പ്രിയം: ഭാഗം 32

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഒന്നും സംഭവിക്കില്ല.. നീ വാ . മീനു പറയുമ്പോഴും മാളുവിന്റെ ഉള്ളിൽ ഭയം നിറയുകയായിരുന്നു.. തന്റെ കുഞ്ഞനിയത്തിയുടെ മുഖം അവളുടെയുള്ളിൽ നിറഞ്ഞു.. അറിയാവുന്ന സർവ്വ ഈശ്വരന്മാരെയും വിളിച്ചുകൊണ്ടവൾ പ്രാർത്ഥനയോടെ വേണിക്കും മീനുവിനുമൊപ്പം നടന്നു.. ******** വേണ്ട.. വേണ്ട പ്ലീസ്.. അമ്മു കുതറി മാറി.. കട്ടിലിൽ കിടന്ന് അശോകൻ പിടഞ്ഞു.. തന്റെ മകളെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിയാതെ ആ ഹൃദയം വിങ്ങി.. അമ്മു ചുറ്റും നോക്കി.. ടോണി.. അവന്റെ ചുണ്ടിൽ വല്ലാത്ത പുഞ്ചിരി.. കണ്ണുകൾ തന്റെ ഉടലിനെ കൊത്തി വലിക്കുകയാണ്.. അവൾക്ക് അറപ്പ് തോന്നി.. രക്ഷിക്കാൻ ആരുമില്ല..

മുൻപിൽ തകർന്നുകിടക്കുന്ന വാതിലിന്റെ സുരക്ഷിതത്വത്തിലായിരുന്നു അൽപ്പം മുൻപ് വരെ താൻ.. അവൾക്ക് കരച്ചിൽ വന്നു.. ടോണി അവൾക്ക് നേരെ കൈനീട്ടി.. നീ സഹകരിച്ചാൽ ആരും ഒന്നും അറിയില്ല.. അതല്ലെങ്കിൽ പിച്ചിക്കീറി ഇവിടെ തള്ളും ഞാൻ.. ഒരു പട്ടിയും വരില്ല ചോദിക്കാൻ.. അവൻ അവളുടെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞതും അവൾ അവനെ പിടിച്ചാഞ്ഞു തള്ളി.. അപ്രതീക്ഷിതമായ ആക്രമണത്തിൽ അവന്റെ നിലതെറ്റി അവൻ നിലത്തേക്ക് വീണതും അവൾ കുതറി പുറത്തേക്കോടി.. മുൻവാതിലിന്റെ കുറ്റി തുറന്നതും ടോണി അവളെ പിന്നിലേയ്ക്ക് പിടിച്ചു വലിച്ചു..

അവളെ നിലത്തേയ്ക്കിട്ട് അവൻ അവളുടെ അടുത്തേക്ക് ഇരുന്നു.. അവൾ പിടഞ്ഞു മാറിയതും അവൻ അവളുടെ കാലിൽ പിടിച്ചു വലിച്ചവനരികിലേയ്ക്ക് അടുപ്പിച്ചു.. അവൾക്ക് നേരെ അവൻ കുനിഞ്ഞതും അവനവളുടെ ടോപ്പിൽ പിടിച്ചു വലിച്ചു.. ഷോൾഡർ ഭാഗം വെച്ചത് കീറി വന്നതും അമ്മു കരഞ്ഞുകൊണ്ട് പിടഞ്ഞു.. ഇനി രക്ഷയില്ല മോളെ.. നീ സഹകരിച്ചാൽ നിനക്ക് കൊള്ളാം.. അതും പറഞ്ഞവൻ അവൾക്ക് നേരെ കുനിഞ്ഞതും മുൻവാതിൽ തള്ളി തുറന്നുവന്നതും ഒന്നിച്ചായിരുന്നു.. ടോണി തിരിഞ്ഞു നോക്കിയ സമയം കൊണ്ട് അമ്മു നിരങ്ങി നീങ്ങിക്കളഞ്ഞു.. വാതിൽ തുറന്നുവന്ന അനന്തനെ കണ്ടതും അവൾക്ക് ആശ്വാസം തോന്നി..

