പ്രിയമാണവളെ: ഭാഗം 12

priyamanavale

രചന: തെന്നൽ

"" എന്റെ തോന്നൽ ആണെങ്കിൽ അങ്ങനെ ഞാൻ സമ്മതിച്ചു ......പക്ഷെ ഇച്ഛനൊന്നു ചിന്തിച്ചു നോക്ക് .....സ്വന്തം മനസാക്ഷിയോട് ഒന്ന് ചോദിച്ചു നോക്ക് ...... അതിനൊരു ഉത്തരം കിട്ടാതിരിക്കില്ല ......."" ഡേവിഡിനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൻ അവിടുന്ന് നടന്നകലുമ്പോഴും അവൻ പറഞ്ഞതിനെ പറ്റി മാത്രമായിരുന്നു ഡേവിഡിന്റെ മനസ് നിറയെ .......... ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനെ നോക്കി കഴിഞ്ഞു പോയ നിമിഷങ്ങളിലേക്ക് ഊളയിടുമ്പോൾ അവന്റെ ചിന്തകളിലെവിടെയോ ഒരു പാവം പെണ്ണുണ്ടായിരുന്നു ........ 🍁🍁🍁🍁 "" ദേവികയുടെ വീട് ഇതല്ലേ ........."" മുറ്റമടിക്കുകയായിരുന്ന പാറുവിന്റെ അടുക്കൽ വന്ന് നിന്ന് കൊണ്ട് ചോദിക്കുന്ന ആളിനെ അവളൊന്നു അടിമുടി നോക്കി ....... "" ആരാ മനസിലായില്ല ........."" അരയിൽ തിരുകി ഇരുന്ന നൈറ്റി താഴേക്ക് വലിച്ചിട്ടു കൊണ്ടവൾ അയാളോടായി ചോദിച്ചു ..... ""ദേവിക ഇവിടെ അല്ലെ താമസം ........"" അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചു ....... "" അവൾ ഇവിടെ തന്നെയാ താമസം ...... ആട്ടെ നിങ്ങൾ ആരാ ....ഇതിന് മുന്നേ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ ...??""""

"" അവൾ എന്റെ ഓഫീസിലാ ജോലി ചെയ്തിരുന്നത് ......."" അവൻ അത് പറയുമ്പോൾ അത് വരെ ശാന്തമായിരുന്ന അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു ...... "" ഓഹ് അത് നിങ്ങൾ ആയിരുന്നോ ........നിങ്ങളെ ഞാൻ കാണാനിരിക്കയിരുന്നു ......നിങ്ങൾ ആരാന്നാ നിങ്ങടെ വിചാരം ......ഏതോ വലിയ കൊമ്പത്തെ ആളാണെന്ന് വച്ച് ബാക്കിയുള്ളവരോട് എന്തും ആകാന്നാണോ ......ലോകത്തു എവിടെയും ഇല്ലാത്ത ഒരു ഓഫീസും അവിടെ കൊറേ എടുത്താൽ പൊങ്ങാത്ത നിയമങ്ങളും ....... ലോകത്ത് നിങ്ങൾക്ക് മാത്രമേ ഉള്ളോ ഒരു ഓഫീസ് ......... "" പാറു പറയുന്നത് കേട്ട് അവന്റെ മുഖം വിളറി വെളുത്തു ........ "" ആരോ ചെയ്ത തെറ്റ് എന്റെ ദേവൂന്റെ മേൽ കെട്ടി വച്ചില്ലേ നിങ്ങൾ .............നിങ്ങൾക്കറിയോ രണ്ട് ദിവസായി ന്റെ കൊച്ച് ന്തേലും മരിയാധിക്ക് കഴിച്ചിട്ട് ഒന്ന് സമാധാനായിട്ട് ഉറങ്ങിട്ട് ........ അത്രയ്ക്ക് നീറ്റൽ ഉണ്ട് അവളുടെ മനസ്സിൽ ..... ന്റെ കുട്ടി ഇത്രയും വേദനിച്ചു ഞാൻ ഇത് വരെ കണ്ടിട്ടില്ല ........എല്ലാം നിങ്ങൾ ഒറ്റൊരാൾ കാരണമാ ....... പാവപ്പെട്ടവരാണെങ്കിലും അന്തസുള്ളവരാ സാറേ ഞങ്ങൾ .....

