പ്രിയമാനസം 💔: ഭാഗം 27 || അവസാനിച്ചു

രചന: ശംസീന

സന്ധ്യ മയങ്ങി തുടങ്ങി.. പ്രിയ ഹരിയേയും കാത്ത് അപ്പോഴും കണ്ണീരോടെ ആ മരച്ചുവട്ടിൽ തന്നെ ഇരിപ്പുറപ്പിച്ചു...ചുറ്റും നിശബ്‍ദത മാത്രം തളം കെട്ടി നിന്നു... "എന്നെ സങ്കടപ്പെടുത്തി മതിയായില്ലേ ഹരിയേട്ടാ.. " മുട്ടിലേക്ക് മുഖമൊളിപ്പിച്ചവൾ പരിഭവത്തോടെ ചോദിച്ചു... "കുട്ടിയെന്താ ഇവിടെ തനിച്ചിരിക്കുന്നേ.. വീട്ടിൽ പോവാറായില്ലേ... " പള്ളിയിലെ ജോലിക്കാരൻ വന്ന് ചോദിച്ചതും മിഴികൾ അമർത്തി തുടച്ചവൾ പതിയെ അവിടെ നിന്നിറങ്ങി നടന്നു..

പടിക്കെട്ടിന് താഴെയുള്ള രൂപക്കുടിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ചു വെച്ചതവൾ കാണാനിടയായി... അവൾ തൊട്ടടുത്തുള്ള കടയിൽ ചെന്ന് ഒരു പാക്കറ്റ് മെഴുകുതിരി വാങ്ങി വന്നു... കൈ കൂപ്പി ആ തിരു രൂപത്തിന് മുന്നിലവൾ കണ്ണടച്ച് നിന്ന് തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞു... പാക്കറ്റ് പൊട്ടിച്ച് മെഴുതിരികൾ ഓരോന്നായി കത്തിച്ചു വെക്കാൻ തുടങ്ങിയതും തൊട്ടടുത്താരുടെയോ സാന്നിധ്യമറിഞ്ഞു.. ഞെട്ടിക്കൊണ്ട് തലയുയർത്തുന്നതിന് മുന്നേ ആ ദേഹം അവളോട് ചേർന്ന് കയ്യിൽ പിടിച്ച് ബാക്കിയുള്ള തിരികളും കത്തിച്ചു വെക്കാൻ തുടങ്ങിയിരുന്നു... ആ ദേഹത്തിന്റെ ചൂടിൽ അതിൽ നിന്നുമുയരുന്ന ഗന്ധത്തിൽ അവൾ ആളെ തിരിച്ചറിഞ്ഞു...

യാന്ത്രികമായി ഓരോ തിരിയും തെളിയിച്ചു...ഹരി അവളിൽ നിന്നകന്ന് മാറിയതും തലയുയർത്തി ആ മുഖത്തേക്കൊന്ന് നോക്കാൻ പോലും കഴിയാത്ത വിധം കുറ്റബോധമവളെ വേട്ടയാടി തുടങ്ങിയിരുന്നു.. "പ്രിയേ.. നിനക്കെന്നോടുള്ള പരിഭവം ഇനിയും തീർന്നില്ലേ... " ശാന്തമെങ്കിലും ഉറച്ചതായിരുന്നു ആ സ്വരം... ആ ചോദ്യം അവളുടെ ഹൃദയത്തെ കീറിമുറിച്ചു... അതേ പരിഭവമായിരുന്നു,, വാശിയായിരുന്നു എല്ലാം,, എല്ലാം തന്റെ തെറ്റായിരുന്നു ഉള്ളിരുന്നാരോ വിളിച്ചു പറഞ്ഞു..... നിറ മിഴികൾ കൊണ്ടവനെ തലയുയർത്തി നോക്കിയ നിമിഷം ഹരി അവളെ വലിച്ചു നെഞ്ചോട് ചേർത്തിരുന്നു...

