💞പ്രണയിനി 💞: ഭാഗം 64 || അവസാനിച്ചു

pranayini shree

രചന: SHREELEKSHMY SAKSHA

തമ്മിൽ തമ്മിൽ സംസാരിക്കാത്തതായിരുന്നു അപ്പുവും മീനുവും തമ്മിൽ ഉള്ള പ്രശ്നം... ബിയർ കുടിച്ച മീനു വെളിവ് ഇല്ലാത്ത അപ്പുവിനെ ഉറക്കാൻ കൂടെ വിടാതെ അവളുടെ ഉള്ളിൽ ഉള്ളതെല്ലാം പറഞ്ഞു... ഒരു പൊട്ടി പെണ്ണ്... അപ്പുവിന് അവളോട് വാത്സല്യം തോന്നി. വെളിവ് ഇല്ലാത്ത നേരത്ത് ആണേലും അപ്പുവും അവന്റെ ഉള്ളിലുള്ളത് പറഞ്ഞു. കുറെ പൊട്ടത്തരവുമായി ആ രാത്രി മുഴുവൻ അവൾ ഓരോന്നും പറഞ്ഞു ഇരുന്നു.. അപ്പേട്ട... ഇങ്ക്ക്.. ലൈഫ് അടിച്ചു പൊളിക്കണം... ലെ...അപ്പൊ ഞാനോ....അപ്പേട്ടന് അറിയോ... ഞാൻ സ്കൂളിന്ന് പോലും ടൂർ പോയിട്ടില്ല.... ഈ നാടും വൈക്കവും... ബാംഗ്ലൂർ ഞങ്ങടെ കോളേജും ഹോസ്പിറ്റലും അല്ലാതെ ഒരിടത്തും പോയിട്ടില്ല.... ബാംഗ്ലൂർ എന്ന മഹാനഗരത്തിൽ പഠിക്കാൻ പോയിട്ടും അവിടുത്തെ ഒരു പാർക്കിൽ പോലും ഞാൻ പോയിട്ടില്ല... ഞാൻ അവസാനമായി സിനിമക്ക് പോയത് എന്നാണ് എന്ന് അറിയോ... ഞാൻ 6 ല് പഠിച്ചപ്പ.... അമ്മക്ക് വയ്യാത്തോണ്ട് ഒരു ആഗ്രഹവും ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല....

അച്ഛനെ അതൂടെ പറഞ്ഞു വിഷമിപ്പിക്കാൻ എനിക്ക് വയ്യ....കൂട്ടുകാർ വെക്കേഷന് ടൂർ പോയ കാര്യം പറയുമ്പോൾ... കുറെ ആഗ്രഹിച്ചിട്ടുണ്ട്... എല്ലാം സ്വപ്നം കാണും അവരുടെ വാക്കുകളിലൂടെ കണ്ട സ്ഥലത്തൊക്കെ ഞാൻ പോയതായിട്ട്.... ചിലപ്പോ ഓക്കെ തോന്നാറുണ്ട് ആൺകുട്ടി ആയിറ്റ് ജനിച്ച മതിയായിരുന്നു എന്ന്.... നിങ്ങക്ക് അറിയോ.. ഞാനും സച്ചുവും ഒരേ പ്രായം ആണ് എന്നലും മൂന്നു മാസത്തിനു ഞാൻ ആണ് അവളെക്കാൾ ഇളയത്.... എന്നിട്ടും എന്റെ കെട്ട് കഴിഞ്ഞു അവൾ സിംഗിൾ.... ഫ്രീ ബർഡ്...... നിങ്ങളെ എനിക്ക് ഇഷ്ട്ടമാണ്.... ഈ ലോകത്ത് മറ്റെന്തിനെക്കാളും..... ഒത്തിരി ഇഷ്ട്ടം കടലോളം ഇഷ്ട്ടം...... ഈ ഭൂമിയോളം ഇഷ്ട്ടം....... ഞാനും ആഗ്രഹിച്ചിരുന്നു ലൈഫ് അടിച്ചു പൊളിച്ചു കെട്ടണമെന്ന് അപ്പോഴും എന്റെ അമ്മയുടെ ആഗ്രഹം... മരിക്കുന്നതിന് മുൻപ് അവരെ മകളെ സുമംഗലി ആയി കാണണം എന്ന അവരുടെ ആഗ്രഹത്തെ കുറ്റം പറയാൻ പറ്റോ..... ഞാനും കൂടെ നിങ്ങടെ സന്തോശം കളഞ്ഞു അല്ലേ..,.... പോട്ടേ സാരില്ല... നിങ്ങള് ലൈഫ് അടിച്ചു പൊളിച്ചോ....

