പ്രിയം: ഭാഗം 36

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കാർ അകന്നുപോകുമ്പോഴും ശ്രീനിയോടൊപ്പം ഒന്നുമറിയാതെ സംസാരിച്ചു ചിരിയോടെ നിൽക്കുന്ന ആര്യനെ അവൾ കണ്ടിരുന്നു.. നിറഞ്ഞ കണ്ണുകളോടെ.. അപ്പോഴും അവളുടെ കണ്ണിലും മനസ്സിലും നിറയെ ഒരേയൊരു രൂപമേയുണ്ടായിരുന്നുള്ളൂ.. അവളുടെ പ്രണയത്തിന്റെ പ്രാണന്റെ രൂപം.. ******** അനന്താ.. ദർശയുടെ വിളി കേട്ട് പരിശോധിച്ചുകൊണ്ടിരുന്ന രോഗിയിൽ നിന്ന് കണ്ണെടുത്ത് അനന്തൻ അവളെ നോക്കി.. അനന്താ.. ഒന്ന് പുറത്തേയ്ക്ക് വരാമോ.. എന്താടോ.. അവളുടെ വെപ്രാളം കണ്ട് അവൻ ചോദിച്ചു.. അനന്താ പ്ലീസ്.. വാ.. അവൾ പറഞ്ഞു.. അവൻ വേഗം പുറത്തേക്കിറങ്ങി.. എന്താ ദച്ചൂ.. അനന്താ.. ബി കാം.. ഞാൻ.. മാളു.. മാളൂനെന്താ.. അവൻ ചോദിച്ചു..

മാളൂനെ കാണാനില്ല അനന്താ.. നെഞ്ചിലാരോ വാളുകൊണ്ട് കുത്തിയതുപോലെ ആയിരുന്നു അവനു അനുഭവപ്പെട്ടത്.. മാളു.. അവൾ എവിടെപ്പോയി.. അവൻ ചോദിച്ചു.. ആര്യേട്ടനും സിത്തുവേട്ടത്തിയും മാളുവും കൂടെ ഡ്രെസ്സ് എടുക്കാൻ പോയതായിരുന്നു.. വഴിയിൽ വെച്ച് ഓർഡർ ചെയ്ത ഫുഡ് വാങ്ങാൻ സിത്തുവേട്ടത്തി ഇറങ്ങി.. ആര്യേട്ടൻ ഏതോ ഫ്രണ്ടിനെ കണ്ടപ്പോ ഇറങ്ങി... തിരിച്ചുവന്നു നോക്കുമ്പോൾ മാളു കാറിൽ ഇല്ല.. അനന്തന് ശരീരം തളരും പോലെ തോന്നി.. ദച്ചൂ.. മാളു.. അവള്.. അനന്താ.. തളർന്നുപോകരുത്..

എനിക്ക് അവളെ തന്നെയാണ് സംശയം.. അഞ്ചിതയെ..ആലോചിച്ചു നിൽക്കാൻ സമയമില്ല.. അവിനാശ് ഇങ്ങോട്ട് വരുന്നുണ്ട് നീ വേഗം ഇറങ്ങ്.. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.. അവൾ പറഞ്ഞു.. അനന്തന്റെ മനസ്സിൽ മാളുവിന്റെ രൂപം നിറഞ്ഞു.. നിറവയറുമായി അവൾ.. നീ ആലോചിച്ചു നിൽക്കാതെ പോ അനന്താ.. വൈകുന്ന ഓരോ സെക്കണ്ടും അപകടമാണ്.. ആര്യേട്ടൻ പോലീസ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ട്.. അവൾ പറഞ്ഞു.. അവൻ പുറത്തേയ്ക്ക് പായുകയായിരുന്നു.. അവിനാശ് അപ്പോഴേയ്ക്കും കാറുമായി എത്തിയിരുന്നു.. അവൻ കാറിലേക്ക് കയറി.. അനന്താ.. അവളാണ് ഇതിന്റെ പിന്നിലെങ്കിൽ മാളുവിനെ കൊണ്ടുപോകാൻ ചാൻസുള്ള ഏതെങ്കിലും സ്ഥലമുണ്ടോ..

അവിനാശ് ചോദിച്ചു.. എന്റെ മനസ്സിൽ ഒന്നും വരുന്നില്ല അവിനാശ്.. എന്റെ മാളു.. അവൻ വല്ലാതെ ഭയന്നിട്ടുണ്ടായിരുന്നു.. ഭയക്കണം.. കാരണം മനസാക്ഷി ഇല്ലാത്തവളാണ് അഞ്ചിത.. അവിനാശ്.. രാജശേഖരന്റെ താവളങ്ങൾ.. അധികം.ദൂരമൊന്നുമില്ലാത്ത ഇടങ്ങളിൽ ഉള്ളവ ഒന്നു ട്രേസ് ചെയ്യണം.. പെട്ടെന്ന് അനന്തൻ പറഞ്ഞു.. അവൻ ഫോണെടുത്ത് ആര്യനെ വിളിച്ചു.. സിത്തുവാണ് എടുത്തത്.. അനന്താ.. അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.. ആര്യൻ എവിടെ.. ദൃഢമായിരുന്നു അവന്റെ ശബ്ദം.. അനന്താ.. ആര്യൻ...