"കഴിയില്ലെടോ എനിക്കീ വേദന സഹിക്കാൻ... ഈ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ഇത്രയും നാൾ തന്റെ മുന്നിലേക്ക് പോലും വരാതിരുന്നത്... എന്നിട്ടിപ്പോ വീണ്ടും കരയുവാണോ... " ഇടറിയ ശബ്‍ദത്തോടെ ഹരി ചോദിക്കേ അവളുടെ കരച്ചിലിന്റെ ആക്കം കൂടി... അവന്റെ നെഞ്ചിലേക്ക് തന്റെ സങ്കടങ്ങളെല്ലാം പെയ്തിറക്കുമ്പോൾ അവൾ അവന്റെ പഴയ പ്രിയ മാത്രമാവുകയായിരുന്നു... അവനിൽ മാത്രം അലിയാൻ കൊതിച്ച് നാളുകളെണ്ണി കാത്തിരുന്ന പ്രിയ... "വാ... "

ഹരി അവളേയും ചേർത്ത് പിടിച്ച് അവിടെ നിന്ന് പോവാനൊരുങ്ങിയെങ്കിലും പ്രിയ അവന്റെ കയ്യിൽ പിടിച്ചു നിർത്തി.. "എന്നോട് ദേഷ്യമൊന്നുമില്ലെന്ന് ഹരിയേട്ടൻ പറയാതെ ഞാനെങ്ങോട്ടും വരില്ല.." കൊച്ചു കുട്ടികളെ പോലെ അവൾ വാശി പിടിച്ച് നിന്നു... "എനിക്കെന്തിനാടോ ദേഷ്യം ഒരു കണക്കിന് നോക്കുമ്പോൾ ഇക്കാര്യത്തിൽ ഞാനും തെറ്റ്കാരനാണ്... എന്നിലുള്ള സ്വാർത്ഥത പുറത്ത് വന്നില്ലായിരുന്നെങ്കിൽ നമ്മളിന്ന് ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു...

അന്നേ ഞാൻ തന്നോടെല്ലാം പറഞ്ഞിരുന്നെങ്കിൽ നമ്മൾ ഒരുമിച്ചുണ്ടാവുമായിരുന്നു.." അവൻ വേദനയോടെ പറഞ്ഞു.. "വേണ്ട ഹരിയേട്ടാ ഇനി പരസ്പരം കുറ്റപ്പെടുത്തിയത് കൊണ്ടെന്ത്‌ കാര്യം..ഇപ്പോൾ തമ്മിലുള്ള തെറ്റിദ്ധാരണകളെല്ലാം മാറി നമ്മൾ ഒന്നായില്ലേ.." "ഒന്നായോ.. " കുസൃതിയോടെ അവൻ ചോദിക്കേ നാണത്താൽ അവളുടെ മുഖം താഴ്ന്നു.. "പോയാലോ.. " ഹരി ചോദിക്കേ അവനെ നോക്കാതെ തന്നെ അവൾ തല ചലിപ്പിച്ചു... ഹരി കാറിന്റെ ഡോർ തുറന്ന് കൊടുത്തതും പ്രിയ പുഞ്ചിരിയോടെ സീറ്റിലേക്ക് കയറിയിരുന്നു..

അവളെ നോക്കി മിഴികൾ ചിമ്മി കൊണ്ടവനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി... ആദ്യം തന്നെ അവർ പോയത് പ്രിയയുടെ വീട്ടിലേക്കായിരുന്നു.. സന്തോഷത്തോടെ ഒരുമിച്ച് വരുന്ന ഹരിയേയും പ്രിയയേയും കണ്ടപ്പോഴേ അച്ഛന്റെ അമ്മയുടേയും ഉള്ളൊന്ന് തണുത്തു.. "അച്ഛാ... " ഹരി ചെന്നയാളെ പുണർന്നു... "മക്കള് വാ.. " അദ്ദേഹം പറഞ്ഞു.. അവരകത്തേക്ക് കയറി.. കുറച്ച് നേരം അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നവർ പോവാനിറങ്ങി.. "പിണക്കമെല്ലാം തീർന്ന സ്ഥിതിക്ക് ഞാനിവളെ കൊണ്ടു പോകുവാണ്..

ഇടക്ക് വരാം.. തന്റെ സാധങ്ങളൊക്കെ എടുത്തിട്ട് വാ..." ഹരി പറഞ്ഞതനുസരിച്ചവൾ മുകളിലുള്ള മുറിയിലേക്കോടി.. നേരത്തേ തയ്യാറാക്കി വെച്ച ഡ്രെസ്സുകൾ അടങ്ങിയ ബാഗുമായി തിരികെ വന്നു.. "അമ്മേ പോയി വരാം... " അവൾ അമ്മയോട് മാത്രം യാത്ര പറഞ്ഞതും ആ അച്ഛന്റെ ഹൃദയം വിങ്ങി... ഹരി അവളുടെ കയ്യിലുള്ള ബാഗ് വാങ്ങി പിടിച്ചു... അവൾ ഹരിയോടൊപ്പം കാറിനടുത്തേക്ക് നടന്നു...പിന്നീടെന്തോ ഓർത്തെന്ന പോലെ തിരികെ ചെന്ന് അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. "സോറി അച്ഛാ.... " ആ വാക്കുകളിൽ തന്നെ അയാളുടെയുള്ളിലെ സങ്കടങ്ങളെല്ലാം നീങ്ങിയിരുന്നു.. "മോള് സന്തോഷത്തോടെ പോയി വാ... "

