പ്രിയമാനസം 💔: ഭാഗം 7

രചന: ശംസീന

ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്നു തന്നെ ഭക്ഷണം കഴിച്ചു... പിറ്റേന്ന് അവരെ വിരുന്നിനു വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് അമ്മയും അച്ഛനും പോയി..

അവന്റെ സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കതയും എല്ലാം കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർക്കെല്ലാം അവൻ പ്രിയപ്പെട്ടതായി മാറി..

നേരത്തെ ഹരി ഉമ്മവെച്ചതിന്റെ ചമ്മൽ കാരണം പ്രിയ അവനു മുന്നിൽ പെടാതെ കഴിവതും ഒഴിഞ്ഞു നടന്നു.. അവളുടെ ഒളിച്ചുകളി കണ്ട് ഹരി ചിരി കടിച്ചു പിടിച്ചു..


****

"ഞങ്ങൾ നാളെ രാവിലെ പോവും കേട്ടോ.. ഇനി നിങ്ങൾ രണ്ടുപേരും ഒരു ദിവസം മുംബൈക്ക് വാ.. അവിടെ ആയിക്കോട്ടെ ഹണിമൂൺ.. "

രാഗേഷ് ഇത് പറഞ്ഞപ്പോൾ ഹരി പ്രിയയെ ഒന്ന് നോക്കി...അവളുടെ മുഖത്തെ പരവേശം കണ്ടപ്പോഴേ മനസ്സിലായി ആൾ ഇതിനൊട്ടും മെന്റലി തയ്യാറായിട്ടില്ലെന്ന്...

അത്രയും ആഴത്തിൽ പ്രണയിച്ച ഒരാളെ മനസ്സിൽ നിന്നെടുത്ത് കളഞ്ഞു ആ സ്ഥാനത്തു വേറൊരാളെ ചേർത്ത് വെക്കാൻ കുറച്ചധികം സമയം വേണം.. അത് വരെ കാത്തിരിക്കാൻ അവൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറായിരുന്നു..

"എന്തായാലും ഈ അടുത്തൊന്നും വരാൻ പറ്റത്തില്ല അളിയാ... ഈ മാസം ഹോസ്പിറ്റലിൽ തിരക്കായിരിക്കും... പിന്നെ പ്രിയക്ക് കോളേജിൽ പി ജി ക്ക്‌ അഡ്മിഷനും നോക്കണം... "

ഹരി രാഗേഷിനെ നിരുത്സാഹപ്പെടുത്തി..

"ഇവിടെയുള്ള കോളേജിൽ തന്നാണോ നോക്കുന്നെ.." (ലക്ഷ്മി )

" മ്മ് ...അതാവുമ്പോൾ ഇയാൾക്ക് പോയി വരാൻ എളുപ്പമായിരിക്കും "

"എന്നാൽ നിങ്ങളുടെ തിരക്കൊക്കെ കഴിഞ്ഞ് വാ.. "

രാഗേഷ് പറഞ്ഞുകൊണ്ട് ലക്ഷ്മിയേയും കൂട്ടി മുറിയിലേക്ക്‌ പോയി..

****

പിറ്റേന്നുള്ള മോർണിംഗ് ഫ്ലൈറ്റിന് തന്നെ രാഗേഷും ലക്ഷ്മിയും തിരികെ പോയി..

ഹരി അവരെ എയർപോർട്ടിൽ കൊണ്ടുവിട്ട് അവിടെ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.....

"ഗുഡ് മോർണിംഗ് രാജകുമാര... "

ഏയ്ഞ്ചൽ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി..

"ആ മാലാഖ വന്നല്ലോ... ഇന്നെന്താ ഈ സമയത്ത്.."

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പ്രിൻസ് ചോദിച്ചു..

"അതെന്താ മാഷേ.. എനിക്ക് ഈ നേരത്ത് വന്നൂടെ "

അവനെ മെല്ലെ താങ്ങിയെഴുന്നേൽപ്പിച്ചു ഏയ്ഞ്ചൽ..

"ഇന്നെനിക്ക് ഒ. പി യിൽ ആണ് മാഷേ ഹരി ഡോക്ടർടെ കൂടെ.. "

പറഞ്ഞു കൊണ്ട് കട്ടിലിന്റെ ക്രാസിയിലേക്ക് ഒരു തലയണ ചാരിവെച്ചു അവനെ ഇരുത്തി...


"എന്നിട്ട് ഡോക്ടർ എവിടെ.. "

അവിടേക്ക് ഒന്നൂടെ അമർന്നിരുന്നവൻ..

