പ്രിയമാണവളെ: ഭാഗം 15 || അവസാനിച്ചു

priyamanavale

രചന: തെന്നൽ

" ഇച്ചായാ .........""" പെട്ടെന്നൊരു പിൻവിളി ഉയർന്നതും അവൻ തിരിഞ്ഞു നോക്കി ........... "" ഡാനി അവൾ ......... അവൾ എന്നാ ചെയ്തിട്ടാടാ ........ എനിക്ക് അറിയാം .....അവൾ ആയിരിക്കില്ല ......അവൾക്ക് എങ്ങനെ .....""" അവന്റെ ഉള്ളം നീറുന്നത് ആ വാക്കുകളിലൂടെ പ്രകടമായിരുന്നു ...... ""ഇച്ചായ ....ഇച്ചായൻ ഇങ്ങനെ സങ്കടപെടാതിരിക്ക് ........ """" ""എങ്ങനെയാട ഞാൻ സങ്കടപെടാതിരിക്കുന്നത് ...... അവൾ ജയിലിലേക്ക് പോകുന്നത് കണ്ട് പിന്നെ ഞാൻ സന്തോഷിക്കണോ ....... """ ""അതിന് മാത്രം ഇച്ചായന്റെ ആരാ അവള് ....... ഇച്ചായൻ തന്നെ പറഞ്ഞിട്ടില്ലേ അവളെ സ്നേഹിക്കുന്നില്ലെന്ന് .....അവൾ അരുമല്ലെന്നു ....പിന്നെ എന്നാത്തിനാ ഇങ്ങനെ വേദനിക്കുന്നെ ........""" അവൻ ഡേവിഡിനോട് കയർത്തു ........ ഡാനിയിൽ നിന്നും അത് കേട്ടതും ഡേവിഡ് ദേഷ്യത്താൽ അവന്റെ കോളറിന് കുത്തിപിടിച്ചു ....... "" ജീവനാടാ എന്റെ ........ ആരും അറിയാതെ ഈ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചതാ ഞാനവളെ ....... എന്റെ പ്രാണനാ അവള് ......... """ ഡാനി ദേഷ്യത്താൽ അവന്റെ കൈ തട്ടി തെറിപ്പിച്ചു..........

""ആരുമറിയാതെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചതത്രെ ..........എന്നിട്ടെന്തായി ഇപ്പൊ ...... എല്ലാം ഹൃദയത്തിൽ സൊരു കൂട്ടിവച്ചിട്ടു എന്നാത്തിനാ ഇപ്പൊ ഇങ്ങനെ കിടന്നു വേദനിക്കുന്നെ ...... ഇച്ചായനോട് എത്ര വട്ടം ഞാൻ ചോദിച്ചു അവളോട് എന്തെങ്കിലും ഒരു ഇഷ്ടം ഉണ്ടോന്ന് ......അപ്പൊ വലിയ വായിൽ ഡയലോഗ് അടിച്ചതല്ലായിരുന്നോ ....... എന്നിട്ടിപ്പോ എല്ലാം നഷ്ടപ്പെട്ടപ്പോ ഞാൻ അവളെ സ്നേഹിച്ചിരുന്നുണ്ടത്രേ ....... എല്ലാം നഷ്ടപ്പെട്ടിട്ട് ഇനി എന്നാ ചെയ്യാനാ ഇച്ചായ ........ """ "" ഡാനി ....ഞാൻ ....... ഇഷ്ടവാടയിരുന്നെടാ അവളെ എനിക്ക് ഒരുപാട് ...... അല്ല ഇപ്പോഴും ഇഷ്ടവാ ......അവളെ വേദനിപ്പിക്കുമ്പോഴും വാക്കുകൾ കൊണ്ട് കുത്തി നോവിക്കുമ്പോഴും ഞാൻ കാരണം ആ കണ്ണുകൾ നിറയുമ്പോഴും എല്ലാം എന്റെ ഈ നെഞ്ചും വേദനിച്ചിരുന്നെടാ ..... പക്ഷെ എന്റെ ഉള്ളിലെ ഇഷ്ടം അവളോട് തുറന്നു പറയാൻ എന്റെ ഈഗോ എന്നെ അനുവദിച്ചില്ലടോ ..... അവളെന്നും എന്റെ കണ്മുന്നിൽ ഉണ്ടാകുമെന്ന് കരുതി ....... അതാ എന്റെ സ്നേഹം ഉള്ളിൽ തന്നെ ഞാൻ കുഴിച്ചു മൂടിയത് ........""""

