💞പ്രണയിനി 💞: ഭാഗം 51

pranayini shree

രചന: SHREELEKSHMY SAKSHA

ആ പാർക്കിനു മുന്നിൽ ബൈക്ക് നിർത്തുമ്പോൾ വിക്കി തിരഞ്ഞത് മുഴുവൻ മഹിയുടെ ബൈക്ക് ആയിരുന്നു. അത് കണ്ടെത്തിയതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. എടി പോയിട്ടില്ല... ദാ ആൾടെ ബൈക്ക്... മ്മ് വാ നോക്കാം... അവർ നോക്കുമ്പോൾ മുന്നോ ഇരുന്ന ബെഞ്ചിൽ തന്നേ മഹി ഇരിക്കുന്നത് കണ്ടു. തിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് മഹി അവരെ കണ്ടില്ലാ.... അവര് അടുത്തേക്ക് ചെന്നപ്പോൾ മഹി ഫോൺ എടുക്കുന്നത് കണ്ട് അവർ പുറകിൽ തന്നേ നിന്നു... തെറ്റാണു എന്ന് അറിയാമായിരുന്നിട്ടും അവർ അവൻ വിളിക്കുന്നത് ആരെ എന്നറിയാൻ കാതോർത്തു.. .... കാൾ പോയി നിമിഷങ്ങൾക്കുള്ളിൽ വേദ ഫോൺ എടുത്തു. വേദ മ്മ്... എന്തിനാടോ താൻ ഇങ്ങനെ സ്നേഹിക്കുന്നെ.... എനിക്ക് എന്നെ തന്നേ മനസിലാകുന്നില്ല ഇപ്പോൾ... അപ്പുറത്ത് മൗനം... തന്നോട് എന്ത് പറയണം എന്ന് എനിക്ക് അറീല്ലായിരുന്നു.... പക്ഷെ തന്നേ നോവിച്ചതിനു ഞാൻ നീറുവാണ്... സോറി മഹി... അത് വിട്ടേക്ക്....

എനിക്ക് മനസിലാകും... ഇനി താൻ ഒഴിഞ്ഞു പോയാലും ഞാൻ നീറി നീറി കഴിയണം.... അതാണോ മനസിലിരുപ്പ്.. ഏഹ്.. ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടെ ഇല്ലാ.... മഹിടെ തീരുമാനം അറിയാൻ വേണ്ടി മാത്രം ചോദിച്ചതാണ്.... സോറി റിയലി സോറി... സോറി പറഞ്ഞാൽ തീരുമോ.... എന്നാൽ ഞാനും സോറി പറയുന്നു.... എന്തിന്..... മിണ്ടാതിരുന്നതിനു.....നിന്റെ കണ്ണീർ ഒപ്പാഞ്ഞതിനു.... വേദനിപ്പിച്ചതിനു...സോറി ഒരായിരം സോറി.. സാരില്ല.... ഞാൻ അതൊക്കെ വിട്ടു... അപ്പൊ എന്നെ വേണ്ടേ..... എന്താ...... അപ്പൊ എന്നെ വേണ്ടെന്നു..... ഒരുത്തിയുടെ പിന്നാലെ ആണെന്ന് അറിഞ്ഞിട്ടും കാത്തിരുന്നിട്ട്... ഇപ്പൊ വേണ്ടന്നോ... ഏഹ്.... എന്താ.... ചെവി കേൾക്കില്ല.... അപ്പനോടും അമ്മയോടും പറ കൂട്ടുകാരന്റെ മോൻ വേണ്ടാന്ന്.. വേദ ഒന്നും മിണ്ടിയില്ല... ഹലോ... പോയോ.... അപ്പുറത്ത് നിന്ന് എങ്ങൽ കേട്ടതും അവൾ കരയുകയാണെന്ന് അവനു മനസിലായി... അയ്യേ... ഇങ്ങനെ കരയാൻ ആരുന്നോ... എങ്കിൽ വേണ്ടാ... താൻ ആ പറഞ്ഞ ചെക്കനെ തന്നേ കെട്ടിക്കോ... ഇല്ലാ... സന്തോഷം കൊണ്ടാണ്... അപ്പൊ എങ്ങനെ... വീട്ടുകാരെ കൂട്ടി വരണോ... ആം...

പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... വൈകിട്ട് ഒന്ന് കാണണം.. ആം... എന്ന ശരി. ........ മഹിയുടെ സംസാരം കേട്ടു നിന്ന് വിക്കി സന്തോഷം കൊണ്ട് കണ്ണ് നിറച്ചു. ശ്രദ്ധയുടെ കണ്ണുകളിലും സന്തോഷം തെളിഞ്ഞു നിന്നിരുന്നു. അവൾ കൈകൊണ്ട് വാ പോകാം എന്ന് കാണിച്ചു തിരികെ നടന്നു... പിന്നാലെ വിക്കിയും.. ഹലോ.... ഒന്ന് നിന്നെ.... ചേച്ചിക്ക് വേണ്ടി ക്വറ്റേഷൻ ആയി ഇറങ്ങിയതാരുന്നോ.... മഹി കളിയായി ചോദിച്ചതും ഇരുവരും തിരിഞ്ഞ് നോക്കി... അല്ല ഞങ്ങളെ എങ്ങനെ കണ്ടു...വിക്കി അതിശയത്തോടെ ചോദിച്ചു. കണ്ടില്ല അറിഞ്ഞു.... പിന്നിൽ ആരോ നിക്കുന്ന പോലെ...ഊഹിച്ച പോലെ നിങ്ങൾ തന്നേ.... രണ്ടും പേരും ഒന്ന് ചിരിച്ചു. അല്ല ഇത് പറ... ഇപ്പോൾ ഞാൻ വിളിച്ചിരുന്നില്ലേൽ എന്തായിരുന്നു പ്ലാൻ... കയ്യോ കാലോ... രണ്ടും നല്ല ബെസ്റ്റ് കൂട്ട് ആണേ... കൈയും കാലും ഒന്നുമല്ല... ഒന്ന് സമാരിക്കാൻ വന്നതാ.. ഇനി അതിന്റെ ആവശ്യം ഇല്ലാലോ... ഓ.... അളിയൻ എപ്പോഴാ വീട്ടിലോട്ട്... ആഹാ പെട്ടന്ന് അളിയൻ ആയോ... എന്നയാലും അളിയൻ അല്ലേ വിക്കി ഇളിച്ചു... ഞാൻ ഒന്ന് വീട്ടിൽ പറയട്ടെ.... മഹി ചിരിച്ചു.. എന്ന ഞങ്ങൾ അങ്ങോട്ട്..

ശ്രദ്ധ കൈകൂപ്പി കളിയായി പറഞ്ഞതും മൂവരും ചിരിച്ചു. വിക്കി അവളെ തിരികെ വീട്ടിൽ കൊണ്ട് വിട്ടു.. നടുമുറിയിൽ തന്നേ കണ്ണൻ ഫോണും കുത്തി ഇരുപ്പുണ്ടായിരുന്നു തന്നേ നോക്കി പുച്ഛത്തോടെ കൈയും വീശി കേറി പോകുന്ന ശ്രദ്ധയെ കണ്ണൻ ഒന്ന് നോക്കി... ഇവള് തുണിക്കട തെണ്ടാൻ പോയതല്ലേ... എന്നിട്ട് കൈയിൽ ഒന്നും ഇല്ലാലോ.... കണ്ണൻ പിറുപിറുത്തു... അതെ... ഒന്ന് നിന്നെ.... കണ്ണൻ വിളിച്ചു. ശ്രദ്ധ തിരിഞ്ഞു നോക്കി... എന്താ....... തുണിക്കട തെണ്ടാൻ പോവാന്നാണല്ലോ പറഞ്ഞത്... തെണ്ടാനോ..... തുണിക്കട എങ്ങനെ തെണ്ടനാ.... തുണിക്കട എന്ന് പറഞ്ഞണല്ലോ ഇവിടുന്ന് ഇറങ്ങിയത്... ഞാൻ അങ്ങനെ പറഞ്ഞില്ലാലോ.... ഇനിപ്പോ അങ്ങനെയാണേൽ അതിനു എന്ന വേണമെന്ന.... കൈയിൽ ഒന്നും കണ്ടില്ലാ അതോണ്ട് ചോദിച്ചതാ... ആഹാ... എന്റെ കൈയിൽ പലതും കാണും കാണാതിരിക്കും.... അയിന് മിസ്റ്റർ കിരണിന് എന്ത് വേണം..... എനിക്ക് ഒന്നുമില്ലേ..... ആ അതാണ് നല്ലത്.... ശ്രദ്ധ പറഞ്ഞുകൊണ്ട് മുകളിലോട്ട് കേറി.. തുണിക്കട എന്ന് പറഞ്ഞു എവിടൊക്കെ തെണ്ടി വന്നത് ആണെന്ന് ആർക്ക് അറിയ...അവൻ പിറുപിറുത്തത് ഇച്ചിരി ഉച്ചത്തിൽ ആയി.. അതെ.....

