💞പ്രണയിനി 💞: ഭാഗം 5

pranayini shree

രചന: SHREELEKSHMY SAKSHA

"......കാത്തിരിക്കുന്നു നിൻ കണ്ണിലെ കാഴ്ചകൾ ഞാനായി മാറുവാൻ ....,.. ....... നാസികയിലെ ഗന്ധം എന്നുടേതാകുവാൻ............. .........കാതിലെ നാദം എന്റേത് മാത്രമാകൻ........" "...... കാത്തിരിക്കുന്നു നിന്നുള്ളിലെ പ്രണയം എന്നോടുള്ളതാകാൻ........." സ്നേഹത്തോടെ പ്രണയിനി അത് വായിച്ചു അവൻ സ്റ്റാഫ്‌ റൂം മൊത്തം ഒന്ന് വീക്ഷിച്ചു. അപ്പൊ ഇന്ന് സെമിനാറിനു വന്നതിൽ ആരോ ആണ്. 5കോളേജിലെ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. ഇതിൽ ഇപ്പോൾ ഏത് കോളേജിലെ ഏത് കുട്ടി എന്ന് എങ്ങനെ കണ്ട് പിടിക്കാനാണ്... ബാല്യകാലസഖി ഞാൻ വായിച്ചിട്ടുള്ളതാണ്.അവൻ ആ ബുക്ക്‌ തുറന്ന് നോക്കി.അതിന്റെ ആദ്യ താളിൽ ഇങ്ങനെ എഴുതിയിരുന്നു. 'ഓർമ്മച്ചിമിഴുകളിൽ ഒരിക്കൽ പോലും ഈ മുഖം കണ്ടതായി നീ ഓർക്കാത്തതെന്തേ..... ഇത്ര വേഗം മറന്നുവോ എന്നെ നീ...... കാത്തിരിക്കാമിനി എത്ര നാളും നിൻ ഓർമകളിൽ ഞാൻ വരുന്ന നാളിലേക്ക്......' ".........കാത്തിരിക്കുന്നു നീയെന്റേത് മാത്രമാകുന്ന നാളിലേക്ക്......" സ്നേഹത്തോടെ പ്രണയിനി.... ഇതാര്... അപ്പൊ എനിക്ക് നേരത്തെ അറിയാവോ... ഞാൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല... പിന്നെ.. ഓ.. എനിക്ക് ആകെ വട്ട് പിടിക്കുന്നു. അവൻ മുടിയിൽ വിരൽ കൊരുത്ത് വലിച്ചു. ഇതെല്ലാം ചിരിയോടെ നോക്കി കാണുന്ന വാതിലിനു പിന്നിലെ രണ്ട് വെള്ളാരം കണ്ണുകൾ അവൻ കണ്ടില്ലാ... എന്റെ മാഷേ...

എന്നാലും മറന്നു പോയില്ലേ.. ... അതിനു ഇങ്ങനെ എങ്കിലും ഒരു ശിക്ഷ വേണ്ടേ.. ഒരു ചെറു ചിരിയോടെ അവൾ നടന്നു നീങ്ങി.. അവൻ ബുക്ക് ബാഗിൽ വെച്ച് കത്തുമായി എബിക്ക് അടുത്തേക്ക് പോയി. അപ്പൊ ആള് ഈ കോളേജിനു പുറത്താണ്.. എബി ലെറ്റർ വായിച്ചുകൊണ്ട് പറഞ്ഞു. മ്മ്.. ബുക്കിൽ എന്താണ് എഴുതിയിരുന്നത്. എടാ അതിൽ പറയുന്നത് എന്റെ ഓർമയിൽ നിന്ന് അവളുടെ മുഖം ഇത്ര പെട്ടന്ന് മറന്നുപോയോ എന്നാണ്.. പിന്നെ സ്ഥിരം ഒരു കാത്തിരിപ്പ് ഡയലോഗും. നീ ഒന്ന് ഓർത്ത് നോക്കി.. നീ എപ്പോഴെങ്കിലും വെറുതെ തമാശക്ക് എങ്കിലും പ്രണയിച്ച ആരെങ്കിലും. എന്റെ എബി ഇല്ലാന്ന് പറഞ്ഞില്ലേ... ഞാൻ ആരെയും ഇതുവരെ പ്രണയിച്ചിട്ടില്ല... എനിക്ക് തോന്നുന്നത് ഇത് ആള് മാറി എങ്ങാനും എനിക്ക് വരുന്നത് ആണോന്നാ... ഒന്ന് പോയെ.. കത്ത് എന്തായാലും നിനക്ക് തന്നെ വരുന്നതാണ്. അതല്ലേ.. നീ എവിടെ പോയാലും ആള് തിരിച്ചറിയുന്നത്.. ആവോ.. നീ സ്റ്റാഫ്‌ റൂമിൽ ആരോടേലും ചോദിച്ചോ അതാരാ കൊണ്ട് വെച്ചതെന്ന്.. ഇല്ലാ ഞാൻ ചോദിച്ചില്ല.. ഇതിൽ എന്താണെന്ന് വല്ലോം ചോദിച്ചാൽ ഞാൻ എന്ത് പറയും. അത് ശരിയാ.. എന്നാലും നീ ഒന്ന് ചോദിച്ചു നോക്കി...

