പ്രിയമാണവളെ: ഭാഗം 11

priyamanavale

രചന: തെന്നൽ

" ചതിക്കായിരുന്നല്ലെടി .നീ ......... ഒന്നും ചെയ്യാത്ത ഒരു പാവം പെണ്ണിനെ കള്ളിയാക്കിയപ്പോൾ നിനക്കെന്ത് കിട്ടിയെടി ......" അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ..... ഒരു തെറ്റും ചെയ്യാതെ തനിക്ക് മുന്നിൽ തല കുനിഞ്ഞു നിൽക്കുന്ന ഒരു പാവം പെണ്ണിനെ ഓർക്കേ അവന്റെ ഉള്ളിലെ ദേഷ്യം ഇരട്ടിച്ചു ..... അവളിലുള്ള അവന്റെ പിടിത്തം കൂടുതൽ മുറുകി വന്നു ......അവൾ ഒരിറ്റ് ശ്വാസത്തിനായി അവന്റെ കൈക്കുള്ളിൽ കിടന്ന് പിടയുന്നുണ്ടായിരുന്നു ...... മമ്മി അവനെ പിടിച്ചു മാറ്റാൻ ശ്രെമിചെങ്കിലും അവൻ അവരെ തള്ളി മാറ്റി ..... അവളുടെ കണ്ണുകൾ പുറത്തേക്കുന്തി വന്നു ...... " ഡേവി അവളെ വിട് ....ഒന്നും ചെയ്യല്ലേ ....... അവള് ചത്തു പോകും .....വിടാൻ .......അവളെ വിടാനാ പറഞ്ഞത് ....."" അവർ അവനെ ശക്മായി തള്ളി മാറ്റി .....തള്ളിയതിന്റെ ആഘാതത്തിൽ അവൻ നിലത്തേക്ക് മറിഞ്ഞു വീണു ...... അപ്പോഴേക്കും ജുവൽ ആഞ്ഞു ചുമച്ചു കൊണ്ട് ശ്വാസം ഒന്ന് വലിച്ചു വിട്ട് നിലത്തേക്ക് ഊർന്നിരുന്നു ...... അവൻ കിടന്നിടത്തു നിന്നും എണീറ്റ് അവൾക്ക് നേരെ പാഞ്ഞടുത്തു അവളുടെ മുടിക്ക് കുത്തി പിടിച്ച് അവളെ വലിച്ചെഴുന്നേല്പിച്ചു ....

.. "" എന്നതിനാഡി ഒന്നും അറിയാത്ത ഒരു പാവം പെണ്ണിനെ കള്ളിയാക്കിയത് .....ഏഹ്ഹ്ഹ് ........ എന്നാത്തിനാന്ന് .......അവളുടെ കണ്ണീരു വീഴ്ത്തിയിട്ടു നിനക്ക് എന്നാ കിട്ടിയെടി ....പറയാൻ ......." അവൻ ദേഷ്യം കൊണ്ട് ഒരു ഭ്രാന്തനെ പോലെ അലറി ....... അവൾ അവന്റെ കൈ തട്ടി എറിഞ്ഞുകൊണ്ട് അവനു നേരെ തിരിഞ്ഞു ...... "" നീ ....നീ തന്നെയാ അതിന് കാരണം .....അവളിന്നു കള്ളിയായി എല്ലാവരുടെയും മുന്നിൽ തല താഴ്ത്തി നിൽക്കുന്നെങ്കിൽ അതിന് നീ മാത്രമാ കാരണം ......." ""ഞാനോ ......." "" അതെ നീ തന്നെയാ ....... എനിക്കറിയാം നീ അവളെയാണ് സ്നേഹിക്കുന്നതെന്ന് .... നീ പറഞ്ഞില്ലെങ്കിലും നിന്റെ ഈ കണ്ണുകൾ അതെനിക്ക് കാണിച്ചു തന്നു ...... അത് മാത്രമല്ല പലതും .....ഓഫീസിൽ നടക്കുന്ന പല കാര്യങ്ങളും ഞാൻ അറിയുന്നില്ലെന്നാണോ നീ കരുതിയത് .....നീ അവളോട് കാണിക്കുന്ന ഈ അടുപ്പം കരുതൽ .......

