പ്രിയമാണവളെ: ഭാഗം 2

priyamanavale

രചന: തെന്നൽ

""എസ്ക്യൂസ്‌ മി സർ ....."" എന്റെ സ്വരം കേട്ട് അയാൾ ആ ഫയലിൽ നിന്നും കണ്ണെടുത് ഞാൻ നിക്കുന്ന ഭാഗത്തേക്ക്‌ നോക്കി .......... ആ കസേരയിലിരിക്കുന്ന ആളിനെ കണ്ട് എന്റെ രണ്ടു കണ്ണുകളും പുറത്തേക്കുന്തി വന്നു ..........കാലുകൾ നിലത്തുറക്കത്തെ പോലെ ........ഈ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ആശിച്ചു പോയി .............. ആ കണ്ണുകളും എന്റെ മേൽ തന്നെയായിരുന്നു ....... "" നീയോ .............നീ എന്താ ഇവിടെ ........."" എന്നെ കണ്ടതും അയാളുടെ മുഖം ദേഷ്യത്താൽ ചുവന്നു ......... """ഞാ ........... ഞാൻ ജയേട്ടൻ പറഞ്ഞിട്ടാ ..........ജോലീടെ കാര്യം ........"" എന്നെ അടിമുടി ഒന്ന് നോക്കി ഒന്ന് പുച്ഛിച്ചു തള്ളിയിട്ട് അയാൾ വീണ്ടും ഫയലിൽ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി .......... അയാളുടെ പ്രവർത്തികൾ എന്നിൽ വല്ലാത്ത ദേഷ്യം ഉളവാക്കി ...... എന്റെ ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് ഞാൻ അവിടുന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഉള്ളിൽ ചേച്ചിയുടെ മുഖം തെളിഞ്ഞു വന്നു ....... ഇപ്പോൾ ഈ ജോലി എന്റെ ആവശ്യം ആണ് .........

ഈ ജോലി കൈ വിട്ടു കളഞ്ഞാൽ പിന്നെ വീട്ടിലെ അവസ്ഥ എന്തായി തീരും .......പാവം ചേച്ചി ........ . എത്രയെന്നു വച്ചാ ചേച്ചി മറ്റൊരു വീട്ടിൽ പോയി കഷ്ടപ്പെടുന്നത് ........ ആ കിട്ടുന്നത് കടം കൊടുത്തു തീർക്കാൻ പോലും പറ്റാറില്ല ...... അമ്മു .....എന്റെ കൈ കൊണ്ട് ഒരു മുട്ടായി തുരുമ്പു പോലും ഞാൻ അവൾക്ക് വാങ്ങി കൊടുത്തിട്ടില്ല ......... ഈ ജോലി കാര്യം പറഞ്ഞപ്പോൾ എത്ര മാത്രം സന്തോഷിച്ചതാണ് .......എന്തൊക്കെ സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയതാണ് ...... എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇവിടെ പിടിച്ചു നിന്നെ മതിയാകു ........ഓരോന്ന് ചിന്തിച്ചു കൂട്ടി കൊണ്ട് ഞാൻ വീണ്ടും അയാളുടെ അരികിലേക്കു പോയി ..... """ എന്താ പോകുന്നില്ലേ ........"" ചെയ്യുന്ന ജോലിക്കിടയിലും എന്റെ മുഖത്തേക്ക് പോലും നോക്കാതെയുള്ള അയാളുടെ ചോദ്യത്തിന് മുന്നിൽ ഞാൻ തല കുനിച്ചു നിന്നു ........ ""ചോദിച്ചതിന് മറുപടി ഇല്ലേ നിനക്ക് ......കുറച്ചു മുൻപ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ ......ഇപ്പൊ നിന്റെ നാവിറങ്ങി പോയോ ........"" എന്റെ നേർക്ക് നോക്കി കൊണ്ട് അയാൾ അത് ചോദിക്കുമ്പോൾ അയാളുടെ മുമ്പിൽ ഒരു കുറ്റവാളിയെ പോലെ ഞാൻ തല താഴ്ത്തി തന്നെ നിന്നു .........

