💞പ്രണയിനി 💞: ഭാഗം 46

pranayini shree

രചന: SHREELEKSHMY SAKSHA

ശിവ വൈകിട്ട് വരുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല പിന്നാമ്പുറത്ത് ഒച്ച കേട്ട് അവൻ അവിടേക്ക് നടന്നു. അവിടുത്തെ കാഴ്ച്ച കണ്ട് ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു ശിവ നിന്നു... അമ്മയും മാളുവും നിന്ന് ചിരിക്കുന്നു...അച്ഛൻ മരിച്ചതിനു ശേഷം അമ്മ ഇത്രയും പൊട്ടി ചിരിച്ചു കണ്ടിട്ടില്ല. ലച്ചുവിനെയും സച്ചൂനെയും കാണാൻ ഇല്ലല്ലോ.... ഇനി ഇതുങ്ങൾ വല്ല തെങ്ങിന്റെ മോളിലും വലിഞ്ഞു കേറിയോ.... അവൻ അമ്മയും മാളുവും നോക്കുന്നിടത്തേക്ക് ഏന്തി വലിഞ്ഞു നോക്കി. കുറച്ചു മാറി മാവിന്റെ ചോട്ടിൽ നിന്ന് ലെച്ചു തുള്ളുന്നുണ്ട്.... ഇവൾക്കെന്താ തുള്ളൽ പനി പിടിച്ചോ... ഇടക്ക് അമ്മ അമ്മാ എന്ന് വിളിച്ചു കൂവുന്നുണ്ട്.. നിലത്തെല്ലാം മാങ്ങയും വീണു കിടപ്പുണ്ട് അല്ല സച്ചു എന്തെ.... അവൻ മാവിന്റെ മേലോട്ട് നോക്കി രണ്ട് കാലു മാത്രം കാണാം. അവൻ അവരുട അടുത്തോട്ടു നടന്നു. അടുത്ത നിമിഷം സച്ചുവും ലെച്ചുവിനെ പോലെ കിടന്നു തുള്ളുന്നു.. ഇതുകണ്ട് അമ്മയുടെയും മാളുവിന്റെയും ചിരി കൂടി. എന്താ ഇവിടെ...

അവരുടെ ചിരി കണ്ട് ചെറിയ ചിരിയോടെ ശിവ ചോദിച്ചു. അപ്പോഴാണ് എല്ലാരും തിരിഞ്ഞു നോക്കിയത്. അമ്മയുടെ കണ്ണ് ചിരിച്ചു നിറഞ്ഞിരിക്കുന്നു. മാളുവിന്റെയും അവസ്ഥ മറിച്ചല്ല. എന്റെ ശിവ മാളു ഈ രണ്ടെണ്ണത്തിനോടും മലയാളത്തിൽ പറഞ്ഞത..... നീറുണ്ട് കേറണ്ട കേറണ്ട എന്ന്... എന്നിട്ടോ മരംകേറ്റം വശം ഇല്ലാത്ത ഇവളും കൂടെ വലിഞ്ഞു കേറിയേക്കുന്നു... അച്ചാർ ഇടാം എന്നും പറഞ്ഞു മാങ്ങ പറിക്കാൻ കേറി... നീറിൻകൂട് പൊട്ടി തലവഴി വീണു... മരത്തിൽ നിന്ന് തുള്ളി ഒരുത്തി താഴെ എത്തി മറ്റവൾ മുകളിൽ നിന്ന് തുള്ളി.... ബാക്കി പറയാതെ അമ്മ ചിരിച്ചു. ശിവക്കും ചിരി വന്നു... അവൻ മാളുവിനെ നോക്കി എന്തോന്നാടി എന്ന് കൈ കാണിച്ചു.. അവളാണെങ്കിൽ കൈയുടെ എണ്ണം പോരാത്ത പോലെ നിന്ന് ചൊറിയുന്നു സച്ചുവിന്റെ അവസ്ഥയും മറിച്ചല്ല അവൻ ശ്രദ്ധയെ നോക്കിയപ്പോൾ അവൾ വല്ലാതെ നോക്കുന്നു. എന്തെ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് മേൽ അനക്കി പറഞ്ഞു വീണ്ടും ചൊറിയുന്നതിൽ ഏർപ്പെട്ടു...