അതൊക്ക നീ എന്നോട് ഇത് വരെ കാണിച്ചിട്ടുണ്ടോ ഡേവി ....... ഞാൻ നിന്റെ പെണ്ണാണ് ... നിന്റെ സ്നേഹം കരുതൽ ....എല്ലാം ഞാനും ആഗ്രഹിക്കുന്നുണ്ട് ......പക്ഷെ നിന്റെ മനസ്സിൽ എവിടെയോ കിടക്കുന്ന ആ തെരുവ് പെണ്ണാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല ...... അത് കൊണ്ടാ ഞാൻ ഇതൊക്ക ചെയ്തു കൂട്ടിയത് ....അതൊരു തെറ്റായി ഞാൻ കാണുന്നുമില്ല ...... "" മുഖമടച്ചൊരു അടിയായിരുന്നു അതിനവന്റെ മറുപടി ....... "" ഇന്ന് വരെ ഈ ഡേവിഡ് ഒരു പെണ്ണിന് നേരെ കയ്യുയർത്തിയിട്ടില്ല ...... പക്ഷെ ഇന്ന് നീ അത് എന്നെ കൊണ്ട് ചെയ്യിച്ചു ....... നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടണമെന്ന് തീരുമാനിച്ചിട്ടുണ്ടെകിൽ അത് മമ്മിയുടെ സന്തോഷം കണ്ടിട്ട് മാത്രമാണ് ......അല്ലാതെ എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടൊന്നുമല്ല ....... നീ നേരത്തെ പറഞ്ഞില്ലേ എവിടെയോ കിടക്കുന്ന ആ തെരുവ് പെണ്ണ് ....

അവൾക്ക് നിന്നെക്കൾ അന്തസുണ്ടടി ......നിന്നെക്കാൾ അഭിമാനം ഉണ്ട് അവൾക്ക് ..... ജീവിതത്തിൽ ഒരു പെണ്ണിനേയും ഈ ഡേവിഡ് സ്നേഹിച്ചിട്ടില്ല .... പക്ഷെ ഇന്ന് ഞാൻ സ്നേഹിക്കുന്നു ...നീ കാരണം എല്ലാവർക്കും മുന്നിലും കള്ളിയാകേണ്ടി വന്ന ഒരു പെണ്ണിനെ .... ഞാൻ കാരണം ഒരുപാട് വേദനിക്കേണ്ടി വന്ന ഒരു പെണ്ണിനെ .....ഞാൻ കാരണം അപമാനഭാരത്താൽ എല്ലാവർക്കും മുന്നിലും തല കുനിക്കേണ്ടി വന്ന ഒരു പെണ്ണിനെ ......നീ പറഞ്ഞത് പോലെ ആ തെരുവ് പെണ്ണിനോട് എനിക്ക് പ്രണയമാണ് ..... പക്ഷെ അവളിന്നൊരു തെരുവ് പെണ്ണല്ല .....ഈ ഡേവിഡ് സാമുവലിന്റെ പെണ്ണാ ......എന്റെ പെണ്ണ് ...... "" "" അതിന് നിന്റെ ഈ മമ്മി ജീവിച്ചിരിക്കുന്നിടത്തോളം കാലം നടക്കില്ല .....എവിടെയോ കിടക്കുന്ന ഒരു പെണ്ണിനെ ഈ കുരിശിങ്കൽ വീടിന്റെ മരുമകളാക്കാൻ ഞാൻ സമ്മതിച്ചിട്ടു വേണ്ടേ ....."" ""അതിന് എനിക്ക് നിങ്ങളുടെ സമ്മതം വേണ്ടെങ്കിലോ ......ഇത് എന്റെ വീടാ ...ഞാൻ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത വീട് .....അവളെ ഇവിടേക്ക് കൊണ്ട് വരുന്നതിൽ എനിക്ക് ആരുടെയും സമ്മതം വേണ്ട ....."

