പ്രിയമാനസം 💔: ഭാഗം 9

priyamanasam

രചന: ശംസീന

കാളിങ് ബെൽ അടിയുന്ന ശബ്‍ദം കേട്ടാണ് വസുന്ധരാമ്മ പോയി വാതിൽ തുറന്നത്..

തുറന്നതേ കണ്ടു അക്ഷമയോടെ കാത്തു നിൽക്കുന്ന ഹരിയെ..

"എന്താടാ വൈകിയേ.."

"ഒരു കോൺഫ്രൻസ് ഉണ്ടായിരുന്നു.."

അവൻ ബാഗ് അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു..

"പ്രിയ എവിടെ...? "

"കിടന്നു.. ഒത്തിരി വിഷമിച്ചാണ് കിടന്നേ.. നീ മിണ്ടുന്നില്ലെന്നും പറഞ്ഞ്.. "


തന്നോടും പിണങ്ങാനും പരിഭവം പറയാനും ഒരാളുണ്ടല്ലോ..

ആ ഓർമയിൽ അവനൊന്ന് ചിരിച്ചു..

"നീ കുളിച്ചിട്ട് വാ ഞാൻ അത്താഴം എടുത്ത് വെക്കാം.. "

"വേണ്ട..ഞാൻ അവിടുന്ന് കഴിച്ചു.."

ഹരി മുറിയിലേക്ക് പോയി.. പ്രിയ അവിടെ ഉണ്ടാവുമെന്നാണ് കരുതിയത്..

അവളുടെ ഉറക്കം കളയേണ്ടാ എന്ന് കരുതി മെല്ലെ വാതിൽ തുറന്ന് ഡിം ലൈറ്റ് ഓൺ ചെയ്തു..

പക്ഷെ മുറിയിൽ അവൾ ഉണ്ടായിരുന്നില്ല..

ഇവളിതെവിടെ പോയി...

അവൻ ബാത്‌റൂമിന്റെ ഡോർ തുറന്ന് നോക്കി അവിടെയും ഇല്ലായിരുന്നു..


വേഗം തന്നെ മുറിയുടെ പുറത്തിറങ്ങി താഴേക്കുള്ള പടികൾ ഓടിയിറങ്ങി..

"അമ്മേ പ്രിയ എവിടെ.. റൂമിലൊന്നും കാണാനില്ലല്ലോ..."

"ഞാൻ അത് പറയാൻ മറന്നു.. മോള് എന്റെ മുറിയിലാ.. എനിക്ക് താങ്ങി പിടിച്ചു അത്രടം വരെ കൊണ്ടുപോവാൻ കഴിയില്ലല്ലോ.. "

അമ്മ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് മുറിയിലേക്ക് പോകാനൊരുങ്ങി..

ഹരിയും പിറകെ ചെന്നു അവളെയൊന്ന് കാണാൻ..

അമ്മ റൂമിലേക്ക് കയറിയതും ഹരി വെളിയിൽ നിന്നുകൊണ്ട് എത്തി നോക്കി..

തലയിണയും പുതപ്പും എടുത്ത് വരുന്ന അമ്മയെ കണ്ടൊന്നവൻ സംശയിച്ചു..

"നീയിങ്ങനെ പൂച്ച മീൻ ചട്ടിയിലേക്ക് എത്തി നോക്കുന്ന പോലെ ഇവിടെ നിൽക്കണ്ട... അകത്തു പോയി കിടന്നോ..

ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം... "

അമ്മ അവനെയൊന്നമർത്തി നോക്കി..

അമ്മയുടെ ആ മറുപടിയിൽ അവൻ നന്നായി ചൂളിപ്പോയി..

അവരെ നോക്കി മുപ്പത്തി രണ്ട് പല്ലും കാട്ടി ചിരിച്ചു..

