💞പ്രണയിനി 💞: ഭാഗം 63

pranayini shree

രചന: SHREELEKSHMY SAKSHA

എന്താ മാളു.... നടക്കുന്ന കാര്യം പറ... എന്റെ മാഷേ ഒന്ന് ആലോചിച്ചു നോക്കി.... ആലോചിക്കാൻ ഒന്നുമില്ല ഇത് നടക്കില്ല... അതെന്ന.... രണ്ടു പേരെയും നന്നായി എനിക്ക് അറിയാവുന്നത് കൊണ്ട്...... എന്റെ മാഷേ... ഇപ്പോഴത്തെ പോലെ അല്ല കല്യാണം ഓക്കെ കഴിഞ്ഞ അവൾ മാറും നിക്ക് ഉറപ്പാ... സച്ചുവിന്റെ കാര്യം അവിടെ നിക്കട്ടെ... അഭി ഇതിന് ഒരിക്കലും സമ്മതിക്കാൻ പോകില്ല..... ഒരു അധ്യാപകൻ എന്ന നിലയിൽ അവന്റെ മനസ് എനിക്ക് മനസിലാകും... മാഷിനെ പോലെ ആണോ എല്ലാരും.... അല്ലായിരിക്കാം... പക്ഷെ അഭിയെ അറിയാവുന്നത് കൊണ്ട് പറയാന്... ഇങ്ങനെ ഒരു ആലോചന വന്നു എന്ന് അറിഞ്ഞാൽ അവൻ വേണേൽ കൂട്ട് തന്നേ വിട്ടു കളയും....,... അതൊന്നും ഇല്ലാ... എന്തായാലും മാഷ് ഒന്ന് ചോദിച്ചു നോക്കി.... സച്ചുവും ശുദ്ധ ജാതകക്കാരി അല്ലേ... അതിനു... എന്റെ മാളു നി ഇതിന്റെ എല്ലാ വശവും ചിന്തിച്ചു നോക്കിട്ട് ഉണ്ടോ.... അവൾ അവനെ തന്നേ നോക്കി ഇരുന്നു.. അവൻ പറയാൻ ആയി അവൾക്ക് അരുകിൽ ഇരുന്നു.. സച്ചൂന് എത്ര പ്രായം.......?

21 അല്ലേ.... അവനു 29-30 വയസുണ്ട്... തമ്മിൽ 9 വയസിനോളം വ്യത്യാസം.... അത് ഒരു പ്രശ്നം ആണോ... ഇതിലും പ്രായ വ്യത്യാസം ഉള്ളവർ തമ്മിൽ കല്യാണം കഴിക്കുന്നു. മാളു നിസാരമായി പറഞ്ഞതും ശിവ അവളെ ഒന്ന് നോക്കി. അത് പോട്ടേ... അവൻ അവളുടെ അധ്യാപകനാണ്....അത് മറന്നോ നിയ്യ്... അതിനെന്താ ഇപ്പൊ അല്ലാലോ.... എന്റെ പൊന്നു മാളു നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ലാ.......നിനക്ക് തോന്നുന്നുണ്ടോ.... സച്ചു ഇതിന് സമ്മതിക്കുമെന്ന്.... മച്ചും... അവൾ ചുമൽ അനക്കി കാണിച്ചു... അവൻ ഇളിയിൽ കൈ കുത്തി അവളെ നോക്കി... അത് പിന്നെ.... മാഷ് പറഞ്ഞ അവൾ കേൾക്കും... അങ്ങനിപ്പോ മാഷ് പറയുന്നില്ല.....സച്ചു സമ്മതിക്കാത്ത പോലെ അഭിയും സമ്മതിക്കാൻ പോണില്ല... മാളു ആലോചനയിൽ ഇരുന്നു.. എന്റെ മാളു നിയിപ്പോ എന്നോട് പറഞ്ഞത് ഇരിക്കട്ടെ... സച്ചൂനോടോ അഭിയോടോ ചോദിക്കാൻ നിക്കണ്ട.. മനസിലായോ... അമ്... അവൾ അതെ എന്ന് തലയാട്ടി... അല്ല നിനക്കെന്താ ഇപ്പൊ ഇങ്ങനെ ഒരു ആലോചന.... അത്.. അഭിമാഷിന് കല്യാണം ആലോചിക്കുന്ന കാര്യത്തെ പറ്റി കഴിഞ്ഞ തവണ അമ്മ എന്നോട് പറഞ്ഞിരുന്നു...അതിന്റെ കൂടെ ഇന്നലെ വീട്ടീന്ന് വിളിച്ചപ്പോ അമ്മയും പറഞ്ഞു സച്ചൂന്റെയും ശുദ്ധ ജാതകം ആണെന്ന്...