"""നിന്റെ പേരെന്താ ........""ഗൗരവ ഭാവത്തിൽ എന്നോടായി ചോദിച്ചു ...... """ദേ ......ദേവിക ......."" """ ആ രാവിലെ കണ്ട ആള് തന്നെയാണോ നീ .....നിന്റെ നാക്കൊക്കെ എവിടെ പോയെടി .......രാവിലെ ഉരുളക്കുപ്പേരി പോലെ പറയുന്നുണ്ടായിരുന്നല്ലോ ...... ഇപ്പൊ എവിടെ പോയി നിന്റെ അഹങ്കാരം ......."" അയാൾ പറയുന്നത് കേട്ട് കൊണ്ട് നിന്നതല്ലാതെ തിരിച്ചൊരക്ഷരവും ഞാൻ പറഞ്ഞില്ല ......... ഇരുന്നിടത്തു നിന്നും എണീറ്റു അയാൾ എനിക്കരികിലേക്ക് വന്നു .......തെല്ലൊരു ഭയത്തോടെ ഞാൻ ഇരു കൈകളും ചുരിദാറിൽ പിടി മുറുക്കി ........ അയാൾ എന്റെ മുന്നിലായി വന്നു നിന്നുകൊണ്ട് ആ ടേബിളിനു മുകളിലായി ഇരുന്നു ........ """ രാവിലേ നടന്നതൊക്കെയും അത്ര പെട്ടെന്ന് അങ്ങ് മറക്കുന്നത് എങ്ങനെയാ ......എന്നോടിന്ന് വരെ ആരും ഇത് പോലെ സംസാരിച്ചിട്ടില്ല ..........പക്ഷെ .....നീ .......... നിന്റെ അഹങ്കാരത്തിനുള്ള മറുപടി ഞാൻ വഴിയേ തരാം ........... എന്തായാലും ഇനി മുതൽ നീ ഇവിടെ തന്നെ കാണുമല്ലോ ....... നമുക്ക് വിശദമായി പിന്നെ പരിചയപ്പെടാം ...ഏഹ്ഹ് ....... "" മനസ്സിൽ എന്തൊക്കെയോ മുൻകൂട്ടി തീരുമാനിച്ചു കൊണ്ടുള്ള അയാളുടെ സംസാരം എന്നെ വല്ലാത്തൊരു ഭീതിയിലാഴ്ത്തി ....... """ഒരു കാര്യം ഞാൻ ആദ്യമേ തന്നെ പറയാം .....

..ഈ കമ്പനിക്ക് കുറച്ചു റൂൾസ്‌ ആൻഡ് റെഗുലേഷൻസ് ഉണ്ട് ........ അതെല്ലാം ഇവിടുത്തെ അസിസ്റ്റന്റ് പറഞ്ഞു തരും ........ പിന്നെ ഈ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് നീ ഈ എഗ്രിമെന്റിൽ സൈൻ ചെയ്യണം ........"" അയാൾ എനിക്ക് നേരെ ഒരു പേപ്പർ നീട്ടി കൊണ്ട് പറഞ്ഞു .. . "" ഈ എഗ്രിമെന്റിൽ സൈൻ ചെയ്തു കഴിഞ്ഞാൽ പിന്നെ നിനക്കു ഒരു വർഷത്തേക്ക് ഈ ജോലി ഉപേക്ഷിച്ചു പോകാൻ കഴിയില്ല .............അതല്ല .......... അങ്ങനെ പോകുകയാണെങ്കിൽ ഒരു ലക്ഷം രൂപ നീ ഈ കമ്പനിക്ക് തരണം........... അത് കൊണ്ട് നല്ല പോലെ വായിച്ചു നോക്കി നന്നായി ആലോചിചിട്ട് ഒപ്പിട്ടാൽ മതി ......"" അയാളുടെ വാക്കുകൾ ഒരു മിന്നൽ പിളർപ്പു പോലെ എന്റെ ഉള്ളിലൂടെ കടന്നു പോയി ......... എന്തൊക്കെയാണ് ഇയാളുടെ മനസ്സിലെന്നു ആർക്കറിയാം ......... പക്ഷെ ഈ ജോലി ഇപ്പോൾ എന്റെ ആവശ്യം ആണ് ........ പിടിച്ചു നിൽക്കയല്ലാതെ വേറെ വഴിയില്ല......... എത്ര ദിനങ്ങൾ ജോലി തേടി അലഞ്ഞു ......... അവസാനം ജയേട്ടൻ കാരണമാ ഈ ജോലി എങ്കിലും കിട്ടിയത് ....... ഇത് നഷ്ടപ്പെടുത്താൻ കഴിയില്ല .........

