പ്രിയമാണവളെ: ഭാഗം 1

priyamanavale

രചന: തെന്നൽ

കാൽ പാദങ്ങൾ പിന്നിലേക്ക് എടുത്ത് വക്കുന്തോറും ആ രൂപം അവളിലേക്ക് കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടിരുന്നു ....... ആ വശ്യമായ ചുവന്ന കണ്ണുകൾ അവളുടെ ശരീരമാകെ ഓടി നടന്നു ....... ആ രൂപം അവളിലേക്ക് അടുക്കുന്നതിനനുസരിച് അവൾ പിന്നോട്ട് പോയി ചുമരിൽ തട്ടി നിന്നു ...... ചുവന്നു തുടുത്ത അവളുടെ വിറയാർന്ന അധരങ്ങളിലേക്ക് അവന്റെ നോട്ടം എത്തി .... അത് കണ്ട് അവന്റെ ചുണ്ടുകളിൽ ഗൂഢമായൊരു ചിരി പടർന്നു ...... "'വാതിൽ തുറക്ക് ........അവളെ ഒന്നും ചെയ്യല്ലേ ...... മോളെ .....ദേവൂ ...... അവളെ ഒന്നും ചെയ്യല്ലേ ....ഈ വാതിൽ ഒന്ന് തുറക്കോ .......""" പുറത്ത് വാതിലിന്റെ കൊട്ടും സ്ത്രീ ശബ്ദവും ആളുകളുടെ ബഹളങ്ങളും എല്ലാം ഉയർന്നു കേട്ടു ..... അവളിലേക്ക് അവൻ കൂടുതൽ അടുക്കുന്തോറും മദ്യത്തിന്റെ ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി ...... അവളിലേക്ക് അമരാൻ ശ്രെമിച്ച അവനെ സർവ ശക്തിയുമെടുത്ത് അവൾ തള്ളി മാറ്റി .....

വാതിലിനടുത്തേക്ക് ഓടാൻ ശ്രെമിച്ച അവളെ അവന്റെ ബലിഷ്ഠമായ കരങ്ങൾ തടഞ്ഞിരുന്നു .......അവളെ പൊക്കിയെടുത്തു അവൻ കട്ടിലിലേക്ക് ഇട്ടു ....... ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അവൻ അഴിക്കാൻ തുടങ്ങി .......ഒരു ഗൂഢ മന്ദഹാസം നിറച്ചു കൊണ്ട് വീണ്ടും അവളിലേക്ക് അമരാൻ ശ്രെമിക്കവേ അവൾ കട്ടിലിൽ നിന്ന് ഇഴഞ്ഞു നീങ്ങി ഭിത്തിയോരം ചേർന്നു ......... """എത്ര വർഷങ്ങൾ ആയി ഞാൻ ആഗ്രഹിച്ചു നടക്കുന്നതാണെന്നോ നിന്നെ ........ഓരോ വട്ടവും നീ എന്റെ കയിൽ നിന്ന് വഴുതി പോകും ...... ഹും .....ഇന്ന് നിന്നെ രക്ഷിക്കാൻ ആരുണ്ടെടീ ........അതോ ....നിന്റെ മറ്റവൻ വരോ ..........."""" അതും പറഞ്ഞവൻ അവന്റെ മുഖം ആ ചുവന്നു തുടുത്ത അധരങ്ങളെ ലക്ഷ്യമാക്കി അവളിലേക് അടുപ്പിക്കാൻ ശ്രെമിക്കവേ അവളവനെ തള്ളി മാറ്റി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു ........അടിയുടെ ആഘാതത്തിൽ അവൻ രണ്ടടി പിന്നോട്ട് പോയി ...