"നിന്ന് വിയർക്കാതെ എന്റെ ശ്രീക്കുട്ടൻ ചെല്ല്... "

അമ്മ അപ്പുറത്തെ മുറിയിലേക്ക് കയറിയതും അവൻ വേഗം മുകളിലേക്കോടി ഫ്രഷായി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു...

അവളോടുള്ള പ്രണയം തന്നെ ഒരു കാമുകൻ ആക്കുകയാണോ എന്നവന് തന്നെ തോന്നി..

വാതിൽ തുറന്ന് അകത്തുകയറി കുറ്റിയിട്ടു..

കട്ടിലിൽ കിടക്കുന്നവളെ ഒന്ന് നോക്കി..

പിന്നെ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡ്‌ ലാമ്പ് ഓൺ ആക്കി..

തലയിണയിൽ വെച്ചിരിക്കുന്ന കാലിൽ ഒന്ന് തടവി..

പെണ്ണ് മലർന്നു കിടന്ന് കൈ താടിയുടെ അടിയിലേക്ക് വെച്ചാണ് കിടക്കുന്നത്.. കിടത്തം കണ്ടാൽ ഒരു കൊച്ചു കുഞ്ഞിനെ പോലെയേ തോന്നു..

താടിക്കടിയിൽ നിന്നും കൈ എടുത്തുമാറ്റി അവളുടെ വയറിലേക്ക് വെച്ചു....

എന്നിട്ട് പതിയെ അവളുടെ അരികിലേക്ക് ചെരിഞ്ഞു കിടന്നു.

മുഖത്തേക്ക് വീണു കിടക്കുന്ന മുടിയെല്ലാം ചെവിയിടുക്കിലേക്ക് വെച്ചു... എന്നിട്ട് പതിയെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു...

അത്രയും നേർമയിൽ..അധരങ്ങളുടെ തണുപ്പ് നെറ്റിയിൽ അരിഞ്ഞതും അവളൊന്ന് ചിണുങ്ങി കൊണ്ട് അവന്റെ ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടന്നു കഴുത്തിടുക്കിലേക്ക് മുഖം അമർത്തി....

പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ അവനൊന്ന് പതറി.. ശരീരത്തിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞത് പോലെ..

കുറച്ച്നേരം അവനങ്ങനെ നിശ്ചലനായി കിടന്നു...

പിന്നെ അവളെ ഒരു കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു..

അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയവനും എപ്പോഴോ ഉറക്കത്തിലേക്ക് വീണിരുന്നു..

***

മരുന്നിന്റെ ഡോസ് തീർന്നതും വേദന കൊണ്ടവൾ മുഖം ചുളിച്ചു കണ്ണുകൾ തുറന്നു... എണീക്കാൻ വേണ്ടി നോക്കുമ്പോഴാണ് താൻ ആരുടെയോ കൈക്കുള്ളിലാണെന്ന് അവൾക്ക് മനസ്സിലായത്...

ബെഡ്‌ ലാമ്പിന്റെ വെളിച്ചത്തിൽ അവൾ കണ്ടു തന്നെ നെഞ്ചിലേക്ക് അടക്കി പിടിച്ചു കിടക്കുന്ന ഹരിയുടെ മുഖം..

അവളുടെ ചുണ്ടിലും അറിയാതൊരു പുഞ്ചിരി വിടർന്നു..

പെട്ടന്നാണ് ഇന്നലെ അവൻ മൈന്റ് ചെയ്യാതെ ഇരുന്നത് ഓർമ വന്നത്..

വേദനയൊന്നും കാര്യമാക്കാതെ രണ്ട് കൈകൊണ്ടും നെഞ്ചിനിട്ടൊരു കുത്തു വെച്ച് കൊടുത്തു..

"ആഹ് "

വേദന കൊണ്ടവൻ ഉറക്കത്തിൽ നിന്നും ഞെട്ടി.... കുത്തുകൊണ്ട ഭാഗത്തു തടവി കൊണ്ട് തന്നെ കണ്ണ് തുറന്നു..