അപ്പൊ ഞാൻ കരുതി... അത് തന്നേ അല്ല അഭിമാഷ് ആവുമ്പോ നമുക്ക്‌ അറിയാവുന്ന ആളല്ലേ.... അങ്ങനെ നോക്കിയപ്പോ... ആ ബെസ്റ്റ്.... പിന്നെ അഭിക്ക് കല്യാണം ഓക്കെ ശരിയായിട്ടുണ്ട്...... നാളെ അവൻ ചെന്ന് കാണാൻ നിക്കുവാണ്... എന്നിട്ടെന്തേ പറയാഞ്ഞേ..... അതിനു ഞാൻ വന്നു കേറിയപ്പോ തന്നേ നി ഇതല്ലേ പറഞ്ഞെ.. ഈൗ... അവൾ ഇളിച്ചു കാണിച്ചു.. അപ്പോഴേക്കും തൊട്ടിലിൽ കിടത്തിയ പൂവാലി ചിണുങ്ങി കരയാൻ തുടങ്ങി... അത് കേൾക്കേണ്ട താമസം പാച്ചുവും കരയാൻ തുടങ്ങി... മാളു അവർക്ക് അരുകിലേക്ക് പോയി അവരെ ഉറക്കി... ശിവ പറയേണ്ട എന്ന് പറഞ്ഞെങ്കിലും വൈകിട്ട് സച്ചു വിളിച്ചപ്പോ മാളു ഒന്ന് ചോദിച്ചു.. സച്ചു....നിനക്ക് അഭിമാഷിനെ പറ്റി എന്താണ് അഭിപ്രായം... ആരെ വെള്ളപ്പാറ്റയെ പറ്റിയോ..... വളരെ നല്ല അഭിപ്രായം.... അങ്ങനെ അല്ല.. എന്നാലും മാഷ് നെ പറ്റി പറ കേൾക്കട്ടെ... കേൾക്കാനും മാത്രം ഒന്നുമില്ല... എന്നൊക്കെ ഞാൻ അങ്ങേരെ കണി കണ്ടിട്ടുണ്ടോ അന്നെല്ലാം എട്ടിന്റെ പണി കിട്ടിയിട്ടുണ്ട്....

പിന്നെ അങ്ങോട്ട് ചെന്ന് കേറി കൊടുത്ത മതി ഉപദേശിച്ചു കൊല്ലുന്ന ടൈപ്പ്... എനിക്കാണേൽ പിന്നെ പണ്ടേ ഈ ഉപദേശം എന്ന് പറയുന്ന സാദനം പിടിക്കില്ല.... പിന്നെ ദോഷം പറയരുതല്ലോ... ആടാർ ലുക്ക്‌ ആണ്... ആള് പേപ്പർ വൈറ്റ് ഓക്കെ ആണേലും ഏത് പെൺപിള്ളാരായാലും ഒന്ന് നോക്കി പോവും.... പിന്നെ സ്വഭാവ അറിഞ്ഞ ഒരു ഈച്ച പോലും തിരിഞ്ഞു നോക്കില്ല... ആം മതി മതി... എന്താ മോളെ അഭിമാഷിനെ പറ്റി ഒരു അന്വേഷണം... എന്റെ പാവം ചേട്ടായിനെ തേക്കാൻ വല്ല പ്ലാനും ഇണ്ടോ...... പ്ഭാ......... മാളു നന്നായി ആട്ടി വിട്ടു... വെറുതെ ചോദിച്ചതാ എന്റെ പോന്നോഹ്ഹ്... സച്ചു ചിരിച്ചു... അവരുടെ സംഭാഷണം അങ്ങനെ നീണ്ടു പോയി... വീഡിയോ കാൾ വിളിച്ചു അവൾ പാച്ചുവിനെയും പൂവലിയെയും എല്ലാർക്കും കാണിച്ചുകൊടുത്തു... പിറ്റേ ദിവസം ശിവയും ഇതെപ്പറ്റി അഭിയോട്ചോദിയ്ക്കാൻ തീരുമാനിച്ചു.... ക്യാന്റീനിലേക്ക് നടക്കും വഴു ശിവ ചോദിച്ചു.. അഭി... ആം... സച്ചൂനെ പറ്റി എന്താണ് അഭിപ്രായം.. ആര് ശ്രദ്ധയോ... ആ... നല്ല കുട്ടി... ഈ വർഷം റാങ്ക് അവൾക്കല്ലേ എല്ലാരും പറഞ്ഞു വെച്ചേക്കുന്നേ...എന്തെ.. അങ്ങനെ അല്ല... ക്യാറക്ടർ ബേസ്... ആഹ് .... കൊള്ളാം... ഇതുപോലെ ഉടായിപ്പ് പഠിച്ച വേറെ ഒന്നിനെ ഞാൻ ഇതുവരെകണ്ടിട്ടില്ല...

