പ്രിയമാണവളെ: ഭാഗം 6

priyamanavale

രചന: തെന്നൽ

അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആ കരങ്ങൾക്കുടമയെ പതിയെ അവൾ മിഴികളുയർത്തി നോക്കി .......തന്നെ തന്നെ നോക്കി നിൽക്കുന്ന ആ രൂപത്തെ ഒരു നിമിഷം എല്ലാം മറന്നു കൊണ്ട് അവളും നോക്കി നിന്നു..... അവളിൽ പിടി മുറുക്കിയിരുന്ന അവന്റെ കൈകൾ പതിയെ അയഞ്ഞു വന്നു .......നിമിഷ നേരം കൊണ്ട് അവന്റെ മുഖത്തെ ഭാവം മിന്നി മറഞ്ഞു കൊണ്ട് ദേഷ്യത്താൽ ചുവന്നിരുന്നു .... "" റോഡിനു നടുവിലു നിന്ന് കൊണ്ടാണോടി ഫോണിൽ തോണ്ടി കളിക്കുന്നത് .....വേറെ ഒരിടവും കണ്ടില്ലേ നീ ...."" അപ്പോഴാണ് അവൾ ചുറ്റും നോക്കുന്നത് ...താൻ എവിടെയാണ് നിന്നിരുന്നതെന്ന ബോധം അപ്പോഴാണ് അവൾക്ക് ഉണ്ടായത് ...... "" വണ്ടി കേറി ചാകണമെന്ന് നിനക്ക് വല്ല വഴിപാടും ഉണ്ടോ ...ആദ്യം എന്റെ വണ്ടിക്ക് മുന്നിലായിരുന്നു ....ഇപ്പൊ നടുറോഡിലും തുടക്കിയിരിക്കയാ .....ജോലി കഴിഞ്ഞാൽ വീട്ടിൽ പോകണം അല്ലാതെ ......'" "അതേയ് ഞാൻ നേരത്തെ പോകണമെന്ന് പറഞ്ഞിട്ടും നിങ്ങൾ അല്ലെ എന്നെ ഇവിടെ പിടിച്ചു വച്ചത് .... ഞാൻ വണ്ടി കേറി ചത്താലും ഇല്ലെങ്കിലും നിങ്ങൾക്ക് എന്താ ...നിങ്ങൾക്ക് ഒരു നഷ്ടവും ഇല്ലാലോ .... എന്നെ എന്തിനാ പിടിച്ചു മാറ്റാൻ വന്നത് ..... " "പിടിച്ചു മാറ്റിയില്ലേൽ കാണായിരുന്നു ...റോഡിൽ സ്റ്റിക്കർ ആയി ഇരുന്നെന്നെ നീ ...'"

"ഞാൻ എങ്ങനെ ഇരുന്നാലും നിങ്ങൾക്ക് എന്താ ..എന്റെ കാര്യം നോക്കാൻ എനിക്കറിയാം ..." "നിന്റെ തന്തയോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിച്ചാലുണ്ടല്ലോ .......ഈ ഡേവിട് ആരാന്നു നിനക്കറിയില്ല ......"" അവൻ പറയുന്നത് കേട്ട് അവളുടെ മിഴികൾ നിറഞ്ഞു വന്നു .... അവളുടെ മനസിലേക്ക് അവളുടെ അച്ഛന്റെ മുഖം തെളിഞ്ഞു വന്നു .... അവന്റെ മുഖത്തേക്ക് പോലും നോക്കാൻ ആകാതെ അവൾ അവിടുന്ന് പിന്തിരിഞ്ഞു നടന്നു .... " നിക്കെടി .....എവിടെക്കാ പോകുന്നെ നീ ....."" അവൻ പിന്നിൽ നിന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ അവൾ മുന്നോട്ട് നടന്നു ... നിറഞ്ഞു വന്ന മിഴികൾ അവളുടെ കാഴ്ചയെ മറച്ചു .... എന്തിലോ തട്ടി വീഴാനാഞ്ഞതും ആരുടെയോ കരങ്ങൾ അവളെ താങ്ങി പിടിച്ചിരുന്നു .... നിറഞ്ഞ മിഴിയാലേ അവൾ അവനിലേക്ക് നോക്കിയതും ദേഷ്യത്താൽ ചുവന്നു തുടുത്തിരുന്ന അവന്റെ മുഖഭാവം പെട്ടെന്ന് മാറി മറിഞ്ഞു ... അവന്റെ മിഴികൾ അവളുടെ നിറഞ്ഞ മിഴികളിലേക്ക് മാത്രമായിരുന്നു ......