ചോദിച്ചാൽ എന്തേലും കള്ളം പറഞ്ഞാൽ പോരെ.. മ്മ് നോക്കട്ടെ.. അവൻ എഴുന്നേറ്റ് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു. കത്ത് ഭദ്രമായി ബാഗിൽ വെച്ച് അവൻ ലേഖ ടീച്ചറുടെ ടേബിളിൽ വന്നു ചോദിച്ചു.. ടീച്ചറെ.. എന്റെ ടേബിളിൽ ഒരു ബുക്ക് കൊണ്ട് വെച്ചതാരാണ് എന്ന് ടീച്ചർ കണ്ടിന.. ഇല്ലാ... മാഷേ... എന്ത് ബുക്കാ... അതൊരു നോവൽ.. ഇല്ലാ മാഷേ ഞാൻ കണ്ടില്ല.. ആ സമയം ഞാൻ സെമിനാറിൽ വല്ലോം ആയിരുന്നിരിക്കും. മനോജ് മാഷ് ആ സമയം ഇവിടെ ഉണ്ടാരുന്നു ഒന്ന് ചോദിച്ചു നോക്കി.... മ്മ് ശരി ടീച്ചറെ... ആ സമയം അവിടെ മനോജ്‌ ഉണ്ടായിരുന്നില്ല. അവൻ അയാൾ വരുന്നത് വരെ കാത്ത് നിന്നു. അയാൾ സ്റ്റാഫ്‌ റൂമിലേക്ക് വന്നപ്പോൾ തന്നെ ശിവ അയാൾക്ക് അരികിലേക്ക് പോയി.. മാഷേ... എന്റെ ടേബിളിൽ ആരെങ്കിലും ഒരു ബുക്ക് കൊണ്ട് വെക്കുന്നത് മാഷ് കണ്ടിരുന്നോ... ഇല്ലാ മാഷേ ഞാൻ ശ്രദ്ധിച്ചില്ല... എപ്പോഴാ... ആ സെമിനാറിന്റെ സമയത്ത്.. ഇല്ലാ മാഷേ ആ സമയം ഇവിടെ സെമിനാറിനു വന്ന ടീച്ചേഴ്സും ഓക്കെ ഉണ്ടായിരുന്നു. അവരെന്തോ ചാർട്ടോ ബുക്കോ എടുക്കാൻ വന്നിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല മാഷേ.... ആ പിന്നെ ആ ശ്രദ്ധ അവരുടെ കൂടെ ഉണ്ടാരുന്നു അവളോട് ഒന്ന് ചോദിക്ക്.. മ്മ് ശരി അവൻ തിരിഞ്ഞു നടക്കാൻ ആഞ്ഞു.

