പ്രിയമാനസം 💝: ഭാഗം 6

priyamanasam malutti

രചന: മാളുട്ടി

നേഹയുടെയും ജീവയുടെയും അടി കണ്ട് പൊട്ടിച്ചിരിക്കുവാണ് എല്ലാവരും.. രണ്ടും മേശയുടെ അപ്പുറത്തും ഇപ്പറത്തും നിൽക്കുന്നുണ്ട്. നേഹ ആണേൽ പരമാവധി സോറി ഓക്കെ പറഞ്ഞു ഞാൻ അറിയാതെ പറഞ്ഞതാണേ എന്നൊക്കെ പറയുന്നുണ്ട്. കുറച്ചു സമയം അവൾ അത് പറഞ്ഞത് കൊണ്ടാവണം അവൻ പിന്നെ അടി ഉണ്ടാക്കാൻ നിന്നില്ല. ഇതൊക്കെ കണ്ട് ജെനിയും ചിരിക്കുന്നുണ്ട്. എന്തുകൊണ്ടോ അവളുടെ ചിരി അവന്റെ മനസ്സിൽ ഒരു കുളിരു തോന്നിച്ചു...

✨️ "അമ്മേ അച്ഛൻ വരുമ്പോൾ ഇവൾക്ക് അഡ്മിഷൻ എടുക്കാൻ ഉള്ള കാര്യം ശെരിയാക്കാൻ പറയണേ." ജീവ നാൻസിയെ നോക്കി പറഞ്ഞു. "ആ മോനെ. ഇവളെ എവിടെ ചേർക്കാനാ. ജെറിയിന്റെ കോളേജിൽ ചേർത്താലോ " "അത് മതി ഇവൾക്കും കമ്പ്യൂട്ടർ പ്രഫഷണൽ ആവാൻ ആണ് താല്പര്യം " "അത് കൊള്ളാലോ. ചേച്ചി എത്രാമത്തെ ഇയർ ആ " ജെറി " ഇപ്പൊ last ഇയർ നാ ചേരണ്ടത്. " "ഹ ഞാനും last ഇയർ ആണ് " എടാ കാലമാട. ഒരു പെണ്ണ് വന്നപ്പോഴേക്കും എന്നാ പറ്റി ഷോയാ.

നി നോക്കിക്കോടാ ജനിച്ചേച്ചിയെ ഞാൻ ജീവേട്ടന് തന്നെ കൊടുക്കും. ജനിച്ചേച്ചിയുടെ മനസ്സിൽ ഞാൻ ജീവേട്ടനെ കുത്തി നിറയ്ക്കും. അല്ലേലും അവർ രണ്ടും എന്നാ ചേർച്ചയാ... നേഹ മനസ്സിൽ ഓരോന്നും ചിന്തിച്ചോണ്ടിരുന്നു.. "നി പോവുന്നില്ലെടി കുരിപ്പേ.. സമയം വൈകിയല്ലോ " നേഹയുടെ ചിന്തകളെ ഭേദിച്ചുകൊണ്ട് ജെറി അവളോട് ചോദിച്ചു. "ഓ ഞാൻ പോവാണേ അല്ലേലും നമ്മളെ ഒക്കെ ആർക്ക് വേണം 😒" അവൻ മാത്രം കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞു

"ശെരിയാ ആർക്കും വേണ്ട പെട്ടെന്ന് പൊക്കോ അല്ലേൽ തൂക്കി എടുത്തു എറിയും. Bye.. ഞാനെ ജെനിന്റെ അടുത്ത് പോട്ടെ " അവൾക്കിട്ട് കൊള്ളുന്ന രീതിയിൽ അവൾ മാത്രം കേൾക്കുന്ന രീതിയിൽ അവൻ പറഞ്ഞു ജെനിന്റെ അടുത്തേക്ക് പോയത് കണ്ടതും അവൾ അവനെ പുച്ഛിച്ചിട്ട് അമ്മയോട് പോവാണെന്നു പറഞ്ഞു പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ഇതാ മോളെ നിനക്ക് ഉള്ള മുറി "

നാൻസി അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തി പറഞ്ഞു. "മ്മ് " അവൾ ഒരു പുഞ്ചിരിയോടെ നാൻസിയെ നോക്കി. "എന്നാ മോള് റസ്റ്റ്‌ എടുക്ക് ഞാനെ അടുക്കളയിലേക്ക് പോവട്ടെ " "ശെരിയമ്മേ " അങ്ങനെ വിളിക്കാൻ ആണ് അവൾക് അപ്പൊ തോന്നിയത്. അത് കേട്ടതും അവരുടെ കണ്ണുകളിൽ ചെറുതായി നനവ് പടർന്നു. പക്ഷെ ആ അമ്മ അറിയുന്നുണ്ടായിരുന്നു അത് സന്തോഷം കൊണ്ടുള്ള നനവാണെന്ന് 💕.. നാൻസി താഴേക്ക് പോയതും അവൾ ആ മുറി ആകെ വീക്ഷിച്ചു .

