💞പ്രണയിനി 💞: ഭാഗം 52

pranayini shree

രചന: SHREELEKSHMY SAKSHA

ആഹ്... ഓ സോറി ചിലപ്പോ നിങ്ങൾ നഗര വാസികൾക്ക് അറിവ് ഉണ്ടാവില്ല... ഞങ്ങളെ പോലെ കാട്ടുമുക്കിൽ കിടക്കുന്നവർക്കേ അറിയാൻ വഴി ഉണ്ടാവു... ഏഹ്.... വീണ്ടും വീണ്ടും അവൾ തനിക്കിട്ട് കൊട്ടുവാണ് എന്ന് മനസിലായിട്ടും അവൻ തിരിച് വഴക്ക് ആക്കാൻ പോയില്ല.. ഈ മരംകേറ്റം അത്ര വലിയ പണിയൊന്നും അല്ല... അല്ലേൽ കേറ്..... കേറിയാൽ...... അവൻ പുരികം പൊക്കി ചോദിച്ചു... കേറിയാൽ എന്താ.... മാങ്ങ പറീക്കാം... ഓ... ഞങ്ങടെ നാട്ടിൽ പെൺകുട്ടികൾക്ക് പോലും മരം കേറ്റം വശം ഉണ്ട്... കഷ്ട്ടം....ശ്രദ്ധ വീണ്ടും വീണ്ടും അവനെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ ഈ മരം കേറ്റം സർക്കാർ ജോലി ആയത് ഞാൻ അറിഞ്ഞില്ല.... വീണ്ടും പുച്ഛം.... ആ അവിടൊക്കെ സർക്കാർ ജോലിക്കാരെക്കാൾ റേറ്റ് ആണ്... ഈ മരം കേറാൻ പിഎച്ഡി ഒന്നും എടുക്കണ്ടാലോ.... എന്ന കേറി.... കണ്ണൻ അവളെനോക്കി ഒന്ന് പുച്ഛിച്ചിട്ട് യോക്കർ പാന്റ് ഒന്ന് നേരെയാക്കി മാവിന്റെ അടുത്തേക്ക് നടന്നു...

ലെച്ചുവും സച്ചുവും നോക്കി ചിരിച്ചു... കൊമ്പ് താഴ്ന്നതായിരുന്നത് കൊണ്ട് ആദ്യത്തെ കൊമ്പിൽ പെട്ടന്ന് കേറി... ഉള്ളിൽ പേടി ഉണ്ടെങ്കിലും കണ്ണൻ അത് പുറത്ത് കാണിക്കുന്നില്ല.... ദോ ആ ചില്ലയിൽ ആണ് കൂടുതൽ അങ്ങോട്ട് കേറി.... സച്ചു കാണിച്ചു കൊടുത്തു... അവൻ ഉള്ളിൽ പ്രാകികൊണ്ട് ആ കമ്പിൽ കേറി.. കൈയെത്തി പൊട്ടിക്കാൻ പറ്റിയില്ല.. കണ്ണേട്ടാ ഉലുത്ത്... അപ്പൊ വീഴും... ലെച്ചു പറയേണ്ട താമസം കണ്ണൻ ചില്ല ഉലുത്തി. നീറും കൂട് പൊട്ടി തലവഴി വീണു...കോളേർ ഇല്ലാത്ത ബനിയൻ ആയിരുന്നത് കൊണ്ട് ബനിയന് ഉള്ളിലൂടെ കേറി എന്തോ തലവഴി വീണെന്ന് മാത്രമേ അവനു മനസിലായുള്ളു... അവൻ ദേഹത്ത് ഒന്ന് തട്ടി അടുത്ത നിമിഷം നീർ കടിക്കാൻ തുടങ്ങി ആദ്യം ചില്ലയിൽ നിന്ന് തുള്ളി കാലുതെറ്റി ദാ കിടക്കുന്നു താഴെ... ലെച്ചുവും സച്ചുവും തലയും കുത്തി കിടന്ന് ചിരിക്കാൻ തുടങ്ങി. അവൻ താഴെ കിടന്നു കുടയാൻ തുടങ്ങി ബനിയൻ ഊരി ദേഹം തുടച്ചു എങ്കിലും തലവഴി വീണ ഉറുമ്പ് പോകാൻ കൂട്ടാക്കിയില്ല. കടിച്ചു ഒരു പരുവം ആക്കി നോക്കി നിന്നു ചിരിക്കുന്ന ലെച്ചുവിനെയും ശ്രദ്ധയെയും അവൻ കണ്ണുരുട്ടി നോക്കി... എവുടെ രണ്ടും ചിരിയോടെ ചിരി...

