💞പ്രണയിനി 💞: ഭാഗം 36

pranayini shree

രചന: SHREELEKSHMY SAKSHA

"കാവിലെ ഭഗവതി നേരിട്ട് വന്ന പോലെ..." രണ്ട് പേരും ഒരേ പോലെ പറഞ്ഞു. ശരിക്കും... ശ്രദ്ധ തല ചരിച്ചു ചോദിച്ചു. ആ പെണ്ണെ.... ഇപ്പൊ നിന്നെ കണ്ടാൽ ഒന്ന് കേറി പ്രേമിച്ചാലോ... എന്നൊരു തോന്നൽ..... വിക്കി ചെറുതായി സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു. ആ....അവൾ നാണത്താൽ വിരൽ കടിച്ചു നിലത്ത് കാൽകൊണ്ട് കളം വരക്കുമ്പോലെ കാണിച്ചു. പക്ഷെ..... വിക്കി ഒന്ന് നെടുവീർപ്പിട്ടു.. പക്ഷെ....? പക്ഷെ ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ ആ തോന്നൽ ഓക്കെ മറഞ്ഞു ഫുൾ ബ്ലാങ്ക് ആവ.... വിക്കി ചിരിച്ചോണ്ട് പറഞ്ഞു. പിന്നല്ല......അപ്പു അത് കേട്ട് ചിരിച്ചോണ്ട് അവര് രണ്ടും ഹൈഫൈ അടിച്ചു. എനിക്ക് എന്താണ്ടാ തെണ്ടി കുഴപ്പം..അവൾ കേറുവോടെ ചോദിച്ചു. കുഴപ്പം ഇല്ലാത്തതാണ് മുത്തേ കുഴപ്പം... അപ്പു കളിയാക്കി പറഞ്ഞു. വോ....അവൾ മുഖം കോട്ടി തിരിഞ്ഞു നടന്നു.. വിക്കിയും അപ്പുവും മണ്ഡപത്തിലേക്ക് പോകാൻ ഇറങ്ങി. അപ്പുവും വിക്കിയും കൂടെ എന്തോ കാര്യം പറഞ്ഞു നടക്കുകയായിരുന്നു.

അപ്പു തിരിഞ്ഞു നടന്നത് കൊണ്ട് എതിരെ വന്ന മീനൂനെ കണ്ടില്ലാ... അവൾ നിലത്ത് നോക്കി നടന്നത് കൊണ്ട് അവളും അവനെ കണ്ടില്ലാ.. രണ്ടും കൂടെ കൂട്ടി ഇടിച്ചു. ആഹ്.. സോ...... സോറി പറയാൻ തുടങ്ങുമ്പോൾ ആണ് അവൻ മീനൂനെ കണ്ടത്.അവൻ അത് അപ്പാടെ വിഴുങ്ങി. മീനു അത് കാര്യമാക്കാതെ നെറ്റി ഉഴിഞ്ഞു അകത്തേക്ക് കേറി.. മജന്തയും ഓറഞ്ചും കൂടെ ഉള്ള ഒരു ദാവണി ആയിരുന്നു അവളുടെ വേഷം..മുല്ലപ്പൂ വെച്ച മുടി പിന്നിലോട്ട് വലിച്ചിട്ടു അവൾ അകത്തേക്ക് കേറി... ഒരു അവസരം കിട്ടിയാൽ പുറകെ വരുന്ന മീനുവിന്റെ മാറ്റം അവൻ ശ്രദ്ധിച്ചു. അവൾക്കിട്ട് ഒന്ന് കൊള്ളിക്കാനായി തന്നെ കുറച്ചു അടുത്തു നിന്ന് മേമ്മയോട് സംസാരിച്ചു നിന്ന ശ്രദ്ധയെ അവൻ ഉറക്കെ വിളിച്ചു. സച്ചൂ..... സച്ചുവിനോപ്പം മീനുവും തിരിഞ്ഞു നോക്കും എന്ന് അവനു ഉറപ്പായിരുന്നു. മീനു തിരിഞ്ഞു നോക്കിയേലും പെട്ടന്ന് തന്നെ തിരിഞ്ഞ് അകത്തേക്ക് നടന്നു. പിന്നെ... വെളിയിൽ എങ്ങും പോയി നിക്കല്ലേ.... ശങ്കരൻമാമ്മ പുതിയ കോലം ആന്ന് പറഞ്ഞു പാടത്ത് കൊണ്ട് വെക്കും...