. "" ആലോചിച്ചു കഴിഞ്ഞെങ്കിൽ ഇതിൽ സൈൻ ചെയ്യാം .....അതല്ല ഇവിടെ തുടരാൻ താല്പര്യമെങ്കിൽ ദേ ആ കാണുന്നതാ ഡോർ നിനക്ക് അത് വഴി പുറത്തേക്ക് പോകാം ......."" ആ പേപ്പർ അവിടെ വച്ചു അതും പറഞ്ഞയാൾ അയാളുടെ ഇരിപ്പിടത്തിൽ സ്ഥാനം ഉറപ്പിച്ചു ......ചിന്തകൾ കാടു കയറി അവസാനം ഞാൻ അതിൽ സൈൻ ചെയ്തു .......... ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയതും അയാളുടെ ചുണ്ടിൽ ഒരു ഗൂഢ മന്ദഹാസം വിരിഞ്ഞു ......... "" ഇന്ന് മുതൽ നീ ഇവിടുത്തെ സ്റ്റാഫ്‌ ആണ് ....... അല്ല എന്റെ അടിമ ....... ഇന്നേക്ക് പന്ത്രണ്ടാം നാളിനു മുൻപായി നീ തന്നെ ഈ ജോലി മടുത്തു ഇവിടുന്ന് ഇറങ്ങി പോയിരിക്കും ....... ഇന്നേവരെ ആരും ദേ ഈ ഡേവിഡ് സാമുവലിന്റെ മുഖത്തു നേരെ നോക്കി സംസാരിക്കാൻ ധൈര്യപ്പെട്ടിട്ടില്ല ..... നീ ചെയ്തതിന്റെ ഭവിഷ്യത്തു നീ തന്നെ അനുഭവിക്കും .....നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും ........ഈ ഡേവിഡ് സാമുവൽ ആരാണെന്ന് നിനക്ക് ഞാൻ മനസിലാക്കി തരും ........പന്ത്രണ്ട് , വെറും പന്ത്രണ്ടു ദിവസത്തിനപ്പുറം നീ ഈ സ്ഥാപനത്തിൽ തുടരില്ല .......

ഇവിടുത്തെ ബുദ്ധിമുട്ട് സഹിക്ക വയ്യാതെ നീ തന്നെ ഈ ജോലി ഉപേക്ഷിച്ചു പോകും ........ """ ഞാൻ എന്തൊ തെറ്റ് ചെയ്ത പോലുള്ള അയാളുടെ വർത്താനം കേട്ട് എനിക്ക് ഉള്ളിലെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല .......... """ ഞാൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണല്ലോ നിങ്ങൾ പറയുന്നത് ...... നിങ്ങൾ പറയുന്ന കേട്ടാൽ തൊന്നും ഞാൻ മനപ്പൂർവം നിങ്ങടെ വണ്ടിക്ക് കുറുകെ ചാടിയതാന്നു ...... നിങ്ങടെ മുഖത്തു നോക്കി മറ്റുള്ളവർ സംസാരിക്കാൻ ധൈര്യപ്പെടാത്തത് അവർക്ക് നിങ്ങളെ പേടി ആയതു കൊണ്ടാകാം ......പക്ഷെ എനിക്കതില്ല ......എനിക്ക് നിങ്ങളെ പേടിക്കേണ്ട ആവശ്യവും ഇല്ല ........ നിങ്ങടെ ഉദ്ദേശം എന്താന്നൊക്കെ എനിക്ക് നല്ല കൃത്യമായിട്ടറിയാം ..... പിന്നെ മിസ്റ്റർ ഡേവിഡ് സാമുവേൽ ....നിങ്ങൾ എന്താ പറഞ്ഞത് ഇന്നേക്ക് പന്ത്രണ്ടാം നാളിനു മുൻപായി എന്നെ ഇവിടുന്ന് കെട്ടു കെട്ടിക്കുമെന്നോ ........ അത് ഒരിക്കലും നടക്കാൻ പോകുന്നില്ല....... അങ്ങനെ എന്തെങ്കിലും ചിന്ത ഉണ്ടെങ്കിൽ അത് എട്ടായി മടക്കി പോക്കറ്റിൽ വച്ചാൽ മതി .......ഈ എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ഒരു വർഷം ഞാൻ ഇവിടെ തന്നെ ജോലി നോക്കും .......അത് നിങ്ങളുടെ അടിമ ആയിട്ടല്ല ....... ഈ ഓഫീസിലെ സ്റ്റാഫ്‌ ആയിട്ട് ........ """'

