💞പ്രണയിനി 💞: ഭാഗം 9

pranayini shree

രചന: SHREELEKSHMY SAKSHA

ലെച്ചുവും കൂടെ ഒരുത്തനും. പല പോസിൽ ഉള്ള ഫോട്ടോസ് ഉണ്ട് ബീച്ചിൽ ആണ്, ശിവയുടെ മനസ് വിങ്ങി. അവൻ ലെറ്റർ വായിച്ചു. അത് എടുത്തപ്പോൾ തന്നെ അവനു മനസിലായി അത് പ്രണയിനിയുടെ കത്ത് ആണെന്ന്. 'മാഷേ..... ഫോട്ടോ കണ്ടോ... മാഷ് അറിഞ്ഞുകാണില്ല എന്ന് തോന്നി. ഞാൻ പറഞ്ഞ വിശ്വസിക്കോ എന്ന് അറീല്ലലോ അതിനു ഫോട്ടോ എടുത്തതാണ്. അവളോട് വഴക്കിനൊന്നും പോകല്ലേ.. നമ്മുടെ ലെച്ചു അല്ലേ...അവൾ പാവമാ... ചെക്കനെ പറ്റി ഞാൻ അന്വേഷിച്ചു. അജയ് എന്ന പേര്.. ലേച്ചൂന്റെ കോളേജിൽ തന്നെയാ നല്ല പയ്യനാണ്. ഈ വർഷം കഴിഞ്ഞാൽ അവിടെ തന്നെ ജോലി കിട്ടും. അച്ഛൻ പട്ടാളത്തിൽ ആയിരുന്നു. അമ്മ വീട്ടമ്മ. മാഷിന് അറിയാൻ വഴി കാണും അവിടെ കോളേജിനു അടുത്ത് തന്നെയാ വീട്. അശോകൻ എന്ന അച്ഛന്റെ പേര്. അവളെ വഴക്ക് പറയല്ലേ... ഒന്നൂല്ലങ്കിൽ എന്റെ ഒരേ ഒരു നാത്തൂൻ അല്ലേ... വീട്ടിൽ വരുമ്പോ പോര് എടുക്കാൻ പാടില്ലല്ലോ... മാഷ് ഇന്ന് എവിടെയും വണ്ടി നിർത്തില്ല എന്ന് തോന്നിയിരുന്നു.അതാ വീട് വരെ വന്നേ.. "..........കാത്തിരിക്കുന്നു നിന്റെ സ്വന്തമെല്ലാം എന്റെയും കൂടെയാവാൻ.. കാത്തിരിക്കുന്നു നിൻ നിദ്ര എൻ ഓർമ്മകൾ കൊണ്ട് നിറയുവാൻ...... "

സ്നേഹത്തോടെ പ്രണയിനി.' അവനു ചെറിയൊരു ആശ്വാസം തോന്നി. അവൾ അറിഞ്ഞപ്പോൾ തന്നെ അവനെ പറ്റി എല്ലാം അന്വേഷിച്. എന്നോട് പറഞ്ഞു. ആരായിരിക്കും. എന്നെ സ്നേഹിക്കുന്ന പോലെ അവൾ എല്ലാരേയും സ്നേഹിക്കുന്നു. എന്റെ പ്രണയിനി നീ എന്നാ എന്റെ മുൻപിൽ വരുക... ലെച്ചുനു എന്നോട് പറയാമായിരുന്നു. ഒരുപക്ഷെ ഞാൻ എതിർക്കും എന്ന് കരുതിയാവോ... അവനെ പറ്റി അന്വേഷിക്കണം എന്തായാലും അവളുടെ ഇഷ്ട്ടം തന്നെയാണ് എന്റെയും. അമ്മ എതിർക്കുവോ..ഇല്ലായിരിക്കും. നോക്കാം.പക്ഷെ ഇത് ഒളിപ്പിച്ചു വെച്ചതിനു ഒരു ശിക്ഷ ഉണ്ട്. എവിടെ വരെ പോകും എന്ന് നോക്കട്ടെ.. അവൻ അമ്മയോട് പറയാൻ പോയില്ല. ഫോട്ടോസ് എടുത്ത് മാറ്റി വെച്ചു. ലെച്ചു വന്നപ്പോൾ അന്നും താമസിച്ചിരുന്നു. വന്നപ്പോൾ തന്നെ അവന്റെ മുറിയിലേക്ക് ഓടി. ഏട്ടാ ശ്രദ്ധ സമ്മതിച്ചോ അത് അവള് തന്നെയാണെന്ന്.. ഇല്ലാ...അത് അവളല്ല അവൾക്ക് ഒരു പെണ്ണ് കൊടുത്ത് എന്റെ ടേബിളിൽ കൊണ്ട് വെക്കാൻ പറഞ്ഞതാ..അവൻ കുറച്ച് ഗൗരവത്തോടെ പറഞ്ഞു. അപ്പൊ ആ പാടോ.. അത് അവൾ ആ ലെറ്റർ ബുക്കിൽ വെച്ചപ്പോൾ പറ്റിയതാണ്.

