💞പ്രണയിനി 💞: ഭാഗം 8

pranayini shree

രചന: SHREELEKSHMY SAKSHA

കളിക്കാനോ... അതിനു ഇത് പ്ലേ ഗ്രൗണ്ട് അല്ലല്ലോ... ഇങ്ങേർക്ക് വട്ട് തന്നെ... ഈ കാട്ടുമാക്കാൻ ഇനി ഗുളിക വല്ലതും മാറി കഴിച്ചോ... അല്ലേൽ വെറുതെ ക്ലാസ്സിൽ തള്ളി മറിച്ചു കൊണ്ടിരുന്ന എന്നെ വിളിച്ചോണ്ട് വന്നു ഇങ്ങനെയൊക്കെ പറയണോ... ശ്രദ്ധ ബ്ലിങ്കസ്യാ എന്ന രീതിയിൽ അവന്റെ കണ്ണിലും നോക്കി ഇരുന്നു. അവൻ പോക്കറ്റിൽ നിന്ന് ഇന്നലെ കിട്ടിയ ലെറ്റർ എടുത്ത് അവൾക്ക് നേരെ നീട്ടി. "എന്തായിത്.." അവൻ ചോദിച്ചു. "പേപ്പർ.. "കാര്യം മനസിലാകാഞ്ഞത് കൊണ്ടോ.. കിളികൾ ഇല്ലാതിരുന്നതിന്നാലോ വായിൽ വന്നത് അവൾ പറഞ്ഞു. ശിവക്ക് ദേഷ്യം ഇരച്ചു കയറി. അതിനെല്ലാം അനുഭവിക്കേണ്ടി വന്നത് അവന്റെ പല്ല് ആണെന്ന് മാത്രം. "അതല്ല ഇതിൽ എന്താ എഴുതിയേക്കുന്നതെന്ന്.." ങേ.. അത് ഇങ്ങേർക്ക് വായിച്ചൂടെ... ഇതിനാണോ എന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്. ഇനി കാട്ടുമക്കാന് പഠിപ്പിക്കാൻ മാത്രേ അറിയുള്ളോ... ഹാം.. എല്ലാ കഴിവും കൂടെ ദൈവം ഒരാൾക്ക് കൊടുക്കില്ലല്ലോ.. പാവം വായിച്ചു കൊടുത്തേക്കാം.. അവൾ അവന്റെ കൈയിൽ നിന്ന് പേപ്പർ വാങ്ങി വായിച്ചു. "മാഷേ..." ആ വരി വായിച്ചപ്പോൾ തന്നെ ശ്രദ്ധക്ക് കാര്യത്തിന്റെ കിടപ്പ് എകദേശം മനസിലായി.

അവൾ ഒളികണ്ണിട്ട് അവനെ നോക്കി. അവൻ ഇപ്പോഴും അവളെ നോക്കി ഇരിക്കുകയാണ്. ഓ അപ്പൊ കാട്ടുമാക്കാൻ ഇതിനാണ് വിളിച്ചോണ്ട് വന്നത്. "എന്താ.. മാഷേ ഇത്..മാഷിന്റെ ലവർ തന്നതാ... ഇതെന്തിനാ എനിക്ക്.." ശ്രദ്ധ അറിയാത്ത പോലെ ചോദിച്ചു. "ശ്രദ്ധ വീണ്ടും ഒരുമാതിരി പൊട്ടി കളിക്കരുത്..." "എന്താ മാഷേ..." "താനെന്തിനാ ഇതെഴുതി എന്റെ ടേബിളിൽ കൊണ്ട് വെക്കുന്നത്.. ഇതിപ്പോ കുറച്ച് ദിവസം കൊണ്ട് തുടങ്ങിയതാണല്ലോ നിനക്ക്. ഇത്രയും നാളും ബൈക്കിന്റെ മേലെ ആയിരുന്നു. ഞാൻ നിന്റെ മാഷ് ആണ്.അത് ഓർമ വേണം. ഇന്നത്തോടെ നിർത്തിക്കോണം ഈ കുട്ടിക്കളി." "അയ്യോ മാഷ് ഇതെന്തൊക്കെയാ പറയുന്നേ... ഇത് ഞാനൊന്നും എഴുതിയതല്ല..." "നീ എഴുതിയതല്ലെങ്കിൽ പിന്നെ അതിൽ നിന്റെ ഹാൻഡ് റൈറ്റ് എവിടുന്ന് വന്നു." "എന്റെയോ എവിടെ.. അവൾ ആ പേപ്പർ തിരിച്ചും മറിച്ചും നോക്കി." അപ്പോഴാണ് അതിന്റെ പുറകിൽ മെഴുക് കൊണ്ട് വരച്ച ഭാഗം അവൾ കണ്ടത്..