"""സ്നേഹം ഉള്ളിൽ വച്ച് നടന്നിട്ട് എന്നാ ചെയ്യാനാ ഇച്ചായ ...... അത്‌ പ്രകടിപ്പിക്കേണ്ടതല്ലേ .......പ്രകടിപ്പിക്കാത്ത സ്നേഹം വെറും മിഥ്യയാണ് ...... ഇച്ചായന്റെ ഇഷ്ടം ഒരു വട്ടം എങ്കിലും ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ അവൾ ഇന്ന് ഇച്ചായനോടൊപ്പം ഇണ്ടായേനെ ....""" ""അതിനവൾ ആണോ അയാളെ കൊന്നത് .......""" """ഉം ........... അവൻ ഒരു ഫ്രോഡാ ഇച്ചായ ...... സ്വന്തം അമ്മേം പെങ്ങളേം തിരിച്ചറിയാൻ കഴിയാത്തവനൊക്കെ ജീവിച്ചിരുന്നിട്ടെന്നാ ചെയ്യാനാ .....അവന് മരണം പോലുംഏറ്റവും കുറഞ്ഞ ശിക്ഷയാ .........""" ""നീ എന്തൊക്കെയാ ഈ പറയണേ .........."" ""അതേ ഇച്ചായ ........ അയാളൊരു തന്തയില്ലാത്തവനാ ..... ഇന്നലെ കള്ളും കുടിച്ച് ലക്ക് കെട്ട് അയാള് അവളെ ..........."""" അവൻ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ തന്നെ ഡേവിഡ് തളർന്നു നിലത്തേക്കൂർന്നിരുന്നു .......... ""ഇച്ചായ .........."" ഡാനി അവനടുത്തായി ഇരുന്ന് കൊണ്ട് അവന്റെ ചുമലിൽ കൈ വച്ചു ........... "" നീ പറഞ്ഞത് ശെരിയാടാ .....ഒരു വട്ടം ഒരേ ഒരു വട്ടം ....എന്റെ ഉള്ളിലെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ മിന്നു കെട്ടി ഒപ്പം കൂട്ടിയിരുന്നെകിൽ അവൾക്കിങ്ങാനൊരു വിധി ഉണ്ടാകില്ലായിരുന്നു ........ എന്റെ തെറ്റാ ....എല്ലാം എന്റെ തെറ്റാ ........അവൾക്കെന്നെ ഇഷ്ടമായിരുന്നിരിക്കോ ...........""""