ദാ... അപ്പുറത്ത് ഒരു കുളം ഉണ്ട് ഓടിക്കോ... സച്ചു കളിയാക്കി പറഞ്ഞു.. പോടീ..... അവൻ പല്ല് കടിച്ചു അലറി... ശെടാ.... പുളിയുറുമ്പ് കടിച്ചത് എന്റെ കുറ്റം ആണോ... നിയൊക്കെ മനപ്പൂർവം ചെയ്തയല്ലേ....അവൻ ചൊറിഞ്ഞു പറഞ്ഞു അയ്യോ... ഞങ്ങൾ ഉറുമ്പിനു കൊട്ടേഷൻ കൊടുക്കാൻ അതിന്റെ ഭാഷ അറീല്ലലോ... അവൾ കളിയാക്കി എന്നെ മനപ്പൂർവം ഇതിന്റെ മോളിൽ വിളിച്ചു കേറ്റിയതല്ലേ... അതുകൊള്ളാം.. ഞങ്ങൾ പറഞ്ഞോ വന്നു മാങ്ങാ പറിച്ചു തരാൻ... ഞങ്ങൾ മാങ്ങ പറിക്കാൻ നോക്കി ഇരുന്നപ്പോൾ വന്നു ഷോ കാണിച് മാവിൽ കേറാൻ... എന്താ മോനെ... പുതിയ സർക്കാർ ജോലി പഠിച്ചില്ലേ... എങ്ങനെ ഉണ്ട്...അവൾ വാ പൊത്തി ചിരിച്ചു. പോടീ....അപ്പേ.... അപ്പേ.... അവൻ വിളിച്ചു കൂവി കൊണ്ട് അടുക്കളയിലേക്ക് ഓടി അവന്റെ ഓട്ടം കണ്ട് രണ്ടും വയർ തിരുമ്മി ചിരിച്ചു നി വാ....അടുക്കളയിൽ പോയി തൈരിൽ കുളിച് നിൽക്കുന്ന ആ ചൊറിയൻ പുഴുവിനെ ഒന്നൂടെ പൊരിച്ചിട്ട് വരാ...

സച്ചു അവളെയും വിളിച്ചു അടുക്കളയിലേക്ക് നടന്നു ശാരമ്മ അവനെ തൈരിൽ മുക്കി എടുത്തു... അമ്മേ... ഇതേതാ... പാടത്ത് വെക്കാൻ ഉള്ള പുതിയ കോലം ആണോ.... സച്ചു അമ്മയോട് ചോദിച്ചു.. അമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.. ആ... ഇതാവുമ്പോ പാടത്തെ കിളിയും പോകും കൊരഞ്ഞു കുറച്ചു അഹങ്കാരവും തീരും... ലെച്ചുവും അമ്മയും വാ പൊത്തി ചിരിച്ചു എന്തൊക്കെ ആയിരുന്നു... ഒരു പുച്ഛത്തിന്റെ താജ് മഹൽ... ഒരു കിലോ പുച്ഛം എടുക്കാനുണ്ടോ..... ഇപ്പൊ മാർക്കെറ്റിൽ നല്ല വിലയാണ് എന്ന കേട്ടെ.... പിന്നെ ഇത് സ്പെഷ്യൽ പുച്ഛം അല്ലേ... കിലോയിക്ക് 1000 കിട്ടിയാലും കുറവ് അല്ല... അമ്മ കുരുമുളക് ഉണക്കാൻ ഇട്ടത് എടുക്കാൻ പുറത്തേക്ക് നടന്നു... ശോ കഷ്ട്ടായി.... പാവം പുളിയുറുമ്പിനു അറിയില്ലലോ ഇത് പുച്ഛത്തിന്റെ ഓൾ സെയിൽ കടയാണെന്ന്.... ഇപ്പൊ എങ്ങനെ ഉണ്ട് സേട്ടാ നീറ്റൽ ഉണ്ടോ.... അവൾ തച്ചിനിരുന്ന് വാരുവാണെന്ന് മനസിലായിട്ടും അവൻ ദേഷ്യം കടിച്ചുപിടിച്ചിരുന്നു. എന്തൊക്കെ ആയിരുന്നു.. മരം കേറ്റം അത്ര വലിയ പണി ഒന്നും അല്ലലെ... മരത്തിന്റെ മോളിൽ നിന്ന് തലയും കുത്തി വീണിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്.... എഴുന്നേറ്റ് നടക്കാവോ....