അവന്റെ വാക്കുകൾ കേട്ട് അവരുടെ ഉള്ളൊന്ന് പിടഞ്ഞു ..... ഇത്രയും വർഷം കഷ്ടപ്പെട്ട് വളർത്തിയ തന്റെ മകൻ ഇന്നാദ്യമായി തനിക്കെതിരെ സംസാരിച്ചിരിക്കുന്നു ...... അവരുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ താഴേക്ക് പതിച്ചു ..... ഡേവിഡ് അവർക്ക് നേരെ തിരിഞ്ഞ് അവരുടെ കരങ്ങളിൽ കൂട്ടിപ്പിടിച്ചു ........ "" മമ്മിക്കറിയോ ..... ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചതും വിശ്വസിച്ചതും എല്ലാം എന്റെ മമ്മിയെ ആയിരുന്നു ......എന്നിട്ടും മമ്മിയും ഇവളോടൊപ്പം ചേർന്ന് എന്നെ ചതിക്കല്ലായിരുന്നോ ...... എന്റെ മമ്മി എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ...... ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പെണ്ണിനെ ചതിക്കാൻ എങ്ങനെ എന്റെ മമ്മിക്ക് മനസ് വന്നു ..... മമ്മി ..... വിവാഹത്തെ പറ്റി പറയുമ്പോൾ ഞാൻ എപ്പോഴും എതിർക്കുന്നത് എന്ത് കൊണ്ടന്നറിയോ ..... ഈ നെഞ്ചിലെ സ്നേഹം മമ്മിക്കും എന്റെ കുഞ്ഞനിയനും കൂടാതെ മറ്റൊരാൾക്ക്‌ കൂടി പകുത്തു കൊടുക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് .....അത്രയ്ക്ക് ജീവനായിരുന്നു എനിക്ക് നിങ്ങൾ രണ്ട് പേരും ..... എന്നിട്ടും ........" അവന്റെ സ്വരം ഇടറി .......വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ട കുഴിയിൽ തങ്ങി നിന്നു .....ആ അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു .....

"" മോനെ ......." അവന്റെ കരങ്ങൾ അവർ മുറുക്കെ പിടിച്ചു അതിലേക്ക് നെറ്റി മുട്ടിച്ചു ..... ആ കണ്ണുകളിൽ നിന്നുതിർന്നു വീണ കണ്ണുനീർ അവന്റെ കൈകളിലേക്ക് ഒഴുകി ഇറങ്ങി ...... പൊടുന്നനെ അവൻ ആ കൈ കൾ പിൻവലിച് അവിടുന്ന് എഴുന്നേറ്റു ......... "" ഡേവി ........"" " വിളിക്കരുത് ഇനി എന്നെ അങ്ങനെ ......കേൾക്കണ്ട എനിക്ക് ...... ഇഷ്ടമില്ലാതിരുന്നിട്ടു കൂടി ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചത് മമ്മിയെ ഓർത്തിട്ട് മാത്രമാ .....എന്റെ മമ്മീടെ മുഖത്തെ ഈ പുഞ്ചിരി ഒരിക്കലും മായാതിരിക്കാൻ ......പക്ഷെ .....ഇന്ന് ..... ഒരു വട്ടം പോലും ഒന്ന് ചിന്തിക്കാതെ സത്യം മനസിലാക്കാൻ ശ്രെമിക്കാതെ ഞാൻ അവളെ കള്ളിയായി മുദ്രകുത്തി....... ആ പാവം പെണ്ണിന്റെ മനസ് വേദനിപ്പിച്ചതിൽ കർത്താവ് എന്നോട് പൊറുക്കോ ........"" "മോനെ ഞാൻ ........." അവർ എന്തോ പറയാൻ തുടങ്ങിയതും അവൻ വേണ്ടെന്ന മട്ടിൽ കയ്യുയർത്തി ......... " ഇനിയും എനിക്ക് ഒരു വിശദീകരണവും കേൾക്കണമെന്നില്ല ...... പിന്നെ ദേ ഇവളെ ഇവിടുന്ന് ഇപ്പൊ പറഞ്ഞ് വിട്ടോണം ......

