💞പ്രണയിനി 💞: ഭാഗം 43

pranayini shree

രചന: SHREELEKSHMY SAKSHA

ഈ പെണ്ണ് ഇതെവിടെ പോയി....ഇനി വല്ല മണ്ടത്തരവും ചെയ്യുവോ... ശങ്കാരൻമാമയുടെ നമ്പറും ഇല്ലാ... ശ്രദ്ധ കാര്യം പോയി വിക്കിയോട് പറഞ്ഞു. എടി നി ഇപ്പൊ ഇവിടെ കിടന്ന് ടെൻഷൻ അടിച്ചിട്ടെന്തിനാ... വീട്ടിൽ വിളിച്ചു പറ... അല്ലേൽ ഇപ്പൊ തന്നെ അപ്പു അങ്ങോട്ട് ചെന്നിട്ടുണ്ടാകും അല്ലേൽ നി വിളിച്ചു നോക്കി... വിക്കി പറഞ്ഞപ്പോൾ അത് ശരിയാണെന്നു ശ്രദ്ധക്കും തോന്നി അവൾ അപ്പുനെ വിളിച്ചു. ആ സച്ചു പറ.... അപ്പു നി വൈക്കത്ത് ഒന്ന് പോയി നോക്കി മീനു ഒന്നും പറയാതെ അല്ലേ പോയത്... ആടി.. ഞാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു അപ്പോഴാ നി വിളിച്ചേ... ആണോ... അവിടെ ചെന്നിട്ട് വിളിക്കണേ... അവളോട് എന്നെ വിളിക്കാനും പറയണം.. ആ പറയാം.. മ്മ്.. ഫോൺ വെച്ചപ്പോൾ അവൾ വിക്കിയെ നോക്കി. ഇപ്പൊ എന്തായി ഞാൻ നേരത്തെ പറഞ്ഞതല്ലേ.... അപ്പു വൈക്കത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.... അപ്പോഴാണ് ഞാൻ വിളിച്ചത്.... എനിക്ക് അപ്പോഴേ തോന്നിയത...... മ്മ്....

അപ്പു വിളിക്കാം എന്ന് പറഞ്ഞതുകൊണ്ട് അവൾ ക്ലാസ്സിലേക്ക് പോയി.. ക്ലാസ്സ്‌ തുടങ്ങാൻ ആയപ്പോൾ മാഷ് വന്നു.. ശ്രദ്ധ പഴയത് പോലെ തന്നെ ക്ലാസ്സിൽ ഇരുന്നു... എന്നാലും മീനൂന് എന്താ... പറ്റിയെ.... സാദാരണ അപ്പു എന്ത് പറഞ്ഞാലും ഒരു ഉളുപ്പും ഇല്ലാണ്ട് വാലെ പോകുന്നത് ആണല്ലോ... ഇപ്പൊ എന്ത് പറ്റിയോ ആവോ...ശ്രദ്ധ ക്ലാസ്സിൽ ഇരുപ്പുണ്ടെങ്കിലും അവളുടെ ചിന്ത മുഴുവൻ മീനൂനെ കുറിച്ച് ആയിരുന്നു... ഇശ്.... ഇസ്ശ്.... ഫറ അവളെ തോണ്ടി വിളിച്ചു.. എന്താടി... ഈ ലോകത്ത് ഒന്നും അല്ലാലോ.. വല്ല ഗന്ധർവനും കേറി കൂടിയോ.... ഗന്ധർവ്വൻ അല്ല നിന്റെ അപ്പൂപ്പൻ... ശേ... നിയിപ്പോ കിളവൻമാരെ ആണോ നോക്കുന്നെ.... നേരത്തെ അറിഞ്ഞിരുന്നേൽ ഞങ്ങടെ അടുത്തുള്ള മൂന്നാല് കിളവന്മാരെ സെറ്റ് ആക്കി തരേർന്നു.... എന്ത് ഊള ചളിയാടി..... നിനക്കൊക്കെ ഇത് മതി...സ്റ്റാൻഡേർഡ് അത്രേം ഉള്ളു... ഹയ്യ.... ദുരന്തം... അല്ല.. നിന്റെ സഹോദരൻ അയ്യപ്പൻ വലിയ മൈൻഡ് ഇല്ലാലോ... സഹോദരൻ അയ്യപ്പനോ... അതാരാ.....