അത്യാവശ്യം വിശാലമായ ഒരു മുറി. ഒരു കട്ടിൽ റൂമിന്റെ നടുക്കായി ഇട്ടിട്ടുണ്ട്. അവിടുന്ന് താഴേക്ക് ഒരു രണ്ട് സ്റ്റെപ് അവിടെ പഠിക്കാൻ ഉള്ള ടേബിൾ ജനലിനോട് ചേർന്നുകിടപ്പുണ്ട്. അവിടുന്ന് പുറത്തേക്ക് നോക്കിയാൽ ഒരു പൂന്തോട്ടം ആണ്. പിന്നെ കുറച്ചു മരങ്ങളും. അങ് ദൂരെ കുറെ മലകൾ നിരന്നു നിൽക്കുന്നതും കാണാം . ചുരുക്കിപറഞ്ഞ അവിടുന്ന് നോക്കിയാൽ നല്ല വ്യൂ പോയിന്റ് ആണ്. ടേബിളിന് കുറച്ചു മാറി ഒരു വാതിൽ അവിടെ ബാൽക്കാണി ആണ്.

അവൾ നേരെ ചെന്ന് തന്റെ ബാഗിൽ നിന്നു അമ്മയുടെയും അച്ഛന്റെയും ഫോട്ടോ എടുത്തു തൂക്കി... ഒരു നെടുവീർപ്പോടെ അവരെ കുറച്ചു നേരം നോക്കി നിന്നു.. "നിങ്ങൾ എന്തിനാ ഇപ്പൊ എന്നെ ഇവിടേക്ക് കൊണ്ടുവന്നെ എന്നെനിക്ക് അറിയില്ല. പക്ഷെ ഞാൻ ഇവിടെ വന്നപ്പോ തന്നെ എനിക്ക് അമ്മയെ പോലത്തെ ഒരമ്മയെ കിട്ടി. പിന്നെ എന്റെ ചേട്ടൻ അവനെ എന്തുകൊണ്ടോ എനിക്കവൻ മരിച്ചു എന്നത് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല..

എനിക്ക് ആ ബോഡി അവന്റെ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. ഒരുപക്ഷെ അത് അവന്റെ അല്ലെങ്കിലോ ഒരു ചെറിയ പ്രതീക്ഷ..... ആ.. പ്രതീക്ഷ പോവില്ലെന്ന് എന്റെ മനസ്സിൽ പറയുന്നു... ഇനി അവൻ ഇല്ലെങ്കിലും ഒരുപക്ഷെ അവനെ പോലത്തെ ഒരു ചേട്ടനെ ഇനി എനിക്ക് കിട്ടാൻ പോവുന്നത് കൊണ്ടാണോ അങ്ങനെ തോന്നുന്നത്... അറിയില്ല... "അത് അവൾ ആ രണ്ട് ഫോട്ടോയിലേക്ക് നോക്കി പറയുമ്പോൾ അവൾക്ക് അവർ അവളെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി....

അവൾ ഒന്നു ശ്വാസം വലിച്ചു വിട്ട് അവിടുന്ന് എണീറ്റ് വാഷ് ബെസണിന്റെ അടുത്തേക്ക് പോയി അവൾ മുഖം ഒന്നു കഴുകി തുടച്ചു.... പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു.... ജെനി പോയി വാതിൽ തുറന്നപ്പോൾ ഇളിച്ചോണ്ട് നിൽക്കുന്ന ജെനയെ ആണ് കണ്ടത്. അവളുടെ ഇളി കണ്ട് ജനിക്കും ചിരി വന്നു.... "എന്നാടി അവിടെ തന്നെ നിക്കുന്നെ അകത്തേക്ക് കേറിക്കൂടെ ..."ജെനി വാതിലിന്റെ മുന്നിൽ ഇളിച്ചോണ്ട് നിക്കുന്ന ജെനയെ നോക്കി ചോയ്ച്ചു...

