പ്രിയമാണവളെ: ഭാഗം 5

priyamanavale

രചന: തെന്നൽ

"മമ്മി ഇവിടെ നിക്കുകയായിരുന്നോ ..... ഞാൻ എവിടെയെല്ലാം അന്വേഷിച്ചെന്നോ ......."" മുകളിലെ ബാൽക്കണിയിലെ ചെടി നനക്കുകയായിരുന്നു സൂസൻ അതിനിടയ്ക്കാണ് ഡേവിഡ് കയറി വന്നത് .......അവൻ പറയുന്നത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ചെടികളെ ശ്രുശ്രൂഷിക്കുകയാണ് സൂസൻ ....... ""മമ്മി എന്താ ഒന്നും മിണ്ടാത്തെ ......എനിക്ക് നല്ല വിശപ്പുണ്ട് .....വന്നേ വന്ന് എനിക്ക് ന്തേലും കഴിക്കാൻ എടുത്ത് താ ......"" അവരുടെ കൈ പിടിച്ചു വലിച്ചതും അവർ അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു ...... """പോയി തനിയെ എടുത്ത് കഴിച്ചാൽ മതി ....നിന്റെ കൈകൾക്ക് ഒരു കുഴപ്പവും ഇല്ലാലോ ...... ഇങ്ങനെ എന്നും ഞാൻ കാണുവോ നിനക്ക് വെച്ച് വിളമ്പി തരാൻ ....എന്റെ കാലം കഴിഞ്ഞു നീ എങ്ങനെ ജീവിക്കുമെന്ന .......""" """എന്റെ മമ്മി ....... ഒന്ന് നിർത്താമോ .....എന്ത് പറഞ്ഞാലും അതിന്റെ അവസാനം ഇതിലെ വന്ന് അവസാനിക്കു .......... മമ്മി വാ എനിക്ക് നല്ല വിശപ്പുണ്ട് ....."" ""ഞാൻ എങ്ങേട്ടും വരുന്നില്ലെന്ന് പറഞ്ഞില്ലേ .....തനിയെ പോയി കഴിച്ചാൽ മതി .....""

""മമ്മി കഴിച്ചില്ലന്ന് എനിക്ക് നല്ല പോലെ അറിയാം ....... വാ മമ്മിയും കൂടി വന്നാലേ ഞാൻ കഴിക്കു ......"" ""എന്നാൽ നീ കഴിക്കണ്ട ..... ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും നിനക്ക് കേൾക്കാൻ വയ്യല്ലോ ....പിന്നെ എന്തിനാ നീ പറയുന്ന കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ......."" """മമ്മി എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് ...... ...... എന്ത് അർത്ഥത്തിലാ അവളെ സ്വീകരിക്കാൻ മമ്മി പറയുന്നത് .........പഴയതെല്ലാം മമ്മി ഇത്ര പെട്ടെന്ന് മറന്ന് പോയോ ...... ഞാൻ പലപ്പോഴും മമ്മിയോട് പറഞ്ഞിട്ടുള്ളതാണ് ഇതേ പറ്റി .......അതിന് ഇപ്പോഴും എപ്പോഴും ഒരു മാറ്റവുമില്ല ...... "" അതും പറഞ്ഞവൻ ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങി പോയി ........ 🍂🍂🍂🍂🍂 """ എന്റെ ദേവു ഒന്നെണിക്കെടീ സമയം എത്ര ആയീന്നാ വിചാരം .......... ഓഫീസിൽ പോകേണ്ടെ നിനക്ക് ......... ദേവു ..........""" ""ഉം ........""