അതിൽ അവളുടെ കൈയക്ഷരം തെളിഞ്ഞു കാണുന്നത് കണ്ട് അവളൊന്നു ഞെട്ടി.. "ദൈവമേ ഇതെപ്പോ.." "കണ്ടോ.. ഇത് നീ എഴുതിയതല്ലെന്ന് ഇപ്പൊ പറയാമോ.." 'അത് മാഷേ.. സത്യായും ഇത് ഞാൻ എഴുതിയതല്ല..." "ശ്രദ്ധ.. വെറുതെ എന്നെക്കൊണ്ട് ഇത് നിന്റെ വീട്ടിൽ വിളിച്ചു പറയിപ്പിക്കാൻ ഇടയാക്കരുത്.." "മാഷേ സത്യം. ഇതിന്റെ പിന്നിലെ എഴുത്തിന്റെ പാട് എന്റെയാണ് സമ്മതിച്ചു. പക്ഷെ ഈ എഴുത്ത് എഴുതിയത് ഞാൻ അല്ല.." "പിന്നെ നീ അറിയാതെ നിന്റെ എഴുത്ത് അതിൽ വന്നു." "എനിക്ക് അറിയാം.. എങ്ങനെ വന്നൂന്നു.." "എങ്ങനെയാ "....ശിവ ഗൗരവം വിടാതെ ചോദിച്ചു "ഇത് ഒരു ചേച്ചി എന്റെകയ്യിൽ തന്നതാ.. കൂടെ ഒരു ബുക്കും ഉണ്ടാരുന്നു ബാല്യകാലസഖി ഇത് നിങ്ങടെ സ്റ്റാറ്റിസ്റ്റിക് മാഷിന്റെ ടേബിളിൽ കൊണ്ട് വെക്കണം എന്ന് പറഞ്ഞു. ഞാൻ ചോദിച്ചപ്പോ മാഷിനെ കെട്ടാൻ പോണ ആളാണെന്ന പറഞ്ഞെ... അത് ഞാൻ കൈയിൽ വെച്ച്. പേപ്പർ മടക്കി എന്റെ ബുക്കിന്റെ ഇടയിൽ വെച്ച്. സെമിനാറിൽ മാഷ് പഠിപ്പിച്ചപ്പോ ഞാൻ അത് ആ ബുക്കിലാണ് എഴുതിയത്. അങ്ങനെ ആവും പാട് വന്നത്. പിന്നെ സ്റ്റാഫ്‌ റൂമിൽ പോയപ്പോൾ ഞാനാണ് അത് മാഷിന്റെ ടേബിളിൽ വെച്ചത്.. സോറി..."

ഒരു നിമിഷം ശ്രദ്ധ പറഞ്ഞത് കെട്ട് ശിവ ഞെട്ടി ഇരുന്നു. എന്റെ ക്ലാസ്സിലെ കുട്ടികളോട് ഞാൻ കെട്ടാൻ പോണ ആളാണെന്നു പറയാൻ....ചെ... "എന്നിട്ട് നീ ഇതെന്താ ഇന്നലെ ചോദിച്ചപ്പോൾ പറയാഞ്ഞത്.." "അത് മാഷേ.. എന്തായാലും മാഷിനെ കെട്ടാൻ പോണ ചേച്ചി ഒരു സർപ്രൈസ് തന്നതല്ലേ.. ഞാനായിട്ട് അത് പൊളിക്കണ്ട എന്ന് കരുതി അതാ പറയാഞ്ഞേ സോറി.." "പിന്നെ ഇപ്പൊ ചോദിച്ചപ്പോഴും നീ കിടന്ന് ഉരുണ്ട് കളിക്കുവാരുന്നല്ലോ.." ദൈവമേ ഇങ്ങേർക്ക് വിടാനും ഉദ്ദേശമില്ലേ... "അത് പിന്നെ.. മാഷ് വഴക്ക് പറയോ എന്നാലോചിച്ചു പറയാഞ്ഞതാ..." "മ്മ്... "അവനൊന്നു നീട്ടി മൂളി.ചിന്തയിലാണ്ടു ഞാൻ നിക്കണോ പോണോ..അത് ഒന്ന് പറ.. അവൾ അവനെ നോക്കി ഇരുന്നു. "നിനക്ക് ആ ചേച്ചിയെ മുൻപ് പരിചയം ഉണ്ടോ.. എന്താ പേരെന്ന് ചോദിച്ചോ.." "ഇല്ലാ.. ഇവിടെ വന്നാണ് കാണുന്നത്. പേര് ചോദിച്ചു അപ്പൊ മാഷിനോട് ചോദിച്ചാൽ മതി എന്ന് പറഞ്ഞു." "ഏത് കോളേജിലെ ആണ്..." "അത് അറീല്ല മാഷേ... അത് മാഷിന്റെ ഫിയാൻസി അല്ലേ അപ്പൊ..." അവൻ കുറച്ച് നേരം മിണ്ടാതെ നിന്നു. "അല്ല.." "പിന്നെ..." "അതൊന്നും നീ അറിയണ്ട....