പൊടുന്നനെ അവളുടെ തലയിണയുടെ അടിയിലായി വച്ചിരുന്ന വാക്കത്തി അവൾ പുറത്തെടുത്തു തന്റെ കയ്യിലായി പിടിച്ച് കൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റ് നിന്നു .....അവളുടെ കൈ പത്തി പതിഞ്ഞ തന്റെ ഇടതു കവിൾ പൊത്തിപ്പിടിച്ചുകൊണ്ട് കണ്ണിലെരിഞ്ഞു വന്ന പകയാലെ അവൻ അവളുടെഅടുത്തേക്ക് നടന്നു ......പെട്ടന്ന് അവൾ തന്റെ കയ്യിലിരുന്ന വാക്കത്തി അവന് നേരെ ചൂണ്ടി ....... ""അടുത്തേക്ക് വരരുത് .......കൊല്ലും ഞാൻ .....കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും .......കൊല്ലാനാണെങ്കിലും ചാവാനാണെങ്കിലും ഒട്ടും മടിയില്ല ഈ ദേവൂന് . .....""" കത്തി അവന് നേരെ നീട്ടി കൊണ്ട് അവളത് പറയുമ്പോൾ അവളുടെ സ്വരം ഉറച്ചതായിരുന്നു ......അവളുടെ കയ്യിലെ കത്തിയും കണ്ണിലെരിഞ്ഞൊടുങ്ങുന്ന പകയും കണ്ട് അവൻ ഒരു നിമിഷം അമ്പരന്നു നിന്നു ......താൻ നേരത്തെ കണ്ട ദേവു അല്ല ഇവൾ .....കണ്ണുകളിലെ ഭയത്തിനു പകരം പെണ്ണിന്റെ മാനത്തെ ഏത് വിതെനെയും സംരക്ഷിക്കുന്ന രൗദ്ര ഭാവം ...... """ ഹും ....നീ എന്താ വിചാരിച്ചേ ......എന്നെ ഏത് വിതെനെയും കീഴ്പ്പെടുത്താമെന്നോ ...നടക്കില്ല ...നിന്നെ പോലുള്ള ചെറ്റകൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് ......ചാകുന്നതാ ...... """

അതും പറഞ്ഞവൾ അവന് നേരെ കത്തി ഓങ്ങിയപ്പോൾ അവൻ പെട്ടെന്ന് മാറി കളഞ്ഞു .....കണ്ണിലെരിഞ്ഞൊടുങ്ങുന്ന പകയുമായി കത്തിയും നീട്ടിപ്പിടിച്ചവൾ അവനടുത്തേക്കായി നടന്നു ...... "'' മോളെ ദേവൂ .....കതക് തുറക്ക് ......... അവളെ ഒന്നും ചെയ്യല്ലേ .....ആരെങ്കിലും ഈ വാതിൽ ഒന്ന് ചവിട്ടി തുറക്കോ ......എന്റെ മോളെ ...... ദേവൂ .......""" കതകിൽ ശക്തമായി അടിച്ചു കൊണ്ട് പുറത്ത് നിക്കുന്നവൾ പറയുന്നുണ്ടായിരുന്നു ..... .ഒരു നിമിഷം അവൾ നിശബ്ദയായി ആ ശബ്ദത്തെ കാതുകളിലേക്ക് ആവാഹിച്ചു ആ ശബ്ദം അവളുടെ കാതുകളിൽ തുളച്ചു കയറി ........ കണ്ണുകൾ നിറഞ്ഞൊഴുകി ......കൈകൾ വിറക്കുന്നുണ്ടായിരുന്നു ...... """ചേച്ചി .......""അവളുടെ അധരങ്ങൾ പതിയെ മൊഴിഞ്ഞു ..... ചേച്ചി ........ഉറക്കെ വിളിച്ചു കൊണ്ട് പുറത്തേക്ക് പോകാനായി തുടങ്ങിയ അവളെ അവൻ അവളുടെ മുടിയിൽ കുത്തി പിടിച്ച് ഭിത്തിയിൽ ഇടിച്ചു ...... ""ആഹ് .....""വേദന കൊണ്ടവൾ ഉറക്കെ വിളിച്ചു ......കൈയ്യിലിരുന്ന കത്തി ഊർന്ന് തറയിലേക്ക് പോകുന്നതവൾ അറിഞ്ഞു .......