അല്ല എന്ത് ബുക്കാണ്... അത്.. ഒരു നോവൽ.. ഞാൻ ഓർഡർ ചെയ്തിരുന്നു. ആരാ കൊണ്ട് വെച്ചെതെന്ന് കണ്ടില്ലാ.. അത്കൊണ്ട് ചോദിച്ചതാ... അല്ല ബുക്ക് വേണേൽ മാഷിന് ലൈബ്രറിയിൽ നിന്ന് എടുത്താൽ പോരായിരുന്നോ.. എന്തിനാണ് വാങ്ങാൻ പോയത്.. അത്.. പിന്നെ.. അനിയത്തിക്ക് ആണ്. അവൾക്ക് ആർക്കോ ഗിഫ്റ്റ് കൊടുക്കാൻ ആണത്രേ അതാണ്.. ഓ.. അയാൾ ഒന്ന് ചിരിച്ചു. എന്തിനാ ഏതിനാ എല്ലാം അറിയണം. ശിവ മനസ്സിൽ പറഞ്ഞു. ആ ശ്രദ്ധ ഇവിടെ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞെ.. അവൾക്ക് അറിയിരിക്കുമോ... ചോദിച്ചാൽ പ്രശ്നം ആകുവോ... ഇനിയിപ്പോ അവളാണോ.. ഏയ്‌.. അവള് സെമിനാറിന്റെ പരിസരത്ത് പോലും വന്നില്ല.. പിന്നെ എങ്ങനെ സെമിനാർ നന്നായിരുന്നു എന്ന് പറയും. അവളോട് എങ്ങനെ ചോദിക്കും.ആ ജസ്റ്റ്‌ ഒന്ന് ചോദിക്കാം.. കരയമില്ലാത്ത മട്ടിൽ.. ചിലപ്പോ പറഞ്ഞാലോ.. അവൻ ഓരോന്ന് ആലോചിച്ചോണ്ട് ശ്രദ്ധയുടെ ക്ലാസ്സിലേക്ക് നടന്നു. ശിവയുടെ അവർ അല്ലായിരുന്നിട്ടും അവൻ ക്ലാസ്സിലേക്ക് വരുന്നത് കണ്ട് എല്ലാരും ഒന്ന് ഞെട്ടി. കാരണം കുട്ടികൾക്ക് എല്ലാം അവനെ നല്ല പേടിയാണ്. തല്ലില്ലെങ്കിലും അവന്റെ വഴക്ക് പറച്ചിൽ കേട്ടാൽ ഇതിലും ഭേദം ഒന്ന് തല്ലുന്നതായിരുന്നു എന്ന് ആർക്കും തോന്നി പോകും.

ക്ലാസ്സിൽ ഡെസ്കിന്റെ മുകളിൽ കയറിയിരുന്നു ദിവ്യയോടും മറ്റും കാര്യം പറയുകയാണ് ശ്രദ്ധ. അവൻ ക്ലാസ്സിലേക്ക് വരുന്നതൊന്നും അവൾ കണ്ടിരുന്നില്ല.കുട്ടികൾ എല്ലാം അവനെ കണ്ട് എഴുന്നേറ്റ് നിന്നിട്ടും അവൾ ഒന്നും അറിഞ്ഞില്ല. ലാസ്റ്റ് ഡെസ്കിന്റെ മുകളിൽ തിരിഞ്ഞ് ഇരിക്കുന്നതിനാൽ അവൾക്ക് അവളുടെ നേരെ ഉള്ള ബെഞ്ചിലെ ആളുകളെ മാത്രമേ കാണാൻ പറ്റു..അവിടെ ഇരുന്നു ബിസ്ക്കറ്റും കഴിച്ചു കളിച് ചിരിച്ചു ഇരിക്കുകയാണ്. ദിവ്യ അവളുടെ കഴിവിന്റെ പരമാവധി കൊണ്ട് അവളോട് അവൻ ക്ലാസ്സിൽ വന്ന കാര്യം പറയുന്നുണ്ട്. എവിടെ ആര് കേൾക്കാൻ.. അവൾ ബിസ്ക്കറ്റ് തീറ്റിയും കാര്യം പറച്ചിലും. ശിവ നോക്കുമ്പോൾ ഡെസ്കിന്റെ മുകളിൽ കയറിയിരുന്ന കാര്യം പറയുന്ന ശ്രദ്ധ... അവനു ദേഷ്യം വന്നെങ്കിലും അവന്റെ ആവശ്യമായത് കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു. ശിവ അടുത്തേക്ക് വരുന്നത് കണ്ട് ദിവ്യ.. എടി മാഷ്... എണീക്ക്..ശിവ മാഷ്.. എന്നൊക്കെ പറഞ്ഞു.. മാഷോ ഏത് മാഷ്..ശിവയോ..