.ഉണ്ട ചോറിനോടോരിക്കലും നന്ദികേട് കാണിക്കില്ല ... ഒരു തെറ്റും ചെയ്യാത്ത എന്റെ ദേവൂനെ നിങ്ങൾ എല്ലാവർക്കു മുന്നിലും കള്ളിയാക്കിയില്ലേ ...... നിങ്ങൾ അവളോട്‌ ചെയ്തതും പറഞ്ഞതും ഓർത്ത് എന്റെ കൊച്ച് നെഞ്ച് പൊട്ടി കരഞ്ഞപ്പോ അവളെ എങ്ങനെയാ ആശ്വസിപ്പിക്കേണ്ടത് എന്ന് പോലും നിക്ക് അറിയില്ലായിരുന്നു ........ ഇവിടുത്തെ എന്റെ കഷ്ടപ്പാടും ദുരിതങ്ങളും കണ്ടിട്ടാ അവൾ ഈ ജോലിക്ക് ഇറങ്ങി തിരിച്ചത് ....... എന്നിട്ട് അവിടെ എത്തിപ്പെട്ടപ്പോഴോ നിങ്ങളുടെ വക ആയിരുന്നു .....ഓരോ തവണയും അവളെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരവസരവും നിങ്ങൾ പാഴാക്കാറില്ലലോ ..... എന്നിട്ടും എല്ലാം സഹിച്ചും ക്ഷമിച്ചും ന്റെ കുട്ടി മുന്നോട്ട് പോയി ...... എല്ലാത്തിനുമൊടുവിൽ ഇപ്പൊ അവളെ അവിടുന്ന് ഒരു കള്ളിയായി മുദ്രകുത്തി ആട്ടി പുറത്താക്കിയില്ലേ നിങ്ങൾ .......""" പാറുവിന്റെ ചോദ്യത്തിന് മുന്നിൽ ഒരു മറുപടി പോലും പറയാനാകാതെ അവനൊരു കുറ്റവാളിയെ പോലെ തല താഴ്ത്തി നിന്നു .......... ................................

..... ചേച്ചിയുടെ നിർബന്ധം കാരണമാ പുലർച്ചെ തന്നെ അമ്മുവിനെയും കൂട്ടി അമ്പലത്തിലേക്ക് പോയത് ....... ആ നാലു ചുവരുകൾക്കുള്ളിൽ ആകെ ഒരു വീർപ്പു മുട്ടലായിരുന്നു ..... കഴിഞ്ഞതൊക്കെയും ഓർക്കുമ്പോൾ മനസ് കൈ വിട്ട് പോകുന്ന പോലെ ..... മറക്കാൻ ശ്രമിക്കുന്തോറും അതൊക്കെയും എന്നെ കൂടുതൽ വേദനിപ്പിക്കുന്നു .... ഒന്ന് പ്രാർത്ഥിച്ചിറങ്ങിയപ്പോഴേക്കും മനസൊന്നു തണുത്തു ...... നേരിയൊരു ആശ്വാസം പോലെ ...... ഓരോന്ന് ഓർത്ത് കൊണ്ട് വീട്ടിലേക്കുള്ള ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ വീട്ടുമുറ്റത്തരുടെയോ സാന്നിധ്യം അകലെ നിന്ന് തന്നെ അവൾ കണ്ടിരുന്നു ...... വീട്ടിലേക്കുള്ള പടവുകൾ കയറുമ്പോൾ അമ്മു , ദേവുവിൽ കോർത്തു പിടിച്ചിരുന്ന കൈ കുടഞ്ഞെറിഞ്ഞു കൊണ്ടവൾ പാറുവിന്റെ അടുത്തേക്ക് ഓടി പാറുവിനെ ചുറ്റി പിടിച്ചു ...... പടവുകൾ കയറി വീട്ടുമുറ്റത്തു എത്തിയപ്പോഴാണ് അവളിലേക്ക് തന്നെ മിഴികളൂന്നി നിൽക്കുന്നവനെ കണ്ടത് .......