നെറ്റിയിൽ നിന്നെന്തോ ദ്രാവകം ഉരുകി ഒലിച്ചു കവിളിലേക്കെത്തി......കണ്ണുകൾ പതിയെ അടഞ്ഞു .....അടുത്തുണ്ടായിരുന്നതെല്ലാം അവ്യക്തമായി തോന്നി .......തന്നെ ബെഡിലേക്കെറിഞ്ഞ് തന്നിലേക്ക് ലയിക്കാനായി വരുന്ന ആ രൂപത്തെ പാതി അടഞ്ഞ കണ്ണുകളാലും അവൾ കാണുന്നുണ്ടായിരുന്നു ........ ശരീരത്തിന് താങ്ങാനാകാത്ത ഭാരം ......ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങും പോലെ ........അവന്റെ ബലിഷ്ഠമായ കരങ്ങൾ അവളുടെ ശരീരമാകെ പരതി നടക്കുന്നുണ്ടായിരുന്നു ....... """" ദേവൂ .......മോളെ ........അവളെ ഒന്നും ചെയ്യല്ലേ .......എന്റെ കുഞ്ഞ് ........മോളെ ......."" വാതിലിനപ്പുറമായി ഒരു സ്ത്രീ രൂപം അവളെ വിളിച്ച് കരയുന്നുണ്ടായിരുന്നു ........അവൾ നിലത്തേക്കൂർന്നിരുന്നു .........ആ രൂപത്തിന് തന്റെ ചേച്ചിയുടെ മുഖഛായ ആയിരുന്നു ......... """ദേവൂ ............""" ആ സ്വരം അവളുടെ ചെവിയിലൂടെ ആ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ...... ആ മുഖം അവളുടെ മനസിലേക്ക് ഓടിയെത്തിയതും സർവ ശക്തിയുമെടുത്തവൾ കണ്ണുകൾ വലിച്ചു തുറന്നു ..... തന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവനെ ശക്തമായി അവൾ തള്ളി മാറ്റി നിലത്ത് കിടന്നിരുന്ന കത്തി എടുത്തവൾ അവനെ ആഞ്ഞു കുത്തി ........

അവളുടെ ഉള്ളിലെ കെട്ടടങ്ങുന്ന വരെ വീണ്ടും വീണ്ടും അവനെ ആഞ്ഞു കുത്തികൊണ്ടിരുന്നു ......... അവന്റെ ദേഹത്തെ ചോര അവളിലേക് ചീറ്റി തെറിച്ചു .......അവളുടെ മുഖവും വസ്ത്രവുമെല്ലാം അവന്റെ ചോര പാടുകൾ ........ "ചേച്ചി ................"" അലറി വിളിച്ച് കൊണ്ട് ചാടി പിടഞ്ഞവൾ എഴുന്നേറ്റു ....... കയ്യിലും വസ്ത്രത്തിലുമെല്ലാം എല്ലാം കൈകൾ കൊണ്ട് അവൾ പരതി നോക്കി .......ആ ശരീരത്തിലെങ്ങും വിയർപ്പു തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു .......കണ്ണുകളിൽ ഭയം മാത്രം .......... """ദേവൂ .........എന്താ മോളെ .....നീ ഇന്നും സ്വപ്നം കണ്ടോ ......... """ അവളുടെ അലറി വിളി കേട്ട് ചേച്ചി അവളുടെ അടുത്തേക്കായി വന്നിരുന്നു ....... """ എന്താ എന്റെ ദേവൂന് പറ്റിയെ .......ഏഹ് ......ഇപ്പൊ ഇതൊരു പതിവാണല്ലോ .......ഈ സ്വപ്നം കണ്ട് ഇങ്ങനെ നില വിളിക്കുന്നത് ......""' """അറിയില്ലേച്ചി ........ഈ ഇടക്ക് ആയിട്ട് എന്നും ഈ സ്വപ്നം തന്നെയാ കാണുന്നെ ......എനിക്ക് എന്തോ പേടി ആവുന്നേച്ചി .........കാലത്ത് കാണുന്ന സ്വപ്നം ഫലിക്കും എന്നല്ലേ ......"" """എന്റെ ദേവൂ .......അത് കാലത്തല്ലേ ......നീ ആ ക്ലോക്കിലേക്ക് നോക്കിക്കേ ....സമയം ഏഴു മണി കഴിഞ്ഞു .......എണീറ്റെ .....പോയി പല്ല് തേച് മേല് കഴുകിയിട്ടു വായോ ......... ഇന്നല്ലേ ജയൻ പറഞ്ഞടുത്ത് ജോലിക്ക് കേറേണ്ട ദിവസം .........ചെല്ല് എന്റെ പൊന്ന് മോള് അതും ഇതും ആലോചിക്കാതെ പോയി റെഡി ആകാൻ നോക്ക് ......അപ്പോഴേക്കും ഞാൻ കഴിക്കാൻ ആഹാരം എടുത്ത് വക്കാം .........""

