പ്രിയമാണവളെ: ഭാഗം 3

priyamanavale

രചന: തെന്നൽ

 ചേച്ചി അകത്തേക്ക് പോകുന്നതും നോക്കി ഞാൻ ഇരുന്നു .......... ചേച്ചി ...... ആ കളിച്ചു നടന്ന ഇരുപത്തിനാലു കാരിയിൽ നിന്ന് എത്ര പെട്ടെന്നാ ഒരു കുടുംബം നോക്കുന്ന വീട്ടമ്മ ആയത് ........ . അച്ഛൻ അമ്മ ,ചേച്ചി ...എത്ര സന്തോഷയമായിരുന്നു ആ നാളുകൾ ...... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ...... ഇനി അതൊക്കെ വെറും ഓർമ്മകൾ മാത്രം ....... ഓർമ്മകൾക്ക് ഇത്രയേറെ മധുരവും അതിനേക്കാളേറെ വേദനയും ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ് ..... രുദ്രപ്രതാപ് എന്റെ അച്ഛൻ ... നാട്ടിലെ പേര് കേട്ട പ്രമാണി ..... സ്വന്തം ജീവനേക്കാളേറെ മക്കളെക്കാൾ ഏറെ അഭിമാനത്തിനു പ്രാധാന്യം കൊടുക്കുന്ന വ്യക്തി ...... ദേവകി എന്റെ പാവം അമ്മ ........ പക്ഷെ അച്ഛന് ഞങ്ങൾ മക്കളെന്നു വച്ചാൽ ജീവനായിരുന്നു ........ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളുടെ കുടുംബം .... വിവാഹപ്രായമെത്തി നിൽക്കുന്ന ചേച്ചിക്ക് പയ്യനെ കണ്ടെത്താൻ അച്ഛൻ അടുത്തുള്ള ബ്രോക്കറെ അറിയിച്ചു ..... അയാൾ നല്ലൊരു ആലോചനയും കൊണ്ട് വന്നു .......ഒരിക്കൽ പോലും അച്ഛനെ ധിക്കരിച്ചിട്ടില്ലാത്ത മക്കൾ ...... അച്ഛൻ പറയുന്നതിനപ്പുറം ഉള്ളൊരു ലോകം എനിക്കും ചേച്ചിക്കും ഇല്ലായിരുന്നു .....അച്ഛൻ പറഞ്ഞതനുസരിച്ചു അവർ വീട്ടിലേക്ക് വന്നു .....

രണ്ടു വീട്ടുകാർക്കും പരസ്പരം ഇഷ്ടപ്പെട്ടു ..... ഒരിക്കൽ പോലും അച്ഛനെ ധിക്കരിച്ചിട്ടില്ലാത്ത മകൾ ഇതും ധിക്കരിക്കില്ലെന്ന വിശ്വാസത്തിൽ ചേച്ചിയോട് പോലും സമ്മതം ചോദിക്കാതെ അച്ഛൻ അവർക്ക് വാക്ക് കൊടുത്തു ....... പക്ഷെ ....ചേച്ചിയുടെ മനസ്സിൽ എന്താണെന്ന് ആരും ചോദിച്ചില്ല ....ആരും അത് അറിയാൻ ശ്രെമിച്ചതുമില്ല ..... അച്ഛൻ വാക്ക് കൊടുത്തത് അനുസരിച്ച് എല്ലാം അതിന്റെ മുറ പോലെ നടന്നു ..... എന്നാൽ അച്ഛന്റെ സർവ പ്രതീക്ഷകളും ആത്മാഭിമാനവും കാറ്റിൽ പറത്തി വിവാഹതലേന്ന് ചേച്ചി പ്രണയിക്കുന്ന ആളോടൊപ്പം നാട് വിട്ടു ..... ചേച്ചിയുടെ പ്രവർത്തി ഞങ്ങളെ എല്ലാവരെയും ഒരുപോലെ വേദനിപ്പിച്ചു ..... നാട്ടുകാർക്ക് മുന്നിലും വരന്റെ വീട്ടുകാർക്കു മുന്നിലും അഭിമാനിയായ എന്റെ അച്ഛൻ തല കുനിച്ചു നിൽക്കുന്നത് എനിക്ക് കാണേണ്ടി വന്നു .....ആളുകളുടെ പരിഹാസവും പുച്ഛം കലർന്ന സംസാരവും താങ്ങാൻ കഴിയുന്നതിലും അധികമായിരുന്നു ....... അച്ഛന്റെ തല കുനിച്ചു നിൽക്കുന്ന ചിത്രം ....ഓർക്കുമ്പോൾ ഇന്നും അത് എന്റെ മനസിനെ ആഴത്തിൽ വേദനിപ്പിക്കുന്നു ...........