തോന്നുമ്പോ എനിക്ക് ഇത്തിരി സ്നേഹം താ...... എന്തൊക്കെയോ പാതി ബോധത്തിൽ വിളിച്ചു പറഞ്ഞു അവൾ കട്ടിലിലേക്ക് വീണു... നമുക്ക്‌ മുളു കണാലി... പോവാ... അപ്പേട്ട..... പാട്ട്.. ഡാൻസ്.... കോട മഞ്ഞ........ സ്ന... അടിച്ച പോളി...,. എന്തൊക്കെയോ വീണ്ടും പിറുപിറുത്ത് അവൾ ഉറക്കത്തിലേക്ക് വീണു... അപ്പുവിന് അവളോട് സ്നേഹം വാത്സല്യം എല്ലാം തോന്നി... അവൾ അവളെ എടുത്ത് നേരെ കിടത്തി പുതച് കൊടുത്ത് അവനും ഉറക്കത്തിലേക്ക് വീണു... ഇടക്ക് അവളുടെ കാലുകൾ അവനെ തേടി വന്നു... ഉറക്കത്തിലും അവൾ പിറുപിറുത്തു....അപ്പേട്ട ലവ് യു....... --- സച്ചു വന്ന പാടെ കട്ടിൽ കണ്ടു ഉറക്കം വന്നു ഉറങ്ങി.... ----- രാവിലെ എണീറ്റ മീനുവിന് അപ്പുവിന്റെ നെഞ്ചിൽ തല വെച് ആണ് കിടക്കുന്നത് ഇതെപ്പോ.... അവൾ ചാടി എണീറ്റു... ഇന്നലത്തെ കാര്യം ഓർത്തതും അവൾക്ക് തല പെരുത്ത്...

ബിയർ കുടിച്ചത് ഓർത്തതും സ്വയം തലക്ക് അടിച്ചു അപ്പേട്ടൻ ഇന്നലെ ഏതൊക്കെയോ പറഞ്ഞ പോലെ തോന്നിയല്ലോ.... അതോ എന്റെ തോന്നൽ ആണോ... അവൾ അപ്പുവിന്റെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ തന്നെ കുറച് നേരം നോക്കി ഇരുന്ന് അവൾ എണീറ്റ് പോയി... അവൾ ഫ്രഷ് ആയി അടുക്കളയിൽ പോയി ചായ എടുത്ത് വന്നു.. അപ്പു അവളോടുള്ള ദേഷ്യത്തിൽ ആണെങ്കിലും അത് കുടിക്കാറുണ്ട്... അവൾ ചായയുമായി വന്നപ്പോൾ അപ്പു കുളിച് ഫ്രഷ് ആയി എവിടെയോ പോകാൻ ഒരുങ്ങുന്നു... എവിടെ പോവ.. അപ്പേട്ട.... ഉത്തരം കിട്ടും എന്നവൾ പ്രതീക്ഷിച്ചില്ല.... നീയും റെഡി ആവ് ഒരിടം വരെ പോകാൻ ഉണ്ട്.... എവിടെ.... നമുക്ക്‌ ഹണി മൂൺ പോകണ്ടേ സ്വീറ്റി.... അവളെ വട്ടം പിടിച്ചു പറഞ്ഞതും. അവളുടെ കിളികൾ ജില്ലാ വിട്ടു.. ഇഹ്ഹ്... എന്തെ പോവണ്ടേ... അവൾ അവനെ തന്നേ തുറിച്ചു നോക്കി നിന്നു.. നമുക്ക്‌ മുളു കണാലി പോവാം പെണ്ണെ..... ഏഹ്ഹ്..... കുളു മണാലി.... അല്ലേ... അവൾ അവന്റെ മുഖതേക്ക് നോക്കി...