ഒന്ന് ഞെരങ്ങി കൊണ്ടവൾ എണീറ്റിരുന്നു... കൊച്ചു കുട്ടികളെപ്പോലെ രണ്ടു കണ്ണുകളും തിരുമ്മി കൊണ്ടവൾ ദേവുവിനെ നോക്കി ........ "" ഇത്ര പെട്ടെന്ന് നേരം വെളുത്തോയേച്ചി ........"" കൊച്ചു കുട്ടികളെപ്പോലെ ചിണുങ്ങി കൊണ്ടവൾ ചോദിക്കുന്നത് കേട്ട് പാറു ഒന്ന് പുഞ്ചിരിച്ചു ...... "" ദേവു ........ """ ""ഉം ...... "" "" ചേച്ചി ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുവോ ....."" ""എന്തായേച്ചി ......."" പാറു എന്താണ് പറയുന്നതെന്ന് കേൾക്കാൻ ദേവു അവളിലേക്ക് തന്നെ നോക്കി ഇരുന്നു ....... "" നമുക്ക് ഈ ജോലി വേണോടി ..... നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ അയാൾ എന്തിനും പോന്ന മനുഷ്യനാ .....നിന്നെ അവിടുന്ന് പുറത്താക്കാൻ അയാൾ എന്ത് വേണമെങ്കിലും ചെയ്യും ....... എനിക്ക് എന്തോ ആലോചിച്ചിട്ട് പേടി ആകുന്നെടി ......നമുക്ക് വേണ്ട ഇത് .....നീ വിട്ടേക്ക് ....വേറെ എന്തേലും ജോലി നോക്കാം നമുക്ക് ........"" """ എന്റെ ചേച്ചി ...ചേച്ചി ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ ..... അയാളെക്കൊണ്ട് പറ്റുന്നതൊക്കെയും അയാൾ ചെയ്യട്ടെ ......എന്നെ കൊണ്ട് പറ്റുന്ന വിധത്തിൽ ഞാനും പിടിച്ചു നിൽക്കാൻ ശ്രെമിക്കും .....

.പക്ഷെ എന്ത് വന്നാലും ഈ ദേവു തോറ്റു പിന്മാറുന്ന പ്രശ്നം ഇല്ല .....ഞാൻ ആ ജോലി ഉപേക്ഷിച്ചു അവിടുന്ന് ഇറങ്ങിപോന്നാൽ അയാൾ വിചാരിക്കും ഞാൻ അയാളെ പേടിച്ചു ഓടിയതാണെന്നു ...... അങ്ങനെ ഒരു ഭീരു ആകാൻ എന്നെ കിട്ടില്ല ..... "" "" പിന്നെ നീ നിന്റെ ഇഷ്ടം പോലെ എന്താച്ചാൽ ചെയ്യൂ .....ഇനി ഞാൻ ഒന്നും പറയാൻ വരണില്ല .....അഹ് പിന്നെ ഇന്ന് നീ കുറച്ച് നേരത്തെ വരണം ....... """ ""ഇന്നോ ........അത് എന്തേയ് നേരത്തെ വരേണ്ടത് ....... എവിടേലും പോണോ ചേച്ചി ......."" ""അപ്പൊ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്ന് അറിയില്ലേ നിനക്ക് .......ഇന്ന് അമ്മുന്റെ പിറന്നാൾ അല്ലെ ........"" ""അമ്മുന്റെ പിറന്നാളോ ......എന്നിട്ടെവിടെ പിറന്നാളുകാരി """ "" അവൾക്കതിന് എണീക്കാനുള്ള സമയം ആയിട്ടില്ലല്ലോ ...... """ "" ഞാൻ എണീപ്പിച്ചോളാം അവളെ ...ചേച്ചി ചെല്ല് ........ "" ദേവു എണീറ്റ് അമ്മുവിനടുത്തേക്കായി നടന്നു അവൾ അമ്മുവിനരികിലായി അവളെ തന്നെ നോക്കി ഇരുന്നു ...... ""അമ്മു ......എണീക്കേടി .....സ്കൂളിൽ പോകണ്ടേ ........."" ദേവു വിളിക്കുന്നത് കേട്ടിട്ട് ഒന്നു മൂളിക്കൊണ്ടവൾ വീണ്ടും ചരിഞ്ഞു കിടന്നു ...