എന്നിൽ നിന്നൊന്നും മറച്ചു പിടിക്കാത്ത ചേച്ചി ഈ ഒരു കാര്യത്തിൽ സ്വാർത്ഥയായി ...... നാട്ടുകാരുടെ പരിഹാസവും ആക്ഷേപങ്ങളും സഹിക്ക വയ്യാതെ രണ്ടു പേരും ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു ........ ചേച്ചി അല്ലാതെ ഒരാളും കൂടി അവരുടെ മകളായി ഉണ്ടെന്ന് എന്തെ അവർ മറന്നു പോയി ........ നാളെ ചേച്ചിയെ പോലെ ഞാനും എന്തെങ്കിലും ബുദ്ധിമോശം കാണിക്കുമെന്ന് ചിന്തിച്ചു കാണും ....... വെറുപ്പ് ആയിരുന്നു ചേച്ചിയോടെനിക്ക് ....സ്വന്തം അച്ഛനെയും അമ്മയെയും കുരുതി കൊടുത്തവൾ ........ ഈ ഉള്ളവളെ അനാഥയാക്കിയവൾ ....... ജീവിതത്തിൽ ഒരിക്കൽ പോലും അവളുടെ മുഖം കാണരുതെന്ന് ഞാൻ ആശിച്ചു ...... അച്ഛനും അമ്മയ്ക്കും പറയത്തക്ക ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല ..... അച്ഛനൊരു ക്ലോസ് ഫ്രണ്ട് ഉണ്ടായിരുന്നു ബാംഗ്ലൂർ ........ഒറ്റക്കായ എന്നെ നല്ല മനസുള്ള അവർ ഒപ്പം കൂട്ടി ......

പിന്നീട് അവിടെയാണ് പഠിച്ചതെല്ലാം ....... മൂന്ന് വർഷങ്ങൾക്കിപ്പുറം എന്റെ പഠനം പൂർത്തിയാക്കി ഞാൻ തിരിച്ചു നാട്ടിലേക്ക് വന്നു ......... അതും എന്റെ നിർബന്ധം കൊണ്ട് മാത്രം ....... ഇനിയും അവിടെ നിന്ന് അവരെ ബുദ്ധിമുട്ടിപ്പിക്കാൻ തോന്നിയില്ല എന്നാൽ മൂന്നു വർഷം കൊണ്ട് ഞാനും അവരിലൊരാളായി മാറി ഇരുന്നു ........ പഴയതെല്ലാം പതിയെ മറക്കാൻ ശ്രെമിച്ചു ........ ഞാൻ നാട്ടിൽ വന്ന വിവരം ആരോ വഴി അറിഞ്ഞു ചേച്ചി ഒരിക്കൽ എന്നെ കാണാൻ വന്നു ........ പക്ഷെ കാണാൻ പോലും കൂട്ടാക്കാതെ ഞാൻ അവരുടെ മുന്നിൽ വാതിൽ കൊട്ടി അടച്ചു ....... എന്തെല്ലാം മറന്നാലും മറക്കാൻ ശ്രെമിച്ചാലും ഒന്ന് മാത്രം എന്റെ മനസ്സിൽ നിന്ന് മായില്ല ...... അവൾ കാരണം നാട്ടുകാരുടെ മുന്നിൽ അപമാന ഭാരമെറി തല കുനിച്ചു നിൽക്കുന്ന എന്റെ അച്ചന്റെ മുഖം ........ ഞാൻ എത്ര ഒഴിവാക്കി വിട്ടിട്ടും എന്നെ കാണാൻ വരുന്ന അവരുടെ വരവിനു കുറവൊന്നും ഉണ്ടായില്ല ........ ചെയ്ത തെറ്റിനെല്ലാം എന്നോട് കാലിൽ വീണു മാപ്പ് പറഞ്ഞു ......... എന്നിട്ടും എന്റെ മനസ് അലിഞ്ഞില്ല .......