എണീറ്റു പോകാൻ ആയി നിന്ന പാറുവിന്റെ കരങ്ങളിൽ അവൾ പിടുത്തമിട്ടു ........ ""ചേച്ചി ......അയാൾ വന്നോ ........"" ഒരു ഭയത്തോടെ അവൾ അത് ചോദിക്കുമ്പോൾ പാറു അവളെ കൂടുതൽ ചേർത്തു പിടിച്ചു ....... """ ഇല്ല .......ഇന്നിനി വരുമെന്ന് തോന്നണില്ല .....ഇന്ന് അല്ലെ ശമ്പളം കിട്ടുന്ന ദിവസം .... ഇനി അത് മുഴുവൻ അടിച്ച് തീർത്തിട്ട് നോക്കിയാൽ മതി ......"" """ചേച്ചി .......ഞാൻ ജോലിക്ക് പോകുന്നിടത്തും അയാൾ വന്ന് പ്രശ്നമുണ്ടാക്കിയാലോ ......."" ""മോള് പേടിക്കണ്ട .....അയാൾ ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല .......ഒന്നും പറയണ്ടാന്നു ഞാൻ ജയനോട് പറഞ്ഞിട്ടുണ്ട് ........ . മറ്റൊന്നും നീ ഇപ്പൊ ചിന്തിക്കണ്ട .. പോയി കുളിച്ചിട്ടു വാ ......."" ""അമ്മു എണീറ്റില്ലെയേച്ചി ......."" ""ഇല്ല ....അവൾ ഉറക്കം എണീക്കുമ്പോ ഇനി ഒരു നേരം ആകും .......ഇന്നലെ കളിച്ചു ചിരിച്ച് എപ്പോഴാ ഉറങ്ങിയേ രണ്ടും കൂടി ........... "" അവൾക്കുള്ള മറുപടിയും കൊടുത്ത്‌ പാറു അടുക്കളയിലേക് പോയി ...... അവളുടെ മിഴികൾ ഭിത്തിയിലായി തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് ചലിപ്പിച്ചു .......അവൾ അവിടുന്ന് എണീറ്റ്‌ ആ ഫോട്ടോക്ക് മുന്നിലായി ചെന്ന് നിന്നു ...... 'അറിയണുണ്ടോ വല്ലതും ......... ഈ ദേവു അനുഭവിക്കണ വേദനകൾ .......പോകുമ്പോ ഈ ദേവൂനെ കൂടി കൊണ്ടോകാരുന്നില്ലേ .....പേടിയാ ഈ ഭൂമിയിൽ ജീവിക്കാൻ .......... ' എന്ത് പറഞ്ഞാലും രണ്ടാൾക്കും ഇങ്ങനെ ചിരിച്ച് കൊണ്ട് ഇരുന്നാൽ മതിയല്ലോ .......... ""ഫോട്ടോയിലേക്ക് നോക്കി അവരോടായി അത് പറയുമ്പോൾ രണ്ട് നീർ മണി മുത്തുകൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി താഴേക്ക് പതിച്ചിരുന്നു ......... 🦋🦋🦋🦋🦋

"""വേണ്ടേച്ചി .....മതി വയറു നിറഞ്ഞു ......ഇനിയും കഴിച്ചാൽ ചിലപ്പോ എന്റെ വയറു പൊട്ടി പോകും .......""" ദേവുവിന്റെ പാത്രത്തിലേക്ക് ഭക്ഷണം പകർന്നു കൊടുക്കുകയായിരുന്നു പാറു ........ ""ഇച്ചിരി കൂടെ കഴിക്കു പെണ്ണെ ....... ഇച്ചിരി കഴിച്ചു എന്ന് വച്ച് വയറൊന്നും പൊട്ടി പോവൂലാ ......""അവൾ പറഞ്ഞു കഴിയുമ്പോഴേക്കും ക്ലോക്കിൽ ഒൻപത് മണിക്കുള്ള മണി മുഴങ്ങിയിരുന്നു ......... "" ഇയ്യോ എപ്പോഴാ ഇത്രേം സമയം ആയെ .......ഇനിയും ഞാൻ നിന്നാൽ ലേറ്റ് ആവും ചേച്ചി ......ജോയിൻ ചെയ്യുന്ന ആദ്യ ദിവസം തന്നെ ലേറ്റ് ആയാലേ അവർക്ക് നമ്മളോടുള്ള ഇമ്പ്രെഷൻ മൊത്തം പോവും .........കേട്ടിട്ടില്ലേ first impression is the best impression ....... അതും പറഞ്ഞു കൊണ്ട് പാറുവിനു ഒരു ഉമ്മയും കൊടുത്ത്‌ മേശ മേൽ വച്ചിരുന്ന ബാഗുമായി അവൾ ആ ഇടുങ്ങിയ വഴിയിലൂടെ ഓടി .......... "" പതിയെ പോടീ പെണ്ണേ .........."" അവളെ നോക്കി പാറു വിളിച്ച് പറയുന്നുണ്ടായിരുന്നു .......അത് കേട്ടെന്ന വണ്ണം ഓടുന്നതിനിടക്കും അവൾ കൈ പൊക്കി കാണിച്ചിരുന്നു ..........