ഫോൺ കൊടുക്ക് സിത്തൂ.. ആജ്ഞയായിരുന്നു.. അവൾ ഫോൺ ആര്യന് നേരെ നീട്ടി.. ആര്യന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. ഒരിക്കൽ നീയായിട്ട് അവന്റെ ജീവിതം തകർത്തു.. ഇപ്പൊ വീണ്ടും...എന്തിനാടാ ഇങ്ങനെ.. അമ്മയുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.. ഹലോ.. അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. പേടിക്കേണ്ട.. ഞാൻ എവിടുന്നയാലും മാളുവിനെയും കൂട്ടിയേ വരൂ.. പിന്നെ സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടായാൽ എന്നെ വിളിക്കണം.. അനന്താ...സോറി.. അവൻ കരഞ്ഞുപോയി..

അനന്തന് മറുപടി ഉണ്ടായിരുന്നില്ല.. അല്ലെങ്കിലും ആരെ കുറ്റപ്പെടുത്താൻ.. അവൻ ഫോൺ കട്ടാക്കി.. അവിനാശ് നോക്കുമ്പോഴേയ്ക്കും അവൻ അടുത്ത കോളിലേയ്ക്ക് തിരിഞ്ഞിരുന്നു.. ********* എനിക്കറിയില്ല ദച്ചൂ.. എനിക്ക് പോലും പേടിയാകുന്നു.. ഇപ്പൊ നാലഞ്ച് മണിക്കൂർ ആയില്ലേ.. എവിടെ പോയി അന്വേഷിക്കണം എന്നുപോലും അറിയില്ല.. അനന്തനും ആകെ തകർന്ന മട്ടാ.. അവിനാശ് വേദനയോടെ പറയുമ്പോഴും കാറിനുള്ളിലിരുന്നവൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.. അവിനാശ്.. മാളു.. അവൾ.. ഡേറ്റ് അടുത്തിരിക്കുന്ന സമയമാണ്.. എനിക്ക് എന്താ പറയേണ്ടേ എന്നുപോലും അറിയില്ല.. ദച്ചു കരഞ്ഞു.. ഡോ.. താൻ കൂടെ ഇങ്ങനെ തുടങ്ങല്ലേ..

വീട്ടിൽ ആരും ഒന്നും അറിഞ്ഞിട്ടില്ല.. താൻ ഒരു കാര്യം ചെയ്.. നേരെ മേലേപ്പാട്ടേക്ക് പൊയ്ക്കോ.. അവൻ പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ തന്നെ ഒരു ഓട്ടോ വന്ന് കാറിനരികിൽ നിന്നിരുന്നു.. ദേവൻ വന്നു.. ഞാൻ പിന്നെ വിളിക്കാടോ.. അതും.പറഞ്ഞ് അവിനാശ് ഫോൺ വെച്ചു. അനന്താ എന്റെ മാളു.. ദേവൻ ഓടിവന്ന് അനന്തനോട് ചോദിച്ചു.. അവൻ മറുപടിയില്ലാത്ത തല താഴ്ത്തി.. ദേവാ.. വാ.. അവിനാശ് വിളിച്ചു.. അവിനാശ് അൽപ്പം മാറ്റി നിർത്തി ദേവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു.. അവനും ആകെ തകർന്നുപോയിരുന്നു.. ദേവേട്ടാ എന്ന ആർദ്രമായ വിളി മാത്രം കാതിൽ മുഴങ്ങുന്നു.. നിറവയറുമായി നിൽക്കുന്ന മാളു..

7ആം മാസം കൂട്ടിക്കൊണ്ട് പോകുന്ന ചടങ്ങ് വേണ്ട എന്ന് അനന്തൻ പറഞ്ഞതുകൊണ്ട് വെറുമൊരു ചടങ്ങായി അത് നടത്താൻ വന്ന ദിവസം സന്തോഷവതിയായി ഓടിനടന്നവളുടെ രൂപം.. അവന്റെ ഹൃദയം വിങ്ങി.. അനന്തനെ അവൻ നോക്കി.. സർവ്വം തകർന്നവന്റെ ആ രൂപം കണ്ടതും ദേവന്റെ മനസ്സിന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ടമായി.. സ്നേഹിച്ചു വന്നപ്പോഴേയ്ക്കും പാതി വഴിയിൽ നഷ്ടമായ അച്ഛനൊപ്പം മാളു.. അതവന് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.. അനന്താ.. അവളെവിടെയാണ്.. അറിയുമെങ്കിൽ പറയ്.. കൊല്ലാം ഞാനവളെ.. ദേവൻ പറഞ്ഞു.. അനന്തൻ ഒന്നും മിണ്ടിയില്ല.. ദേവാ.. അവിനാശ് വിളിച്ചു.. എന്റെ മാളു.. ദേവൻ തകർന്ന് നിന്നു..