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ കർട്ടനരികിൽ ചെന്നിരുന്നു.. അനന്തൻ ഒറ്റ കുതിപ്പിന് മുൻപോട്ട് വന്ന് ടോണിയെ പിടിച്ചുയർത്തി അടിവയറിന് ആഞ്ഞു തൊഴിച്ചിരുന്നു.. അവനൊന്ന് പ്രതികരിക്കാൻ പോലും കഴിയാതെ കിട്ടിയ പ്രഹരത്തിൽ ടോണി വയറുപൊത്തി നിലത്തേയ്ക്കിരുന്നു.. അനന്തൻ ദേഷ്യത്തിൽ അവനെ തലങ്ങും വിലങ്ങും അടിച്ചു.. അവൻ പിടഞ്ഞെഴുന്നേറ്റ് അനന്തനെ തിരിച്ചടിക്കാൻ ശ്രമിച്ചതും അനന്തനവനെ ചവിട്ടി വീഴ്ത്തി.. ഡാ.. പെട്ടെന്ന് ദേവന്റെ ഒച്ചയവിടെ പൊങ്ങി..

അനന്തൻ ടോണിയുടെ കോളറിൽ പിടിച്ചുകൊണ്ടുതന്നെ ദേവനെ നോക്കി.. വിടടാ അവനെ.. ദേവൻ വന്ന് അനന്തനെ പിടിച്ചുമാറ്റി.. ദേവാ അവൻ അമ്മൂനെ.. അനന്തൻ പറഞ്ഞു തീർക്കും മുൻപേ ദേവന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.. അമ്മുവും അനന്തനും ഞെട്ടലോടെ അവനെ നോക്കിയതും അവൻ അനന്തനെ പിടിച്ചു പുറത്തേയ്ക്ക് തള്ളി.. ദേവാ ഞാൻ.. എന്റമ്മൂനെ നീ.. ദേവന്റെ കണ്ണിൽ പക എരിയുകയായിരുന്നു..അപ്പോഴേയ്ക്കും അരുണിന്റെ ഓട്ടോ വന്ന് മുറ്റത്ത് നിന്നിരുന്നു..

ഞാനല്ല അവനാ.. വെറുതെയാണ് ദേവാ.. ഇവൻ അവളെ ഉപദ്രവിക്കുന്നത് കണ്ട് വന്നതാ ഞാൻ.. അപ്പോഴേയ്ക്കും പല്ലിൽ നിന്ന് ഊറിവന്ന ചോര തുപ്പിക്കൊണ്ട് ടോണി പറഞ്ഞതും അനന്തൻ അവനു നേരെ തിരിഞ്ഞു.. ഡാ.. നീ.. അനന്തേട്ടാ.. അമ്മു.. അമ്മു എന്തിയേ.. അപ്പോഴേയ്ക്കും കരഞ്ഞു തളർന്ന് മാളുവും എത്തിയിരുന്നു.. ടോണി ഒന്ന് പകച്ചുപോയി.. പക്ഷെ അവൻ സാഹചര്യത്തെ മുതലെടുക്കുകയായിരുന്നു.. അമ്മു അകത്തുണ്ട്.. നിനക്ക് തൃപ്തി ആയല്ലോ.. ഇവനാ എന്റമ്മൂനെ.. ദേവൻ പറഞ്ഞതും മാളു ഒന്നും മിണ്ടാതെ അകത്തേയ്ക്കോടി.. അമ്മൂ.. മാളുവിന്റെ വിളി കേട്ടതും അമ്മു ഓടിവന്ന് അവളെ ചുറ്റിപ്പിടിച്ചു കരഞ്ഞിരുന്നു.. മോളെ.. എന്താടാ.. ഒന്നുമില്ല..