പക്ഷെ ശിവക്ക് എന്തോ പണി മണത്തു അടുത്ത നിമിഷം ദാ കാലിൽ കൂടെ എന്തോ ഇഴയുന്നു കടിക്കുന്നു.. അയ്യോ നീറ്... അവൻ ചാടി മാറി നിന്നു. അപ്പോഴേക്കും നീറ് കാലിൽ കയറിയിരുന്നു. മാഷേ ....പൊട്ടി വീണ കൂടിന്റെ മേലെ ആണോ... ചവിട്ടിയെ മാളു ചിരിച്ചോണ്ട് ചോദിച്ചു. ശിവ താഴേക്ക് നോക്കി. ശരിയാണ് നിലത്ത് കൂട് പൊട്ടി കിടപ്പുണ്ട് ഇത് കണ്ടാണ് സച്ചു നോക്കിയേ എന്നിട്ട് അവൾ മനപ്പൂർവം പറയാതെ നിന്നു... അവൻ സച്ചുവിനെ നോക്കി അവൾ ഒന്നും അറിയാത്ത പോലെ ചൊറിയുന്നതിൽ കോൺസെൻട്രേഷൻ കൊടുത്തു. ശിവയുടെ കാലിലെ നീറ് പോയി. പക്ഷെ ബാക്കി രണ്ടും അപ്പൊഴും തലയിലും കാലിലും നിന്നു പിടിച്ചു കളയുന്ന തിരക്കിൽ ആയിരുന്നു. നീർ കടിച്ചു രണ്ടിന്റെയും കവിളും കഴുത്തും ചുവന്നു തടിച്ചു.അമ്മ തൈര് എടുത്തു പുരട്ടി കൊടുത്തു. ലച്ചുവിനെയും സച്ചൂനെയും കാണെ മാളുവിന്‌ ചിരി പൊട്ടിക്കൊണ്ടിരുന്നു.. എന്നാലും എന്റെ ഏട്ടത്തിയെ... ഏട്ടത്തിക്ക് ഒന്ന് തറപ്പിച്ചു പറഞ്ഞൂടാരുന്നോ.....

ലച്ചു മൂക്ക് പിഴിയും പോലെ ആക്ഷൻ കാണിച്ചു. എന്റെ ലെച്ചുവെ.... എന്നെക്കാളും നിനക്ക് നന്നായി അറീല്ലേ അതിൽ നീറുള്ള കാര്യം.... വാ പൊത്തി ചിരിച്ചുകൊണ്ട് മാളു ചോദിച്ചു. അത് പിന്നെ.... ബാക്കി പറയാതെ ലച്ചു സച്ചുവിനെ നോക്കി പല്ലുരുമ്മി... അവൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. അല്ല മാളുവെ ഒന്ന് എമ്പോസിഷൻ കൊടുത്തതിനു നി എന്നോട് പിണങ്ങി ഇരുന്നു... നീറ് കടിച്ചതിനു നി അതിനോട് പിണങ്ങുന്നില്ലേ.... അതുവഴി വന്ന ശിവ ചോദിച്ചപ്പോൾ മാളു മുഖം കോട്ടി കാണിച്ചു.ശിവ ചിരിച്ചു കൊണ്ട് പോയി.. പക്ഷെ സച്ചു മാളുവിനെ താൻ ഈ നോക്കി അവൾ എന്തെന്ന് പുരികം ഉയർത്തി ചോദിച്ചുകൊണ്ട് അവളുടെ മുഖത്ത് തൈര് തേച്ചു കൊടുത്തു. കുളിച്ചിറങ്ങി വരുമ്പോഴും ശ്രദ്ധയുടെ ചിന്ത ശിവ പറഞ്ഞതിനെ കുറിച്ചാണ്... ചേട്ടായിയും അവളും എന്റെ പേരും പറഞ്ഞു അടിയിട്ടോ.... ചെ... ഞാൻ അപ്പോഴേ അവളോട് പറഞ്ഞതാ.. ഇങ്ങോട്ട് വരുന്നില്ലന്ന്... ഇതൊക്കെ ഞാൻ മനസ്സിൽ കണ്ട് തന്നെയാ അവളോട് ചോദിക്കണ്ട എന്ന് പറഞ്ഞത്...

