പ്രിയമാണവളെ: ഭാഗം 14

priyamanavale

രചന: തെന്നൽ

 "" വേണ്ടച്ചാ ....ദേവുമ്മയെ ഒന്നും ചെയ്യല്ലേ .....ദേവുമ്മ .....ദേവുമ്മ പാവാ ........"" അയാൾ ആ കുരുന്നിനെയും വക വയ്ക്കാതെ അവളെ കയ്യിൽ ചവിട്ടി അരച്ചു കൊണ്ട് ദേവുവിനെ ആ മുറിയിലേക്ക് തള്ളി ...... അമ്മു വേദന കൊണ്ട് ഉറക്കെ കരയാൻ തുടങ്ങിയതും അകത്തു നിന്നും ദേവു അവളുടെ അടുത്തേക്ക് ഓടി വരാൻ ആഞ്ഞതും അയാൾ അവളെ വലിച്ചു ബെഡിലേക്കിട്ടു കൊണ്ട് വാതിൽ വലിച്ചടച്ചു ......... പാറു പതിയെ ഞെരങ്ങി കൊണ്ട് അവിടുന്ന് എണീറ്റിരുന്നു .........പതിയെ അമ്മുവിന്റെ അടുത്തേക്കായി വന്ന് അവളെ തന്റെ നെഞ്ചോടു ചേർത്തു ......... അവിടുത്തെ ബഹളങ്ങൾ കേട്ട് നാട്ടുകാരും ഓടിക്കൂടിയിരുന്നു ......... എല്ലാവരും ഒരു കാഴ്ചക്കാരെ പോലെ നോക്കി നിന്നു ....... കാൽ പാദങ്ങൾ പിന്നിലേക്ക് വക്കുന്തോറും അയാൾ അവളിലേക്ക് കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടിരുന്നു ....... ആ വശ്യമായ ചുവന്ന കണ്ണുകൾ അവളുടെ ശരീരമാകെ ഓടി നടന്നു ....... ആ രൂപം അവളിലേക്ക് അടുക്കുന്നതിനനുസരിച് അവൾ പിന്നോട്ട് പോയി ചുമരിൽ തട്ടി നിന്നു ...... ചുവന്നു തുടുത്ത അവളുടെ വിറയാർന്ന അധരങ്ങളിലേക്ക് അവന്റെ നോട്ടം എത്തി .... അത് കണ്ട് അവന്റെ ചുണ്ടുകളിൽ ഗൂഢമായൊരു ചിരി പടർന്നു ......

"'വാതിൽ തുറക്ക് ........അവളെ ഒന്നും ചെയ്യല്ലേ ...... മോളെ .....ദേവൂ ...... അവളെ ഒന്നും ചെയ്യല്ലേ ....ഈ വാതിൽ ഒന്ന് തുറക്കോ .......""" പുറത്ത് വാതിലിന്റെ കൊട്ടും പാറുവിന്റെ സ്വരവും ആളുകളുടെ ബഹളങ്ങളും എല്ലാം ഉയർന്നു കേട്ടു ..... അവളിലേക്ക് അവൻ കൂടുതൽ അടുക്കുന്തോറും മദ്യത്തിന്റെ ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി ...... അവളിലേക്ക് അമരാൻ ശ്രെമിച്ച അവനെ സർവ ശക്തിയുമെടുത്ത് അവൾ തള്ളി മാറ്റി .....വാതിലിനടുത്തേക്ക് ഓടാൻ ശ്രെമിച്ച അവളെ അവന്റെ ബലിഷ്ഠമായ കരങ്ങൾ തടഞ്ഞിരുന്നു .......അവളെ പൊക്കിയെടുത്തു അവൻ കട്ടിലിലേക്ക് ഇട്ടു ....... ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു കൊണ്ട് .......ഒരു ഗൂഢ മന്ദഹാസം നിറച്ചു കൊണ്ട് വീണ്ടും അവളിലേക്ക് അമരാൻ ശ്രെമിക്കവേ അവൾ കട്ടിലിൽ നിന്ന് ഇഴഞ്ഞു നീങ്ങി ഭിത്തിയോരം ചേർന്നു ......... """എത്ര കാലങ്ങളായി ഞാൻ ആഗ്രഹിച്ചു നടക്കുന്നതാണെന്നോ നിന്നെ ........ഓരോ വട്ടവും നീ എന്റെ കയിൽ നിന്ന് വഴുതി പോകും ...... ഹും .....ഇന്ന് നിന്നെ രക്ഷിക്കാൻ ആരുണ്ടെടീ .........നിന്റെ മറ്റവൻ വരോ ...........""""