ഞാൻ ഇവളെ കൊല്ലാതെ വിടുന്നത് എന്താന്ന് വച്ചാൽ ഇവളെ തൊട്ട് എന്റെ കൈ അശുദ്ധി ആക്കാൻ ഞാൻ ആഗ്രഹിക്കാത്തത് കൊണ്ടാ ...... അത്രയ്ക്ക് തരം താഴ്ന്നവൾ ആണിവൾ ......." " ഓഹ് അല്ലെങ്കിലും ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല ..... എന്തായാലും നിന്റെ മനസിലിരിപ്പ് അറിയാൻ കഴിഞ്ഞല്ലോ ....... പക്ഷെ ഒന്നോർത്തോ നീ .....എന്നെ വേദനിപ്പിച്ചു അവളോടൊപ്പം സുഖമായി കഴിയാന്ന് നീ ഒരിക്കലും കരുതണ്ട ......"" അതും പറഞ്ഞവൾ അവിടുന്ന് പടി ഇറങ്ങുമ്പോൾ അവൻ പുച്ഛത്തോടെ മുഖം തിരിച്ചു ........ 🍁🍁🍁🍁 പകൽ ഇരുളിലെക്ക് തെന്നി മാറുമ്പോഴും ചെയ്തു പോയ തെറ്റുകൾ ഓർത്ത് വേദനിക്കയായിരുന്നു ഡേവിഡ് ...... ആ വേദനകൾ മറക്കാൻ അവൻ മദ്യത്തെ കൂട്ട്പിടിക്കുമ്പോഴും അവന്റെ ഉള്ളിൽ തെളിഞ്ഞു വന്നത് അവന്റെ മമ്മിയുടെ മുഖമായിരുന്നു ..... ചെറിയൊരു തെറ്റ് കണ്ടാൽ പോലും തന്നെ ശകാരിക്കുകയും തിരുത്തുകയും ചെയ്തിരുന്ന ആ മമ്മി തന്നെയാണോ അവളുമായി കൂട്ടു ചേർന്ന് ഇന്ന് ഇത്രയും വലിയൊരു തെറ്റ് ചെയ്തത് .......

കഴിഞ്ഞു പോയ ഓരോന്നും മനസിലേക്ക് മിന്നി മറയെ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു ...... അടുത്തിരുന്ന മദ്യകുപ്പി കയ്യിലെക്കെടുത്തു അവൻ വായിലേക്ക് കമഴ്ത്തി ...... "" ഇച്ചായാ ........" പെട്ടെന്നാണ് പിന്നിൽ നിന്നൊരു സ്വരം ഉയർന്നത് ....... " ആഹ്ഹ് നീയോ ......വാടാ ......നീ എന്നാ അവിടെ തന്നെ നിന്ന് കളഞ്ഞേ .....വാ ......" " എന്റെ ഇച്ചായൻ എന്ന് മുതലാ ഈ ശീലങ്ങളൊക്കെ തുടങ്ങിയത് ......." ഡാനി അവനുടുത്തായി ഇരുന്നു കൊണ്ട് ചോദിച്ചു ...... " ഇന്ന് മുതൽ .....ഈ വിഷമങ്ങളൊക്കെ മറക്കാനുള്ള ഏറ്റവും നല്ല മരുന്ന് മദ്യമാണെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് ....... ശെരിയാ ......ഇത് തലക്ക് പിടിച്ചാലേ പിന്നെ ഒന്നും ഓർമ ഉണ്ടാകില്ല ......"" "" എന്നാലെ ഞാനും കൂടി ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കട്ടെ ....." അവൻ പതിയെ എടുക്കാനായി കൈ നീട്ടിയതും ഡേവിഡ് അവന്റെ കയ്യിനിട്ടൊരു അടി വച്ചു കൊടുത്തു ...... "" നീയെങ്ങാനും തൊട്ടാൽ ആ കൈ വെട്ടും ഞാൻ ....... "" " ഓഹോ അപ്പോ ഇച്ചായന് കുടിക്കാല്ലേ ...... ഞാൻ തൊടുന്നതാ കുറ്റം ......."" ""നീ എന്റെ കുഞ്ഞനിയനല്ലെടാ ..... നീ ഇതൊന്നും ശീലമാക്കണ്ട .....