അപ്പോഴാണ് മാളു അങ്ങോട്ട് കേറി വന്നത്.. എന്താ സച്ചു വലിയ ഒരു ആലോചന.... മാളു..... മ്മ്.. എന്റെ കാര്യം പറഞ്ഞു നിങ്ങൾ വഴക്ക് ആയോ... വഴക്കോ... നിന്നോട് ആര് പറഞ്ഞു... പിന്നെ ശിവേട്ടൻ പറഞ്ഞതോ..... അയ്യോ.. അത് വെറുതെ... എന്ത് വെറുതെ... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ കാര്യം ശിവേട്ടനോട് സംസാരിക്കരുതെന്ന്.. എടി അതിനു ഞാൻ ഒന്നും പറഞ്ഞില്ല... എമ്പോസിഷൻ കുറച്ചു കൂടി പോയി എന്ന് മാത്രമേ പറഞ്ഞൊള്ളു... പിന്നെ പിണങ്ങിയതോ... അത് നി രാത്രി ഒന്നും കഴിക്കാതെ എണീറ്റ് പോയപ്പോ ഒരു വിഷമം അതുകൊണ്ട് ജസ്റ്റ്‌ ഒന്ന് പിണങ്ങി നിന്നതാ... അത് സോൾവ് ആയല്ലോ... മാളു.... ഇതൊക്കെ കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നില്ല എന്ന് പറഞ്ഞത്.. എടി അതിനു ഞങ്ങൾ തമ്മിൽ ഒന്നുമില്ല... എന്നാലും... ശിവേട്ടൻ എന്താ കരുതുന്നെ.... നിനക്ക് ഏട്ടനേക്കാളും എന്നെയ കാര്യം എന്നല്ലേ.... എന്റെ മാളു എനിക്ക് നിന്നോട് ഉള്ളത് പോലെ ആണോ മാഷിനോട്.... നി എന്റെ അനിയത്തിയും മാഷ് എന്റെ ഭർത്താവും ആണ്..

രണ്ടും രണ്ടാണ്. എങ്കിലും സച്ചു മുഖം വീർപ്പിച്ചു തന്നെ നിന്നു എന്റെ സച്ചു നിയിത് ഊതി പെരുപ്പിക്കണ്ട... ഇനി നിന്റെ എന്നല്ല.. ആരുടേയും കാര്യം പറഞ്ഞു ഞാനും മാഷും പിണക്കൂല പോരെ... സച്ചു ഒന്ന് ചിരിച്ചു. സച്ചു.... ഏട്ടത്തി...... വാ... ദാ സ്റ്റുഡിയോ ന്ന് കല്യാണ ആൽബം കൊണ്ടുവന്നേക്കുന്നു.. വാതിലൊളം വന്നു ലച്ചു വിളിച്ചിട്ട് താഴേക്ക് ഓടി.. നി വാ... നമുക്ക്‌ അത് നോകാം. മാളു സച്ചുവിനെയും വിളിച്ചു താഴേക്ക് പോയി. താഴെ അമ്മയും ലച്ചുവും ശിവയും ആൽബം നോക്കുന്നു.. കൂടെ ഒരുപയ്യൻ ഇരുപ്പുണ്ട് സ്റ്റുഡിയോ നിന്ന് ആവും. സച്ചു ആൽബം നോക്കി. എല്ലാം നല്ല ഫോട്ടോസ്... ശിവയും മാളുവും നല്ല മാച്ച് ആണെന്ന് അവൾക്ക് തോന്നി.. മാളു സച്ചുവിനെ പിടിച്ചു കരയുന്ന ഫോട്ടോ കണ്ടപ്പോൾ അവൾക്ക് ചെറിയ ജാള്യത തോന്നി.. അവൾ ഇടാം കണ്ണിട്ട് എല്ലാരേം നോക്കി. ആരും നോക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ പേജ് മാട്ടി.. മാളുവും സച്ചുവും മാത്രം ഉള്ള ഒരു ഫോട്ടോ കണ്ട് അവൾ കുറെ നേരം അതിൽ തന്നെ നോക്കി...