അതും പറഞ്ഞവൻ അവന്റെ മുഖം ആ ചുവന്നു തുടുത്ത അധരങ്ങളെ ലക്ഷ്യമാക്കി അവളിലേക് അടുപ്പിക്കാൻ ശ്രെമിക്കവേ അവളവനെ തള്ളി മാറ്റി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു ........അടിയുടെ ആഘാതത്തിൽ അവൻ രണ്ടടി പിന്നോട്ട് പോയി ... പൊടുന്നനെ അവളുടെ തലയിണയുടെ അടിയിലായി വച്ചിരുന്ന വാക്കത്തി അവൾ പുറത്തെടുത്തു തന്റെ കയ്യിലായി പിടിച്ച് കൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റ് നിന്നു .....അവളുടെ കൈ പത്തി പതിഞ്ഞ തന്റെ ഇടതു കവിൾ പൊത്തിപ്പിടിച്ചുകൊണ്ട് കണ്ണിലെരിഞ്ഞു വന്ന പകയാലെ അവൻ അവളുടെഅടുത്തേക്ക് നടന്നു ......പെട്ടന്ന് അവൾ തന്റെ കയ്യിലിരുന്ന വാക്കത്തി അവന് നേരെ ചൂണ്ടി ....... ""അടുത്തേക്ക് വരരുത് .......കൊല്ലും ഞാൻ .....കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും .......കൊല്ലാനാണെങ്കിലും ചാവാനാണെങ്കിലും ഒട്ടും മടിയില്ല ഈ ദേവൂന് . .....""" കത്തി അവന് നേരെ നീട്ടി കൊണ്ട് അവളത് പറയുമ്പോൾ അവളുടെ സ്വരം ഉറച്ചതായിരുന്നു ......അവളുടെ കയ്യിലെ കത്തിയും കണ്ണിലെരിഞ്ഞൊടുങ്ങുന്ന പകയും കണ്ട് അവൻ ഒരു നിമിഷം അമ്പരന്നു നിന്നു ......

താൻ നേരത്തെ കണ്ട ദേവു അല്ല ഇവൾ .....കണ്ണുകളിലെ ഭയത്തിനു പകരം പെണ്ണിന്റെ മാനത്തെ ഏത് വിതെനെയും സംരക്ഷിക്കുന്ന രൗദ്ര ഭാവം ...... """ ഹും ....നീ എന്താ വിചാരിച്ചേ ......എന്നെ ഏത് വിതെനെയും കീഴ്പ്പെടുത്താമെന്നോ ...നടക്കില്ല ...നിന്നെ പോലുള്ള ചെറ്റകൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് ......ചാകുന്നതാ ...... """ അതും പറഞ്ഞവൾ അവന് നേരെ കത്തി ഓങ്ങിയപ്പോൾ അവൻ പെട്ടെന്ന് മാറി കളഞ്ഞു .....കണ്ണിലെരിഞ്ഞൊടുങ്ങുന്ന പകയുമായി കത്തിയും നീട്ടിപ്പിടിച്ചവൾ അവനടുത്തേക്കായി നടന്നു ...... "'' മോളെ ദേവൂ .....കതക് തുറക്ക് ......... അവളെ ഒന്നും ചെയ്യല്ലേ .....ആരെങ്കിലും ഈ വാതിൽ ഒന്ന് ചവിട്ടി തുറക്കോ ......എന്റെ മോളെ ...... ദേവൂ .......""" കതകിൽ ശക്തമായി അടിച്ചു കൊണ്ട് പുറത്ത് നിക്കുന്നവൾ പറയുന്നുണ്ടായിരുന്നു ..... .ഒരു നിമിഷം അവൾ നിശബ്ദയായി ആ ശബ്ദത്തെ കാതുകളിലേക്ക് ആവാഹിച്ചു ആ ശബ്ദം അവളുടെ കാതുകളിൽ തുളച്ചു കയറി ........ കണ്ണുകൾ നിറഞ്ഞൊഴുകി ......കൈകൾ വിറക്കുന്നുണ്ടായിരുന്നു ......