നേരിയത് ഉടുത് നെറ്റിയിൽ ചന്ദനം ചാർത്തി നീളത്തിൽ മെടഞ്ഞിട്ട കാർക്കൂന്തലിൽ തുളസി കതിർ ചൂടി മുന്നിൽ നിക്കുന്നവളെ കണ്ണിമ ചിമ്മാതെ അവൻ നോക്കി നിന്നു ........ "" ഇച്ഛന്റെ ഈ കണ്ണുകൾ വിളിച്ചോതുന്നുണ്ട് അവളോടുള്ള ഇഷ്ടം എത്രത്തോളം ഉണ്ടെന്ന് .. അവളെ കാണുമ്പോഴുണ്ടാകുന്ന ഇച്ഛന്റെ മനസിലെ ഈ താളം തെറ്റൽ ..... എവിടെയോ കിടക്കുന്ന ഒരു പെണ്ണിന് വേണ്ടി എന്റെ ഇച്ഛന്റെ മനസ് ഇത്രയധികം വേദനിക്കുന്നുണ്ടെങ്കിൽ അവളെ ഓർത്ത് ഇത്ര അധികം ഡിസ്റ്റർബ് ആകുന്നുണ്ടെകിൽ അതിനർത്ഥം എന്താണ്.........""' ഡാനിയുടെ വാക്കുകൾ അവന്റെ മനസിലേക്ക് ആഴ്ന്നിറങ്ങിയതും പൊടുന്നനെ അവൻ അവളിലെ നോട്ടം തെറ്റിച്ചു ......... അവനെ കണ്ടിട്ടും കണ്ട ഭാവം പോലും നടിക്കാതെ അവൾ അകത്തേക്ക് പോകാനായി നിന്നതും അവന്റെ നേർത്ത സ്വരം അവളുടെ പാദങ്ങളെ നിച്ഛലമാക്കി ...... ""ദേവിക ......എനിക്ക് നിന്നോട് ഒരല്പം സംസാരിക്കാനുണ്ട് .........."" അവന്റെ വാക്കുകൾ കേട്ട് അവൾ പാറുവിനെ ഒന്ന് നോക്കി .......

. അവളുടെ മുഖം ദേഷ്യം കൊണ്ട് മൂടിയിരുന്നു ....... ദേവു ഒന്ന് കണ്ണ് കാണിച്ച് അവളോട്‌ അകത്തേക്ക് പോകാനായി പറഞ്ഞതും ദേവുവിനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ടവൾ അമ്മുവിനെയും കൊണ്ട് അകത്തേക്ക് പോയി ........ അവർ അകത്തേക്ക് പോയതും അവൾ അവന് നേരെ തിരിഞ്ഞു ....... "" ഇനിയും എന്താ നിങ്ങൾക്ക് പറയാനുള്ളത് ......എല്ലാം അന്ന് പറഞ്ഞു കഴിഞ്ഞതല്ലേ ........ നിങ്ങൾ എന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം ഞാൻ സമ്മതിച്ചതുമാണ് ........ ഞാൻ ആണ് കുറ്റക്കാരി എന്നതിനുള്ള തെളിവ് ശേഖരിക്കാൻ വന്നതാണോ ......അതോ ആ കാണാതായ പണം കണ്ടെത്താനുള്ള വരവാണോ...... ഞാൻ അവിടുന്ന് കട്ടെടുത്ത പണം എന്തായാലും ഇവിടെ ഇല്ല ..... വേണമെങ്കിൽ അകത്തു കയറി നോക്കാം ........"" ചങ്കിൽ കുത്തുന്ന പോലുള്ള അവളുടെ വർത്തമാനം കേട്ട് അവന്റെ ഉള്ളൊന്നു പിടഞ്ഞു ...... "" നീ എന്ത് വേണമെങ്കിലും പറഞ്ഞോളൂ അതൊക്കെ കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ് .......അതിന് മുൻപ് ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കണം ....... തെറ്റ് ചെയ്തത് നീയല്ല ...ഞാൻ ആണ് ......

