💞പ്രണയിനി 💞: ഭാഗം 38

pranayini shree

രചന: SHREELEKSHMY SAKSHA

ശ്രദ്ധ മീനുവിനെ തപ്പി ഇറങ്ങി. പുളി മരത്തിനു താഴെ ഇരുട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു മീനു. ശ്രദ്ധ പിന്നിലൂടെ ചെന്ന് അവളുടെ തോളത്ത് കൈ വെച്ചു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. അവൾ കരയുകയായിരുന്നു എന്ന് ശ്രദ്ധക്ക് മനസിലായി.. സച്ചൂ... ഞാൻ ഒന്ന് ഒറ്റക്ക് നിന്നൂട്ടെ പ്ലീസ്... ഞാൻ.... പ്ലീസ്..... ശ്രദ്ധ എന്തോ പറയാൻ വന്നതും മീനു പറഞ്ഞു. ശ്രദ്ധ തിരിഞ്ഞു നടന്നു പിന്നെ ഓർത്ത പോലെ പറഞ്ഞു. അപ്പൂന് ഞാൻ ഫ്രണ്ട് മാത്രം ആണ്... ബാക്കി എല്ലാം നിന്റെ തെറ്റ് ധരണ ആണ്.. മീനു തിരിഞ്ഞു നോക്കി. നിന്നോട് ആരാ അങ്ങനെയൊക്കെ പറഞ്ഞെ.... മീനു തല താഴ്ത്തി നിന്നു.. ആരേലും പറഞ്ഞയാണോ... ശ്രദ്ധ വീണ്ടും ചോദിച്ചു.. അല്ല എനിക്ക് അങ്ങനെ തോന്നി... അവളുടെ ഒരു തോന്നൽ ഇത് കാരണം എന്റെ എത്ര കണ്ണീർ ആണ് വേസ്റ്റ് ആയത് എന്ന് അറിയോ... അപ്പുവേട്ടൻ എന്താ പറഞ്ഞെ... അവൻ എന്നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നെ.. നല്ല ഫ്രണ്ട...

നി എന്തിനാ വെറുതെ അതിന് വേറൊരു ഡൈമെൻഷൻ കണ്ട് പിടിക്കാൻ പോയെ... എനിക്കും അവനോട് അങ്ങനെ തന്നെയാ... പിന്നെ എനിക്ക് വട്ട് അല്ലേ പണ്ടേ എങ്ങോ നിനക്ക് പറഞ്ഞു വെച്ചവനെ പ്രേമിക്കാൻ... വേറെ ആണ്പിള്ളേരെ കിട്ടാത്ത പോലെ... അത് പിന്നെ.. റൂമിൽ ഫോട്ടോ കണ്ടപ്പോ... ഫോട്ടോയോ.... റൂമിലോ... ആരുടെ... നിന്റെ... അപ്പുവേട്ടന്റെ റൂമിൽ കണ്ടപ്പോ ഞാൻ... എന്റെ ഏത് ഫോട്ടോ..ശ്രദ്ധ നെറ്റി ചുളിച്ചു ചോദിച്ചു. അന്ന് മാളുവേച്ചിയുടെ പെണ്ണുകാണലിനു വന്നപ്പോ.. നിങ്ങൾ ചെളിയിൽ മുങ്ങി വന്നില്ലേ അന്ന് നിങ്ങൾ തോളത്തു കൈയിട്ട് എടുത്ത ഫോട്ടോ... അപ്പുവേട്ടനും പിന്നെ ആ വിക്കിയും നീയും കൂടെ ഉള്ളെ...അത് അപ്പുവേട്ടന്റെ റൂമിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. ങേ... അതെപ്പോ...അതാര് എടുത്തു അപ്പൊ നി ആ ഫോട്ടോ കണ്ടിട്ടില്ലേ... ഇല്ലാ...ശ്രദ്ധ തല ചൊറിഞ്ഞു. അത് സെൽഫി ആണോ.. അല്ലാത്തെ ആണോ.. അല്ലാത്തെ... നിങ്ങൾ മൂന്നും തോളത്ത് കൈയിട്ട് നിൽക്കുന്നെ..