അതോ വണ്ടി വിളിക്കണോ.... എന്റെ ദൈവമേ.... ഇവിടാരുമില്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ.... അവൾ ചിരിയോടെ പറഞ്ഞു. നിന്ന് പ്രസംഗിക്കാതെ കേറി പോടീ.... കണ്ണൻ പല്ല് കടിച്ചു പറഞ്ഞു. അയ്യോ... തീർന്നില്ല.... ഇത്രയും പെട്ടന്ന് അങ്ങനെ പറയല്ലേ.... അതെ സേട്ടാ.... ഞങ്ങൾ കാട്ടുമുക്കിൽ കിടക്കുന്നവർ തന്നെയാണ്.... അതിൽ അഭിമാനം കൊള്ളുന്നവർ... എസി കാറും വീടും... ഒന്നുമില്ലെങ്കിലും മനുഷ്യത്തം ഉള്ളവര....മുൻപിൽ നിൽക്കുന്നവന്റെ മനസ് കാണുന്നവരാ.... അല്ലാതെ നിങ്ങടെയൊക്കെ കൂട്ട് ചേരാത്ത വേഷവും കെട്ടി പൊങ്ങച്ചം കാണിക്കാനുള്ള കാറിൽ കേറി ബാക്കിയുള്ളവന്റെ നെഞ്ചത്ത് കേറാറില്ല.... പിന്നെ അജു ഇത്തിരി വണ്ണം കുറവാണേൽ ഞങ്ങൾ പഴങ്കഞ്ഞി കുടിപ്പിച്ചു വീർപ്പിച്ചോളാ.... ചേട്ടന്റെ കൂട്ട് മണ്ടയില്ലാത്ത തെങ് അല്ല... ഈ പോക്ക് പോയാൽ വീടിന്റെ കട്ടിള മാറ്റി വെക്കേണ്ടി വരൂലോ......ഈ പൊക്കത്തിന്റെ കൂടെ അഹംകാരം കൂടെ ചേർന്നാലേ... ഒട്ടും ഭംഗി കാണില്ല ഉള്ളിലും പുറത്തും ഇരുന്ന് ആലോചിക്ക്.... ഇപ്പൊ പുളിയുറുമ്പിൽ നിർത്തുന്നു... പോരെങ്കിൽ പറഞ്ഞ മതി വേറെ തരാം... അപ്പൊ അങ്ങോട്ട് പോകട്ടെ....