എടി നീ ആ കാട്ടുമക്കാന്റെ കാര്യം പറയല്ലേ... ഇന്നെങ്കിലും ഇച്ചിരി സമാദാനം ഉണ്ട്. പിന്നിൽ നിന്ന് ശിവ ഇതെല്ലാം കേൾക്കുന്നതറിയാതെ പാവം ശ്രദ്ധ എന്തൊക്കെയോ വിളിച്ചു കൂവുന്നു. കുട്ടികളെല്ലാം ഇരുന്നു ചിരിക്കുന്നുണ്ട്. ഒച്ച കൂടുമ്പോൾ ശിവ ഒന്ന് തിരിഞ്ഞ് നോക്കും അതോടെ ചിരി നിൽക്കും. അവസാനം സഹി കെട്ട് ദിവ്യ അവളുടെ കൈയിൽ അടിച്ചുകൊണ്ട് എടി ശിവ മാഷ് വന്നു ... എന്ന് ഉറക്കെ പറഞ്ഞു. എവിടെ... എന്ന് പറഞ്ഞു തിരിഞ്ഞതും പിന്നിൽ കൈ മാറിൽ കെട്ടി നിൽക്കുന്ന ശിവ.. "എന്റെ അമ്മോ.. കാട്ടുമാക്കാൻ.." അവൾ കൂവിക്കൊണ്ട് ചാടി എഴുന്നേറ്റു. കൂട്ടത്തിൽ അവൾ കഴിച്ചുകൊണ്ടിരുന്ന ഹൈഡ് ആൻഡ് സീക്ക് കവറോട് കൂടി താഴെ വീണ് ചിന്നി ചിതറി.. അവൻ താഴെ വീണ ബിസ്ക്കറ്റ് കവരിലേക്കും അവളെയും മാറി മാറി നോക്കി. അവളുടെ ഉളില്ലേ വെള്ളം എല്ലാം ആവിയായി പോകുന്നത് അവൾ അറിഞ്ഞു. ക്ലാസ്സിൽ ഇരുന്നാണോ ബിസ്ക്കറ്റ് കഴിക്കുന്നത്. അതിനാണ് കാന്റീൻ എന്നൊരു സ്ഥലം തന്നിരിക്കുന്നത്. ശിവ ദേഷ്യത്തിൽ ചോദിച്ചു. ഞാൻ മാത്രമല്ല ഇവരും ഉണ്ടെന്ന രീതിയിൽ അവൾ ദിവ്യയെയും മറ്റും നോക്കി.