ഒന്നുമില്ലെന്റെ കുട്ടിക്ക്.. മാളു അവളെ തഴുകി.. ദേവാ.. അനാവശ്യം പറയരുത്.. അനന്തൻ പറഞ്ഞു.. ഞാൻ പറഞ്ഞതാണോ അനാവശ്യം.. അതോ നീ ചെയ്തതോ.. നിന്നെ കല്യാണം കഴിക്കാൻ അവൾ തീരുമാനിച്ചപ്പോൾ ഞാൻ ഊഹിച്ചതാണ് ഈ ചതി.. നിന്നെപോലെയുള്ള പെണ്ണുപിടിയന്മാർക്കൊന്നും അമ്മയെയും പെങ്ങളെയും അറിയില്ലെടാ.. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം ദേവേട്ടാ.. സത്യം പറയാൻ ഇവിടെ അമ്മു ഉണ്ടല്ലോ.. അവളെ വിളിക്ക്.. മീനു പറഞ്ഞു.. ടോണിയുടെ കണ്ണുകൾ ഒന്നു കുറുകി.. അപ്പോഴേയ്ക്കും അവളുടെ ചുരിദാർ മാറ്റിയ ശേഷം അമ്മുവുമായി മാളു വന്നിരുന്നു.. എന്താ മോളെ സംഭവിച്ചത്.. അരുൺ ചോദിച്ചു..

അയാൾ...എന്നെ.. അമ്മു ടോണിക്ക് നേരെ വിരൽ ചൂണ്ടി.. അമ്മൂ..നീയെന്താ മോളെ ഇങ്ങനെ പറയുന്നത്.. ദേവൻ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്.. അനന്തൻ ഇങ്ങോട്ട് വരുന്നത് കണ്ടിട്ട്.. അല്ല.. ഇയാളാ എന്നെ.. അമ്മു പറഞ്ഞു.. അമ്മൂ.. കള്ളം പറയരുത്.. അനന്തൻ ഇങ്ങോട്ട് വരുന്നത് കണ്ടപ്പോ ഞാനാ ടോണിയോട് ഇങ്ങോട്ടൊരു കണ്ണു വേണമെന്ന് പറഞ്ഞത്.. ദേവൻ അമ്മുവിന് നേരെ ചീറി.. ഇവളുടെ ജീവിതം തകരാതിരിക്കാൻ ആയിരിക്കും നീയീ പറയുന്നതെന്ന് എനിക്കറിയാം.. പക്ഷെ എന്റെ ജീവിതമാണ് അമ്മൂ ഇത്.. ടോണി വേദന അഭിനയിച്ചു പറഞ്ഞു.. അമ്മൂ.. സത്യം പറയ് നീ.. ദേവൻ പറഞ്ഞു.. സത്യമാണ് ഞാൻ പറഞ്ഞത്.

അനന്തേട്ടനാ എന്നെ രക്ഷിച്ചത്.. അമ്മു സങ്കടത്തോടെ പറഞ്ഞതും ദേവൻ അവൾക്കരികിൽ വന്നു.. ഈ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവന് വേണ്ടിയാണോ നീയീ പച്ച കള്ളം വിളിച്ചു പറയുന്നത്.. ഇവനെക്കുറിച്ചെല്ലാം ഈ നാട്ടുകാർക്ക് അറിയാം.. അവന്റെ ഭാര്യയായിരുന്നവൾ എന്നെ വിളിച്ചു പറഞ്ഞിട്ടുമുണ്ട് എല്ലാം.. എന്നിട്ടിനിയും നീ ഇവനെ ന്യായീകരിക്കരുത്.. ദേവൻ പറഞ്ഞതും അവന്റെ കവിളിലേയ്ക്ക് ഊക്കോടെ ഒരു കൈവന്നു പതിച്ചതും ഒന്നിച്ചായിരുന്നു.. ദേവൻ ഞെട്ടി നോക്കിയതും മാളു എരിയുന്ന കണ്ണോടെ അവനെ നോക്കി.. ഡി.. മിണ്ടിപ്പോകരുത്.. അവൾ അവനു നേർക്ക് വിരൽ ചൂണ്ടി.. നിങ്ങളെന്താ പറഞ്ഞത്..

