പ്രിയമാനസം 💝: ഭാഗം 7

രചന: മാളുട്ടി

"എന്നാടി കുരിപ്പേ ഒരു കള്ള ലക്ഷണം.. 🤨" ജെനിയുടെ റൂമിൽ നിന്നും ഓടി വരുന്ന ജെനയെ കണ്ട് ജെറി ചോദിച്ചു... "അതോ... അത്... അത്..ഒന്നു പെണ്ണ് ആലോചിക്കാൻ പോയതാ.. എന്തേലും കുഴപ്പം ഉണ്ടോ..😏" ജെറിയെ പുച്ഛിച്ചു അവൾ പറഞ്ഞു. "ആർക്ക്... ആരെ..." "അതൊക്കെ ഉണ്ട് മോനെ... അതൊന്നും കൊച്ചു പിള്ളേർ അറിയണ്ട... " എന്നും പറഞ്ഞു അവൾ നല്ല മാസ്സിൽ നടന്നു.. "ഓ നീ പോടി കുരുട്ടടക്കെ.."

മാസ്സിൽ പോയ അവളെ നോക്കി അവൻ അങ്ങനെ വിളിച്ചതും അവൾ തിരിച്ചു വന്നു അവന്റെ പുറം നോക്കി ഒന്നു കൊടുത്തു... "ആ.. " "ഇത് നീ ചോയ്ച്ചു വാങ്ങിയതാ.. കേട്ടോടാ പരട്ട ചേട്ടാ.." അവൻ പുറകിൽ തിരുമിക്കൊണ്ട് എനിക്ക് എന്തിന്റെ കേടായിരുന്നു ഇന്ന് ആലോചിച്ച് നിന്നു... (ജനക്ക് അവളെ കുരുട്ടടക്കെ ഇന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതാ...പക്ഷെ ജെറി അതും വിളിച്ചു അവളുടെ കയ്യിൽനിന്നും ചോദിച്ചു അടി വാങ്ങിക്കും.) ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

നേഹ വീട്ടിൽ കേറി നേരെ പോയത് മുകളിലത്തെ ബാൽകാണിയിലേക്കാണ് കാരണം അവൾക്ക് അറിയാം.. അവിടെ ഒരാൾ എല്ലാം നഷ്ടപ്പെട്ടവനെ പോലെ നവീൻ ഇരിപ്പുണ്ടെന്ന്.. തന്റെ ചേട്ടന്റെ ഈ അവസ്ഥ കാണുമ്പോൾ എന്തുകൊണ്ടോ ജെറിയെ മറന്നാലോ എന്നാ ചിന്ത കേറി വരും.. പക്ഷെ ചേട്ടൻ സമ്മതിക്കില്ല.. കാരണം അവനു സ്നേഹത്തിന്റെ വില അറിയാം.. നഷ്ടപ്പെടുമ്പോൾ ആണ് നഷ്ടങ്ങളുടെ വേദന മനസ്സിലാകുവാ ഇന്ന് ചേട്ടൻ പറയും..

അതുകൊണ്ട് ആരേലും സ്നേഹിച്ചാൽ അവരെ നഷ്ടപ്പെടുത്തരുത്.. ഒരു വാക്ക് കൊണ്ട് പോലും നോവിക്കരുത്. 🥀കാരണം ഒരിക്കൽ നഷ്ടപ്പെട്ടാൽ ആ നഷ്ടം നികത്താൻ കഴിയണം എന്നില്ലല്ലോ.. ഒരുപക്ഷെ ചേട്ടന് പറ്റിയ പോലെ എനിക്ക് പറ്റുമോ ഇന്ന് വിചാരിച്ചു ആയിരിക്കും.. 🥀 എന്താണെന്ന് അറിയില്ല... ചേട്ടന്റെ ഈ അവസ്ഥ കാണുമ്പോൾ എന്തെന്നില്ലാത്ത സങ്കടം ആണ്... പ്രാണനായവർ പോയാൽ ഇത്ര വിഷമം ഉണ്ടാവുമോ.. ഉണ്ടാവുമായിരിക്കും....

തനിക്ക് ആരെയും നഷ്ടപ്പെട്ടിട്ടില്ലല്ലോ.. അവൾ ഓരോന്നും ആലോചിച്ച് അവന്റെ അടുക്കലേക്ക് നടന്നു.. അവൻ അതൊന്നും അറിഞ്ഞിരുന്നില്ല.. അത് അവൾക്ക് അറിയാം അവൻ *മിന്ന*യെ പറ്റി ആലോചിക്കുവാണേൽ വേറെ ഒന്നും ഓർക്കില്ലെന്ന്. അതുകൊണ്ട് തന്നെ അവൾ ഒന്നും മിണ്ടാൻ പോയില്ല അവനു നേരെ ഓപ്പോസിറ്റ് ഇരുന്നു.. ഇരുട്ടായി തുടങ്ങിയിരിക്കുന്നു.... ഇപ്പൊ കുറെ നക്ഷത്രങ്ങൾ ആകാശത്തു വന്നു നിറയും...

