പ്രിയമാണവളെ: ഭാഗം 10

priyamanavale

രചന: തെന്നൽ

അവിടുന്ന് ഇറങ്ങുമ്പോൾ മനസാകെ കലുഷിതമായിരുന്നു .....ഇനി എന്തെന്നറിയില്ല .....പക്ഷെ ഒന്നുറപ്പിച്ചു ഇനി അങ്ങോട്ടേക്ക് ഇല്ലെന്ന് ...... എല്ലാവരുടെ മുന്നിലും ഇന്ന് താനൊരു കള്ളിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു ..... ഓർക്കുന്തോറും അവൾക്ക് സങ്കടം സഹിക്കാനായില്ല ...... ഉള്ളിലെ സങ്കടം കടിച്ചമർത്താൻ അവൾ നന്നേ പാടുപെട്ടു ..... ആ ഇടുങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോഴും അവളുടെ മനസ് ചിന്തകളാൽ മൂടപ്പെട്ടിരുന്നു ..... കണ്ണുകൾ നിയന്ത്രണമില്ലാതെ പെയ്തു ...... കണ്ണുനീർ അവളെ കാഴ്ചയെ പൂർണമായും മറച്ചിരുന്നു ..... അടുത്തുള്ള കല്ലിൽ തട്ടി അവൾ നിലത്തേക്ക് മറിഞ്ഞു വീണു കൈ മുട്ട് പൊട്ടി ...ചോര ഒലിക്കാൻ തുടങ്ങിയിരുന്നു ...... പക്ഷെ അതൊന്നും അവൾ അറിഞ്ഞിരുന്നില്ല ...... അതിനേക്കാളേറെ വേദന അവളുടെ ഹൃദയത്തിലായിരുന്നു ..... അവിടുന്ന് എണീറ്റ് വീണ്ടും അവൾ നടക്കാൻ തുടങ്ങി....... എന്നാൽ അവളുടെ മനസ് നൂലില്ലാത്ത പട്ടം പോലെ ദിശയറിയാതെ അലയുകയായിരുന്നു ....... മുറ്റത്തു നിന്ന് അയയിൽ തുണി വിരിക്കുകയായിരുന്ന പാറുവിനെ ആരോ പിന്നിൽ നിന്ന് വലിഞ്ഞു മുറുകി ..

....ഒപ്പം തേങ്ങലടിയും കേൾക്കാമായിരുന്നു ....... പാറു ആ കൈ കൾ വിടുവിച് അവൾക്ക് നേരെ തിരിഞ്ഞു ....... " ദേവു ന്തിനാ ന്റെ കുട്ടി കരയണെ .......ഏഹ് ....എന്ത് പറ്റിയെടി ......" അവളുടെ അവസ്ഥ കണ്ട് പാറു കാര്യം തിരക്കി ..... പാറു അത് ചോദിക്കുമ്പോൾ കൂടുതൽ ഏങ്ങലോടെ അവൾ വീണ്ടും പാറുവിനെ കെട്ടിപ്പിടിച്ചു ........ " ന്താ ടി .....എന്ത് പറ്റി നിനക്ക് ....മനുഷ്യനെ ഇങ്ങനെ ആദി പിടിപ്പിക്കാണ്ട് നീ കാര്യം ന്താച്ചാൽ പറ........." അവൾ വീണ്ടും ദേവുവിനോട് ചോദിച്ചു ........ ദേവു പതിയെ പാറുവിൽ നിന്നും വിട്ട് നിന്നു നടന്ന കാര്യങ്ങളെല്ലാം അവൾ പാറുവിനോടായി പറഞ്ഞു ...... അതെല്ലാം കേട്ടു കൊണ്ട് പാറു ഒന്ന് നെടുവീർപ്പിട്ടു .....അപ്പോഴും ദേവു നിന്ന് കരയായിരിന്നു ........ പാറു അവളെ കൈ പിടിച്ച് പതിയെ അവിടിരുത്തി ..... " നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ഇത് നമുക്ക് വേണ്ടന്ന് ....എന്നിട്ടും നീയല്ലേ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് പറഞ്ഞു വീണ്ടും പോയത് ...അവരൊക്കെ വലിയ ആൾക്കാരാ മോളെ ....

