പ്രിയമാനസം 💝: ഭാഗം 3

priyamanasam malutti

രചന: മാളുട്ടി

കാർ മുന്നിൽ വന്നതും അവൾ നെട്ടി തിരിഞ്ഞു നോക്കി.. ആദ്യം ഒന്നു ഭയന്നെങ്കിലും കാറിൽ ഉള്ള ആളെ കണ്ടപ്പോ അവളുടെ ശ്വാസം നേരെ വീണു. "കേറിക്കോ " ജീവ അവളോട് പറഞ്ഞതും അവൾ വേണ്ട എന്ന് നിഷേഥാർത്ഥത്തിൽ തലയാട്ടി. "ഞാൻ വീട്ടിൽ കൊണ്ടാക്കാം " അവൻ അങ്ങനെ പറഞ്ഞതും അവൾ മനസ്സില്ല മനസ്സോടെ കേറി. "എവിടെയാ വീട് " അവൻ ചോദിച്ചത് അവൾ കേട്ടതെ ഇല്ല. "എന്റെ പൊന്ന് മോളെ ഇങ്ങനെ മിണ്ടാതെ ഇരുന്ന ഞാൻ ആരോട് ചോദിച്ചു നിന്നെ വീട്ടിൽ കൊണ്ടാകും.

എനിക്ക് ഒന്നും നിന്റെ വീട് അറിയില്ല. " ഇവിടെ പുള്ളിക്കാരി ഉണ്ടോ ഇത് വല്ലതും കേൾക്കുന്നു. അവൾ എന്തോ വല്യ ആലോചനയിലാണ്. അവൻ അവളെ നോക്കുമ്പോ പുറത്തേക്ക് നോക്കി ഇരിക്കുന്നവളെ ആണ് കണ്ടത്. അതിനുമാത്രം എന്താണാവോ പുറത്ത് കാണാൻ ഉള്ളത് 🙄. ഇവൾ ഇനി ഈ നാട്ടിൽ പുതിയതാണോ. അതോ ഇവൾ വല്ലതും ആലോചികുവാണോ. ഇതിനെ ഇപ്പൊ എങ്ങനെയാ ബോധത്തിലേക്ക് കൊണ്ട് വരിക.

അവൻ കുറച്ചു ആലോചിച്ച ശേഷം ആണ് എന്തോ കത്തിയ പോലെ പെട്ടെന്ന് പാട്ട് ഇട്ടു. അതും നല്ല ഹൈ വോളിയത്തിൽ. പെട്ടെന്നായത് കൊണ്ട് അവൾ ഒന്നു നെട്ടി അവനെ നോക്കി. അപ്പോ അവൻ സോറി രീതിയിൽ എക്സ്പ്രേഷൻ ഇട്ട് പാട്ടിന്റെ വോളിയം കുറച്ചു. "അല്ല നിന്റെ വീട് എവിടെയാ " "നെക്സ്റ്റ് ലെഫ്റ്റ് എടുത്തു നേരെ പോയാൽ 10 th വീട് " "മ്മ് " അവൻ ഒന്നു മൂളി. അപ്പൊ തന്നെ പുള്ളിക്കാരി വീണ്ടും പുറത്തേക്ക് നോക്കി ഓരോന്നും ആലോചിക്കാൻ തുടങ്ങി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"ഹെലോ ഇതാണോ വീട് "അവൾ പറഞ്ഞ ഏകദെശം ഐഡിയ വെച്ച് അവൻ വീട് കണ്ടുപിടിച്ചു. അവൾ അതും കേട്ടില്ല നമ്മടെ ചെക്കന് കലി കേറാൻ തുടങ്ങി. "എടി കുട്ടിപിശാശ്ശെ നിന്നോടാ ചോയ്ച്ചേ " അത് പറഞ്ഞപ്പോ ശെരിക്കും അവൻ വിചാരിച്ചത് അവൾ കേക്കില്ലായിരിക്കും എന്നാണ് പക്ഷെ അത് അവൾ കൃത്യമായി കേട്ടു. അവൾ അവനെ ഒന്നു തുറിച്ചു നോക്കി. അല്ലേലും കുട്ടിപിശാശ് മര്യതക്ക് പറയണതൊന്നും കേൾക്കുല അല്ലാത്ത എല്ലാം കേട്ടോളും.