അവൾ അത് പറയുമ്പോഴേക്കും അവന്റെ മുഖം ദേഷ്യത്താൽ വിറക്കുകയായിരുന്നു .......അത്രയും പറഞ്ഞു മുഴപ്പിച്ചു കൊണ്ട് വിജയ ഭാവത്തിൽ അവൾ പുറത്തേക്ക് നടന്നു ......... 🍂 🍂🍂🍂🍂 How dare .......... അവൾക്ക് ഇത്രക്കും ധൈര്യമോ എന്റെ മുന്നിൽ ഞെളിഞ്ഞു നിന്ന് സംസാരിക്കാൻ ........ അതും ഒരു കിളുന്ത് പെണ്ണ് ........ അവൻ ദേഷ്യത്താൽ ടേബിളിൽ ആഞ്ഞടിച്ചു ......... നീ വലിയ ഓവർ സ്മാർട്ട്‌ ആകേണ്ട ........നീ ഈ ചെയ്തതിനുള്ള മറുപടി ഞാൻ നിനക്ക് തന്നിരിക്കും ......അധികം വൈകാതെ തന്നെ ....... അല്ലെങ്കിൽ എന്റെ പേര് ഡേവിഡ് സാമുവേൽ എന്നല്ല ........... എന്തൊക്കെ ആയാലും നീ ഒരു പെണ്ണാ ......വെറും പെണ്ണ് ........... അവൻ പുച്ഛത്തോടെ മുഖം തിരിച്ചു .......... 🍂🍂🍂🍂🍂 ഞാൻ എന്തൊക്കെയാ പറഞ്ഞത് ........ഞാ......ഞാൻ തന്നെയാണോ ഇത് ........ ദേഷ്യം വന്നപ്പോൾ അയാളോട് രണ്ടു പറയണമെന്ന് മാത്രമേ കരുതിയുള്ളൂ ......പക്ഷെ അത് ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് ഒരിക്കലും കരുതിയില്ല .........അല്ലെങ്കിലും ദേഷ്യം വന്നാൽ നിനക്ക് തീരെ കോൺട്രോളില്ല ദേവു .......രാവിലത്തെ ഒരു ചെറിയ കാര്യത്തിനെ അങ്ങേര് എന്തൊക്കെയാ പറഞ്ഞത് .....

.അപ്പോൾ പിന്നെ ഇതും കൂടെ ആകുമ്പോൾ ........എന്റെ കൃഷ്‌ണാ ........ എന്തൊക്ക ആണോ ഇനി വരാനിരിക്കുന്നത് ....... എല്ലാം നീയായിയിട്ടു വരുത്തി വെച്ചതല്ലേ ........അനുഭവിക്കയല്ലാതെ വേറെ നിവർത്തി ഇല്ല ........... ഓരോന്ന് പിറു പിറുത്തു കൊണ്ടവൾ ആരെയോ ചെന്നിടിച്ചു ....... തല ഉഴിഞ്ഞൊന്നു നേരെ നോക്കിയപ്പോൾ തന്നെ തന്നെ രൂക്ഷമായി നോക്കി നിക്കുന്ന ആ രൂപത്തെ കണ്ടത് ......... ജീൻസും പാന്റുമാണ് വേഷം .......മുടിയൊക്കെ അനുസരണയില്ലാത്ത വാരിപിരുത്തിട്ടിരിക്കുന്നു .......... ഞാൻ നോക്കി ഒരു വളിച്ച ഇളി പാസാക്കി ....... ""'നിനക്കെന്താ കണ്ണ് കണ്ടുടീ ........ മനുഷ്യനെ വന്ന് ഇടിച്ചിട്ടിട്ട് നിന്നിളിക്കുന്നു ....... ഓരോന്ന് ഇറങ്ങിക്കോളും പട്ടിക്കാട്ടിന്ന് """ അതും പറഞ്ഞവൾ പോകാനായി നിന്നതും ഞാൻ അവളെ കയ്യിൽ പിടുത്തമിട്ടു ........ അവളെന്റെ കയ്യിലും മുഖത്തും മാറി മാറി നോക്കി ........... ""അതേയ് .......എനിക്കൊരു സഹായം ചെയ്യാമോ .....ഞാൻ ഇവിടെ ആദ്യമായിട്ടാ ......എന്റെ ഇവിടുത്തെ ജോലി എന്താ ....എങ്ങനെയൊക്കെയാ എന്ന് ഒന്ന് പറഞ്ഞു തരാവോ .......""