... അവൾ നല്ല ഉറക്കമാണെന്നു മനസിലാക്കി ദേവു അവളുടെ കവിളിലൊന്നു തഴുകി കൊണ്ട് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു കൊണ്ടവിടുന്നു എണീറ്റു ..... അവിടുന്ന് എണീറ്റ് പോകാനായി നിന്നതും ആ കുഞ്ഞി കൈകൾ അവളുടെ കൈ തണ്ടയിൽ പിടി മുറുക്കി ........ ദേവു തിരിഞ്ഞു നോക്കുമ്പോൾ അവളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്ന അമ്മുവിനെയാണ് കണ്ടത് ....... ""അമ്പടി കള്ളി ....കള്ള ഉറക്കവായിരുന്നല്ലേ ......."" അമ്മുവിനെ ഇക്കിളിയാക്കി കൊണ്ടവൾ ചോദിച്ചു ...അവൾ കുലുങ്ങി ചിരിച്ചു കൊണ്ട് ദേവുവിനെ കെട്ടിപ്പിടിച്ചു ....... "" ദേവുമ്മ വിളിച്ചാൽ അമ്മു ക്കുട്ടി എണീക്കാതിരിക്കണ എങ്ങനെയാ ......"" ""ആണോടി കള്ളി ......ഏഹ്ഹ് ......"" ദേവു അവളെ വലിച്ചു മടിയിലേക്കിരുത്തി ...... """ ഇന്ന് എന്റെ അമ്മുക്കുട്ടിടെ പിറന്നാൾ അല്ലിയോ .....ഏഹ് എന്ത് സമ്മാനമാ വേണ്ടേ ന്റെ അമ്മുട്ടിക്ക് ........ ""

""നിച്ചൊന്നും വേണ്ട ....."" ""അതെന്തേ ഒന്നും വേണ്ടത്തെ ...... ഏഹ് ......"" ""അമ്മ പറഞ്ഞുല്ലോ ദേവുമ്മന്റെ കയിൽ പൈസ ഒന്നുല്ലന്ന് ..... അത്കൊണ്ടേ അടുത്ത പിറന്നാളിനെ മേടിക്കാന്നു പറഞ്ഞുല്ലോ ........""" ""അപ്പൊ ഈ പിറന്നാളിന് ഒന്നും വേണ്ടയോ ന്റെ അമ്മുട്ടിക്ക് ....""" ""അതിനു ദേവുമ്മന്റെ കയ്യിൽ പൈസ ഇല്ലാലോ മേടിക്കാൻ .....""" """ പൈസ ഉണ്ടോ ഇല്ലയൊന്നൊക്കെ ഞാൻ നോക്കിക്കോളാം .....ന്റെ അമ്മുട്ടിക്ക് ന്താ വേണ്ടെന്നു പറയ് ........."" ""ഞാൻ എന്ത് പറഞ്ഞാലും ദേവുമ്മ വാങ്ങി തരുവോ ........"" ""നീ പറയെടി കുറുമ്പി .....എന്നെ കൊണ്ട് പറ്റുന്നതാണേൽ ഞാൻ വാങ്ങി തരാമെടി ....."" ""എന്നാലേ നിക്ക് ഇത്രേം വലിയ പാവ വാങ്ങി തരുവോ ....... """ ""അതെന്തിനാ ഇത്രേം വലിയ പാവ ......ചെറിയ പാവ പോരെ ......."" ദേവു അത് പറഞ്ഞപ്പോൾ അവൾ തല കുനിച്ചിരുന്നു ....... ""എന്താ പിണങ്ങിയോ ന്റെ കുറുമ്പി ....ഏഹ് """ ദേവു അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു ..... ""അപ്പുറത്തെ വീട്ടിലെ മാളു ഇല്ലേ അവൾക്ക് ഉണ്ടല്ലോ ഇത്രേം വലിയ പാവ ......അതിലെ എന്നെ തൊടാൻ പോലും സമ്മതിക്കില്ല അവൾ ....നിക്കും വേണം അത് പോലെ ഒന്ന് ....