പിന്നെ സ്റ്റുഡിയോലെ പയ്യനെ വിളിച്ചു. അതെ ചേട്ടാ... ഈ ഫോട്ടോ ഒന്ന് ഫ്രെയിം ആക്കി തരോ.... ഏതാണ് മാഡം... ഇത്....ഫോയിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു എല്ലാരും അപ്പൊ ആ ഫോട്ടോ നോക്കി.അവരുടെയെല്ലാം ചുണ്ടിൽ ചിരി വിരിഞ്ഞു. ആ ആക്കാം മാഡം... വേറെ ഏതേലും വേണോ.... അവൻ സൗമ്യമായി ചോദിച്ചു. സച്ചു ബാക്കി എല്ലാരേം നോക്കി. ഇതും പിന്നെ രണ്ട് ഫാമിലി ഫോട്ടോസും മതി. പിന്നെ ഞങ്ങളുടെ സെപ്പറേറ്...നിനക്ക് വേറെ ഏതേലും വേണോ സച്ചു...... ശിവ പറഞ്ഞു. നോക്കട്ടെ... അവൾ ആൽബം തിരിച്ചുകൊണ്ട് പറഞ്ഞു. ദാ.. ഇത് രണ്ടും കൂടെ... അപ്പുവും അവളും വിക്കിയിമ് ഉള്ളതും പിന്നെ ഫറയും ദിവ്യയും ശ്യാമും വിക്കിയും ഉള്ള ഫോട്ടോസ് കാണിച് പറഞ്ഞു. ഒക്കെ മാഡം... പിന്നെ.. ഇത് ഫ്രെയിം വേണ്ടാ... ലാമിനേറ്റ് മതി... ഒക്കെ... അവൻ ചിരിച്ചു. സച്ചു വിരൽ ചൂണ്ടിയ ഫോട്ടോയിലേക്ക് നോക്കി ശിവ ചിരിച്ചു... സച്ചു...... മ്മ്ഹ്ഹ്.... അതിനേക്കാൾ നല്ല പിക് എന്റെകയ്യിൽ ഉണ്ട്....

അവൻ ഫോൺ എടുത്ത് അവൾ ചെളിയിൽ മുങ്ങി നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു... സച്ചു ഇളിഞ്ഞു നിന്നു... എവിടെ നോക്കട്ടെ... ലച്ചു അത് വാങ്ങി..ചിരിയും തുടങ്ങി.. എല്ലാരും ഫോട്ടോ കണ്ട് ചിരിക്കാൻ തുടങ്ങി... അതെ ദാ ഏട്ടൻ പറഞ്ഞ പോലെ ഇതൂടെ ഫ്രെയിം ആക്കണേ... ലച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു ആ ഫോട്ടോ ആ പയ്യനെ കാണിച്ചു.. അവനും അറിയാതെ ചിരിച്ചു പോയി... അവൻ പാടുപെട്ട് ചിരി ഒതുക്കുന്നത് കണ്ട് സച്ചു വല്ലാണ്ട് ആയി...അവൾ ഇഞ്ചി കടിച്ച പോലെ ഇരുന്നു. ഒക്കെ.. ആക്കാം... അവൻ ചിരി നിർത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. ചമ്മൽ മറക്കാൻ സച്ചു ആൽബം നോക്കി ഇരുന്നു. അതിൽ അന്നത്തെ ആ കോഴി ചെക്കൻ എടുത്ത അവളുടെ കുറെ ഫോട്ടോസ് കണ്ട് അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. കോഴി ആണേലും അവൻ നല്ല ക്യാമറ മാൻ ആണ് സച്ചു ഓർത്തു... എല്ലാം നല്ല നല്ല പിക്സ്... പെട്ടന്ന് അവൾ ആ നാലാമത്തെ അടിയെ പറ്റി ഓർത്തു.... എന്നാലും അതാരാവും അടിച്ച... അന്ന് ഓർത്തതാ പിന്നെ ആ കാര്യം വിട്ടു പോയി.... സ്റ്റുഡിയോവിലെ പയ്യൻ ആൽബം കൊണ്ടുപോയി ഫ്രെയിം ചെയ്ത ഫോട്ടോസ് കൂടെ കൊണ്ടുത്തരാം എന്ന് പറഞ്ഞു. സച്ചു റൂമിലേക്ക് പോയി...