അവളുടെ നെറുകിൽ തഴുകി നെറ്റിയിൽ ചുംബിച്ചിട്ടദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു... നിറഞ്ഞ മനസ്സോടെ പ്രിയ ഹരിയോടൊപ്പം ആ വീടിന്റെ പടികളിറങ്ങി... ****** ഹരിയുടെ കാറിന്റെ ശബ്‍ദം കേട്ടതും ഹാളിൽ കളിച്ചു കൊണ്ടിരുന്ന ശ്രീ ലക്ഷ്മിയുടെ ഒരു വയസ്സുകാരി ദേവുമോൾ മെല്ലെ മെല്ലെ ഉമ്മറത്തേക്ക് നടന്നു വന്നു... ഹരി കാർ തുറന്ന് പുറത്തിറങ്ങുന്നതും നോക്കിയവൾ ഉമ്മറപ്പടിയിൽ തന്നെ നിന്നു.. ഹരി കാർ നിർത്തിയതും പ്രിയ അതിൽ നിന്നിറങ്ങി ഉമ്മറത്ത് നിൽക്കുന്ന ദേവുമോളെ ചെന്ന് വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി. ആളെ പരിചയമില്ലാത്തത് കൊണ്ടാവണം അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി...

തൊട്ടു പിന്നാലെ വന്ന ഹരിയുടെ മേലേക്ക് ചാഞ്ഞ് തേങ്ങി തേങ്ങി കരഞ്ഞു.. "ആളെ മനസ്സിലാവാഞ്ഞിട്ടാ... " പ്രിയയുടെ വാടിയ മുഖത്തേക്ക് നോക്കി ഹരി പറഞ്ഞു.. കുഞ്ഞ് കരയുന്നത് കേട്ട് അവിടേക്ക് വന്ന ശ്രീലക്ഷ്മി ഹരിയോടൊപ്പം മുറ്റത്ത് നിൽക്കുന്ന പ്രിയയെ കണ്ട് ഞെട്ടി... പിന്നീട് ഓടി അവളുടെ അടുത്തേക്ക് വന്നു കെട്ടിപ്പിടിച്ചു... സന്തോഷം കൊണ്ട് ഇരുവരുടേയും മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... "അമ്മേ.. അമ്മേ... " പ്രിയയിൽ നിന്നും അകന്ന് ലക്ഷ്മി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു...

"വാ.. " അമ്മ പുറത്തേക്ക് വരുന്നില്ലെന്ന് കണ്ടതും ലക്ഷ്മി അവളേയും കൂട്ടി അകത്തേക്ക് കയറാനൊരുങ്ങി. അപ്പോഴാണ് കത്തിച്ചു വെച്ച നിലവിളക്കുമായി അവിടേക്ക് വരുന്ന വസുന്തരാമ്മയെ കണ്ടത്.. പ്രിയ അതിശയത്തോടെ ഹരിയെ നോക്കി... അവൻ അവളെ നോക്കി മിഴികൾ ചിമ്മി.. "മോള് വാ... " വിളക്ക് അവളുടെ കയ്യിലേക്ക് കൊടുത്ത് നെറ്റിയിൽ ഉമ്മവെച്ച് വസുന്തരാമ്മ അവളെ അകത്തേക്ക് ക്ഷണിച്ചു.. പ്രിയ വിളക്കുമായി വലത് കാൽ വെച്ച് ഒരിക്കൽ കൂടി ആ വീടിന്റെ പടി ചവിട്ടി..

തമ്മിലുള്ള പരിഭവവും സങ്കടവുമെല്ലാം അമ്മയും മോളും മരുമോളും കൂടി പറഞ്ഞ് തീർത്തപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.... ഉമ്മറത്ത് രാകേഷിനോട് സംസാരിച്ചിരിക്കുന്ന ഹരിയുടെ മുഖത്തെ വെപ്രാളം കണ്ടിട്ടാവണം രാകേഷ് ശ്രീ ലക്ഷ്മിയേയും കുഞ്ഞിനേയും കൂട്ടി ഉറങ്ങാനായി മുറിയിലേക്ക് പോയി.. "മോള് പോയി കിടന്നോ സമയം ഒരുപാടായില്ലേ.. " ഹരി മുറിയിലേക്ക് പോവുന്നത് കണ്ടതും അമ്മ അവളോട് പറഞ്ഞു...