ഈ പാവപ്പെട്ടവരെന്നു പറഞ്ഞാൽ എല്ലാവർക്കും തട്ടി കളിക്കാൻ ഒരു ഉപകരണം മാത്രമാ ....ചോദിക്കാനും പറയാനും ഒന്നും ആരൂല്ലല്ലോ .... നമ്മളോടൊക്കെ ആർക്കും എന്തും ചെയ്യാം ......" "എന്നാലും ന്റെ ചേച്ചി നിക്ക് .....നിക്ക് സഹിക്കണില്ല .....പറ്റണില്ല ചേച്ചി .....നിക്ക് .....എല്ലാവരുടെയും മുന്നിൽ ഇന്ന് ഞാനൊരു കള്ളിയായില്ലേ ...... ... അവരൊക്കെ ആ കണ്ണിലൂടെ ആയിരിക്കില്ലേ ഇനി എന്നെ കാണണേ ..... ഓർക്കുന്തോറും ന്റെ നെഞ്ച് പൊട്ടുവാ ചേച്ചി ......." അവൾ പൊട്ടി കരഞ്ഞു കൊണ്ട് പാറുവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ...... "നീയ് ഇങ്ങനെ കരഞ്ഞാൽ അതൊക്ക ഇല്ലാണ്ടാവോ ..അവരുടെ കണ്ണിൽ നീ കള്ളി അല്ലതാവോ .....നീയ് കരഞ്ഞു കരഞ്ഞു വെറുതെ ഓരോന്ന് വരുത്തി വെക്കേണ്ട ...... ന്റെ കൊച്ചു പോയി ഒന്ന് മേല് കഴുകിട്ടു വാ ...ഒന്ന് കുളിച്ചു കേറുമ്പോൾ ഒരാശ്വാസം കിട്ടും ....ചെല്ല് ....." ദേവു അവളുടെ മുടിയിഴകളിലൂടെ പതിയെ തലോടി അവളെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു ..... " ന്നാലും ....ഇങ്ങനെ ഒക്കെ ചെയ്യാൻ മാത്രം ആർക്കായിരിക്കും എന്നോടിത്രക്ക് ശത്രുത .....

എല്ലാവർക്കും മുന്നിൽ എന്നെ ഒരു കള്ളി ആക്കീട്ടു അവർക്ക് എന്ത് കിട്ടാനാ ...... ഒരു തെറ്റും ചെയ്യാത്ത എന്നോട് .........." ദേവുവിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവൾക്കറിയില്ലായിരുന്നു ....... ദേവുവിന്റെ അവസ്ഥ കണ്ട് അവളുടെ ഉള്ളവും വേദനിച്ചു ....... ..................................... " ഒന്നെണീക്കെന്റെ ദേവു .....വന്നെന്തേലും കഴിക്ക് ....രണ്ടീസായി നേരെ ചൊവ്വേ വല്ലതും കഴിച്ചിട്ട് ..... നിയ് ഇങ്ങനെ തുടങ്ങിയാൽ ന്താ ചെയ്യാ ......" " നിക്ക് ഒന്നും വേണോന്നില്ല ചേച്ചി ......വിശപ്പില്ല ..........." പാറു അവൾക്കരികിലായി ഇരുന്നു .... " ന്റെ കൊച്ചിങ്ങനെ പട്ടിണി കിടന്നാൽ ഈ പ്രശ്നത്തിനൊരു പരിഹാരവോ ........" " ആകില്ലെന്നറിയാം ....പക്ഷെ അതാരാ ചെയ്‌തെന്ന് അറിയാതെ നിക്ക് ഒരു സമാധാനം ഇല്ലേച്ചി ...... കഴിച്ചാലും ഇറങ്ങില്ലെനിക്ക് ....അത്രയ്ക്ക് നോവുണ്ട് ഈ നെഞ്ചിൽ ....... ചേച്ചി വിശ്വസിക്കണുണ്ടോ ഇത് ഞാനാ ചെയ്‌തെന്ന് ......" " നീ എന്തൊക്കെ തെറ്റുകൾ ചെയ്താലും ഇതൊരിക്കലും ചെയ്യില്ലെന്ന് ചേച്ചിക്കറിയാം ...... അന്യന്റെ മുതല് മോഹിക്കരുതെന്നല്ലേ കുഞ്ഞ് നാള് മുതലേ നമ്മടെ അച്ഛൻ നമ്മളെ പഠിപ്പിച്ചത് .....

