പ്രിയമാണവളെ: ഭാഗം 13

priyamanavale

രചന: തെന്നൽ

"" നീ എന്നോട് പൊറുക്കില്ലേ ...... ചെയ്തു പോയ തെറ്റ് തിരുത്താൻ ഒരവസരം തരില്ലേ നീ ........."" കെഞ്ചുന്ന പോലുള്ള അവന്റെ വാക്കുകൾ കേട്ട് അവൾ ഒന്ന് മിഴിയുയർത്തി അവനെ നോക്കി ........ ചെയ്തു പോയ തെറ്റിന്റെ കുറ്റബോധം ആ കണ്ണുകളിൽ അവൾക്ക് കാണാമായിരുന്നു ......... എന്ത് പറയണമെന്നറിയാതെ അവനിലേക്ക് മിഴികളൂന്നി നിൽക്കുന്നവളെ ഒരു നിസ്സഹായതയോടെ അവൻ നോക്കി നിന്നു ....... 🍁🍁🍁🍁 "" ഇച്ചായൻ അവളെ കാണാൻ പോയി ല്ലേ ........ "" ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന ഡേവിഡിന്റെ അടുക്കലായി വന്നിരുന്നു കൊണ്ട് ഡാനി അത്‌ ചോദിക്കുമ്പോൾ ഡേവിഡ് ഫോൺ മാറ്റി വച്ച് അവനെ തന്നെ ഉറ്റു നോക്കി ........ "" അത് നീ എങ്ങനെ അറിഞ്ഞു ....... സത്യം പറയെടാ നീ എന്റെ പിന്നാലെ വന്നോ .....""" "" ഇച്ചായന്റെ പിന്നാലെ വരണത് അല്ലിയോ എന്റെ പണി ....ഒന്ന് പോ ഇച്ചായ ........."" ""പിന്നെ നീ എങ്ങനെ അറിഞ്ഞു .....ഞാൻ അവളെ കാണാൻ പോയിഎന്നത് ......."" "" എനിക്കറിയാം ഇച്ചായൻ പോയിട്ടുണ്ടാവുംഎന്ന് ...... ഇച്ചായന്‌ അങ്ങനെ പോകാതിരിക്കാൻ കഴിയില്ലല്ലോ .... ഇച്ചായൻ സമ്മതിച്ചു തന്നില്ലെങ്കിലും ഈ മനസ്സിൽ അവളുണ്ടെന്നു എനിക്കറിയാം ......എന്നിട്ടും ഇച്ചായന്‌ അത്‌ മനസിലായിട്ടില്ല .........."""

"" നിനക്ക് ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ ........""" അവന്റെ മുഖം കനത്തു ......... ""വേറെ എന്നാ പറയാനാ .....ഇച്ഛനൊന്നു കെട്ടിട്ടു വേണം എനിക്കൊന്ന് കെട്ടാൻ ......വല്ലതും നടക്കോ ഇച്ചാ .....ഇച്ചായന്റെ സ്ഥാനത് ഞാൻ എങ്ങാനും ആയിരുന്നേലെ അവളെ വളച്ചൊടിച്ചു കുപ്പിയിലാക്കി മിന്നും കെട്ടി എന്റെ അഞ്ചു പിള്ളേരുടെ തള്ളേം ആക്കിയേനെ ......"" അവന്റെ വാക്കുകൾ കേട്ട് ഡേവിഡ് കണ്ണും മിഴിച്ചിരുന്നു ....... ""അഞ്ചു പിള്ളേരോ .....അതൊക്കെ നീ താങ്ങോ"" "" പിന്നെ ഇച്ചായൻ എന്നെ പറ്റി എന്താ വിചാരിച്ചേ എനിക്ക് ഭയങ്കര കപ്പാസിറ്റിയാ ........"" ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് പല്ലിളിച്ചു കൊണ്ട് പറയുന്ന ഡാനിയുടെ മുതുകിനിട്ടൊരു ഇടി വച്ചു കൊടുത്തു ഡേവിഡ് ..... """ആഹ്ഹ് ......"" ഇടി കിട്ടിയതും മുതുക് ഉഴിഞ്ഞു കൊണ്ടവൻ ഡേവിഡിനെ നോക്കി കണ്ണുരുട്ടി .......... "" ഇച്ചനെന്നതിനാ എന്നെ തല്ലുന്നേ ...... ഞാൻ കാര്യം അല്ലയോ പറഞ്ഞത് ....... നമുക്കൊന്നും പേരിനു പോലും ഒരു പെണ്ണില്ലല്ലോ ന്റെ കർത്താവെ ....... ഇവിടെ ഒരാൾക്ക് പെണ്ണുണ്ടായിട്ടു അവളോട് ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം ഇല്ല .......""" ഡാനി പറയുന്നത് കേട്ട് ഡേവിഡ് ഒന്ന് ഇളിച്ചു കാണിച്ചു ...... "" അല്ലിച്ചായ പോയ കാര്യം ന്തായി .....നടന്നതേ പറ്റി പറഞ്ഞോ ........"""