ഓ.. ചെ ഞാൻ കരുതി ഇത് അവൾ തന്നെയാകും എന്ന്. അവൾക്ക് ആരാന്നു അറിയോ.. ഇല്ലാ...അവൻ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു. അവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പിശക് അവൾക്ക് തോന്നി. എന്താ ഏട്ടാ.. ആകെ ഒരു മാറ്റം. മ്മ് ഞാൻ അങ്ങനെയാണ് മനസിൽ ഉള്ളത് മുഖത്ത് വന്നു പോകും അല്ലാതെ മറ്റുള്ളവരെ പോലെ മനസിൽ ഒന്നും മുഖത്ത് വേറൊന്നും കൊണ്ടുവരാൻ അറിയില്ല. എന്താ ഏട്ടാ ഇങ്ങനെയൊക്കെ പറയുന്നത്. ഒന്നുമില്ല.. ഏട്ടന് ഇന്ന് കത്ത് കിട്ടിയോ.. ഇല്ലാ.. അതെന്താ.. എനിക്ക് എങ്ങനെ അറിയാന.. ഏട്ടാ.... ലെച്ചു നീ ഒന്ന് പോകുന്നുണ്ടോ....അവൻ ദേഷ്യത്തിൽ ഫോൺ കട്ടിലിലേക്ക് എറിഞ്ഞു വെളിയിലേക്ക് പോയി. ലെച്ചു ആകെ വല്ലാതെ ആയിരുന്നു. ആദ്യമായാണ് ഏട്ടൻ ഇങ്ങനെ.. എന്ത് പറ്റി, എന്നോട് വല്ല ദേഷ്യവും ഉണ്ടോ.. അവൾ അവനു പിന്നാലെ പോയി. ഉമ്മറത്ത് പത്രവും നോക്കി ഇരിക്കുകയായിരുന്നു. ഏട്ടാ.. ഏട്ടനെന്താ പറ്റിയെ എന്നോട് പറ. അവനടുത്തു കസേരയിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു. നീ നിന്റെ കാര്യം ഒന്നും എന്നോട് പറയാറില്ലലോ.. ആര് പറഞ്ഞു. പറഞ്ഞിട്ടുണ്ടോ.. ഉണ്ട്.. അവൾ ഒട്ടും സംശയിക്കാതെ പറഞ്ഞു.

നിന്റെ ടോപ്പിൽ ഇതെന്താ മണലോ.. അവൻ വെറുതെ ചോദിച്ചതും അവൾ ഞെട്ടി ടോപ്പ് കുടഞ്ഞു. ഇല്ലാലോ.. തോന്നിയതാകും അവൾ പറഞ്ഞു. ആരാ അജയ്.. അവൾ ഒന്ന് ഞെട്ടി. ആ അറിയില്ല.. പറഞ്ഞു തീരും മുൻപ് അവളുടെ കാരണത്തു അടി വീണ്. അവൾ കരഞ്ഞുപോയി. അടുക്കളയിൽ നിന്ന് അമ്മ ഓടി വന്നു. എന്താടാ എന്താ ഇവിടെ ലെച്ചു... നീയെന്തിനാ കരയുന്നെ.. മേലാൽ കള്ളം പറയരുത് അതിന് ഞാൻ ഒന്ന് കൊടുത്തു. അത്രയേ ഉള്ളു. അതും പറഞ്ഞു അവൻ അകത്തേക്ക് പോയി അമ്മ കാര്യം മനസിലാകാതെ അവളെ നോക്കി നിന്നു. അവൾ ആണെങ്കിൽ കരച്ചിലോട് കരച്ചിൽ. അവൻ അകത്ത് പോയി ഫോട്ടോസും എടുത്തു വന്നു. നിനക്ക് അറിയാത്ത ഒരാളുമായി നീയെന്തിനാ ബീച്ചിൽ പോയത്. ഫോട്ടോസ് അവളുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് അവൻ ചോദിച്ചു. അവളുടെ കരച്ചിലിന് ആക്കാം കൂടിയതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.. അമ്മ ഫോട്ടോസ് എടുത്ത് നോക്കി. എടി അസത്തെ... ആരാടി അവൻ. എന്നും ചോദിച്ചു അമ്മ അവളെ അടിക്കാൻ തുടങ്ങി. അവളെ അടിക്കുന്നത് അധിക നേരം കണ്ട് നിൽക്കാൻ അവനു ആയില്ല. അവൻ അമ്മയെ പിടിച്ചു മാറ്റി.