മൊത്തം ചെളിയും ചപ്പും ആയിട്ട്.. അതാര് എടുത്ത ഫോട്ടോ... നിങ്ങൾ എന്തോ സംസാരിച്ചു നിൽക്കാണ്... മീനു പറഞ്ഞു. അപ്പൊ അത് വേറെ ആരോ എടുത്തതാണ്...ഒരു മിനുട്ടെ ഞാൻ ഒന്ന് റീവൈൻഡ് ചെയ്യട്ടെ.... ശ്രദ്ധ താടിക്ക് വിരൽ കുത്തി ആലോചനയിൽ നിന്നു. അതെ..... അതെ.... മീനു അവളെ തോണ്ടി വിളിച്ചു. മ്മ്... ശ്രദ്ധ അവൾ മൂളി അപ്പൊ... അപ്പുവേട്ടന് ന്നെ ഇഷ്ടാണോ.. വിരൽ കടിച്ചു നിഷ്കു ഭാവത്തിൽ ചോദിക്കുന്ന മീനുവിനെ കണ്ടപ്പോൾ ശ്രദ്ധക്ക് ചിരി പൊട്ടി... അതെനിക്ക് എങ്ങനെ അറിയാം... നി ആദ്യം അവനെ വെറുപ്പിക്കുന്നത് നിർത്ത്. വെറുപ്പിക്കാൻ ഞാൻ എന്ത് ചെയ്ത്... ഇയ്യോ... നി ഒന്നും ചെയ്യണ്ടേ...24മണിക്കൂറും അവനു പിന്നാലെ കല്യാണം എന്ന് പറഞ്ഞു നടന്നാൽ ആരായാലും വെറുപ്പ് പിടിക്കില്ലേ... പിന്നെ ഞാൻ എന്താ ചെയ്യാ അപ്പുവേട്ടൻ എന്നെ മൈൻഡ് കൂടെ ആക്കുന്നില്ല... നി ഒന്നും ചെയ്യണ്ട കുറച്ചു നാൾ കല്യാണം എന്നും പറഞ്ഞു അവന്റെ അടുത്തോട്ടു ചെല്ലണ്ടിരുന്നാൽ മതി...

അപ്പൊ കല്യാണം.... കല്യാണം അല്ല ശവദാഹം.... അവനു ഇഷ്ട്ടം ഉണ്ടേൽ കെട്ടും ഇല്ലേൽ കേട്ടില്ല അത്ര തന്നെ.. മീനുവിന്റെ മുഖം ഇരുണ്ടു അടുത്ത കരച്ചിലിനുള്ള വക മുന്നിൽ കണ്ടതും ശ്രദ്ധ പറഞ്ഞു. എന്റെ പൊന്നു മീനു... അവനു നിന്നെ ഇഷ്ടപ്പെടാൻ കുറച്ചു ടൈം കൊടുക്ക്... അവൻ എങ്ങും ഓടിപോവില്ല... അപ്പച്ചീടെ കാര്യം ആണേൽ വിൽപവർ വെച് നോക്കുവാണേൽ അടുത്ത കാലത്തൊന്നും തട്ടി പോവാൻ സ്കോപ് ഇല്ലാ... ങേ... സ്വന്തം അമ്മയെ പറ്റി ശ്രദ്ധ പറയുന്നത് കേട്ട് മീനൂന്റെ കണ്ണ് തള്ളി.. അല്ല.. അപ്പച്ചിക്ക് സുഖായിട്ട് ഇരിക്കല്ലേ എന്ന ഞാൻ ഉദേശിച്ചേ....ശ്രദ്ധ ഒരു ഇളി പാസാക്കി. മ്മ്. അതുകൊണ്ട് എന്റെ പൊന്നു കുഞ്ഞേ നി സെന്റി അടിച്ചു നിൽക്കാൻ ആണ് പ്ലാൻ എങ്കിൽ... മീനു അവളെ ഒന്ന് ഇളിച്ചു കാണിച്ചു. നി അങ്ങോട്ട് ചെല്ല് ഞാൻ അവനെ ഒന്ന് സോപ്പ് ഇടട്ടെ....വിളിച്ച തെറിക്ക് അവൻ ഫോൺ എടുത്താൽ കൊള്ളാം ഇഹ്ഹ്... മീനു ഇളിച്ചു കാണിച് അപ്പുറത്തേക്ക് നടന്നു.