""ഓഹ് ....പുതിയ അപ്പോയ്ന്റ്മെന്റ് ആണല്ലേ ......."" ഞാൻ അതെയെന്ന് തലയാട്ടി ........ 4 ""ദേ ആ കാണുന്ന ചേച്ചിയോട് ചോദിച്ചാൽ മതി ...ചേച്ചിയാ ഇവിടുത്തെ പി . എ """ ""ഉം .......ഇയാളുടെ പേരെന്താ ........."" ഞാൻ അത് ചോദിച്ചപ്പോൾ അവൾ ഒന്ന് അടി മുടി എന്നെ നോക്കി "" എന്താ ഇവിടെ .........ആർക്കും ജോലിയൊന്നും ഇല്ലേ ........"" പെട്ടെന്നൊരു അലർച്ച കേട്ട് ഞെട്ടിപ്പിണഞ്ഞു കൊണ്ട് ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി .......... ആ രൂക്ഷമായ നോട്ടം ഞങ്ങളിൽ തന്നെയായിരുന്നു .......അയാളെ കണ്ട ഞെട്ടലിൽ എന്റെ അടുത്ത് നിന്ന പെൺകുട്ടി ഓടി പിണഞ്ഞു കൊണ്ട് അവളുടെ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു ....... എന്നെ ഒന്ന് പുച്ഛിച്ചു കൊണ്ട് അയാൾ ഓഫീസ് വിട്ട് പുറത്തേക്ക് പോയി ......... അപ്പോഴാണ് നേരിയൊരു ആശ്വാസം ഉണ്ടായത് ...... നെഞ്ചിൽ കൈ വച്ച് ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ഞാൻ പിന്തിരിഞ്ഞു നടന്നു ........ 🍂🍂🍂🍂 പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന കുരിശിങ്കൽ തറവാടിന്റ ഗേറ്റ് കടന്ന് ഒരു വൈറ്റ് ഓടി കാർ വന്ന് നിന്നു .....

കാറിന്റെ ഉച്ചത്തിലുള്ള ഹോൺ അടി കേട്ട് അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു ....... കാറിൽ നിന്നറങ്ങി വരുന്ന ഡേവിഡിനെ ഒരു പുഞ്ചിരിയോടെ ആ സ്ത്രീ സ്വാഗതം ചെയ്തു ...... കുരിശിങ്കൽ തറവാട്ടിലെ സാമുവേൽ റൊസാരിയോയുടെയും സൂസന്റെയും മൂത്ത പുത്രൻ ഡേവിഡ് സാമുവേൽ റൊസാരിയോ ........ പതിനൊന്നാം വയസിൽ അപ്പൻ നഷ്ടപ്പെട്ട ഡേവിഡ് ആരുടെയും പിന്തുണ ഇല്ലാതെയാണ് ഇക്കണ്ടതെല്ലാം വെട്ടിപ്പിടിച്ചെടുത്തത് ....... അപ്പൻ നഷ്ടപ്പെട്ട ഡേവിഡിനെയും ഇളയ മകൻ ഡാനിയേയും വളരെ കഷ്ടപ്പെട്ടാണ് സൂസൻ വളർത്തിയെടുത്തത് ...... ചെറുപ്പത്തിൽ തന്നെ അമ്മച്ചിയുടെ കഷ്ടപ്പാട് കണ്ടാണ് ഡേവിഡ് വളർന്നത് ....... അത് കൊണ്ട് തന്നെ അവന് വാശി ആയിരുന്നു ........ ജീവിതത്തിൽ പലതും നേടിയെടുക്കണം ,വെട്ടിപിടിക്കണം ....... കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി തന്റെ ഇരുപത്തിയഞ്ചാം വയസിൽ തന്നെ ഡേവിഡ് പലതും നേടിയെടുത്തു .......... ലോകമെങ്ങും അറിയപ്പെടുന്ന ബിസിനസ്‌മാൻ ആയി ....... ""ഇന്നെന്താ നീ നേരത്തെ ........ അല്ലെങ്കിൽ എന്നും ഇരുട്ടി വെളുക്കാറാകുമ്പോൾ അല്ലെ കേറി വരുന്നേ .........."" """ ഓഹ് ....ഇപ്പൊ നേരത്തെ വന്നതും കുറ്റമായോ .....പാതിരാത്രി കേറി വരുമ്പോൾ പറയും നേരത്തെ വന്നൂടെന്ന് ചോദിക്കും ...