.അമ്മയോട് പറഞ്ഞാൽ അമ്മ മേടിച്ചു തരുല്ല ...... "" ""അതിനെന്താ ഈ ദേവുമ്മ വാങ്ങി തരില്ലേ ന്റെ അമ്മുക്കുട്ടിക്ക് ....അതെ പോലുള്ളതല്ല അതിനേക്കാൾ വലുത് വാങ്ങി തരും എന്റെ ഈ കുറുമ്പി പെണ്ണിന് എന്താ സന്തോഷയോ ......."" ദേവുവിൽ നിന്നും അത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു ..... """താങ്ക് യു ദേവുമ്മ .......""" ദേവുവിന്റെ കവിളിലായി ഒരു ചുടു ചുംബനവും കൊടുത്തു കൊണ്ടവൾ അടുക്കളയിലേക്കോടി ...... അവൾ ഒന്ന് പുഞ്ചിരിച്കൊണ്ടവിടുന്നു എണീറ്റ്‌ മുറിയിലേക്ക് നടന്നു .... "ചേച്ചി എന്നാൽ ഞാൻ ഇറങ്ങുവാണെ ......"" "" ഇറങ്ങാൻ നേരായോ....... ."" "അഹ് ചേച്ചി ഇനിയും നിന്നാൽ ലേറ്റ് ആകും .....ഇറങ്ങിക്കോട്ടേയേച്ചി ....."" ""പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട വൈകുന്നേരം നേരത്തെ വന്നേക്കണേ ....നമുക്കു എല്ലാവർക്കും കൂടെ ഒന്ന് അമ്പലത്തിൽ പോകണം ......ഇവളുടെ പിറന്നാൾ അല്ലെ .....എല്ലാ തവണയും നമ്മൾ ഒന്നിച്ചല്ലേ പോകുന്നത് .....ഇത്തവണയും പോകണം ....""" "" ശെരി ചേച്ചി ഞാൻ വന്നേക്കാം """ പാറുവിനോട് യാത്ര പറഞ്ഞ് അമ്മുവിനൊരു മുത്തവും കൊടുത്ത്‌കൊണ്ടവൾ ആ ഇടുങ്ങിയ വഴിയിലൂടെ നടന്നു ..... 🍂🍂🍂🍂

" സർ ആ അമേരിക്കൻ കമ്പനിയുടെ മെയിൽ വന്നിട്ടുണ്ട് നമ്മുടെ ആ ഡിസൈൻ അവർക്ക് ഒരുപാട് ഇഷ്ടമായിന്ന് .... ...മുൻപ് അവർ തന്നതിനേക്കാളും വലിയൊരു ഓഫർ ആണ് സർ ഇപ്പൊ നമുക്കവർ തന്നിരിക്കുന്നത് .......താങ്ക്സ് ടു ദേവിക ... അവളുടെ ഐഡിയ ആയിരുന്നില്ലേ ഇത്.. അഹ് ഇപ്പോഴാണ് ഒന്ന് ഓർത്തത് ആ കുട്ടിക്ക് വൈകുന്നേരം നേരത്തെ പോകേണ്ട കാര്യമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു ..... "" അവളുടെ വായിൽ നിന്നും അത് കേട്ടതും ഡേവിഡിന്റെ ഉള്ളിലൊരു ഗൂഢ മന്ദഹാസം വിരിഞ്ഞു .. "" ഉം ...എന്നിട്ട് നീ എന്ത് പറഞ്ഞു ... " " സാറിനോട് അനുവാദം ചോദിക്കാൻ പറഞ്ഞു " "ഉം .. അവളോട്‌ കേറി വരാൻ പറ " "ശെരി സർ ..." അവൾ പുറത്തേക്ക് പോയി ദേവികയുമായി വന്നു " ആഹ് ...രാധിക കുറച്ച് പെന്റിങ് ഫയൽസ് തീർക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ അത് എടുത്തിട്ട് വാ ......" "ശെരി സർ ....." രാധിക പുറത്തേക്ക് പോയി ......

