പ്രിയമാണവളെ: ഭാഗം 4

priyamanavale

രചന: തെന്നൽ

പക പോക്കുകയാണയാൾ ...ഇന്നലെ ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി ശെരിയാ .......പക്ഷെ അയാൾ ഇന്ന് ഇങ്ങനെ ഒരു പണി തരുമെന്ന് കരുതിയില്ല .......അതും ഒരു മോഡൽ .. മോഡലെന്ന് പറയുമ്പോ ഈ കുട്ടി ഉടുപ്പൊക്കെ ഇട്ടു അയ്യേ ......ഓർക്കുമ്പോൾ തന്നെ എന്തോ പോലെ ....... നമ്മുടെ സംസ്ക്കാരത്തിന് അതൊന്നും ഒട്ടും ചേരില്ല .......ഇല്ല എന്ത് വന്നാലും ഞാൻ അത് പോലത്തെ ഒന്നും ഇടില്ല ........ പക്ഷെ ഞാൻ ഇത് ചെയ്തില്ലെങ്കിൽ അയാളുടെ മുന്നിൽ തോൽക്കും ... ഈ കമ്പനി വിട്ടു പുറത്ത് പോകേണ്ടി വരും ..... പോരാത്തതിന് ഒരു ലക്ഷം രൂപയും .....അയാൾ മനപൂര്വ്വം എന്നെ കുരുക്കാൻ വേണ്ടിയാ എനിക്ക് വേണ്ടി അങ്ങനെ ഒരു റൂൾ ഉണ്ടാക്കിയത് ........ എന്താ ചെയ്യന്നു ഒരു പിടിയും കിട്ടുന്നില്ലലോ ......നീ തന്നെ ഒരു വഴി കാട്ടി താ ന്റെ കൃഷ്ണ ...... അവൾ ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു ....... """അതേയ് ........ മാഡം വിളിക്കുന്നുണ്ട് ......""" മുട്ടിനു മുകളിലായിയുള്ള ഒരു ഡ്രെസ്സും വലിച്ചു കേറ്റി ഒരുവൾ എന്നോടായി വന്നു പറഞ്ഞു ...... ഞാനും അവളെ അനുഗമിച്ചു അവളെ പിന്നാലെ പോയി ...... 🍂🍂🍂🍂🍂

ഇന്നലെ മുതൽ മമ്മി എന്നോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല ...... ഇന്നലെ ഞാൻ അവളോട്‌ അങ്ങനെ ഒക്കെ സംസാരിച്ചതിന്റെ നീരസം നല്ല പോലെ ഉണ്ട് മമ്മിക്ക് ...... എന്ത് ചെയ്യാനാ കഴിഞ്ഞതൊന്നും മറക്കാനോ പൊറുക്കാനോ കഴിയില്ലെനിക്ക് അത്രത്തോളം സഹിച്ചിട്ടുണ്ട് ...... വിളിച്ചിട്ടാണേൽ മമ്മി ഒന്ന് ഫോൺ പോലും എടുക്കുന്നില്ല ....... അവൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഫോൺ കയ്യിലെടുത്തു ഓഫീസിനകത്തേക്ക് കയറിയതും അകത്ത്‌ നിന്ന് ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സ്വരം ഉയർന്നു കേട്ടു ........ ഒരു നിമിഷം ഞാൻ ഇവിടുന്ന് ഒന്ന് മാറി നിന്നാൽ പിന്നെ എല്ലാവർക്കും തോന്നിയപടി .....ഓരോന്ന് പിറുപിറുത്തുകൊണ്ടവൻ സ്വരം ഉയർന്നു കേൾക്കുന്ന ഭാഗത്തേക്ക്‌ പോയി ...... അകത്തേക്ക് കയറിയതും അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി .......... """"എന്താ ഇവിടെ .........""