ചേട്ടൻ കുളിച് റെഡി ആയി കുട്ടപ്പൻ ആയിട്ട് വാ... അവൾ നടന്നു... പിന്നെ എന്തോ ഓർത്ത പോലെ തിരികെ വന്നു... അതെ... ഈ പരിചയം ഇല്ലാത്ത പെൺകുട്ടികളുടെ കാര്യത്തിൽ ഇടപെടുന്നത് അത്ര നല്ലത് അല്ല... എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം.... കൈയിൽ പിടിച്ചു തിരിച്ചിട്ടും ഒന്നും ചെയ്യാതിരുന്നത് ലെച്ചു പറഞ്ഞിട്ടാണ്.... അല്ലേൽ സേട്ടന്റെ മോന്തയുടെ ഷേപ്പ് മാറിയേനെ.... ഈ കിളിക്കൂട് പോലത്തെ മുടി പിന്നെ ഒന്നിനും കൊള്ളാതെ വന്നേനെ.... സോ... മേലിൽ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്... എന്റെ എന്നല്ല ആരുടേയും... ഇട്സ് ഇഞ്ചുറിയസ് ടു ഹെൽത്... അവൾ ഒന്ന് സൈറ്റ് അടിച്ചു കൊണ്ട് റൂമിലേക്ക് പോയി... "ബിജിഎം ഇട് ബിജിഎം ഇട് സെറ്റ് ആക്കി പവർ വരട്ടെ......" തിരിഞ്ഞു നോക്കിയപ്പോൾ സ്ലോ മോഷനിൽ വരുന്ന ലെച്ചു... മോളെ... ഊതല്ലേ... ഇഹ്ഹ് . ഹോ എന്താന്ന് അറീല്ല പറഞ്ഞപ്പോ ഒരു ആശ്വാസം... നല്ല കാര്യം... പിന്നെ ഉപദേശം കെട്ട് നന്നാവുന്ന ടൈപ്പ് ആണെന്ന് തോന്നുന്നില്ല ആണേൽ എന്നെ നന്നായേനെ.... ഇല്ലങ്കിൽ ഇനിയും മരുന്നു കൊടുക്കാം... നമ്മുടെ കൈയിൽ സ്റ്റോക്ക് അല്ലേ... പക്ഷെ ഇത് കുറഞ്ഞു പോയോ എന്നൊരു ഡൌട്ട്....

മ്മ്... സാരില്ല... അടുത്ത പ്രാവശ്യം ശരിയാക്കാം.... നല്ല ക്ഷീണം ഓരോ സർബത്ത് കുടിച്ചാലോ...ലെച്ചു ചോദിച്ചു.. ആ കുടിക്കാം... ആരിടും.... നീയിടും... അല്ല നി ഇടും... എന്നാൽ വേണ്ടാ... നമുക്ക്‌ അമ്മയോട് പറഞ്ഞു ഞാ ഞാ... വെള്ളം കുടിക്ക... മടിച്ചി.... ഇങ്ങനെ ഇരുന്നോ... പ്യാവം അജു ഇതിനെ കെട്ടാൻ എന്ത് പാപം ചെയ്തോ ആവോ.... പോടീ... പറഞ്ഞു നാവ് എടുത്തില്ല അതിനു മുൻപ് അജു വിളിച്ചു.. ആഹ്ഹ് ചെല്ല് ചെല്ല്... ചെന്ന് കുറുക് എനിക്ക് രാത്രി ഉറങ്ങാൻ ഉള്ളതെ... ഇഹ്ഹ്... അവൾ ഒന്ന് ഇളിച്ചു കാണിച് ഉമ്മറത്തേക്ക് നടന്നു. .... പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു പോയി... അന്ന് കഴിഞ്ഞ് കണ്ണൻ വലിയ ശല്യം ഉണ്ടായില്ലെങ്കിലും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പണിത് പണി കൊടുത്തുകൊണ്ടിരുന്നു..വിരുന്ന് ഓക്കെ കഴിഞ്ഞ് ശിവയും മാളുവും തിരിച് വന്നു... ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ കണ്ണൻ ജില്ലാ തന്നേ വിട്ടു. പിന്നെയും മാസങ്ങൾ ദിവസ വേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരുന്നു... കോളേജിൽ വെച് കീരിയും പാമ്പും ആയ സച്ചുവും ശിവയും വീട്ടിൽ അടയും ചക്കരയും ആയ ചങ്കുകൾ ആയി... അവൻ ഈ രണ്ട് സ്വഭാവം കാരണം അവൾ അന്യൻ എന്ന് വിളിക്കാൻ തുടങ്ങി...