. ശ്രദ്ധയെ നോക്കി അൽപ്പം ഉച്ചത്തിൽ തന്നെ അവൻ പറഞ്ഞു. ശങ്കരൻമാമൻ മീനുവിന്റെ അച്ഛൻ ആണ്. പറഞ്ഞത് മീനുവിനെ ഉദ്ദേശിച്ചാണ് എന്ന് ശ്രദ്ധക്കും മീനുവിനും മനസിലായി.. ഉടനെ മീനുവിന്റെ ഒരു മറുപടി പ്രതീക്ഷിച്ചെങ്കിലും അവൾ തിരിഞ്ഞുപോലും നോക്കാതെ അകത്തേക്ക് പോയി.. ആ... ഞാൻ നോക്കിക്കോളാം.. ശ്രദ്ധ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു. അപ്പു അവളെ നോക്കി ഒന്ന് ചിരിച്ചു തിരിഞ്ഞു നടന്നു. അല്ല അളിയാ.... നിയിപ്പോ ശ്രദ്ധക്കിട്ടാണോ.. ആ മീനൂനിട്ടാണോ തട്ട് കൊടുത്തേ...വിക്കി വലിയ എന്തോ ആലോചന പോലെ നോക്കി കൊണ്ട് അപ്പുനോട് ചോദിച്ചു. നിനക്ക് എന്ത് തോന്നി... അപ്പു ചിരിച്ചോണ്ട് ചോദിച്ചു. ഒരു വെടിക്ക് രണ്ട് പക്ഷി... ഗൊച്ചു ഗള്ളൻ... അപ്പു അവന്റെ താടിയിൽ പിടിച്ചു വലിച്ചു. എന്റെ പൊന്നു ചേട്ടാ... കഷ്ടപ്പെട്ട് വളർത്തുന്ന സാദനം ആണ്.. ചേട്ടൻ കൂടെ കൂടെ ഹർഭജന്റെ തലക്കിട്ട് അടി പോലെ ഈ താടിയിൽ പിടിച്ചു വലിക്കുന്നത് എന്തിനാ.... ആകപ്പാടെ നാലും മൂന്നും ഏഴ് പൂടയും ഉണ്ട്....

വിക്കി താടി ഉഴിഞ്ഞു മൂക്കു പിഴിയും പോലെ കാണിച് ദുഖത്തോടെ പറഞ്ഞു. അചൂട..... അപ്പു അവന്റെ കവിളത്ത് തലോടി.. അപ്പുവിന്റെ ബൈക്കിൽ കേറി രണ്ടും മണ്ഡപത്തിലേക്ക് പോയി അത് നിങ്ങടെ മുറപ്പെണ്ണ് അല്ലേ...പിന്നെന്താ നിങ്ങൾക്ക് ഇഷ്ട്ടം അല്ലാതെ... വിക്കി വണ്ടി ഓടിക്കുന്ന അപ്പുവിനോട് അടുത്തേക്ക് ആഞ്ഞു കൊണ്ട് ചോദിച്ചു. അപ്പു ഒന്നും പറയുന്നില്ല എന്ന് കണ്ടതും വിക്കി പറയാൻ തുടങ്ങി. എന്തായാലും കൊച്ച് പൊളിയാ... തനി നാടൻ... അന്ന് ആ അമ്പലത്തിൽ നിന്നുള്ള വരവ് ആഹ് എന്റെ സാറെ... എന്റെ കണ്ണടിച്ചു പോയി.. അതെന്താ അവള് നിന്റെ കണ്ണ് അടിച്ചു പൊട്ടിച്ചോ..അപ്പു ചോദിച്ചു. ഓ...ചളി..... ഞാൻ കാര്യായിട്ട് പറഞ്ഞതാ...ഇന്ന് ആ ദാവണി അവൾക്ക് നന്നായി ചേരുന്നുണ്ട്..ഒരു കൊച്ച് സുന്ദരി.. നിങ്ങളെ അല്ലാതെ ഒരുത്തന്റെ മുഖത്ത് നോക്കില്ല... അപ്പൊ നിങ്ങൾക് അഹങ്കാരം, ജാഡ.. വേണ്ടെങ്കിൽ വേണ്ടാ...അല്ലേലും എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ലലോ..