അവന്റെ ഉച്ചത്തിലുള്ള സ്വരം ആ നാലു ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു ......അവന്റെ ശബ്ദം കേട്ടു കൊണ്ട് എല്ലാവരും ഞെട്ടി പിണഞ്ഞു കൊണ്ട് സൈഡിലേക്ക് മാറി ...... പെട്ടെന്ന് തന്നെ അവന്റെ നോട്ടം ഒരാളിലുടക്കി ..... ഒത്ത നടുവിലായി ചുവന്ന സാരിയിയിൽ നിൽക്കുന്ന ദേവു ...... ആ സാരിയിൽ അവൾ കൂടുതൽ സുന്ദരി ആയതു പോലെ ...... കാറ്റിൽ പാറി പറക്കുന്ന മുടിയിഴകൾ ..... ചുവന്നു തുടുത്ത അധരങ്ങൾ ....... നേർമയായി എഴുതിയിരിക്കുന്ന കൺപോളകൾ ....... അവളിലെ മൂക്കുത്തി അവളുടെ ഭംഗി കൂട്ടുന്നത് പോലെ ....... ഒതുക്കി ഉടുത്തിരിക്കുന്ന സാരി കാറ്റിൽ പാറി കളിക്കുമ്പോൾ അവളുടെ അണി വയറിലെ കറുത്ത മറുകിനെ കൂടുതൽ ഭംഗിയോടെ പുറത്തു കാട്ടുന്നുണ്ടായിരുന്നു ....... ഉള്ളിൽ തികട്ടി വന്ന ദേഷ്യം പോലും മറന്നു കൊണ്ട് അവന്റെ മിഴിയിണകൾ അവളിലേക്ക് മാത്രമായി ചുരുങ്ങി ........

ഒരു നിമിഷം അവന്റെ മിഴികൾ അവളുടെ അണി വയറിലെ കറുത്ത മറുകിലേക്ക് നോട്ടമിട്ടു ...... അവന്റെ നോട്ടം മനസിലാക്കിയവൾ തന്റെ സാരികൊണ്ട് വയറിനെ മറച്ചു പിടിച്ചു ....... അവളിലേക് തന്നെ മിഴിയൂന്നി കൊണ്ട് അവന്റെ കാൽപാദങ്ങൾ അവളുടെ അടുത്തേക്കായി നടന്നടുത്തു .......... തെല്ലൊരു പേടിയോടെ ഉമിനീരിറക്കി അവൾ അവനിലേക്ക് തന്നെ നോട്ടമിട്ടു ....... """ സർ ........ഇവൾ എത്ര പറഞ്ഞിട്ടും ഈ ഡ്രസ്സ്‌ ഇടാൻ കൂട്ടാക്കുന്നില്ല .....ഇവൾ ഇത് ഇടില്ലെന്ന പറയുന്നേ ........ """ അവിടെ നിൽക്കുന്നവളിൽ ഒരുവൾ അവനോടായി പറഞ്ഞു ....... അത് കേട്ടതും അവളിലേക്ക് നടന്നടുത്തിരുന്ന അവന്റെ കാലുകൾ ഒരു നിമിഷം നിഛലമായി ...... അവന്റെ മുഖത്തെ ഭാവം മിന്നി മറഞ്ഞു ദേഷ്യം കൊണ്ട് ചുവന്നിരുന്നു ....... ദേഷ്യത്താൽ അവൻ അവളടുത്തേക്ക് പാഞ്ഞടുത്തു ...... ""' പറഞ്ഞതു പോലെ ചെയ്താൽ മതി നീ കേട്ടോടി ...... അല്ലാതെ നിന്റെ ഇഷ്ടത്തിന് ഇവിടെ ഒന്നും നടക്കില്ല ...... ദാ ഇതാ നമ്മുടെ പുതിയ ഡിസൈൻ ......ഇതാണ് നിന്നോട് ഇടാൻ പറഞ്ഞത് ....അല്ലാതെ ഇതല്ല ......""