ആ ഇടുങ്ങിയ വഴി അവസാനിച് റോഡ് എത്തുന്ന വരേയ്ക്കും അവൾ ഓടി ........ നടുവിന് കയ്യും കൊടുത്ത്‌ അവൾ ശ്വാസം ആഞ്ഞു വലിച്ചു വിട്ടു ...... രണ്ട് മിനിറ്റ് അവൾ അങ്ങനെ നിന്നു ...... ഒന്ന് തൊട്ടാൽ കീറി വീഴുന്ന കറുത്ത ലെതറുള്ള വാച്ചിലേക്കു അവൾ കണ്ണ് പായിച്ചു ...... ബസ് പോയിട്ടുണ്ടാവില്ല .....ഇനിയും പത്തു മിനിറ്റ് കൂടി ഉണ്ട് ......സ്വയം പറഞ്ഞു കൊണ്ട് ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ടവൾ മുന്നിൽ കാണുന്ന ബസ് സ്റ്റോപ്പ്‌ ലക്ഷ്യം വച്ചു നടന്നു ....... റോഡിന്റെ ഇരു വശത്തും മഴ വെള്ളം കെട്ടി കിടക്കുന്നു .......... ഇന്നലത്തെ പേമാരിയുടെ അവശേഷിപ്പുകൾ ........ അത് വഴി നടക്കാൻ പ്രയാസം ആയതു കൊണ്ട് തന്നെ റോഡിലേക്ക് കയറി അതിന്റെ സൈഡോരം നടന്നു ....... വലിയ മുഴക്കത്തോടെയുള്ള ഹോൺ അടി കേട്ട് തിരിഞ്ഞു നോക്കാനായി വന്നതും എന്തോ തട്ടി ഞാൻ നിലത്തു റോഡിലേക്ക് വീണിരുന്നു .........ആ വീഴ്ചയിൽ കൈ മുട്ടിന്റെ തൊലി അല്പം പോയി ചോര പൊടിഞ്ഞു കൊണ്ടിരുന്നു ....... പതിയെ അവിടുന്ന് എണീറ്റ് നിന്നതും എന്റെ തൊട്ടടുത്തായി നിർത്തി ഇട്ടിരിക്കുന്ന വൈറ്റ് ഓടി കാറിലേക്ക് എന്റെ നോട്ടം പതിഞ്ഞു ...... നിലത്തേക്ക് തെറിച്ചു വീഴാൻ കാരണം അപ്പോഴാണ് മനസിലായത് ........

കാറിന്റെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ എന്റെ നേർക്കായി വന്ന് നിന്നു .... ഇഞ്ച് ചെയ്ത ഡ്രെസ്സും മുഖത്തൊരു കൂളിംഗ് ഗ്ലാസും ഫിറ്റ്‌ ചെയ്തു വായിൽ ച്യൂയിങ്ഗവും നുണഞ്ഞു കൊണ്ട് അവൻ ഒരു കൂസലുമില്ലാതെ എന്റെ മുന്നിൽ നിൽക്കുന്നത് കണ്ടിട്ട് ചെവികുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കാനാണ് തോന്നിയത് ...... മനുഷ്യനെ കൊല്ലാൻ നോക്കിയിട്ട് ഒരു കൂസലുമില്ലാതെ നിക്കുന്നത് കണ്ടില്ലേ ......മനസ്സിൽ തികട്ടി വന്ന ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നവനെ ഒന്ന് രൂക്ഷമായി നോക്കി ....... അയാൾ കൂളിംഗ് ഗ്ലാസ്‌ ഊരി എന്നെ അടിമുടി ഒന്ന് നോക്കി ....... പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു രണ്ടായിരത്തിന്റെ നോട്ടെടുത്തു അയാൾ എനിക്ക് നേരെ നീട്ടി ....... ഞാൻ ചോദ്യ രൂപേണ അയാളെ നോക്കി ...... ""ചാകാനായിട്ട് ഇറങ്ങിക്കോളും ഓരോന്ന്....... രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താനായിട്ട് ........നിനക്ക് എന്റെ വണ്ടി മാത്രേ കിട്ടിയോളടീ ചാകാൻ ആയിട്ട് ........"" അയാളെ വായിൽ നിന്നും കേട്ട വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു നിന്ന് പോയി .......