..നേരത്തെ വരുമ്പോൾ ചോതിക്കും എന്തേയ് നേരത്തെ വന്നതെന്ന് ........."" "" ഞാൻ ഒന്നും പറഞ്ഞില്ലേ ......നീ കേറി വായോ ....." അമ്മയെയും ചേർത്ത് പിടിച്ച് അവൻ അകത്തേക്ക് നടന്നു ......... "" ഡാനി വിളിച്ചില്ലയോ മമ്മി .........ഞാൻ വിളിച്ചിട്ട് അവനെ കിട്ടിയില്ല ......""" "" അവൻ രണ്ടു ദിവസം മുന്നേ വിളിച്ചതേയുള്ളൂ ....... നിന്നെയല്ലേ അവൻ എപ്പോഴും വിളിക്കാറ് ....... എന്നിട്ടാണോ നീ എന്നോട് ചോദിക്കുന്നത് ......"" ""എന്നെയും രണ്ടു ദിവസം മുന്നെയാ വിളിച്ചത് ..... ഇന്നലെ വിളിച്ചിട്ടാണെങ്കിൽ അവനെ കിട്ടിയതും ഇല്ല .....അവനോടു ഞാൻ പറഞ്ഞിട്ടുള്ളതാ എന്നും മുടങ്ങാതെ എന്നെ വിളിക്കണമെന്ന് ...... എത്ര പറഞ്ഞാലും കേൾക്കില്ല ......"" "" നീ ഇങ്ങനെ ടെൻഷൻ അടിക്കണ കണ്ടാൽ തോന്നും അവൻ കൊച്ചു കുട്ടിയാണെന്ന് .....അവന് അവിടെ ഒത്തിരി പഠിക്കാനുണ്ടാകും....... """ ""പഠിക്കാനുണ്ടെന്ന് വെച്ച് അവനൊന്നു ഇങ്ങോട്ട് വിളിച്ചാലെന്താ ...... മമ്മിക്കല്ലായിരുന്നോ നിർബന്ധം അവനെ അമേരിക്കയിൽ വിട്ട് പഠിപ്പിക്കണമെന്ന് ......ഇപ്പൊ കണ്ടില്ലേ ........"" """ അതിനും മാത്രം എന്താ ഉണ്ടായേ ....അവനൊന്നു ഒരു ദിവസം വിളിച്ചില്ലെന്നു വച് ഇപ്പൊ എന്താ ....... നീ ഇങ്ങനെ ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ല ഡേവി ...... അവന്റെ കാര്യം നോക്കാൻ അവന് നല്ല പോലെ അറിയാം ....