പക്ഷെ അവരുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പറഞ്ഞപ്പോ ഉള്ളിലെവിടെയോ ഒരു വിങ്ങൽ .......എന്തൊക്കെ പറഞ്ഞാലും സ്വന്തം കൂടപ്പിറപ്പല്ലേ ....... പ്രകാശൻ ,ചേച്ചിയുടെ ഭർത്താവ് ...... അയാളുടെ നീചമായ സ്വഭാവത്തെപ്പറ്റി പറഞ്ഞപ്പോൾ ചേച്ചിയോടെനിക്ക് സഹതാപം തോന്നിപ്പോയി ...... എന്നും കുടിച്ചിട്ട് വന്ന് ചേച്ചിയെയും കുഞ്ഞിനെയും ഉപദ്രവിക്കും വേറെ പെണ്ണുങ്ങളുമായി അതിരു വിട്ട ബന്ധം .... ആ കഥകൾ ഓരോന്ന് പറഞ്ഞു ചേച്ചി എനിക്ക് മുന്നിൽ പൊട്ടി കരഞ്ഞു ....... എല്ലാം അച്ഛന്റെയും അമ്മയുടെയും കണ്ണീരിന്റെ ശാപം ആണെന്ന് പറഞ്ഞു ചേച്ചി ഒരുപാട് കരഞ്ഞു ...... അകറ്റി നിർത്താതെ ഞാൻ അവരെ ചേർത്തുപിടിച്ചു ..... പക്ഷെ അയാൾ ചേച്ചിയുടെ ഭർത്താവ് ...... എത്ര ആട്ടിപ്പായിച്ചിട്ടും വീണ്ടും ഞങ്ങളിലേക്ക് തന്നെ വരും ....... എതിർക്കുമ്പോൾ, വീട്ടിൽ നിന്നിറങ്ങി പോകാൻ പറയുമ്പോൾ ചേച്ചിയെ ഒരുപാട് തല്ലും ...... അത് കൊണ്ട് ഞങ്ങൾ അയാളെ അയാളുടെ വഴിക്ക് വിട്ടു ..... മിക്കപ്പോഴും വീട്ടിൽ വരും കള്ള് കുടിച്ച് ലക്ക് കെട്ട് ....... പലപ്പോഴും ആ വശ്യമായ കണ്ണുകൾ എന്നിലെക്ക് തന്നെ ചുരുങ്ങും ..... അയാളുടെ നോട്ടവും സാമിപ്യം അയാളോടൊപ്പം ഈ വീട്ടിൽ ഒന്നിച്ചു താമസിക്കാൻ തന്നെ പേടി ആണ് ........ എത്ര നാൾ ഇങ്ങനെ എന്നറിയില്ല .......

തിരിച്ചു ബാംഗ്ലൂർക്ക് പോകാൻ ചേച്ചി എപ്പോഴും പറയും .....പക്ഷെ ചേച്ചിയെ തനിച്ചാക്കി പോകാൻ മനസ് അനുവദിക്കുന്നില്ല ......ഇന്നെനിക്കു ചേച്ചി മാത്രമേയുള്ളൂ ......അവളെ കൂടി നഷ്ട്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല ...... """എവിടെ .........കൈ ഇങ്ങോട്ടു കാണിച്ചേ ............. ദാ മരുന്ന് പുരട്ടി തരാം """" ചേച്ചിയുടെ വാക്കുകൾ ആണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത് ........ കൈ പിടിച്ചു വച്ച് പതിയെ അതിലേക്ക് മരുന്ന് പുരട്ടിതരുന്ന ചേച്ചിയുടെ പ്രവർത്തികളെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഞാൻ നോക്കി കണ്ടു ...... 🍂🍂🍂🍂🍂 ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ഡേവിഡ് തന്റെ റൂമിലെ ബെഡിൽ ഇരിക്കുന്ന രൂപത്തെ കണ്ട് കോപത്താൽ വിറച്ചു ....... """"നീയോ ..... നീയെന്താടീ ഇവിടെ .......... നിന്നോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ റൂമിൽ കയറിയുള്ള ഈ അഭ്യാസ പ്രകടനങ്ങൾ ഒന്നും വേണ്ടെന്ന്.........."""