അപ്പോഴേയ്ക്കും അനന്തന്റെ ഫോൺ ശബ്‌ദിച്ചു.. പോലീസ് സ്റ്റേഷനിൽ നിന്ന് ഒന്നും അറിഞ്ഞില്ലേ.. ഇതുവരെ അപ്‌ഡേറ്റ്‌സ് ഒന്നുമില്ല.. അവിനാശ് പറഞ്ഞു.. അവിനാശ്.. ഞാനൊരിടം വരെ പോകുവാ.. അനന്തൻ വിളിച്ചുപറഞ്ഞു വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ കയറി.. എവിടെ.. എങ്ങോട്ടായാലും ഞാനും വരുന്നു.. വേണ്ട.. ഞാനൊറ്റയ്ക്ക് മതി.. അതും പറഞ്ഞവൻ വണ്ടി എടുത്തു.. അതിനിടയിൽ ദേവൻ വണ്ടിക്ക് തടസ്സം നിന്നു.. എങ്ങോട്ടായാലും ഞാനും വരുന്നു.. ദേവാ.. മാറ് . അപ്പോഴേയ്ക്കും അവിനാശ് വണ്ടിയിൽ കയറിയിരുന്നു..

പിന്നാലെ ദേവനും.. അനന്തന് അധികം തർക്കിച്ചു നിൽക്കാൻ സമയമുണ്ടായിരുന്നില്ല.. അവിനാശ്.. ഫോണെടുത്ത് ഞാൻ പറയുന്നത് ടൈപ്പ് ചെയ്ത് ആര്യന് ഇട്ടുകൊടുക്ക്.. അനന്തൻ ഒരു അഡ്രസ്സ് പറഞ്ഞു.. ഇതാരുടെ അഡ്രസ്സാ അനന്താ.. അഞ്ചിത ഇവിടെയുണ്ട്.. മാളുവും.. അതും പറഞ്ഞവൻ വണ്ടി പായിക്കുകയായിരുന്നു.. ******** മാളു കണ്ണു തുറക്കുമ്പോൾ അവൾ വെറും നിലത്ത് കിടക്കുകയായിരുന്നു.. അവൾക്ക് ശരീരത്തിന് വല്ലാത്ത വേദന തോന്നി.. ഒരുവിധം ചെരിഞ്ഞവൾ എഴുന്നേറ്റിരുന്നു.. ചുറ്റും നോക്കി.. ഒരു പഴയ വീടിന്റെ മുറിയാണ്..

ഓടിട്ട മുറി. മുറിയിൽ കുറെ പലക കഷ്ണങ്ങൾ കിടപ്പുണ്ട്.. പിന്നെ കുറച്ചു മദ്യ കുപ്പികളും.. അവൾക്ക് നല്ല ദാഹം തോന്നി.. ജനാലകളും കതകുകളും അടഞ്ഞു കിടക്കുകയാണ്.. അവൾക്ക് പെട്ടെന്ന് തന്നെ തോക്ക് ചൂണ്ടി കാറിൽ കയറ്റിയത് ഓർമ്മ വന്നു.. കാറിൽ കയറി കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അവർ എന്തോ മൂക്കിലേയ്ക്ക് ചേർത്തുവെച്ചു.. കുറച്ചു മിനിറ്റുകൾ കഴിഞ്ഞതും മയങ്ങിപ്പോയി താൻ.. ഇപ്പോൾ ഇവിടെ . അനന്തേട്ടൻ.. അവൾക്ക് ഭയം തോന്നി.. അവൾ ജനാലയുടെ അഴികളിൽ പിടിച്ചു മെല്ലെ എഴുന്നേറ്റു... വയറിന് ചെറിയ വേദന തോന്നുന്നു.. ശരീരത്തിന് ക്ഷീണവും.. വല്ലാത്ത ദാഹം.. തൊണ്ട വരളുന്നു... മാളു ചുറ്റും നോക്കി.. ആരുമില്ല.. അവൾക്ക് തളർച്ച തോന്നി..