"" ഇച്ചായന്‌ എപ്പോഴേലും അങ്ങനെ തോന്നിയിട്ടുണ്ടോ .........""" അവൻ നിലത്തു നിന്നുമെണീറ്റു പതിയെ മുന്നോട്ടേക്ക് നടന്നു .....അപ്പോഴും അവന്റെ മനസിൽ നിറയെ അവളായിരുന്നു ....... അവൾ അന്നേരം അനുഭവിക്കേണ്ടി വന്ന മാനസികാവസ്ഥ ആയിരുന്നു ..... ""ഇച്ചായാ .........."" ഡാനി അവനടുത്തേക്ക് ഓടി ......... ""ഇച്ചായൻ എവിടെക്കാ പോണേ ......ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ടില്ല ..... ഇച്ചായന്റെ പെണ്ണിനെ ഞാൻ തിരികെ കൊണ്ട് വരും ..... ഒരു പോറൽ പോലും ഏൽക്കാതെ ..... അതിനുള്ള വഴിയൊക്കെ എന്റടുതിണ്ട് .......... "" ഡാനി പറയുന്നത് കേട്ട് അവൻ ഡാനിയെ തന്നെ ഉറ്റു നോക്കി ........ ""എങ്ങനെ ....അവളെ എങ്ങനെ രക്ഷിക്കാമെന്നാ നീ പറയണേ ........"" അവന്റെ കണ്ണുകൾ വിടർന്നു .... "" അതിപ്പോ ഇച്ചായ .... എന്നാന്നു വച്ചാൽ അവൾ ചെയ്തത് ഒരിക്കലും ഒരു കുറ്റമായി കാണാൻ കഴിയില്ല ....... അതായത് ipc സെക്ഷൻ 100(3) പ്രകാരം ഒരു പെണ്ണിനു നേരെ പീഡനം ഉണ്ടായാൽ അതായത് അവൾ പീഡനത്തിനിരയാവും എന്ന് ഉറപ്പുണ്ടെകിൽ സഹായത്തിനോ മറ്റോ ഒരു വഴിയും ഇല്ല എന്നുണ്ടെങ്കിൽ മാത്രം നമുക്ക് പ്രൈവറ്റ് ഡിഫെൻസ് ഉപയോഗിക്കാം ........ അവൾ സ്വയം രക്ഷക്ക് വേണ്ടിയാണു അയാളെ കൊലപ്പെടുത്തിയതെന്ന് കോടതിക്ക് ബോധ്യമായാൽ അവളെ വെറുതെ വിടും .......

.""" അത്‌ കേട്ടതും അവന്റെ മുഖം സന്തോഷത്താൽ പ്രകാശിച്ചു .... ""അപ്പൊ അവളെ വെറുതെ വിടുമെന്നാണോ നീ പറയണേ ........"" ""ചാൻസ് ഉണ്ടെന്നാണ് പറഞ്ഞത് .....പക്ഷെ അതിലൊരു പ്രോബ്ലം ഉണ്ട് ......"" ""എന്താ .........എന്ത് പ്രോബ്ലം ???? ......""" ""സ്വയം രക്ഷക്ക് വേണ്ടിയാണ് അയാളെ കൊന്നതെന്ന് അവൾ തെളിയിക്കണം ........ തെളിവാണ് ഇവിടെ വേണ്ടത് ....തെളിവ് ഉണ്ടെകിലെ കോടതി വിശ്വസിക്കു .........""" ""അതിന് അവൾ എങ്ങനെ തെളിയിക്കും ....അവളെ അവർ കൊണ്ട് പോയില്ലേ ....."" ""ഇച്ചായൻ അതോർത്തു ടെൻഷൻ ആകേണ്ട .....എന്റെ ഒരു ഫ്രണ്ട് ഉണ്ട് .. സ്കൂളിൽ ഒന്നിച്ചു പഠിച്ചതാ ....ആളിപ്പോ ഹൈ കോർട്ടില ....ഞാൻ അവനോടൊന്നു സംസാരിക്കട്ടെ .....പിന്നെ ഇന്ന് സൺ‌ഡേ അല്ലെ കോടതി കാണില്ല ........ സൊ നാളത്തേക്ക് എല്ലാം സെറ്റ് ആക്കാം നമുക്ക് ...ഇച്ചായൻ വെറുതെ ടെൻഷൻ ആകണ്ടന്നേ ......ഇച്ചായന്റെ പെണ്ണിനെ ഞാൻ തിരികെ കൊണ്ട് വരും ..."" ""അവർ അവളെ ഉപദ്രവിക്കോ മറ്റോ ...""" ""എന്റ്റിച്ചായാ അവർ അവളെ ഒന്നും ചെയ്യില്ല ........നാളെ രാവിലെ തന്നെ കോടതിയിൽ ഹാജരാക്കും .....