അവർ ഞങ്ങളെ ഈ നാട്ടിലെ ഇല്ലാ എന്ന രീതിയിൽ മുഖം തിരിച് കളഞ്ഞ്. അവൾ വീണ്ടും ശിവയെ ദയനീയമായി നോക്കി. അത് രാവിലെ ഒന്നും കഴിച്ചില്ല വിശന്നപ്പോൾ അറിയാതെ എടുത്ത് കഴിച്ചതാ..അവൾ വായിൽ വന്നത് വിളിച്ചു പറഞ്ഞു. രാവിലെ ഒന്നും കഴിക്കാഞ്ഞതിനു ഉച്ചക്കലത്തെ ലഞ്ച് ബ്രേക്കും കഴിഞ്ഞാണോ കഴിക്കുന്നത്. ഉച്ചക്ക് ബ്രേക്കിന് എന്തെടുക്കുവായിരുന്നു... അപ്പോഴാണ് ഇപ്പോൾ സമയം ഉച്ച കഴിഞ്ഞു എന്ന കാര്യം ശ്രദ്ധ ഓർത്തത്.. പിന്നെ.. ഉച്ചക്ക് ഒന്നും കഴിച്ചില്ല...അവൾ നിഷ്കളങ്കതയോടെ പറഞ്ഞതും. ഏത് ഞങ്ങളുടെ ചോറുകൂടി വരിതിന്ന ഇവളോ.. എന്ന രീതിയിൽ ദിവ്യയും മറ്റും അവളെ കണ്ണ് മിഴിച്ചു നോക്കി നിഷ്കളങ്കത എന്ന സാദനം ഏഴ് അയലത്ത് വരാത്തത് കൊണ്ട് അവനു പ്രതേയ്കിച്ചു ഒന്നും തോന്നിയില്ല.. അതെന്താ കഴിക്കാഞ്ഞത്.. എനിക്ക് ഉച്ചക്കലത്തെ ഹോസ്റ്റൽ ഫുഡ് ഇഷ്ട്ടം അല്ല.എന്നും ക്യാന്റീനിൽ നിന്നാണ് കഴിക്കുന്നത് ഇന്ന് പൈസ എടുക്കാൻ മറന്ന് പോയി.. അവൾ ഉച്ചക്ക് ക്യാന്റീനിൽ ഇരുന്നു കഴിക്കുന്നത് പലപ്പോഴും അവൻ കണ്ടിട്ടുള്ളതിനാൽ അത് ശരിയാണെന്നു അവനു തോന്നി. കോളേജ് കാന്റീൻ അല്ലേ.. പിന്നെ മാസവസാനം ബില്ല് അടച്ചാലും മതിയല്ലോ...

പിന്നെന്താ വാങ്ങി കഴിക്കാഞ്ഞത്. അത്.. ഇവരൊക്കെ ഷെയർ ചെയ്യാം എന്ന് പറഞ്ഞു. എന്നിട്ട് എന്ത് പറ്റി... ആ സമയം ഞാൻ സെമിനാർ ഹാളിൽ ആയിരുന്നു ഒരുപാട് നേരം ഇവർ കാത്തിരിക്കണ്ട എന്നു കരുതി ഇവരോട് കഴിച്ചോളാൻ പറഞ്ഞു.. നട്ടാൽ കുരുക്കാത്ത കള്ളം തള്ളി വിടുന്നത് കെട്ട് ദിവ്യയുടെയും മറ്റും കണ്ണ് ഇപ്പോൾ ഉരുണ്ട് താഴെ വീഴും എന്ന അവസ്ഥയായി.. ആണോടോ.. ശിവ ദിവ്യയെ നോക്കി ചോദിച്ചു. അവൾ അതെ എന്ന് യാന്ത്രികമായി തലയാട്ടി.. ഒന്നും കഴിക്കാതെ ബിസ്ക്കറ്റും കഴിച്ചോണ്ട് വൈകുന്നത് വരെ ഇരിക്കാൻ ആണോ പ്ലാൻ. ഓ.. ഇങ്ങേര് എന്നെ ചീത്ത വിളിക്കാനാണോ ഇപ്പോൾ അവിടുന്ന് കെട്ടി എടുത്തേ മനുഷ്യൻ ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്. ഇതുവരെ കഴിഞ്ഞില്ലേ ഇങ്ങേരുടെ ചോദ്യം ചെയ്യൽ.. ഞാൻ ആരേം കൊന്നിട്ട് ഒന്നും ഇല്ലല്ലോ.. ഒരു ബിസ്ക്കറ്റ് അല്ലേ കഴിച്ചൊള്ളു.. അതിനു ഇങ്ങനെ വിചാരണ നടത്തണോ... കാട്ടുമാക്കാൻ...ശ്രദ്ധ മനസിൽ പിറുപിറുത്തു. വാ... അവൻ പറഞ്ഞു തിരിഞ്ഞു നടന്നു... ദൈവമേ.. ഇങ്ങേര് കൊല്ലാൻ കൊണ്ടുപോകാണോ...ഏയ് ഇനി ആ പ്രിൻസിപ്പൽ വെട്ട് പോത്തിന്റെ അടുത്തേക്ക് എങ്ങാനും ആണോ...