ശിവ ചിരിച്ചു.. കാര്യായിട്ട്.... അന്ന് തന്നേ ഞാൻ നാട്ടിൽ നിന്ന് വരുമ്പോ ആണ് മൂന്ന് കൂടെ വണ്ടിക്ക് മുന്നിൽ ചാടിയെ... എന്നിട്ടോ എന്തൊക്കെ കള്ളം പറഞ്ഞു നോക്കി.. ഏൽക്കില്ല എന്ന് കണ്ടപ്പോഴാണ് ലെച്ചു സത്യം പറഞ്ഞത്... അതൊക്കെ ശരിയാണ്... ആള് അൽപ്പം ഉടായിപ്പ് ആണ്... ശിവ ക്യാന്റീനിൽ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.കൂടെ അഭിയും ഇരുന്നു... മണി.... രണ്ട് ലൈം... അഭി വിളിച്ചു പറഞ്ഞു... കുറച്ചോ... എന്റെ ശിവ... അവൾ ഫുൾ ഉഡായിപ്പ് ആണ്..കെട്ടുന്നവന്റെ കാര്യം... അഭിയോടൊപ്പം ശിവയും ചിരിച്ചു. മണി രണ്ട് ലൈം ടേബിളിൽ കൊണ്ട് വെച്ചു... അത് കുടിക്കുന്നതിനിടയിൽ ശിവ അഭിയെ നോക്കി പറഞ്ഞു.. ഒരു കാര്യം അറിയോ... അവൻ എന്തെന്ന് രീതിയിൽ അവനെ നോക്കി.. മാളു നിനക്ക് വേണ്ടി സച്ചൂനെ ആലോചിച്ചു... അവൾക്കും ശുദ്ധ ജാതകം ആണത്രേ... ചിരിയോടെ ശിവ പറഞ്ഞതും ആ ചിരി അഭിയിലേക്കും പടർന്നു.. ബസ്റ്റ്....അവളെ നജ്ൻ കെട്ടിയാൽ പിന്നെ അടി ഉണ്ടാക്കാനേ നേരം കാണു.... എടാ അവൾ സീരിയസ് ആയി പറഞ്ഞതാ.... അഭിയുടെ മുഖം മാറി..

ശിവ നിനക്ക് ബോധം ഇല്ലാണ്ടായോ.... അവൾ എന്നേക്കാൾ എത്ര വയസിനു ഇളയതാണ്.... പഠിപ്പിച്ച സ്റ്റുഡന്റിനെ കെട്ടണ്ട കാര്യം ഒന്നും എനിക്കില്ല... അയ്യോ... നി ചൂടാവല്ലേ... ഞാൻ അവളെ കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്..... ശിവ ചിരിച്ചോണ്ട് അവന്റെ കയ്യിൽ കേറി പിടിച്ചു. നി അത് വിട്.... പിന്നെയും എന്തോ ആലോചിച്ചുകൊണ്ടിരുന്ന അഭിയോട് ശിവ പറഞ്ഞു അവൻ ചിരിച്ചു.. ആ നിന്നോട് ഒരു കാര്യം ചോദിക്കാൻ നിക്കായിരുന്നു... പെട്ടന്ന് ശിവ പറഞ്ഞു.. മ്മ്മ്.... അഭി ചോദ്യാ ഭാവത്തിൽ ഒന്ന് മൂളി.... നി എന്റെ കല്യാണത്തിന് ആ ക്യാമെറ ചെക്കനെ അടിച്ചിരുന്നോ..... ഏത്.... ആ. അടിച്ചു. അവനു ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നു... ഹ്ഹ്ഹ.. എന്താ കാര്യം.. ഞാൻ ചെന്ന് നോക്കുമ്പോ അവൻ ക്യാമരെയും തൂക്കി പിടിച്ചു ലേഡീസ് ടോയ്‌ലെറ്റിന്റെ അടുത്തൊട്ട്... ചോദിച്ചപ്പോ ഒരു ഉരുണ്ട് കളി...ഒരെണ്ണം കൊടുത്തു....... അല്ല നി എങ്ങനെ അറിഞ്ഞു ആ.. ആ ചെറുക്കൻ സച്ചൂന്റെ പിന്നാലെ കൂടിയിട്ട് ഉണ്ടായിരുന്നു... ആ വക എല്ലാനും കേറി മേഞ്ഞതാ...

. ഒന്ന് നിയാണ് അടിച്ചതെന്ന് ഇടക്ക് ആണ് അറിഞ്ഞത്.. ... ആ ചെക്കൻ ഒരു ഞരമ്പ് ആണെന്നെ.... ശിവ അതെ എന്ന് തലയാട്ടി... പിന്നീട് അവരുടെ സംസാരത്തിൽ സച്ചു കടന്നു വന്നതേയില്ല..... 💞💞💞 തൊട്ടിലോട്ട് ചാഞ്ഞു നിൽക്കുന്ന മാഞ്ചിയത്തിന്റെ കൊമ്പിൽ കേറി ഇരിക്കുകയാണ് സച്ചു.... അതിനോട് തന്നേ ചേർന്ന് നിൽക്കുന്ന കാവിലേക്കുള്ള താന്നി മരത്തിന്റെ മുകളിൽ അപ്പുവും.. കെട്ട് കഴിഞ്ഞ ബോധം ഇല്ലാതെ പഴയ പോലെയാണ് അപ്പു.. അതും പറഞ്ഞു കളിയാക്കി കൊണ്ടിരിക്കാന് സച്ചു എടാ നിനക്ക് ഓർമയില്ലേ പണ്ട് 8ല്ല് പഠിക്കുമ്പോ ഇതിന്റെ മോളിൽ വലിഞ്ഞു കേറി താഴോട്ട് കുട്ടികരണം മറിഞ്ഞു ചാടുന്നത്.... പിന്നെ.... അവൻ താന്നിക്കുരു പറിച് വെള്ളത്തിട്ടുകൊണ്ട് പറഞ്ഞു. നല്ല രസമായിരുന്നു അല്ലേ.... ഇപ്പൊ ചാടിയാലോ... പോ പെണ്ണെ... ഒഴുക്കുണ്ട് വേണ്ടാ... പിന്നെ ഒരിക്കലാവാം... ഇതെന്താ ഇപ്പൊ വേനൽ അല്ലേ എന്നിട്ടും നല്ല ഒഴുക്ക് ഉണ്ടല്ലോ..... വേനൽ...മഴ ആടി.... മെയ്‌ ആയില്ലേ... എന്നിട്ട് മഴ പെയ്തില്ലലോ.... നീ പാട് അപ്പോൾ പെയ്യും... വോ ചളി ഒന്ന് പോയേഡേർക്ക....