വേദയുടെയും മഹിയുടെയും കാര്യം വീട്ടിൽ അറിഞ്ഞു എകദേശം എല്ലാം ശരിയായി.... പെട്ടന്ന് വിവാഹം വേണം എന്ന വേദയുടെ വീട്ടുകാരുടെ നിർബദ്ധ പ്രകാരം ഒരു മാസത്തിനുള്ളിൽ കല്യാണം എടുപടി എന്ന് പറഞ്ഞു നടന്നു... കല്യാണത്തിന് കുടുമ്പസമേതം സച്ചു ഉണ്ടായിരുന്നു... എല്ലാ കാര്യത്തിനും വിക്കികുമേൽ കടിഞ്ഞാൺ ഇടാൻ ഒരു ഏട്ടനെ കിട്ടിയ സന്തോഷത്തിൽ ആണ് സച്ചു... (ഞാൻ പെട്ടാൽ നീയും പെടണം എന്ന് മനുഷ്യ സഹജമായ സന്തോഷം ) അപ്പുവും മീനും ഒരു തരത്തിലും അടുക്കില്ല എന്ന പ്രതീക്ജ്ഞയോടെ അടി തുടർന്നു... ഇതിനിടയിൽ രണ്ടിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു... ഒരു മാസത്തിനുള്ളിൽ കല്യാണം.അടി ഉണ്ടാക്കി അപ്പെട്ടന് ചെറിയ ലപ്പ് ഓക്കെ വന്നു തുടങ്ങിയിട്ടുണ്ട്... രണ്ടും കല്യാണം കഴിഞ്ഞ് എങ്ങനെ ആവും എന്നോർത്ത് രണ്ട് വീട്ടുകാർക്കും തലവേദന...മീനുവിന്റെ സ്വഭാവത്തിന് അപ്പു അവളെ എടുത്ത് കിണറ്റിൽ ഇടാതിരുന്ന ഭാഗ്യം...

അപ്പേട്ടന് വേണ്ടി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് അവളുടെ പണി. എല്ലാത്തിനും പരീക്ഷണ വസ്തു പാവം അപ്പു...ചെറുപയർ കൊണ്ട് പീരയില്ലാത്ത ഉപ്പേരി തുടങ്ങിയതാണ് ആളുടെ പരീക്ഷണം... കല്യാണത്തിന് മുൻപ് അപ്പു തട്ടി പോകാതിരുന്നാൽ കാര്യം.... അജുവും ലെച്ചുവും പഴയ പോലെ മഴ കാത്തിരിക്കുന്ന വേഴാമ്പൽ.... ഉള്ളിന്റെ ഉള്ളിൽ എന്നെ ഒന്ന് കെട്ടിച് വിടൂ ചേട്ടാ.... എന്ന് പറയുന്നത് എന്തെ ശിവ കേൾക്കാത്തത്.... കാത്തിരിപ്പിന്റെ ഒരു വർഷത്തിൽ 8 മാസം അതി വേഗം കടന്നു പോയതിന്റെ സന്തോഷവും ഉണ്ട് ആൾക്ക്.കൊഞ്ചലും കുറുകലുമായി അവരുടെ ലൈഫ് അങ്ങനെ പോകുന്നു... ഇതിനിടയിൽ കോഴ്സ് കഴിഞ്ഞ് ആള് psc നോക്കുവാന്.... കേരളത്തിൽ 28 ജില്ലാ എന്ന് പറഞ്ഞ ഈ മഹതി എങ്ങനെ psc എഴുതി എടുക്കുമോ ആവോ...ഇവളുടെ ആൻസർ ഷീറ്റ് കണ്ട് psc ഡയറക്ടറേറ്റ് അടച്ചു പൂട്ടാതിരുന്ന ഭാഗ്യം... അഭി മാഷിന് വീട്ടിൽ ആലോചനകൾ നടക്കുന്നു... ഉടനെ ആ വക സദ്യ ഉണ്ണാനുള്ള പ്രതീക്ഷയിലാണ് എല്ലാരും... ശ്രദ്ധ അന്നും ഇന്നും സിംഗിൾ..വിക്കിയുടെയും മറ്റും ചളികൾക്ക് യാതൊരു ഭംഗവും കൂടാതെ നടക്കുന്നു... അന്നൊരു ദിവസം............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story