പ്രിയമാനസം 💔: ഭാഗം 8

രചന: ശംസീന

ഹോസ്പിറ്റലിലേക്ക് ചെന്ന് ഹരിയുടെ കേബിനിലേക്ക് അമ്മ അവളുമായി നടന്നു....

കേബിനു മുന്നിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ അമ്മ അവളെ ഇരുത്തി... എന്നിട്ട് ഡോറിൽ പോയി തട്ടി..


അതിനകത്തു ഉണ്ടായിരുന്ന ഏയ്ഞ്ചൽ ഡോർ പകുതി തുറന്നു..


"ഹാ അമ്മയോ.."

അവരെ കണ്ടതും ഡോർ മുഴുവനായി തുറന്നു പുറത്തേക്ക് വന്നു..

"ഇതെന്താ ഇവിടെ.. ഡോക്ടറെ തിരക്കി വന്നതാണോ.."

മുഴുവനായി തുറന്ന വാതിലിനുള്ളിലൂടെ പ്രിയ അകത്തേക്ക് എത്തി നോക്കി.. നഴ്സിനെ അല്ലാതെ വേറെ ആരെയും അവൾ കണ്ടില്ല..

"അല്ല.. മോളൊന്ന് വീണു... കാലിന്റെ കുഴ തെറ്റിയെന്നാ തോന്നുന്നേ.."


പ്രിയയെ നോക്കി അമ്മ പറഞ്ഞു... ഏയ്ഞ്ചലും പ്രിയയെ ഒന്ന് നോക്കി...പിന്നെയൊന്ന് ചിരിച്ചു.. പ്രിയയും തിരികെ അവൾക്കൊരു പുഞ്ചിരി നൽകി..


"ഡോക്ടറുടെ വൈഫാണോ..?"

ചിരിയോടെ അവൾ അമ്മയോട് ചോദിച്ചു..

"അതേ... ഇനിയിപ്പോ ശ്രീ കുട്ടൻ വരുന്നവരെ വെച്ചു കൊണ്ടിരുന്നാൽ നീര് വന്നാലോ എന്ന് പേടിച്ചു ഞാൻ ഇങ്ങ് കൊണ്ടുവന്നു..

ശ്രീ കുട്ടൻ ഇല്ലേ അകത്ത്.."

അമ്മ അകത്തേക്കൊന്ന് നോക്കി..


"ഇല്ല.. ഒപി കഴിഞ്ഞല്ലോ.. ഡോക്ടർ തെറാപ്പി റൂമിൽ ആണ്..ഞാൻ വിളിച്ചിട്ട് വരാം.. അമ്മ അങ്ങോട്ടിരുന്നോളൂ.."


നോക്കികൊണ്ടിരുന്ന ഫയൽ മടക്കി വെച്ചു ഹരിയെ വിളിക്കാനായി പോയി....

പ്രിയയുടെ മുഖം കണ്ടപ്പോഴേ അവൾക്ക് മനസ്സിലായിരുന്നു കാലിന് നല്ല പൈൻ ഉണ്ടെന്ന്... അതുകൊണ്ട് തന്നെയവൾ നടത്തതിന്റെ വേഗത കൂട്ടി...


കോറിഡോറിനടുത്തുള്ള അങ്ങേ തലക്കലെ മുറിയാണ് തെറാപ്പി റൂം..


ഡോറിൽ ഒന്ന് നോക് ചെയ്തു കൊണ്ടവൾ അകത്തേക്ക് പ്രവേശിച്ചു..


ഏയ്ഞ്ചലിനെ കണ്ടതും ഹരി എന്തെന്നർത്ഥത്തിൽ അവളെ നോക്കി.. പിന്നീട് നോക്കി കൊണ്ടിരുന്ന റിപ്പോർട്ടിലേക്ക് തന്നെ തല താഴ്ത്തി..


"സർ.. അമ്മ വന്നിട്ടിട്ടുണ്ട്.. കൂടെ പ്രിയ ചേച്ചിയുമുണ്ട്..."

അവനൊന്ന് തലയുയർത്തി..

"ചേച്ചി ഒന്ന് വീണെന്ന്.. കാലിന് ചെറുതായിട്ടെന്തോ പറ്റിയിട്ടുണ്ട്... ആൾക്ക് നല്ല പൈൻ ഉണ്ടെന്ന് തോന്നുന്നു..ഡോക്ടർ ഒന്ന് വേഗം വന്നു നോക്കൂ.."

ഹരി ധൃതിയിൽ ബാക്കിയുള്ള കാര്യങ്ങൾ അവിടെയുള്ള ഒരു നഴ്സിനെ ഏൽപ്പിച്ചു അവരുടെ അടുത്തേക്ക് നടന്നു. ഓടി എന്ന് പറയുന്നതായിരിക്കും ശെരി..