സത്യം മനസിലാക്കാതെ നിന്നെ ക്രൂശിക്കാൻ പാടില്ലായിരുന്നു ......... തെറ്റായിപ്പോയി വളരെ വലിയൊരു തെറ്റ് .........അതിനു മാപ്പ് ചോദിക്കാൻ ഞാൻ തയ്യറാണ് ........ """ "" ഹും .......... ലോകമെങ്ങും അറിയപ്പെടുന്ന ബിസ്സിനെസ്സ് മാൻ .....കുരിശിങ്കൽ തറവാട്ടിലെ മൂത്ത സന്തതി .......സർവോപരി അഹങ്കാരിയും ആയ ഡേവിഡ് സാമുവേൽ തന്നെയാണോ ഈ നിൽക്കുന്നവളുടെ മുന്നിൽ ഇങ്ങനെ തല കുനിച്ചു നിൽക്കുന്നത് .......... "" അവൾ പുച്ഛത്തോടെ മുഖം തിരിച്ചു ......... ""സാറിന് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടായിരുന്നോ ....... അതോ ഞാൻ വല്ല സ്വപ്നവും കാണുന്നതാണോ ....... """ ""നിനക്ക് എന്നെ പരിഹസിക്കാം ..കുറ്റപ്പെടുത്താം ...... എല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണു ..... അതിനു മുന്നേ എനിക്ക് പറയാനുള്ളത് കൂടി ഒന്ന് കേട്ടൂടെ .........""" ""എന്താ നിങ്ങൾക്ക് പറയാനുള്ളത് ..........."" "" പണം മാറ്റിയത് അവളാ ജുവൽ ...... ആ പണം കാണാതായൽ അത് നിന്റെ പേരിലെ വരു എന്നവൾക്കറിയാം .....അത് കൊണ്ട് മനഃപൂർവം നിന്നെ കുടുക്കാനാ അവൾ ആ പണം അവിടുന്ന് മാറ്റിയത് .............

അങ്ങനെ വരുമ്പോൾ എല്ലാവരും നിന്നെയെ സംശയിക്കു എന്നറിയാം .......അവളാ എല്ലാത്തിനും കാരണക്കാരി .. ......തെറ്റായിപ്പോയി .....ഒന്നും അറിയാതെ എടുത്ത് ചാടി ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു .......അത് നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും അറിയാം ....... നീ എന്നോട് മാപ്പാക്കണം .......മാപ്പ് പറയാൻ പോലുമുള്ള അർഹത എനിക്കില്ലെന്നറിയാം .....നീ തിരികെ വരണം ഓഫീസിലേക്ക് ........."" ""ഹും .....കൊള്ളാം പുതിയ നാടകം കൊള്ളാം ....... നിങ്ങളുടെ ഈ വാക്ക് വിശ്വസിച് ഞാൻ വീണ്ടും അവിടെക്ക് തിരിച്ചു വരുമെന്ന് നിങ്ങൾ കരുതിയോ ....... അങ്ങനെ എന്തേലും മനസിൽ ഉണ്ടെങ്കിൽ അത് അങ്ങ് മുളയിലേ നുള്ളിക്കളഞ്ഞേക്ക് മിസ്റ്റർ ഡേവിഡ് സാമുവേൽ ......... നിങ്ങൾ എത്രയൊക്കെ മാപ്പ് പറഞ്ഞാലും കാലു പിടിച്ചാലും എന്റെ മനസ്സിൽ നിങ്ങൾ ഏൽപ്പിച്ച മുറിവ് അതൊരിക്കലും മായില്ല .......