ദേ മുന്നിൽ നിന്ന് പ്രസംഗിക്കുന്ന മണക്ക് കാഷ്... സോറി കണക്ക് മാഷ്.. എന്റെ ഫറ..... രാവിലെ തോട്ട് ചളി വാരി എറിയുവാണല്ലോ..... നന്നായിക്കൂടെ.... നിന്റെയൊക്കെ കൂടെ അല്ലേ വാസം... പിന്നെ എങ്ങനെ നന്നാവാന.... അയ്യടാ... ഞാനിപ്പോഴേ എന്റെ സെച്ചിയുടെയും സേട്ടന്റേം കൂടെ ആണ് വാസം അല്ലാണ്ട് ഒണക്ക ചപ്പാത്തിയും തിന്ന് നിന്റെയൊന്നും കൂടെയല്ല... നി ഇപ്പോഴല്ലേ മാറിയേ... ഇതുവരെ ആയിരുന്നല്ലോ.... അതിനു ഇവിടെ പ്രസക്തി ഇല്ലാ.... "ശ്രദ്ധാ........" ഒരു മാർക്കർ തെറിച്ചു വന്നതോടൊപ്പം ശിവയുടെ ഒച്ച ക്ലാസ്സ്‌ മുഴുവൻ മുഴങ്ങി കേട്ടു.... ശ്രദ്ധ ഞെട്ടി ചാടി എണീറ്റു... വീട്ടിൽ നിന്ന് ഇറങ്ങും വരെ സച്ചു ആയിരുന്നല്ലോ ഇപ്പൊ ശ്രദ്ധ ആയോ.... അവൾ ശിവയെ നോക്കി.. ഫറ.... ആൾസോ സ്റ്റാൻഡ് അപ്പ്‌..... അവൻ പറഞ്ഞു തീരും മുൻപ് ഫറ ചാടി എണീറ്റു... എന്താ... ഇത്....

ഞാൻ ഇവിടെ കിടന്ന് വായിട്ടലക്കുന്നു നിങ്ങൾ അവിടെ കാര്യം പറച്ചിൽ...ഞാൻ ഇപ്പൊ എന്താ പഠിപ്പിച്ചത് എന്ന് വല്ലോം കേട്ടോ.... കുറെ മീനും മീഡിയനും ലോസ്സും ഗ്രോസസും ഓക്കെ അല്ലേ... ഇതൊക്കെ കുറെ കേട്ടിക്കിന്... ശ്രദ്ധ ഫറയുടെ ചെവിയിൽ പിറുപിറുത്തു.. ഇത് കണ്ട് ശിവക്ക് ദേഷ്യം ഇരച്ചു കയറി... എഴുനേൽപ്പിച്ചു നിർത്തിയാൽ എന്താ... നാണം ഇല്ലാത്തത് കുറെ കടുപ്പം ആണ്... ഫറ നീയും ഇവളുടെ കൂടെ കൂടി നശിക്കാൻ തീരുമാനിച്ചോ....കൈയിൽ ഇരുന്ന ബുക്ക് ശക്തിയായി അവൻ ടേബിലേക്ക് ഇട്ടു.. "മാഷേ........ മാഷിന്റെ ന വൈഫിന്റെ സിസ് അല്ലേ.. അതിന്റെയ......അഹങ്കാരം...." ആരോ ഇടയിൽ നിന്ന് വിളിച്ചു പറഞ്ഞതും ശ്രദ്ധ കലിപ്പോടെ അതാര് എന്ന് തിരഞ്ഞു.... ശബ്ദം മാറ്റി പറഞ്ഞത് കൊണ്ട് ആരാണെന്ന് മനസിലായില്ല... ഭാര്യേടെ പെങ്ങൾ ആയാലും ആരുടെ പെങ്ങൾ ആയാലും... ഇവിടെ എനിക്ക് നിങ്ങൾ എല്ലാം ഒരുപോലെ ആണ്...ചേട്ടനും ചേച്ചിയും ഓക്കെ വീട്ടിൽ...