അപ്പോൾ കാണുന്നത് തന്നെ ദേഷ്യത്തോടെ നോക്കുന്ന പ്രിയയെയാണ്..

"എന്തോന്നടി നീ ഈ പാതിരാത്രിക്ക് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ.. "

അതിനവൾ കടുപ്പിച്ചൊന്ന് നോക്കി അവന്റെ മീശയിൽ പിടിച്ചു വലിച്ചു..

"ഔച്... "

അവനവിടമൊന്ന് തടവി..

അവനെ ശ്രദ്ധിക്കാതെയവൾ തിരിഞ്ഞു കിടന്നു കണ്ണുകൾ അടച്ചു....

"ആഹാ.. എന്നെ വേദനിപ്പിച്ചിട്ട് കിടന്നുറങ്ങുന്നോ... "


അവൻ അവളെ പിന്നിലൂടെ ഇറുക്കെ കെട്ടിപിടിച്ചു...


"ഹരിയേട്ടാ.. വിട്ടേ.. നിക്ക് ദേഷ്യം വരുന്നുണ്ടേ... "

അവന്റെ കൈ തട്ടിമാറ്റാൻ നോക്കിയവൾ 

"വന്നോട്ടെ.. "

അവൻ ഒന്നൂടെ മുറുകെ പിടിച്ചു.. അവൾ കുതറികൊണ്ടിരുന്നു..


"എന്റെ പ്രിയ കുട്ടി സ്‌ട്രെയിൻ എടുത്ത് കാലിന്റെ വേദന കൂട്ടണ്ട.. "

അവളുടെ കാതിനരികിൽ അവൻ പറഞ്ഞു..

അവളൊന്ന് പുളഞ്ഞു..ഒന്നൂടെ ചുരുണ്ട് കൂടി..

അവനവളുടെ കെട്ടിവെച്ച മുടി അഴിച്ചിട്ടു... വയറിലൂടെ ചുറ്റിപിടിച്ചു മുടിയിലേക്ക് മുഖം പൂഴ്ത്തി..

അവളുടെ കൈ ബെഡ്ഷീറ്റിൽ മുറുകി..

പൊടുന്നനെയവളെ തിരിച്ചു കിടത്തി..

അപ്പോഴാണ് അവളുടെ കലങ്ങി ചുവന്ന കണ്ണുകൾ കണ്ടത്..

ഒരു നിമിഷത്തേക്ക് താൻ ചെയ്തത് തെറ്റായി പോയോ എന്നവന് തോന്നി..

"എന്താടാ.. എന്തുപറ്റി.. "

മുഖത്തെ പരിഭ്രമം മറച്ചു കൊണ്ടവൻ ചോദിച്ചു..

"വേദനയെടുക്കുന്നു... "

കണ്ണുകൾ നിറച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..

"അയ്യേ അത്രേയുള്ളോ.. ഞാൻ കരുതി.. "

അവൻ പാതിയിൽ നിർത്തി..

"എന്ത് കരുതി..."

വേദനക്കിടയിലും അവൾ ചോദിച്ചു..

"ഒന്നുമില്ല.. നീയിവിടിരിക്ക് ഞാനിപ്പൊ വരാം.. "

അവനവളെ കട്ടിലിലേക്ക് ചാരിയിരുത്തി..
അനുസരണയുള്ള കുട്ടിയേ പോലവൾ ഇരുന്നു..

അവൻ വേഗം തന്നെ റൂം തുറന്ന് പുറത്ത് പോയി..

കയ്യിൽ ഒരു പാത്രത്തിൽ ചൂടുവെള്ളവും ഒരു തോർത്തും എടുത്തിട്ട് വന്നു..

കയ്യിലുള്ള പാത്രം ടേബിളിലേക്ക് വെച്ച് ഒരു കസേര വലിച്ചവൻ അവളുടെ അടുത്തേക്കിരുന്നു..


അവളുടെ കാലെടുത്തു അവന്റെ തുടയിലേക്ക് വെച്ചു..