അവൾ നേരെ നിന്നു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചിരുന്ന അവന്റെ കൈകൾ തട്ടി മാറ്റി ..... ""സമയം ഒരുപാട് ആയില്ലേ ... നീ വന്നു വണ്ടിയിൽ കയറു ....ഞാൻ ഡ്രോപ്പ് ചെയ്യാം ....,"" മറ്റെങ്ങോ നോട്ടം തെറ്റിച്ചു കൊണ്ട് അവൻ അവളോടായി പറഞ്ഞു ...... അവന്റെ മുഖത്തേക്ക് പോലും നോക്കാതെ വീണ്ടും അവൾ മുന്നോട്ടേക്ക് നടക്കാനാഞ്ഞതും അവൻ അവളുടെ വലതു കൈയിൽ പിടുത്തമിട്ടു .... " നിന്നോടല്ലേ പറഞ്ഞത് വന്നു വണ്ടിയിൽ കയറാൻ ...വീണ്ടും നീ എങ്ങോട്ടേക്കാ പോകുന്നെ പറഞ്ഞാൽ മനസിലാകില്ലേ നിനക്ക് "" അവൾ അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി " എനിക്ക് നിങ്ങളുടെ ഔദാര്യം വേണ്ടെകിലോ ..എനിക്കറിയാം എങ്ങനെ പോകണമെന്ന് ....അത് നിങ്ങൾ പഠിപ്പിക്കേണ്ട കാര്യമില്ല .. ഞാൻ നിങ്ങളുടെ ഓഫീസിലെ ഒരു സ്റ്റാഫ്‌ മാത്രമാ ...അത് കൊണ്ട് എന്റെ കാര്യത്തിൽ കൂടുതൽ അധികാരം ഒന്നും എടുക്കാൻ വരേണ്ടതില്ല .... നിങ്ങളെ പോലുള്ള പണക്കാർക്ക് ഒരു വിചാരമുണ്ട് പാവപ്പെട്ടവന്റെ മേൽ എന്ത് തോന്നിവാസവും കാണിക്കാമെന്നും അവരെ എന്തും പറയാമെന്നും ..... അവർക്കും ഒരു മനസുണ്ട് എന്ന് ആരും ചിന്ധിക്കാറില്ല .... പ്ലീസ് സർ എന്നെ വെറുതെ വിടൂ ...എന്റെ പിന്നാലെ വരരുത് ....

" അത്രയും പറഞ്ഞു പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവന് മുന്നിൽ കൈകൂപ്പി കേണു .... അവൾ പറയുന്നതിന്റെ പൊരുൾ മനസിലാകാതെ അവൻ അവളിലേക്ക് തന്നെ മിഴിയൂന്നി ... അവളുടെ നിറഞ്ഞ കണ്ണുകൾ അവനിൽ വല്ലാത്തൊരു നൊമ്പരമുണർത്തി .... അപ്പോഴേക്കും ആ ഇരുളിലേക്കവൾ ഓടി അകന്നിരുന്നു ....... 🍂🍂🍂 "ദേവുമ്മ ഇനിയും വരാത്തതെന്തേ അമ്മാ ...എന്നും നേരത്തെ വരണല്ലേ ......"" ദേവു വരുന്നതും നോക്കി ഉമ്മറ പടിയിലിരിക്കാണ് അമ്മു ..... "അവൾ വരും .. നേരത്തെ വരാന്നു പറഞ്ഞ പോയ ആളാ ...അല്ലെങ്കിൽ എന്നും നേരത്തെ എത്തും .....ഇന്ന് ഇനി എന്താവോ ഇത്രയും താമസിക്കണത് ... ഫോൺ വിളിച്ചാൽ ഒട്ടു എടുക്കത്തും ഇല്ല .... " അവൾ അമ്മുവിനോടായി പറയുന്നുണ്ടായിരുന്നു "ഹായ് ദേവുമ്മ " ദേവു വരുന്നതും കണ്ട് അമ്മു അവളെ ഓടി ചെന്ന് ഇരു കൈകൾ കൊണ്ടും ചുറ്റി വരിഞ്ഞു .... "എവിടെ .....നിക്ക് കൊണ്ടൊരന്നു പറഞ്ഞത് ന്തിയെ ...." അമ്മു ദേവുവിന്റെ കൈകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു ...... അപ്പോഴാണ് ദേവു അതേപ്പറ്റി ചിന്തിച്ചത് തന്നെ ...അയാളോട് വഴക്കിടുന്നതിനിടയിൽ താൻ ഇത്രയും വലിയൊരു കാര്യം മറന്നിരിക്കുന്നു ....അല്ലെങ്കിൽ എന്നും ഇവൾക്കായി കുറച്ചു ചോക്ലേറ്റ്സ് എങ്കിലും കരുതുന്നതാണ് ....