" ഓ.. അറിയണ്ടെങ്കിൽ വേണ്ടേ.. ഇയാള് പറയാതെ തന്നെ എനിക്ക് അറിയാം കേട്ടോഡോ..കാട്ടുമക്കാനെ.. ശ്രദ്ധ മിണ്ടാതെ നിന്നു. "കാണാൻ എങ്ങനെ ഇരിക്കും മറ്റെവിടെയെങ്കിലും നീ കണ്ടതായി ഓർക്കുന്നോ.." "കാണാൻ നല്ല ഭംഗി ഓക്കെ ഉണ്ട് പക്ഷെ വണ്ണം തീരെ ഇല്ലാ.. മെലിഞ്ഞിട്ടാണ് ഒരു ചുള്ളിക്കമ്പ് പോലെ.. മുടി ഏറെ ഉണ്ട്, നല്ല നീളവും ഉണ്ട്. "ശ്രദ്ധ ചിരി കടിച്ചു പിടിച്ചു പറഞ്ഞു. "നീ പൊക്കോ..." മ്മ്.. അവൾ എഴുന്നേറ്റു.. "ആ പിന്നെ ഇനി ഇത് ആരോടും പറയാൻ നിക്കണ്ട കേട്ടോ.." അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു. "മ്മ് ഇല്ലാ.". അവൾ പറഞ്ഞു ബുക്ക് എടുത്ത് തിരിഞ്ഞ് നടന്നു.അവൻ അപ്പോഴും അവിടെ തലയിൽ കൈ വെച്ച് ആലോചനയിൽ ഇരുന്നു. ഹോ.. ഇപ്പൊ പെട്ടേനെ... എന്റെ നുണ ദൈവങ്ങളെ നീ കാത്തു.. എടോ കാട്ടുമാക്കാനേ.. ഈ ശ്രദ്ധയുടെ അടുത്ത് നിന്ന് ഒന്നും കിട്ടാൻ പോണില്ല.. അങ്ങനെയൊന്നും ഈ ശ്രദ്ധ പിടി തരില്ലാ... കുറച്ച് വെള്ളം കുടിക്ക്.. എന്നെ ചീത്ത പറഞ്ഞതിനും കൂടെ ഉള്ള ശിക്ഷയ ഇത്...ഇങ്ങേരെയൊക്കെ പ്രേമിക്കേണ്ടി വന്ന ഗതികേടെ... എന്റെ പ്രണയിനി നിനക്ക് വേറെ ആരെയും കിട്ടിയില്ലേ... നിന്നെ ഇങ്ങേർക്ക് ഓർമ കൂടി ഇല്ലാ പിന്നെ വെറുതെ എന്തിനാ പുറകെ നടന്നു നല്ല പ്രായം കളയുന്നത്..