ശ്രദ്ധ അലക്ക് കല്ലിനു അടുത്തേക്ക് നടന്നു അപ്പുവിനെ വിളിച്ചു. രണ്ട് തവണ വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല ശ്രദ്ധ പിന്നെയും വിളിച്ചോണ്ടിരുന്നു. എന്താടി..... ഫോൺ എടുത്ത ഉടനെ ഒരു അലർച്ച ആയിരുന്നു. ശ്രദ്ധ ഫോൺ മാറ്റി പിടിച്ചു. അതെ... അപ്പുവേട്ട സോറി..... അപ്പുവേട്ടനോ... ആഹ്... ഞാൻ എന്റെ ചേട്ടനെ ചേട്ടാ എന്ന് വിളിക്കണ്ടേ... ഓ എപ്പോ തുടങ്ങി ഈ ബഹുമാനം... ദാ ഇപ്പൊ... വോ...ഇതിനാണോ മോള് മനുഷ്യനെ കുളിക്കാൻ പോലും സമ്മതിക്കാതെ ഫോൺ വിളിച്ചു ശല്യം ചെയ്തേ.... അല്ല... പിന്നെ എന്തിനാണാവോ.... സോറി... വോ... വരവ് വെച്ചിരിക്കുന്നു... ഇഹ്ഹ്... സോറി.. അതെന്തിനാ... കുളിക്കാൻ സമ്മതിക്കഞ്ഞെന്നു.. വോ... അതും വരവ് വെച്ചിരിക്കുന്നു. ഫോൺ വെച്ചിട്ട് പോടീ. അയ്യോ വെക്കല്ലേ.. വെക്കല്ലേ... ഇനി എന്താ... നിന്റെ റൂ....... ആഹാ ഇപ്പൊ നി ആയോ.. ശ്രദ്ധ പറയാൻ വന്നപ്പോഴേക്കും അപ്പു ചോദിച്ചു. ഇഹ്ഹ്... അത് പിന്നെ... ഓ... നി പറയാൻ വന്നത് പറ... ആ.. നിന്റെ റൂമിൽ അന്ന് നമ്മൾ ചെളിയിൽ മുങ്ങി നിൽക്കുന്ന ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടോ.. ആഹ്.. നി കണ്ടോ... അപ്പു ചിരിച്ചോണ്ട് ചോദിച്ചു. അത് ആര് എടുത്തെയാ...