വിക്കി പരിതപിച്ചു.. അപ്പു പിന്നെയും സൈലന്റ്.വിക്കി പറയുന്നതെല്ലാം സത്യമാണ് എന്ന് അവനു അറിയാമായിരുന്നു. മീനു സുന്ദരി ആണ്...എന്നെ അല്ലാതെ വേറെ ഒരാണുങ്ങളോടും മിണ്ടില്ല മുഖത്ത് നോക്കുന്നത് തന്നെ അപൂർവം. വിക്കി എന്തോ പറയുന്നത് കേട്ടാണ് അപ്പു വീണ്ടും ബോധത്തിലേക്ക് വന്നത്. അല്ല അവളുടെ പേരെന്താ മീനു എന്ന് തന്നെയാണോ.. മീനാക്ഷി.... വലിയ താൽപ്പര്യം ഇല്ലാത്ത പോലെ അപ്പു പറഞ്ഞു. നിങ്ങടെയോ.. അപ്പു എന്നെ എനിക്ക് അറിയൂ ശരിക്കും പേര് എന്താ... ഋഷികേശ്... ആഹ് ഇത്രയും പഞ്ചുള്ള പേരും കൊണ്ട് നടന്നിട്ടാണോ അപ്പു എന്ന് വിക്കി ചിരിച്ചു. അപ്പു വീണ്ടും സൈലന്റ്. മീനാക്ഷി ഋഷികേശ്.... ചെ ചേരില്ല... മീനാക്ഷി വിക്കി.. അല്ല മീനാക്ഷി വിക്രം സത്യ... ആഹ് പൊളി.... ഇനി നി പുറകിൽ ഇരുന്ന് ഒരക്ഷരം മിണ്ടിയാൽ മണ്ഡപം വരെ മോൻ നടക്കേണ്ടി വരും അപ്പു കലിപ്പ് ആയതും വിക്കി സൈലന്റ് ആയി. ഇവിടെ തകർത്തു ദക്ഷിണ കൊടുപ്പ് ആണ്. കുനിഞ്ഞും നുവർന്നും ശിഖ ഒരു വഴിക്ക് ആയി.

നടുവിന് കൈയും കുത്തി ശിഖ നിന്നു. ഫോട്ടോ എടുക്കാൻ വന്ന ചേട്ടൻ അതും ഒരു പ്പോസ് ആക്കി ഫോട്ടോ എടുത്തു.. ദക്ഷിണ കൊടുപ്പ് കഴിഞ്ഞ് ഫോട്ടോ എടുപ്പ് ആയി... പലതരം ഫോട്ടോ എടുപ്പ്. അതുവരെ അടുക്കളയിൽ ചുറ്റി പറ്റി നിന്ന ശ്രദ്ധ ഓടി വന്നു ശിഖയുടെ കഴുത്തിലൂടെ കൈ ചുറ്റി നിന്നു. ചേട്ടാ.... ഒരു ക്ലിക്ക്... ശ്രദ്ധ വിളിച്ചു പറഞ്ഞു. ശ്രദ്ധയെ കണ്ട് ക്യാമറ ചേട്ടന്റെ കണ്ണ് തിളങ്ങി ഒന്നിന് പകരം ഒമ്പത് ക്ലിക്ക് എടുത്തു. ശിഖ ആ കാര്യം പതിയെ ശ്രദ്ധയുടെ ചെവിയിൽ പറഞ്ഞതും ശ്രദ്ധയുടെ ഉള്ളിലെ സൈക്കോ ഉണർന്നു. ശിഖയുടെ കൂടെ പല പോസിൽ നിന്ന് ആ ക്യാമറ ചേട്ടനെ കൊണ്ട് തന്നെ അവൾ ഇരു 10-500 ക്ലിക്ക് എടുപ്പിച്ചു. ഇനിയും ശ്രദ്ധ അവിടെ നിന്നാൽ ആ പാവം ചേട്ടൻ ഫോട്ടോ എടുത്ത് മരിക്കും എന്ന് മനസിലാക്കിയതും ശിഖ വെള്ളമെടുക്കാൻ എന്ന രീതിയിൽ അവളെ അടുക്കലിയിലേക്ക് പറഞ്ഞു വിട്ടു. ശിഖ പതിയെ ക്യാമറ ചേട്ടന്റെ അടുത്തു വന്നു... വെറുതെ ചൊറിഞ്ഞു പണി വാങ്ങാൻ നിൽക്കണ്ടാട്ടോ... കൂടിയ ഇനമാ... അവൾ ചിരിച്ചോണ്ട് പറഞ്ഞതും അവൻ ഒരു വളിച്ച ഇളി കൊടുത്തു. ശ്രദ്ധ ശിഖക്ക് വെള്ളം കൊടുത്തു ഗ്ലാസ് വാങ്ങാൻ നിൽക്കുമ്പോഴാണ് പുറത്ത് ഒരു ഉഗ്രൻ അടികിട്ടിയത്. ആഹ്...