അവളെ തല്ലണ്ട.. അത്രയും പറഞ്ഞു അവൻ അകത്തേക്ക് പോയി. അമ്മ കസേരയിൽ തലക്ക് കൈയും കൊടുത്ത് ഇരുന്നു. അവൾ കരഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി. അവൻ അകത്ത് സോഫയിൽ ചാരി കണ്ണടച്ച് കിടക്കുവായിരുന്നു. ഏട്ടാ സോറി.. സോറി സോറി... ഞാൻ പറഞ്ഞില്ല. ഏട്ടൻ സമ്മതിക്കില്ല എന്ന് തോന്നി അതാ ഞാൻ പറയാഞ്ഞേ സോറി സോറി... അവന്റെ കാലിൽ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു. അവൻ അവളെ പിടിച്ചു നേരെ നിർത്തി. ഏട്ടൻ സമ്മതിക്കില്ല എന്ന് തോന്നിയത് കൊണ്ട് നീ പറഞ്ഞില്ല. അങ്ങനെയെങ്കിൽ നാളെ ആരോടും പറയാതെ നി അവന്റെ കൂടെ പോയാൽ..ബാക്കി പറയുന്നതിന് മുൻപ് അവൾ അവന്റെ വാ പൊത്തി പിടിച്ചു. ഇല്ലാ ഒരിക്കലും ഇല്ലാ ഏട്ടന്റെ സമ്മതമില്ലാത്ത ഒന്നും എനിക്ക് വേണ്ടാ.. ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടെയില്ല.. പിന്നെ.. നീ അവനെ മറക്കുമോ.. അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു. എനിക്ക് അറിയില്ല ഏട്ടാ.. എനിക്ക് നിങ്ങളെ രണ്ടു പേരെയും വേണം. അജു പാവമാ നല്ലവനാ.. മ്മ് അതിനു അവനെക്കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.. നീ ഞങ്ങളോട് ഇതിനെ പറ്റി പറയാതിരുന്നാൽ ഞങ്ങൾ എങ്ങനെ നിന്റെ മനസറിയും.

ഞാൻ പറയാൻ ഇരിക്കുവായിരുന്നു. അജൂന് കുറച്ച് മാസം കൂടെ കോഴ്സ് കഴിഞ്ഞാൽ ജോലി കിട്ടും അത് കഴിഞ്ഞ് പറയാം എന്ന് കരുതി ഇരിക്കുവായിരുന്നു. മ്മ്.. അവൻ തലതാഴ്ത്തി ഇരുന്നു. ഏട്ടാ.. സോറി.. സോറി.. എന്നെ എത്ര വേണേൽ തല്ലിക്കോ മിണ്ടാതിരിക്കല്ലേ...പ്ലീസ്... അവൻ അവളുടെ കവിളത്ത് തട്ടി ഒന്ന് പുഞ്ചിരിച്ചു. മോൾക്ക് ഏട്ടൻ അടിച്ച വേദനിച്ചോ.. അവൾ ഒന്ന് ചിരിച്ചു. എങ്കിലും അവന്റെ 5വിരലും അവളുടെ കവിളത്തു തിനിർത്ത് കിടപ്പുണ്ടായിരുന്നു. അവൻ അവിടെ മെല്ലെ തലോടി. ഏട്ടൻ വിഷമം കൊണ്ട് അടിച്ചതാടാ.. പോട്ടെ.. അവൾ അവന്റെ കൈ കവിളത്തു വെച്ച് അവന്റെ മടിയിൽ ചാരി കിടന്നു. ആ കൂടുതൽ സോപ്പ് ഒന്നും വേണ്ടാ.. അവനെ പറ്റി ഒന്ന് അന്വേഷിക്കട്ടെ.. അവൾ ചിരിയോടെ ചാടി എഴുന്നേറ്റു. അവൻ പാവമാ ഏട്ടാ.. എന്നെ വലിയ കാര്യമാ..ഏട്ടൻ അന്വേഷിച് ചെറിയ കുഴപ്പമേലും കണ്ട് പിടിച്ചാൽ പറ . ഓ അത്രക്ക് നല്ലവനാ.. മ്മ് ആണ്.. എന്നാ അവനെ വിളിച്ചു താ ഞാൻ സംസാരിക്കട്ടെ...