എന്റെ അനന്തേട്ടൻ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തവനാണെന്നോ.. അവൾ അവനു നേർക്ക് നീങ്ങി.. ആ മനുഷ്യൻ എന്താണെന്ന് സ്വഭാവ സർട്ടിഫിക്കറ്റ് എനിക്ക് നിങ്ങൾ തരേണ്ട.. എനിക്കറിയാം ആ മനുഷ്യനെ.. മാളു പഞ്ഞതും അനന്തൻ അവളെ ആശ്വാസത്തോടെ നോക്കി.. പിന്നെ അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്ന കാര്യം.. ഏതായാലും നിങ്ങളെക്കാൾ കുടുംബത്തോട് ഉത്തരവാദിത്വം ഈ മനുഷ്യനുണ്ട്.. ആ വീട്ടിലും ഉണ്ടൊരു പെണ്കുട്ടി.. അവളൊരിക്കലും എന്നെയും ഇവളെയും പോലെ കത്തി തലയിണയ്ക്കടിയിൽ വെച്ചുറങ്ങേണ്ടി വന്നിട്ടില്ല.. ദേവൻ അവളെ നോക്കി..

അത്രകാലവും ഉള്ളിലൊതുക്കിയ വേദനകളൊക്കെയും അവൾ ഒഴുക്കി വിടുകയായിരുന്നു.. ഇപ്പൊ നിങ്ങൾ പരിശുദ്ധനാക്കാൻ നോക്കുന്ന ഇവനുണ്ടല്ലോ.. ഒരിക്കൽ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഇവനെ ഞാനീ വീട്ടിൽ നിന്ന് ആട്ടി പായിച്ചിട്ടുണ്ട്.. നിങ്ങൾ അറിഞ്ഞിട്ടുണ്ടോ അത്.. ഇപ്പോഴും ഇവൾക്കൊരു ആപത്ത് വന്നപ്പോൾ ഏട്ടനായ നിങ്ങളെ വിളിക്കാതെ എന്നെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളെ വിശ്വാസമില്ലാഞ്ഞിട്ട് തന്നെയാണ്.. എന്നിട്ടൊരു ഏട്ടൻ പുരാണം.. അവൾ പുച്ഛത്തോടെ ചിരിച്ചു..

പിന്നെ ടോണിയുടെ അരികിൽ വന്നു.. അവന്റെ കരണമടച്ചൊരു അടി നൽകി.. ഇതെന്റെ അനിയത്തിക്ക് വേണ്ടി.. അവൾ ഒരിക്കൽ കൂടി അവന്റെ മുഖമടച്ച് അടിച്ചു.. ഇതെന്റെ അനന്തേട്ടനെക്കുറിച്ചു കള്ളം പറഞ്ഞതിന്.. അവൾ പറഞ്ഞു.. അനന്തേട്ടാ ആ ഫോണൊന്ന് തന്നേ.. പോലീസിൽ വിളിക്കട്ടെ... ഇങ്ങേർക്കല്ലേ അമ്മൂനെ വിശ്വാസമില്ലാത്തത്.. അവർ വിശ്വസിച്ചോളും... മാളു പറഞ്ഞതും അനന്തൻ ഫോൺ അവൾക്ക് നൽകി..

അപ്പോഴേയ്ക്കും അമ്മു ദേവനരികിൽ നിന്ന് അകന്നുമാറി അനന്തന്റെ അരികിൽ വന്നവന്റെ കൈപിടിച്ചു നിന്നു.. ദേവൻ അത് കണ്ടിരുന്നു.. മാളു ഫോണെടുത്തു വിളിക്കാൻ തുടങ്ങിയതും ടോണിയ്ക്ക് അപകടം മണത്തു.. പോലീസ്.. ദേവാ പോലീസ് ഒക്കെ വന്നാൽ അമ്മൂനത് നാണക്കേടാണ്. ഇവൾക്ക് അമ്മൂന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയേണ്ട.. ഇവൾ നിന്റെ അനിയത്തിയാണ്.. ടോണി പറഞ്ഞതും അനന്തൻ മുൻപോട്ട് വന്ന് അവനു നേരെ നിന്നു . ഇവനുള്ള അതേ അവകാശം അമ്മുവിൽ എന്റെ ഭാര്യയ്ക്കും ഉണ്ട്.. അത് സൗകര്യപൂർവ്വം നീയങ്ങ് മറയ്ക്കേണ്ട.. പിന്നെ പോലീസ് വരട്ടെ.. സത്യം തെളിയണമല്ലോ... മാളൂ.. താൻ വിളിക്ക്.. അവൻ പറഞ്ഞു..