ഹിയർ ഓൾ ഓഫ് യൂ ആർ മൈ സ്റ്റുഡന്റസ്... ശ്രദ്ധ, ഫറ.... ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌.... ആഹാ... അന്തസ്സ്... ഇത് കേൾക്കാൻ ആണ് കത്തിരുന്നേ... എന്തെ വരാത്തത് എന്ന് ആലോചിക്കായിരുന്നു.... വെളിയിലേക്ക് നടക്കും വഴി ശ്രദ്ധ ഫറായോട് പറഞ്ഞു. ശിവ അവളെ ഒന്ന് ശ്രദ്ധിക്കുക കൂടെ ചെയ്യാതെ ക്ലാസ്സ്‌ മുഴുവൻ എടുത്തു.. ഇത് ഒരു പുത്തരി അല്ലാത്തത് കൊണ്ട് ശ്രദ്ധയും ഫറയും വെളിയിൽ നിന്ന് സംസാരിച്ചു.. ബെൽ അടിച്ചപ്പോൾ ശ്രദ്ധ ക്ലാസ്സിലേക്ക് ഒളിഞ്ഞു നോക്കി... ബോർഡിൽ എന്തോ വലിയ ബോക്സും പിന്നെ കുറെ എക്സും വൈയും കണക്കും കണ്ടു... എല്ലാം കൂടെ ഒരു രണ്ട് പേജിൽ കാണും ഇതെന്ത്... എന്ന് ഓർത്ത് നിൽക്കുമ്പോഴേക്കും ശിവയുടെ വിളി വന്നു.. ഫറ ശ്രദ്ധ ഗെറ്റ് ഇൻ.... രണ്ടും അകത്ത് കയറി... ഇതെന്താണ് എന്ന് മനസ്സിലായോ..... ശിവ ഗൗരവത്തോടെ ചോദിച്ചു. ഇല്ലാ.. രണ്ടു പേരും തോൾ അനക്കികൊണ്ട് കൊണ്ട് പറഞ്ഞു... അതിനു ക്ലാസ്സിൽ ഇരുന്ന് കാര്യം പറഞ്ഞാൽ മനസിലാകില്ല....

ഇത് പഠിപ്പിച്ചപ്പോഴാണ് രണ്ടിന്റെയും കാര്യം പറച്ചിൽ..സോ... ഇത് എഴുത് എടുത്ത് 1000 വട്ടം എമ്പോസിഷൻ എഴുതി നാളെ എന്നെ കാണിച്ചിട്ട് രണ്ടും ക്ലാസ്സിൽ കയറിയാൽ മതി..... ആയിരമോ..... രണ്ടിന്റെയും കണ്ണ് തള്ളി.. എന്തെ... ഇനിയും കൂട്ടണോ... വേണ്ടാ എന്നവർ തോളനക്കി നാളെ കാണിച്ചില്ലെങ്കിൽ അതിന്റെ കൂടെ ഒരു 100 കൂടെ എഴുതിയിട്ട് ക്ലാസ്സിൽ കേറിയ മതി... എന്ന് കാണിക്കുന്നോ അന്ന് വരെ 100 വീതം കൂടിക്കൊണ്ട് ഇരിക്കും.. അതുകൊണ്ട് നാളെ തന്നെ എഴുതി കാണിക്ക... ശിവ പറഞ്ഞത് കേട്ട് അവർ മാത്രം അല്ല ക്ലാസ്സ്‌ മുഴുവൻ വാ തുറന്ന് പോയി.. ആരെങ്കിലും എഴുതികൊടുത്ത് ഹെല്പ് ചെയ്താൽ. ഞാൻ കണ്ട് പിടിക്കും.. അങ്ങനെ പിടിച്ചാൽ എഴുതി കൊടുത്തവർ അടുത്തദിവസം 1000 തവണ എഴുതേണ്ടി വരും...വിക്കിയെയും ദിവ്യയെയും ശ്യാമിനെയും നോക്കി ശിവ പറഞ്ഞു വെളിയിലേക്ക് നടന്നു... പിന്നെ തിരിഞ്ഞു നിന്ന് പറഞ്ഞു.. ഇനി എന്റെ ക്ലാസ്സിൽ ഇരുന്ന് ആര് സംസാരിച്ചാലും ഇത് തന്നെയാവും ശിക്ഷ...