സച്ചു പുച്ഛിച്ചു... അപ്പു ചിരിച്ചു. അപ്പേട്ട..... മുകളിൽ നിന്ന് മീനൂന്റെ വിളി... ഈ പെണ്ണിന് വേറെ പണി ഇല്ലേ.... അപ്പു മുകളിലോട്ട് നോക്കി ആത്മഗതിച്ചു.. സച്ചു ചിരിച്ചപ്പോഴാണ് ആത്മഗതം ഉറക്കെ ആയത് അവൻ അറിഞ്ഞത്. നി ശരിക്കും ഒരു അഹങ്കാരി ആണുട്ടോ... ആ പെണ്ണ് ഇങ്ങനെ പുറകെ നടക്കുന്നതിന്റെ...സച്ചു ചിരി നിർത്തികൊണ്ട് പറഞ്ഞു.. അവളോട് ആരാ എന്റെ പുറകെ നടക്കാൻ പറഞ്ഞെ... പാവം മീനു.. എന്ത് തെറ്റ് ചെയ്തിട്ടാണോ ഇതിനെ പ്രേമിക്കാൻ തോന്നിയെ.... നി കാണുന്ന പോലെ ഒന്ന് അല്ലേ... അത് വിളഞ്ഞ വിത്താണ്.... കയ്യിലിരുപ്പ് എനിക്ക് അല്ലേ അറിയൂ... പോയെ... പാവം... നിയാണ് അതിനെ ആവശ്യം ഇല്ലാതെ ചൊടിപ്പിക്കുന്നത്... ഒരു മിനുട്ടടങ്ങി ഇരിക്കില്ല.... ചാടി തുള്ളി നടന്നോളും... അപ്പേട്ട എന്ന് വിളിച്ചു വരും എന്താന്ന് ചോദിച്ചാലോ പിന്നെ മിണ്ടില്ല.... അഹങ്കാരി..... അത് നി വല്ല പെണ്ണിനോടും സൊള്ളുവണോ എന്ന് അറിയാൻ അല്ലേ...സച്ചു ചിരിച്ചു. പിന്നെ... ഒന്നിനെ കെട്ടിയ പാട് എനിക്ക് അറിയാം അപ്പോഴാണ്.... നിൻക്ക് എന്താ അപ്പു അവളെ അക്‌സെപ്റ് ചെയ്യാനിത്ര പാട്. കുറച്ചു നേരത്തെക്ക് അവൻ ഒന്നും മിണ്ടിയില്ല...

സച്ചു കാരണം ഓക്കെ ചോദിച്ചാൽ എനിക്ക് അറിയില്ല... അവളോട് ഒരു ദേഷ്യവും ഇല്ലാ.... നിനക്ക് അറിയോ എനിക്ക് ആകെ 25 വയസ് ആവുന്നേ ഉള്ളു... ലൈഫ് ഒന്ന് അടിച്ചുപൊളിക്കാൻ ഉള്ള ടൈം കൂടെ കിട്ടിയില്ല..... ജോലി കിട്ടിയ പുറകെ വിവാഹം.... ഇനി കുടുംബം കുട്ടികൾ... നിനക്ക് പറഞ്ഞ മനസിലാവില്ല... എനിക്ക് കുറെ സ്വപനങ്ങൾ ഓക്കെ ഉണ്ടാരുന്നു... അതിന് എല്ലാം ഒരു തടസം പോലെ ഇവൾ വന്നപ്പോ തോന്നിയ ദേഷ്യം.... അപ്പൊ ഞങ്ങൾ പെൺകുട്ടികളുടെ കാര്യമോ... നിനക്ക് 24 വയസിൽ കല്യാണം കഴിപ്പിച്ച ദേഷ്യം... ഞങ്ങളോ.... ഞാൻ അങ്ങനെ അല്ലെങ്കിൽ കൂടിയും 18 വയസിൽ കെട്ടിച് അയക്കുന്ന എത്ര പെൺകുട്ടികൾ ഉണ്ടെന്ന് അറിയോ... കുട്ടിത്തം മാറാതെ എന്തെന്നോ ഏതെന്നോ അറിയാതെ ആരുടെയോ കൂടെ... പിന്നെ അവരുടെ ലോകം ഭർത്താവ് എന്നതിലേക്ക് വളരെ വളരെ ചുരുങ്ങി പോകും...നി പറഞ്ഞ പോലെ ലൈഫ് എൻജോയ് ചെയ്യാൻ ആൺകുട്ടികൾക്ക് മാത്രം അല്ല... പെൺകുട്ടികൾക്കും ഉണ്ട് ആഗ്രഹം... നി ഒന്ന് ചിന്തിച്ചു നോക്കു...