അല്ല നിനക്ക് വേണ്ടി പേര് മാറ്റി... ഇപ്പൊ മുളു കണാലി ആണ്... ഏഹ്ഹ്... ഇന്നലെ പറഞ്ഞത് വല്ലോം ഓർമ ഉണ്ടോ.. മച്ഛ്... അവൾ ചുമലനക്കി പറഞ്ഞു.. ആഹ്.. എനിക്ക് ഓർമ ഉണ്ട്.. പോയി റെഡി ആവ്.. ശരിക്കും നി വരുന്നേൽ വാ ഞാൻ പോവാ... അവൻ കണ്ണാടി നോക്കി തല ചീകി.. അവൾ അപ്പോഴും ഒന്നും മനസിലാകാതെ കിളിയും പറത്തി നിന്നു... പോയികുളിക്കടി...... അവളെ പിടിച്ചു ബാത്റൂമിലേക്ക് തള്ളി കൊണ്ട് അവൻ പറഞ്ഞു... അവൾ ഫ്രഷ് ആയി വന്നപ്പോ അപ്പു തുണി പാക്ക് ചെയ്യുന്നതാണ് കാണുന്നെ.... അപ്പൊ ഇങ്ങേര് ശരിക്കും കുളു മണാലി പോവാണോ...... മീനു അവനെ നോക്കി ആലോചിച്ചു. ഇന്നലെ ഞാൻ എന്തൊക്കെയാ പറഞ്ഞെ...ഒരു പിടിയും ഇല്ലാ..... ചോദിച്ചാലോ.... വേണ്ടാ.... അല്ല ഞാൻ ഇപ്പൊ എന്ന ചെയ്യണ്ടേ... അപ്പു തിരിഞ്ഞു നോക്കിയപ്പോ തന്നേ നോക്കി സ്വപനലോകത്ത് നിൽക്കുന്ന മീനു. ഡി.. ആഹ്... നിന്റെ ഡ്രസ്സ്‌ എടുത്ത് വെക്ക്... അപ്പേട്ട സത്യം പറ നമ്മൾ എവിടെ പോവാ... അവളുടെ ചോദ്യം അപ്പുവിൽ ചിരി ഉണർത്തി എന്റെ പൊന്നു കൊച്ചേ നി റെഡി ആവ്..

നിന്നെ കൊല്ലാൻ കൊണ്ടുപോവല്ല... അപ്പുവിന്റെ പറച്ചിൽ മീനുവിലും ചിരി ഉണർത്തി അവൾ വേഗം റെഡി ആയി വന്നു... വന്നപ്പോൾ വീട്ടിലെ സച്ചു ഉണ്ട്.. നി വരുന്നോ... നമ്മുക്ക് എല്ലാർക്കും കൂടെ പോവാ... പിന്നെ... നിങ്ങൾ കെട്ടിയവനും കെട്ടിയോളും കൂടെ പോകുന്നിടത്ത് ഞാൻ എന്തിനാ വരുന്നേ. ചുമ്മാ വന്നേ... പോ കിളവ.. അതും പറഞ്ഞു സച്ചു അവന്റെ വൈറ്റിൽ ഇടിച്ചു.. ഇത് കേട്ടോണ്ട് വന്ന മീനു ഒരു നിമിഷം നിന്നു... ങേ അപ്പൊ ശരിക്കും ഞങ്ങൾ ഹണി മൂൺ പോവാണോ.... ചിന്തിച്ചു തീരും മുന്നേ അപ്പു അവളെയും വലിച്ചു നടന്നു... കാറിൽ കയറി.. എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.. അവർ പോയി വരട്ടെ അല്ലേ.......... --- അപ്പുവും മീനുവും കൂടെ പോയതോടെ സച്ചു തീർത്തും ഒറ്റക്ക് ആയി... അവൾ ബോർ അടിച്ചു ഒരു പരുവമായി... മാളു പാലക്കാട്ക്ക് വിളിച്ചപ്പോ ഉടനെ റിസൾട്ട്‌ വരും അപ്പൊ വീട്ടിൽ നിൽക്കുന്നേനെകൾ നല്ലത് അവിടെ പോകുന്നത് ആണ് എന്ന് തോന്നിയത്തു പിന്നെ പോയേക്കാം എന്ന് കരുതി അവൾ പെട്ടിയും കിടക്കയും എടുത്ത് അങ്ങോട്ട് വിട്ടു... ശിവയെ ഓർത്ത് ചെറിയ പേടി തോന്നി. പിന്നെ അത് കാര്യമാക്കാതെ വണ്ടി കേറി... പാലക്കാട് വന്നേ പിന്നെ ആള് ഫുൾ ബിസി ആണ്...