അപ്പോഴേയ്ക്കും വാതിൽ തുറന്നിരുന്നു.. വാതിൽ കടന്നുവന്നയാളെ കണ്ടതും മാളു ഭയത്തോടെ നോക്കി.. അഞ്ചിത.. പുറകെ മറ്റൊരാളും.. അവൾ ഭിത്തിയിൽ ചാരി നിന്നു.. ഒരു താങ്ങിനെന്നോണം.. പേടിച്ചുപോയോ.. ദി ഗ്രെയ്റ്റ് അനന്തൻ ചന്ദ്രശേഖറിന്റെ പ്രിയപത്നി മാളവിക.. ഹാ.. അഞ്ചിത ക്രൗര്യമുള്ള ഒരു പുഞ്ചിരിയോടെ മുൻപോട്ട് വന്നു.. അപ്പോഴാണ് എഡ്വിന്റെ കയ്യിൽ മിന്നുന്ന കത്തി അവൾ കണ്ടത്... മരണമാണ് മുൻപിലേക്ക് വരുന്നത് എന്നു അവൾക്ക് മനസ്സിലായി.. അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.. അനന്തേട്ടൻ.. അനന്തേട്ടന് താങ്ങാൻ കഴിയില്ല.. ഇല്ല.. പൂര്ണഗര്ഭിണിയായിരിക്കെ വയറുപൊട്ടി ചത്തുമലച്ചു കിടക്കുന്ന നിന്നെ കണ്ടാൽ അവനൊരിക്കലും സഹിക്കില്ല.. നെഞ്ചുപൊട്ടി ചത്തോളും അവൻ..

മാളുവിന്റെ മനസ്സ് വായിച്ചെന്നോണം അഞ്ചിത പറഞ്ഞതും മൗനമായി മാളു അവളെ നോക്കി.. അതല്ലെങ്കിൽ ഭ്രാന്തെടുത്തു അലഞ്ഞോളും.. നീ ഒന്നോർത്തു നോക്കിയേ.. ഈ കത്തി.. അല്ല.. ഒരു വലിയ വാൾ..അതുകൊണ്ട് നിന്റെ വയറു കുത്തികീറുന്നത്. മാളുവിന്റെ നെഞ്ചുപിടഞ്ഞു.. അവൾ ഭയന്നു... അഞ്ചിത ചിരിച്ചു.. നീ ഇത്രകാലവും മനസ്സിൽ താലോലിച്ച നിന്റെ കുഞ്ഞ്.. ഈ വയറിനുള്ളിൽ കിടന്ന് ഭൂമി കാണും മുൻപേ ചാകുന്നത്.. ആ കുഞ്ഞുടലിൽ കത്തി തറഞ്ഞു കയറു.. ഭ്രാന്തെടുത്തപോലെ മാളു അവൾ പറഞ്ഞു തീർക്കും മുൻപേ അഞ്ചിതയെ തള്ളിയിരുന്നു.. അവൾ നിലത്തേക്ക് വീണുപോയി.. ഡി.. എഡ്വിൻ മുൻപോട്ട് വന്ന് മാളുവിന്റെ മുടികുത്തിൽ പിടിച്ചു കത്തിയവളുടെ കഴുത്തിലേയ്ക്ക് ചേർത്തുപിടിച്ചു..

മാളുവാ നിമിഷം അവന്റെ കൈകൊണ്ട് അത്ര നിസ്സാരമായ മരണം ആഗ്രഹിച്ചു.. അഞ്ചിത ക്രൂരയാണ്.. അതിക്രൂര.. മരണമാണ് തന്റെ മുൻപിൽ... അവളിൽ നിന്ന് അത് ലഭിക്കുന്നതിനെക്കാൾ നിസ്സാരമാണ് അവനിൽ നിന്നത് കിട്ടുന്നത്.. ഒരുപക്ഷേ ആ കത്തി തന്റെ ഞരമ്പുകൾ ഭേദിച്ചാൽ വേദനയറിയാതെ തന്റെ കുഞ്ഞു മരിച്ചോളും... തനിക്കൊപ്പം.. അവൾ അത് ചെയ്താൽ.. ജനിക്കും മുൻപേ ആ ജീവനും വേദനിക്കും.. ഒരുപാട് . നോ എഡ്വിൻ.. അഞ്ചിത ചാടി എഴുന്നേറ്റു.. എഡ്വിൻ കത്തി മാറ്റി.. പക്ഷെ മുടിയിൽ അവന്റെ പിടുത്തം മുറുകി.. അവൾക്ക് വേദനിച്ചു..

പക്ഷെ അതിനേക്കാൾ ഒരുപാട് മുകളിലായിരുന്നു അവളിലെ ഭയം.. അവൾ പതറില്ല എന്നു ഭാവിച്ചു നിന്നു.. അവൾ എതിർക്കട്ടെ... അപ്പോഴല്ലേ ഒരു ത്രിൽ ഉണ്ടാകൂ.. അല്ലെ മാളൂ.. മാളു ഒന്നും മിണ്ടിയില്ല.. നീ പ്രതികരിക്കണം.. ഈ വകയൊക്കെ ഞാൻ പറയുമ്പോ നീ പ്രതികരിക്കണം.. പക്ഷെ ഇങ്ങനെയൊക്കെയാ നിന്നെ ഞാൻ കൊല്ലാൻ പോകുന്നത്.. കാരണം എന്താണെന്നോ.. നിന്റെയീ വയറ്റിൽ വളരുന്ന സന്തതിയുടെ അച്ഛൻ അവനാണ്.. അനന്തൻ.. എന്റെ കിച്ചനെ എന്റെ മുന്പിലിട്ട് കുത്തി കൊന്നവനാണ് അവൻ.. അവന്റെ കുഞ്ഞിനെയും അവന്റെ ഭാര്യയെയും എനിക്കും കുത്തി കുത്തി കൊല്ലണം..