അയ്യോ അത് വേണ്ടാ.. അതെന്താ.. അപ്പൊ എവിടെ പോയി നിന്റെ നല്ലവൻ. നല്ലവനൊക്കെയാ പക്ഷെ.. എന്ത് പക്ഷെ ഒരു പക്ഷെയും ഇല്ലാ അവൻ അവളുടെ ഫോൺ എടുത്ത് അജു എന്ന നമ്പറിൽ വിളിച്ചു. അവൾ നെഞ്ചിടിപോടെ അതും നോക്കി നിന്നു അവൻ ഫോൺ എടുത്തു. ഹലോ മൈനപെണ്ണേ.. വീട്ടിൽ എത്തിയോ.. അവൻ ചോദിച്ചു. ശിവ അത് കേട്ട ഉടനെ അവളെ നോക്കി ഫോൺ സ്പീക്ക്കാരിൽ ഇട്ടു. അയ്യോ.. മൈന പെണ്ണെ എന്ന് വിളിച്ചതിനാണോ മിണ്ടാതെ നിൽക്കുന്നെ.. ലെച്ചുകുട്ടി.... അവൻ ആർദ്രമായി വിളിച്ചു. ലെച്ചു ശിവയെ നോക്കി നാക്ക് കടിച്ചു. ശിവക്ക് ചിരി വന്നു. ഹലോ.... പെണ്ണെ കേൾക്കുന്നില്ലേ.. പിണക്കമാണോ.. അജു ഫോണിലൂടെ ചോദിച്ചു. പെണ്ണിനും കേൾക്കാം അവളുടെ ചേട്ടനും കേൾക്കാം. ശിവ പറഞ്ഞു. ഒരു നിമിഷം അജു ഒന്ന് ഞെട്ടി. ഹലോ പോയോ.. അനക്കമൊന്നും കേൾക്കാഞ്ഞതുകൊണ്ട് ശിവ ചോദിച്ചു. ഇല്ലാ.. അപ്പുറത്തു നിന്ന് മറുപടി വന്നു. നമുക്ക്‌ ഒന്ന് നേരിൽ കാണണമല്ലോ.. എപ്പോഴാ സമയം.. കുറച്ച് സമയം കഴിഞ്ഞ് അപ്പുറത്തുനിന്ന് മറുപടി വന്നു. മ്മ് ചേട്ടൻ പറഞ്ഞാൽ മതി. എന്നാൽ ഇപ്പൊ ഫ്രീ ആണോ.. ഇപ്പോഴോ.. മ്മ് ആണ് ഫ്രീ ആണ്. എന്നാൽ ഇങ്ങോട്ട് പോര്.. വീട് അറിയാമോ.. മ്മ് അറിയാം. മ്മ് ശരി.. ഫോൺ വെച്ച് കഴിഞ്ഞ് ശിവ ലെച്ചുവിനെ നോക്കി . ചമ്മി പേടിച്ചു ആകെ ചളമായി നിൽക്കുവാണ്. മൈന.. കൊള്ളാം..