മാളു ഫോൺ കാതോട് ചേർത്തതും.ടോണി വേഗം പോയി ദേവന്റെ അരികിൽ നിന്നു.. ദേവാ.. ഞാൻ.. അത് വേണ്ടാന്ന് പറയ്... ഞാൻ ഞാൻ അനന്തന്റെ സ്വഭാവം നിന്നെ കാണിച്ചുതരാൻ ചെയ്തതാ.. അനന്തൻ ഞാൻ വന്ന ശേഷമാ ഇങ്ങോട്ട് വന്നത്.. പറഞ്ഞു തീർന്നതും ദേവൻ അവനെ പിടിച്ചു തള്ളിയിരുന്നു.. അവൻ വീണതും ദേവൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി.. ചെറ്റെ.. നീ.. ദേവൻ പല്ലു ഞെരിച്ചു.. ടോണിയ്ക്കെതിർക്കാൻ കഴിയും മുൻപേ ദേവൻ അവനെ പിടിച്ചു പുറത്താക്കിയിരുന്നു.. നീ പോ.. ഇപ്പൊ ഞാൻ നിന്നെ വിടുന്നത് നിനക്കൊപ്പം തെറ്റ് ഞാനും ചെയ്തിട്ടുണ്ട് എന്നു പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാ..

പക്ഷെ ഇനിയൊരിക്കൽ കൂടി നീയെന്റെ മുൻപിൽ വന്നാൽ.. ദേവൻ പറഞ്ഞു.. ടോണി വേച്ചു വേച്ചു പോകുന്നതും നോക്കി നിൽക്കുമ്പോഴും ദേവന്റെ ഹൃദയത്തിൽ കുറ്റബോധം നിറയുകയായിരുന്നു.. ചേച്ചി അച്ഛൻ.. അച്ഛന്റെ മുൻപിൽ വെച്ചാ എന്നെ.. അമ്മു കരഞ്ഞുകൊണ്ട് പറഞ്ഞതും അനന്തനും മാളുവും പരസ്പരം നോക്കി. അവർ അകത്തേയ്ക്ക് പോയി.. അച്ഛാ.. അച്ഛാ.. അനക്കമില്ലാതെ കിടക്കുന്ന അശോകനെ കണ്ടതും മാളു അയാളെ കുലുക്കി വിളിച്ചു.. അച്ഛാ.. അമ്മു കരഞ്ഞു തുടങ്ങിയിരുന്നു.. മാളൂ.. മാറിക്കേ.. അനന്തൻ അതും പറഞ്ഞ് അമ്മുവിനെയും മാളുവിനെയും മാറ്റി നിർത്തി അയാളുടെ കൈപിടിച്ചു പൾസ് നോക്കി..

അപ്പോഴേയ്ക്കും ഒച്ച കേട്ട് അരുണും ദേവനും മീനുവും വന്നിരുന്നു.. അനന്തൻ സി പി ആർ കൊടുത്തു തുടങ്ങിയിരുന്നു.. മാളു അമ്മുവിനെ ചേർത്തു പിടിച്ചു.. അരുൺ.. ഞങ്ങൾ ഹോസ്പിറ്റലിൽ പോകുകയാണ്.. താൻ ഇവിടെ ഉണ്ടാവണം.. ആന്റി വരുമ്പോ കാര്യം പറയണം.. മീനൂ.. താനും.. മ്മ്.. ശെരി അനന്തേട്ടാ.. അവൾ മൂളി.. ഞാൻ പിടിക്കാം.. ദേവൻ പറഞ്ഞു.. അവർ രണ്ടാളും ചേർന്ന് അശോകനെ പിടിച്ചു കാറിൽ കയറ്റി.. ഞാൻ കൂടെ വരാം.. വേണ്ട.. എന്റച്ഛന്റെ കൂടെ ഞങ്ങൾ പൊയ്ക്കോളാം..