.. ""നിനക്ക് ഇന്ന് നേരത്തെ പോകണമല്ലേ ..... ഇന്നലെ എന്നതായിരുന്നു ബഹളം നിനക്ക് എന്നെ തോൽപ്പിച്ചതിൽ നീ നിലത്തൊന്നും അല്ലായിരുന്നല്ലൊടിയെ .... നിന്നെ ഇവിടുന്ന് പുറത്താക്കാൻ ചെയ്യാൻ പറ്റുന്നതൊക്കെയും ചെയ്യാനല്ലേ നീ പറഞ്ഞത് ..ഏഹ് .. ചെയ്യുമെടി ഞാൻ എന്നെക്കൊണ്ട് പറ്റുന്നതൊക്കെയും ഞാൻ ചെയ്യും ... നേരത്തെ പോയിപ്പിച്ചു തരാം നിന്നെ ...... " അവളോട് അതും പറഞ്ഞവൻ പുച്ഛിച്ചു ചിരിച്ചു കൊണ്ട് എടുത്ത് വച്ചിരിക്കുന്ന ഫയലിലേക്ക് വീണ്ടും കണ്ണോടിച്ചു ..... അപ്പോഴേക്കും പുറത്തേക്ക് പോയ രാധിക തിരിച്ചു വന്നിരുന്നു ... ""ദാ സർ ഫയൽ ...."" ഡേവിഡിന് നേരെ നീട്ടിക്കൊണ്ടവൾ പറഞ്ഞു ..അതെല്ലാം വാങ്ങി അവൻ ദേവുവിന് നേരെ നീട്ടി ...അവൾ എന്തെന്ന മട്ടിൽ അവനെ നോക്കി ..... "" ദാ ഇതൊക്കെയും പെന്റിങ് ഫയൽസ് ആണ് ഇത് നീ ചെയ്തു തീർക്കണം അതും ഇന്ന് തന്നെ നാളെ ഞാൻ വരുമ്പോൾ ഇതെല്ലാം കംപ്ലീറ്റ് ആയി എന്റെ മേശമേൽ ഉണ്ടാവണം "" "സർ ഇത് ഒരുപാട് ഇല്ലേ ... അവൾക്ക് നേരത്തെ പോകണമെന്നല്ലേ പറഞ്ഞിരുന്നത് അപ്പോൾ .......

"" രാധിക ഡേവിഡിനോടായി പറഞ്ഞെങ്കിലും അവൻ അവളെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ വേണ്ടെന്ന മട്ടിൽ കയ്യുയർത്തി ...... " നിന്നോട് പറഞ്ഞ ജോലി നീ ചെയ്താൽ മതി ...ഇവളോട് പറഞ്ഞ ജോലി ഇവളും ....പറഞ്ഞത് അങ്ങു കെട്ടൊണ്ടാൽ മതി ....." അവൻ ദേഷ്യത്താൽ പറഞ്ഞു നിർത്തി ... '"ഇന്നാ വാങ്ങു ഇത് മുഴുവൻ കംപ്ലീറ്റ് ചെയ്തിട്ട് പോയാൽ മതി നീ .. ഇവിടുത്തെ കാര്യങ്ങൾ കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം ....." അവൻ ആ ഫയലുകൾ അവൾക്ക് മുന്നിലായി മേശ മേലേക്ക് എറിഞ്ഞു .... ഒന്ന് മിഴികളുയർത്തി നോക്കുവാൻ പോലും കഴിയാതെ അവൾ അങ്ങനെ നിന്നു ..... ഇതെല്ലാം ചെയ്ത് കഴിയുമ്പോഴേക്കും ഒരു നേരമാകും ...അപ്പോൾ ഇന്നത്തെ അമ്മുവിന്റെ പിറന്നാൾ ....പാവം ന്റെ അമ്മു വലിയ സമ്മാന പൊതിയുമായി ഞാൻ ചെല്ലുന്നതും കാത്തിരിക്കില്ലേ .... എന്തൊക്കെ സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും പാവം ..... ""എന്നതാ നിനക്ക് ഇത് ചെയ്യാൻ കഴിയില്ലെന്നുണ്ടോ ...." അവന്റെ വാക്കുകൾ ആണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത് ....