അവൾ കട്ടിലിലേക്ക് മലർന്ന് വീണ്... എന്നാലും എനിക്ക് വേണ്ടി ആരാവും aa നാലാമത്തെ അടി അടിച്ച..... ഒന്ന് വിക്കി ഒന്ന് ശിവേട്ടൻ ഒന്ന് അപ്പു... ഒന്ന് ആര്... ഇനി മാളൂനെ പോലെ...വല്ല ആക്ഞ്ഞാത കാമുകൻ വല്ലതും... കൃഷ്ണൻ അല്ല അടിചെ... പാവം ആ തിരക്കിൽ ഇതൊന്നും അറിഞ്ഞുകൂടെ ഇല്ലാ... അന്നിത് വലിയ കാര്യം ആകില്ല... ഇന്നിപ്പോ അറിയാൻ ഒരു ആഗ്രഹം... അല്ലേലും ഇല്ലാത്ത ആളെ തപ്പാൻ നിനക്ക് വലിയ ഇഷ്ട്ടം ആണല്ലോ.... സച്ചു സ്വയം അവളുടെ തലക്ക് ഇട്ട് ഒന്ന് അടിച്ചു. ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്. മീനുവാണ്... അയ്യോ... മഹാറാണിക്ക് നമ്മുടെ നമ്പർ ഓക്കെ അറിയാമോ..... ഫോൺ എടുത്ത ഉടനെ സച്ചു കളിയാക്കി പറഞ്ഞു. പോടീ... പോടീ..... നിന്റെ വിഷമം ഓക്കെ മാറിയോ.. ആ പിന്നെ....

നല്ല കാര്യാ.. നി എന്തെടുക്കുവായിരുന്നു... അതോ .... വലിയ ആലോചന ആയിരുന്നു.. എന്താ കാര്യം.... എടിയേ അന്ന് ആ ക്യാമറ മാന് 4 അടികിട്ടി... മൂന്നെണ്ണം കൊടുത്തവരെ അറിയാം..4മത്തെ അടി ആരുടെ എന്ന് അറീല്ല... അത് ആലോചിക്കുവായിരുന്നു. ബെസ്റ്റ്...ഇപ്പൊ ഇത് ഓർക്കാൻ കാര്യം... ഓ ഇന്ന് ആൽബം കിട്ടി അത് നോക്കിയപ്പോ ഓർത്തു.. ഓ... എനിക്കും ഓർമയുണ്ട്... അന്ന് ശിവ മാഷിന്റെ അടി.. കണ്ട് നിന്ന എന്റെ കിളി പോലും പോയി.. ചെ... ഞാൻ അത് മിസ്സ്‌ ആക്കി.. നി ആരൊക്കെ അടിക്കുന്നെ കണ്ട്... ഞാൻ ആരും അടിക്കുന്നെ കണ്ടില്ലാ.. ശിവേട്ടനും അപ്പുവും വിക്കിയും അടിച്ചത് അറിഞ്ഞു.. ങേ അപ്പൊ മറ്റേ ചേട്ടൻ അടിക്കുന്നെ അറിഞ്ഞില്ലേ... അപ്പൊ അതാണ് നി അറിയാത്ത നാലാമൻ അല്ലേ ഞാൻ വിക്കി അടിച്ചത് അറിഞ്ഞില്ല......... ഏത് ചേട്ടൻ.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story