മരിച്ചാലും അത്‌ ഒന്നുംതന്നെ മറക്കാനോ പൊറുക്കാനോ എനിക്കാവില്ല ....... വാക്കുകൾ കൊണ്ട് അത്രയേറെ നിങ്ങൾ എന്നെ മുറിവേൽപ്പിച്ചു .....എന്നിട്ട് വന്നിരിക്കുവാ മാപ്പും പറഞ്ഞു കൊണ്ട് .......നിങ്ങൾ മാപ്പ് പറഞ്ഞാൽ കഴിഞ്ഞതൊക്കെയും ഇല്ലാതാകോ ....പറഞ്ഞതൊക്കെയും തിരിച്ചെടുക്കാൻ കഴിയോ ......അവർക്ക് ഒക്കെ മുന്നിൽ ഞാൻ ഒരു കള്ളി അല്ലാതകോ ....""" ""പിന്നെ ഞാൻ എന്നാ ചെയ്യണമെന്ന.... നീ പറ ......... പറഞ്ഞു പോയ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല .......അറിയാം പക്ഷെ അന്നേരത്തെ എന്റെ അവസ്ഥ അത്‌ നിനക്ക് പറഞ്ഞാൽ മനസിലാകില്ല ........ഞാൻ ആകെ ഭ്രാന്ത് പിടിച്ച മാതിരി ആയിരുന്നു ........... അതിനോടൊപ്പം ഇതും കൂടി ആയപ്പോൾ എല്ലാം കൂടി എന്റെ നിയന്ത്രണം വിട്ടു...അതാ ഞാൻ അന്നേരം നിന്നോട് അങ്ങനെയൊക്കെ പെരുമാറിയത് .........""" "" ഓഹ് ....നിങ്ങളുടെ സിറ്റുവേഷൻ മനസിലാക്കി മറ്റുള്ളവർ പെരുമാറണമായിരിക്കും ..... നിങ്ങൾക്ക് തോന്നുമ്പോൾ ദേഷ്യപ്പെടും തോന്നുമ്പോൾ ഇറങ്ങി പോകാൻ പറയും .....എന്നിട്ട് തോന്നുമ്പോൾ തിരിച്ചു വിളിക്കും ...... നിങ്ങൾക്ക് എന്നെ അവിടുന്ന് പുറത്താക്കണമെന്നായിരുന്നല്ലോ ആഗ്രഹം .....എന്തായാലും ഇതോടു കൂടി അത്‌ നടന്നു കിട്ടിയില്ലേ ..........

എന്റെ ബലമായ സംശയം നിങ്ങൾ തന്നെയാണ് ഇതിന് പിന്നിൽ എന്നാ ........."" ""ഞാൻ കുറച്ചു താഴ്ന്നു തന്നു എന്ന് കരുതി എന്തും സംസാരിക്കരുത് ....അത്‌ ഞാൻ കേട്ട് നിൽക്കില്ല ...... ഞാൻ ആണ് ഇതിന് പിന്നിലെങ്കിൽ പിന്നെ എന്തിനാടി നിന്നെ തിരിച്ചു വിളിക്കാൻ ഞാൻ ഇവിടെ വരെ വന്നത് ......നീ പറഞ്ഞത് ശെരിയാ നിന്നെ പുറത്താക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ....അതിനു വേണ്ടി പലതും ചെയ്തിട്ടും ഉണ്ട് ...... ഈ ഡേവിഡിന് മുന്നിൽ ഒരുത്തിയും ദേ ഇത് പോലെ തലയുയർത്തി സംസാരിച്ചിട്ടില്ല ......നീ മാത്രമാണ് ഒരു പേടിയും കൂടാതെ ദേ ഇത് പോലെ എന്റെ മുന്നിൽ ഇങ്ങനെ തലയുയർത്തി നിൽക്കുന്നത് ..... ഒരാളും കാണിക്കാത്ത ധൈര്യം നീ കാണിച്ചപ്പോൾ നിന്നോടെനിക്ക് വെറുപ്പ് തോന്നി ദേഷ്യം തോന്നി ........ ജീവിതത്തിൽ ഇന്ന് വരെ അറിഞ്ഞു കൊണ്ടാരോടും ഒരു തെറ്റും ചെയ്തിട്ടില്ല ...... പക്ഷെ നിന്നോട് ................... "" ആദ്യമായി അന്നവൾക്ക് വേണ്ടി.......... ഡേവിഡിന്റെ മിഴികൾ നിറഞ്ഞു ....... അവന്റെ ഭാവമാറ്റത്തെ തെല്ലൊരു അത്ഭുതത്തോടെ വീക്ഷിക്കായിരുന്നു ദേവു .........