"""" ഏയ്യ് come on ഡേവി ......നമ്മൾ വിവാഹം കഴിക്കാൻ പോകുന്നവർ അല്ലെ ......പിന്നെ എന്നാത്തിനാ നീ ഇങ്ങനെ ചൂടാകുന്നത് ........"" """"ആരു പറഞ്ഞു നമ്മൾ വിവാഹം കഴിക്കാൻ പോകുവാണെന്നു .......അത് നീ മാത്രം അങ്ങു തീരുമാനിച്ചാൽ മതിയോ ........""" """ നമ്മുടെ രണ്ടു പേരുടെ വീട്ടുകാർക്കും നമ്മുടെ വിവാഹ കാര്യത്തിൽ ഒരു പ്രശ്നവും ഇല്ല .....പിന്നെ നിനക്ക് എന്നാ പ്രശ്നവാ .... "" """ എന്റെ മമ്മി നിന്നെ തലയിൽ എടുത്ത് വച്ചിരിക്കുന്നുണ്ടെങ്കിലെ അത് നിന്റെ പണക്കൊഴുപ്പ് കണ്ടിട്ടാ ......പക്ഷെ ഈ ഡേവിടിനെ അതിനു കിട്ടില്ല ........ പണം കണ്ടു കണ്ണ് മഞ്ഞളിക്കുന്നവൻ അല്ല ഈ ഡേവിഡ് ...... """ """ഓഹ് .....ശെരിയെ ഞാൻ സമ്മതിച്ചു ........ എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണം .....ഒരു കാരണം നീ പറഞ്ഞു താ ഞാൻ പോയേക്കാം ...."" """ നീ ഇവിടുന്ന് ഇറങ്ങി പോണുണ്ടോ .....അതോ ഞാൻ നിന്നെ കഴുത്തിനു പിടിച്ചു പുറത്തു കളയണോ ........""" """ ഞാൻ ഇറങ്ങി പോകാം .....പക്ഷെ ഞാൻ ചോദിച്ചതിന്റെ മറുപടി എനിക്ക് താ ...... മറുപടി കിട്ടിയാൽ ഞാൻ പോകാം .....

..അല്ലാതെ ഞാൻ ഇവിടുന്ന് പോകുന്ന പ്രശ്നം ഇല്ല ......""" അവൻ ദേഷ്യത്താൽ അവിടുണ്ടായിരുന്ന ഫ്ലവർ വൈസ് എടുത്തു തറയിലേക്ക് എറിഞ്ഞു പൊട്ടിച്ചു ....... """"മമ്മി ........ ......."" ദേഷ്യത്താൽ അവൻ ഉറക്കെ വിളിച്ചു ......അവന്റെ അപ്പോഴത്തെ ഭാവം കണ്ടവൾ വിറങ്ങലിച്ചു നിന്നു പോയി ........ അവന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് അവന്റെ മമ്മി അവിടേക്ക് കയറി വന്നു ...... """എന്നതാടാ ഇങ്ങനെ കിടന്ന് അലറി വിളിക്കുന്നത് ....... """ ""ആരോട് ചോദിച്ചിട്ടാ ഇവൾ എന്റെ മുറിയിലേക്ക് കയറി വന്നത് ....ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാ ഇവളെ എന്റെ മുറിയിൽ കയറ്റരുതെന്ന് .......എന്നിട്ടും ...മമ്മിയും കൂടി അറിഞ്ഞു കൊണ്ടാണോ ഈ ഒത്തുകളി """ """"എന്ത് ഒത്തുകളി .....നീ എന്തൊക്കെയാ ഡേവി ഈ പറയുന്നേ ....എന്നായാലും അവൾ നിന്റെ പെണ്ണാകേണ്ടവളല്ലേ ......പിന്നെന്താ അവൾ ഈ മുറിയിൽ കയറിയതു കൊണ്ട് കുഴപ്പം .....""" """അത് നിങ്ങൾ എല്ലാവരും കൂടെ അങ്ങു തീരുമാനിച്ചാൽ മതിയോ ......ഇവളെ എനിക്കും കൂടി ഇഷ്ടമാകണ്ടേ ...... ഞാൻ പലവട്ടം മമ്മിയോട് പറഞ്ഞിട്ടുള്ളതാ ഇതിനെപറ്റി ............"""

"""" പിന്നെ ഞാൻ എന്താടാ ചെയ്യേണ്ടേ .....നൊന്ത് പെറ്റ മക്കളെപ്പറ്റി എല്ലാ അമ്മമാർക്കും വേവലാതി ഉണ്ടാകും ......നീ ഇങ്ങനെ ഇവളെയും വേണ്ട വിവാഹവും കഴിക്കുന്നില്ലെന്നു പറഞ്ഞു നിന്നാൽ നിന്റെ താഴെ ഒരാൾ ഉണ്ടെന്ന് മറക്കണ്ട .....അവനും വളർന്നു വരുന്നുണ്ട് ....... "" ""വേണ്ട മമ്മി അവന് ഇഷ്ടമല്ലെങ്കിൽ മമ്മി അവനെ നിർബന്ധിക്കണ്ട ...... പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല .......ഇത്ര നാളും നീ എന്നെ ഒഴിവാക്കുമ്പോഴും ഞാൻ കരുതിയിരുന്നത് നീ എന്നെങ്കിലും മാറുമെന്നാണ് ..... ആ മനസ് എന്നെങ്കിലും എനിക്കായി തുറക്കുമെന്ന് വെറുതെ എങ്കിലും ഞാൻ മോഹിച്ചു .....ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ ......നീ എന്നെ വെറുക്കാൻ മാത്രം ഞാൻ എന്താണ് നിന്നോട് ചെയ്തത് .......ഞാൻ നിന്റെ മുറപ്പെണ്ണല്ലേ അല്ലാതെ അന്യ ഒന്നും അല്ലാലോ .... എന്റെ അപ്പയെയെ അല്ലെ നിനക്ക് ഇഷ്ടമില്ലാത്തത് ......ആ ഇഷ്ടക്കേട് നീ എന്നോട് കാണിക്കുന്നതെന്നാത്തിനാ ..... ആ അപ്പെടെ മോളായി ജനിച്ചതാണോ ഞാൻ ചെയ്ത തെറ്റ് ......"""