ആ വേദന നീ അറിയണം.. അവളുടെ കണ്ണിൽ കത്തുന്ന പകയായിരുന്നു.. നീയെന്നെ കൊന്നാലും രക്ഷപെടില്ല അഞ്ചിതാ.. മാളു പറഞ്ഞു.. അഞ്ചിത പുച്ഛത്തോടെ ചിരിച്ചു.. വേണ്ട.. എനിക്ക് രക്ഷപെടേണ്ട.. അവൾ പുഞ്ചിരിച്ചു.. അപ്പൊ ഇനി അധികം വൈകുന്നില്ല.. ഗുഡ് ബൈ മാളൂ.. അതും പറഞ്ഞവൾ എഡ്വിന്റെ കയ്യിൽ നിന്ന് കത്തി വാങ്ങി.. മാളുവിന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു.. എഡ്വിന്റെ പിടി അവളുടെ മുടിയിൽ മുറുകി.. മാളു കണ്ണുകൾ ഇറുക്കി അടച്ചു... മരണം.. അപ്പോഴും അവളുടെ കണ്ണുകളിൽ അനന്തന്റെ മുഖമായിരുന്നു.. അവൻ വേദനിക്കും.. അവൾ ഓർത്തു.. പെട്ടെന്ന് മാളുവിന്റെ കൈകൾ പിടിച്ചുവെച്ച് അഞ്ചിത അവളുടെ ഞരമ്പിലേയ്ക്ക് വരഞ്ഞു.

. ഹാ.. വേദന കൊണ്ട് മാളു കൈ വലിച്ചതും കൈ പത്തിയും ആ കത്തിയാൽ മുറിഞ്ഞു.. അഞ്ചിത പൊട്ടിച്ചിരിച്ചു.. നോവുന്നോ മാളൂ.. അവൾ കരഞ്ഞു.. അപ്പോഴേയ്ക്കും അഞ്ചിത മറുകയ്യും പിടിച്ചു.. മാളു അവളെ തടയാൻ ശ്രമിച്ചതും എഡ്വിൻ ഒരു കയ്യാൽ അവളുടെ മുറിഞ്ഞ കൈ പിടിച്ചുവെച്ചു.. അഞ്ചിത മറുകയ്യും മുറിച്ചതും അവൾ പിടഞ്ഞു.. നോവുന്നില്ലേ മാളൂ.. അഞ്ചിത ക്രൂരയായി.. ഞരമ്പിൽ നിന്ന് ചോര മെല്ലെ ഒഴുകി ഇറങ്ങി നീ മരിക്കാൻ ഇനിയും സമയമുണ്ട്.. അതുവരെ നിന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഞാൻ മുറിവേല്പിക്കും.. അഞ്ചിത പറഞ്ഞു.. എഡ്വിൻ ചിരിയോടെ മാളുവിനെ വിട്ടു..

അവൾ കൈ പൊത്തി പിടിക്കാൻ ശ്രമിച്ചതും അഞ്ചിത കത്തിയാൽ അവളുടെ വലതു കയ്യുടെ തോളിൽ ആഞ്ഞു കുത്തി.. ആ.. മാളു അലറി.. അതിനുള്ളിൽ തന്നെ വീണ്ടും അവളുടെ നെഞ്ചിനു മുകളിൽ അവൾ കുത്തി.. ചോര ശരീരത്തിൽ നിന്ന് ഒഴുകിയിറങ്ങി.. മാളു ഭിത്തിയിൽ പിടിച്ചു മെല്ലെ ഊർന്നിറങ്ങി നിലത്തിരുന്നു.. വേദന.. അവൾ അലരിക്കരഞ്ഞു.. അപ്പോഴേയ്ക്കും അവളുടെ നീട്ടിവെച്ച കാലിലും അഞ്ചിത കുത്തി.. ആ.. വേണ്ട.. മാളു കരഞ്ഞു.. നീ കൊന്നോ.. ഇങ്ങനെ വേണ്ട.. മാളു കരഞ്ഞു.. അഞ്ചിത ചിരിച്ചു.. ഇനി ഞാൻ കുത്താൻ പോകുന്നത് നിന്റെ വയറിലാ.. വേണ്ട.. വേണ്ട അഞ്ചിതാ. മാളു കേണു..