നിനക്ക് വേറെ ഒരു പിക്കും കിട്ടിയില്ലേ... നല്ല പിക് അല്ലേ... അത് നിന്റെ അളിയൻ എടുത്തതാ... അളിയനോ... ആര് കാട്ടുമാക്കാനോ.... ആഹ്... എപ്പോ... എന്നിട്ട് ഞാൻ അറിഞ്ഞില്ലാലോ... ഞാൻ കണ്ടതാ ഫോട്ടോ എടുക്കുന്നെ... പിന്നെ ചോദിച്ചു വാങ്ങി... എന്നാലും.... ചേട്ടൻ എന്തിനാ ഫോട്ടോ എടുത്തെ... പണി വരുന്നുണ്ട് അവറാച്ചാ.... അപ്പു അത്രയും പറഞ്ഞു ചിരിച്ചോണ്ട് ഫോൺ വെച്ചു.. ദൈവമേ... ഇത്രയും നേരം ഉണ്ണിശോ ആയിരുന്ന ചേട്ടൻ ഇനി എങ്ങാനും യൂദാസ് ആവോ.... ശ്രദ്ധ ഒന്ന് ആത്മഗതിച്ചു അപ്പുറത്തേക്ക് പോയി. മീനു ചാർജ് ഇല്ലാത്ത സാംസങിന്റെ ഫോൺ ഓഫ് ആക്കി ഓണാക്കിയപ്പോൾ 100%ചാർജ് കാണിച്ച മുഖത്തോടെ ചിരിച്ചോണ്ട് നിൽക്കുന്നു.. എങ്കിലും ഉറക്കം ഇല്ലാഞ്ഞതിന്റെയും കരഞ്ഞതിന്റെയും ആയി മുഖം ക്ഷീണിച് ഇരുപ്പുണ്ട്.. ശ്രദ്ധ അവളെയും വിളിച്ചു ഫുഡ്‌ അടിക്കാൻ കേറി.. ആ ഒരൊറ്റ സംഭവത്തോടെ കീരിയും പാമ്പും ആയിരുന്ന മീനുവും ശ്രദ്ധയും സയാമീസ് ഇരട്ടകൾ ആയി. അവർ കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് പേരക്കയെ കണ്ടേ...കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു തിരിഞ്ഞ് നിന്നതിനാൽ അത് ആരെന്ന് കാണാൻ പറ്റിയില്ല. ഹായ് പേരക്ക.....

ശ്രദ്ധ കൈ ഉയർത്തി വിളിച്ചു കൂവി..ചുറ്റും ഇരുന്നവർ എല്ലാം അവളെയും അയാളെയും നോക്കി.മീനു നാക്ക് കടിച്ചു. കൂടെ ഉണ്ടായിരുന്നവൾ തിരിഞ്ഞു നോക്കി. വേദ ചേച്ചി... ശ്രദ്ധ ചിരിച്ചു. വേദയും. വേദ അവൾക്ക് അരുകിലേക്ക് വന്നു പിന്നാലെ അയാളും പേരക്കയോ... എന്താ സച്ചു നി എല്ലാർക്കും ഇരട്ട പേര് ഇടാൻ തുടങ്ങിയോ.. പേരക്ക കാട്ടുമാക്കാൻ വെള്ളപ്പാറ്റ ഇഹ്ഹ് അത് പിന്നെ പേര് ചോദിച്ചപ്പോ പേരക്ക എന്ന് പറഞ്ഞു അതുകൊണ്ട് പേരക്ക എന്ന് വിളിച്ചു ആണോ വേദ അയാളെ നോക്കി ചിരിച്ചു. ആഹ്... ഇവൾക്ക് എന്നെ അറിയാമായിരിക്കും എന്ന കരുതിയെ അറിയില്ല എന്ന് തോന്നിയപ്പോ വെറുതെ പറ്റിച്ചതാ... ആഹാ... എടി നിനക്ക് അറീല്ലേ ഇതാരാന്ന്... വേദ ചിരിച്ചോണ്ട് ചോദിച്ചു ഇല്ലാ.. അവൾ ചുമൽ ചുളുക്കി പറഞ്ഞു. എടി ബുദ്ധു ഇതാണ് മഹി... ങേ.... ഓ... നിങ്ങടെ പ്രിയതമൻ.. ശ്രദ്ധ ചിരിയോടെ പറഞ്ഞു ഒപ്പം മഹിയും ചിരിച്ചു പക്ഷെ വേദയുടെ മുഖത്തെ ചിരി മാഞ്ഞു. അത് ശ്രദ്ധ ശ്രദ്ധിച്ചു. എന്റെ മാഷേ നമ്മടെ ആളായിട്ടാണോ എന്നെ ഇട്ട് വട്ടം കറക്കിയേ.. മഹി ചിരിച്ചു. അപ്പോഴാണ് ശ്രദ്ധയെ തിരക്കി മാളു അങ്ങോട്ട് വന്നത്.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story