"""അത് തന്നെയാടീ നീ ചെയ്ത തെറ്റ് ......അങ്ങേരുടെ മകളായി ജനിച്ചതാ നീ ചെയ്ത തെറ്റ് ...... എന്റെ ഡാഡി മരിച്ച ശേഷം ഞങ്ങളെ എത്ര കഷ്ടപ്പെട്ടാണെന്നോ മമ്മി വളർത്തി വലുതാക്കിയത് ......അന്ന് എത്ര വട്ടം എന്റെ മമ്മി നിന്റെ അപ്പന്റെ അടുക്കൽ വന്ന് ഇരന്നിട്ടുണ്ട് ......അന്ന് നിന്റെ തന്തപ്പടി ഒരു പിച്ചക്കാരനോട് കാണിക്കുന്ന ദയവ് പോലും കാണിക്കാതെ എന്റെ മമ്മിയെ ആട്ടി ഇറക്കിയില്ലേ ....... അന്ന് ഞങ്ങൾ എങ്ങനെയാ കഴിഞ്ഞതെന്ന് നിനക്കറിയോടി ........ എത്ര ദിവസം ഒരു നേരത്തെ അന്നമില്ലാതെ വിശന്നു കരഞ്ഞിട്ടുണ്ടെന്നറിയോ ....... കഴിഞ്ഞതൊന്നും മറക്കില്ല ഈ ഡേവിഡ് സാമുവേൽ .....മമ്മി അതൊക്കെ മറന്നു കാണും ..... പക്ഷെ ഞാൻ ഈ ജന്മം അതൊന്നും മറക്കില്ല ......അങ്ങനെ മറന്നാൽ ഞാൻ എന്റെ അപ്പന്റെ മോനല്ലതായിപോകും ........ കയ്യിലൊരിത്തിരി പണം വന്നപ്പോൾ മോളെ പറഞ്ഞു വിട്ടിരുക്കുവാ അവളെ തന്ത .....ഞങ്ങടെ കയ്യിലുള്ളത് കൂടി അടിച്ചെടുക്കാൻ .......""" """"ഡേവി .......... മതി ...നിർത്‌ ...പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നേ ........ """

എല്ലാം കേട്ടു കൊണ്ട് നിന്നവൾ പെട്ടെന്ന് കരഞ്ഞു കൊണ്ടവിടുന്നു ഇറങ്ങി പോയി .....അത് നോക്കി നിൽക്കുവാനെ അവർക്കു കഴിഞ്ഞുള്ളു ..... """ എന്താടാ ഇത് ......നീ എന്തിനാ അവളോട്‌ അങ്ങനെ ഒക്കെ പറയാൻ പോയത്‌ .....അവൾക്ക് എന്ത് മാത്രം വിഷമം ആയിക്കാണും ...... നീ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു ഡേവി ...... ജോണിച്ചായൻ ചെയ്ത തെറ്റിന് അവളെന്ത് പിഴച്ചു ... അതൊക്കെ നമ്മുടെ കഴിഞ്ഞു പോയ കാലമല്ലേ മോനെ ....നീ എന്തിനാ വീണ്ടും അതൊക്കെ ....."" """മമ്മി എന്തൊക്കെ പറഞ്ഞാലും അതൊന്നും അത്ര പെട്ടെന്ന് എന്റെ മനസ്സിൽ നിന്നു പോവില്ല ...... എന്നെ പറഞ്ഞു തിരുത്താന്ന് നിങ്ങൾ ആരും ചിന്തിക്കുകയും വേണ്ട ...... തീരുമാനം എനിക്ക് ഒന്നേയുള്ളു ......ഞാൻ അവളെ വിവാഹം കഴിക്കുമെന്ന് നിങ്ങൾ ആരും സ്വപ്നത്തിൽ പോലും കരുതണ്ട ....... """ അത്രയും പറഞ്ഞു അവൻ അവിടുന്ന് ഇറങ്ങി പോകുമ്പോൾ മനസ്സിൽ തികട്ടി വന്ന സങ്കടം ഉള്ളിലടക്കികൊണ്ട് അവർ, അവൻ പോയ വഴിയേ നോക്കി നിന്നു ........ 🍂🍂 🍂🍂🍂 ഓഫീസിലേക്ക് പോകാനായി ബസ് കാത്തു നിക്കുമ്പോഴാണ് ഒരു ബൈക്ക് മുന്നിലായി കൊണ്ട് നിർത്തിയത് ...... അതിലിരിക്കുന്നയാൾ ഹെൽമെറ്റ്‌ ഊരി കയ്യിലെടുത് എന്നെ നോക്കി പുഞ്ചിരിച്ചു .....

