പ്രിയമാനസം 💝: ഭാഗം 2

priyamanasam malutti

രചന: മാളുട്ടി

"ചേച്ചി എന്താ ഒന്നും മിണ്ടാതെ. ചേച്ചിടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നുണ്ടല്ലോ. എന്നാ പറ്റി " ജെനിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അമ്മു ചോദിച്ചു.. "ഒന്നുല്ലടാ ചേച്ചിടെ കണ്ണിൽ പോടീ പോയതാ " അമ്മുനെ നോക്കി നറുചിരി നൽകികൊണ്ട് അവൾ പറഞ്ഞു. "മ്മ്. ചേച്ചി ഞങ്ങൾ പോവാട്ടോ. ഡോക്ടർ അങ്കിൾ പൊക്കോളാൻ പറഞ്ഞു. ചേച്ചിടെ വാവു പെട്ടെന്ന് മാറുട്ടോ " "ശെരി.. മോളുസ് പൊക്കോട്ടോ." "Bye ജെനിച്ചേച്ചി" അവൾ അമ്മുനെ ചിരിച്ചു കാണിച്ചു. ശേഷം കയ്യ് വീശി ടാറ്റാ കൊടുത്തു.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"ഡോക്ടർ റൂം no 10 ഇൽ ഉള്ള ജെനിഫർ എന്നാ പേഷ്യന്റ് ഇന്നല്ലേ ഡിസ്ചാർജ് " നേഴ്സ് ഡോക്ടർ നോട്‌ ചോയ്ച്ചു "ആ അതെ. ആ പേഷ്യന്റ് നെ ഈവെനിംഗ് ഡിസ്ചാർജ് ചെയ്യാം " "Okay ഡോക്ടർ " ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ എന്റെ കർത്താവെ ഈ ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ഒന്നും കിട്ടില്ലേ. മനുഷ്യൻ ഇവിടെ ഇരുന്നു ബോർ അടിച്ച് മടുത്തു. ഇനി എന്നാ ചെയ്യാ.. ഇനി ഇവിടുന്ന് ഡിസ്ചാർജ് ആയതിനു ശേഷം താൻ എന്ത് ചെയ്യും.

എങ്ങനെ എങ്കിലും ഒരു ജോലിക്ക് കേറണം പക്ഷെ അത് നിസ്സാരം അല്ലല്ലോ. തന്റെ പാതി വഴിയിൽ നിന്ന് പോയ പഠിത്തം എങ്ങനെ തുടരും. ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ കർത്താവെ. നി എന്റെ കൂടെ ഉണ്ടാവണെ. "തനിക്ക് എന്ന് ഈവെനിംഗ് ഡിസ്ചാർജ് ആവാട്ടോ " തന്റെ ചിന്തകളെ ബേധിച്ചു കൊണ്ട് നേഴ്സ് അവളോട് പറഞ്ഞു. "ഹാ " അവൾ നറുപുഞ്ചിരിയോടെ മറുപടി നൽകി. അപ്പൊ ഇന്ന് മുതൽ താൻ വീണ്ടും തന്റെ പഴയ ഏകാന്തത നിറഞ്ഞ നാളുകളിലേക്ക് പോവുകയാണ്.

ആരും കൂട്ടിനില്ലാത്ത നിമിഷങ്ങൾ...... എങ്ങനെ എങ്കിലും പഠിത്തം പൂർത്തിയാക്കണം. ഇനി ഒരു വർഷത്തെ കോഴ്സ് കൂടി അല്ലെ ഉള്ളൂ.. അത് പൂർത്തിയാക്കണം.. ഇനി എന്തായാലും പഴയ കോളേജിലേക്ക് ഇല്ല. വേറെ ഇതെങ്കിലും കോളേജിൽ നോക്കണം... താൻ എത്ര നാൾ എങ്ങനെ ഒളിച് കഴിയും... അമ്മയും അപ്പയും മരിച്ചപ്പോ തന്നെ നോക്കി വളർത്തിയത് മിന്നുവിന്റെ അമ്മയും അച്ഛനും ആണ്.. പക്ഷെ കഴിഞ്ഞ വർഷം അവരും തന്നെ വിട്ട് പോയി..