അവൻ ഒന്ന് ആക്കി പറഞ്ഞുകൊണ്ട് വെളിയിൽ അമ്മയുടെ അടുത്തേക്ക് പോയി. അവൾ വേഗം ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ അവൻ വന്നു. തല്ക്കാലം ഇതെന്റെ കൈയിൽ ഇരിക്കട്ടെ.. എന്നും പറഞ്ഞു ശിവ അതെടുത്തു കൊണ്ട് പോയി. ലെച്ചു ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. ശിവ വന്നു അമ്മയുടെ അടുത്തിരുന്നു.അവൻ കാര്യമെല്ലാം പറഞ്ഞു കൊടുത്തു. ആദ്യം അമ്മ സമ്മതിക്കില്ല എന്നാണ് അവൻ കരുതിയത് പക്ഷെ അമ്മ എല്ലാം മൗനമായി കേട്ടിരുന്നു. നി അന്വേഷിക്ക് ബാക്കി പിന്നെ നോക്കാം. അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി. ലെച്ചു അമ്മയെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങി. അമ്മ അവൾ പറയുന്നതെല്ലാം കേൾക്കുന്നുണ്ടെങ്കിലും മുഖത്തെ ഗൗരവത്തിനു ഒട്ടും അയവ് ഉണ്ടായില്ല. കുറച്ച് കഴിഞ്ഞ് അജു വന്നു. ആളുടെ മുഖത്തെ ടെൻഷൻ നന്നായി എടുത്തറിയാമായിരുന്നു. കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന ലെച്ചു ഉമ്മറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ശിവ തടഞ്ഞു. നീ ഇവിടെ നിൽക്ക്.. ഞങ്ങൾ സംസാരിച്ചോളാം എന്നും പറഞ്ഞു അവൻ അമ്മയും വിളിച്ചു ഉമ്മറത്തേക്ക് പോയി. അജു ഇരിക്ക്.. ആശ്യമില്ലാതെ ഒരു ഗൗരവത്തോടെ ശിവ പറഞ്ഞു.

അവൻ ഇരുന്നു.ശിവ അമ്മയെ നോക്കി. അമ്മ ചോദിച്ചു തുടങ്ങി. പേരെന്താ... അജയ് അശോക്.. അച്ഛൻ പട്ടാളത്തിൽ ആയിരുന്നു അല്ലേ.. ആ അതെ.. അമ്മ അടുത്ത ചോദ്യം ചോദിക്കുന്നതിനു മുൻപ് തന്നെ ടെൻഷൻ താങ്ങ വയ്യാതെ അജു പറഞ്ഞു. അമ്മ... ചേട്ടാ.. എനിക്ക് ലെച്ചൂനെ ഇഷ്ടമാണ്. തമാശക്ക് ഒന്നുമല്ല കൂടെ കൂട്ടാൻ തന്നെയാണ്. കുറച്ച് മാസം കൂടെ കഴിഞ്ഞാൽ എന്റെ കോഴ്സ് തീരും . അവിടെ തന്നെ ജോലിയും കിട്ടും. ഞാൻ പൊന്നുപോലെ നോക്കികോളാം... അവന്റെ നിഷ്കളങ്കമായ പറച്ചിലിൽ അമ്മ ഫ്ലാറ്റ്... ഏറെക്കുറെ ശിവയും. മ്മ് എനിക്ക് എതിർപ്പ് ഒന്നുമില്ല എന്നോട് പറയാതിരുന്നതിന്റെ ഒരു വിഷമം ഉണ്ട് അത്രയേ ഉള്ളു. ശിവ പറഞ്ഞു. ലെച്ചു ഏട്ടനോട് പറയണം എന്ന് പറഞ്ഞു ഇരിക്കാരുന്നു. ഏട്ടനെ വലിയ കാര്യം ആണ്. പാവമാ.. അജു പറഞ്ഞു. ശിവ ഒന്ന് ചിരിച്ചു കൊടുത്തു. അന്ന് വൈകിട്ട് അവർ പിരിയുമ്പോൾ ലെച്ചുവിന്റെ മുഖത്ത് 100 വാൾട്ട് ബൾബ് കത്തി. അങ്ങനെ എന്തായാലും അജുവിനെന്റെയും ലെച്ചുവിന്റെയും കാര്യം സെറ്റ് ആയി. അന്ന് രാത്രി അവനു വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. അവൻ അറിയാതെ തന്നെ പ്രണയിനിയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