.. നീ കുളിച്ചിട്ട് വാ ....ഞാൻ കഴിക്കാനെടുക്കാം """ ""ഉം ...." അവനൊന്നു മൂളിക്കൊണ്ട് കോണിപ്പടി കയറി മുകളിലേക്ക് പോയി ...... 🍂🍂🍂🍂🍂 """"ദേവുമ്മാ ..........""" മുറ്റത്തു കളിച്ചു കൊണ്ടിരുന്ന അമ്മു ദേവുവിനെ കണ്ടതും ഓടി ചെന്ന് അവളുടെ കാലുകളിൽ ചുറ്റി പിടിച്ചു .... """ആഹ്ഹ് .....എന്റെ അമ്മുക്കുട്ടി ഇന്ന് സ്കൂളിൽ പോയില്ലേ ......"" "" ദേവുമ്മ എവിടാരുന്നു ......ദേവുമ്മല്ലേ എന്നും ന്നെ സ്കൂളിൽ ആക്കണേ ..... ഇന്ന് അമ്മുക്കുട്ടിയെ ആരും സ്കൂളിൽ കൊണ്ടോയില്ല ........ """ """ആണോ ....... ദേവുമ്മക്ക് ജോലി കിട്ടിയില്ലേ ....അപ്പൊ ജോലിക്ക് പോകണ്ടേ ...... ഇനി മുതൽ സ്കൂളിലേക്ക് മോളെ അമ്മ കൊണ്ടോകും ......"" ""വേണ്ട .....നിക്ക് ന്റെ ദേവുമ്മ കൊണ്ടോയതി ......ദേവുമ്മ എങ്ങട്ടുംപോവണ്ട ......ദേവുമ്മ പോയാ ഈ അമ്മുക്കുട്ടി ആരോടാപ്പാ കളിക്കാ ....."" ""അപ്പൊ എന്റെ അമ്മുക്കുട്ടിക്ക് ഉടുപ്പും ചോക്കലേറ്റ്‌സ്മൊക്കെ ആരാ മേടിച്ചു തരുവാ ......വേണ്ടേ ന്റെ അമ്മുക്കുട്ടിക്ക് ......ദേവുമ്മ ജോലിക്ക് പോയാൽ അല്ലെ അമ്മുട്ടിക് എല്ലാം മേടിക്കാൻ പറ്റു .......നിറയെ ഉടുപ്പ് മേടിക്കണം .....ചോക്കലേറ്റ്സ് മേടിക്കണം .....പിന്നെ ന്താ വേണ്ടേ ന്റെ അമ്മുട്ടിക്ക് ......""" "" നിറയെ കളിപ്പാട്ടം മേടിക്കണം ......പിന്നെ """ അവൾ കുഞ്ഞി വിരൽ താടിയിൽ വെച്ച് മേൽപ്പോട്ടു നോക്കി ഓരോന്ന് ആലോചിച്ചെടുത്തു...

.... ""മതി ന്റെ പൊന്ന് ആലോചിച്ചത് .....ഇപ്പൊ തത്കാലം ഇത് പിടിക്ക് ....."" അവൾ ബാഗിൽ നിന്ന് കുറച്ചു ചോക്കലേറ്റ്സ് എടുത്തു ആ കുഞ്ഞികയ്യിലേക്ക് വച്ചു കൊടുത്തു ....... അത് കണ്ടതും അവളുടെ കണ്ണുകളിൽ പ്രകാശം വിരിഞ്ഞു ...... കയ്യിലെ ചോക്ലേറ്റ്സും കൊണ്ടവൾ അകത്തേക്ക് ഓടി ......... """"ന്റെ ദേവു ന്തിനാ നീ ഇതൊക്കെ വാങ്ങി കൊണ്ട് വന്ന് അവളിൽ ശീലം ഉണ്ടാക്കണേ ........ഇനി അവൾ ദിവസവും നീ വരുമ്പോൾ മിട്ടായിക്ക് വേണ്ടി വാശി പിടിക്കും ....... കൊടുത്തില്ലെലോ പിന്നെ അത് മതി അവൾക് ........നിനക്കറിയാലോ അവൾക്കൊരു ചെറിയ കാര്യം മതി പെട്ടെന്ന് ദേഷ്യം വരാനും സങ്കടം വരാനുംന്ന് ......."" അയയിൽ തുണി വിരിച്ചു കൊണ്ട് നിന്ന പാറു അവളോടായി പറഞ്ഞു ...... """ അതിനെന്തായേച്ചി ......അവൾക് നമ്മൾ അല്ലെ ഉള്ളു ഇതൊക്കെ വാങ്ങി കൊടുക്കാൻ ..... പിന്നെ ചേച്ചി ന്താ അവളെ സ്കൂളിൽ കൊണ്ടോകാത്തെ ..... "" ""അതിനു സമയം വേണ്ടെടീ ........രാവിലെ തന്നേ ജയന്തി ഏടത്തീടെ അവിടുന്ന് വിളിച്ചു .. അവർ എല്ലാരും കൂടെ എങ്ങോട്ടോ പോകുവാണെന്നും അവിടുത്തെ അമ്മച്ചി ഒറ്റക്കെ ഉള്ളെന്നും പറഞ്ഞു....