""എന്താകാനാ ..... അവൾ എന്നോട് ക്ഷമിക്കുമെന്ന് തോന്നണില്ല ......അത്രയേറെ ഞാൻ ആ മനസ് വേദനിപ്പിച്ചു ....... അവളെന്നല്ല അവളുടെ സ്ഥാനത് ആരായാലും എന്നോട് പൊറുക്കില്ല ....കാരണം അങ്ങനെയാ അന്നേരം ഞാൻ സംസാരിച്ചത് .......""" ""അപ്പൊ അവളുടെ മനസ് വേദനിച്ചതോർത് ഇച്ചായന്‌ നല്ല സങ്കടം ഉണ്ടല്ലേ ........""" ഡേവിഡിൽ നിന്ന് അടി കിട്ടുമെന്ന മുൻകൂട്ടി കണ്ട ഡാനി നേരത്തെ തന്നെ അവനിൽ നിന്ന് അകലം പാലിച്ചിരുന്നു ........ അവൻ പറയുന്നത് കേട്ട് ഡേവിഡ് അവനെ രൂക്ഷമായി നോക്കി ...... "" നീ എന്റെ ഒരു കൈ അകലത്തിൽ ഇരുന്നത് നിന്റെ ഭാഗ്യം ...ഇല്ലേൽ നീ എന്റെ കയ്യിന്ന് മേടിച്ചേനെ ........"" ""അത്‌ മുൻകൂട്ടി കണ്ടത് കൊണ്ടല്ലേ ഞാൻ നേരത്തെ തന്നെ അകലം പാലിച്ചത് ......"" അവൻ വാ പൊത്തി ചിരിച്ചു ........ ""ഇച്ചായൻ എന്നാത്തിനാ അവളുടെ പേര് പറയുമ്പോൾ ഇത്രയധികം ദേഷ്യപെടുന്നത് .....എന്നിട്ട് അവളെ മനസ് വേദനിക്കുമ്പോൾ അതിനേക്കാൾ വേദനയാ ഇച്ചായന്‌ .....ഇത് ഒരു മാതിരി ഹിന്ദി സീരിയൽ പോലെയാ ....കഷ്ടം ആട്ടോ ഇച്ചായന്റെ കാര്യം ......

.മനസിലെ ഇഷ്ടം പോലും തുറന്നു പറയാൻ കഴിവില്ലാച്ചാ ........."" അവൻ ഡേവിയോട് സംസാരിക്കുന്നതിനിടയിൽ ഡേവിഡിന്റെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നു ........ അവൻ ഫോൺ കയ്യിലെടുത് അതിലെ ഡിസ്പ്ലേയിലേക്ക് കണ്ണോടിച്ചു ...... Sam calling............ ഡിസ്‌പ്ലേയിൽ അവന്റെ പേര് കണ്ടതും ഡേവിഡിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു . അവൻ ഫോൺ എടുത്ത് ചെവിയോടടുപ്പിച്ചു ....... മറുതലക്കൽ സാം പറയുന്നത് കേട്ട് ഡേവിഡിന്റെ ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു ...... ആ കണ്ണുകൾ മിഴിഞ്ഞു വന്നു ........ ചെവിയോടടുപ്പിച്ചിരുന്ന ഫോൺ നിലത്തേക്കൂർന്നു വീണു ......... 🍁🍁🍁🍁🍁 "" നീയ് എന്തെടുക്കുവാ ദേവു ........"" അമ്മുവുമായി ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതിനിടക്കുമ്പോഴാണ് ചേച്ചി മുറിയിലേക്ക് കയറി വന്നത് ........ "" ഞാനും ഇവളും കൂടി പബ്‌ജി കളിക്കുവാ ചേച്ചി ....ചേച്ചി കൂടുന്നോ ......."" ഫോണിൽ നിന്നും കണ്ണെടുക്കാതെ അവൾ പാറുവിനോടായി പറഞ്ഞു ............