പ്രിയ മുറിയിലേക്ക് പോയി... ഹരിയപ്പോഴേക്കും കുളിക്കാൻ കയറിയിരുന്നു... അവൻ വരുന്നതും നോക്കിയിരുന്ന പ്രിയ മുറിയിലൂടെ മിഴികളോടിച്ചു... താൻ പോവുമ്പോൾ എങ്ങനെയായിരുന്നോ അത് പോലെ തന്നെയാണ് ഇപ്പോഴും യാതൊരു മാറ്റവുമില്ല... "പോയി ഫ്രഷായി വാ.. " ടർക്കി അവളുടെ മേലേക്കെറിഞ്ഞ് കൊടുത്ത് ഹരി ഷെൽഫിൽ നിന്നൊരു ടി ഷർട്ട്‌ എടുത്ത് ധരിച്ചു.. പ്രിയ ഫ്രഷായി തിരിച്ചു വന്നതും ഹരിയെ മുറിയിലെങ്ങും കണ്ടില്ല...ബാൽക്കണി ഡോർ തുറന്നിട്ടിരിക്കുന്നത് കണ്ട് അവളവിടേക്ക് ചെന്നു. അവിടേയും അവനുണ്ടായിരുന്നില്ല...മുറ്റത്തേക്ക് വെറുതെ നോക്കിയപ്പോൾ രാകേഷിന്റെ ബുള്ളറ്റിനടുത്തവൻ ഫോണിൽ സംസാരിച്ച് നിൽപ്പുണ്ട്...

മുടിയെല്ലാം വാരിച്ചുറ്റി ക്ലിപ്പിട്ട് പ്രിയ അവനരികിലേക്ക് ചെന്നു.. "ഹരിയേട്ടൻ ഈ രാത്രിയെങ്ങോട്ടാ പോവുന്നേ... " ബുള്ളറ്റിൽ കയറിയിരിക്കുന്ന ഹരിയെ കണ്ടവൾ തിരക്കി.. "ഞാനല്ല.. നമ്മളൊരുമിച്ചാ പോവുന്നേ... താൻ കയറ്... " "നമ്മളോ,, എവിടേക്ക്...?" പ്രിയ കയറാൻ മടിച്ചു നിന്നു.. "നമ്മുടെ സ്വർഗത്തിലേക്ക്,, നേരം കളയാതെ കയറ്... " ഹരി വീണ്ടും പറഞ്ഞതും മറുത്തൊന്നും ചിന്തിക്കാതെ അവൾ അവന് പിറകിൽ കയറി.... അവൻ ബുള്ളറ്റ് മുന്നോട്ടെടുത്തു....

ബുള്ളറ്റിന്റെ വേഗതക്കനുസരിച്ച് അവളുടെ മുടിയിഴകൾ കാറ്റിൽ പാറി പറന്നു... ശരീരം തണുത്തു തുടങ്ങിയതും ഹരിയെ ഇറുകെ പുണർന്നവൾ പുറത്തേക്ക് മുഖം ചായ്ച്ചിരുന്നു...മെയിൻ റോഡും നാട്ടു വഴികളും കടന്ന് ബുള്ളറ്റ് ഒരു വലിയ മുളം കാട്ടിനുള്ളിൽ വന്നു നിന്നു.. "ഇറങ്ങ്.. " പ്രിയ ഇറങ്ങിയതും ബുള്ളറ്റ് സ്റ്റാന്റിലിട്ട് ഹരിയും ഇറങ്ങി.. "വാ.. " അവൻ അവളുടെ കയ്യിൽ പിടിച്ച് കാട്ടിനുള്ളിലേക്ക് നടന്നു...വലിയൊരു ഏറ് മാടത്തിന് മുന്നിലെത്തിയതും ഹരി അതിന്റെ പടികൾ കയറാൻ തുടങ്ങി..