ക്ലാസ്സിൽ ഇരുന്നു ബിസ്ക്കറ്റ് കഴിക്കുന്നത് അത്ര വലിയ തെറ്റ് ആണോ... ദൈവമേ ആ വെട്ട് പോത്തെങ്ങാനും വീട്ടിൽ വിളിച്ചാൽ കൃഷ്ണൻ കലി ഇളകി എന്നെ വെട്ടി രണ്ടാക്കും... വാതിൽ വരെ എത്തിയിട്ടും ശ്രദ്ധ നിന്നിടത് തന്നെ നിൽക്കുന്നത് കണ്ട് അവൻ അവളെ രൂക്ഷമായി നോക്കി. അവൾ ഒറ്റ ഓട്ടത്തിന് അവനൊപ്പം എത്തി. അവളുടെ ഓട്ടം കണ്ട് ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു. ശിവക്കും ചിരി വന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല.. ശിവയുടെ പുറകെ പഞ്ച പാവം പോലെ ശ്രദ്ധ നടന്നു.. അവളുടെ ഹൃദയം ഡിസ്കോ പാട്ട് ഇട്ട് തിരുവാതിര കളിക്കുന്നത് ആരും അറിഞ്ഞില്ലെന്നു മാത്രം. അവൻ നേരെ പോയത് ക്യാന്റീനിലേക്ക് ആയിരുന്നു. അടുത്തുള്ള ടേബിളിൽ പോയിരുന്നു. അവളോട് ഇരിക്കാൻ പറഞ്ഞു. എന്താ കഴിക്കാൻ വേണ്ടേ.. ഇപ്പോൾ സമയം മൂന്ന് കഴിഞ്ഞു ഊണ് കഴിഞ്ഞു കാണും.. അവൻ ചോദിച്ചതും. ശ്രദ്ധയുടെ കിളികൾ പറന്നകന്നു. ഇതിനായിരുന്നോ... ഇപ്പോ തന്നെ എന്റെ ഇവിടുത്തെ ഊണും അവളുമാരുടെ ചോറും ചപ്പാത്തിയും ബിരിയാണിയും എല്ലാം കൂടെ കുത്തി കേറ്റിയിട്ട് നടക്കാൻ പറ്റില്ലായിരുന്നു. അതിന്റെ പുറത്താണ് കുറച്ച് മുൻപ് ബിസ്ക്കറ്റ് കൊറിച്ചത് .

ഇനിയിപ്പോ ഇങ്ങേര് വാങ്ങി തരുന്നത് കൂടെ കഴിച്ചാൽ എന്നെ മിക്കവാറും ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വരും..പൊട്ടിയ വയർ തുന്നികെട്ടാൻ.. എന്റെ ശ്രദ്ധ നിനക്ക് വേറെ ഒന്നും പറയാൻ കിട്ടിയില്ലേ....അവൾ സ്വയം പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തും നോക്കി ഇരിക്കുന്നത് കണ്ട് അവൻ വിളിച്ചു... ശ്രദ്ധ.... ആഹ് നിനക്ക് എന്താ വേണ്ടതെന്നു... അത് മാഷേ.. എനിക്ക് എന്തേലും ലൈറ്റ് ആയിട്ട് മതി ഞാൻ പിന്നെ ഹോസ്റ്റലിൽ പോയി കഴിച്ചോളാം.. ഇനി ഹോസ്റ്റാൽ മെസ്സ് വൈകിട്ട് 8:30അല്ലേ തുറക്കു അതുവരെ വിശന്നു ഇരിക്കണോ... സാരമില്ല മാഷേ ഞാൻ ബിസ്ക്കറ്റ് കഴിച്ചപ്പോ എന്റെ വിശപ്പ് പോയി.. അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി. എനിക്ക് എന്തായാലും മതി മാഷേ... അവന്റെ നോട്ടം