"""ചേച്ചി .......""അവളുടെ അധരങ്ങൾ പതിയെ മൊഴിഞ്ഞു ..... ചേച്ചി ........ഉറക്കെ വിളിച്ചു കൊണ്ട് പുറത്തേക്ക് പോകാനായി തുടങ്ങിയ അവളെ അവൻ അവളുടെ മുടിയിൽ കുത്തി പിടിച്ച് ഭിത്തിയിൽ ഇടിച്ചു ...... ""ആഹ് .....""വേദന കൊണ്ടവൾ ഉറക്കെ വിളിച്ചു ......കൈയ്യിലിരുന്ന കത്തി ഊർന്ന് തറയിലേക്ക് പോകുന്നതവൾ അറിഞ്ഞു .......നെറ്റിയിൽ നിന്നെന്തോ ദ്രാവകം ഉരുകി ഒലിച്ചു കവിളിലേക്കെത്തി......കണ്ണുകൾ പതിയെ അടഞ്ഞു .....അടുത്തുണ്ടായിരുന്നതെല്ലാം അവ്യക്തമായി തോന്നി .......തന്നെ ബെഡിലേക്കെറിഞ്ഞ് തന്നിലേക്ക് ലയിക്കാനായി വരുന്ന ആ രൂപത്തെ പാതി അടഞ്ഞ കണ്ണുകളാലും അവൾ കാണുന്നുണ്ടായിരുന്നു ........ ശരീരത്തിന് താങ്ങാനാകാത്ത ഭാരം ......ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങും പോലെ ........അവന്റെ ബലിഷ്ഠമായ കരങ്ങൾ അവളുടെ ശരീരമാകെ പരതി നടക്കുന്നുണ്ടായിരുന്നു ....... """" ദേവൂ .......മോളെ ........അവളെ ഒന്നും ചെയ്യല്ലേ .......എന്റെ കുഞ്ഞ് ........മോളെ ......."" വാതിലിനപ്പുറമായി പാറു അവളെ വിളിച്ച് കരയുന്നുണ്ടായിരുന്നു ........അവൾ നിലത്തേക്കൂർന്നിരുന്നു .........

"""ദേവൂ ............""" ആ സ്വരം അവളുടെ ചെവിയിലൂടെ ആ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ...... ആ മുഖം അവളുടെ മനസിലേക്ക് ഓടിയെത്തിയതും സർവ ശക്തിയുമെടുത്തവൾ കണ്ണുകൾ വലിച്ചു തുറന്നു ..... തന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവനെ ശക്തമായി അവൾ തള്ളി മാറ്റി നിലത്ത് കിടന്നിരുന്ന കത്തി എടുത്തവൾ അവനെ ആഞ്ഞു കുത്തി ........ അവളുടെ ഉള്ളിലെ കെട്ടടങ്ങുന്ന വരെ വീണ്ടും വീണ്ടും അവനെ ആഞ്ഞു കുത്തികൊണ്ടിരുന്നു ......... അവന്റെ ദേഹത്തെ ചോര അവളിലേക് ചീറ്റി തെറിച്ചു .......അവളുടെ മുഖവും വസ്ത്രവുമെല്ലാം അവന്റെ ചോര പാടുകൾ ........ അപ്പോഴേയ്ക്കും ആരൊക്കെ കൂടിയോ വാതിൽ ചവിട്ടി പൊളിച്ച് അകത്ത്‌ കടന്നിരുന്നു ........ അകത്തേക്ക് വന്ന പാറു അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി തരിച്ചു നിന്നു ............ അമ്മുവും അവളോടപ്പം അകത്തേക്ക് കയറിയതും ആ കാഴ്ച കാണാനിടയാക്കാതെ പാറു അവളുടെ മുഖം പൊത്തി അമ്മുവിനെ പുറത്തേക്കാക്കി ..... ചോരയൊലിക്കുന്ന കത്തിയും പിടിച്ച് അയാളുടെ ചലനമറ്റ ശരീരത്തിനടുത്തായി ഇരിക്കുന്ന ദേവുവിലെക്കായിരുന്നു എല്ലാവരുടെയും നോട്ടം .......