"""" ജയേട്ടനോ ......ഏട്ടനെന്താ ഇവിടെ .......,"" """ ഞാൻ ഒരാവശ്യമായി ഇറങ്ങിയതാ .....അപ്പോഴാ താൻ ഇവിടെ നിക്കുന്ന കണ്ടത് ..... വാ കേറടോ ...ഞാൻ അങ്ങോട്ടേക്കാ ....ഞാൻ ആക്കാം ......"" """അയ്യോ വേണ്ടെട്ടാ ......ഞാൻ ബസിന് പൊക്കോളാം ......ബസ് ഇപ്പൊ വരും ........ഏട്ടൻ പൊക്കൊളു .......""" """കേറടോ അങ്ങോട്ട് എന്തിനാ ഇങ്ങനെത്തെ ഫോർമാലിറ്റിഒക്കെ ......എന്താ പേടിയാണോ ബൈക്കിൽ കേറാൻ ....അതോ എന്നെ വിശ്വാസമില്ലേ ........"" """അയ്യോ അതല്ല ........അയാൾ എങ്ങാനും കണ്ടാലോ ...... ""' """ആര് .....പ്രകാശേട്ടനോ ......."" ""ഉം ......""" അവളൊരു ഭീതിയോടെ ചുറ്റും കണ്ണോടിച്ചു ....... """അതിനയാൾ വന്നിട്ടില്ലലോ .....പിന്നെ താൻ എന്തിനാ ഇങ്ങനെ പേടിക്കണേ ..... ഒരു കുഴപ്പവും ഉണ്ടാകില്ല ........താൻ കേറടോ ......"" ഒടുവിൽ അവന്റെ നിർബന്ധത്താൽ അവൾ അവനോടൊപ്പം കയറി ......... അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് കുതിച്ചു ....... എന്നാൽ ഇതെല്ലാം വീക്ഷിച്ചു കൊണ്ട് കത്തുന്ന കണ്ണുകളാലെ ഒരാൾ അവിടെ ഉണ്ടായിരുന്നു ....... ബൈക്കിൽ കയറിയത് മുതൽ അവൾ ഒന്നും മിണ്ടാതെ ഇരിപ്പാണ് ....

.. ജയൻ ഇടക്കിടക്ക് മിററിലൂടെ അവളെ നോക്കുന്നുണ്ടായിരുന്നു ......അവളുടെ മൗനത്തിനു കാരണം അറിയുന്നത് കൊണ്ട് തന്നെ അവളുടെ മൂഡ് മാറ്റിയെടുക്കാനായി അവൻ അവളോട്‌ സംസാരിച്ചു തുടങ്ങി .... """ തന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു ...."" "" ജോലിക്ക് കുഴപ്പമൊന്നുമില്ല നല്ല ജോലിയാ ........... ജയേട്ടന് എങ്ങനെയാ അയാളെ പരിചയം ......."" "" ആരെ ....... "" അവൻ ഒരു സംശയത്തോടെ മിററിലൂടെ അവളെ നോക്കി ...... ""അയാളില്ലേ ...... അവിടുത്തെ ഓഫീസർ .....ആ ഡേവിഡ് സാമുവേലിനെ """ "" എനിക്ക് വലിയ പരിചയം ഒന്നുല്ലടോ ..എന്റെ കൂടെ ജോലി നോക്കുന്നില്ലേ സാം അവന്റെ ക്ലോസ് ഫ്രണ്ടാ .... അവൻ വഴിയാ എനിക്ക് പരിചയം ......ഞങ്ങൾ തമ്മിൽ ഒന്ന് രണ്ടു വട്ടം മീറ്റ് ചെയ്തിട്ടുമുണ്ട് .......താൻ എന്തേയ് ചോദിച്ചത് ......അവൻ എന്തെങ്കിലും പറഞ്ഞുവോ ......."" """"ഏ ....ഏയ്യ് ......അങ്ങനെഒന്നുല്ല ....ഞാൻ വെറുതെ അറിഞ്ഞിരിക്കാനായി ചോദിച്ചതാ .......""" ഇന്നലെ നടന്ന സംഭവങ്ങൾ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു ......... 'ഇനി വെറും പതിനൊന്നു ദിവസങ്ങൾ ....