"" എനിക്കീ കുന്ത്രാണ്ടം ഒന്നുമറിയില്ലെന്റെ ദേവു ...... നീ അതൊന്ന് മാറ്റിവച്ചേ ....നിക്ക് നിന്നോടൊരു കാര്യം പറയാനിണ്ട് ........""" ""ചേച്ചി പറഞ്ഞോളൂ ....ഞാൻ കേക്കുവല്ലേ ......."" "" ജയന്റെ അമ്മ വിളിച്ചിരുന്നു ഇന്നലെ ........ നിങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് ..... ഇനിയും എന്തിനാ ഇത് ഇങ്ങനെ നീട്ടിക്കൊണ്ട് പോവണെ എന്നാ ഓരു ചോയിക്കണത് ........ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്തിയാലൊന്നാ പറയണേ ...... നിന്റെ അഭിപ്രായം ന്താ ......."" പാറു പറയുന്നത് കേട്ട് അവൾ ഫോണിൽ നിന്നും കണ്ണെടുത് പാറുവിനെ നോക്കി ....... "" ഞാൻ ന്ത്‌ പറയാനാ ചേച്ചി നിക്ക് സമ്മതാ....നിങ്ങൾ ന്താച്ചാ തീരുമാനിച്ചോളൂ ......."" പാറു അവളുടെ മുഖത്തെക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു .......... "" എന്നിട്ടെന്തേ നിന്റെ മുഖത്തൊരു തെളിച്ചമില്ലാത്തെ ....... "" ദേവു അമ്മുവിനെ പിടിച്ചു സൈഡിലേക്കിരുത്തി പാറുവിനടുത്തായി ഇരുന്ന് അവളെ ചുമലിലേക്ക് തല ചായ്ച്ചു .......... "" എനിക്ക് സന്തോഷാ ചേച്ചി ..... എന്തൊക്കെ ആണേലും നമ്മടെ അച്ഛൻ ഒരുപാട് ആഗ്രഹിച്ചതല്ലേ ...... അതെന്നെ നടക്കട്ടെ ......."" പെട്ടെന്നാണ് പുറത്തെ വാതിലിൽ ആരോ ശക്തിയായി കൊട്ടിയത് ....... ഉച്ചത്തിലുള്ള ശബ്ദം കേട്ട് കൊണ്ട് അവർ ഞെട്ടി പിടഞ്ഞെഴുന്നേറ്റു .........

""വാതിൽ തുറക്കെടി ..............."" പുറത്തെ പുരുഷ സ്വരത്തെ അവർ രണ്ടാളും ഞൊടിയിടയിൽ തന്നെ തിരിച്ചറിഞ്ഞു .......... ""തുറക്കാൻ ........ തുറന്നി.. ങ്കിൽ നാൻ ഇ ചവിട്ടി പൊളിക്കും ......"" മദ്യത്തിന്റെ ആസക്തിയിൽ അയാളുടെ നാക്ക് കുഴഞ്ഞു പോകുന്നുണ്ടായിരുന്നു ... അയാൾ വാതിലിൽ ശക്തമായി ആഞ്ഞടിച്ചുകൊണ്ടിരുന്നു ....... എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചരണ്ട മൂന്നു ആഗ്മാക്കൾ അകത്തും ........ ""പേടിക്കണ്ട ....... നിങ്ങൾ ഇവിടെ ഇരിക്ക് ... ഞാൻ പോയിനോക്കാം .......പോയില്ലെങ്കിൽ അയാൾ ചിലപ്പോൾ ഈ വാതിൽ ചവിട്ടിപൊളിച്ച് അകത്തേക്ക് വരും .........ഞാൻ നോക്കിക്കോളാം ........നിങ്ങൾ പേടിക്കണ്ട """ ദേവുവിനെയും അമ്മുവിനെയും സമാധാനിപ്പിച് അവൾ പുറത്തേക്ക് പോകാനായി നിന്നതും ദേവു അവളെ കയ്യിൽ പിടുത്തമിട്ടു ....... ""ചേച്ചി വേണ്ട ....പോവണ്ട .....നിക്ക് ......നിക്ക് പേടി ആവുന്നു ...... അയാൾ ചേച്ചിയെ ന്തേലും .........""" ""നീ പേടിക്കണ്ട ...... എനിക്ക് എന്ത് വന്നാലും നിങ്ങൾക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല .....അമ്മുവിനെ നോക്കിക്കോണെ ......