" """സർ .......വെയിറ്റ് സർ ........ഈ കുട്ടി പറഞ്ഞതിൽ കാര്യമുണ്ട് ......എപ്പോഴും നമ്മൾ മോഡേൺ ആയിട്ടുള്ള ഡ്രെസ്സെസ്സിൽ അല്ലെ ഫോക്കസ് ചെയ്യുന്നേ ...... ട്രഡീഷണൽ ആയിട്ടുള്ള ഒന്നും നമ്മൾ ഇത് വരെ ചെയ്തിട്ടില്ലലോ .....സൊ ഇത്തവണ ഒരു വെറൈറ്റി ആയിക്കോട്ടെ ......"" ""നീ എന്തൊക്കെയാ ഈ പറയുന്നത് രാഹുൽ ...ഇത് അമേരിക്കൻ കമ്പനിക്ക് കൊടുക്കേണ്ട പ്രോഡക്റ്റ് ആണ് ....... അതും വലിയൊരു ഓഫർ ആണ് .....അവിടെയുള്ളവർക്ക് ആണോ ഈ ട്രഡീഷണൽ ഡ്രസ്സ്‌ ....... അതിനെ പറ്റിയൊന്നും ഒരു അറിവും ഇല്ലാത്ത ഇവളാണോ ഓരോ ഐഡിയയും കൊണ്ട് വരുന്നത് .......""" ""അതല്ല സർ ....... നമ്മുടെ ട്രഡിഷൻ ഒക്കെ വെസ്റ്റേൺ കൽച്ചറിൽ ജീവിക്കുന്നവർക്ക് ഒരുപാട് ഇഷ്ടമാണ് .... അത് പോലെ തന്നെ നമ്മുടെ ഡ്രസിങ് സെൻസും ...... എനിക്ക് ഉറപ്പുണ്ട് സർ അവർ നമ്മുടെ ഓഫർ എന്തായാലും അക്‌സെപ്റ്റ് ചെയ്യുമെന്ന് .....

അത് മാത്രമല്ല നമ്മുടെ മാഗസിനിലും ഇത് അച്ചടിച്ച് വരുവാണെകിൽ നല്ലൊരു റീച് കിട്ടും .......നമ്മൾ എല്ലാവരും നമ്മുടെ കൾച്ചറും ട്രഡിഷനും ഒക്കെ വിട്ട് വെസ്റ്റേൻ കൽച്ചറിൽ ജീവിക്കാൻ അല്ലെ സർ ഇഷ്ടപ്പെടുന്നത്....... ബട്ട് ഫോറീനേഴ്‌സിന് ഏറ്റവും ഇഷ്ടവും നമ്മുടെ ഈ സംസ്കാരം തന്നെയാണ് ....... എന്ത് കൊണ്ട് നമുക്ക് ഒന്ന് ട്രൈ ചെയ്തു കൂടാ സർ ........"" അയാൾ പറയുന്നത് കേട്ട് അവളെ നോക്കി ഒന്ന് അമർത്തി മൂളി കൊണ്ടവൻ പുറത്തേക്ക് നടന്നു ......ഡേവിഡിന്റെ സമ്മതം കിട്ടിയത് കൊണ്ട് തന്നെ അയാൾ അവളെ ക്യാമറക്ക് മുന്നിൽ കൊണ്ട് നിർത്തിച്ചു ....... അയാളുടെ ക്യാമറക്കണ്ണുകൾ അവളെ ഒപ്പിയെടുക്കുമ്പോൾ പുറത്തെക്ക് പോകാനായി തുനിഞ്ഞ ഡേവിഡിന്റെ മിഴികൾ അവളിലേക്ക് തന്നെയായിരുന്നു ......... അവളെ ഓരോ രീതിയിലും നിർത്തി അവളിലെ സൗന്ദര്യത്തെ ആ ക്യാമറ കണ്ണിലൂടെ അവൻ ഒപ്പിയെടുക്കുന്നുണ്ടായിരിക്കുന്നു