...അയാൾ എന്നെ അവിടുന്ന് പുറത്താക്കാൻ എന്ത് വഴിയും സ്വീകരിക്കും ......എങ്ങനെയും അവിടെ പിടിച്ചു നിന്നെ പറ്റു .....അയാളെ പോലുള്ളവന്റെ മുന്നിൽ ഒരിക്കലും തോൽക്കാൻ പാടില്ല ..... അയാളുടെ അഹങ്കാരത്തിനുള്ള മറുപടി കൊടുക്കണം .....""" അവൾ ഓരോന്ന് പിറു പിറുത്തുകൊണ്ടിരുന്നു ....... """ താൻ എന്തെങ്കിലും പറഞ്ഞോ """ അവളോടായി അവൻ ചോദിച്ചു ........ "" ഏയ് ....ഞാൻ അഗ്മഗധം പറഞ്ഞതാ ......"" അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചു ...... ""ഓഫീസെത്തി .......ഇറങ്ങിക്കോ ....."" അവൻ സൈഡിലേക്കായി ബൈക്ക് നിർത്തിയിട്ട് പറഞ്ഞു ....... അവൾ അതിൽ നിന്നും ഇറങ്ങി അവനോടൊരു താങ്ക്സ് പറഞ്ഞ് ഓഫീസിലേക്ക് നടന്നു ........ 🍂🍂🍂🍂 "" നമ്മുടെ അമേരിക്കൻ കമ്പനിക്ക് കൊടുക്കേണ്ടപുതിയ പ്രൊഡക്ടിന്റെ കാര്യം എന്തായി ........"" ""എല്ലാം ഒക്കെ ആണ് സർ ..... പിന്നെ നമ്മൾ ചെയ്തിട്ടുള്ള ഡിസൈന്റെ ഡെമോ കാണമെന്നാ അവർ പറയുന്നത് ...... അത് കണ്ടിട്ടേ അവരുടെ ഫൈനൽ ഡിസിഷൻ പറയാൻ കഴിയൂവെന്ന് ......"" "" ഒക്കെ എന്നാൽ അങ്ങനെ ആകട്ടെ ...... ......

എല്ലാം വളരെ പെട്ടെന്ന് വേണം ....... ഇത് നല്ലൊരു ഓർഡറാ നമുക്ക് കിട്ടിയിരിക്കുന്നത് ......അത് കൈ വിട്ടു പോകാതെ നോക്കണം ........."""" """"അത് പിന്നെ സർ ......."""" ""ഇനിയും എന്താ .......""" """ നമ്മുടെ കമ്പനിയുടെ ഫാഷനർ സ്റ്റെല്ല അല്ലെ .....അവൾ ഇന്ന് ലീവ് ആണ് .....അപ്പൊ പിന്നെ എങ്ങനെയാ ....മാത്രമല്ല ഇന്ന് വൈകുന്നേരത്തിനു മുന്നേ നമ്മുടെ റിവ്യൂ അവർക്ക് വേണമെന്ന പറഞ്ഞിരിക്കുന്നത് ......"" """ നിങ്ങൾക്ക് എല്ലാവർക്കും ഇത്ര റെസ്പോണ്സിബിലിറ്റി ഇല്ലാതായി പോയോ .... സമയസമയത്തിനു ക്യാഷ് എണ്ണി മേടിക്കുന്നുണ്ടല്ലോ അതിന്റെ ജോലി എങ്കിലും ചെയ്തൂടെ ........ """ """സർ ....അ ...അത് പിന്നെ .......""" """"എസ്ക്യൂസ്‌ മീ സർ .......""" പെട്ടെന്ന് തന്നെ ആ സ്വരം കേട്ടിടത്തേക്ക്‌ അവർ മിഴികൾ പായിച്ചു ....... ഡോറിൽ പിടിച്ചു കൊണ്ട് അകത്തു കയറാനുള്ള അനുമതിക്കായി കാത്തു നിൽക്കുന്ന ദേവുവിനെയാണ് അവൻ കണ്ടത് ....... അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു ....... അത് മനസിലാക്കിയ അവൾ നോട്ടം തെറ്റിച്ചു കൊണ്ട് അകത്തേക്ക് കയറി അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഫയൽ മേശമേൽ വച്ചു .... തിരിഞ്ഞു നടക്കാനൊരുങ്ങിയ അവളെ അവന്റെ ഉച്ചത്തിലുള്ള ശബ്ദം അവിടെ പിടിച്ചു നിർത്തി ........ """ഒന്ന് നിന്നെ ......."""