"അത് പിന്നെ എന്റെ റിയൽ സ്വഭാവം അങ്ങനെ പെട്ടെന്ന് പുറത്തെടുക്കാൻ പാടില്ലല്ലോ.. അതുകൊണ്ട് ഒരു ഫോർമാലിറ്റിക്ക് 😁.." "ഓഹോ അതിന്റെ ആവശ്യം ഒന്നും ഇല്ലേ.... അത്ര ഫോർമാലിറ്റി ഒന്നും വേണ്ട. അല്ല ഇപ്പൊ എന്തെ വന്നേ... " "അത് അപ്പൊ ഞാൻ അങ്ങനെ ഓക്കെ പറഞ്ഞത് ജീവേട്ടനെ ചുമ്മാ ചൊറിയാൻ ആട്ടോ അത് ചേച്ചി കാര്യായിട്ട് എടുക്കണ്ട... ഞാൻ വെറുതെ... ഫീൽ ഒന്നും ആയില്ലല്ലോലെ..." "ആയൊന്ന് ചോദിച്ചാൽ... ഇല്ല... ഞാൻ അത് സീരിയസ് ആയി എടുത്തിട്ടൊന്നും ഇല്ല കുറുമ്പി പെണ്ണെ... "

"കുറുമ്പി പെണ്ണോ... എല്ലാരും എന്നെ കുരിപ്പേ കുറുമ്പി എന്നൊക്കെ വിളിക്കാ... അതിനുമാത്രം ഞാൻ എന്നാ കാണിച്ചേ... " "ഇപ്പൊ കേറി വന്ന എനിക്ക് തോന്നിയിട്ടുണ്ടേൽ പിന്നെ ബാക്കി ഉള്ളവർ വിളിക്കുന്നെ ഒരു തെറ്റും ഇല്ല.. 😜" "ഓഹോ ഇപ്പൊ ചേച്ചിയും അവരുടെ സൈഡ് ആണല്ലേ... ആയ്കോട്ടെ " ഇല്ലാത്ത സങ്കടം ഓക്കെ മുഖത്തു വരുത്തി അവൾ പറഞ്ഞു.. "ഞാൻ വെറുതെ പറഞ്ഞതാണ് പെണ്ണെ... " "മ്മ്... 😌 ഇതാരാ ചേച്ചി... "

ചുമരിൽ തൂക്കിയ ഫോട്ടോ കണ്ട് അവൾ ചോദിച്ചു.. "എന്റെ പേരെന്റ്സ്... 🥀 " അത് പറയുമ്പോൾ അവളുടെ ശബ്‌ദം ഇടരുന്നത് ജെന അറിഞ്ഞു അവൾ പിന്നെ അതിനെ കുറിച് കൂടുതൽ ഒന്നും ചോദിച്ചില്ല... അവൾ കാര്യം മാറ്റാൻ ശ്രമിച്ചു... "ചേച്ചി ചേച്ചിക്ക് ലൈൻ ഉണ്ടോ or ക്രഷ് എങ്കിലും.. " "എടി കുരിപ്പേ നി ആള് കൊള്ളാലോടി.. എന്നോട് ഇങ്ങനെ ഓക്കെ ചോയ്ക്കാവോ..." "അതെന്താ... പിന്നെ ഇല്ലാഞ്ഞിട്ട് ആണേൽ എന്റെ ചേട്ടൻ ഫ്രീ ആണേ... നോക്കിക്കോ...

"അത്രയും പറഞ്ഞു അവൾ ജെനിയുടെ മറുപടിക്ക് നിക്കാതെ താഴേക്ക് ഓടി... (പേടിച്ചിട്ട് ഒന്നും അല്ലാട്ടോ... വെറുതെ എന്തിനാ ഇപ്പൊ വന്ന ചേച്ചിടെ കയ്യിൽ നിന്നും കൂടെ മേടിക്കുന്നെ എന്ന് കരുതിയാ...🤭) അവളുടെ ഓട്ടം കണ്ട് ജെനിക്ക് ചിരി വന്നു... പിന്നെ എന്തിനോ വേണ്ടി അവളുടെ ഹൃദയം ഒരു പ്രത്യേക താളത്തിൽ ഇടിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story