കണ്ട് പേടിച് അവൾ പറഞ്ഞു. അവളുടെ പെട്ടന്നുള്ള മാറ്റം കേട്ട് ശിവക്ക് ചിരി വന്നുവെങ്കിലും അവൻ പുറത്ത് കാണിച്ചില്ല... അപ്പോഴേക്കും ക്യാന്റീനിൽ നിൽക്കുന്ന മണി ചേട്ടൻ അവർക്ക് അടുത്തേക്ക് വന്നു. എന്താ മാഷേ വേണ്ടേ... ഊണ് കഴിഞ്ഞോ മണിച്ചേട്ടാ.. കഴിഞ്ഞു മാഷേ... പിന്നെ ബിരിയാണി ഉണ്ട് അത് മതിയോ.. പോരെ... ശിവ ശ്രദ്ധയെ നോക്കി ചോദിച്ചതും മണിച്ചേട്ടൻ അവളെ ഒന്ന് നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം ശ്രദ്ധക്ക് നന്നായി മനസിലായി. ഇവളല്ലേ.. കുറച്ച് മുന്ന വന്നു ഊണ് കഴിച്ചത്.. കൂടെ മൂന്നാലു പിള്ളാരും ഉണ്ടാരുന്നല്ലോ.. എല്ലാത്തിന്റെയും കൈയിട്ട് വാരുന്നുമുണ്ടായിരുന്നു. ഇനിയും ബിരിയാണി കൂടെയോ..ഇതൊക്കെ എങ്ങോട്ട് പോന്നു. ആകെ നരന്ത് പോലെ ഒരെണ്ണം. മണിച്ചേട്ടൻ മനസിൽ ആലോചിച്ചു തീരുന്നതിനു മുൻപ് തന്നെ അത് ശ്രദ്ധ മനസ്സിൽ പറഞ്ഞു. ശ്രദ്ധ... ബ്ലിഗസ്യ എന്ന ശ്രദ്ധയുടെ ഇരിപ്പ് കണ്ട് ശിവ വിളിച്ചു. മ്മ്.. മതി..അവൾ മണിച്ചേട്ടനെ നോക്കി ഇളിച്ചു കൊടുത്തു. മണിച്ചേട്ടൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് അകത്തേക്ക് പോയി. ഇനി കാശ് ഇല്ലെങ്കിൽ വിശന്നിരിക്കാൻ പാടില്ല കേട്ടോ.. ഇവിടെ വന്നു കഴിക്കണം. പിന്നെ ആയാലും കാശ് കൊടുത്താൽ മതി കേട്ടോ.. ശിവ പറഞ്ഞു. മ്മ് ശ്രദ്ധ ഒരു വളിച്ച ഇളിയോടെ മൂളി.. ദൈവമേ... ഇനി ആ ബിരിയാണി കൂടെ ഞാൻ എങ്ങനെ തിന്നും... ഈ കാട്ടുമാക്കാൻ മുൻപിൽ ഇരിക്കുന്നത് കൊണ്ട് കൊണ്ട് കളയാനും പറ്റില്ല.. അവളുമാരെ കൂടെ വിളിക്കണ്ടതായിരുന്നു... ശ്രദ്ധ വിരൽ തിരിച്ചുകൊണ്ട് ഓർത്തു.. ഇവളിത് ഏത് ലോകത്താ... ഇപ്പോൾ തന്നെ ഒരു 50വട്ടം ഞാൻ ശ്രദ്ധ,ശ്രദ്ധ എന്ന് വിളിച്ചു.. എപ്പോഴും വേറെ ഏതേലും ലോകത്ത്.. പേരിടുന്നവർക്ക് എന്തേലും ഇട്ടാൽ മതിയല്ലോ.... വളർന്നു വലുതാകുമ്പോൾ.. സ്വഭാവവുമായി എന്തേലും ഒരു നൂലിഴ ബന്ധം എങ്കിലും വേണ്ടേ... ശ്രദ്ധ എന്ന പേര് തന്നെ ഇവളെ കണ്ടാൽ നാട് വിടും. അവളുടെ കുഞ്ഞി വെള്ളാരം കണ്ണുകളിലേക്ക് നോക്കി ശിവ ഓർത്തു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story