ആ നേരത്ത് വല്ല ചുള്ളൻ ചെക്കന്മാരെയും കെട്ടി ഹണിമൂൺ പോകാൻ നോക്കി...ശ്രദ്ധ മനസിൽ പറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു. ഈ സമയം ശിവ അവനു പറ്റിയ അമളി ഓർത്ത് ഇരിക്കുകയായിരുന്നു. ഇനി ഇത് അവൾ ആരോടേലും പറയുമോ.. ചെ.. അവൾ എന്ത് വിചാരിച്ചു കാണും. അല്ലേൽ എന്ത് കരുതാനാ.. ചെ.. എന്നാലും മോശമായി പോയി... ഇതിപ്പോ ആളെ ഒട്ട് കിട്ടിയതുമില്ല നാണം കെടുകയും ചെയ്തു. ശ്രദ്ധ ക്ലാസ്സിലേക്ക് വലിയ സന്തോഷത്തിൽ ആണ് കേറി ചെന്നത്. പതിവ് പോലെ അവളെ ദിവ്യയും ഫറയും വളഞ്ഞു. ഡി എന്തിനാ വിളിച്ചിട്ട് പോയത്... മാഷ് വലിയ കലിപ്പിൽ ആരുന്നല്ലോ.. എന്താ കാര്യം. ഹേയ് അതൊന്നും ഇല്ലാ.. എന്റെ നോട്ട് ഇല്ലാതേന് ചീത്ത വിളിക്കാൻ കൊണ്ട് പോയതാ.. എന്നിട്ട്... എന്നിട്ടെന്താ പറയാൻ ഉള്ളതെല്ലാം കെട്ട് കഴിഞ്ഞ് ഞാൻ ഇങ് പോന്നു.. അത്രേ ഉള്ളു.. എന്നാലും ക്ലാസ്സിൽ വെച്ച് ചീത്ത വിളിക്കാതെ എന്തിനാ അവിടെ കൊണ്ടുപോയി പറഞ്ഞത് .. ദിവ്യ സംശയവുമായി വന്നു.. അങ്ങേർക്ക് തന്നെ തോന്നി കാണും ഇതിന് നാണവും മാനവും ഇല്ലാന്ന്.. ഫറ ചിരിയോടെ പറഞ്ഞു മ്മ് ശ്രദ്ധ ഒന്ന് മൂളി. 💞💞💞

ബീച്ചിൽ കൈകോർത്ത് തിരയെ നോക്കി മണലിൽ ഇരിക്കുകയാണ് അജുവും അവന്റെ പ്രിയതമയായ മൈന എന്ന ശിവലക്ഷ്മിയും.അതെ അതുതന്നെ.. നമ്മുടെ ശിവയുടെ അനിയത്തി ലെച്ചു തന്നെ.. ലെച്ചുവിന്റെ സീനിയർ ആണ് അജയ് എന്ന അജു. തല്ല് കൂടി അവസാനം ഒന്നിച്ച രണ്ട് യുവ മിഥുനങ്ങൾ ആണ് അവർ. അജു സ്നേഹത്തോടെ ലെച്ചുവിനെ വിളിക്കുന്നത് മൈന എന്നാണ് അതിന്റെ കാരണവും അവൾ തന്നെയാണ്. തുടക്ക കാലത്ത് പേര് തിരക്കിയ അജുവിനോട് അവൾ മൈന എന്നാണ് പേര് പറഞ്ഞത്. അവരുടെ പ്രണയകാലം മാത്രം നമുക്ക്‌ നോക്കാം. മുൻപുള്ളതൊക്കെ വിട്ടേക്ക്... മൈന... അജു സ്നേഹത്തോടെ വിളിച്ചു. ലെച്ചു കെറുവിച് കടലിലേക്ക് നോക്കിയിരുന്നു ഓഹ് സോറി എന്റെ ലെച്ചു കുട്ടി.... എന്തോ... അവൾ പ്രണയത്തോടെ വിളി കേട്ടു... എടി കള്ളി...അവൻ അവളുടെ കൈയിൽ നുള്ളി. ഞാൻ പറഞ്ഞിട്ടില്ലേ അജു എന്നെ അങ്ങനെ വിളിക്കരുതെന്ന്...അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു പക്ഷെ നി അങ്ങനെ പറയുമ്പോൾ എനിക്ക് വിളിക്കാൻ കൂടുതൽ ഇഷ്ട്ടം തോന്നുകയാണ്. ഓ.. അവൾ മുഖം വീർപ്പിച് ഇരുന്നു. ആ പോട്ടേ.. ഞാൻ വിളിക്കില്ല.