അതൊന്നും ഓർത്ത് ഇച്ചായൻ വറീഡ് ആകേണ്ട ....ഈ ഡാനിയല്ലേ പറയണേ ........""" 🍁🍁🍁🍁 ഇന്നാണ് കോടതി വിധി പറയുന്ന ദിവസം ....വിധി എന്തായാലും ഞങ്ങൾക്കനുകൂലമാണെന്ന് ഉറച്ച വിശ്വാസം ഉണ്ട് .......കർത്താവൊരിക്കലും കൈ വിടില്ലെന്ന വിശ്വാസം .......... ഡാനി പറഞ്ഞ പ്രകാരം അവന്റെ ഫ്രണ്ടിനെ തന്നെ കൊണ്ട് വന്നു കേസ് വാദിക്കാൻ ...... ഞാൻ കോടതി വളപ്പിനുള്ളിലെ ആ ആൽമര ചുവട്ടിലിരിന്നു ...... അകത്തേക്ക് ചെല്ലാൻ ഡാനി ആവുന്നതും പറഞ്ഞെങ്കിലും ഞാൻ കൂട്ടാക്കിയില്ല .....അവളെ ആ ഒരവസ്ഥയിൽ കാണാൻ എനിക്ക് കഴിയില്ലായിരുന്നു ..... ആ കോടതി മധ്യത്തിൽ അവളെ ചോദ്യങ്ങളാൽ വീർപ്പുമുട്ടിക്കുന്നത് കാണാൻ എനിക്ക് കഴിയില്ലായിരുന്നു ..... സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു ...... അകത്ത്‌ എന്താണ് നടക്കുന്നതെന്നറിയാൻ ഹൃദയം വെമ്പൽ കൊണ്ടു ........ ഹൃദയമിടിപ്പിന് വേഗത ഏറി വന്നു ......... ഓരോ മിനിറ്റ് ഇടവിട്ട് കയ്യിലെ വാച്ചിലേക്ക് അവൻ കണ്ണോടിച്ചു ......... "" പ്രതി കുറ്റം ചെയ്യാനുണ്ടായ സാഹചര്യം കണക്കിലെടുത്തും സ്വയ രക്ഷക്ക് വേണ്ടിയാണ് കൊലപ്പെടുത്തേണ്ടി വന്നതെന്നും കൃത്യമായ തെളിവോടു കൂടി കോടതിക്ക് ബോധ്യമായ സ്ഥിതിക്ക് പ്രതിയെ നീരുപാതികം വിട്ടയക്കുന്നു ..

.."'' ആ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു ............. ദേവു ............. അവന്റെ അധരങ്ങൾ അത്രയേറെ സ്നേഹത്തോടെ മന്ത്രിച്ചു .......... അവൻ ആ ആൽമരചുവട്ടിൽ നിന്നും പതിയെ എഴുന്നേറ്റു ....... ചുറ്റും കണ്ണോടിച്ചു തന്റെ ദേവുവിനായി ....... അവൻ പതിയെ മുന്നോട്ട് നടന്നു....... കോടതിയിൽ നിന്നും പടിയിറങ്ങി വരുന്ന ഡാനിയേയും അവന്റെ സുഹൃത്തിനെയും ഡേവിഡ് കണ്ടു ....... എന്നിരുന്നാലും അവന്റെ മിഴികൾ അവൾക്കായി ഓടി നടന്നു ........ അവർ അടുത്തെത്തിയതും ഡാനി അവനെ തട്ടി വിളിച്ചു ....... "" ഇച്ചായൻ ആരെയാ ഈ നോക്കണേ ........"" ഒരു കള്ള ചിരിയോടു കൂടെ അവൻ ചോദിക്കുമ്പോൾ ഡേവിഡ് അവന്റെ വയറ്റിനിട്ടൊരു കുത്ത് വച്ച് കൊടുത്തു .......... അവൻ വയറും തടവിക്കൊണ്ട് ഡേവിഡിനെ നോക്കി കണ്ണുരുട്ടി ....... ""പിന്നെ ഇച്ചായാ ഇതാ എന്റെ ഫ്രണ്ട് എബ്രഹാം മാത്യു ........... "" ഡാനി അവന് പരിചയപ്പെടുത്തി കൊടുത്തു ...... ""ഹലോ ........ ഈ ഉപകാരം ഒരിക്കലും മറക്കില്ല ...... ജീവിത കാലം മുഴുവൻ ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും ...........താങ്ക്സ് .......... """ ഡേവിഡ് അയാൾക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു .....