പാറു അവളടുത്തേക്ക് നടന്ന് നിലത്തിരിക്കുന്ന ദേവുവിന്റെ ചുമലിൽ കൈ വച്ചതും ദേവു അവളെ രൂക്ഷമായൊന്നു നോക്കി ......... മുഖത്താകേയും അവന്റെ ചോര പാടുകൾ ..... പാറു അവൾക്കരികിലായി ഇരുന്ന് കൊണ്ടവളെ ചേർത്ത് പിടിച്ചു ........ അപ്പോഴും ആ കണ്ണുകൾ ചലനമറ്റു കിടക്കുന്ന ആ ശരീരത്തിലേക്ക് ആയിരുന്നു ....... പാറു കരഞ്ഞു കൊണ്ടവളെ നെഞ്ചോടടക്കുമ്പോഴും ഒരു ഭ്രാന്തിയെ പോലെ അവൾ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു ........ 🍁🍁🍁🍁 ""ഇച്ചായൻ എന്നാത്തിനാ അവളുടെ പേര് പറയുമ്പോൾ ഇത്രയധികം ദേഷ്യപെടുന്നത് .....എന്നിട്ട് അവളെ മനസ് വേദനിക്കുമ്പോൾ അതിനേക്കാൾ വേദനയാ ഇച്ചായന്‌ .....ഇത് ഒരു മാതിരി ഹിന്ദി സീരിയൽ പോലെയാ ....കഷ്ടം ആട്ടോ ഇച്ചായന്റെ കാര്യം .......മനസിലെ ഇഷ്ടം പോലും തുറന്നു പറയാൻ കഴിവില്ലാച്ചാ ........."" അവൻ ഡേവിയോട് സംസാരിക്കുന്നതിനിടയിൽ ഡേവിഡിന്റെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നു ........ അവൻ ഫോൺ കയ്യിലെടുത് അതിലെ ഡിസ്പ്ലേയിലേക്ക് കണ്ണോടിച്ചു ......

Sam calling............ ഡിസ്‌പ്ലേയിൽ അവന്റെ പേര് കണ്ടതും ഡേവിഡിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു . അവൻ ഫോൺ എടുത്ത് ചെവിയോടടുപ്പിച്ചു ....... മറുതലക്കൽ സാം പറയുന്നത് കേട്ട് ഡേവിഡിന്റെ ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു ...... ആ കണ്ണുകൾ മിഴിഞ്ഞു വന്നു ........ ചെവിയോടടുപ്പിച്ചിരുന്ന ഫോൺ നിലത്തേക്കൂർന്നു വീണു ......... ""ഇച്ചായ എന്ത് പറ്റി ...........ഏഹ്ഹ്ഹ് ........""" ഡേവിഡിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് ഡാനി അവനോട് ചോദിച്ചതും അവന് മുഖം പോലും കൊടുക്കാതെ ഡേവിഡ് പുറത്തേക്കോടി ............ കാറിൽ കയറിയതും അവൻ മിന്നൽ പിണർപ്പിന്റെ വേഗത്തിൽ കാർ പറപ്പിച്ചു ........അപ്പോഴും അവന്റെ മനസ് മുഴുവൻ സാം പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു ..... "" എടാ നിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്നിലെ ഒരു ദേവിക .....അവൾ ഒരുത്തനെ തട്ടിയെന്ന് .....നീ വല്ലതും അറിഞ്ഞായിരുന്നോ ..... സ്വന്തം ചേച്ചിടെ കെട്ടിയോനെ തന്നെയാ കൊന്നത് എന്നാ കേക്കണേ ...........""" ആ വാക്കുകൾ ഡേവിഡിന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു .........