"'''ഹേയ് ദേവിക .......യുവർ ലുക്കിങ് സൊ ബ്യൂട്ടിഫുൾ ..... പറയാതിരിക്കാൻ വയ്യാട്ടോ .....ഇനി ഈ ഫോട്ടോക്ക് ഒരു എഡിറ്റിംഗിന്റെ കാര്യം ഇല്ലെന്ന തോന്നുന്നേ .......ഈ സാരിയിൽ താൻ അത്രയേറെ സുന്ദരിയായിട്ടുണ്ട് ...... """ അവന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ടവൾ ഡേവിഡിലേക്ക് മിഴികൾ പായിച്ചു ...ആ മുഖത്തെ ഭാവ മാറ്റം അവൾക്ക് മനസിലാക്കുവാൻ കഴിഞ്ഞില്ല .......അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു ...... """ രാഹുൽ .....നിന്റെ ജോലിയൊക്കെ കഴിഞ്ഞിലേ .... ഇനിയും എന്തിനാ ഇവിടെ നിൽക്കുന്നത് പോയിക്കൂടെ .........""" ഡേവിഡ് അവനോടായി പറഞ്ഞു .... """ ഞാൻ പോകാൻ തുടങ്ങുകയരുന്നു സർ ........one മിനിറ്റ് സർ """ അവൻ ഡേവിഡിനോടായി പറഞ്ഞ് വീണ്ടും ദേവുവിന് നേരെ തിരിഞ്ഞു ..... ""എനിവേ ......ദേവിക .....തനിക്ക് എന്ത് ആവശ്യം ഉണ്ടെകിലും എന്നെ വിളിച്ചാൽ മതി .....

ഇത് എന്റെ കാർഡാ ...ദാ ....."" അവൻ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു ...... ""പിന്നെ ഈ ഡേവിഡ് സർ തന്നെ ഇവിടുന്ന് പുറത്താക്കുകയാണെകിൽ താൻ നേരെ എന്റടുത്തേക്ക് വന്നാൽ മതിട്ടോ ... .......തനിക്കായി ഒരിടം ഞാൻ അവിടെ ഒഴിച്ചിട്ടിരിക്കും ......അത് വേറെ ഒന്നും കൊണ്ടല്ലോടോ ......തനിക്ക് നല്ല കഴിവുണ്ട് .......അത് പോലെ തന്നെ ഒരുപാട് നല്ല ഐഡിയസും ...... ഒക്കെ അപ്പൊ പോട്ടെടോ .....കാണാം നമുക്ക് .......""" മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ടവൾ അവൻ പോയ ഭാഗത്തേക്ക്‌ നോക്കി നിക്കുമ്പോഴും അവളുടെ നോട്ടം ഡേവിഡിലെക്കായിരുന്നു .....തന്നെ ചുട്ടെരിക്കാനുള്ള ദേഷ്യത്താൽ അവളെ തന്നെ നോക്കി നിൽക്കുന്ന ഡേവിഡിലേക്ക് .... അവനിൽ നിന്ന് നോട്ടം പിൻവലിച് അവൾ പുറത്തേക്ക് പോകാനായി നിന്നതും മുന്നിൽ ഒരു തടസ്സമായി അവൻ വന്നു നിന്നു ....... """ മുന്നിൽ നിന്ന് മാറൂ എനിക്ക് പോണം .......

.""" അവൾ അവനോടായി പറഞ്ഞു ..... ""മാറിയില്ലെങ്കിലോ നീ എന്ത് ചെയ്യും എന്നെ .....ഏഹ് ...... """ "" തോറ്റതിന്റെ അരിശം എന്നോടെന്തിനാ കാണിക്കുന്നത് മിസ്റ്റർ ഡേവിഡ് സാമുവേൽ ............. ഇന്നത്തെ ഈ വെല്ലുവിളിയിൽ ഞാനാ ജയിച്ചത് ......അതിന്റെ ദേഷ്യം നിങ്ങൾക്ക് എന്നോട് നല്ല പോലെ ഉണ്ടെന്ന് അറിയാം ......... സാരമില്ല ഇനിയും ഉണ്ട് പത്തു ദിവസം നിങ്ങൾക്ക് എന്നെ ഇവിടുന്ന് പുറത്താക്കാൻ ...... നിങ്ങൾക്ക് അത്ര സമയം തന്നെ ധാരാളം ആണെന്ന് എനിക്കറിയാം...... നിങ്ങളെ കൊണ്ട് പറ്റുന്ന പോലെ നിങ്ങൾ എന്നെ ഇവിടുന്ന് പുറത്താക്കാൻ ശ്രെമിച്ചോളൂ .....എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഞാനും ചെറുത്തു നിൽക്കാൻ ശ്രെമിക്കാം ....... "" അതും പറഞ്ഞവൾ പുറത്തേക്ക് പോകാനായി നിന്നതും അവൻ അവളുടെ കൈ പിടിച്ചു തിരിച്ചു അവനിലേക്ക് ചേർത്തു നിർത്തി ........ അവന്റെ പെട്ടെന്നുള്ള അറ്റാക്കിൽ അവളൊന്നു ഞെട്ടി തരിച്ചു ....... അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്തേക്ക് പതിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പിന്റെ വേഗവും ക്രമാധീതമായി വർധിച്ചു ......