മാളു വയറുപൊത്തി പിടിച്ചു കരഞ്ഞു.. എഡ്വിൻ.. അഞ്ചിത ക്രൂരമായി വിളിച്ചതും അവനവളെ നേരെ ഇരുത്താൻ ശ്രമിച്ചു.. വലിച്ചു നിലത്ത് മലർത്തി കിടത്തി.. അവൾ പിടഞ്ഞു.. അവൾക്ക് വയറ് വിലങ്ങി.. വേദനിച്ചു.. അവൾ പിടഞ്ഞു.. കരഞ്ഞു.. അപ്പോഴേയ്ക്കും ചുരിദാർ ടോപ്പ് ഉയർത്തി അഞ്ചിത മാളുവിന്റെ വയറിൽ നീളത്തിൽ ചെറുതായി കത്തി വരഞ്ഞു.. ഭയത്താലും വേദനയിലും മാളു അലറിക്കരഞ്ഞു.. അലറി.. മാളൂ.. പെട്ടെന്ന് കേട്ട ശബ്ദത്തിൽ അഞ്ചിത ഞെട്ടിത്തിരിയും മുൻപേ സൈഡിൽ നിന്ന് ആഞ്ഞൊരു തൊഴി അവൾക്ക് കിട്ടിയിരുന്നു.. അഞ്ചിത ഒരു വശത്തേയ്ക്ക് തെറിച്ചു വീണു. അവളുടെ കയ്യിൽ നിന്നാ കത്തിയും..

എഡ്വിൻ ചാടി എഴുന്നേറ്റതും അവിനാശ് അവനെ പിടിച്ചു മാറ്റി അടിവയർ നോക്കി അവിനാശ് ആഞ്ഞു ചവിട്ടി.. അഞ്ചിത ഒന്ന് കണ്ണടച്ചു തുറന്നപ്പോഴാണ് തനിക്ക് നേരെ വരുന്ന ദേവനെ കണ്ടത്.. അപ്പോഴേയ്ക്കും മാളുവിന്റെ തല അനന്തൻ കോരിയെടുത്തു മടിയിൽ വെച്ചിരുന്നു.. മാളൂ.. അവന്റെ വിളിയിൽ ഹൃദയംതകർന്ന ഒരുവന്റെ വേദന മുഴുക്കെ ഉണ്ടായിരുന്നു.. അന.. ന്തേ.. ട്ടാ.. അവൾ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു.. മാളൂ..മോളെ.. മാളൂ.. അവൻ അവളുടെ കവിളിൽ തഴുകി.. അവൾ വേദനയാൽ പിടഞ്ഞു.. അനന്തേട്ടാ.. അവളുടെ സ്വരം ക്ഷീണിതമായിരുന്നു.. അനന്താ.. മാളുവിനെ കൊണ്ടുപോ.. അവിനാശ് വിളിച്ചു പറഞ്ഞു..

അവൻ അവളെ കോരിയെടുത്തു.. അവിനാശ്.. താൻ ചെല്ലു.. ദേവനും പറഞ്ഞു.. അവർ അവളുമായി പുറത്തേയ്ക്ക് ഓടി.. അവരുടെ പിന്നാലെ ഓടാൻ ശ്രമിച്ച എഡ്വിനെ വീണ്ടും ദേവൻ ആഞ്ഞു ചവിട്ടി.. അവൻ പിന്നിലേയ്ക്ക് മറിഞ്ഞു വീണു.. അപ്പോഴേയ്ക്കും അഞ്ചിത എഴുന്നേറ്റു.. നിലത്തു കിടന്ന ഒരു പലക എടുത്ത് അവൻ തല നോക്കി ആഞ്ഞടിച്ചു.. ഒരു നിമിഷം പെരുപ്പ് കാരണം അവൾ തല പൊത്തി നിന്നുപോയി.. ആ നിമിഷം കൊണ്ടവൻ അവളുടെ തലയിലേക്ക് ഒന്നുകൂടി ആഞ്ഞടിച്ചു.. അവൾ വീണുപോയി.. എഴുന്നേൽക്കാൻ ശ്രമിച്ച എഡ്വിനെയും അവൻ തുടരെ തല്ലി.. അപ്പോഴേയ്ക്കും നിരങ്ങി ചെന്ന് അഞ്ചിത കത്തി എടുത്തിരുന്നു.. എഡ്വിനെ അടിച്ചുകൊണ്ട് നിൽക്കുന്ന ദേവന് പിന്നിൽ നിന്നവൾ കത്തി ആഞ്ഞു വീശി..

കുത്തേൽക്കും മുൻപ് തന്നെ അനന്തൻ അവളെ പിന്നിൽ നിന്ന് മുടിയിൽ കുത്തി പിടിച്ചു വലിച്ച് നിലത്തേയ്ക്കിട്ടു.. അനന്താ മാളു.. അവിനാശ് അവളുമായി ആശുപത്രിയിൽ പോയി.. അത്രയും പറഞ്ഞനന്തൻ അഞ്ചിതയുടെ അടുത്തിരുന്നു.. അവളുടെ നെറ്റിയിലൂടെ ചോര ഒഴുകുന്നുണ്ടായിരുന്നു.. എന്ത് നേടി നീ.. അവൻ പുച്ഛത്തോടെ ചോദിച്ചു.. അപ്പോഴും എഡ്വിൻ ദേവന്റെ കയ്യിൽ നിന്ന് അടി വാങ്ങുകയായിരുന്നു.. അവൾ ചാകും.. അഞ്ചിത പറഞ്ഞു.. എന്തിനാ അഞ്ചിതാ നിനക്കിത്ര പക.. എന്തിന്.. അവൻ ചോദിച്ചു. നിനക്കറിയില്ലേ.. എന്റെ കിച്ചൂനെ നീ കൊന്നില്ലേ...