ദേവിക ......അവൾ ....... അവൾ എന്തിനായിരിക്കും ഇത് ചെയ്തത് .......അതും സ്വന്തം ചേച്ചിയുടെ ഭർത്താവിനെ ........... "" അവന്റെ മനസ് ഒരായിരം ചിന്തകളാൽ വലയം ചെയ്തു കൊണ്ടിരുന്നു ......... .................................... "" ..... എങ്ങനെ ജീവിച്ചവരാ ......ആ കൊച്ചിന്റെ അച്ഛനും അമ്മയും പോയപ്പോൾ തൊടങ്ങിതാ അതിന്റെ കഷ്ടപ്പാടും ദുരിതവും .......... """ "''എല്ലാം ആ മൂത്ത സന്താനം കാരണം അല്ലെ .....എന്ന് ആ കൊച്ച് അതിന്റെ അച്ഛനേം അമ്മേം കണ്ണീരു വീഴ്ത്തിയിട്ട് ഇറങ്ങി പോയോ അന്ന് തുടങ്ങിതാ ആ പെണ്ണിന്റെ കഷ്ടകാലം ..... അതിന്റെ ശാപമാ ഈ കൊച്ചും ഇപ്പ അനുഭവിക്കണേ ........എല്ലാം അതിന്റെ വിധി .....അല്ലാതെന്ത് പറയൻ ........"" ദേവുവിന്റെ വീട്ടിലെക്കുള്ള പടവുകൾ കയറിയതും ആരുടെയൊക്കെയോ അടക്കം പറച്ചിലുകൾ അവൻ കേട്ടു ......... അവരെ ഒന്നും വക വയ്ക്കാതെ അവൻ അകത്തേക്ക് കണ്ണോടിച്ചു ........ ആ മിഴികൾ ദേവുവിനായി പരതി നടന്നു ......... ഒടുവിൽ അവൻ കണ്ടു .... കയ്യിൽ വിലങ്ങും അണിഞ്ഞു കൊണ്ട് വനിത കോൺസ്റ്റബിൾസിനോപ്പം അകത്ത്‌ നിന്നും ഇറങ്ങി വരുന്ന ദേവുവിനെ ........

ആ കാഴ്ച കണ്ട് അവന്റെ ഹൃദയം നുറുങ്ങി ......... അവനടുത്ത് എത്തിയിട്ടും ഒന്ന് തലയുയർത്തി നോക്കുക പോലും ചെയ്യാതെ അവരോടൊപ്പം നടന്നകലുന്ന ദേവുവിനെ ഒരു വേദനയോടെ അവൻ നോക്കി നിന്നു ........ അവളോട് ഒരു നോക്ക് സംസാരിക്കുവാൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു ...... നിയന്ത്രണമില്ലതുയരുന്ന ഹൃദയമിടിപ്പിനെക്കാൾ വേഗത്തിൽ അവനവരുടെ പിന്നാലെ ഓടി അവർക്ക് മുന്നിലായി ചെന്നു നിന്നു ......... "" പ്ലീസ് എനിക്ക് ഇവളോട് ഒന്ന് സംസാരിക്കണം ........ ഒരു അഞ്ചു മിനിറ്റ് മതി .......""" അവൾക് ഇരു വശവും നിൽക്കുന്ന കോൺസ്റ്റബിൾസിനോടായി അവൻ അനുവാദം ചോദിച്ചു ...... "" ഉം ....പെട്ടെന്ന് വേണം ...."" അവർ അവനോടായി പറഞ്ഞിട്ട് കുറച്ചപ്പുറത്തേക്ക് മാറി നിന്നു ....... """ നീ ....നീയാണോ ......ഇത് ചെയ്തത് ........ നീ ......നീ എന്തിനു വേണ്ടിയാ ........ഇല്ല ...........ഞാ....... ഞാൻ ഇത് വിശ്വസിക്കില്ല .......എനിക്ക് അറിയാം നിനക്കതിനു കഴിയില്ലെന്ന് ........."" അവന്റെ വിറയാർന്ന സ്വരം കേട്ടിട്ടും അവൾ അവനെ ഒന്ന് തലയുയർത്തി നോക്കിയില്ല ........