ഇന്ന് അവളുടെ ഈ ആഗ്രഹങ്ങളെ എല്ലാം അവൾ നിന്നലൂടെ ആണ് കാണുന്നത്.... ഇപ്പൊ നിങ്ങൾ രണ്ടും ഒരേ തൂവൽ പക്ഷികളാണ്.... അപ്പൊ ഒരുമിച്ച് ലൈഫ് അടിച്ചു പൊളിക്കാൻ നോക്കി.... കുടുംബം കുട്ടികൾ അതൊക്കെ നിങ്ങൾക്ക് തോന്നുമ്പോ പോരെ.... അപ്പു ഒന്നും മിണ്ടിയില്ല അവനും അതെ പറ്റി ആലോചിക്കുകയായിരുന്നു.അവനും ശരിയാണെന്നു തോന്നി... അവൻ ആലോചനയിൽ ഇരിക്കുന്നത് കണ്ട് സച്ചു ഒന്നും മിണ്ടാതെ മരത്തിൽ നിന്നിറങ്ങി ഒരു ്ടിലേക്ക് നടന്നു... സച്ചു പറഞ്ഞതിലും കാര്യം ഉണ്ട്... പലപ്പോഴും ടീവിയിൽ ഓരോ സ്ഥലങ്ങൾ ഓക്കെ കാണുമ്പോ മീനു നോക്കി ഇരിക്കുന്നത് കണ്ടിട്ടുണ്ട്... അമ്മയോട് അവിടെ ഓക്കെ പോകുന്ന കാര്യത്തെ പറ്റി പറഞ്ഞു ചിരിക്കുന്നത് കേൾക്കാം..... അവൾക്കും യാത്ര ഒരുപാട് ഇഷ്ട്ടമാണ്... പക്ഷെ ഒന്നും പറയാറില്ല... കഴിഞ്ഞ ദിവസം കൂടെ അവളോട് പറയാതെ അതിരപ്പിള്ളി പോയി വന്നപ്പോ മുഖം ഒരു കോട്ട ഉണ്ടായിരുന്നു.. അത് പറയാതെ പോയതിന് ആണെന്ന കരുതിയെ... പക്ഷെ അവിടുന്നെടുത്ത ഫോട്ടോസ് ക്യാമെറനോക്കി അമ്മക്ക് കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു....

ആവോ... അവൻ തലകുടഞ്ഞു.. മരത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി . വീട്ടിന്റെ മുന്നിൽ എത്തിയപ്പോ തന്നേ അകത്തുനിന്ന് മീണൂന്റെയും സച്ചൂന്റെയും ശബ്ദം കെട്ടു.. അവൾ ഇങ്ങോട്ട് ആണോ വന്നേ,.. അതും ആലോചിച്ചു അവൻ അകത്തേക്ക് കയറി... " വിക്കിയും ഞാനും കൂടെ... "നിങ്ങൾ രണ്ടും മാത്രോ....... "അല്ല ഫറയും ദിവ്യയും ശ്യാമും ഉണ്ടായിരുന്നു... ദിവ്യ പേടിയായിട്ട് കുടിച്ചില്ല ബാക്കി എല്ലാനും കഴിച്ചു... ലേഡീസ് ഹോസ്റ്റലിൽ കേറി 5ഉം കൂടി ബിയർ അടിക്കാ പൊളി.... എന്നാലും എങ്ങാനും പിടിച്ചിരുന്നെലത്തെ അവസ്ഥ.... " മേട്രൻ ഞായറാഴ്ച അവരുടെ വീട്ടിൽ പോവും.. പിന്നെ ഉള്ളത് സ്റ്റാഫ്‌ ആണ്പിന്നെ 5 സെക്യൂരിറ്റിയും...കോളേജിനകത്ത് ആയോണ്ട് അവർ എപ്പോഴും റൗണ്സിൽ ആയിരിക്കും. അവരുടെ കണ്ണ് വെട്ടിക്കാൻ എളുപ്പം ആണ്.. പിന്നെ ബാക്കിൽ cctv ഇല്ലാ... ബാത്റൂമിന്റെ സൈഡ് ആയോണ്ട്... ഗ്രിലിൽ പിടിച്ചു ഷെയിട് വഴി കേറും.. രണ്ടാമത്തെ നിലയാണ് ഞങ്ങൾ അവിടെ വരെ ഷെയ്ഡിൽ കൂടെ കേറും ബാക്കി ഞങ്ങൾ സ്റ്റെയർ വഴി കേറ്റും..