കത്തി കൊണ്ട് കുത്തി കുത്തി.. എന്റെ മുന്പിലിട്ട്..നീ മറന്നോ.. അവൾ പകയോടെ ചോദിച്ചു.. അപ്പോഴത്തെ സാഹചര്യം എന്തായിരുന്നു അഞ്ചിതാ.. അവൾ പുച്ഛത്തോടെ ചിരിച്ചു.. ഒരാങ്ങളയും പെങ്ങളെയും ഒരിക്കലും കാണാൻ പാടില്ലാത്ത സാഹചര്യത്തിലാണ് ഞാൻ കണ്ടത്.. ആ സാഹചര്യത്തിൽ എന്റെ നിയന്ത്രണം വിട്ടുപോയി.. എന്തിനായിരുന്നു ഒക്കെ.. നീ ഇനിയും പറയ്.. നിന്നോടുള്ള പക വീട്ടാൻ. അവൾ ക്രൂരമായി പറഞ്ഞു.. അതേ.. ഞാനും കിച്ചുവും കൂടി ശരീരം പങ്കിട്ടു.. നിന്റെ താലി കഴുത്തിലണിഞ്ഞു നിന്റെ കിടപ്പറയിൽ അവനുമൊന്നിച്ചു ഞാൻ കഴിഞ്ഞു.. അന്ന് മാത്രമല്ല.. കല്യാണം കഴിഞ്ഞ ശേഷം മിക്ക ദിവസങ്ങളിലും അങ്ങനെ തന്നെയായിരുന്നു..

എന്തിനായിരുന്നെന്നോ.. അവൾ അവനെ നോക്കി.. അപ്പോഴേയ്ക്കും ദേവൻ എഡ്വിനെ നിലത്തേയ്ക്കിട്ടു കഴിഞ്ഞിരുന്നു.. നിന്നോടുള്ള പക കൊണ്ട്.. ഞാൻ ആഗ്രഹിച്ച എന്തും ഈ അഞ്ചിത നേടിയിട്ടേയുള്ളൂ.. ആദ്യമായി ഞാൻ കൂടെ എന്നും വേണമെന്ന് ആഗ്രഹിച്ച പുരുഷനാണ് ആര്യൻ... അവനെ എന്നിൽ നിന്ന് സമർത്ഥമായി നീ തട്ടിയെടുത്തു സിത്താരയ്ക്ക് കൊടുത്തില്ലേ... അതിന്റെ പക..ആര്യനും ഞാനും ഒന്നിച്ചുള്ള വ്യാജ ഫോട്ടോ ഉണ്ടാക്കി അയാളെ ഭീഷണിപ്പെടുത്തി ആദ്യം നിന്നെയും നിന്റെ ദർശനയെയും പിരിച്ചു... പിന്നെ നിന്നെ കല്യാണം കഴിക്കാനുള്ള കരുക്കൾ നീക്കി..അതിലും ഞാൻ ജയിച്ചു..അതിനൊക്കെ എന്നെ സഹായിച്ചതിന് പകരമായിട്ടാ ഞാൻ എന്നെ കിച്ചൂന് കൊടുത്തത്..

അവനെക്കൊണ്ട് അച്ചുവിന്റെ ബാത്രൂം വീഡിയോസും സിത്താരയുടെ ബെഡ്റൂം വീഡിയോസും ഒക്കെ അവനെക്കൊണ്ട് ഞാൻ എടുപ്പിച്ചു.. അതുവെച്ചിട്ട് അച്ചുവിനെ ഭീഷണിപ്പെടുത്തി അവളെ എന്റെ വരുതിയിലാക്കാൻ കൂടെയാണ് ഞങ്ങൾ ശ്രമിച്ചത്.. പക്ഷെ അവിടം കൊണ്ട് എല്ലാം തകർന്നു.. നീ അതറിഞ്ഞു.. കിച്ചുവിന്റെ പാസ്റ്റ് അറിഞ്ഞു.. ഞങ്ങൾ തമ്മിലുള്ള ബന്ധവും നീ കണ്ടെത്തി..അവിടം കൊണ്ട് എല്ലാം അവസാനിപ്പിച്ചേനെ ഞാൻ.. പക്ഷെ.. എന്റെ കിച്ചൂനെ എന്റെ കണ്മുൻപിലിട്ട് നീ കുത്തി കൊന്നു..അതിന്റെ പകയാണ് അനന്താ എനിക്ക്.. കോടതി മുറിയിലും ലോകത്തിന് മുൻപിലും നീ വെറും കാമഭ്രാന്തനാണ്.. കെട്ടിയ പെണ്ണിനെ അതിക്രൂരമായി റേപ്പ് ചെയ്തവൻ..