കാലിലെ കെട്ടഴിച്ചു..

നീര് വന്ന ഭാഗത്ത്‌ മെല്ലെയൊന്ന് തലോടി....

ശേഷം തോർത്ത്‌ ചൂട് വെള്ളത്തിൽ മുക്കി ഒന്ന് കുടഞ്ഞു കാലിലേക്ക് വെച്ചു..

അവന്റെ ഓരോ പ്രവർത്തിയും കണ്ണെടുക്കാതെയവൾ നോക്കിയിരുന്നു..

പെട്ടന്ന് ചൂട് കൊണ്ടവൾ കാലൊന്ന് വലിച്ചു..

"അഹ്.. നല്ല ചൂടുണ്ട്.. "

അവനെ നോക്കി കാലിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു..

അതിനവൻ കൂർപ്പിച്ചോന്ന് നോക്കിയപ്പോൾ നല്ല കുട്ടിയായി അവന്റെ തുടയിലേക്ക് തന്നെ കാലെടുത്തു വെച്ചു..

അവൻ വീണ്ടും തോർത്ത്‌ ചൂടുവെള്ളത്തിൽ മുക്കി അവളുടെ കാലിലേക്ക് വെച്ച് കൊണ്ടിരുന്നു..

ഓരോ തവണ വെക്കുമ്പോഴും അവൾ എരി വലിച്ചു കൊണ്ട് കണ്ണുകൾ അടച്ചു പിടിക്കും..

അവളുടെ കാട്ടികൂട്ടൽ കണ്ട് അവന് ചിരി വന്നു.. ഇപ്പോൾ ചിരിച്ചാൽ പണിയാകുമെന്നോർത്ത് അവനാ ചിരി കടിച്ചു പിടിച്ചു..

ചൂടുപിടിക്കൽ കഴിഞ്ഞവൻ പാത്രം നീക്കി വെച്ചു..

അപ്പോഴേക്കും പ്രിയക്ക് വേദനക്ക് ശമനം കിട്ടിയിരുന്നു..

അവളുടെ വെളുത്ത കാലിൽ ചെമ്പൻ രോമങ്ങൾക്കിടയിൽ പട്ടിപിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ കണ്ടവന് തന്റെ അധരങ്ങൾ കൊണ്ടത് ഒപ്പിയെടുക്കാൻ തോന്നി..


അവനവളെയൊന്ന് നോക്കി.. അവളും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

അവൻ തല താഴ്ത്തി അവളുടെ കാലിലേക്ക് ചുണ്ടുകൾ പതിച്ചിച്ചു..

അവന്റെ പെട്ടന്നുള്ള നീക്കത്തിൽ അവളൊന്നേങ്ങി..തലയിണയിൽ കൈ അമർത്തി കണ്ണുകൾ അടച്ചു പിടിച്ചു..

അവന്റെ ചുണ്ടുകൾ അവളുടെ കാലിൽ പറ്റിപിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളെ ഒപ്പിയെടുത്തുകൊണ്ട് ഒഴുകി നടന്നു..

അവന്റെ ചുണ്ടുകളുടെ മൃദുലതയിലും മീശ രോമങ്ങളുടെ ചെറുനോവിലും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.. നെറ്റിയിലും ചെന്നിയിലും വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.. തൊണ്ട കുഴിയിലെ ഉമിനീർ വറ്റി വരണ്ടു..

അവന്റെ അധരങ്ങൾ അവളുടെ കാൽ വിരലുകളിൽ ചുംബിച്ചു കൊണ്ട് തെന്നി മാറി..

ചൂണ്ടുവിരലിൽ കിടക്കുന്ന മിഞ്ചിയിൽ ചേർത്തവനൊന്ന് കടിച്ചതും..

"ഹരിയേട്ടാ.. "

എന്ന് വിളിച്ചുകൊണ്ടവൾ അവന്റെ മുടിയിൽ കൈകൾ കോർത്തു വലിച്ചു അവന്റെ തലയുയർത്തി..