പെട്ടന്ന് അങ്ങോട്ട് ചെല്ലാനും പറഞ്ഞു ....പിന്നെ ഇവളെയും കൂട്ടി ഞാൻ അങ്ങോട്ട് പോയി ...... """ ""ഉം ......."" """ആട്ടെ .....ജോലിക്ക് കേറിയിട്ടെന്തായി ..... എങ്ങനെ ഉണ്ട് ജോലിയൊക്കെ ......""" ""ജോലി ഒന്നും കുഴപ്പമില്ല ചേച്ചി ...... അവിടെ ഉള്ളവരും എല്ലാരും നല്ല സ്നേഹവായേച്ചി ....... പക്ഷെ ആ കടുവ ......."" ഞൊടിയിടയിൽ, ദേഷ്യത്താൽ കുറുകിയ അവന്റെ മുഖം അവളുടെ മനസിലെക്ക് ഓടിഎത്തി ........ ""കടുവയോ ..... നീ എന്തൊക്കെയാടി ഈ പറയണേ ......എനിക്കൊന്നും മനസ്സിലാവണില്ല .....""" """ഏയ് ......ഒന്നുല്ലേച്ചി .......""" അവൾ പെട്ടെന്ന് വിഷയം മാറ്റി ...... ""നീ വന്ന കാലിൽ നിൽക്കാതെ അകത്തോട്ടു കേറെഡീ ........വന്നെന്തെങ്കിലും കഴിക്ക്‌ ... വാ "" ദേവുവിന്റെ കയ്യിൽ പിടിച്ച് അവൾ വലിച്ചതും ""ആഹ്""" അവൾ എരിവ് വലിച്ചു ..... പാറു തെല്ലൊരു സംശയത്തോടെ അവൾ പിടുത്തമിട്ട ഭാഗത്തേക്ക്‌ നോക്കി ...... """എന്താടീ ഇത് ......ഏഹ് ......കൈയ്യാകെ മുറിഞ്ഞിട്ടുണ്ടല്ലോ ........"" തെല്ലൊരു പരവേശത്തോടെ അവളുടെ കൈ ഭാഗം മുഴുവൻ കണ്ണോടിച്ചു ........ "' എന്റെ ചേച്ചി പേടിക്കാനൊന്നുമില്ല .......ചെറിയൊരു മുറിവല്ലേ ഇത് ...."''

""ചെറിയ മുറിവോ ....ഇതാണോ ചെറിയ മുറിവ് ......കൈ ആകെ മുറിഞ്ഞിട്ടുണ്ടല്ലോടീ......പോരാത്തതിന് നല്ല നീരുംഉണ്ട് ..... എന്ത് ചെയ്താടീ ഇത് ......ഏഹ്ഹ് ......"" ""ഒന്ന് വീണതാ ന്റെ ചേച്ചി ......ചേച്ചിടെ ടെൻഷൻ കണ്ടാൽ തോന്നുമല്ലോ എന്റെ കൈ എങ്ങാണ്ടെ മൊത്തം മുറിഞ്ഞു പോയിന്നു ......"" ""ഒന്നങ്ങു തന്നാലുണ്ടല്ലോ പെണ്ണെ .......വഷളത്തരം പറയാൻ മാത്രം അവൾക്കൊരു കുഴപ്പോമില്ല ......എപ്പോഴാടീ വീണത് .......ചോര ഒക്കെ കട്ടപിടിച്ചിരിക്കുവാ ...... നിനക്കൊന്ന് നോക്കി നടക്കാൻ മേലെന്റെ ദേവു ..........അതെങ്ങനാ ഇപ്പോഴും കൊച്ചു കുട്ടീന്നാ വിചാരം ....... നീ ഇവിടെ ഇരിക്ക് ....ഞാൻ മരുന്ന് എടുത്ത് കൊണ്ട് വരാം ........"" ചേച്ചി അകത്തേക്ക് പോകുന്നതും നോക്കി ഞാൻ ഇരുന്നു .......... ചേച്ചി ...... ആ കളിച്ചു നടന്ന ഇരുപത്തിനാലു കാരിയിൽ നിന്ന് എത്ര പെട്ടെന്നാ ഒരു കുടുംബം നോക്കുന്ന വീട്ടമ്മ ആയത് ........ .... അച്ഛൻ അമ്മ ,ചേച്ചി ...എത്ര സന്തോഷയമായിരുന്നു ആ നാളുകൾ ...... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ...... ഇനി അതൊക്കെ വെറും ഓർമ്മകൾ മാത്രം ....... ഓർമ്മകൾക്ക് ഇത്രയേറെ മധുരവും അതിനേക്കാളേറെ വേദനയും ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ് ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story