"ഇതുതന്നെയാ. താങ്ക്സ് "അത്രയും പറഞ്ഞ് അവൾ കാർ തുറന്നു വീട്ടിലേക്ക് കേറി. അവൻ അവന്റെ വീട്ടിലേക്കു പോയി.(അല്ലാതെ എന്നാ ചെയ്യാൻ ) അവൾ വീട്ടിലേക്ക് കേറി. അത്രയും നേരം താൻ ആലോചിച്ച് കൂട്ടിയ എല്ലാത്തിൽ നിന്നും ഒരു മോചനം കിട്ടാൻ എന്നാ വണ്ണം അവൾ ഷവറിന്റെ ചുവട്ടിൽ നിന്നു. അതിലെ തണുത്ത വെള്ളത്തിനു അവളുടെ മനസ്സ് ചെറിതായിട്ടേകിലും തണുപ്പിക്കാൻ പറ്റി... കുറച്ചു സമയം കഴിഞ്ഞു അവൾ ബാത്‌റൂമിൽ നിന്നു ഇറങ്ങി.

എന്നിട്ട് തനിക്ക് തുടർന്ന് പഠിക്കാൻ ഉള്ള ഡോക്യൂമെന്റസ് ഓക്കെ എടുത്ത് വെച്ചു. നാളെ തന്നെ കോളേജിൽ പോയി ചേരണം എന്നൊക്കെ തീരുമാനിച് ഡോക്യൂമെന്റസ് അടുക്കുന്ന തിരക്കിലാണ് അവൾ. അതിന്റെ ഇടയിൽ നിന്നു അവൾക്ക് ഒരു മെമ്മറി കാർഡ് കിട്ടി അവൾ അത് പെട്ടിയിലേക്ക് വെച്ചിട്ട്. ബാക്കി എല്ലാം അടുക്കി വെച്ചു. പതിയെ അവൾ നിദ്രയെ പുൽകി രാത്രി ഒന്നും കഴിക്കാത്ത കാരണം രാവിലെ എണീറ്റപ്പോഴേ അവൾക്ക് നല്ലോണം വിശന്നു. അവൾ ഭാസ്കരന്റെ കടയിൽ പോയി ഭക്ഷണം കഴിച്ച് കോളേജ് ലക്ഷ്യം വെച്ച് നടന്നു.

അവൾ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ പെട്ടെന്ന് ഒരു വണ്ടി വന്നു. അപ്പോഴേക്കും തന്നെ ആരോ ബാക്കിലേക്ക് വലിച്ചിരുന്നു. ഒന്നും സംഭവിച്ചില്ലല്ലോ ഇന്ന് വിചാരിച് കണ്ണുതുറന്നു നോക്കിയപ്പോൾ കാണുന്നത് തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ജീവയെ ആണ്. "നിനക്ക് എന്താടി പ്രാന്ത് ആണോ പിന്നേം പിന്നേം ചവാൻ നടക്കുന്നു. ഓരോന്നും ഒപ്പിക്കാൻ വേണ്ടി നിന്നോളും. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഹോസ്പിറ്റലിൽ വരുന്ന എല്ലാവരും അവരുടെ ജീവൻ ഡോക്ടർമാർ രക്ഷിക്കും എന്നാ പ്രേതീക്ഷയിലാണ് വരുന്നത്.