. """ ഇന്ന് നീ ജയിച്ചെന്നോർത് കൂടുതൽ നെഗളിക്കണ്ട ........ നീ പറഞ്ഞത് പോലെ ഇനിയും ഉണ്ട് പത്തു ദിവസങ്ങൾ ...... ഇനി ഞാൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് നിനക്ക് ഊഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരിക്കും ........ ഇനിയങ്ങോട്ട് ജയിക്കാമെന്ന് നീ സ്വപ്നം പോലും കാണണ്ട ...... ഈ ഡേവിഡ് സാമുവലിന്റെ മുന്നിൽ ജയിക്കാനൊന്നും വളർന്നിട്ടില്ല നീ .........കേട്ടോടീ .....എന്റെ പേര് പറയാനുള്ള അർഹത എങ്കിലും ഉണ്ടോടീ നിനക്ക് ........ഏഹ്ഹ് .........""" അവന്റെ കൈക്കുള്ളിൽ കിടന്ന് അവളുടെ മൃദുവായ കരങ്ങൾ ഞെരിഞ്ഞമർന്നു ......... വേദന കൊണ്ട് അവളുടെ മുഖത്തെ ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു ........ അവളുടെ മുഖത്തെ ഭാവമാറ്റം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് അവന്റെ കൈ പതിയെ അടർത്തി മാറ്റി അവളെ ഒന്ന് പുച്ഛിച്ചു കൊണ്ടവൻ പുറത്തേക്ക് പോയി ........ അവന്റെ കൈവിരലുകൾ പതിഞ്ഞ അവളുടെ കൈകളിലേക്ക് നോക്കി നിന്നു കൊണ്ടവൾ അവൻ പോയ ഭാഗത്തേക്ക്‌ നോക്കി നിന്നു .......... 🍂🍂🍂🍂🍂 "" അവൾ ഇല്ലേ നിന്റെ പുന്നാര അനിയത്തി .......

അവൾ ഇന്ന് മറ്റവന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് പോകുന്ന കണ്ടല്ലോടീ ഞാൻ ...... പറയെടീ അവനും അവളും തമ്മിൽ എന്താടീ ബന്ധം ........."" ""അത് എനിക്ക് നിങ്ങളോടെ പറയേണ്ട ആവശ്യം ഇല്ല ...... അവനും അവളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ തന്നെ ഞാൻ അതിനെ അവളുടെ കൂടെ നിക്കുകയെ ചെയ്യുള്ളു ......അവളെങ്കിലും പോയി രക്ഷപ്പെടട്ടെ ഈ നരഗത്തിൽ നിന്ന് ........."""" """പ്ഫാ .......പന്ന നായിന്റെ മോളെ &$#%&$&% .......... അവനുമായിട്ട് അവൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടെകിൽ അത് അവസാനിപ്പിച്ചേക്കാൻ അവളോട്‌ പറഞ്ഞേരെ ......ഇല്ലെങ്കിൽ രണ്ടിനേം കൊന്നു കുഴിച്ചു മൂടും .......ഒരുമ്പെട്ടോള് എങ്ങോട്ടാടീ രാവിലെ കെട്ടി ഒരുങ്ങി പോയത് ......."""" "''അത് എനിക്ക് എങ്ങനെ അറിയാനാ ...... """ ""നിനക്ക് അറിയിലല്ലെടീ .........""" അയാൾ പാറുവിന്റെ മുടിക്ക് കുത്തി പിടിച്ചു ....... ""പറയെടീ ഒരുമ്പെട്ടോളെ ......അവൾ എങ്ങോട്ടാ പോയെന്നു നിന്നോടല്ലേ ചോദിച്ചേ ......"" """വിടാൻ ......അഹ് .....എനിക്ക് വേദനിക്കുന്നു .........""" അവന്റെ കൈക്കുള്ളിൽ കിടന്ന് അവൾ നില വിളിച്ചിട്ടും അവൻ വിട്ടില്ല .....