ആ വാക്കുകൾ നീ ഒരിക്കലും ധിക്കരിക്കില്ലെന്നറിയാം ..... " " പക്ഷെ അത് സർ ന്താ ചേച്ചി വിശ്വസിക്കാത്തത് ...... ഞാൻ എത്ര വട്ടം പറഞ്ഞുന്നവെന്നറിയോ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ....എന്നിട്ടും അതൊന്നും കേൾക്കാതെ എന്നെ വാക്കുകൾ കൊണ്ട് കുത്തി നോവിക്ക അല്ലായിരുന്നോ ...... ന്താ ചേച്ചി നമുക്ക് മാത്രം എന്നും ഇങ്ങനെ കഷ്ടപ്പാടും സങ്കടങ്ങളും ......" " നീ കേട്ടിട്ടില്ലേ .....ദൈവം ഒരുപാട് ഇഷ്ടമുള്ളൊരെയാ ഇങ്ങനെ കഷ്ടപ്പാടും ദുരിതങ്ങളും തന്ന് പരീക്ഷിക്കണെ ...... എല്ലാം മാറും ....... നമുക്കും വരും സന്തോഷം ......." "എപ്പോ ........ ഇനി എന്നാ കഴിയാ ....എല്ലാ പ്രശ്നങ്ങളും മറന്നു നമുക്കൊന്ന് സന്തോഷിക്കാൻ .....ഒന്ന് തീരുമ്പോ അടുത്ത ദുരിതം .....എന്നാ ഇതിനൊരു അവസാനം ഉണ്ടാവാ ...... ആദ്യം നമ്മടെ അച്ഛനെയും അമ്മേം നമ്മളിൽ നിന്നകറ്റിയില്ലേ .....എന്നിട്ടും തീർന്നില്ല ....... കഷ്ടപ്പാടും ദുരിതങ്ങളും സങ്കടങ്ങളും മാത്രമായിരുന്നില്ലേ നമുക്ക് .....നാട്ടുകാർക്ക് മുന്നിൽ അഭിമാനിയായിരുന്ന രുദ്രപ്രതാപിന്റെ മകൾ ഇന്നൊരു കള്ളിയും ആയില്ലേ ...

.നാട്ടുകാർക്ക് പറഞ്ഞു കുറ്റപ്പെടുത്താനും പരിഹസിക്കാനും ഒരു കാരണം കൂടി ആയില്ലേ ചേച്ചി ......... എന്തിന് സർ പോലും പറഞ്ഞിലേ ........" ദേവുവിന്റെ മിഴികൾ നിയന്ത്രണമില്ലാതെ പെയ്തുകൊണ്ടിരുന്നു ...... ദേവുവിന്റെ വാക്കുകൾ കേട്ട് പാറുവിന്റെ നെഞ്ചോന്നു പിടഞ്ഞു ....... അച്ഛനും അമ്മയും ഉണ്ടായിരുന്നെകിൽ ന്റെ ദേവൂന് ഒരിക്കലും ഇങ്ങനെ വേദനിക്കേണ്ടി വരില്ലാരുന്നു .... എല്ലാം ഞാൻ കാരണമാ .....ന്റെ ദേവൂന്റെ സങ്കടങ്ങൾക്ക് ഞാൻ മാത്രമാ കാരണക്കാരി .......ന്തിനാ കൃഷ്ണാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കണെ ... ന്റെ ദേവു ഇങ്ങനെ വേദനിക്കണ കണ്ടിട്ടും നിക്ക് അവളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും പറ്റണില്ലല്ലോ .....ന്ത്‌ പറഞ്ഞാ ന്റെ കുട്ടിയെ ഞാൻ സമാധാനിപ്പിക്കാ .... പാറു മനസ്സിൽ ഓർത്തു ........ 🍁 🍁 🍁 🍁 " അങ്ങനെ നമ്മള് വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നു ....ഇനി ഡേവി അവളുടെ പിറകെ പോകില്ല ......അവന് ഇപ്പൊ മനസിലായി കാണും അവളുടെ തനി സ്വരൂപം " "പക്ഷെ മോളെ അവന് അവളോട്‌ അങ്ങനെ ഒരു താല്പര്യം ഉണ്ടായിരിക്കോ ......