അടിപൊളി... എന്നാലും നിങ്ങടെ ധൈര്യം.... രണ്ട് തവണയേ പോയിട്ടുള്ളൂ... പിന്നെ ടാങ്ക് കഴുകാൻ കേറിയപ്പോ ബിയർ ബോട്ടിൽ കിട്ടി എന്നും പറഞ്ഞു അവര് വലിയ സീൻ ആയിരുന്നു... പിന്നെ സാമൂഹിക വിരുദ്ധർ കേറിയതാണ് എന്നുപറഞ്ഞു ബാക്ക് സൈഡിലും cctv വെച്ചു... ബെസ്റ്റ്... അതോടെ ബിയർ കുടി നിന്നു അല്ലേ...മീനു ചിരിച്ചു ഇവരുടെ സംസാരം കേട്ടുകൊണ്ടാണ് അപ്പു അകത്തേക്ക് കേറിയത്... അവൻ വന്നത് മീനു അറിഞ്ഞില്ല... ആഹ്....നി കുടിച്ചിട്ട് ഇല്ലേ .. മച്ചും... അവൾ ചുമൽ അനക്കി പറഞ്ഞു.. പിന്നെ നി എന്തോന്നിനു ബാംഗ്ലൂർ പഠിക്കാൻ പോയതാടി... പിന്നെ അവിടെ പോകുന്നവർ എല്ലാം അങ്ങനെ ആവണം എന്നുണ്ടോ... പൊട്ടി.... നി വാ നമുക്ക് വൈകിട്ട് ഒപ്പിക്കാം .... ആഗ്രഹം ഉണ്ട്.. പക്ഷെ വേണ്ടാ... മോള് തന്നേ കുത്തിയിരുന്ന അടിച്ച മതി... വേണേൽ കൂട്ടിനു ഇവിടുത്തെ ഋഷി രാജ് സിംഗിഗിനെ കൂടെ വിളിച്ചോ . അപ്പു അടുത്ത് നിക്കുന്നത് അറിയാതെ പറഞ്ഞു കൊണ്ട് അവൾ മോര് ഉടക്കാൻ തുടങ്ങി. സച്ചു അവനെ കണ്ടതും.. നി എപ്പോ വന്നു.... കുറച്ചായി...

മീനൂനെ നോക്കി കടുപ്പിച്ചു പറഞ്ഞു... അവൾ അവനെ നോക്കാതെ പെട്ടന്ന് തല വെട്ടിച്ചു എടുത്തു... "സച്ചൂ...... അപ്പുറത്ത് നിന്ന് അമ്മ വിളിച്ചു ഇവിടുണ്ടേ...... സച്ചു തിരിച്ചു പറഞ്ഞു.. നി അമ്മയോട് പറഞ്ഞില്ലേ... ഇല്ലാ...അതിനാ ഇപ്പൊ വിളിച്ചേ... മ്മ്.. അപ്പോഴേക്കും സംഭാരം മീനു രണ്ടു പേർക്കും നീട്ടി... അപ്പു അതും പിടിച്ചു ഫോണിൽ നോക്കി നിന്നു.. കുടിക്കാൻ ആഞ്ഞപ്പോൾ മീനു മെല്ലെ അടുക്കളയിൽ നിന്ന് വലിഞ്ഞു. നീയെവിടെ പോവാ... സച്ചു ചോദിച്ചു.. അത്... മുറ്റത്തു തുണി ഉണക്കാൻ ഇട്ട്.. എടുക്കാൻ...പറഞ്ഞു വേഗം നടക്കാൻ ആഞ്ഞപ്പോഴേക്കും അപ്പുവിന്റെ പിടി വീണു... അവൻ പുറകിലൂടെ കൈയിട്ട് ഒരു കൈ കൊണ്ട് അവളുടെ രണ്ടു കൈയും പൂട്ടി മറ്റേ കൈ കൊണ്ട് കുടിച്ചുകൊണ്ടിരുന്ന സംഭാരം അവളുടെ വായിലേക്ക് അടുപ്പിച്ചു. മീനു വാ പൂട്ടും മുന്നേ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചു അപ്പു അത് ഒഴിച്ചു.. വേറെ വഴി ഇല്ലാതെ മീനു അത് ഇറക്കി.. അവൾ കുടിച്ചു എന്ന് കണ്ടതും അപ്പു പിടിവിട്ടു അവൾ സിങ്കിന്റെ അടുത്തേക്ക് ഓടുന്നത് കണ്ടു.. ഇപ്പൊ എന്താ ഉണ്ടായേ എന്ന രീതിയിൽ ഇരിക്കുവാണ് സച്ചു... കുരുത്തം കെട്ടവൾ... മുളക് അരച്ചാണ് തന്നത്.. ചുണ്ട് തുടച്ചു ഗ്ലാസ്‌ അവിടെ വെച്ചുകൊണ്ട് അപ്പു പറഞ്ഞു... സച്ചൂന് ചിരി പൊട്ടി..