ഇനി അതിന്റെ പേരിൽ ഇന്നത്തെ ഈവെനിംഗ് കളയണ്ട... അവൾ നന്നായി ഒന്ന് ചിരിച്ചു കൊടുത്തു. അതെ ഈ എക്സ്ട്രാ ക്ലാസ്സ്‌ കള്ളം എപ്പോഴും നിലനിൽക്കില്ല കേട്ടോ.. ഏട്ടന് എന്തൊക്കെയോ ഡൌട്ട് ഉണ്ട്. അവന്റെ തോളിലേക്ക് തല ചാരിക്കൊണ്ട് അവൾ പറഞ്ഞു ആ കണ്ട് പിടിക്കട്ടെ.. അപ്പൊ നമ്മുടെ കാര്യം കുറെ കൂടെ എളുപ്പം ആവില്ലേ...അവൻ ചിരിയോടെ പറഞ്ഞു. പിന്നെ... ഏട്ടൻ അറിഞ്ഞ അജു ജീവനോടെ ഇരിക്കുമോന്ന് കണ്ട് അറിയണം.. അത്രക്ക് കലിപ്പൻ ആണോ നിന്റെ ഏട്ടൻ. ആ.. ഞാൻ പറഞ്ഞിട്ടില്ലേ...അവൾ മണ്ണ് വാരി കളിച്ചുകൊണ്ട് പറഞ്ഞു. എത്ര കലിപ്പ് ആണെന്ന് പറഞ്ഞിട്ടെന്താ.. ആളെ ഏതോ പ്രണയിനി ഇട്ട് കറക്കുവല്ലേ...അവൻ ചിരിയോടെ പറഞ്ഞു. ആ ഞാൻ അത് പറയാൻ വിട്ടു.. അത് ഞാൻ കണ്ടു പിടിച്ചു ആരാന്നു.. എ.. അതാരാ...അവൻ ആകാംഷയോടെ ചോദിച്ചു. അത് ഏട്ടൻ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ ശ്രദ്ധ.. ആ നിനക്ക് സംശയം ഉണ്ടെന്ന് പറഞ്ഞ .. ആ അത് തന്നെ.. അവള് തന്നെയാ അത്. അന്നോ എങ്ങനെ കണ്ട് പിടിച്ചു.. അത് എന്റെ ബുദ്ധി ഉപയോഗിച്ച കണ്ട് പിടിച്ചു. അവൾ ഗമയോടെ പറഞ്ഞു. ഓഹോ.. അവൻ ചിരിച്ചു.

അവൾ കാര്യങ്ങൾ എല്ലാം അവനു വിശദീകരിച്ചു കൊടുത്തു. കൊള്ളാലോ.. ശേ.. എന്റെ അഭിപ്രായത്തിൽ ഇപ്പോഴെങ്ങും കണ്ട് പിടിക്കേണ്ടി ഇരുന്നില്ല എന്നാണ്.. അതെന്തേ... നിന്റെ ഏട്ടൻ കുറച്ചൂടെ മെരുങ്ങാൻ ഉണ്ട്. ഓ.. അവൾ അവന്റെ തോളത്ത് ഇടിച്ചു. ആ.. ഡി പട്ടി ഇടിക്കാതെ... അവൾ അപ്പൊ തന്നെ ഇടിച്ചിടത്ത് തടവി.. അജു...അവൾ കൊഞ്ചാലോട് വിളിച്ചു മ്മ്..അവൻ കടലിൽ നോക്കി മൂളി അജു.... എന്താ.. ലെച്ചു. അവൻ അവളെ നോക്കി ചോദിച്ചു. എനിക്ക്... ഐസ് ക്രീം വാങ്ങി തരുവോ. അച്ചോടാ... അവൻ എഴുന്നേറ്റ് ഐസ് ക്രീം വാങ്ങാൻ പോയി. അങ്ങനെ അവരുടെ കിന്നാരം നീണ്ടു പോയി.. പക്ഷെ ഇതു രണ്ട് കണ്ണുകൾ മാറി നിന്ന് വീക്ഷിക്കുന്നത് അവർ അറിഞ്ഞിരുന്നില്ല.. 💞💞💞 ശിഖ അന്ന് വന്നപ്പോൾ ഒരുപാട് താമസിച്ചു. എന്താ മോളെ താമസിച്ചത്.. അവൾ താമസിക്കുന്ന വീട്ടിലെ ഉടമസ്ഥയായ രമ സ്നേഹത്തോടെ ചോദിച്ചു. അത് ആന്റി ഇന്ന് ഇറങ്ങാൻ താമസിച്ചു അതാണ്.. മോള് കുളിച് വാ ഞാൻ ചായ എടുക്കാം..