ഇന്ന് ബാൽക്കാണിയിൽ വന്നിരുന്നു.. നക്ഷത്രങ്ങളെ വീക്ഷിക്കും.. പക്ഷെ അവനു തോന്നും അതൊന്നും അവന്റെ മിന്നാ അല്ലെന്ന്.. എന്തുകൊണ്ടാണെന്ന് അറിയില്ല.. ഇന്നും അതുപോലെ തന്നെ മിന്നയെ കാണാത്തതിന്റെ വിഷമം അവന്റെ മുഖത്തു ഉണ്ട്.. മരിച്ചവർ ആകാശത്തു വന്നു ഒരു പ്രതേക തരത്തിൽ തെളിഞ്ഞു നിൽക്കും എന്ന് അമ്മ പറഞ്ഞത് കേട്ടിട്ടാവണം ചേട്ടൻ എന്നും വന്നു നോക്കുന്നത്.. പക്ഷെ അവിടെ തന്റെ മിന്നയെ കണ്ടെത്താൻ കഴിഞ്ഞില്ല ഇന്ന് ഒരു വിഷമത്തോടെ എന്നോട് പറയും..

എനിക്ക് എന്ത്‌ പറയണം ഇന്ന് അറിയില്ല...🥀🥀 അതെ സമയം വീണ്ടും കനക്കുന്നു... എന്നും മിന്നാ വന്നിട്ടില്ല. ഇനി എന്തൊക്കെ ആവുമോ എന്തോ.. ഒരു പ്രാവശ്യം കള്ള് കുടിച് ബോധം ഇല്ലാതെ വന്നതാ.. അന്ന് ഞാൻ പറഞ്ഞു ഇനി കള്ള് കുടിച്ചാൽ ഞാൻ പിന്നെ ഒരിക്കലും മിണ്ടില്ലെന്ന്.. അതിൽ പിന്നെ അതിന്റെ പുറകെ പോയിട്ടില്ല. പക്ഷെ ഇങ്ങനെ നീറി കഴിയുന്നവനെ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ... 🥀 ചങ്ക് പറിഞ്ഞു പോവുന്ന പോലെ 🥀🥀🥀🥀

"നേഹക്കൂട്ടാ... ഇന്നും അവൾ വന്നില്ലടാ.. എന്താടാ എന്നോട് അവൾക്ക് എത്ര ദേഷ്യം ഉണ്ടോ.. അതാണോ വരാത്തെ... ഞാൻ.. ഞാൻ.. എന്ത്‌ തെറ്റാ ചെയ്തേ.. എനിക്ക് അറിയില്ലായിരുന്നല്ലോ.. അറിയുവായിരുന്നേൽ എന്റെ ജീവൻ നഷ്ടപ്പെടുത്തി ആണെങ്കിലും ഞാൻ അവളെ രക്ഷിക്കില്ലായിരുന്നോ... അത് അവൾ എന്താ മനസ്സിലാക്കാതെ... അവൾ എന്താ എന്റെ അടുത്ത് വരാത്തെ... അവൾക്ക് നല്ലോണം അറിയാം എനിക്ക് അവൾ ഇല്ലാതെ പറ്റില്ലെന്ന് പിന്നെ അവൾ എന്തിനാ എന്നെ വിട്ട് പോയെ... 💔

ഞാൻ അവളെ സ്നേഹിച്ചത് റിയൽ ആയിട്ട് തന്നെയാ... 🥀 എനിക്ക് അവളെ വേണം... ഇനി കിട്ടില്ലല്ലോലെ 🥀💔..." നേഹക്ക് എന്ത്‌ പറഞ്ഞു സമാധാനിപ്പിക്കണം ഇന്ന് അറിയില്ലായിരുന്നു... ഇത് സ്ഥിരം ആണ് എല്ലാ ദിവസവും ഉള്ളതാ.. പക്ഷെ എന്ത്‌ ചെയ്യണം എന്നോ എന്ത്‌ പറഞ്ഞ് സമാധാനിപ്പിക്കണം എന്നോ അവൾക്ക് ഇന്നേ വരെ അറിയില്ല.. 🥀 അവൾ അവന്റെ തലയിൽ തലോടി അവിടുന്ന് പോയി.. അവനും അവിടുന്ന് എണീറ്റു പോയി.. ഇത് കണ്ട അമ്മയുടെ മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു... 🥀