ഏയ്ഞ്ചൽ എന്തോ പറയാൻ വേണ്ടി വന്നതും ഡോർ തുറന്ന് ഹരി അകത്തേക്ക് വന്നിരുന്നു..


"ആ ദാ വന്നല്ലോ ഹരി ഡോക്ടർ.. "

"എന്താണ് രാവിലെ തന്നെ ഞാൻ ആണോ ചർച്ചാ വിഷയം.."

ഹരി അവനടുത്തുള്ള കസേരയിൽ വന്നിരുന്നു..

"ഞാൻ ഡോക്ടറെ ഇന്ന് കണ്ടില്ലല്ലോ എന്ന് പറയുവായിരുന്നു.. ഇന്നിത്തിരി ലേറ്റ് ആയല്ലോ.. "

"കുറച്ച് വൈകി.. പെങ്ങളെയും അളിയനെയും എയർപോർട്ട് വരെ കൊണ്ടുവിടാൻ ഉണ്ടായിരുന്നു.."

"അമ്മ എന്ത് പറയുന്നു.. സുഗമായിരിക്കുന്നോ..."

പ്രിൻസ് ചോദിച്ചു..

"പുതിയ മരുമോളെ കിട്ടിയപ്പോൾ ആളിപ്പോ പഴയതിലും ഉഷാറാണ്.. ഞങ്ങളെ ഒന്നും കണ്ണിൽ പിടിക്കില്ല മരുമോളെ മതി.."

പ്രിയയുടെ ഓർമയിൽ ഹരിയൊന്ന് ചിരിച്ചു..

"ചേച്ചി ജോലിക്ക്‌ പോവുന്നില്ലേ... "

ഏയ്ഞ്ചൽ ചോദിച്ചു..

"പഠിക്കുവാടോ.. ഇനിയിപ്പോ പി ജി ക്ക്‌ അഡ്മിഷൻ എടുക്കണം..

ഇന്നലെ എന്തേലും ഡിസ്കംഫേർട് തോന്നിയോ... "

പ്രിൻസിന്റെ ഇടതു കാൽവിരലുകൾ ഇരുവശത്തേക്കും ചെരിച്ചു കൊണ്ട് ഹരി ചോദിച്ചു..


ഇന്നലെ അങ്ങനെ പ്രത്യേകിച്ചൊന്നും ഉണ്ടായില്ല.. പിന്നെ രാത്രിയിൽ സിസ്റ്റർ സ്ലീപ്പിങ് പിൽസ് തന്നിരുന്നു... അതോണ്ട് സുഖമായി കിടന്നുറങ്ങി..


അല്ലേൽ തലക്കൊരു ഭരണമാണെന്നേ..പൊട്ടിപൊളിയുന്ന പോലെ തോന്നും..എന്തൊക്കെയോ ചിരിയൊച്ചകളും മൂളക്കങ്ങളുമെല്ലാം ആയി ചെവി കൊട്ടിയടക്കും .."

പ്രിൻസ് തലയൊന്ന് കുടഞ്ഞു..

"ഇനിയും ഇങ്ങനെ ഡിസ്കംഫേർട് തോന്നി ഉറക്കം ശെരിയാവുന്നില്ലേൽ നമുക്കൊരു സൈക്യാട്രിസ്റ്റിനെ കാണാം..."

ടേബിളിൽ ഇരുന്നിരുന്ന പ്രിൻസിന്റെ മെഡിക്കൽ റിപ്പോർട്സ് ഒന്ന് മറിച്ചു നോക്കി ഹരി..

"വേദനക്കുള്ള ടാബ്ലറ്റ് ഇന്ന് മുതൽ കൊടുക്കേണ്ട..

രാവിലെയുള്ള  കാൽസ്യം ടാബ്ലറ്റ് മാത്രം കൊടുത്താൽ മതി..

നെക്സ്റ്റ് വീക്ക്‌ ഫിസിയോ തെറാപ്പി സ്റ്റാർട്ട്‌ ചെയ്യാനുള്ളതാണ് .."

ഹരി ഫയൽ ക്ലോസ് ചെയ്ത് ടേബിളിൽ തന്നെ വെച്ചു.. അവിടെ നിന്നും എഴുന്നേറ്റു..

"പിന്നെ male നഴ്സിനെ വിളിച്ച് പ്രിൻസിനെ ഫ്രഷ് ആക്കാൻ പറയൂ..

എന്നിട്ട് സിസ്റ്റർ ഒ. പി യിലേക്ക് വന്നോളൂ.. കൺസൽടിങ് തുടങ്ങാൻ ടൈം ആയി.."