മിന്നുവും പോയി... അവരൊക്കെ മരണപ്പെട്ടത് താൻ കാരണമാണോ എന്ന ചിന്തയാണ് മനസ്സ് നിറയെ... ഒരു കാര്യം മാത്രം അറിയാം എന്നെ ആരു സ്നേഹിച്ചാലും അവരെയൊക്കെ എണിക്ക് നഷ്ടപ്പെടും... വയ്യ ഇനിയും ഒരു പരീക്ഷണത്തിന്... നാളെ തന്നെ ഈ നാട്ടിൽ നിന്നെ പോവണം... പക്ഷെ അതിനുള്ള പണം എവിടുന്ന് കിട്ടും..... ഭാസ്കരൻ അങ്കിളിന്റെ കടയിൽ നിന്ന കുറച്ചു നാളത്തെ പൈസ കിട്ടുമായിരിക്കും... ചോയ്ക്കാം... ഭാസ്കരൻ അങ്കിൾ എന്ത്‌ പാവമാ.. മിന്നുന് അങ്കിളിനെ വലിയ ഇഷ്ടമായിരുന്നു..

എനിക്കും... അങ്കിൾ വീട്ടിൽ വരുമ്പോൾ ഞങ്ങളെ പുറത്ത് കൊണ്ടുപോകുമായിരുന്നു... അങ്കിൾ പറഞ്ഞതാ... എന്നോട് തനിയെ താമസിക്കേണ്ടെന്ന്... പക്ഷെ താൻ കാരണം ഇനി അങ്കിളിനും എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് അത് താങ്ങാൻ ആവില്ല... അങ്കിൾ പൈസ തന്ന് സഹായിക്കാൻ നിന്നപ്പോഴാണ് വെറുതെ വേണ്ട എന്ന് താൻ പറഞ്ഞത് മിന്നുവും അങ്ങനെ തന്നെയായിരുന്നു പറഞ്ഞത്.. ഞങ്കൾക്ക് ആകെ ഉള്ള പോക്കറ്റ് മണി ആണ് അവിടുന്ന് കിട്ടുന്നത്...

എത്ര നല്ല നാളുകളായിരുന്നു അവ.. ഇങ്ങനെ ഒരു സങ്കടകടൽ ഒരുക്കാനായിരുന്നു എന്ന് അന്ന് അറിഞ്ഞിരുന്നില്ല..... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "തനിക്ക് പോവാട്ടോ. ഡോക്ടറിനെ ഒന്നു കണ്ടിട്ട് പൊക്കോട്ടോ " നേഴ്സ് വന്നു അവളോട് പറഞ്ഞു. "ശെരി." തന്റെ ജീവിതത്തെ പറ്റി ആലോചിച്ച് സമയം പോയതറിഞ്ഞില്ല.എന്തായാലും ഡോക്ടറിന്റെ ക്യാബിനിൽ പോയി ഡോക്ടറെ ഒന്നു കാണാം.. അവൾ തന്റെ റൂമിൽ നിന്നും എഴുന്നേറ്റ് ഡോക്ടറിന്റെ ക്യാമ്പിനിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"ഡോക്ടർ ജീവ എംബിബിസ് എംഡി " അവൾ പതിയെ ആ പേരുകൾ മനസ്സിൽ മൊഴിഞ്ഞു.... "ആ വായോ വായോ.. എന്ന് തനിക്ക് ഡിസ്ചാർജ് ആവട്ടോ. ഈ മെഡിസിൻസ് ഓക്കെ ഫാർമസിയിൽ നിന്നു മേടിച്ചിട്ട് പൊക്കോട്ടോ" "ആ " "ആ പിന്നെ മെഡിസിൻസിന്റെ പൈസ കൊടുക്കണ്ട ഞാൻ സെറ്റിൽ ചെയ്‌തോളാം." "അത് വേണ്ട ഞാൻ അടച്ചോളാം" "അതിനു തന്റെ കയ്യിൽ അതിനുമാത്രം പൈസ ഒന്നും ഇല്ലല്ലോ ഉണ്ടോ " "അത്... അത്.. ഇല്ല... "

അത് പറഞ്ഞപ്പോ അവളുടെ തല അറിയാതെ താഴ്ന്നു. "അതാ ഞാൻ പറഞ്ഞെ ഇപ്പൊ തന്ന് പോയി മെഡിസിൻ വാങ്ങി വീട്ടിലേക്ക് പൊക്കോ " "മ്മ് " അവൾ അവിടെ നിന്നു ഇറങ്ങി. ഫാർമസിയിലേക്ക് പോയി അവിടുന്ന് ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷൻ ഉള്ള മരുന്നുകൾ അവൾക്ക് കൊടുത്തു. അവൾ അതും എടുത്തു നടന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വഴിയിലൂടെ പല വണ്ടികൾ കടന്നു പോകുമ്പോഴും അവൾക്കു ചുറ്റും ഒരു ഏകാന്തത അവൾക്കു അനുഭവപ്പെട്ടു.