ഒരു കുറ്റവാളിയെ പോലെ തല താഴ്ത്തി നിന്നു .....ആ കണ്ണുകളിൽ ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല ....... ഒരു തരം ശൂന്യത മാത്രമായിരുന്നു ....... അവളുടെ മൗനം അവനെ വേദനിപ്പിച്ചെങ്കിലും അതിനേക്കാളുപരി ആ മൗനം അവനിൽ ദേഷ്യം ജനിപ്പിച്ചു ..... ""പറയെടി ...... നീയാണോ ഇത് ചെയ്തതെന്ന് ..... "" അവളുടെ ചുമലിൽ പിടിച്ച് കൊണ്ട് അവൻ അവളോടായി ചോദിക്കുമ്പോഴും അവൾ മൗനിയായി തന്നെ നിന്നു ....... അപ്പോഴാണ് അവളുടെ പൊട്ടിയടർന്ന മുറിവിലേക്ക് അവന്റെ നോട്ടം വീണത് .... ഒരു പരിഭ്രാന്തിയോടെ അവൻ ആ മുഖം പിടിച്ചുയർത്തി ആ മുറിവിലേക്ക് കണ്ണോടിച്ചു ..... ""ദേവു .........എന്താ .....എന്താ ഇത് .....എങ്ങനെയാ ഇത് .........നിനക്ക് എന്നാ പറ്റിയത് ............"" ഒരു പരിഭ്രാന്തിയോട് കൂടി അവൻ അവളോട് കാര്യങ്ങൾ തിരക്കുമ്പോഴും ആ മിഴികൾ അവനെ തേടിയെത്തിയില്ല .......

.ജീവച്ഛവം പോലെ നിൽക്കുന്നവളെ കാൺകെ അവന്റെ ഉള്ളവും നീറി ......... അപ്പോഴേക്കും കോൺസ്റ്റബിൾസ് വന്നു സമയം കഴിഞ്ഞെന്ന് പറഞ്ഞു അവളെ കൂട്ടി കൊണ്ട് പോയി ....... അവരോടൊപ്പം നടന്നകലുന്നവളെ വേദനയോടെ അവൻ നോക്കി നിന്നു ........ അവർക്കൊപ്പം അവളാ പോലീസ് ജീപ്പിലേക്ക് കയറുമ്പോഴും അവൻ അവളെ തന്നെ നോക്കി നിന്നിരുന്നു ..... എന്തിനെന്നില്ലാതെ പിടക്കുന്ന ഹൃദയത്തെ നിയന്ത്രിക്കാൻ പാടുപെടുമ്പോൾ അവൻ തിരിച്ചറിഞ്ഞു ആ മുഖം ഈ ഹൃദയത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് .......... അവനെയും കടന്ന് പോകുന്ന ആ പോലീസ് ജീപ്പിനു പിന്നിലിരിക്കുന്നവളെ നോക്കികാണുമ്പോൾ അവന്റെ ഉള്ളവും തേങ്ങി ..... ഹൃദയം നുറുങ്ങുന്ന വേദനയാൽ അവന്റെ മിഴികൾ ആ പോലീസ് ജീപ്പിനു പിന്നാലെ പാഞ്ഞു ...... അവൾ അകലേക്ക്‌ മാഞ്ഞിട്ടും അവൻ ആ നിൽപ് തുടർന്നു ...... "" ഇച്ചായാ ........."""  .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story