ശ്രദ്ധ എരിവ് വലിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയതും പിന്നിൽ ശ്യാം. എടാ പട്ടി... നീയിത് എവിടെ ആയിരുന്നു. അവന്റെ കൈ പിടിച്ചു തിരിച്ചുകൊണ്ട് ശ്രദ്ധ ചോദിച്ചു. ഊ.... മോളെ ക്ഷമിക്ക് അമ്മവീട്ടിൽ ഒരു കല്യാണം ഉള്ള കാര്യം ഞാൻ പറഞ്ഞതല്ലേ.. ക്ഷമിക്കി..നി കൈവിട്ട്..കൈവിട്.... ശ്രദ്ധ കൈ വിട്ടു.. ഊഹ്... അവൻ കൈ കുടഞ്ഞു. അവൻ എന്തെ വിക്കി.... അവൻ മണ്ഡപം വരെ പോയി.. ഒരു 5മിനുട്ട് ഇപ്പൊ നമ്മൾ ഇറങ്ങും. ആഹ്... മാളു ഇത്.. ശ്യാം.. ആഹ്... വാനരപ്പടയിലെ അവസാന ആള് അല്ലേ..ശിഖ ചിരിയോടെ പറഞ്ഞതും ശ്യാംവും ശ്രദ്ധയും ചിരിച്ചു. അവൻ കൈയിൽ കരുതിയ ഗിഫ്റ്റ് അവൻ ശിഖക്ക് നേരെ നീട്ടി.. അവൾ ചിരിയോടെ അത് വാങ്ങി വെച്ചു. ശ്യാം അവിടെ എല്ലാം ചുറ്റി കറങ്ങി. വായിനോട്ടത്തിൽ ഏർപ്പെട്ടു. ഫറയും ദിവ്യയും അതിൽ പി എച് ഡീ എടുത്തിട്ടുള്ളത് കൊണ്ട് കാര്യപരിപാടികൾ മുടക്കം കൂടാതെ നടന്നു. കുറച്ചു കഴിഞ്ഞ് എല്ലാരും മണ്ഡപത്തിലേക്ക് തിരിച്ചു.

അച്ഛന്റെ കൈപിടിച്ചു ശിഖ കാറിൽ കയറി. മണ്ഡപത്തിൽ എത്തിയപ്പോഴും ആ ക്യാമറ ചേട്ടൻ ശ്രദ്ധയെ പുറകെ നടന്നു ഫോട്ടോ എടുത്തു പക്ഷെ കുറച്ചു കണ്ണുകൾ ഇത് വീക്ഷിക്കുന്നത് പാവം അറിഞ്ഞില്ല. അതെ... അവൾ അല്ല അതാണ് കല്യാണപെണ്ണ്... ശ്യാം ഒരു അൽപ്പം ഗൗരവത്തോടെ പറഞ്ഞു. അവൻ ഒന്ന് ചിരിച്ചിട്ട് ഒഴിഞ്ഞു മാറി നടന്നു. സമയം കഴിയും തോറും ശിഖയുട പേടി കൂടി കൂടി വന്നു. അവൾ കൈയിലെ തൂവാല ഇട്ട് തിരിച്ചുകൊണ്ടിരുന്നു. ശ്രദ്ധ ഗ്രീൻറൂമിലേക് വന്നപ്പോൾ അവൾ ഓടിപ്പോയി കൈയിൽ പിടിച്ചു. എടി എനിക്ക് പേടി ആവുന്നു.. അതിനു ഒരു പൊട്ടി ചിരി ആയിരുന്നു അവളുടെ മറുപടി.. സിഗററ്റ് വേണോ... നസ്രിൻ എടുത്തപോലെ ഒരു പഫ് എടുക്ക് ശരി ആവും. പോടീ... സത്യായിട്ടും എനിക്ക് കൈയും കാലും വിറക്കുന്നു.. പിടിച്ചു കെട്ടി വെക്ക്... അല്ലാതെ ഞാൻ എന്ത്പറയാനാ.... ശ്രദ്ധ ചിരിയോടെ ചോദിച്ചു.. നിന്നോട് പറയാൻ വന്ന എന്നെ വേണം ഒലക്കക് അടിക്കാൻ.. ശിഖ കെറുവിച്ചു.