. "" ഇവന്റെ ഇച്ചായനെന്ന് പറഞ്ഞാൽ എന്റേം ഇച്ചായനല്ലേ ......അപ്പോ ഇച്ചായനൊരു പ്രശ്നം വരുമ്പോൾ എങ്ങനെയാ വരാതിരിക്കണെ ....... പിന്നിച്ചായോ ആ കൊച്ചിനോട് ഇനിയെങ്കിലും ഈ ഇഷ്ടം അങ്ങു തുറന്ന് പറഞ്ഞേക്ക് .......ഇല്ലേൽ വല്ലവരും കൊത്തി കൊണ്ട് പോകും ......."" ഒരു കള്ള ചിരിയലെ അവൻ ഡേവിഡിനോടായി പറഞ്ഞതും ഡേവിഡ് ഡാനിയെനോക്കി കണ്ണുരുട്ടി .......... ""ഇച്ചായൻ എന്നാത്തിനാ എന്നെ നോക്കി കണ്ണുരുട്ടുന്നെ .... അവൻ കാര്യം അല്ലയോ പറഞ്ഞത് ......ഇനിയെങ്കിലും പോയി ആ ഇഷ്ടം അങ്ങ് തുറന്നു പറഞ്ഞേക്ക് ....അല്ലേലെ അവളെ വല്ലവൻന്മാരും കൊത്തി കൊണ്ട് പോയിട്ട് എനിക്കവളെ ഇഷ്ടമായിരുന്നെടാ എന്നും പറഞ്ഞിരുന്നു മോങ്ങണെ ......."" ഡാനി അത്‌ പറഞ്ഞിട്ടും അവനൊരു ഭാവവ്യത്യാസവും ഉണ്ടായില്ല ....സാധാരണ ഇത് പോലുള്ള ചൊറിയൻ വർത്തമാനം കേൾക്കുമ്പോൾ അവനിട്ടു രണ്ട് കിട്ടുന്നതാണ് .........

ഡേവിഡിന്റെ മിഴികൾ മറ്റെവിടെയോ ആയിരുന്നു ... ആ മിഴികൾ പാഞ്ഞിടത്തേക്ക് അവരും കണ്ണോടിച്ചു ....... അപ്പോഴാണ് അവർ കണ്ടത് കോടതിവിട്ടിറങ്ങി വരുന്ന ദേവുവിനെയും ചേച്ചിയെയും ....... അവർ രണ്ട് പേരും ദേവുവിനടുത്തേക്കായി നടന്നു ..... അവർ രണ്ട് പേരും പാറുവിനോടും ദേവുവിനോടും എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നത് ഡേവിഡ് നോക്കി നിന്നു ..... ഒടുവിൽ ദേവു അവനടുത്തേക്കായി നടന്ന് വന്ന് അവന് മുന്നിലായി നിന്നു ...... ഡേവിഡിന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു .....ഒടുവിൽ അവളുടെ കരിഞ്ഞുണങ്ങിയ മുറിവിൽ നോട്ടം പതിഞ്ഞതും അവന്റെ കൈകൾ അതിലേക്ക് ചലിച്ചു ....... അവന്റെ പ്രവർത്തിയിൽ ഞെട്ടി തരിച്ചു കൊണ്ടവൾ പിന്നിലേക്കാഞ്ഞു ....... അപ്പോഴാണ് അവന് ബോധ്യം വന്നത് താൻ എന്താണ് ചെയ്യാൻ തുനിഞ്ഞതെന്ന് .... ഒരു ചളിപ്പോടെ പെട്ടെന്നവൻ കൈ പിൻവലിച്ചു ...... അവളും മറ്റെങ്ങോ നോട്ടം തെറ്റിച്ചു ...... ഏറെ നേരം അവർ പരസ്പരം മുഖത്തോട് മുഖം നോക്കാതെ അങ്ങനെ നിന്നു ... ഏറെ നേരത്തെ മൗനം ഭേദിച്ചു അവൾ തന്നെ സംസാരിച്ചു തുടങ്ങി ......