മീനു .സ്വയം വരുത്തി വെച്ച പണി ഓർത്ത് അവൾ ചിരിച്ചു. മീനു തച്ചിനിരുന്ന് വാ കഴുകുവാന്... ഉമയമ്മ വന്നു തേൻ എടുത്ത് ചുണ്ടിൽ തേച്ചു കൊടുത്തു. പാവം എരി കഴിച്ചു കണ്ണ് നിറഞ്ഞു തുളുമ്പി... എത്ര മുളക് ഇട്ടു... സച്ചു കളിയാക്കി ചോദിച്ചു. 5 എണ്ണം വല്ല കാര്യവും ഉണ്ടാരുന്നോ... സച്ചു ചോദിച്ചതും അവൾ ഇളിച്ചു കൊടുത്തു.. ജാഡ തെണ്ടി... വേറെ പണി കൊടുത്താളം... മുഖത്തേക്ക് വീണ മുടിയിഴകൾ ഊതി പറത്തി കൊണ്ട് മീനു പറഞ്ഞു... --- വൈകിട്ട് ഉമയമ്മ സീരിയൽ കാണുകയും മീനു ഫോണിൽ കുത്തുന്നതും കണ്ടാണ് അപ്പു വീട്ടിലേക്ക് കേറിയത്. അവന്റെ കയ്യിലുള്ള കവർ മീനു ശ്രദ്ധിച്ചെങ്കിലും രാവിലത്തെ ഓർത്ത് ജാഡ ഇട്ടിരുന്നു... തിന്നാൻ വല്ലതും ആവോ... മീനു ഒന്ന് ആത്മഗതിച്ചുകൊണ്ട് മൂക്ക് വട്ടം പിടിച്ചു. മണം ഒന്നും ഇല്ലാലോ... അപ്പു അതും കൊണ്ട് റൂമിൽ കേറി പോയി... പുറകെ പോയി നോക്കാൻ തോന്നിയ മനസിനെ അടി കൊടുത്ത് ഇരുത്തി മീനു വീണ്ടും ഫോണിലേക്ക് കണ്ണും നട്ടും... കഴിച്ചു കഴിഞ്ഞ് സ്ഥിരം കലാ പരിപാടി പോലെ വന്മതിൽ തീർത്തുറങ്ങാൻ മീനു തയ്യാറെടുത്തു.. "നി ഇറങ്ങിയോ...ആ ഞാൻ ഇപ്പൊ വരാ... അപ്പുവിന്റെ സംസാരം കെട്ട് മീനു തല ചരിച്ചു നോക്കി . ഫോണിൽ ആരോടോ ആണ്..

ഇതാര് രാത്രി വിളിക്കാൻ... ആരേലും ആവട്ടെ മീനു കണ്ണടച്ചു കിടന്നു.. കുറച്ചു കഴിഞ്ഞ് അപ്പു അടുത്തേക്ക് വരുന്നത് അവൾ അറിഞ്ഞു.. എങ്കിലും കണ്ണ്തുറന്നില്ല... ഡി.... ഡി.....അപ്പു അവളെ വിളിച്ചു എവിടെ... ഉറങ്ങുന്നവരെ അല്ലേ ഉണർത്താൻ പറ്റു.... ഡി... അവളെ തട്ടി വിളിച്ചു.. അവൾ അനങ്ങിയില്ല... അടുത്ത നിമിഷം അവിടിരുന്ന ജഗ്ഗിലെ വെള്ളം മുഴുവൻ അവളുടെ തലവഴി വീണു... അടി പൊളി എനിക്ക് എന്തിന്റെ കേടായിരുന്നു... എന്തോന്നാ മനുഷ്യ.... മീനു ചാടി എണീറ്റു.. എന്തോ ഉറക്കമാടി ആരേലും പൊക്കി കൊണ്ട് പോയാൽ അറീല്ലലോ... ഈ രാത്രി നിങ്ങക്ക് എന്തോ വേണം... കിണ്ടി... പൂജമുറിയിൽ കാണും പോയി എടുത്തോ.... ഓ നാശം... എണീച്ചു വാടി... എങ്ങോട്ട്... നരകത്തിലോട്ട്.... വരുന്നുണ്ടേൽ വാ...അതും പറഞ്ഞു അപ്പു മുറി തുറന്ന് ഇറങ്ങി.. ഇതെങ്ങോട്ട് ഈ പാതിരാത്രി.. അതും ആലോചിച്ചു മീനു ദേഹത്തെ വെള്ളം തുടച്ചു കളഞ്ഞു അവനു പിന്നാലെ പോയി... വെളിയിൽ ഇറങ്ങി വാതിൽ ചാരി.. അതെ... എങ്ങോട്ടാ പോണേ എന്നൊന്ന് പറയാമോ.... മീനു അവനെ നോക്കി ചോദിച്ചു.. നിന്നെ കൊല്ലാൻ... മിണ്ടാതെ കൂടെ വാടി...അപ്പു ശബ്ദം താഴ്ത്തി പറഞ്ഞു ഒരു കവർ അപ്പു അവൾക്ക് നേരെ നിട്ടി ഇതെന്തോന്ന്... അവൻ തുറന്ന് നോക്കാൻ പോയതും അപ്പു അവളെയും വലിച്ചുകൊണ്ട് നടന്നു..