ഒരുപക്ഷെ ലെച്ചുവിന്റെ കാര്യം കൊണ്ട് ആകാം. അവൾ ആരാണ്. ഇത്രയും നാളും ആ ലെറ്ററുകളോട് ഒരു ദേഷ്യം ആയിരുന്നു ഇപ്പോൾ അത് മാറുന്നത് അവൻ അറിഞ്ഞു. ആ വരികളിൽ നിന്ന് ആ എഴുത്തിന്റെ ഉടമയെ അവൻ സ്നേഹിക്കാൻ തുടങ്ങി. അവളെ കണ്ട് പിടിക്കണം എന്നൊരു തോന്നൽ ഉണ്ടായി. ശ്രദ്ധ പറഞ്ഞ അടയാളങ്ങൾ വെച്ച് അവൻ ഒരു എകദേശ രൂപം ആലോചിച്ചു. ഞാൻ മറന്ന ആ പ്രണയിനി... അതാരായാലും. നിന്നെ നഷ്ടപെട്ടത് എങ്ങനെയാണെന്ന് അറിയില്ലേലും. അതിൽ ഞാൻ വിഷമിക്കുന്നു. കാത്തിരിക്കുന്നു നീ എൻ മുൻപിൽ വരുന്ന നാളിനായ്.. അവൻ ചിരിയോടെ ഓർത്തു . പിറ്റേന്ന് കോളജിലേക്ക് പോകാൻ അവനു വല്ലാത്ത ആവേശമായിരുന്നു. ഇറങ്ങാൻ നേരം ലെച്ചുവിനെ മൈനപെണ്ണേ എന്ന് വിളിച്ചു കളിയാക്കാനും അവൻ മറന്നില്ല. അന്ന് അവൻ അമ്പലത്തിൽ കയറി. ബൈക്കിനെ നോക്കാതെ തന്നെ ദേവിയോടെ എത്രയും പെട്ടന്ന് അവളെ മുൻപിൽ കാണിച്ചു തരണേ എന്ന് പ്രാർത്ഥിച്ചു. തിരിച്ചു വന്നപ്പോൾ . വണ്ടിയിൽ ഒരു ബുക്കും എഴുത്തും ഉണ്ട്. അവൻ ചിരിയോടെ ചുറ്റും നോക്കി അതെടുത്ത്. ബുക്ക് മാധവികുട്ടിയുടെ നീർമാതളം പൂത്തകാലം ആണ്. ഇതും വായിച്ചതാണ് അവൻ ഓർത്തു. അവൻ അത് തുറന്ന് നോക്കി. 'എന്റെ മാഷിന്... എനിക്ക് പറയാൻ ഉള്ളതെല്ലാം ഇതിൽ ഉണ്ട്. മനോഹരമായി മാധവിയമ്മ അത് പറഞ്ഞിട്ടുണ്ട് സ്നേഹത്തോടെ പ്രണയിനി

.' ഇതിലോ... അവൻ ആലോചിച്ചുകൊണ്ട് കത്ത് തുറന്ന് വായിച്ചു. 'മാഷേ.... ബുക്ക് ഇഷ്ടായോ... ഇതും വായിച്ചതാകും എന്ന് അറിയാം എന്നാലും ഒന്നൂടെ വായിക്കണേ.... ആ പിന്നെ ഇന്നലെ ലെച്ചൂനോട് ചോദിച്ചോ.. അവളെ വഴക്ക് ഒന്നും പറഞ്ഞില്ലാലോ.... നല്ല ചെക്കനാ.. നമുക്ക്‌ നടത്തി കൊടുക്കാം. എന്നിട്ട് വേണം എനിക്ക് ഈ കലിപ്പൻ മാഷിനെ ഒന്ന് കെട്ടാൻ. "........കാത്തിരിക്കുന്നു നിൻ താലിക്ക് അവകാശിയായി ഒരു മൽഹാർ രാഗമായി നിന്നിൽ പെയ്തിറങ്ങുവാൻ.........." സ്നേഹത്തോടെ പ്രണയിനി.. അവൻ ചെറു ചിരിയോടെ അത് ഒന്നുകൂടി വായിച്ചു പോക്കറ്റിൽ വെച്ച് കോളജിലേക്ക് തിരിച്ചു. "ആ അപ്പൊ അങ്ങനെ കലിപ്പൻ തോൽവി സമ്മതിച്ചു അല്ലേ..."അഭി ചിരിയോടെ ചോദിച്ചു. ആടാ.. എന്നെ ഇത്രയും സ്നേഹിക്കുന്ന ഇത്രയും അറിയാവുന്ന ആരാണ്.. ഒരു പിടിയും ഇല്ലാ.. എടാ.. അതല്ല... ആദ്യം നമ്മുടെ പ്രണയിനിക്ക് കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ആയിരുന്നു ഇപ്പൊ എല്ലാം വലിയത് ആണല്ലോ...എനിക്ക് തോന്നുന്നത് നീ വലയിൽ വീണത് ആള് അറിഞ്ഞിട്ടുണ്ടാകും.. ആ അറിയട്ടെ... അങ്ങനെ എങ്കിലും ഒന്ന് മുൻപിൽ വന്നാൽ മതിയാരുന്നു. അപ്പൊ നിന്റെ പ്രൈവസി... അഭി ചിരിയോടെ ചോദിച്ചു. അതിനു അഭിയെ ഒന്ന് കണ്ണിറുക്കി കാണിച് ശിവ ക്ലാസ്സിലേക്ക് പോയി.. എന്റെ ദൈവമേ.. എന്നാണാവോ എന്നെ തിരക്കി ഇതുപോലെ ഒരു പ്രണയിനി വരുന്നത്.