ഇന്ന് വെറും കയ്യോടെ ....എല്ലാം അയാൾ കാരണമാണ് ..... അവൾ മനസ്സിൽ ഓരോന്ന് ഓർത്തു ...... അപ്പോഴേക്കും പാറു പുറത്തേക്ക് വന്നു ..... ദേവുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അവൾക്ക് എന്തോ പന്തികേട് തോന്നി .... "നീ എന്താ ദേവു ഇത്രയും താമസിച്ചത് ...താമസിക്കുന്നെങ്കിൽ നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞൂടെ ...ഫോൺ എന്തിനാ പിന്നെ നീ കയ്യിൽ കൊണ്ട് നടക്കണേ ....." പാറുവിന്റെ ചോദ്യത്തിന് ഒരു ഉത്തരവും കൊടുക്കാതെ അവൾ അകത്തേക്ക് പോയി .... കയ്യിലിരുന്ന ബാഗ് ഒരു വശത്തേക്കെറിഞ്ഞു കൊണ്ടവൾ ബെഡിലേക്ക് വീണു .... ഇന്ന് നടന്ന ഓരോ കാര്യങ്ങളും അവളുടെ മനസിലേക്ക് ഓടിയെത്തി .... ഒപ്പം പുഞ്ചിരിക്കുന്ന ഒരച്ഛന്റെ മുഖവും ... ഏതു പ്രതിസന്ധിയിലും തളരാതെ പോരാടാൻ പഠിപ്പിച്ച ഒരച്ചന്റെ മുഖം .... ഓരോന്ന് ഓർത്ത് കൊണ്ടവൾ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു .... ചുമലിൽ ആരേയോ കരസ്പർശം ഏറ്റതും കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ തല ചരിച്ചു നോക്കി ..... ""എന്ത് പറ്റി ദേവു നിനക്ക് ....നീ കരഞ്ഞോ ....ഏഹ് ...എന്തെങ്കിലും പ്രശ്നം ഉണ്ടോടി ..... രാവിലെ പോയ പോലെ അല്ലല്ലോ നീ ....അതോ അയാൾ എന്തെലും പറഞ്ഞുവോ ....." അവൾ പതിയെ എണീറ്റ്‌ പാറുവിനു അഭിമുഖമായി ഇരുന്നു ...