അവൾ തിരിഞ്ഞു നോക്കാതെ അവന് പുറം തിരിഞ്ഞു തന്നെ നിന്നു ....... "" സ്റ്റെല്ല ഇല്ലെങ്കിൽ എന്താ ...... നമ്മുടെ ഈ പുതിയ കോസ്റ്റിയൂം ഡിസൈന്റെ ഫോട്ടോ ഷൂട്ട്‌ എന്തായാലും നടക്കും ....... ദേ ഇവളെ ആക്കിക്കോ നമ്മുടെ പുതിയ മോഡൽ ........""" അവന്റെ വായിൽ നിന്നത് കേട്ടതും ഞെട്ടി പിണഞ്ഞുകൊണ്ടവൾ തിരിഞ്ഞു നോക്കി ....... അവന്റെ ചുണ്ടിലൊരു പുച്ഛം വിരിഞ്ഞു ..... "" ഫോട്ടോ ഗ്രാഫർ റെഡി അല്ലെ ...... നമ്മുടെ പുതിയ കോസ്റ്റിയൂം ഇവൾക്ക് കൊടുക്ക് ....... ഇന്നൊരു ദിവസത്തേക്ക് ഇവൾ ആയിക്കോട്ടെ നമ്മുടെ മോഡൽ .........."" അവൻ ദേവുവിനെ തന്നെ നോക്കി നിന്നു കൊണ്ട് അടുത്ത് നിക്കുന്ന പെൺകുട്ടിയോടായി പറഞ്ഞു ...... അവളെ നോക്കി പുച്ഛിച്ചു കൊണ്ടവൻ പുറത്തേക്ക് പോകാനായി നിന്നതും "" നിങ്ങൾ ചിന്തിക്കുന്നത് ഒരിക്കലും നടക്കാൻ പോകുന്നില്ല ...... ഞാൻ ചെയ്യില്ല ഇത് ...... എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിക്കാമെന്ന് നിങ്ങൾ കരുതുകയും വേണ്ട .......... """ """അങ്ങനെ ആണെങ്കിൽ മിസ്സ്‌ ദേവിക രുദ്രപ്രതാപ് ഈ ജോലി ഉപേക്ഷിച്ചു പുറത്തു പോകാൻ നീ തയ്യാറായിക്കോ .......

. രാധിക ഇവൾക്കുള്ള റേസിഗ്നേഷൻ ലെറ്റർ തയ്യാറാക്കിക്കോ ......."" അതും പറഞ്ഞവൻ പുറത്ത് പോകാനായി ഇറങ്ങിയതും എന്തോ ആലോചിച്ചെന്നവണ്ണം അവൻ വീണ്ടും അവൾക്ക് മുന്നിലായി വന്നു നിന്നു ........ "" ഒരു ലക്ഷം രൂപയുടെ കാര്യം മറക്കണ്ട ....... ഈ കമ്പനി റൂൾസ്‌ ഒക്കെ നിനക്ക് ഞാൻ ഇന്നലെ പറഞ്ഞു തന്നില്ലേ .........നിന്നെ കൊണ്ട് എന്തായാലും ആപൈസ തന്നു തീർക്കാൻ കഴിയില്ലെന്ന് എനിക്കറിയാം ........അത് കൊണ്ട് തന്നെയാടീ ഞാൻ നിനക്ക് വേണ്ടി മാത്രമായി ഇങ്ങനെ ഒരു റൂൾ വച്ചത് ......ഈ ഡേവിഡ് സാമുവേൽ എന്നും ജയിച്ചിട്ടേയുള്ളു .....ആരുടെ മുന്നിലും തോറ്റ ചരിത്രം ഇല്ല ....... ഇനി അത് ഉണ്ടാകുകയും ഇല്ല ...... പക്ഷെ നീ ഇന്നലെ കാണിച്ചത് അത് നീ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ...മറക്കാൻ പറ്റാത്ത ഒന്നാക്കി മാറ്റും ഈ ഡേവിഡ് ........ ഈ ഡേവിഡിന്റെ മുന്നിൽ തോറ്റു പിന്മാറാൻ തയ്യാറായിക്കോ നീ ......... "" അതും പറഞ്ഞവൻ വിജയശ്രീ ഭാവത്തിൽ അവിടുന്ന് പുറത്തേക്കിറങ്ങി .................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story