കണ്ടാൽ ഒരു മാന്യൻ .....എന്നിട്ട് വായിൽ നിന്ന് വരുന്നതോ .......തനി മൊശകോടൻ ....... """ചാകാനാണെകിൽ ഞാൻ ഏതെങ്കിലും നല്ല വണ്ടി നോക്കിയെ ചാടുള്ളായിരുന്നു ........ തനിക്ക് കണ്ണ് കണ്ടൂടെടോ ......തന്റെ കണ്ണ് ആകാശത്തായിരുന്നോ ...... വണ്ടി ഓടിക്കുമ്പോൾ റോഡിൽ നോക്കി ഓടിക്കണം .........അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും ........"" ഞാനും വിട്ട് കൊടുത്തില്ല """എടീ ....... എന്റെ വണ്ടിക്ക് വട്ടം വെച്ചിട്ട് എന്നോട് തർക്കുത്തരം പറയുന്നോ ............ ഏത് ഊളൻപാറയിൽ നിന്ന് കെട്ടിയെടുത്തതാടീ നിന്നെ .......""" അയാളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി ........ """ദേ എടീ പോടീന്നൊക്കെ വിളിച്ചാലുണ്ടല്ലോ .......മരിയാദിക്ക് സംസാരിക്കാഡോ ....... """ അയാൾ എന്നെ ഒരു പുച്ഛത്തോടെ നോട്ടമെറിഞ്ഞു കൊണ്ട് അയാളുടെ കയ്യിൽ കെട്ടിയിട്ടുള്ള വിലപിടിപ്പുള്ള വാച്ചിലേക്ക് നോട്ടം തെറ്റിച്ചു ....അപ്പൊഴേക്കും അയാളുടെ ഫോൺ നിർത്താതെ ബെല്ലടിച്ചുകൊണ്ടിരുന്നു ..........അയാളുടെ കയ്യിലുള്ള ആ രണ്ടായിരത്തിന്റെ നോട്ട് എന്റെ കൈ പിടിച്ചു കയ്യിലെക്ക് വച്ച് തന്നിട്ട് കാറും എടുത്ത് മിന്നൽ വേഗത്തിൽ അവിടുന്നു പോയി .......... അയാൾ കൈയിലേക്ക് വച്ച് തന്ന ആ നോട്ടിലെക്കും അയാൾ പോയ വഴിയിലെക്കും ഞാൻ മാറി മാറി നോക്കി.........

എന്തിനേറെ പറയുന്നു ബസ് പോയത് പോലും ഞാൻ അറിഞ്ഞില്ല ......... ബസ് സ്റ്റോപ്പിലെക്ക് നടന്ന് ചെന്ന് അവിടെ ഉള്ള ഇരിപ്പിടത്തിൽ സ്ഥാനം ഉറപ്പിച്ചു .........കൈ ഒന്ന് പൊക്കി കൈ മുട്ടിലെക്ക് കണ്ണോടിച്ചു ...... തൊലി പോയ ഭാഗത്തു നിന്നുതിർന്നു വന്ന ചോര കട്ട പിടിച്ചിരിക്കുന്നു ...... പോരാത്തതിന് നല്ല വേദനയും ........ ഒത്തിരി നേരം നിന്നിട്ടാണ് ഒരു ബസ് വന്നത് തന്നെ ........അതിലാണേൽ ഒരു സൂചി കുത്താൻ പോലും ഇടമില്ല ......... ഇനിയും നിന്നാൽ ലേറ്റ് ആകുമെന്ന് ഉള്ളത് കൊണ്ട് തിരക്കാണെലും അതിൽ വലിഞ്ഞു കേറി ........ ഞെങ്ങി ഞെരുങ്ങി അവിടെ എത്തിയപ്പോഴേക്കും ഒരു നേരമായി ....... ബസിൽ നിന്നറങ്ങി കയ്യിലെ വാച്ചിലേക്ക് നോട്ടം തെറ്റിച്ചു കൊണ്ട് ഓഫീസ് ലക്ഷ്യമാക്കി ഓടി ........ ഗേറ്റിനടുത്തായി നിൽക്കുന്ന കാവൽക്കാരൻ എന്നെ തന്നെ നോട്ടം എറിഞ്ഞിട്ടും അതൊന്നും മൈൻഡ് ആക്കാതെ ഞാൻ അകത്തേക്ക് ഓടി .........