കൊക്കോവിന്റെ ചോട്ടിൽ ഒരു രൂപം കണ്ട് അലറാൻ പോയ മീനൂന്റെ വാ അപ്പു പൊത്തി പിടിച്ചു. അത് സച്ചു ആണ്...അലറി നാട്ടുകാരെ ഉണർത്തല്ലേ.... മ്മ്മക്ക് ക്കീല്ല്.. കെ യ്ക്ക്... എന്താ... മീനു അവന്റെ കൈ പിടിച്ചു മാറ്റി... കൈ എടുക്കാൻ... നടക്ക് ഇങ്ങോട്ട്... സച്ചുവിനെയും കൂട്ടി താഴെ വഴിക്കൂടെ അവർ നടന്നു.. സച്ചു നമ്മൾ എങ്ങോട്ട് പോവാ... മീനു നിഷ്കു ഭാവത്തിൽ ചോദിച്ചു.. അപ്പു ഒന്നും പറഞ്ഞില്ലേ.. ഇല്ല... ബിയർ കുടിക്കാൻ ആഗ്രഹം ഇല്ലേ.. ഉണ്ട്... വാ അതിനാ പോണേ... ശരിക്കും... ആടി... ഓ നി മുത്താണ്... അതും പറഞ്ഞു മീനു അവളെകെട്ടി പിടിച്ചു ഉമ്മ കൊടുത്തു.. ഇതെനിക്ക് അല്ല ñനിന്റെ കണവന് കൊടുക്ക്.. അങ്ങേരുടെ പ്ലാൻ ആണ്... ശരിക്കും.. അവൾ മുന്നിൽ നടക്കുന്ന അപ്പുനെ നോക്കി അവളോട് ചോദിച്ചു.. മ്മ്.. അവൾ ഓടി പോയി അവന്റെ പിന്നിലൂടെ കെട്ടി പിടിച്ചു.. എന്താ... അവളെ പിടിച്ചു മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.. മ്ച്... ചുമൽ അനക്കി കാണിച് സച്ചുവിന്റെ ഒപ്പം നടന്നു തോടിന്റെ വക്കിൽ മൂന്നും വട്ടത്തിൽ ഇരുന്നു... അപ്പു ബിയർ പൊട്ടിച്ചു കൊടുത്താപ്പോ ഉണ്ട് മീനു അതും പിടിച്ചു ഇരിക്കുന്നു...

കുടിക്കുന്നില്ലേ... പേടിയാ.... ബെസ്റ്റ്.. സച്ചു വയറിൽ കൈ വെച് ചിരിച്ചോണ്ട് പറഞ്ഞു.. കുടിക്ക് ചത്തു പോവാത്തൊന്നും ഇല്ലാ... പേടിയാ.... സച്ചു വയറിൽ കൈവെച്ചു ചിരിയോടെ ചിരി... അപ്പു അവളുട മുടി കുത്തിൽ പിടിച്ചു വായിലോട്ടു ഒഴിച്ചു കൊടുത്തു.. ബ്ലാഹ്ഹ്... ദ്വാഹ്ഹ്ഹ്... മീനു എന്താണ്ടൊക്കെ പറഞ്ഞെങ്കിലും ഒന്നും കേട്ടില്ല... മൂന്നും കൂടെ തൊട്ടിലും കാലിട്ട് നിലാവെട്ടത്തിൽ ബിയറും അടിച്ചു ഇരുന്നു.. അപ്പേട്ട 3ഐ ലവ് യു..... ഉമ്മഹ്ഹ്ഹ്. അപ്പുവിന്റെ കൈയുടെ ഇടയിലൂടെ കൈയിട്ട് അവന്റെ തോളത്ത് തലയും വെച് മീനു പറഞ്ഞോണ്ടിരുന്നു... ഇടക്ക് സച്ചൂനും കിട്ടി കുറച്ചു ഉമ്മ.... അപ്പു അവള് വേറെ മൂടിലാ പിടിച്ചോണ്ട് പോ... സച്ചു പറഞ്ഞു. ഈ കുപ്പി എവിടെ കളയും...സച്ചു ആലോചനയോടെ ചോദിച്ചു. കളയണ്ട നാളെ ഈ സാദനം തന്നേ വല്ല ആർട്ടും ചെയ്ത് വെച്ചോളും...

അപ്പു മീനൂനെ പിടിച്ചു എണീപ്പിച്ചുകൊണ്ട് പറഞ്ഞു... അപ്പേട്ട സ്റ്റിൽ ഐ ലവ് യൂ........ നമ്മക്ക് മുളു കണാലി പോവാ കേട്ടോ...അവളുടെ നാക്ക് കുഴഞ്ഞു ഒരു വക ആയിട്ടുണ്ടായിരുന്നു... എന്നിട്ട്.. പാട്ട് ഇട്ട് ബിജിഎം കാറ്റി പോണം.. കോട മഞ്ഞിൻ... ഓഹോ .... താഴ്വരയിൽ... ഓഹോ..., സച്ചു അവളുടെ പിന്നാലെ ചിരിച്ചു ഒരു വകയായി നടന്നു... പാതി വരെ മാത്രം നടന്നു.. അത് കഴിഞ്ഞ് മീനു നിലത്തിരുന്നു... അപ്പേട്ട... നിക്കി ബെയ്യ...... ആാാാ ആാാാ ആാാ... ഓ... ഈ സൈറൺ ഒന്ന് നിർത്ത്.. അവളെ തൂക്കി എടുത്തുകൊണ്ട് പറഞ്ഞു.. നല്ല ആളാണ്‌.....സച്ചു ചിരിച്ചു.. മീനു അവന്റെ കൈയിൽ കിടന്ന് അവന്റെ താടിയിൽ പിടിച്ചു വലിച്ചു.. വലിച്ചു നിലത്ത് ഇടണ്ടായെങ്കിൽ അടങ്ങി കിടക്ക് കുരുപ്പേ... അപ്പെട്ട സ്റ്റിൽ ഐ ലവ് യൂ....... ഉമ്മ്ഹഹ്ഹ്ഹ്ഹ്ഹ്.... ഏത് നേരത്താണോ..... അപ്പു സ്വയം ആത്മഗതിച്ചു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story