.അവന് അവളോട് അങ്ങനെ ഒന്നും ഇല്ലെങ്കിലോ ......???"" " ഇല്ല മമ്മി ....അവന് അവളോട്‌ എന്തോ ഒന്നുണ്ട് .....അത് പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല ....പക്ഷെ അവളെ കാണുമ്പോൾ ഉള്ള അവന്റെ കണ്ണുകളിലെ ആ തിളക്കം ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് ..... അത് എന്ത് തന്നെയായാലും മുളയിലേ നുള്ളി കളയണതല്ലേ നല്ലത് .......ഇല്ലെങ്കിൽ അവൻ ഇനിയും അവളുടെ പിറകെ പോകും .....പിന്നെ അവളും അത്ര പാവമൊന്നുമല്ല ...... അവൾക്കും അവനോടൊരു ചായ്‌വോക്കെ ഉണ്ട് ...... എന്റെയും ഡേവിടെയും ഇടയിൽ അവളെന്നല്ല ഒരുത്തിയേയും വരാൻ ഞാൻ സമ്മതിക്കില്ല .......ഇവിടെ ഞാൻ ജീവനോടിരിക്കുന്നിടത്തോളം കാലം അതൊരിക്കലും നടക്കില്ല ......നടക്കാൻ ഈ ജുവൽ സമ്മതിക്കില്ല ......." " ആ പണം മാറ്റിയത് നമ്മളാണ് എന്നെങ്ങാനും ഡേവി അറിഞ്ഞാലോ .... അതോർത്തിട്ട് എനിക്ക് നല്ല പേടിഉണ്ട് ...... " " മമ്മി പേടിക്കണ്ട അവൻ ഒരിക്കലും ഒന്നും അറിയാൻ പോകുന്നില്ല ...... അതിനുള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് ..... " "എന്നാലും ...... എന്തോ ഉള്ളിലൊരു പേടി ...

.നിന്റെ ഒപ്പം ഞാനും ഇതിന് കൂട്ടു നിന്നു എന്നെങ്ങാനും അവനറിഞ്ഞാൽ അവനൊരിക്കലും എന്നോട് പൊറുക്കില്ല ......" """""" ജുവൽ ..............""" ജുവെലിന്റെയും അവന്റെ മമ്മിയുടെയും രഹസ്യ സംഭാഷണങ്ങൾക്കിടക്ക് പെട്ടെന്നാണ് അവരുടെ പിന്നിൽ നിന്നും ഒരലർച്ച കേട്ടത് ..... കത്തുന്ന കണ്ണുകളുമായി തങ്ങളിലേക്ക് മിഴികളൂന്നി നില്കുന്ന ഡേവിഡിനെയാണ് അവർ കണ്ടത് ....... അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി ...... അവൻ അവൾക്ക് നേരെ പാഞ്ഞടുത് അവളുടെ കഴുത്തിനു കുത്തി പിടിച്ചു ....... " ചതിക്കായിരുന്നല്ലെടി .നീ ......... ഒന്നും ചെയ്യാത്ത ഒരു പാവം പെണ്ണിനെ കള്ളിയാക്കിയപ്പോൾ നിനക്കെന്ത് കിട്ടിയെടി ......" അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ..... ഒരു തെറ്റും ചെയ്യാതെ തനിക്ക് മുന്നിൽ തല കുനിഞ്ഞു നിൽക്കുന്ന ഒരു പാവം പെണ്ണിനെ ഓർക്കേ അവന്റെ ഉള്ളിലെ ദേഷ്യം ഇരട്ടിച്ചു ..... അവളിലുള്ള അവന്റെ പിടിത്തം കൂടുതൽ മുറുകി വന്നു ......അവൾ ഒരിറ്റ് ശ്വാസത്തിനായി അവന്റെ കൈക്കുള്ളിൽ കിടന്ന് പിടയുന്നുണ്ടായിരുന്നു .........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story