മാളു പറഞ്ഞു.. അമ്മു.. കേറ്.. അവൾ പറഞ്ഞു..അമ്മു കരഞ്ഞുകൊണ്ട് കാറിൽ കയറി.. മാളുവിന്റെ മടിയിലായിരുന്നു അശോകനെ കിടത്തിയത്.. ദേവൻ അവർ പോകുന്നതും നോക്കി കണ്ണുനീരോടെ നിന്നു.. അവന്റെ മനസ്സിൽ നിറയെ തന്നെ ചേർത്തുപിടിച്ചു ലോകം കാട്ടിത്തന്ന അച്ഛന്റെ മുഖമായിരുന്നു.. ദേവാ... അരുൺ വിളിച്ചതും ദേവൻ അവനെ നോക്കി.. ഞാൻ ആശുപത്രിയിൽ പോവാ . അതും പറഞ്ഞവൻ പുറത്ത് നിർത്തിയിട്ട ഓട്ടോയിൽ കയറി സ്റ്റാർട്ട് ചെയ്തു പോയി.. ഒന്നും വരാതിരുന്നാൽ മതിയായിരുന്നു.. അല്ലെ അരുണെ.. മീനു പറഞ്ഞു.. അരുൺ ഒന്നും മിണ്ടിയില്ല.. അവന്റെ മനസ്സ് നിറയെ കലുഷിതമായ പലവിധ ചിന്തകളായിരുന്നു..

********* സോറി അനന്താ.. ഞങ്ങൾ മാക്സിമം നോക്കി.. പക്ഷെ.. ഡോക്ടർ പറഞ്ഞതും അമ്മു കരഞ്ഞു തുടങ്ങിയിരുന്നു... മാളു ഒന്നും മിണ്ടാതെ വന്നപ്പോൾ മുതലുള്ള ഇരിപ്പാണ്.. സൗദാമിനിയും ഏകദേശം അതേ അവസ്ഥയിലാണ്.. അനന്തനൊരു തളർച്ച തോന്നി.. എന്താ അനന്താ.. സൗദാമിനി അവന്റെ ആലോചിച്ചുള്ള നിൽപ്പ് കണ്ടു ചോദിച്ചു.. അച്ഛൻ.. അച്ഛൻ പോയി.. അവൻ തലകുനിച്ചു പറഞ്ഞതും അവർ ഒന്നും മിണ്ടാതെ മാളുവിനെ നോക്കി.. അച്ഛാ.. അമ്മു കരഞ്ഞുവിളിച്ചു തുടങ്ങിയിരുന്നു.. മാളു ഒന്നും മിണ്ടിയില്ല.. അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി.. ആന്റി.. അവൻ വിളിച്ചു.. എനിക്ക്.. എനിക്കൊന്ന് കാണണം അനന്താ.. അവർ പറഞ്ഞു..

അമ്മുവിന്റെ കരച്ചിൽ കേട്ട് ദേവനും അവിടേയ്ക്ക് എത്തിയിരുന്നു.. എന്താ.. എന്താ അമ്മേ.. അവൻ ചോദിച്ചതും അവർ കത്തുന്ന ഒരു നോട്ടമവന് തിരികെ നൽകി.. എന്റെ താലി അറുത്തു മാറ്റിയതിനു നന്ദി.. അതും പറഞ്ഞവർ വീണ്ടും അനന്തനെ നോക്കുമ്പോൾ അവൻ മാളുവിനെ നോക്കി നിൽക്കുകയായിരുന്നു.. ദേവൻ കേട്ട വാർത്തയുടെ ഞെട്ടലിൽ അനന്തനെ നോക്കി.. മോനെ.. സൗദാമിനി വിളിച്ചതും അവൻ ഡോക്ടറുടെ മുറിയിലേയ്ക്ക് മൗനമായി നടന്നു.. അമ്മേ ഞാൻ..