ഒന്നും മിണ്ടാതെ ആ ഫയലുകളും താങ്ങി കൂട്ടി അവൾ ആ റൂം വിട്ട് പുറത്തേക്കിറങ്ങി ...... അവളുടെ ഒന്നും മിണ്ടാതെയുള്ള പോക്ക് കണ്ട് ഡേവിഡ് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു .... അല്ലെങ്കിൽ എന്ത് പറഞ്ഞാലും ഉരുളക്കുപ്പേരി പോലെ പറയുന്നവൾക്ക് ഇന്നെന്താ പറ്റിയതെന്ന് ഒരുനിമിഷം അവൻ ചിന്തിച്ചു ...... 🍂🍂🍂 ഇനി ഇതെല്ലാം എപ്പോഴാണാവോ തീർക്കുന്നത് ....ഒരു വർഷത്തേക്കുള്ളതുണ്ടെന്ന് തോന്നുന്നു ഇതെല്ലാം കണ്ടിട്ട് .... ചിലപ്പോൾ കാര്യം തുറന്നു പറഞ്ഞാൽ അയാൾ നേരത്തെ പോകാൻ അനുവദിച്ചാലോ ... അല്ലെങ്കിൽ വേണ്ട ഇനിയും അയാളുടെ കാല് പിടിക്കൻമേലാ .... ഓരോന്ന് ചിന്തിച്ചു കൊണ്ടവൾ തന്റെ ജോലികൾ തുടർന്ന് കൊണ്ടിരുന്നു ..... അപ്പോഴും അവളുടെ മനസ് മുഴുവൻ ആ അഞ്ചു വയസുകാരിയുടെ മുഖമായിരുന്നു ..... ഓരോ ഫയലുകൾ കയ്യിലെടുക്കുമ്പോഴും കയ്യിലെ വിണ്ടു കീറാറായി വെമ്പൽ കൊണ്ട് നിൽക്കുന്ന വാച്ചിലേക്ക് അവൾ കണ്ണോടിക്കും .... സമയം പോകുന്നതിനനുസരിച്ചു ഓരോരുത്തരും അവരുടെ ജോലികൾ പൂർത്തിയാക്കി ഓഫീസ് വിട്ട് പുറത്തു പോയിക്കൊണ്ടിരുന്നു .....

. " ദേവിക തന്റെ ജോലി കഴിയാറായോ ...എനിക്ക് നേരത്തെ ഇറങ്ങേണ്ടതുണ്ട് ....മോൻ സ്കൂൾ കഴിഞ്ഞു വരാറായിട്ടോ ......" വാച്ചിൽ നോക്കിക്കൊണ്ട് ദേവുവിനോടായി രാധിക പറഞ്ഞു " ...ഇത് ഇനിയും കഴിഞ്ഞിട്ടില്ല ...നാളെ രാവിലെ കൊടുക്കേണ്ടതല്ലേ .... ചേച്ചി പൊക്കൊളു" അവൾ ഫയലുകളിൽ തന്നെ കണ്ണോടിച്ചു കൊണ്ട് രാധികയോട് പറഞ്ഞു ..... "എന്നാൽ ശെരി ഞാൻ പോകാണ്ട്ടോ ....അധിക നേരം ഇരിക്കേണ്ട നീയ് .....ബാക്കി ന്തേലും ഉണ്ടേൽ നാളെ ചെയ്യാലോ ....അല്ലേൽ ഒരു കാര്യം ചെയ്യടോ ...നീ ബാക്കിയുള്ളത് വീട്ടിലേക്ക് കൊണ്ട് പോകു ..അവിടെ ഇരുന്നും ചെയ്യാമല്ലോ ......." "അയ്യോ അത് വേണ്ടേച്ചി ...ഇനി ഇതിൽ ഏതേലും കാണാതെ പോയാൽ അതിന്റെ പഴി കൂടി ഞാൻ കേൾക്കേണ്ടി വരും ....." "എന്നാൽ ശെരി ഞാൻ ഇറങ്ങുവാടോ ... താൻ അധികം ഇരിക്കണ്ടാട്ടൊ .... പറ്റുന്നതേ ചെയ്താൽ മതി ....നാളെ ഞാൻ സാറിനോട് സംസാരിച്ചോളാം ...."

