഹ്.. ചെല്ല് മുത്തേ...

അപ്പു അവന്റെ താടിയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. ആഹ്.. വിക്കി..... വിക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ശ്രദ്ധ പിന്നിൽ നിന്ന് വിളിച്ചത് അപ്പുവും, വിക്കിയും ശ്രദ്ധയുടെ അച്ഛനും അവിടേക്ക് നോക്കി. വിക്കിയും അപ്പുവും വാ തുറന്ന് പോയി.. അച്ഛന്റെ കണ്ണ് നിറഞ്ഞു. അച്ഛൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു... എന്തുകൊണ്ടോ ശ്രദ്ധയുടെയും കണ്ണ് നിറഞ്ഞു.. മോളെ..... കൃഷ്ണാ..... അച്ഛൻ എന്തോ പറയാൻ വന്നതും അച്ഛനെ ആരോ വിളിച്ചു അച്ഛൻ അങ്ങോട്ട് പോയി.. ശ്രദ്ധ കണ്ണ് തുടച് വിക്കിയെയും അപ്പുവിനെയും നോക്കി. രണ്ടും ഇപ്പോഴും വായും തുറന്ന് അവളെ നോക്കുവാന്.. വാ അടക്ക... ഈച്ച കേറും രണ്ടിനെയും നോക്കി പറഞ്ഞു.. എങ്ങനെ.... ശ്രദ്ധ ഒന്ന് സ്റ്റൈലിൽ നിന്നു കൊണ്ട് ചോദിച്ചു.. "കാവിലെ ഭഗവതി നേരിട്ട് വന്ന പോലെ..." രണ്ട് പേരും ഒരേ പോലെ പറഞ്ഞു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story