ആ ആന്റി ദാ വന്നു.... അവൾ ചിരിച്ചുകൊണ്ട് അവൾക്ക് അനുവദിച്ച മുറിയിലേക്ക് കയറി പോയി. കൈയിലിരുന്ന ബുക്ക് കെട്ടുകൾ അവൾ കട്ടിലിലേക്ക് ഇട്ടു. പിന്നെ അതിന്റെ ഓരത്തായി കിടന്നു. വല്ലാത്ത ക്ഷീണം. ഇന്ന് മുഴുവൻ ഒരു അലച്ചിലായിരുന്നു.. പക്ഷെ അത് അവൾക്ക് ഒരു സുഖമുള്ള അലച്ചിലായിരുന്നു. ഏറെ ഇഷ്ടത്തോടെ തിരഞ്ഞെടുത്ത പ്രൊഫഷൻ.. എല്ലാത്തിനും കൂടെ നിന്നിട്ടുള്ള അച്ഛനും അമ്മയും ആകെ എതിര് പറഞ്ഞത് ഈ ദൂരത്തുള്ള ജോലിക്കാണ്. അടുത്ത് എവിടെയെങ്കിലും നോക്കാം എന്ന് പറഞ്ഞതാണ്. കേട്ടില്ല...അതും എന്റെ വാശിക്ക് വിട്ടു തന്നു. ഇപ്പോൾ അകന്ന ബന്ധത്തിൽ ഉള്ള ഒരു ആന്റിയുടെ വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയി നിൽക്കുന്നു. അവരുടെ മക്കൾ എല്ലാം വിദേശത്തായത് കൊണ്ട് തന്നെ അവർക്ക് തന്നോട് ഒരു പ്രതെയ്ക വാത്സല്യം ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. ഇനിയും കിടന്നാൽ ചിലപ്പോൾ മയങ്ങി പോയാലോ എന്ന് കരുതി അവൾ എഴുന്നേറ്റ് ടർക്കിയും എടുത്ത് കുളിമുറിയിലേക്ക് നടന്നു. അപ്പോഴാണ് അവളുടെ ഫോൺ ബെല്ലടിച്ചത് സ്‌ക്രീനിൽ അമ്മ എന്ന് കണ്ടു. അവൾ ഒരു ചിരിയോടെ എടുത്തു. അമ്മാ.... ആ മോളെ.. നീ വീട്ടിൽ എത്തിയിരുന്നോ..

ആ ദാ ഇപ്പൊ ഇങ്ങോട്ട് കേറിയതേ ഉള്ളു.. അപ്പൊ ഇന്നും താമസിച്ചു അല്ലേ.. ആ കുറച്ച്.. അവൾ ചിരിയോടെ പറഞ്ഞു. എന്തിനാ മോളെ നീ അവിടെ കിടന്ന് ഇങ്ങനെ കഷ്ടപെടുന്നത്.. ഇങ് വാ.. ചെറുതാണേലും നല്ല ജോലി നിനക്ക് ഇവിടെ കിട്ടില്ലേ.. അമ്മാ... എത്ര തവണ ഞാൻ പറഞ്ഞിനു.. എനിക്ക് ഇതാണ് ഇഷ്ട്ടം എന്ന്.. നിന്റെ ഇഷ്ട്ടം.. അമ്മയുടെ ശബ്ദത്തിൽ അല്പം പുച്ഛം കടന്നുവന്നോ എന്നവൾക്ക് തോന്നാതിരുന്നില്ല.. പിന്നെ.. അച്ഛൻ എന്തിയെ.. പാടത്തേക്ക് പോയി.. നമ്മുടെ ഏത്തൻ കുലക്കാറായി.. തടം എടുക്കാൻ പോയതാ... ഇനി സന്ധ്യ ആയിട്ടേ കേറി വരൂ.. മ്മ് ഞാൻ വൈകിട്ട് അച്ഛായെ വിളിച്ചോളാം..നമ്മുടെ അമ്മിണി എന്തിയെ.. ഇവിടെ ഉണ്ട്.. അവൾക്ക് ഇപ്പോ പാല് കുറവാ... ചിങ്ങത്തിലേക്ക് അവളെ കൊടുത്ത് വേറെ ഒന്നിനെ വാങ്ങാം എന്നാ അച്ഛൻ പറേണെ... അവള് പാവം അല്ലേ അമ്മേ.. എന്തിനാ കൊടുക്കണേ... എന്റെ മാളു ഈ വയസാൻ കാലത്ത് അവളെ കെട്ടി വലിക്കുന്നതിനു പാല് കിട്ടിയില്ലേൽ എങ്ങനാ.. ആ.. വയസാണ് വയ്യ എന്നൊക്കെ പറയേം ചെയ്യും പശൂനേം കോഴിനേം ഓക്കെ കൊടുക്കാം എന്ന് പറഞ്ഞാൽ ഒട്ട് കേൾക്കേം ഇല്ലാ... വയസാണ് എന്നും പറഞ്ഞു എനിക്കും സമയം പോകണ്ടേ...