പിന്നിലായി അവളും... ഏറ് മാടത്തിന്റെ വാതിൽക്കലത്തെത്തിയതും ഹരി അവളുടെ കണ്ണുകൾ പൊതിഞ്ഞ് പിടിച്ചു.. "ഹരിയേട്ടാ... " ഭയന്ന് വിറച്ചവൾ ഉറക്കെ വിളിച്ചു.. "ശൂ..മിണ്ടല്ലേ... " കാതോരം പറഞ്ഞവൻ വാതിൽ തുറന്ന് അവളേയും കൊണ്ട് അകത്തേക്ക് കയറി.. പതിയെ കണ്ണിന് മുകളിലുള്ള കൈകൾ എടുത്തു മാറ്റിയതും മുകളിൽ നിന്നും ചുവന്ന റോസാ ദളങ്ങൾ അവളുടെ മേലേക്ക് വീണു... എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്നേ ഹരിയവളെ കൈകളിൽ കോരിയെടുത്ത് ബെഡിനടുത്തേക്ക് നടന്നിരുന്നു...

ബെഡിലേക്കവളെ കിടത്തി അവളുടെ ഇരുവശത്തും കൈകൾ കുത്തിയവൻ ഉയർന്നു നിന്നു.. "നടക്കാതെ പോയ ആദ്യരാത്രി നമുക്കിന്നിവിടെ വെച്ച് ആഘോഷിക്കാം...എല്ലാ അർത്ഥത്തിലും ഈ ശ്രീ ഹരിയുടെ പ്രാണനായ പ്രിയയെ സ്വന്തമാക്കാൻ പോകുവാ ഞാൻ.. " അവന്റെ നിശ്വാസം മുഖത്തു പതിഞ്ഞതും അവളിലൂടൊരു വിറയൽ കടന്നു പോയി..ഇരുവരുടേയും മിഴികൾ തമ്മിലുടക്കിയ നിമിഷം ഹരി പൊടുന്നനെ അവളുടെ അധരങ്ങൾ കവർന്നെടുത്തു നുണഞ്ഞു...

മൃദുവായി തുടങ്ങിയ ചുംബനം പതിയെ പതിയെ തീവ്രമാവാൻ തുടങ്ങി... ചുണ്ടുകളും കടന്ന് നാവുകൾ തമ്മിൽ കെട്ട് പിണഞ്ഞു ചുംബനം അതിന്റെ അതിർ വരമ്പുകൾ ലംഘിച്ചു തുടങ്ങിയിരുന്നു.... ശ്വാസം വിലങ്ങിയതും കിതപ്പോടെ ഹരി അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി.. അവിടെ തെളിഞ്ഞു കാണുന്ന നീല ഞെരമ്പിലവൻ തന്റെ ദന്തങ്ങൾ താഴ്ത്തിയതും പെരു വിരൽ ബെഡിൽ കുത്തിയവൾ ഉയർന്നു പൊങ്ങി...

"ഹരിയേട്ടാ.... " അവന്റെ ചുണ്ടുകളുടെയും വിരലുകളുടേയും ചലനത്തിനനുസരിച്ച് അവളിൽ നിന്നുയരുന്ന ശീൽക്കാരങ്ങൾ അവന്റെ രക്തത്തെ ചൂട് പിടിപ്പിച്ചു... തന്റെ കര ലാളനകളേറ്റ് വിവശയായി കിടക്കുന്നവളിലേക്കവൻ പതിയെ ആഴ്ന്നിറങ്ങി... ഏറെ നേരത്തേ കിതപ്പുകൾക്കും ഉയർച്ച താഴ്ച്ചകൾക്കുമൊടുവിൽ ഹരി പൂർണമായും അവളിൽ അലിഞ്ഞു ചേർന്നു.... തന്നിലെ പെണ്ണിനെ പൂർണമായും അവൻ തൊട്ടറിഞ്ഞ നിമിഷം അവളുടെ മിഴിക്കോണിലൂടൊരു നീർതുള്ളിയൊഴുകി മുടിച്ചുരുളിൽ പോയൊളിച്ചു..

സമയം കടന്ന് പോകവേ വീണ്ടും വീണ്ടും ഹരിയൊരു മഴയായ് അവളിലേക്ക് പെയ്തിറങ്ങി...എപ്പോഴോ അവന്റെ നഗ്നമായ നെഞ്ചിൻ ചൂടിലേക്ക് ചാഞ്ഞവൾ നിദ്രയെ പുൽകിയിരുന്നു... ******** ഓർമകളെ അതിന്റെ വഴിക്ക് സഞ്ചരിക്കാൻ വിട്ട് കഴിഞ്ഞു പോയ രാത്രിയിലെ നിമിഷങ്ങളിൽ തരളിതയായവൾ റെയിലിംഗിൽ കൈകളൂന്നി പുഞ്ചിയോടെ പുറത്തേക്ക് നോക്കി നിന്നു... അവന്റെ ശരീരത്തിന്റെ ചൂടും ഗന്ധവും ഇപ്പോളും തന്നിൽ തങ്ങി നിൽക്കുന്നതായവൾക്ക് തോന്നി....