റെമൈൻഡ് ആരായാലും.... ക്ലാസ്സ് ഒന്നാകെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ശിവ പറഞ്ഞു വെളിയിലേക്ക് നടന്നു പോയി... ഫറയും ശ്രദ്ധയും ഇപ്പോഴും നിന്നിടത്ത് തന്നെ നിൽക്കുവാണ്.... വിക്കിയും മറ്റും അപ്പോഴേക്കും അവരുടെ അടുത്ത് വന്നു ചിരിക്കണോ വേണ്ടയോ എന്ന അവസ്ഥയിൽ നിൽപ് ആണ്.... എടി ഇത് ആ കാട്ടുമാക്കാൻ മനപ്പൂർവം എനിക്കിട്ട് പണിതതാണ്.... അങ്ങേരുടെ ഒരു ആയിരം.... കൊല്ലും ഞാൻ.... ക്ണാപ്പൻ... അങ്ങേർക്കിത് എന്തിന്റെ കേടാ... ശനി വല്ലോം കൂടിയോ.... അയ്യോ.. അമ്മേ.. ആയിരം തവണയൊക്കെ എങ്ങനെ എഴുതാന.... അവൾ കൽമുട്ടിൽ കൈ ഊന്നി നിലത്തിരുന്നു.. നിനക്കിട്ടു പണിയാൻ ആണേൽ എന്തിനാ വെറുതെ എന്നെ കൂടെ.... ഇത് ആയിരം തവണ എഴുതാൻ നിന്നാൽ ഞാൻ വെള്ളം ഇറങ്ങാതെ ചാവും.... ഫറയും അവൾക്കൊപ്പം ഇരുന്നു.. എടി നിങ്ങൾ ഒന്ന് ചെന്ന് ചോദിച്ചു നോക്കി... എണ്ണം കുറക്കാവോ എന്ന്... ഇനി മേലിൽ സംസാരിക്കില്ല എന്ന് പറ...ദിവ്യ പറഞ്ഞു അ.. പിന്നെ കേട്ടിട്ടേ ഉള്ളു....

വിക്കി പറഞ്ഞതും അത് ശരിയാണ് എന്ന രീതിയിൽ ശ്യാംമും തലയാട്ടി... എടി ഇപ്പൊ എഴുതി തുടങ്ങിയാൽ നാളെ നേരം വെളുക്കുമ്പോൾ എഴുതി തീർക്കാം... വിക്കി കളിയാക്കി പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് നോക്കി രൂക്ഷമായി നോക്കി. പിന്നെ ബോർഡിലേക്ക് നോക്കി... എന്തായാലും കാട്ടുമാക്കാൻ എണ്ണം കുറക്കില്ല... അതോണ്ട് എഴുതാം... അല്ലേൽ അങ്ങേര് പറഞ്ഞ പോലെ ഡെയിലി 100കൂടെ എഴുതേണ്ടി വരും.. ശ്രദ്ധയും ഫറയും അത് ഫുൾ എഴുതി എടുത്തു ഇപ്പോൾ തന്നെ അത് ഒന്നര പേജോളം ഉണ്ട് അവൾ അതിനെ നോക്കി ഒന്ന് നെടുവീർപ്പ് ഇട്ടു... വെളിയിൽ പോയി രണ്ട് വലിയ ബുക്കും വാങ്ങി വന്നു... രണ്ടും കൂടെ ലൈബ്രറിയിലേക്ക് നടന്നു.. പിന്നാലെ ബാക്കി ഉള്ളവരും... എഴുതി കൊടുക്കരുത് എന്ന് വിലക്കിയെങ്കിലും ദിവ്യ ഫറയുടെ ഹാൻഡ് റൈറ്റിൽ കുറെ എഴുതി കൊടുത്തു അവരുടെ കൈയക്ഷരം ഏകദേശം ഒരുപോലെയാണ് തമ്മിൽ കണ്ടുപിടിക്കാൻ കുറച്ചു പാടാണ്...