ഇനിയെന്റെ മുൻപിൽ വരരുത്.. അപേക്ഷയാണ്.. അതും പറഞ്ഞവർ അമ്മുവിനെ ചേർത്തുപിടിച്ചു.. ദേവന് വേദന തോന്നി.. കുട്ടിക്കാലത്തെപ്പോഴോ അനാഥമായ ബാല്യത്തിന് നിറം നല്കിയൊരച്ഛന്റെ ഓർമ്മ അവനിൽ നിറഞ്ഞു.. അവനു വേദന തോന്നി.. താൻ കാരണം അച്ഛൻ.. എത്ര ദേഷ്യപ്പെട്ടാലും തള്ളി പറഞ്ഞാലും അത് തന്റെ അച്ഛനാണ്.. ജന്മം നല്കിയില്ലെങ്കിലും കർമ്മം കൊണ്ട് തന്റെ അച്ഛനായയാൾ.. അവൻ മാളുവിനെ നോക്കി..അവൾ പ്രതിമ പോലെ ഇരിക്കുകയാണ്.. അവനു തളർച്ച തോന്നി.. വീട്ടിലേയ്ക്ക് മൗനമായ ആംബുലൻസിലുള്ള യാത്രയിലും ആരും പരസ്പരം ഒന്നും മിണ്ടിയില്ല..

അനന്തനും ദേവനും സൗദാമിനിയുമായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്.. മാളുവിനെയും അമ്മുവിനെയും അച്ചുവിനൊപ്പം കാറിൽ അയയ്ച്ചിരുന്നു.. ആളും ആരവവും സാക്ഷിയാക്കി ആ വീടിന്റെ ഉമ്മറത്ത് ചേതനയറ്റ ആ ശരീരം കിടക്കുമ്പോൾ മൗനമായി തെങ്ങുകയായിരുന്നു മാളു. എല്ലാത്തിനും ഓടി നടന്നത് അനന്തൻ തന്നെയായിരുന്നു.. ദേവനും എന്തൊക്കെയോ ചെയ്യണം എന്നുണ്ടായിരുന്നു.. പക്ഷെ ഒന്നും ചെയ്യാൻ അവനെക്കൊണ്ട് ആകുന്നില്ലായിരുന്നു.. കർമ്മം ചെയ്യുന്നത് ആരാ.. കർമ്മി ചോദിച്ചതും സൗദാമിനി അനന്തനെ നോക്കി.. അദ്ദേഹത്തിന് മകനില്ല.. മകളുടെ ഭർത്താവ് ചെയ്താൽ മതിയാവോ..

അവരുടെ ശബ്ദമിടറി.. ദേവന് വല്ലാത്ത വേദന തോന്നി.. പലരുടെയും കണ്ണുകൾ തന്നിൽ വീഴുന്നത് അവൻ അറിഞ്ഞു.. ദേവേട്ടൻ ചെയ്യും.. മാളുവായിരുന്നു പറഞ്ഞത്.. ദേവൻ നിറകണ്ണുകളോടെ അവളെ നോക്കി.. എന്റച്ഛൻ ജന്മം നൽകിയില്ലെങ്കിലും അച്ഛന്റെ മകൻ തന്നെയാ ദേവേട്ടൻ.. അവൾ പറഞ്ഞതും അനന്തൻ അവളെ ആശ്വാസത്തോടെ നോക്കി.. അവളുടെ മൗനം അവനെ അത്രമേൽ വേദനിപ്പിച്ചിരുന്നു.. വാ.. അനന്തൻ വിളിച്ചതും അവൻ അനുസരണയുള്ള കുട്ടിയെപ്പോലെ മുൻപോട്ട് വന്നു... എല്ലാ കർമ്മങ്ങളും ആത്മാർത്ഥമായി അവൻ ചെയ്തു..

ഒടുവിൽ തെക്കേതൊടിയിലൊരുക്കിയ ചിതയ്ക്കവൻ തീ കൊളുത്തുമ്പോൾ അതുവരെ അവന്റെയുള്ളിൽ നിറഞ്ഞിരുന്ന ദേഷ്യവും വെറുപ്പും വിധ്വേഷവുമൊക്കെയും ആ അഗ്നിയാൽ ശുദ്ധീകരിക്കപ്പെടുകയായിരുന്നു.. ആ മകന്റെ ആത്മാർത്ഥമായ സമർപ്പണത്തിൽ ആത്മസംതൃപ്തിയോടെ മൂകമായി ആ ആത്മാവും ഭൂമിയെ വിട്ടൊഴിഞ്ഞു പോയി കഴിഞ്ഞിരുന്നു.. എന്നെന്നേക്കുമായി............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story