"""" സർ ആണോ വക്കീലിനെ ഏർപ്പാടാക്കിയതും എന്നെ പുറത്തിറക്കാനും മുൻകൈ എടുത്തത് ....... """ അവളുടെ ചോദ്യം കേട്ട് ഞാൻ അവളിലേക്ക് മിഴികളൂന്നി .......... "" ആണെങ്കിൽ ....""' ""എന്തിനായിരുന്നു എനിക്ക് വേണ്ടി ഇതൊക്കെ .......എന്തിനു വേണ്ടിയാ എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് .........."""" ""നിനക്കറിയില്ലേ എന്തിന് വേണ്ടിയാണെന്ന് ...........""" അവൾ സംശയത്താൽ എന്നെ തന്നെ നോക്കി നിന്നു ......... """"തന്റേടിയും താന്തോന്നിയും സർവോപരി അഹങ്കാരിയും ആയ കുരിശിങ്കൽ തറവാട്ടിലെ മൂത്ത സന്തതിയായ ഈ ഡേവിഡ് സാമുവേലിനെ വിവാഹം ചെയ്യാൻ അവിടുത്തേക്ക് സമ്മതമാണോ ........""" ഒരു കള്ളചിരിയോട് കൂടി ഞാൻ അത്‌ പറയുമ്പോൾ ആള് കണ്ണും മിഴിച്ചു എന്നെ തന്നെ നോക്കി നിക്കുവാണ് ...... എന്റെ ചോദ്യം കേട്ട് അവളുടെ കിളികളൊക്കെ ഏതൊക്കെയോ വഴിയിൽ കൂടി പറന്നു പോയിട്ടുണ്ട് ....... നോക്കുമ്പോ ആൾക്ക് ഒരനക്കവും ഇല്ല ....കർത്താവെ ഇനി എന്റെ പഞ്ച് ഡയലോഗ് കേട്ട് തട്ടിപ്പോയോ ...... അതും മനസ്സിൽ പറഞ്ഞു കൊണ്ട് പതിയെ അവൾക്കരികിലായി ചെന്ന് ആ കാതോരം

""ദേവു ......."" ആ പേര് മൊഴിഞ്ഞതും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു ........ ""എന്നതിനാടോ ഇങ്ങനെ കരയണേ .......ഏഹ് ....... ഞാൻ പറഞ്ഞത് ഇഷ്ടായില്ലേ ....."" ഞാൻ അവളോട്‌ അത്‌ പറയുമ്പോൾ ആ കണ്ണുകൾ വീണ്ടും നിറഞ്ഞു കവിഞ്ഞു ...... ഏറെ നേരത്തെ മൗനത്തിനു ശേഷം അവളെന്നോട് സംസാരിച്ചു ..... """ ഞാൻ ഒരു കൊലപാതകി ആണ് ....അങ്ങനെ ഉള്ളവളെ കൂടെ കൂട്ടാൻ സാറിന് എങ്ങനെ കഴിയും ......... എന്നെ വിവാഹം ചെയ്താൽ അത്‌ സാറിനും സാറിന്റെ കുടുംബത്തിന് പോലും മാനക്കേട് ആയിരിക്കും .... ഒരു കൊലപാതകിയുടെ ഭർത്താവ് എന്നൊരു പുതിയ പേര് ആളുകൾ സാറിന് ചാർത്തി തരും .........അത്‌ വേണ്ട ....... ഞാൻ കാരണം സാറും .......""" ""നീ അയാളെ കൊന്നില്ലായിരുന്നെകിൽ ഞാൻ അവനെ കൊന്നേനെ ......."" ഞാൻ പറയുന്നത് കേട്ട് അവളെന്നെ തന്നെ നോക്കി നിന്നു ....... "" നിനക്ക് എന്നെ ഇഷ്ടവാണോടോ ...എനിക്ക് അതറിഞ്ഞാൽ മതി ....വേറെ ഒന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല .... നിന്റെ മനസിൽ എന്താന്നറിഞ്ഞാൽ മതി എനിക്ക് ......""""" അവൾ തല താഴ്ത്തി നിന്നു ...... ഞാൻ ആ താടി പിടിച്ച് പതിയെ ഉയർത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു ......അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അവളോടന്നും ചോദിക്കാൻ പോയില്ല ......