ദൂരെ നിന്നേ കണ്ടു പ്രിയയുടെ കാൽ മടിയിൽ വെച്ചുകൊണ്ട് തടവുന്ന അമ്മയെ..

****

കസേരയിൽ കാൽ തൂക്കിയിരുന്നപ്പോൾ കടച്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു...

കുനിഞ്ഞു മെല്ലെ തടവുന്നത് കണ്ടാണ് അമ്മ കാൽ മെല്ലെ എടുത്ത് പൊക്കി മടിയിലേക്കെടുത്ത് വെച്ചത്...


എന്നിട്ട് പതിയെ വേദനയുള്ള ഭാഗത്ത്‌ തടവി കൊണ്ടിരുന്നു..


തടവുമ്പോൾ വേദനയുണ്ടെങ്കിലും അത് സഹിക്കാൻ പറ്റുന്നതായിരുന്നു... ആ അമ്മയുടെ സ്നേഹത്തിലും വാത്സല്യത്തിലും അവൾക്കത് വേണ്ടെന്ന് പറയാനും തോന്നിയില്ല...

മുഖം ചുളിച്ചുകൊണ്ട് തലയുയർത്തിയതും കണ്ടു വെപ്രാളത്തോടെ അവരുടെ അടുത്തേക്ക് ഓടി വരുന്ന ഹരിയെ..


അവനെ കണ്ടവൾ വേദനക്കിടയിലും ഒന്ന് പുഞ്ചിരിച്ചു കാട്ടി...

അവരുടെ അടുത്തെത്തിയ അവൻ അവളെയും താങ്ങിക്കൊണ്ട് നേരെ ഒപി യിലേക്ക് കയറി..

കാര്യം എന്തെന്ന് പോലും ചോദിച്ചില്ല..

പിറകെ തന്നെ അമ്മയും ഏയ്ഞ്ചലും കയറി..

അവനവളെ അവിടെയുള്ള ബെഡിൽ കിടത്തി... കാൽ പരിശോധിക്കാൻ തുടങ്ങി..

തിരിച്ചും മറിച്ചും ഞെക്കിയും എന്തൊക്കെയോ ചെയ്യുന്നുണ്ട്..അവൾ അവനെ തന്നെ നോക്കി കിടന്നു..

അവന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ടോ.. അതോ തന്റെ തോന്നാലാണോ..
അവൾ അവളോട് തന്നെ ചോദിച്ചു..

ഞെക്കുമ്പോൾ വേദനകൊണ്ടവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിക്കും...

അപ്പോഴൊന്നും അവൻ അറിയാതെ പോലും അവളെ നോക്കിയില്ല.. അതവളിൽ ചെറിയ പരിഭവമുണ്ടാക്കി..


പരിശോധന കഴിഞ്ഞ് അവൻ അവളെ എഴുന്നേൽപ്പിച്ചു കസേരയിൽ ഇരുത്തി... അവനും തന്റെ കസേരയിൽ ഇരുന്നു..


ലെറ്റർ പാട് എടുത്ത് അതിൽ പേരും വയസ്സും എഴുതി...


"പൊട്ടലൊന്നും ഇല്ല... കാലൊന്ന് മറിഞ്ഞതാണ്... ഒരാഴ്ചത്തേക്ക് ബന്റേഡ്ജ് ചുറ്റാം.."

അമ്മയെ നോക്കി പറഞ്ഞുകൊണ്ടവൻ ലെറ്റർ പാടിൽ എന്തൊക്കെയോ കുറിച്ചു ...
സിസ്റ്ററെ ഏൽപ്പിച്ചു..

ഏയ്ഞ്ചൽ അതൊന്ന് നോക്കി ഫാർമസിയിലേക്ക് നടന്നു..


"തുണി പിഴിഞ്ഞിടാൻ തിണ്ണയിൽ കയറിയതാ.. ശബ്‍ദം കേട്ട് ഞാൻ ചെന്ന് നോക്കുമ്പോൾ താഴെ വീണു കിടപ്പുണ്ട്..

പിന്നെ ഒന്നും നോക്കീല ഒരു ഓട്ടോ പിടിച്ചിങ്ങ് പോന്നു.. നീ വരുമ്പോഴേക്കും ലേറ്റ് ആവത്തില്ലേ.."


ഹരിയൊന്നും ചോദിക്കുന്നില്ലെന്ന് കണ്ടതും അമ്മ പറഞ്ഞു..

അതിനവനൊന്ന് മൂളി കൊണ്ട് പ്രിയയെ ഗൗരവത്തിൽ നോക്കി..

അവന്റെ നോട്ടം കണ്ടവൾ കണ്ണുകൾ നിറച്ചു തല താഴ്ത്തി..കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു മടിയിലേക്ക് വീണു..

അവന്റെ ചെറിയ അവഗണന പോലും ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവൾക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു..