എല്ലാമൊരു സ്വപ്നം പോലെ ഇപ്പോഴും വിശ്വസിക്കാൻ കഴിയാതെ അവളാ സ്വപ്ന ലോകത്ത് വിഹരിച്ചു കൊണ്ടിരുന്നു.. പൊടുന്നനെ രണ്ട് ബലിഷ്ടമായ കരങ്ങൾ അവളെ പിന്നിലൂടെ വന്നു ചുറ്റി വരിഞ്ഞു... പ്രിയയുടെ അധരങ്ങൾ വിടർന്നു...തോൾ വരെ വിടർന്നു കിടക്കുന്ന മിനുസമുള്ള നീളൻ മുടിയിഴകൾ ഒരു വശത്തേക്ക് വകഞ്ഞ് മാറ്റി കഴുത്തിൽ തെളിഞ്ഞു കാണുന്ന ചുവന്ന പാടിൽ അവൻ തന്റെ ചുണ്ടുകളമർത്തി... അവന്റെ അധരങ്ങളുടെ ചൂടിൽ അവളുടെ നട്ടെല്ലിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു പോയി.

.അവന്റെ കൈകൾ നൈറ്റ്‌ ഡ്രെസ്സിനിടയിലൂടെ അരിച്ചിറങ്ങി കുസൃതി കാണിക്കാൻ തുടങ്ങിയതും പ്രിയ അവനഭിമുഖമായി തിരിഞ്ഞു നിന്നു..അവളുടെ മുഖമാകെ ആപ്പിൾ പോലെ ചുവന്നു തുടുത്തിരുന്നു... അവനവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ച് കവിളിൽ അമർത്തി കടിച്ചു.. "സ്സ്.. ഹരിയേട്ടാ.." ചിണുങ്ങി കൊണ്ടവൾ കവിളിൽ തിരുമ്മി അവനെ നോക്കി കണ്ണുകൾ കൂർപ്പിച്ചു.. "ഇനി പിണങ്ങി പോവാൻ തോന്നുമ്പോൾ ഇതോർമ്മ വേണം... "

പതിഞ്ഞ സ്വരത്തിൽ അവളുടെ പിടക്കുന്ന മിഴികളിലേക്ക് നോക്കിയവൻ പറഞ്ഞു.. "ഇനി പിണങ്ങി പോവാൻ ഉദ്ദേശമില്ലെങ്കിലോ... " തിരിച്ചവളും ചോദിച്ചു.. "ഉദ്ദേശമില്ലെങ്കിൽ... " താളത്തിൽ പറഞ്ഞവൻ പാതിയിൽ നിർത്തി... പ്രിയ ബാക്കി കേൾക്കാനായി കാതോർത്തിരുന്നു.. "ഉദ്ദേശമില്ലെങ്കിൽ ഇതുപോലെ നിന്നെ ഞാൻ സ്നേഹിച്ച് കൊല്ലും ..." പറഞ്ഞു കഴിഞ്ഞതും ഹരി അവളെ നെഞ്ചിലേക്ക് വലിച്ചു അടക്കിപ്പിടിച്ചു കവിളിൽ ദന്തങ്ങളാഴ്ത്തി..

"ആഹ്.. ഹരിയേട്ടാ നൊന്തൂട്ടോ... " വീണ്ടുമവൾ കൊച്ചു കുട്ടികളെ പോലെ ചിണുങ്ങിയതും കുസൃതിചിരിയോടെ അവളേയും കൈകളിൽ കോരിയെടുത്തവൻ മുറിയിലേക്ക് നടന്നു... ഹരിയുടെ മാത്രം പ്രിയയാവൾ അവന്റെ ഹൃദയതാളം ശ്രവിച്ച് ഒരു കിളി കുഞ്ഞിനെ പോലെ നെഞ്ചിലേക്ക് ചുരുണ്ട് കൂടി.. അവരുടെ പ്രണയ നിമിഷങ്ങൾക്ക് മനോഹാരിത പകരാനെന്നോണം പുറത്ത് അപ്പോഴും കോടമഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു... (അവസാനിച്ചു..) 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story