പാച്ചുവും പൂവാലിയും കൂടെ അവളുടെ ബോറിങ് മാറ്റി കൊടുത്തു... അവിടെ ചെന്ന് ഒരാഴ്ച്ച കഴിഞ്ഞ് റിസൾട്ട്‌ വന്നു.. ശ്രദ്ധ ഉൾപ്പടെ കോളേജിൽ 6പേർക്ക് റാങ്ക് ഉണ്ട്... വിക്കി മോശമല്ലാത്ത മാർക്കൊടെ പാസ്സ് അയി. ദിവ്യക്ക് റാങ്ക് ഉണ്ട് ഫറ റാങ്ക് ഇല്ലേലും ഹൈ സ്കോർ ആണ്.. ശ്യാം പാസ്സ് ആയിട്ടുണ്ട്... 5പേരും 5ജില്ലാ ആയത് കൊണ്ട് ചിലവ് കുറെ നാൾ കൂടെ വൈകും എന്നറിയിച്ചിട്ടുണ്ട്.. ശിവയുടെയും മാളൂന്റെയും വക ഒരുപാട് ഗിഫ്റ്റുകൾ കിട്ടി... വിക്കിയും ശ്യാമും സച്ചുവും ഇനി പഠിക്കാൻ വയ്യ എന്നും പറഞ്ഞു ജോലിക്ക് അപ്ലൈ ചെയ്തു... ഫറ ദിവ്യ നെക്സ്റ്റ് ഡിഗ്രിക്ക് ആണ് എന്ന് പറഞ്ഞു.. വിക്കിയെ അവന്റെ അച്ഛൻ വഴി IOB തന്നേ ജോലി ശരിയായി... ശ്രദ്ധക്ക് ഡാറ്റാ ആൻഡ് ബിസിനസ് അനലൈസർ ആയിറ്റ് ബാംഗ്ലൂർ ഒരു കമ്പനിയിൽ നിന്ന് ഓഫർ വന്നു. പോകാൻ തന്നേ ആണ് അവളുടെ തീരുമാനം.. അമ്മ അവൾക്ക് തകൃതിയായി കല്യാണം നോക്കുന്നുണ്ട് പക്ഷെ അവൾ ഇനി കല്യാണം ആലോചിച്ചാൽ അച്ഛനെയും അമ്മേയെയും നിർബന്ധിച്ചു വിവാഹം കഴിപ്പിക്കാൻ നോക്കി എന്ന് പറഞ്ഞു കേസ് കൊടുത്ത് ജയിലിൽ ആക്കും എന്ന് പറഞ്ഞു. ആള് ഒരു സൈക്കോ ആയത് കൊണ്ട് വീട്ടുകാർക്കും ചെറിയ പേടി ഇല്ലാതില്ല.. ----

അപ്പുവും മീനുവും സെറ്റ് ആയി... പ്രശനങ്ങൾ എല്ലാം തീർന്ന് രണ്ടും ലൈഫ് അടിച്ചു പൊളിക്കുന്നു.... പിന്നെ വേദ മഹി... അവരുട ജീവിതത്തിലേക്ക് വരാൻ ഇരിക്കുന്ന വാവയെ സ്വപ്നം കണ്ട് ഇരിക്കുന്നു... അജു ലെച്ചു ടോം ആൻഡ് ജെറി ആണ്... കുഴി മടിച്ചി ആയ ലെച്ചൂനെ മനഃപൂർവം അജു ജോലിക്ക് പറഞ്ഞു വിട്ടു പാവം... പണി എടുക്കാൻ വയ്യേ... എന്നും പറഞ്ഞു നടപ്പുണ്ട്... അഭിമാഷ് പെണ്ണ് കണ്ട് എല്ലാം സെറ്റ് ആയി... വധുവും മാഷിനെ പോലെ ഒരു പേപ്പർ വൈറ്റ് സുന്ദരി കോത... ഉടനെ വിവാഹാം കാണും... കണ്ണന് വിവാഹം നോക്കുന്നുണ്ട്... ആൾടെ പരിഷ്ക്കാരം വെച് വല്ല കാനടക്കാരിയെയും കെട്ടുവോ ആവോ.. --- ബാംഗ്ലൂർ ഒറ്റക്ക് പോകാൻ വയ്യാത്തോണ്ട് സച്ചു അച്ഛനേം അമ്മയെയും അങ്ങോട്ട് കൂട്ടി.. വിക്കി യും ശ്രദ്ധയും തമ്മിൽ കാണുന്നില്ലെങ്കിലും ദിവസവും വിളിക്കും പഴയ പോലെ തന്നേ... അവനും ബാംഗ്ലൂർക്ക് ട്രാൻസ്ഫർ നോക്കുന്നുണ്ട്... ---- ....മൂന്ന് വർഷങ്ങൾക്ക് ശേഷം...... മഹിക്കും വേദക്കും ഒരു പെൺകുട്ടി... ഒരു മാലാഖ.. 'മാഘം' അജുവിനും ലെച്ചുവിന് ഒരു ആൺകുട്ടി 'ആര്യൻ..'