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജീവക്ക് അങ്ങോട്ടും എങ്ങിട്ടും തിരിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ജെനയുടെ വാക്കുകൾ അവന്റെ മനസ്സിൽ തുളച്ചു കേറി... ജെനി... 💕 അവളെ താൻ ശെരിക്കും എന്തിനാ എവിടേക്ക് കൊണ്ടുവന്നെ. അവൾ ആരും അല്ലല്ലോ എന്റെ.. പിന്നെ എന്തിനാ അവൾ എന്തെങ്കിലും കൈയബദ്ധം കാണിച്ചാൽ എന്റെ മനസ്സ് നീറുന്നെ... ഇനി ജെന പറഞ്ഞപോലെ എങ്ങാനും അവൾ എന്റെ പെണ്ണായി വരുമോ.... ❤️

അവളോട് എനിക്ക് അങ്ങനെ വല്ല വികാരവും തോന്നുവോ... 💕അപ്പൊ അവൾ ഇന്നേ പറ്റി എന്ത്‌ വിചാരിക്കും... ഇന്നേ വരെ ഒരു പെണ്ണിനെ പറ്റിയും ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടില്ല... കിടന്നാൽ അപ്പൊ ഉറങ്ങുന്നതാണ് ഞാൻ പിന്നെ ഇന്ന് ഇപ്പൊ എന്താ ഇങ്ങനെ ഓക്കെ തോന്നാൻ.. കർത്താവെ നീ ഇന്നേ വല്ല കൊല്ലാപ്പിലും കൊണ്ട് ചാടിക്കുവാണോ... അയ്യോ എനിക്ക് എന്തൊക്കെയോ പറ്റുന്നെ... ഇന്നേവരെ ആരോടും ഇങ്ങനെ ഒന്നും തോന്നിയില്ലല്ലോ പിന്നെ ഇപ്പൊ എന്താ ഇങ്ങനെ തോന്നാൻ...

അവളുടെ ബാക്ക്ഗ്രൗണ്ട് ഒന്നും അറിയില്ല എനിക്ക് എന്നിട്ടും എനിക്കെന്താ ഇങ്ങനെ ഓക്കെ തോന്നുന്നെ....എന്തോ ജെനയും നേഹയും അങ്ങനെ പറഞ്ഞപ്പോൾ അങ്ങനെ പ്രതികരിച്ചതുപോലും അവൾ എന്ത്‌ വിചാരിക്കും ഇന്ന് കരുതിയാണ്.. ഉള്ളിളിന്റെ ഉള്ളിൽ എവിടെയോ അത് കേട്ടപ്പോൾ സന്തോഷം നിറയുന്നത് ഞാനും അറിഞ്ഞിരുന്നു... 💕 ഹൃദയം ഒരു പ്രതേക താളത്തിൽ അടിച്ചിരുന്നു... ❤️എന്നാലും ഒരു ദിവസം കൊണ്ടൊക്കെ ഒരാളോട് പ്രണയം തോന്നുവോ..

അതോ ഇനി അവളോട് ഉള്ള സിംപതി ആണോ... കർത്താവെ എനിക്ക് വേണ്ടി വിധിച്ചിട്ടുള്ളതാണേൽ ഇവിടെയും കൊണ്ടേ കളയാതെ എനിക്ക് തന്നെ തന്നേക്കണേ..✨️ വീണ്ടും കുറച്ചു തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൻ പതിയെ ഉറക്കത്തിലേക്ക് വീണു.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജെനി തന്റെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോയിലേക്കും നോക്കി കിടന്നു...

അവരോട് എന്തൊക്കെയോ സംസാരിക്കാൻ ഉള്ളപോലെ എന്നാൽ പറയാൻ വാക്കുകൾ ഇല്ലാതാനും... അവളുടെ ചേട്ടനെ പറ്റി ഉള്ള ചിന്തകളും അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.... "ജെനി... ജെനി... കുട്ടാ... ചേട്ടനെ വിട്ടിട്ട് പോവുവോട നീ... പോയാൽ നിന്നെ ഞാൻ തപ്പി വരും... അല്ലപിന്നെ... " നൊണക്കുഴി കാട്ടി ഒരു തമാശ രൂപേണ അവൻ പറഞ്ഞതും ജെനി കുലുങ്ങി ചിരിച്ചു.... "ചേട്ടനെ എനിക്ക് എന്നും എന്റെ അടുത്ത് വേണേ..." "പിന്നെ ഉണ്ടാവാതെ ... "അതും പറഞ്ഞ് അവൻ വിദൂരതയിലേക്ക് അകന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story