എല്ലാത്തിനും ഓരോ ഉടക്ക് ന്യായം കണ്ട് വെച്ചിട്ടുണ്ടല്ലോ... അവർ ഒന്ന് ചിരിച്ചു.. ആ മാളു നീ അറിഞ്ഞിന.. നമ്മുടെ തെക്കേലെ രാഘവേട്ടൻ ഇന്നലെ മരിച്ചു.. ഏത് അപ്പുവിന്റെ അച്ചാച്ചനോ.. മ്മ് അതന്നെ...90 വയസ് ഇണ്ടാരുന്നു രാവിലെ രശ്മി കഞ്ഞി കൊടുത്ത് തിരിഞ്ഞതും ഒരു ശ്വാസം എടുത്ത് മരിച്ചു. മ്മ്.. രവി മാമൻ വന്നോ.. ആ ഇന്ന് വന്നു അടക്കം രാവിലെ കഴിഞ്ഞു. മ്മ്.. മാളു.... ആ വിളിയിൽ എന്തോ വേദന ഉള്ളത് പോലെ അവൾക്ക് തോന്നി. എന്താമ്മേ.... സച്ചു നിന്നെ വിളിക്കാറുണ്ടോ.. മ്മ്.. ഞങ്ങൾ മിക്ക ദിവസവും കാണാറും ഉണ്ട്. ഇവിടുന്ന് അടുത്തല്ലേ.. മ്മ്.. ഇങ്ങോട്ട് വിളിച്ചിട്ട് കുറച്ചീസായി അച്ഛനേം വിളിച്ചിട്ടില്ല... അങ്ങോട്ടേക്ക് വിളിച്ചാലും ഒന്നോ രണ്ടോ വാക്ക്.. ഇപ്പൊ അച്ഛനും വിളിക്കാറില്യ.. എന്തെ... അറീല്ല.. എന്തോ ഉള്ളിൽ തട്ടീട്ട് ഉണ്ടാവണം. പണ്ടേ അങ്ങനെയല്ലേ...നിങ്ങൾ തമ്മിൽ വല്ല വഴക്കും ഇല്ലാ.. പണ്ടും അങ്ങനെ ഒന്ന് ഇല്ലാലോ.. മ്മ് അതും ശരിയാ.. ഇവിടേക്ക് ആവും കെറുവ്.. സാരില്ല ഞാൻ സംസാരിക്കാം..