അവൻ പോകുന്നതും നോക്കി അഭി ആലോചിച്ചു. ഫസ്റ്റ് പീരിയഡ്‌ ശിവക്ക് ശ്രദ്ധയുടെ ക്ലാസ്സിൽ ആയിരുന്നു. അവൻ ക്ലാസ്സിൽ കയറിയ പാടെ ശ്രദ്ധ അവനെ ആക്കിയ ഒരു ചിരി ചിരിച്ചു. അവനു കാരണം മനസിലായത് കൊണ്ട് അവൻ അവളെ കലിപ്പിൽ ഒന്ന്നോക്കി. ശ്രദ്ധ അത് കാര്യമാക്കാതെ ചിരി തുടർന്നു. അവനും അവളെ മൈൻഡ് ചെയ്യാതെ ടെക്സ്റ്റ്‌ എടുത്ത് പഠിപ്പിക്കാൻ തുടങ്ങി. ചെ.. ഇങ്ങേരെ കളിയാക്കിയാൽ ഇറങ്ങി പോകുവല്ലോ എന്ന് ഓർത്ത ഞാൻ ആരായി..ശ്രദ്ധ നിരാശയോടെ ബുക്കിൽ കണ്ണും വരച്ചിരുന്നു. ശിവ ഇത് ശ്രദ്ധിച്ചെങ്കിലും ഒന്നും മിണ്ടിയില്ല. ശ്രദ്ധ അങ്ങനെ പടം വര കഴിഞ്ഞ് തന്റെ കഴിവിൽ സ്വയം പൊങ്ങി നിൽക്കുന്ന സമയത്താണ്. ജനലിന്റെ അവിടെ ഒരു വെട്ടം. ആരാന്നു അറിയാൻ അവൾ തല വെട്ടിച്ചു നോക്കി. മുടി നീട്ടി വളർത്തി ബ്ലൂ ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് ഒരു ചെറുക്കൻ.. ഇതാരപ്പാ.. ആ താടി ഓക്കെ ഉണ്ട്. കാണാനും കൊള്ളാം.. ഹൈവ.. നമ്മുടെ വെള്ളപ്പാറ്റയുടെ കൂടെ ആണല്ലോ സംസാരം.. ഓ. ന്യൂ അഡ്മിഷൻ ആണെന്ന തോന്നുന്നേ.. ദൈവമേ ഈ ക്ലാസ്സിൽ ആയിരിക്കണേ.. ശ്രദ്ധയുടെ ഉള്ളിൽ ഉറങ്ങി കിടന്ന കോഴി പുറത്ത് ചാടി. ദൈവമേ.. ഇതെങ്ങാനും ഇനി വല്ല മാഷും ആണോ.. ലുക്ക് കണ്ടിട്ട് പഠിക്കാൻ വന്ന ചെക്കനാണെന്ന തോന്നുന്നേ... ആ ഇങ്ങോട്ടാണല്ലോ വരുന്നേ... കൂടെ വെള്ളപാറ്റയും ഉണ്ടല്ലോ... ശിവ നോക്കുമ്പോൾ ഡെസ്കിൽ ചരിഞ്ഞു കിടന്ന് ജനൽ വഴി പുറത്തേക്ക് നോക്കുന്ന ശ്രദ്ധ. അവളുടെ കോപ്രായം കണ്ട് ക്ലാസ്സ്‌ മുഴുവൻ ചിരിക്കുന്നുണ്ട്. അവളെ വിളിക്കാൻ ശ്രമിക്കുന്ന ദിവ്യയെ മൈൻഡ് പോലും ചെയ്യാതെ വെളിയിലെ കാഴ്ചയിൽ മുഴുകി ഇരിക്കുവാന്.. ശ്രദ്ധാ........ ശിവ അലറി.അവൾ ഞെട്ടി ചാടി എഴുന്നേറ്റു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story