അകത്തേക് കയറിയപ്പോളും അവിടെയുള്ള എല്ലാവരുടെയും ദൃഷ്ടിയും എന്റെ മേൽ തന്നെയായിരുന്നു .......ശരീരത്തിൽ ഒട്ടി കിടക്കുന്ന ഇറുകി പിടിച്ച ഉടുപ്പും പാന്റും ഇട്ടവർ , മുടിയെല്ലാം എണ്ണ തേച് ഒതുക്കി കെട്ടി ഒരു നരച്ച ചുരിദാറും ഇട്ടു മുന്നിൽ നിൽക്കുന്ന എന്നെ തന്നെ നോക്കി നിന്നു........ ""അതേയ് ......മാനേജർ സാറിന്റെ മുറി ഏതാ ........."" എന്റെ അടുത്തായി കമ്പ്യൂട്ടറിൽ എന്തൊക്കെയോ തോണ്ടി കൊണ്ടിരുന്ന ഒരു പെൺ കുട്ടിയോടായി ഞാൻ ചോദിച്ചു ... ...അവൾ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് വീണ്ടും അവളുടെ ജോലി തുടർന്നു ...... എല്ലാവരുടെയും മുഖത്തു ഒരു പുച്ഛ ഭാവം ....... അവർക്ക് ഒരു നേരിയ പുഞ്ചിരി കൊടുത്തു കൊണ്ട് നീലയിൽ വെള്ള നിറത്തിലായി മാനേജർ എന്നെഴുതി വച്ചിരിക്കുന്ന ആ ബോർഡ് കണ്ട ഭാഗത്തേക്ക്‌ ഞാൻ നടന്നു ........ ഉള്ളിലെവിടെയോ ഒരു ഭയം അണ പൊട്ടുന്നത് ഞാൻ അറിഞ്ഞു .........

ആ ഭയത്തെ മറച്ചു പിടിച്ചു ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് ഞാൻ ആ ഡോറിൽ ഒന്ന് ചെറുതായി കൊട്ടി ......... ""യെസ് കമിംഗ് ......."" അകത്തു നിന്നൊരു ഗാംഭീര്യമായ ശബ്ദം പുറത്തേക്ക് വന്നു ......... അയാളുടെ വാക്കുകൾ കേട്ട് കൊണ്ട് ഞാൻ ആ വാതിൽ തുറന്ന് അകത്തേക്ക് കയറി .......... കുനിഞ്ഞിരുന്നു കൊണ്ട് മേശ മേലുള്ള ഫയലിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട് ......... മുഖത്തിന്റെ ആ പകുതി ഭാഗം കണ്ട് ഒരു പരിചിതനെ പോലെ എനിക്ക് തോന്നി ..... ""എസ്ക്യൂസ്‌ മി സർ ....."" എന്റെ സ്വരം കേട്ട് അയാൾ ആ ഫയലിൽ നിന്നും കണ്ണെടുത് എന്നിലേക്ക് നോട്ടം പതിപ്പിച്ചു .......... ആ കസേരയിലിരിക്കുന്ന ആളിനെ കണ്ട് എന്റെ രണ്ടു കണ്ണുകളും പുറത്തേക്കുന്തി വന്നു ..........കാലുകൾ നിലത്തുറക്കത്തെ പോലെ ........ഈ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ആശിച്ചു പോയി .............. 🍁 തുടരും

Share this story