.""" ഇരുവരെയും നോക്കി കൊണ്ട് ദേവുവിന്റെ കൈ വിടുവിച് അവൾ പുറത്തിറങ്ങി ആ വാതിൽ ലോക്ക് ചെയ്തു ........ അവിടുന്ന് നടന്ന് ഹാളിലെ വാതിലിനരികിലെത്തി നെഞ്ചിൽ കൈ വച്ച് ഒന്ന് ശ്വാസം വലിച്ചു വിട്ടു ...... ഒരു ദീർഘ നിശ്വാസം എടുത്ത് രണ്ടും കല്പ്പിച്ചു അവൾ വാതിൽ തുറന്നു ....... ""എന്താടി വാതിൽ തുറക്കാൻ ഇത്ര താമസം .... എവിഡ്രി നിന്റെ പുന്നാര അനിയത്തി ......നിക്ക് അവളെയാ കാണേണ്ടേ ........ എവുടെ കേറ്റി ഒളിപ്പിച്ചു വച്ചേക്കാടി നീയ് ......ഇറക്കി വിഡ്രി അവളെ ......... ആരും അറിയാതെ നിന്റെ പൊന്നാര അനിയത്തിക്ക് കല്യാണം ഉറപ്പിക്കും അല്ലേടി ...... എന്നിട്ട് എന്നോട് .....ഈ ന്നോട് പറഞ്ഞോടി ....... നാട്ടുകാര് പറഞ്ഞിട്ട് വേണം ഞാൻ ഇതക്ക അറിയാൻ ......"" അയാളുടെ കാല് നിലത്തുറക്കാതെ ആടുന്നുണ്ടായിരുന്നു ........ "" എന്തിനാ പറയണേ നിങ്ങളോട് ....... പറഞ്ഞാൽ അതും എന്തേലും പറഞ്ഞു മുടക്കിലെ ..... എന്ന് നിങ്ങളെ കെട്ടിയോ അന്ന് തുടങ്ങിതാ എന്റെ കഷ്ടകാലം ........ എങ്ങനെ ഇല്ലാതിരിക്കും ....വീട്ടുകാരെ വേദനിപ്പിച്ചു ഇറങ്ങിവന്നതല്ലേ അവരുടെ കണ്ണീരിന്റെ ശാപം അല്ലാതെന്ത് ...... """ ""അതേടി ...... അതെന്നെ ശാപം ......... നിന്നോടാര് പറഞ്ഞു ....ന്നോട് ഒപ്പം ഇറങ്ങി വരാൻ ....... "" ""ഓഹ് ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ മതീല്ലോ ..... "" ""പറയും ഡീ ....ഞാൻ പറയും ..... നിന്നെ മടുത്തേടി നിക്ക് ...... നിന്റെ പൊന്നാര അനിയത്തി ല്ലേ നീ തേനേ പാലെന്നു പറഞ്ഞു കൊണ്ട് നടക്കനവൾ ....

അവളെ അങ്ങനെ കണ്ടവനും കടിയവനും ഒന്നും കൊടുക്കാൻ ഞാൻ സമ്മതിക്കില്ല .....അതും ഈ പ്രകാശൻ ജീവനോടെ ഉള്ളപ്പോ.... അവളെ ഞാനും കൂടി ഒന്നാസ്വദിക്കട്ടെടി .....ഇത്ര നാളും ഞാൻ കാത്തിരുന്നത് അതിന് വേണ്ടിയാടി ...... പറ്റിയൊരു അവസരം കിട്ടണ്ടേ ....എപ്പോഴു വാല് പോലെ നീ കൂട കാണില്ലേ ..... ഇന്ന് ഞാൻ രണ്ടും കൽപ്പിച്ച ....നിക്ക് അവളെ വേണം .....ഇന്നൊരു ദിവസത്തേക്ക് മതിയെടി ...... നീ ഒന്ന് മനസ് വെച്ചാൽ മതിയെ.......""" അവൾ വെറുപ്പോടെ മുഖം തിരിച്ചു ""നാണം ഇല്ലേ നിങ്ങൾക്ക് സ്വന്തം ഭാര്യയോട് ഇങ്ങനെ ഒക്കെ പറയാൻ ......... എന്റെ അനിയത്തിയെ കൂടെ കിടക്കാൻ വിളിക്കാൻ ......... എന്നിട്ട് ഞാൻ കണ്ണടക്കണം അല്ലെ ......ഞാൻ ജീവനോടെ ഉള്ളപ്പോ അത്‌ നടക്കില്ല ......""" ""എന്നാൽ നിന്നെ കൊന്നിട്ടായാലും ഞാൻ അത്‌ നടത്തുമെടി ......... എനിക്ക് അതിന് ഒരു മടീം ഇല്ല ..... "" അയാൾ പാറുവിന്റെ മുടിക്ക് കുത്തി പിടിച്ച് അവളെ തല പിടിച്ച് ചുമരിൽ ഇടിച്ചു ....... വീണ്ടും വീണ്ടും ശക്തമായി ഇടിച്ചു കൊണ്ടിരുന്നു .... വേദന കാരണം അവൾ ഉറക്കെ കരയാൻ തുടങ്ങി .......