അവന്റെ കൈകൾ കൂടുതൽ മുറുകി ....... വേദന സഹിക്കവയ്യാതെ അവൾ അവനെ ബലമായി തള്ളി മാറ്റിയതും അവന്റെ വലത്തേ കരം അവളുടെ മുഖത്തു പതിഞ്ഞിരുന്നു ....... അടിയുടെ ആഘാതത്തിൽ അവൾ നിലത്തേക്ക് മറിഞ്ഞു വീണു ....... """ചേച്ചി ..........."" ദൂരെ നിന്ന് ഇതെല്ലാം കണ്ടു കൊണ്ട് വന്ന ദേവു ഓടിവന്നു അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു ......... """ഓഹ് ....വന്നോ നീ ......എവിടെ പോയിരിക്കുവാരുന്നെടീ നീ ......ഏഹ് .....രാവിലെ അവന്റെ ബൈക്കിന്റെ പിന്നിലിരുന്ന് നീ പോകുന്ന കണ്ടല്ലോടീ ...... നീയും ആ തെണ്ടിയുമായി എന്താടീ ബന്ധം ......."""" """അത് കള്ളും കുടിച്ച് താന്തോന്നിയായി നടക്കുന്ന നിങ്ങളോടെ പറയേണ്ട കാര്യം എനിക്കില്ല ....... നിങ്ങൾ ചേച്ചിടെയും കൊച്ചിന്റെയും കാര്യം മാത്രം നോക്കിയാൽ മതി .....എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം ........."""

"""പ്ഫാ ..... ഒരുമ്പെട്ടോളെ .....എന്നോട് തർക്കുത്തരം പറയുന്നോ .........പറയെടീ ....പുന്നാര മോളെ നീയും അവനും തമ്മിൽ എന്താടീ ബന്ധം ........""" """പറയാൻ എനിക്ക് സൗകര്യമില്ല ........ എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട ........""" ""അവനുമായി എന്തെങ്കിലും ബന്ധം ഉണ്ടെകിൽ അത് അവസാനിപ്പിച്ചോ ...അതായിരിക്കും നിനക്കും ദേ ഈ കിടക്കുന്നവൾക്കും പിന്നെ ആ പന്ന നായിന്റെ മോനും നല്ലത് .....കേട്ടോടി ........""" അതും പറഞ്ഞയാൾ അവിടുന്ന് ഇറങ്ങി പോയി ....... ദേവു അവളെ പതിയെ അവിടുന്ന് എണീപ്പിച്ചിരുത്തി പാറുവിന്റെ മുഖത്തെ ആ കരിനീലിച്ച പാടിലേക്ക് കൈ ഓടിച്ചു ...... ""സ്സ് ......"" അവൾ എരിവ് നീട്ടി വലിച്ചു ...... ""വേദനിക്കുന്നുണ്ടോയെച്ചി ......."" അതിന് മറുപടിയായി അവളൊന്നു പുഞ്ചിരിക്കാൻ ശ്രിമിച്ചെങ്കിലും അവളുടെ കണ്ണുനീർ തുള്ളികൾ അതിനെ മറച്ചു പിടിച്ചു ....... ഒപ്പം ദേവുവിന്റെ മിഴികളും നിറഞ്ഞൊഴുകിയിരുന്നു .....................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story