ഞാൻ അങ്ങനെ പറഞ്ഞില്ലാന്നു ഒരു തവണ പറഞ്ഞു.... ശ്രദ്ധ സ്റ്റേയറിൽ നിന്ന് വിളിച്ചു പറഞ്ഞു...മുകളിലോട്ട് കയറി പോയി.. അവളെയും നോക്കി ലെച്ചു മുറിയിൽ കാത്തിരുപ്പുണ്ടായിരുന്നു...അവളെ കണ്ടതും ലെച്ചു അടുത്തേക്ക് വന്നു.. എവിടെ പോയതാ സച്ചു.... പിന്നെ പോകാൻ ഇറങ്ങിയത് കൊണ്ടാണ് ഞാൻ പിന്നെ ഒന്നും ചോദിക്കാഞ്ഞത്.. എടിയേ.... ഒരു പ്രശനം സോൾവ് ആക്കാൻ പോയതാ... പക്ഷെ ആവശ്യം വന്നില്ല... എന്ത് പ്രോബ്ലം... വേദ ചേച്ചിയെ അറീല്ലേ... ആം... ആ ചേച്ചിയുടെ കാര്യത്തിനു പോയതാ.... ആ ചേച്ചി വിക്കിടെ ചേച്ചി അല്ലേ... ആം... അതെ...അല്ല ഞാൻ പോയിക്കഴിഞ്ഞു ആ ചൊറിയൻപുഴു വല്ലോം പറഞ്ഞോ... ഏയ് ഇല്ലാ... വന്നോപ്പോ തന്നേ ചൊറിയാൻ വന്നു... ഞാൻ മൈൻഡ് ആക്കാതെ ഇങ്ങോട്ടേക്കു വന്നു.. ഇവൻ വാങ്ങിച്ചു കൂട്ടുന്നതിനു കണക്ക് കാണില്ല... ലെച്ചു ചിരിച്ചു ശ്രദ്ധയും.. നി കഴിച്ചോ...ലെച്ചു ചോദിച്ചു. ഇല്ലാ നല്ല വിശപ്പ് നി കഴിച്ചോ... ഞാൻ പോയി കഴിച്ചിട്ട് വരാ... ഞാനും കഴിച്ചില്ല... നി പെട്ടന്ന് വരും എന്ന് പറഞ്ഞോണ്ട്... എന്ന വാ... നമ്മുക്ക് പോയി പോളിംഗ് നടത്താം... രണ്ടും തോളത്തും കൈയിട്ട് താഴേക്ക് പോയി...