എന്റെ ദേവി കുട്ടി വിഷമിക്കണ്ടാട്ടോ.. അവൾ അവരെ സമദനിപ്പിക്കാൻ ചെറു ചിരിയോടെ പറഞ്ഞു. മ്മ്...പോടീ പെണ്ണെ.. ഓ ദേവികുട്ടി ഉഷാർ ആയല്ലോ.. നീ എന്നാ ഇനി ഇങ്ങോട്ടേക്കു വരാ... മ്മ് നോക്കട്ടെ.. സച്ചൂനും കൂടെ ലീവ് ഉണ്ടോന്ന് ചോദിക്ക് . അതാകുമ്പോ നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ച് വരാലോ.. മ്മ് ചോദിക്കാം. ആ.. ലീവ് കിട്ടിയ സച്ചു വരോ... ഞാൻ വിളിച്ചാൽ വരുമായിരിക്കും. നിങ്ങൾ വന്നിട്ട് വേണം കല്യാണം ഒന്ന് വേഗം ആക്കാൻ. നിനക്ക് എത്ര വയസായീന്ന് വല്ല വിചാരോം ഇണ്ടോ.. ഓ അമ്മക്ക് അതാണ്.. അല്ലാതെ എന്നെ കാണാൻ വേണ്ടി ഒന്നും അല്ലാലെ.. ഒന്ന് പോയെ മാളു. നിന്നെ ആരുടേലും കൈയിൽ ഏൽപ്പിച്ചാലേ ഞങ്ങൾക്ക് കുറച്ചെങ്കിലും സമാധാനം ആകു.. ഓ.. അപ്പൊ ഒഴിവാക്കാൻ ദൃതി ആയല്ലേ.. മാളു നി എന്തിനാ ഇല്ലാത്ത കാര്യം ചിന്തിക്കുന്നത്. കല്യാണകാര്യം പറഞ്ഞതാണോ നിന്റെ പ്രശനം. അമ്മാ അത് കള... വേറെ വല്ലതും പറ.. വേറെ എന്താ ഇവിടെ സുഖം അവിടോ.. രമ എന്തെ... ഇവിടെയും സുഖം രമ ആന്റി വൈകിട്ടത്തേക്ക് വട്ടം കൂട്ടുന്നു. മ്മ് അവളെ തിരക്കി എന്ന് പറയണേ.. ഓ പറഞ്ഞേക്കാം..ഞാൻ പോയി കുളിക്കട്ടെ ആന്റി നോക്കി ഇരിപ്പായി കാണും.

വൈകിട്ട് അച്ഛാ വരുമ്പോ വിളിക്കാം.. മ്മ് ശരി.. ഫോൺ വെച്ച് കഴിഞ് അവൾ കുറെ നേരം അവിടെ തന്നെ ഇരുന്നു. കല്യാണം... എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തന്ന അവരുടെ ഈ ആഗ്രഹം നീട്ടിക്കൊണ്ട് പോകുന്നത് നേരല്ല..പക്ഷെ എങ്ങനെ ഇഷ്ടമില്ലാത്ത ഒരാൾക്ക് കഴുത്തു നീട്ടി കൊടുക്കും. വിവാഹം... ഒരുപാട് ചിന്തകൾ അവളുടെ കണ്ണിലൂടെ കടന്നുപോയി. പെട്ടന്ന് അവളുടെ ചിന്ത മഹിയിൽ ഉടക്കി നിന്നു. കോളേജ് കാലം തൊട്ട് പിറകെ നടക്കുന്നവൻ ഒരിക്കൽ പോലും അറിയാതെ പോലും ഒന്ന് നേരെ നോക്കിയിട്ടില്ല. പിന്നെ എങ്ങനെ എന്റെ പുറകെ... എന്റെ ഒരുവാക്കിനായി കാത്തിരിക്കുന്നു. അപ്പോഴേക്കും അടുക്കളയിൽ നിന്ന് രമ ആന്റി വിളിച്ചു. ശിഖാ..... ദാ വരണു.. വിളിച്ചു പറഞ്ഞു അവൾ കുളിമുറിയിലേക്ക് ഓടി. ഒന്ന് ചിന്തിക്കാൻ കൂടെ ഉള്ള സമയം നഷ്ടപ്പെട്ടിരിക്കുന്നു. അവൾ ഓർത്തു. 💞💞💞 അന്ന് വൈകിട്ട് തിരിച്ചു പോകുമ്പോഴും മനഃപൂർവം ശിവ എങ്ങും വണ്ടി നിർത്തിയില്ല. പക്ഷെ വീടിനു മുൻപിൽ എത്തിയപ്പോൾ ഗേറ്റിൽ ലെറ്റർ ബോക്സിൽ ഒരു കത്ത് കിടക്കുന്ന പോലെ. ചിട്ടിയുടെ ആകും അതോർത്ത് അവൻ അതെടുക്കാൻ ആഞ്ഞു. അപ്പോൾ അതിന്റെ കൂടെ മറ്റൊരു കവറും കൂടെ ഉണ്ടായിരുന്നു. അവൻ ആദ്യം കവർ പൊട്ടിച്ചു. അതിൽ കുറച്ച് ഫോട്ടോസ്.. അത് നോക്കിയ ശിവ തറഞ്ഞു നിന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story