ഇത് തുടങ്ങിയാലേ നിർത്താൻ വല്ലാത്ത ബുദ്ധിമുട്ടാ..... അത് കൊണ്ട് എന്റെ കൊച്ചനിതൊന്നും തൊടണ്ടാട്ടോ ......തൊട്ടെന്നങ്ങാനും അറിഞ്ഞാലേ ആ കൈ ഞാൻ വെട്ടും കേട്ടോടാ ......."" " ഓഹ് ഞാൻ തോടണില്ലായെ ...... ഇങ്ങനെ കുടിക്കാൻ മാത്രം എന്നതാ ഇത്രയും വലിയ വിഷമം ന്റെ ഇച്ഛയന് ......... എന്റെ ഇച്ചായനെ ഇത് പോലൊരു അവസ്ഥയിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല ...... മമ്മി അവളോടൊപ്പം അതിനൊക്കെ കൂട്ടുനിന്നതിനാണോ അതോ ഇച്ചായൻ കാരണം ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്ണ് എല്ലാവർക്കു മുന്നിലും ഒരു കള്ളിയാകേണ്ടി വന്നതിനാലാണോ ......ഈ സങ്കടം ........"" ഡാനിയുടെ വാക്കുകൾ കേട്ട് അവൻ നെറ്റി ചുളിച്ചു ......... ""നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു ......"" "" നിങ്ങൾ സംസാരിക്കുന്നത് എല്ലാം ഞാൻ കേട്ടിരുന്നു ........ ഇച്ചായന്‌ അവളെ ഇഷ്ടമല്ലെങ്കിൽ പിന്നെ എന്നാത്തിനാ അവളുമായുള്ള വിവാഹത്തിന് സമ്മതിച്ചത് ........ ഇച്ചായന്‌ മറ്റവളെയാണ് ഇഷ്ടമെന്ന് മമ്മിയോട് പറയരുതായിരുന്നോ ........"" ""മറ്റവളോ ......."" ഡേവിഡ് അവനിലേക്ക് മിഴികളൂന്നി .....

"" ആഹ്ഹ് ....ഇച്ചായൻ പറഞ്ഞില്ലെ ഒരു കൊച്ചിനെ പറ്റി ..... ഇച്ചായൻ കാരണം എല്ലവർക്ക് മുന്നിലും തല കുനിച്ചു നിൽക്കേണ്ടി വന്ന ഒരു പെണ്ണ് .....അവളോട് അടങ്ങാത്ത പ്രണയമാണെന്നല്ലേ ഇച്ഛനവരോട് പറഞ്ഞത് ......"" അത് കേട്ട് ഡേവിഡ് പൊട്ടിച്ചിരിച്ചു ....... കാര്യം മനസിലാകാതെ ഡാനി അവനെ തന്നെ നോക്കി നിന്നു ......... "" അത് ഞാൻ ഒരു തമാശ പറഞ്ഞതല്ലേടാ ... ജുവെലിന് മുന്നിൽ ഒന്നാള് കളിക്കാൻ .... അല്ലാതെ എനിക്കവളോട് പ്രേമവും മാങ്ങാതൊലിയൊന്നും ഇല്ല ..... "" അതും പറഞ്ഞവൻ അവിടുന്ന് എണീറ്റ് ബാൽക്കണിയിലെ കൈ വരിയിൽ പിടിച്ചു ആകാശത്തേ പൂർണ്ണ ചന്ദ്രനെ നോക്കി നിന്നു ....... "" ഇച്ഛനെന്നോട് കള്ളം പറയാനും തുടങ്ങി ഇല്ലേ ......"" ഡാനിയുടെ വാക്കുകൾ കേട്ട് ഡേവിഡ് അവനിലേക്ക് നോട്ടം തെറ്റിച്ചു ..... "" ഞാൻ എന്ത് കള്ളം പറഞ്ഞെന്നാ നീ ഈ പറയണേ ....."" "ശെരിക്കും ഇച്ഛനാകുട്ടിയോട് ഇഷ്ടമില്ലേ ......"" ""ഇല്ലെടാ നിനക്ക് എന്നെ വിശ്വാസം ഇല്ലേ ......."" ""അല്പം പോലും ......."" ""ഇല്ല ........"" ""ഒരു പൊടിക്ക് പോലും ഇഷ്ടം ഇല്ലാ ......"" "" ഇല്ലെന്നല്ലേ പറഞ്ഞത് ......"" ""ഒരു കടുക് മണീടെ അത്ര പോലും ഇല്ലാ ........"" ""നീ എന്റെ കയ്യിന്ന് മേടിക്കും കേട്ടോ ........."" ഡേവിഡിന്റെ വാക്കുകൾ കേട്ട് ഡാനി ഒന്ന് ചിരിച്ചു കൊണ്ട് അവനോടു തുടർന്നു ......