. ഞാൻ അവളെ എന്റെ നെഞ്ചോടണച്ചു ......അനുസരണയുള്ള കുട്ടിയെ പോലെ അവളും എന്റെ നെഞ്ചോരം ചാഞ്ഞു ......ഇരു കൈകളാലും വരിഞ്ഞു മുറുകി അവളും എന്റെ നെഞ്ചോരം ചേർന്നു നിന്ന് കൊണ്ട് കണ്ണീർ വാർത്തു ....... ,"" അതേയ് റൊമാൻസൊക്കെ വീട്ടിൽ പോയിട്ട് മതിട്ടോ ..... ഇത് കോടതിയാ ......""" ഡാനി അടുത്ത് വന്നു നിന്ന് കൊണ്ട് പറയുമ്പോൾ ആണ് ഞങ്ങൾ എവിടെയായിരുന്നെന്നുള്ള ബോധ്യം വന്നത് തന്നെ ...... ഒരു ചമ്മിയ മുഖത്തോടു കൂടി ഞങ്ങൾ പരസ്പരം വിട്ടു മാറി നിന്നു ........ "" നിങ്ങളുടെ നല്ല മനസിന് നന്ദി ...... നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്റെ ദേവു ........ ഓർക്കാൻ കൂടി വയ്യെനിക്ക് ...... അവൾ ജയിലിലേക്ക് പോകുന്നത് കണ്ടു നിൽക്കാൻ ന്നെ കൊണ്ട് കഴിയില്ല .......അന്ന് നിങ്ങൾ വീട്ടിൽ വന്നപ്പോൾ ഞാൻ മോശമായിട്ട് ആണ് സംസാരിച്ചത് ........ അതിന് നിങ്ങൾ എന്നോട് പൊറുക്കണം ........""" അവളെ ചേച്ചി കൈ കൂപ്പി എന്നോടായി കേണു ..... ""ഏയ്യ് അത്‌ സാരമില്ല ...അതൊക്കെ ഞാൻ അപ്പോഴേ മറന്നു ....... എനിക്കതിൽ ഒന്നും തോന്നിയിട്ടില്ല .....അതിൽ തെറ്റുകാരനും ഞാൻ ആയിരുന്നിലേ .......""" ഞാൻ അവളെ ചേച്ചിയോട് പറയുന്നത് കേട്ട് അത്ഭുതത്തോടെ അവളെന്നെ തന്നെ നോക്കി നിന്നു .......... ആ നോട്ടത്തിനു പിന്നിലെ കാരണം എനിക്ക് ഊഹിക്കാവുന്നതേ ഉള്ളായിരുന്നു .....

.അഹങ്കാരം തലക്ക് പിടിച്ച ഡേവിഡ് സാമുവേലിനു ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാമോ എന്നായിരിക്കും അവൾ ചിന്തിച്ചത് ....... ""അതേയ് ബാക്കി ഇമോശണൽ സീൻസൊക്കേ വീട്ടിൽ ചെന്നിട്ട് ....... എന്നാൽ നമുക്ക് വീട്ടിലേക്ക് തിരിച്ചാലോ ......"" എല്ലാവരെയും കളിയാക്കി കൊണ്ട് ഡാനി അത്‌ പറയുമ്പോൾ അത്‌ വരെ വിഷമത്താൽ മൂടി കെട്ടിയിരുന്ന എല്ലാവരുടെയും ചുണ്ടിലും ഒരു നേരിയ പുഞ്ചിരി വിടർന്നു ...... ആ കോടതി വളപ്പ് വിട്ടു പുറത്തേക്ക് നടക്കുമ്പോഴും എന്റെ നോട്ടം അവളിലേക്ക് ആയിരുന്നു ......എന്റെ ദേവുവിലെക്ക് ...... ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയേറെ കഷ്ടപ്പാടും പ്രശ്നങ്ങളും ഉണ്ടായിട്ടും പതറി പോകാതെ ഇപ്പോഴും സ്വന്തം ജീവിതത്തെ പൊരുതി തോൽപ്പിക്കുന്ന പെണ്ണിനോട് എനിക്ക് ബഹുമാനമായിരുന്നു അതിലുപരി ആരാധന ആയിരുന്നു ....... ഞാൻ അവളെ കൈ കോർത്തു പിടിച്ചപ്പോൾ അവൾ എന്തെന്ന മട്ടിൽ ഒരു പിരികം ഉയർത്തി കാട്ടി .......... ആ കൈ പിടിച്ചു വലിച്ചു ഞാനവളെ തോളിലൂടെ കയ്യിട്ടു ...... എന്റെ പെട്ടെന്നുള്ള അറ്റാക്ക് കണ്ട് പെണ്ണ് കണ്ണും തള്ളി എന്നെ തന്നെ നോക്കുന്നുണ്ട് ........