പക്ഷെ നി നിനക്ക് കിട്ടിയ ജീവൻ ഇല്ലാതാക്കുകയാ. ഇത് നി നിന്നോട് തന്നെ കാണിക്കുന്ന അപാരതമാ." അവൻ അത്രയും പറഞ്ഞു നിർത്തി. അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. "വന്ന് വണ്ടിയിൽ കേറ് " അവൻ പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ വണ്ടിയിൽ കേറി. അവന്റെ വണ്ടിയിൽ ഒരു മല ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങി. അവിടെ എത്തിയതും അവളോട് ഇറങ്ങാൻ പറഞ്ഞു. "ദാ ഇതാവുമ്പോൾ പിന്നെ നിന്റെ പൊടി പോലും തിരിച്ചു കിട്ടില്ല ചാടിക്കോ.

ചാടി ചത്തോ. അല്ലപിന്നെ " അത്രയും പറഞ്ഞു അവൻ അവിടെ ഉള്ള ബെഞ്ചിൽ തലക്ക് കൈയും വെച്ച് ഇരുന്നുപോയി. അവൾ നേരെ ആ മലയുടെ അറ്റത് പോയി നോക്കി. അത് കണ്ടതും അവൻ ഒരു നേട്ടലോടെ അവളെ വലിച്ചു. അവൾ അവനോട് അവിടേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. അവൻ അങ്ങോട്ട് നോക്കിയപ്പോൾ അവിടെ കണ്ട കാഴ്ച്ചയിൽ മതി മറന്നു നിന്നു പോയി. ആ സിറ്റി മുഴുവൻ കാണാമായിരുന്നു. വാഹനങ്ങൾ ഓക്കെ ചെറിയ ഉറുമ്പുകൾ പോലെ തോന്നി. ഉറുമ്പുകൾ നിരനിരയായി പോവുന്ന പോലെ വണ്ടികളും നിരനിരയായി കേറുന്നു. "എല്ലാം കാണുന്നപോലെ ആവണം എന്നില്ല ..

നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്നത് എപ്പോഴും സത്യം ആവണം എന്നില്ല. ഇപ്പൊതന്നെ താൻ വിചാരിച്ചത് ഇത് ആത്മഹത്യാ ചെയ്യുന്നവർക്ക് ഉള്ള സ്ഥലം ആ ഒരു രീതിക്ക് അല്ലെ. പക്ഷെ താൻ ഒരിക്കലെങ്കിലും ഇതിന്റെ ഭംഗി കണ്ടിട്ടുണ്ടോ. ഞാൻ താൻ വിചാരിക്കുന്ന പോലെ വണ്ടിയുടെ മുന്നിൽ ചാടാൻ പോയതൊന്നും അല്ല. റോഡ് ക്രോസ്സ് ചെയ്യാൻ നേരത്ത് ഒരു വണ്ടി പെട്ടെന്ന് വന്നു അത് ഞാൻ ശ്രദ്ധിച്ചില്ല പെട്ടെന്ന് വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ സ്റ്റക്ക് ആയി നിന്നുപോയതാ.

"അത്രയും പറഞ്ഞു അവൾ അവനെ നോക്കി അവനെ അങ്ങനെ ഒന്നും പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി. "സോറി ഞാൻ അറിയാതെ " അത്രയും പറഞ്ഞു അവൻ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. അത് കണ്ടപ്പോ അവൾക്കും ചിരി വന്നു.. "ഒരു ചായ കുടിച്ചാലോ " അവൻ ചോദിച്ചപ്പോൾ അവൾ നിഷേധിക്കാൻ തോന്നിയില്ല. അവളും സമ്മതിച്ചു. അങ്ങനെ അവർ ഒരു ചായക്കടയിൽ എത്തി. അവൻ രണ്ട് ചായ ഓർഡർ ചെയ്തു.