പിന്നെ ശ്രദ്ധക്ക് പൂച്ച മണ്ണിൽ കേറിയ പോലെ ആര് എഴുതിയാലും അത് അവളുടെ ഹാൻഡ് റൈറ്റ് ആവുന്നത് കൊണ്ട് വിക്കിയും ശ്യാംമും മാറി മാറി എഴുതികൊടുത്തു. സെക്കന്റ്‌ അവർ ലൈബ്രറിയിൽ കേറിയ അവർ ക്ലാസ്സ്‌ തീർന്നിട്ടും ഇറങ്ങിയില്ല.. ശ്രദ്ധ മാളു കൊടുത്തുവിട്ട ചോറ് പോലും കഴിച്ചില്ല... എല്ലാം കൂടെ ഇപ്പോൾ ഒരു 500 അടുത്ത് ആവാനായിട്ടുണ്ട്... ഹോസ്റ്റലിൽ പോയി എഴുതാം എന്ന് പറഞ്ഞു ദിവ്യയും ഫറയും പോയി... 100 വീതം വിക്കിയും ശ്യാംമും എഴുതി തരാം എന്നും പറഞ്ഞു. വിക്കി അവളെ കൊണ്ടു വിടാം എന്ന് പറഞ്ഞ. ലൈബ്രറിക്ക് വെളിയിൽ ഇറങ്ങിയപ്പോൾ എല്ലാരും പോയിരിക്കുന്നു... ഇനി മാഷുമാരും കുറെ സ്റ്റാഫുകളും മാത്രം.. വിക്കിയുടെ കൂടെ ശ്രദ്ധ പോകുന്നത് ശിവ സ്റ്റാഫ്‌ റൂമിൽ നിന്ന് കണ്ടിരുന്നു.

വീട്ടിൽ എത്തിയതും മാളൂനെ പോലും ഒന്ന് നോക്കാതെ ശ്രദ്ധ കലിപ്പിൽ അവളുടെ മുറിയിലേക്ക് കയറിപ്പോയി... ഇതിപ്പോ എന്താ കഥ എന്ന് കരുതി നോക്കിയിക്കയപ്പോൾ ലച്ചു പറഞ്ഞു ചേച്ചിയെ അത് ഒന്നും ഇല്ലാ.. ഏട്ടന്റെ കയ്യിന്ന് കണക്കിന് കിട്ടികാണും... ലച്ചു പറഞ്ഞപ്പോൾ അത് ശരിയാവും എന്ന് അവൾ ഓർത്തു... വീട്ടിലെത്തിയിട്ടും അപ്പു വിളിച്ചില്ല. എന്നത് അവൾ ശ്രദ്ധിച്ചിരുന്നു.. എങ്കിലും അങ്ങോട്ട് വിളിക്കാൻ പറ്റുന്ന സമയം അല്ലാത്തത് കൊണ്ട് അവൾ വിളിച്ചില്ല. ചായയും കൊണ്ട് ശ്രദ്ധയുടെ മുറിയിൽ കയറിയപ്പോൾ ഇട്ടുവന്ന ഉടുപ്പ് പോലും മാറാതെ... ശ്രദ്ധ ഇരുന്ന് എഴുത്താണ്... എന്താ പറ്റിയെ... ദേ മാളു എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്... മിണ്ടാത്തെ.. പൊക്കോ... മാളുവിന്‌ നേരെ അവൾ ചീറിയതും അവൾ ഒന്ന് വെച് പുറകോട്ട് പോയി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story