തടയാൻ വന്ന അവളുടെ ആങ്ങളയെ കൊന്നവൻ.. സംശയരോഗി... അവൾ അവനെ നോക്കി ചിരിച്ചു.. എന്നിട്ടും നിന്റെ ജീവിതത്തിലേയ്ക്ക് മാളു വന്നു. അവളെയും തെറ്റിദ്ധരിപ്പിച്ചതാ ഞാൻ.. പക്ഷെ അവൾ ഒന്നും കേട്ടില്ല.. പകരം നിന്റെ ജീവിതം നന്നാക്കാൻ നോക്കി.. നിന്റെ പോയ ജോലി തിരിച്ചുകൊണ്ടുവന്നു.. നിന്റെ ജീവിതം പഴയപോലെയാക്കാൻ നോക്കി.. നിനക്കൊരു കുഞ്ഞിനെ തന്നു... ടോണിയെക്കൊണ്ട് അന്ന് നിന്റെ ഭാര്യേടെ അനിയത്തിയെ ഉപദ്രവിപ്പിച്ചതും ഞാനാ.. അറിയോ നിനക്ക്.. പക്ഷെ... അവളും ഇപ്പൊ തീർന്നുകാണും... അഞ്ചിത ചിരിച്ചു.. അത് നിന്റെ വെറും തോന്നലാണ് അഞ്ചിതാ...

മാളുവിന് ഒന്നും സംഭവിക്കില്ല..ഇനി അങ്ങനെ സംഭവിച്ചാൽ തന്നെ അത് കണ്ടാനന്ദിക്കാൻ നീയീ ലോകത്തുണ്ടാകുകയുമില്ല.. അതിന് മുമ്പ് കൊല്ലും ഞാൻ നിന്നെ.. അവന്റെ കണ്ണുകൾ കത്തി.. ദേവൻ അവരെ നോക്കി നിൽക്കുകയായിരുന്നു.. അവൾ ഒന്ന് പതറി.. എങ്കിലും മനസ്സാനിധ്യം വീണ്ടെടുത്തു ചിരിച്ചു.. നീയെന്നെ കൊല്ലില്ല അനന്താ..അതിനായിരുന്നെങ്കിൽ നിനക്ക് മുൻപേ അവസരമുണ്ടായിരുന്നു.. അവൾ പറഞ്ഞു.. അത് നിന്റെ തോന്നലാണ് അഞ്ചിതാ... മുൻപുള്ള അവസരങ്ങളിൽ നീയെനിക്ക് സമ്മാനിച്ച നഷ്ടം ഞാൻ സഹിച്ചത് അതുപോലെ ഒരു നഷ്ടം എന്റെ കൈകൊണ്ട് സംഭവിച്ചതുകൊണ്ടാണ്..

സാഹചര്യം കൊണ്ടാണെങ്കിലും ജീവൻ രക്ഷിക്കേണ്ട എന്റെ കയ്യാൽ ജീവനെടുത്തു പോയി എന്ന കുറ്റബോധം.. പക്ഷെ ഈ നിമിഷം എന്റെ മനസ്സിൽ മറ്റൊരു കുറ്റബോധമാണ്.. നിന്നെ അന്ന് രക്ഷിച്ചു പോയല്ലോ എന്ന കുറ്റബോധം.. ആ കുറ്റബോധം ഞാനങ്ങു തീർക്കും.. അതിന് നീയായി അവസരമൊരുക്കരുത്.. അവൻ പറഞ്ഞു.. പിന്നെ എഴുന്നേറ്റു.. അഞ്ചിതയും വൃഥാ അതിനൊരു ശ്രമം നടത്തി.. തലയ്ക്കേറ്റ അടിയിൽ അതിന് കഴിയുമായിരുന്നില്ല.. അവൻ പുച്ഛത്തോടെ ചിരിച്ചു.. ആ ചിരിയിൽ കത്തിയെരിയുന്ന പകയ്ക്ക് വല്ലാത്ത ചൂടായിരുന്നു.. അവളെ ഭസ്മമാക്കാൻ കെൽപ്പുള്ള ചൂട്.. അപ്പോഴേയ്ക്കും ദേവൻ നിലത്തു കിടന്നയാ കത്തി എടുത്ത് അവൾക്ക് നേരെ നീങ്ങിയിരുന്നു.. ഇനി തന്റെ അനിയത്തിയുടെ ജീവിതത്തിൽ ഒരു കരിനിഴലായി അവൾ ഉണ്ടാകരുത് എന്ന ചിന്തയോടെ..............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story