ഞാൻ കണ്ണ് ചിമ്മി കാട്ടിയതും അവളെന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് മുന്നേ നടന്നു പോകുന്ന അവളെ ചേച്ചിയെയും എന്റെ പുന്നാര അനിയനെയും കാട്ടി തന്നു ........ അപ്പോൾ തന്നെ ഞാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു അവളെ നെറുകയിൽ ഒരു ചെറു ചുംബനം കൊടുത്തതും അവൾ എന്നിൽ നിന്നടർന്നു മാറാൻ ശ്രമിക്കുന്നുണ്ട് ....... "" അതേയ് മുന്നിൽ രണ്ട് പേരുണ്ടെന്നുള്ള ഓർമ ഉണ്ടായിരിക്കുന്നത് നല്ലതാ ...."" പിന്നോട്ട് പോലും നോക്കാതെ ഞങ്ങളോടായി പറയുന്ന ഡാനിയുടെ വാക്കുകൾ കേട്ട് ഞങ്ങൾ രണ്ട് പേരും കണ്ണും തള്ളി പരസ്പരം നോക്കി ....... ഈ ചെക്കന് പിന്നിലും കണ്ണുണ്ടോന്ന് ചിന്തിച്ചു പോയി ഞാൻ ....... റൊമാന്റിക് ആയി വന്നതായിരുന്നു ഒക്കെ നശിപ്പിച്ചു.....മനസ്സിൽ ചെക്കനോട് ഒരു ചെറിയ ദേഷ്യവും തോന്നാതിരുന്നില്ല ... അപ്പോഴേക്കും ഞാൻ ചേർത്ത് പിടിച്ചിരുന്നവൾ എന്റെ വയറ്റിനിട്ടൊരു കുത്ത് തന്ന് മുന്നിലേക്ക് ഓടി ......

ഞാൻ വയറും ഉഴിഞ്ഞു കൊണ്ട് അവളെ നോക്കുമ്പോൾ അവളെന്നെ നോക്കി പല്ലിളിക്കുന്നുണ്ട് ........ അവളെ ചേച്ചിയുടെ കയ്യും പിടിച്ച് ആ കോടതി വളപ്പിനു പുറത്തേക്കിറങ്ങുമ്പോഴും ഇടക്കൊക്കെയും ആ കണ്ണുകൾ എന്നെ തേടി എത്താതിരുന്നില്ല ....... എന്നെ നോക്കി ചിരിച്ചും ഗോഷ്ടി കാണിച്ചും എനിക്ക് മുന്നേ നടക്കുന്നവളുടെ പിന്നാലെ ഞാനും നടന്നു ......ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിച്ച് കൊണ്ട് ......... ശുഭം ............❤️

സ്റ്റോറിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന എല്ലാ വായനക്കാർക്കും നന്ദി ...... ഇത് വരെ സപ്പോർട്ട് ചെയ്യുകയും കൂടെ നിൽക്കുകയും ചെയ്തവരോട് ഒത്തിരി സ്നേഹം .......🥰 അപ്പൊ ബലിയ കമന്റ് പോരട്ടെ .... ഇമോജി ,സ്റ്റിക്കർ , നൈസ് ,സൂപ്പർ ,അടിപൊളി എന്നീ കമെന്റുകൾ നിരോധിച്ചിരിക്കുന്നു 😁😁 ഒത്തിരി സ്നേഹത്തോടെ ..... തെന്നൽ ❣️ 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story