ഇപ്പൊ ലെച്ചു രണ്ടാമത് ഗർഭിണി ആണ്..അപ്പു മീനു ഇതുവരെ കുട്ടിക്കളി മാറിയില്ല എന്നും പറഞ്ഞു നടക്കുന്നു... 24 മണിക്കൂറും രണ്ടിനും സർകീട്ട് ആണ് പിന്നെ എങ്ങനെ കൊച്ച് ഉണ്ടാവാനാ എന്ന് പരസ്യമായി ചോദിച്ചു ഉമയമ്മ രണ്ടിനെയും വാരി... നാണം എന്ന സാധനം ഇല്ലാത്തോണ്ട് രണ്ടിനും അതൊരു കാര്യമായി തോന്നിയില്ല... കണ്ണൻ പറഞ്ഞപോലെ ഒരു കാനഡക്കാരി പെണ്ണിനെ വളച്ചു അങ്ങ് കെട്ടി കരോലീന മാർഗരറ്... അഭി കെട്ട് കഴിഞ്ഞ് ഒരു വാവ ഒരു പെൺകുട്ടി "ആരാധ്യ.. " ഫറ,ദിവ്യ കല്യാണം കഴിഞ്ഞു ശ്യാം ദുബായിൽ ആണ്... വിക്കി ശ്രദ്ധക്കൊപ്പം ബാംഗ്ലൂർ കൂടിയിട്ട് രണ്ട് വർഷം കഴിയാനായി... രണ്ടും പഴയ പോലെ തന്നേ ഒരു മാറ്റവും ഇല്ലാതെ അലമ്പ് കാണിച് നടക്കുന്നു. --- സച്ചു മാളുവിന്റെ അടുത്തേക്ക് വന്ന ദിവസം.. ചച്ചു....... പൂവാലി വിളിച്ചുകൊണ്ടു സച്ചുവിന് അടുത്തേക്ക് വന്നു.. ചിറ്റേടെ പൂവാലി പെണ്ണെ.... ചുഗാണോ.... എന്തെ പാച്ചുകുട്ടൻ... അൻ കച്ചുവാ...... തയരി മിക്ക് താ.... അയിന് ആര് പറഞ്ഞു എന്റെൽ ഡയറി മിൽക്ക് ഉണ്ടെന്ന്... നാൻ കന്തല്ലോ.....

എവിടെ എന്റെൽ ഇല്ലാ... അവൾ കൈ വിടർത്തി കാണിച്ചു... പെണ്ണിന്റെ മുഖം മങ്ങി... സച്ചു അവളെ കോരി എടുത്ത് അകത്തേക്ക് നടന്നു... പാച്ചൂസേ.... നിലത്ത് ഇരുന്ന് കാർ കൊണ്ട് കളിക്കുന്ന പാച്ചുവിന്റെ അടുത്ത് ഇരുന്ന് അവൾ വിളിച്ചു.. അവൻ എണീറ്റ് വന്നു അവളെ കെട്ടി പിടിച്ചു... ചച്ചു.... എപ്പോ വന്ന്.... ആഹാ... ടാ കള്ള... ഞാൻ ഇപ്പൊ വന്നതെ ഉള്ളു... അവൾ രണ്ടു പേർക്കും ബാഗിൽ നിന്ന് ഡയറി മിൽക്ക് എടുത്ത് കൊടുത്ത് അവർ അത് കഴിക്കുന്ന നേരം അവൾ ഉള്ളിലേക്ക് നടന്നു മാളൂനെ കെട്ടിപിടിച്ചു. അവൾ മുഖം വീർപ്പിച്ചു നിന്നു.. നിനക്കിപ്പോ ഞങ്ങളെ വേണ്ടാലോ.... അച്ചോടാ.. മാളൂട്ടി പിണങ്ങിയോ... കുറച്ചു തിരക്ക് ആയാട അതാണ്... വോ... ശിവയും വന്നു കുറെ നാൾ അങ്ങോട്ട് തിരിഞ്ഞു നോക്കാത്തതിന് പരിഭവം പറഞ്ഞു.. എങ്കിലും സുഖം സന്തോഷം സ്വസ്ഥം.... അവരുടെ ജീവിതം അവിടെ തുടരുന്നു....ഇണങ്ങിയും പിണങ്ങിയും അവര് ജീവിക്കട്ടെന്ന്... ശുഭം.. നന്ദി... ❤️ സ്നേഹത്തോടെ ശ്രീ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story