"ശെരി ചേച്ചി ..." രാധിക പോയ ഭാഗത്തേക്ക്‌ തന്നെ അവൾ നോക്കി യിരുന്നു ....ശെരിക്കും എന്റെ ചേച്ചിയെ പോലെ തന്നെ ..... സ്വന്തം കൂടെപ്പിറപ്പ് പോലെയാ ചേച്ചിയും കാണുന്നത് ..... ഇവിടെ മറ്റാരും കാണിക്കാത്ത സ്നേഹവും സപ്പോർട്ടുമൊക്കെയാ ചേച്ചി തരുന്നത് ..ഓരോന്ന് ഓർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു വന്നു ...... ഓഫീസ് റൂം വിട്ട് പുറത്തേക്ക് വരുമ്പോൾ ഡേവിഡ് കാണുന്നത് നിറഞ്ഞ മിഴിയാലേ ഇരിക്കുന്ന ദേവുവിനെയാണ് ...... അവന്റെ നോട്ടം പുറത്തേക്കിറ്റ് വീഴാറായി വെമ്പൽ കൊണ്ട് നിൽക്കുന്ന അവളുടെ കണ്ണുകളിലെ നീർമണി മുത്തിലേക്കായിരുന്നു ...... പുറത്തേക്ക് നോട്ടമിട്ടിരുന്ന അവളുടെ മിഴികൾ പിൻവലിച് കൊണ്ടവൾ നേരെ നോക്കിയത് തന്നിൽ തന്നെ മിഴിയൂന്നി നിൽക്കുന്ന ഡേവിഡിലേക്കാണ് ....... അവന്റെ നോട്ടം കണ്ടിട്ടെന്നവണ്ണം അവൾ പെട്ടെന്ന് നിറഞ്ഞു വന്ന മിഴികൾ അമർത്തി തുടച്ചു കൊണ്ട് വീണ്ടും അവളുടെ ജോലിയിൽ മുഴുകി ..... പെട്ടന്ന് തന്നെ അവന്റെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങിയതും അവൻ അവളിൽ നിന്ന് നോട്ടം തെറ്റിച്ചു കൊണ്ട് ഫോൺ കയ്യിലെടുത് പുറത്തേക്ക് പോയി .....

സമയം ശര വേഗത്തിൽ കടന്ന് പോയി ...... ഓഫീസ് ക്ലോക്കിൽ എട്ടു മണിയുടെ ബെൽ മുഴങ്ങിയതും അവൾ ആ ക്ലോക്കിലേക്ക് കണ്ണോടിച്ചു കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു ....... മേശ മേൽ വാരിവലിച്ചിട്ടിരിക്കുന്ന ഫയൽസ് എല്ലാം അടുക്കിപെറുക്കി വച്ച് കൊണ്ടവൾ തന്റെ ബാഗുമായി പുറത്തേക്കിറങ്ങി .... ഓഫീസിനു പുറത്തായി നിൽക്കുന്ന സെക്യൂരിറ്റിയോട് കാര്യങ്ങൾ പറഞ്ഞവൾ ഗേറ്റിനു പുറത്തേക്ക് കടന്നു ...... ബാഗിനുള്ളിൽ കയ്യിട്ട് അവളുടെ ഫോൺ കയ്യിലെക്കെടുത്തു ഒന്ന് ഓൺ ആക്കി നോക്കുമ്പോൾ ചേച്ചിയുടെ ഏഴു മിസ്സ്ഡ് കാൾസ് ...ഫോണിലേക്ക് നോക്കി കൊണ്ട് തന്നെ നടക്കുമ്പോൾ ആണ് മുഖത്തേക്ക് തന്നെ എന്തൊ ഒരു പ്രകാശം ആഞ്ഞടിച്ചത് ...

ഒപ്പം വാഹനങ്ങളുടെ ഇരമ്പലുകളും ഹോൺ മുഴക്കവും ......ഒരു കൈ കൊണ്ട് മുഖം മറച്ചു പിടിച്ച് കൊണ്ട് ആ ഭാഗത്തേക്ക്‌ നോക്കുന്നതിനു മുന്നേ തന്നെ ആരുടെയോ ബലമേറിയ കൈകൾ എന്റെ അരയിലൂടെ കൈയ്യിട്ടു കൊണ്ട് എന്നെ അവിടുന്ന് വലിച്ചു മാറ്റിയിരുന്നു ....... ആ ബലമേറിയ ശരീരത്തോട് ഞാൻ ചേർന്ന് നിൽക്കുമ്പോൾ ശ്വാസം പോലും നിലച്ചു പോകുന്ന പോലെ തോന്നിഎനിക്ക്‌ .....എന്റെ അരയിലൂടെ കയ്യിട്ട് ചേർത്തു നിർത്തിയിരിക്കുന്ന ആ ഹൃദയത്തിന്റെ മിടിപ്പ്പോലും എന്റെ ചെവിയോരം കേട്ടുകൊണ്ടിരുന്നു........ അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആ കരങ്ങൾക്കുടമയെ പതിയെ അവൾ മിഴികളുയർത്തി നോക്കി ................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story