കുസൃതി ചിരിയോടെയവൻ അവളെ നോക്കി..

അവൻ നോക്കിയതും അവളുടെ കണ്ണുകൾ പിടഞ്ഞു..അവനെ നോക്കാൻ കഴിയാതെയവൾ കണ്ണുകൾ താഴ്ത്തി..


അവൻ ശ്രദ്ധയോടെ അവളുടെ കാൽ തന്റെ തുടയിൽ നിന്നെടുത്ത് തലയിണയിലേക്ക് വെച്ചു..

അഴിച്ചു വെച്ച ബന്റഡ്ജ് എടുത്ത് വീണ്ടും ചുറ്റി കൊടുത്തു.. അവളെ കട്ടിലിലേക്ക് കിടക്കാൻ സഹായിച്ചു..


പാത്രമെല്ലാം  അടുക്കളയിൽ തന്നെ കൊണ്ടുവെച്ച് തിരികെ വന്നവൻ ലൈറ്റ് ഓഫ്‌ ചെയ്തു അവളുടെ അരികിലേക്ക് കിടന്നു..

അവളുടെ തലയെടുത്ത് തന്റെ കൈ തണ്ടയിലേക് വെച്ച് മറ്റേ കൈ കൊണ്ട് അവളെ ചേർത്ത് കിടത്തി..


അവളും എതിരൊന്നും പറയാതെ അവനോട് ചേർന്ന് കിടന്നു..


"സോറി.... "

അവൾ നെറ്റിച്ചുളിച്ചു തല ചെരിച്ചവനെ നോക്കി..

"ഇന്ന് ഹോസ്പിറ്റലിൽ വന്നിട്ട് ഞാൻ മൈന്റ് ആക്കാതിരുന്നില്ലേ അതിന്... "

അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു..

അവളൊന്ന് ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തഴുകി..

"അപ്പൊ എന്നോട് പിണങ്ങിയിട്ടൊന്നും ഇല്ലല്ലേ.."

"ഞാനോ എപ്പോ പിണങ്ങി "

പ്രിയ അവനെ കളിപ്പിക്കാനായി അറിയാത്ത ഭാവത്തിൽ ചോദിച്ചു..


"നീ പിണങ്ങിയില്ല അല്ലെ.. എന്നിട്ടാണോടി എന്റെ നെഞ്ചിൻ കൂട് അടിച്ചു തകർത്തത്.. "

അവൻ നെഞ്ചിലൊന്ന് തടവി..

അത് കണ്ടവൾ അവന്റെ നെഞ്ചിലേക്ക് മുഖം വെച്ച് അവിടെ അമർത്തി ചുംബിച്ചു..

"പി.. പ്രിയാ "


അവൻ വിളിച്ചു..

എന്നാൽ അതിന് ശ്രദ്ധ കൊടുക്കാതെയവൾ അവനെ ഒരു കൈകൊണ്ട് ഇറുകെ പുണർന്നു കണ്ണുകൾ അടച്ചു കിടന്നു..


അവളും തയ്യാർ എടുക്കുകയായിരുന്നു അവനെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ...

അതിനാദ്യം അവനോടുള്ള അപരിചിതത്വം മാറണമെന്ന് അവൾക്ക് അറിയാമായിരുന്നു..


അതുകൊണ്ട് തന്നെയാണ് അവൻ ചുംബിച്ചപ്പോഴും കെട്ടിപ്പിടിച്ചപ്പോഴുമെല്ലാം തടയാതിരുന്നത്..

ഹരിയുടെ നിസ്വാർത്ഥമായ സ്നേഹത്തിന്റെ അവകാശി താൻ മാത്രമാണെന്ന് അവൾ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു..

അവനും പിന്നൊന്നും മിണ്ടാതെ അവളെ പുണർന്നു കൊണ്ട് നിദ്രയെ പുൽകാനായി കണ്ണുകൾ അടച്ചു..........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story