ശ്രദ്ധ ചിരിയോടെ അവളുടെ കെറുവ് നോക്കി നിന്നു. സച്ചൂ... വാ.. ചെറുക്കൻ വന്നു.. താലം എടുക്ക്. പുറത്ത് നിന്ന് അപ്പച്ചി വിളിച്ചു. ഞാൻ പോകട്ടെ...ശ്രദ്ധ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ശിഖ കൈയിൽ കേറി പിടിച്ചു എടി നി ഇവിടെ നിക്ക് എനിക്ക് പേടിയാ... ഒന്ന് പോയെ പെണ്ണെ... ഞാൻ പോയി നിന്റെ കിളവൻ മാഷിനെ സ്വീകരിച്ചിട്ട് വരാം.. കണ്ണച്ചു കാണിച്ചുകൊണ്ട് ശ്രദ്ധ പറഞ്ഞു.. അഷ്ടമംഗല്യം എടുത്ത് അമ്മായി മുൻപിൽ അതിനു കൂടെ അപ്പുവും ഒരു കൊച്ച് ആൺകുട്ടിയും കിണ്ടിയും മാലയുമായി .പിന്നിൽ താലം പിടിച്ചു ശ്രദ്ധയും മറ്റു കുട്ടികളും. ശിവ അഭി അമ്മാവൻ അമ്മായി അമ്മ ലെച്ചു തുടങി ആൾക്കാർ മറു സൈഡിൽ . ആൺകുട്ടി ശിവയുടെ കാലു കഴുകി അപ്പു മാലയിട്ട് ചന്ദനം തോട്ട് ശിവയെ സ്വീകരിച്ചു. വിക്കിയും ശ്യമുമും സൈഡിൽ നിന്ന് ഇതെല്ലാം നോക്കി കണ്ടു.

ശിവയെ സ്വീകരിച്ചു കൊണ്ടുവന്നു. ശിവയും ശിഖയും അമ്പലത്തിൽ കയറി ശ്രീകൃഷ്ണ സന്നിധിയിൽ വെച് തുളസി മാല ഇട്ട് തൊഴുതു വന്നു.. മൂഹൂർത്തം ആയപ്പോൾ അച്ഛന്റെ കൈ പിടിച്ചു ശിഖ മണ്ഡപത്തിൽ കയറി. നടയിലേക്ക് നോക്കി തൊഴുതു ശിവക്ക് അരുകിൽ ഇരുന്നു. (കൊട്ടെടാ മേളം കെട്ടട താലി ) നാദസ്വരം മുഴങ്ങി.... തൊഴുതുപിടിച്ച കൈകളോട് ശിഖ ശിവയുടെ താലി ഏറ്റുവാങ്ങി. ലെച്ചു അവളുടെ മുടി പൊക്കി കൊടുത്തു.പൂക്കൾ അവരുടെ മേൽ വർഷിച്ചു. ശിഖ മാല ചാർത്തി ശിവയും.ശിഖായുടെ സീമന്ത രേഖ ശിവയുടെ അണിവിരലാൽ ചുവപ്പ് രാശി പടർന്നു. കന്യാധാനം... ശിവയുടെ വലതു കൈയിലേക്ക് ശിഖയുടെ കൈ അച്ഛൻ ചേർത്തു വെച്ചു. അച്ഛന്റെയും എല്ലാരുടെയും കണ്ണ് നിറഞ്ഞു. സന്തോഷത്തിന്റെ നീർ തുള്ളി.. മൂന്നു തവണ അഗ്നിയെ വലം വെച് ശിഖയെ ശിവ സ്വന്തമാക്കി... "പ്രണയിനിയുടെ കാത്തിരിപ്പുകൾ ലക്ഷ്യത്തിലെത്തി.... അവൾ അവളുടെ പ്രിയനേ സ്വന്തമാക്കി....".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story