പുറത്ത് നിന്നും തന്റെ ചേച്ചിയുടെ കരച്ചില് കേട്ട് അവളുടെ നെഞ്ചിലെ ഭയം വർധിച്ചു ........ .പേടിച്ചരണ്ട് അമ്മു അവളുടെ മാറിൽ പതുങ്ങി ....... അപ്പോഴും പാറുവിന്റെ കരച്ചിലാനാഴം കൂടിക്കൊണ്ടിരുന്നു ...... ഇനിയും താൻ മൗനമായി നിന്നാൽ അത്‌ തന്റെ ചേച്ചിയുടെ ജീവന് പോലും ആപത്താണെന്നു മനസിലാക്കിയവൾ ഡോർ വലിച്ചു തുറന്ന് ഹാളിലേക്കിറങ്ങി ...... അവിടുത്തെ കാഴ്ച കണ്ടതും അവൾ നടുങ്ങി തെറിച്ചു ....... ചോരയിൽ കുളിച്ച് കിടക്കുന്ന തന്റെ ചേച്ചി ........ നെറ്റി പൊട്ടി ചോരഅർന്നൊലിച്ചു മുഖമാകെയും കഴുത്തിലൂടെയും എല്ലാം ഒലിച്ചിറങ്ങിയിരിക്കുന്നു ....... ""ചേച്ചി ........"" അവൾ ആർത്തുകരഞ്ഞു കൊണ്ട് അവൽക്കരികിലേക്ക് ഓടി ......... ""ചേച്ചി ......ചേച്ചി ന്താ ചേച്ചി ഇതൊക്കെ .....എന്തിനാ നിക്ക് വേണ്ടി ......"" അവൾ പാറുവിനെ മടിയിലേക്കെടുത്തു കിടത്തി ആർത്തു കരഞ്ഞതും പാറു അവളെ ദയനീയമായി നോക്കി ....... ഇതെല്ലാം കണ്ട് കൊണ്ട് നിന്ന പ്രകാശനിൽ കോപം ഇരട്ടിച്ചു ........ അയാൾ ദേവുവിന്റെ മുടിക്ക് കുത്തി പിടിച്ച് അവളെ അവിടുന്ന് വലിച്ചെഴുന്നേല്പിച്ചു ......

അവൾ വേദന കൊണ്ട് പുളഞ്ഞു പോയി .... അയാൾ അവളെ വലിച്ചു കൊണ്ട് അകത്തേക്ക് പോകാനായി നിന്നതും നിലത്ത് കിടന്നിരുന്ന പാറു അയാളുടെ കാലിൽ ചുറ്റി പിടിച്ചു കൊണ്ട് വേണ്ടെന്നു തലയാട്ടി ....... അത്‌ കണ്ടതും അയാൾക്ക് കലി കയറി അവളെ കുടഞ്ഞെറിഞ്ഞു മുന്നോട്ടു പോകാൻ നിന്നതും രണ്ട് കുഞ്ഞി കൈകൾ ആ കാലുകളെ ചുറ്റി വരിഞ്ഞു ....... അയാൾ തല ചരിച്ചു നോക്കി ...... "" വേണ്ടച്ചാ ....ദേവുമ്മയെ ഒന്നും ചെയ്യല്ലേ .....ദേവുമ്മ .....ദേവുമ്മ പാവാ ........"" അയാൾ ആ കുരുന്നിനെയും വക വയ്ക്കാതെ അവളെ കയ്യിൽ ചവിട്ടി അരച്ചു കൊണ്ട് ദേവുവിനെ ആ മുറിയിലേക്ക് തള്ളി ...... അമ്മു വേദന കൊണ്ട് ഉറക്കെ കരയാൻ തുടങ്ങിയതും അകത്തു നിന്നും ദേവു അവളുടെ അടുത്തേക്ക് ഓടി വരാൻ ആഞ്ഞതും അയാൾ അവളെ വലിച്ചു ബെഡിലേക്കിട്ടു കൊണ്ട് വാതിൽ വലിച്ചടച്ചു ......... പാറു പതിയെ ഞെരങ്ങി കൊണ്ട് അവിടുന്ന് എണീറ്റിരുന്നു .........പതിയെ അമ്മുവിന്റെ അടുത്തേക്കായി വന്ന് അവളെ തന്റെ നെഞ്ചോടു ചേർത്തു ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story