തന്റെ അടുത്ത് ഒരുപാട് പേരുണ്ട് എന്നാലും ആരും ഇല്ലാത്ത പോലെ ഒരു തോന്നൽ.... ഒരുപാട് വണ്ടികൾ ചീറി പായുന്നു, എന്നാലും വിജനമായ സ്ഥലം ആണത് എന്ന തോന്നൽ.... എന്താണ് തനിക്ക് പറ്റുന്നത്... എനിക്ക് എങ്ങോട്ട് എന്ന ചോദ്യം മുന്നിൽ കിടക്കുമ്പോഴും ആരുടെ ഒക്കെയോ ഒരു സഹായം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ആശിക്കുന്നു... എന്തുകൊണ്ടെന്ന് അറിയില്ല... എന്തിനാണെനന്നും അറിയില്ല എന്നാലും മനസ്സ് ആഗ്രഹിച്ചു പോവുവാണ്....

കുറച്ചു ധൈര്യം പകരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലോ എന്ന്. തനിക്ക് ചുറ്റും ഒരുപാട് പേരുണ്ട്..നല്ലവരും ചീത്തവരും ഓക്കെ.. എന്നാലും ആരെങ്കിലും ഒക്കെ ഒരുപക്ഷെ സഹായിക്കാൻ മുന്നോട്ട് വന്നേക്കാം എന്നാലും താൻ കാരണം അവർക്ക് എന്തെങ്കിലും പറ്റിയാൽ.... എന്ത്‌ ചെയ്യണം എന്ന് ഒരു നിച്ഛയവും ഇല്ല.... ആർക്ക് ഓക്കെ വേണ്ടിയോ അതോ ആരുടെ ഒക്കെയോ പ്രാർത്ഥന കൊണ്ടോ താൻ മരണത്തെ തോൽപ്പിച്ചു...

എന്നിരുന്നാലും എനിക്ക് എന്ത്‌ എന്നാ ചോദ്യം അത് തനിക്ക് മുന്നിൽ ഒരുക്കലും തീരാത്ത ചോദ്യമായി തന്നെ കിടക്കുന്നു... കൂടെ ആരും ഇല്ലെങ്കിലും ആരുടെ ഒക്കെയോ കൃപ എനിക്ക് ഉണ്ടെന്ന് ഇന്ന് എനിക്ക് ബോധ്യമായി അല്ലേൽ ഞാൻ ഇന്ന് ആറടി മണ്ണിൽ അലിഞ്ഞുപോയേനെ..... ബസുകളും ഓട്ടോറിക്ഷകളും കടന്ന് പോയി... ഒന്നിനും അവൾ കൈ കാണിച്ചില്ല... അവളുടെ ഉള്ളിൽ നിറയെ ഭയം ആയിരുന്നു. എന്തിനെ ആണെന്ന് അവൾക്കറിയില്ല പക്ഷെ എന്തൊക്കെയോ അവൾ ഭയക്കുന്നു......

അവൾ അവിടുന്നും പതിയെ നടന്ന തുടങ്ങി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജെനി പോയപ്പോ തൊട്ട് ജീവക്ക് എന്തൊക്കെയോ ഒരു പേടി അവൾക്ക് ഇനിയും എന്തെകിലും പറ്റുമോ എന്ന്. അവൻ കുറെ നേരം ആലോചിച്ചു.... എന്നിട്ട് എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ച പോലെ ഡെസ്കിൽ തല ചായിച്ച് കിടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജെനി ഏകാന്തത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ഒരു വാൻ അവളുടെ മുന്നിൽ വന്നു നിക്കുന്നു.. അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവളെ അവർ കടത്തികൊണ്ടുപോവുന്നു... അപ്പോഴേക്കും ജീവ നെറ്റി എഴുന്നേറ്റു...

കണ്ടത് സ്വപ്നം തന്നെ ആണോ എന്ന് ഉറപ്പിക്കാൻ അവനു കുറച്ചു സമയം വേണ്ടി വന്നു.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജെനി എന്തൊക്കെയോ ആലോചിച്ച് വഴിയിലൂടെ നടക്കുകയാണ്.. അവൾ പലതും ആലോചിക്കുന്നുണ്ടെങ്കിലും അവൾ വീട്ടിലേക്ക് ഉള്ള വഴിയേ സഞ്ചരിക്കുകയാണ്.. ഇനിയും ഒരു കിലോമീറ്റർ കൂടെ ഉണ്ട് വീട് എത്താൻ... ഇത്രയും നടന്നതോ തുടർന്ന് നടക്കുന്നതോ അവളുടെ മനസ്സിൽ ഇല്ല. പകരം ചിന്തകൾ അവളെ മൂടി കൊണ്ടിരിക്കുകയായിരുന്നു... പെട്ടെന്ന് ഒരു ഇനോവ കാർ അവളുടെ മുന്നിൽ നിന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story