"അല്ല താൻ ഇപ്പൊ എങ്ങോട്ട് പോവാൻ ഇറങ്ങിയതാ " "എനിക്ക് കോളേജിൽ ചേരണം. ഒരു വർഷത്തെ കോഴ്സ് കൂടെയേ ഉള്ളൂ. ഇവിടെ അടുത്ത് തന്നെ കിട്ടുവായിരുന്നേൽ നന്നായിരുന്നു. "ആഹാ എന്നിട്ട് അച്ഛനെന്തിയെ " അത് ചോദിച്ചപ്പോൾ അവളുടെ മുഖം വാടി. "എനിക്ക് അച്ഛൻ ഇല്ല." അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയി.ഞാൻ ഇപ്പൊ ഒറ്റക്ക " "അപ്പൊ താൻ തനിച്ചാണോ ആ വീട്ടിൽ തനിക്കു ബന്ധുക്കൾ ആരുമില്ലേ.."

"ബന്ധുക്കൾ ഓക്കെ ഉണ്ട് പക്ഷെ.. അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ പോലും അവർ വെല്ല്യ ബന്ധത്തിന് ഒന്നും വന്നിട്ടില്ല.. പിന്നെ അവരുടെ മരണശേഷം ബന്ധുക്കൾക്ക് ഒരു ബാധ്യത ആകുവാൻ എനിക്കും തോന്നിയില്ല.." "ഓ സോറി. പറയുന്നത് കൊണ്ട് ഒന്നും തോന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോയിക്കട്ടെ " "എന്താ " അവൾ സംശയ രൂപേണ ചോയ്ച്ചു. "നിനക്ക് താല്പര്യം ഉണ്ടേൽ എന്റെ വീട്ടിൽ വന്നു നിൽക്കാം. അവിടെ ആവുമ്പോൾ നിനക്ക് ഒറ്റക്കാണെന്ന തോന്നൽ ഒന്നും ഉണ്ടാവില്ല "

അത് കേട്ടതും അവളുടെ മുഖം ഒന്നു ഷോക്ക് ആയത് അവൻ ശെരിക്കും ശ്രദ്ധിച്ചു. "അത്.. അത്... അതുപിന്നെ ഞാൻ നിങ്ങൾക്ക് ഒരു ശല്യമായാലോ..നിങ്ങൾക്കും ഞാൻ ഒരു ബാധ്യത ആവില്ലേ..." "താൻ അതോർത്തു പേടിക്കണ്ട.. സ്നേഹിച്ചാൽ ചങ്ക്‌പറിച്ചു തരുന്നവരാ അച്ഛനും അമ്മയും.. അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയുള്ളൂടോ.. താൻ ഒരിക്കലും ഞങ്ങൾക്ക് ഒരു ബാധ്യത ആകുമെന്നുള്ള പേടി തനിക്കു വേണ്ട.. എന്തോ തന്നെ പെരുവഴിയിൽ ഇട്ടിട്ടു പോവാൻ തോന്നുന്നില്ല അതാ ചോദിച്ചേ..."

"ഞാൻ വരാം.. പക്ഷെ എനിക്ക് തന്റെ വീട്ടുകാരുമായി ഒത്തുപോകുവാൻ കഴിയുമോ എന്നറിയില്ല.."അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു...അതിനു ഉത്തരം അവൻ അവൾക്കു സമ്മാനിച്ചത് ഒരു ചിരിയിലുടെ ആയിരുന്നു.. അത് അവൾക്കും ചെറിയ ഒരു ആശ്വാസം ആയിരുന്നു.. എന്നാലും താൻ കാരണം ഇവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നാ ചിന്ത അവളെ വേട്ടയാടിക്കൊണ്ടിരുന്നു... അവൻ വിളിച്ചപ്പോൾ എതിർത്ത് പറയാൻ തോന്നാത്തത് കൊണ്ട സമ്മതിച്ചേ... അത് ഇനി ഒരു പ്രശ്നത്തിലേക്കും പോവാതിരുന്ന മതിരിയായിരുന്നു മാതാവേ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story