താഴെ നിന്നിരുന്ന കിരൺ ഇവരെ കണ്ടതും പുച്ഛിച്ചു മുകളിലോട്ട് കയറി.. ഓ... അവന്റെ ഒരു പുച്ഛം... മിക്കവാറും ഞാൻ കാലേവാരി നിലത്ത് അടിക്കും.. ചൊറിയൻ പുഴു.... ശ്രദ്ധ മുഖം കോട്ടി പറഞ്ഞു... എടിയേ... നിക്ക് ഒരു ഐഡിയ... അവന്റെ റൂമിന്റെ വാതിലിൽ എണ്ണ ഒഴിക്കാൻ ആവും ആ എങ്ങനെ മനസിലായി... നിന്റെ ലെവൽ എനിക്ക് അല്ലാതെ പിന്നെ ആർക്കാ അറിയ മുത്തേ.... വോ... അവൾ ചുണ്ട് കോട്ടി... എന്റെ പൊന്നെ അവന്റെ റൂമിന്റെ മുന്നിൽ എണ്ണ ഒഴിച്ചിട്ടു വേണം ഒന്നുകിൽ അവൻ തലയും കുത്തി വീണു നടു ഒടിഞ്ഞു പണി കിട്ടാൻ.... അല്ലേൽ നിയോ ഞാനോ അമ്മയോ തന്നേ ചെന്ന് വീഴും... നമ്മുടെ സേഫ്റ്റി മുഖ്യം ബിഗിലെ...... സച്ചു പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന് ലെച്ചുവിന് തോന്നി... അല്ലാതിപ്പോ ഇതിന് എന്ത് പണിയ കൊടുക്ക... നി വാ... നല്ല മാങ്ങ അച്ചാർ ഇട്ട് നമുക്ക്‌ ചോറുണ്ണാം.. ലെച്ചുവിന് കാര്യം മനസിലായതും അവൾ ചിരിച്ചു.. കഴിച്ചു കഴിഞ്ഞ് രണ്ടും മാവിന്റെ ചോട്ടിലേക്ക് പോയി.

"അതല്ല... ഇത്..." "എത്തില്ല... " "ആര്... അച്ചാർ വേണ്ടേ..." പരസപര ബന്ധം ഇല്ലാത്ത എന്തൊക്കെയോ രണ്ടും കൂടെ അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.. ലെച്ചുവിന്റെ റൂമിൽ നിന്ന് നോക്കിയാൽ താഴെ മാവ് കാണാം... ഫോണിൽ നോക്കിയിരുന്ന കണ്ണൻ ഇവരുടെ ബഹളം കെട്ട് കണ്ണൻ ജനൽ വഴിനോക്കി "എടി നീളം ഇല്ലാ... ഹെയട് വേണ്ടേ..." പറയുന്നത് എന്തെന്ന് മനസിലാകാത്തത് കൊണ്ട് അവൻ താഴേക്ക് ഇറങ്ങി ചെന്നു.. എന്താ.... അവൻ ഗൗരവത്തിൽ പറഞ്ഞു. മാങ്ങാ പൊട്ടിക്കാൻ ആയിരുന്നു...ലെച്ചു പറഞ്ഞു പിന്നെന്താ പൊട്ടിക്കാഞ്ഞത്.. കൊന്ത കോല് പോലെ നീളം ഇല്ലാത്തോണ്ട്...ശ്രദ്ധ പറഞ്ഞു.. തനിക്കിട്ട് കൊട്ടിയത് ആണെന്ന് മനസിലായിട്ടും അവൻ ഒന്നും പറഞ്ഞില്ല... തോട്ടി.... കൊണ്ടുവാ.. അതുണ്ടെൽ പിന്നെ ഞങ്ങൾക്ക് പൊട്ടിച്ചൂടെ... പിന്നെ എങ്ങനെ പൊട്ടികാനാ.... കേറി പൊട്ടിക്കണം... കേറാനോ.... മരത്തിലോ... ആഹ്... ഓ സോറി ചിലപ്പോ അത് നിങ്ങൾ നഗര വാസികൾക്ക് അറിവ് ഉണ്ടാവില്ല... ഞങ്ങളെ പോലെ കാട്ടുമുക്കിൽ കിടക്കുന്നവർക്കേ അറിയാൻ വഴി ഉണ്ടാവു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story