ഇന്നലെ വരെ വെറുപ്പോടെ നോക്കിയിരുന്നവൻ ഇന്ന് തനിക്ക് വേണ്ടി ........ അല്ല ....... വെറുപ്പായിരുന്നു ...ദേഷ്യമായിരുന്നു ...... പക്ഷെ എപ്പോഴോ ആ കണ്ണുകളിലെ ഭാവ മാറ്റം താനും ശ്രദ്ധിച്ചിരുന്നു ....വെറുപ്പോടെ ഉറ്റു നോക്കിയിരുന്ന ആ കണ്ണുകളിലെ ഭാവ മാറ്റം ...... "' നിന്റെ മനസ് ഒരുപാട് നൊന്തുവെന്നറിയാം അതിനു പ്രായശ്ച്ചിത്തം ചെയ്യണമെനിക്ക് ......... ഇപ്പോൾ ഓഫീസിലുള്ളവർക്ക് എല്ലാവർക്കും അറിയാം നീ അല്ല അത് ചെയ്തതെന്ന് ....... അത് കൊണ്ട് പറയുവാ .....തിരിച്ചു വരണം നീ അവിടേക്ക് ....... "" ""ഇല്ല കഴിയില്ലെനിക്ക് ........ അന്ന് ആ പടി ഇറങ്ങുമ്പോൾ ഞാൻ തീരുമാനിച്ചതാണ് ഇനി അവിടേക്ക് ഒരു തിരിച്ചു വരവില്ലെന്ന് ....... എന്റെ ആ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല .......... ഇനി ഉണ്ടാകാനും പോകുന്നില്ല .........""" അവളുടെ മറുപടി അവന്റെ മനസിനെ വല്ലാതെ നോവിച്ചു ......... "" അപ്പോൾ എഗ്രിമെന്റ് ......???""

"" ഒരു ലക്ഷം രൂപയല്ലേ തരേണ്ടത് .......... തന്നോളാം ഞാൻ ........."" ""എങ്ങനെ ........?????"""" ""എങ്ങനെ ആയാലും തന്നാൽ പോരെ .......അത് ഞാൻ തന്ന് തീർക്കും ...... """ ""അത് നിനക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയ എഗ്രിമെന്റ് ആണ് ..... അത് വേണമെങ്കിൽ എനിക്ക് വേണ്ടെന്നു വക്കാൻ കഴിയും ........""" "" വേണ്ട .....എനിക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ...... അത്‌ വേണ്ടെന്നു വക്കണ്ട ..... എന്തായാലും നിങ്ങൾ എനിക്ക് തന്ന അപമാനത്തിന്റെ അത്ര വില വരില്ലല്ലോ ..........""" അവൾ അത് പറയുമ്പോൾ അവന്റെ ശിരസ്സ് താണു ........ "" നീ എന്നോട് പൊറുക്കില്ലേ ...... ചെയ്തു പോയ തെറ്റ് തിരുത്താൻ ഒരവസരം തരില്ലേ നീ ........."" കെഞ്ചുന്ന പോലുള്ള അവന്റെ വാക്കുകൾ കേട്ട് അവൾ ഒന്ന് മിഴിയുയർത്തി അവനെ നോക്കി ........ ചെയ്തു പോയ തെറ്റിന്റെ കുറ്റബോധം ആ കണ്ണുകളിൽ അവൾക്ക് കാണാമായിരുന്നു ......... എന്ത് പറയണമെന്നറിയാതെ അവനിലേക്ക് മിഴികളൂന്നി നിൽക്കുന്നവളെ ഒരു നിസ്സഹായതയോടെ അവൻ നോക്കി നിന്നു ................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story