അത് കണ്ട് അമ്മ അവനെയൊന്ന് കൂർപ്പിച്ചു നോക്കി... അവൻ ഇരു കണ്ണുകളും ചിമ്മി കുസൃതിയോടെ അമ്മയെ നോക്കി ചിരിച്ചു..


ഏയ്ഞ്ചൽ ഫാർമസിയിൽ നിന്നും മെഡിസിൻസ് വാങ്ങി വന്നു..

അതിൽ നിന്നും വേദനക്കുള്ള ഒരു ടാബ്ലറ്റ് അവൾ തന്നെ എടുത്ത് നൽകി..

പിന്നീട് അതിൽ ഉണ്ടായിരുന്ന ബന്റേഡ്ജ് എടുത്ത് ഹരി അവളുടെ കാൽ ചുറ്റി കെട്ടി വെച്ചു കൊടുത്തു..വീൽ ചെയറിലേക്കിരുത്തി.

ശേഷം അറ്റെൻഡറെ വിളിച്ചു അവരെ തന്റെ കാറിൽ വീട്ടിൽ കൊണ്ടുവിടാൻ പറഞ്ഞു കീയും കൊടുത്തു അവൻ ക്യാബിൻ വിട്ട് പുറത്തേക്ക് പോയി..

അവന്റെ അവഗണന അവളെ നന്നായി വേദനിപ്പിച്ചു..

തന്റെ മനസ്സ് അവനെ അംഗീകരിക്കാൻ തയ്യാറാവുകയാണ് എന്നവൾക്ക് തോന്നി..

പക്ഷേ ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട് ഹരിയുടെ പ്രണയം തന്നിലേക്ക് ചേർത്ത് വെക്കാൻ..

അവളുടെ ഉള്ളിൽ ഇരുന്നാരോ പറഞ്ഞു..

"അവൻ പണ്ട് മുതലേ അങ്ങനെയാണ്... തനിക്കത്രയും ഇഷ്ടപ്പെട്ടവർക്ക് എന്തെകിലും പറ്റിയാൽ പിന്നെ കുറച്ച് ദിവസത്തേക്ക് അവരോട് ഒരക്ഷരം മിണ്ടില്ല..

അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല... ഇഷ്ടം കൂടുതൽ കൊണ്ടാണ്..

മോള് വിഷമിക്കേണ്ട.."

ഒന്നും മിണ്ടാതെ വിഷമത്തോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന പ്രിയയോട് തലയിൽ തഴുകി കൊണ്ട് അമ്മ പറഞ്ഞു..


"എനിക്ക് വിഷമം ഒന്നുമില്ലമ്മ "

അവളുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു..

"അത് സ്വരം കേട്ടാലും പറയും..

ഇത്രക്ക് പാവമാവരുത് കൊച്ചേ...
ഇച്ചിരി തന്റേടം ഒക്കെ കാണിക്ക് എന്നാലേ ഈ ആണുങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റൂ.."

വസുന്ധരാമ്മ അവളോട് പറഞ്ഞു.. അതിനവൾ ചെറുതായൊന്നു ചിരിച്ചു അവരുടെ തോളിലേക്ക് ചാഞ്ഞു..

വീട്ടിലെത്തി മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അമ്മയും അറ്റന്ററും കൂടിയവളെ താഴെയുള്ള അമ്മയുടെ മുറിയിൽ കിടത്തി..


ഞാൻ കുടിക്കാൻ ഇത്തിരി കഞ്ഞിയെടുത്തിട്ട് വരാം..

"വെന്തിട്ടുണ്ടാവുമോ എന്തോ.. അങ്ങനെ ഇട്ടിട്ട് പോയതല്ലേ.."

അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരതിന് കൂട്ടാക്കാതെ നല്ല ചൂടുള്ള കഞ്ഞിയും പയറ് തോരനും കൊണ്ട് വന്നു..

അവർ തന്നെ അടുത്തിരുന്നു അവൾക്ക് കോരി കൊടുത്തു...

മുഴുവനും കുടിപ്പിച്ചു കഴിഞ്ഞ് ഒരു പാത്രം കൊണ്ടുവന്നു അത് അവളുടെ മുന്നിലേക്ക് വെച്ചു കൊടുത്തു വായും കയ്യും കഴുകിച്ചു..

എന്നിട്ടവളെ അവിടെ കിടത്തി കാലിൽ തലയിണ വെച്ചു കൊടുത്തു...

അമ്മയുടെ ഈ സ്നേഹവും കരുതലും കണ്ട് അവളുടെ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു..

ഇങ്ങനൊരു അമ്മയെ കിട്ടാൻ താൻ കഴിഞ്ഞ ജന്മത്തിൽ എന്ത് പുണ്യമാണ് ചെയ്തത്..അറിയില്ല..എന്നാലും ഒന്നറിയാം തന്റെ അമ്മയേക്കാളും പ്രിയം ഇപ്പോൾ ഈ അമ്മയോടാണ്..........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story