"" ഇച്ഛനെന്നോട് കള്ളം പറയാൻ സാധിക്കുമായിരിക്കും ......പക്ഷെ ഈ കണ്ണുകൾ ഒരിക്കലും കളവ് പറയില്ല .....ജുവൽ പറഞ്ഞത് ശെരിയാ ....ഇച്ഛന്റെ ഈ കണ്ണുകൾ വിളിച്ചോതുന്നുണ്ട് അവളോടുള്ള ഇഷ്ടം എത്രത്തോളം ഉണ്ടെന്ന് ......അത് ഞാൻ മനസിലാക്കിയത് എപ്പൊഴാന്നറിയോ ..... എന്റെ പിറന്നാളിന് .....ഓരോ ആൾരൂപം കാണുമ്പോഴും ഇച്ഛനെന്തോ പ്രതീക്ഷിച്ചു കൊണ്ട് അവിടേക്ക് കണ്ണോടിക്കുന്നതും ഒടുവിൽ ഈ കണ്ണുകൾ കാണാൻ കൊതിച്ച ആ രൂപം അടുത്തേക്ക് വരുമ്പോൾ ഈ കണ്ണുകൾ കൂടുതൽ ശോഭയോടെ തിളങ്ങുന്നതും ......ആ രൂപം കാണുമ്പോഴുണ്ടാകുന്ന ഇച്ഛന്റെ മനസിലെ താളം തെറ്റലും എല്ലാം ......ഞാൻ അറിയുന്നുണ്ടായിരുന്നു .......ഇന്നോ ഇന്നലെയോ മുതൽ അല്ലല്ലോ ഞാൻ ഇച്ചനെ കാണാൻ തുടങ്ങിയിട്ട് ....... ഇച്ഛന്റെ ചെറിയ മാറ്റം പോലും എനിക്ക് തിരിച്ചറിയാനാകും ..... എവിടെയോ കിടക്കുന്ന ഒരു പെണ്ണിന് വേണ്ടി എന്റെ ഇച്ഛന്റെ മനസ് ഇത്രയധികം വേദനിക്കുന്നുണ്ടെങ്കിൽ അവളെ ഓർത്ത് ഇത്ര അധികം ഡിസ്റ്റർബ് ആകുന്നുണ്ടെകിൽ അതിനർത്ഥം എന്താണ് .......

ഇച്ഛനവളോട് നടന്ന കാര്യങ്ങളെപ്പറ്റി തുറന്നു പറയു ....ഒന്നുമല്ലെങ്കിലും ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ ..... എല്ലാം ജുവൽ കാരണമല്ലേ ....."" ഡാനി പറയുന്നത് കേട്ട് കണ്ണും മിഴിച്ചവൻ അവനെ തന്നെ നോക്കി നിന്നു ....... "" നീ എന്തൊക്കെയാടാ ഈ പറയണേ ...... നിനക്ക് ഇതേ പറ്റി ഇത്രയൊക്കെ അറിവുണ്ടായിരുന്നോ .....??"" "പിന്നെ എന്നെ പറ്റി എന്താ വിചാരിച്ചേ ......."" ""സത്യം പറയെടാ നിനക്ക് അമേരിക്കയിൽ ഇതായിരുന്നോ പണി ......"" "" അതൊക്കെ അവിടെ നിക്കട്ടെ ......എന്റെ അവിടുത്തെ പണിയെ പറ്റി ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം .....ആദ്യം ഇച്ഛനാ പെണ്ണിനെ ഒന്ന് വളച്ചെടുക്കാൻ നോക്ക് ......"" ""നിനക്ക് വട്ടാ .....എനിക്ക് ഒരുത്തിയോടും പ്രേമമൊന്നുമില്ല ....... അതൊക്കെ നിന്റെ വെറും തോന്നലാ ....... "" "" എന്റെ തോന്നൽ ആണെങ്കിൽ അങ്ങനെ ഞാൻ സമ്മതിച്ചു ......പക്ഷെ ഇച്ഛനൊന്നു ചിന്തിച്ചു നോക്ക് .....സ്വന്തം മനസാക്ഷിയോട് ഒന്ന് ചോദിച്ചു നോക്ക് ...... അതിനൊരു ഉത്തരം കിട്ടാതിരിക്കില്ല ......."" ഡേവിഡിനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൻ അവിടുന്ന് നടന്നകലുമ്പോഴും അവൻ പറഞ്ഞതിനെ പറ്റി മാത്രമായിരുന്നു ഡേവിഡിന്റെ മനസ് നിറയെ .......... ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനെ നോക്കി കഴിഞ്ഞു പോയ നിമിഷങ്ങളിലേക്ക് ഊളയിടുമ്പോൾ അവന്റെ ചിന്തകളിലെവിടെയോ ഒരു പാവം പെണ്ണുണ്ടായിരുന്നു...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story