കൈയിൽ കെട്ടിയ വാച്ചിലേക്കൊന്ന് നോക്കി ഹരി പറഞ്ഞു.. കഴുത്തിൽ കിടന്നിരുന്ന സ്തെസ് നേരെയിട്ട് പ്രിൻസിനോട് യാത്ര പറഞ്ഞു അവിടെ നിന്നും ഒപി യിലേക്ക് പോയി..

*****

"അമ്മേ..ഞാൻ ഈ തുണികൾ മുറ്റത്തെ അഴയിൽ വിരിച്ചിട്ട് വരാവേ..."

"ആ.. പിന്നെ മോളെ ഹരിയുടേത് വെയിലത്തേക്ക് ഇട്ടേക്ക്.. നമ്മുടെയൊക്കെ ഇറയത്ത് ഇട്ടാൽ മതി.. എപ്പോഴാ മഴ പെയ്യുവാ എന്ന് പറയാൻ പറ്റില്ല..

ഇറയത്തിട്ടാൽ പിന്നെ അതെടുക്കാൻ ഓടേണ്ടല്ലോ.."

തിളച്ചു കൊണ്ടിരുന്ന കറിയൊന്ന് രുചിച്ചു നോക്കി വസുന്ധരാമ്മ പറഞ്ഞു..

"ശെരി അമ്മാ "

പ്രിയ അലക്കിയ തുണികളുമായി ഉമ്മറത്തേക്ക് നടന്നു..

ഹരിയുടെ ഷർട്ട്‌ എടുത്ത് വെള്ളം പിഴിഞ്ഞ് കുടഞ്ഞപ്പോൾ അതിൽ നിന്നും ഒരു പ്രേത്യേക മണം വന്നു..

ഇതേ സ്മെൽ തന്നെയാണ് ഹരിയേട്ടൻ അടുത്തേക്ക് വരുമ്പോഴും എന്നവൾ ആലോചിച്ചു..

ആ ഷർട്ട്‌ എടുത്ത് മൂക്കിൻ തുമ്പിലേക്കൊന്ന് അടുപ്പിച്ചു ശ്വാസം ഒന്നാഞ്ഞു വലിച്ചു..

ഹരിയുടെ ഷർട്ടും പാന്റ്സുമെല്ലാം വെയിലത്തുണക്കി..

മറ്റുള്ളവരുടെ തുണികൾ ഇറയത്തുണക്കാൻ തിണ്ണയിലേക്ക് കയറിയതും കാൽ സ്ലിപ്പായി..

"ആ.. അമ്മേ "

കാലിൽ പിടിച്ചു കൊണ്ടവൾ നിലത്തേക്കിരുന്നു..

നിലവിളികേട്ട് അമ്മ ഓടിവന്നു..

"എന്താ മോളെ. എന്ത് പറ്റി "

അവർ അവളെ താഴെ നിന്നും എഴുന്നേൽപ്പിച്ചു തിണ്ണയിലേക്കിരുത്തി..

"ആ.. അമ്മേ ... നല്ല വേദനയുണ്ട്  "

"കാൽ ഇങ്ങ് കാണിച്ചേ അമ്മ നോക്കട്ടെ "

അമ്മ പാന്റ് ഒന്നുയർത്തി കാൽ നോക്കി..കുഴയുടെ ഭാഗത്ത്‌ ഒന്ന് അമർത്തി നോക്കി...

"ആഹ് "

"ഇല്ല.. ഒന്നുല്ല.. മെല്ലെ എണീക്ക് അമ്മ പിടിക്കാം.."

അവർ അവളെയും താങ്ങി മെല്ലെ അകത്തേക്ക് നടന്നു..

"ഞാൻ ഒരു ഓട്ടോ വിളിക്കാം.. നമുക്ക് ശ്രീ കുട്ടനെ ഒന്ന് കൊണ്ടുപോയി കാണിക്കാം.. ഇല്ലേൽ അവൻ വരുമ്പോഴേക്കും നീര് വെക്കും..."

അമ്മ വേഗം തന്നെ നൈറ്റി മാറ്റി ഒരു കോട്ടൺ സാരി എടുത്ത് ഉടുത്തു..

അപ്പോഴേക്കും ഓട്ടോ വന്നിരുന്നു.. അവർ ഹരി വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോയി..

ഹോസ്പിറ്റലിലേക്ക് ചെന്ന് ഹരിയുടെ കേബിനിലേക്ക് അമ്മ അവളുമായി നടന്നു...........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story