""ഒന്നുല്ല ചേച്ചി ....പഴയതോരോന്നും ചിന്തിച്ചു പോയപ്പോൾ കരഞ്ഞു പോയതാ ....." "നീ എന്നോട് കള്ളം പറയണ്ട ദേവു ...സത്യം പറയെടി ...എന്തെങ്കിലും പ്രശ്നം ഉണ്ടോ ...അതോ നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവോ ...." " ഏയ് ... അതൊന്നും ഇല്ല അച്ഛനെ പറ്റി ചിന്തിച്ചപ്പോൾ കരഞ്ഞു പോയതാ ചേച്ചി ....നമ്മൾ എത്ര സന്തോഷമായിരുന്നു ഇല്ലേ അവരോടൊപ്പം ....കളിയും ചിരിയും മാത്രം നിറഞ്ഞ ആ ലോകം ......ഇനി അത് പോലൊരു സന്തോഷം ഉണ്ടാകുമോ ചേച്ചി നമുക്ക് ....."" "എല്ലാം ഞാൻ കാരണമല്ലേ .....നമുക്ക് നമ്മുടെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടാൻ കാരണം ഞാൻ അല്ലെ ....ഞാൻ മാത്രം .... എന്റെ പ്രായത്തിന്റെ പക്വത ഇല്ലായിമ്മ എടുത്തു ചാട്ടം അതെല്ലാം ആണ് ഇതിനൊക്കെയും കാരണം .... ഞാൻ കരണമല്ലെടി നീയും ഈ ദുരിതത്തിൽ ....."" "ചേച്ചി ..... ഞ .....ഞാൻ.... അ ....അങ്ങനെ ഒന്നും ...... "" അവൾ വാക്കുകൾക്കായി പരതി .... "" എത്രയൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും സ്വത്തുക്കൾ ഉണ്ടെന്ന് പറഞ്ഞാലും ഒപ്പം അച്ഛനമ്മമാര് ഇല്ലെങ്കിൽ ഒക്കെയും അപൂർണമാണ് ...എത്ര വലുതായാലും നമ്മുടെ അച്ഛനും അമ്മയ്ക്കും നമ്മൾ എന്നും കുഞ്ഞായിരിക്കും ...അവരെ പോലെ ഈ ലോകത്ത് നമ്മളെ സ്നേഹിക്കാൻ ആർക്കും കഴിയില്ല ....

തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള കളങ്കമില്ലാത്ത സ്നേഹം .....നിന്റെ എല്ലാ സുഖ സൗകര്യങ്ങളും സന്തോഷങ്ങളും ഞാൻ കാരണം ..... " അവൾ വിതുമ്പി കൊണ്ട് പുറത്തേക്കോടി ..... അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ ദേവുവും നിസ്സഹായായി ...... അവളുടെ മിഴികൾ ചുവരിൽ തൂങ്ങി ആടുന്ന ആ ഫോട്ടോയിലേക്കായിരുന്നു ... പുഞ്ചിരിക്കുന്ന ആ രണ്ടു മുഖങ്ങളിലേക്ക് ... ഓരോന്ന് ഓർത്തതും അവളുടെ മിഴികൾ നിറഞ്ഞു വന്നു ..... ആ കൺകോണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പുറത്തേക്കൊഴുകിയതും ഒരു കുഞ്ഞി കൈ അതിനെ ഒപ്പി എടുത്തിരുന്നു .... "ന്തിനാ ദേവുമ്മ കരയണെ .... അമ്മ വഴക്ക് പറഞ്ഞിട്ടാ ..... " ആ അഞ്ചു വയസുകാരിയുടെ ചോദ്യത്തിന് ഉത്തരം അവളുടെ പക്കലില്ലായിരുന്നു ...ഒരു ചെറു പുഞ്ചിരിയല്ലാതെ ...... "ദേവുമ്മ കരയണ്ടാട്ടോ .....അമ്മയോട് ഞാൻ സംസാരിക്കാല്ലോ ....പിന്നെ അമ്മുമോൾക്ക് വിഷമൊന്നുല്ലല്ലോ ദേവുമ്മ സമ്മാനം വാങ്ങാതെ വന്നതിൽ .......ദേവുമ്മ അതോർത്തു കരയണ്ടാട്ടോ ....." അവളിലെ കൺകോണിൽ നിന്നുമിറ്റു വീണ അവസാന കണ്ണുനീരും തുടച്ചു കൊണ്ട് ആ അഞ്ചു വയസുകാരി അവൾക്ക് ആശ്വാസം പകരുന്നുണ്ടായിരുന്നു ...... ദേവു ഒന്ന് പുഞ്ചിരിച്ചു കൊണ്ടവളെ കെട്ടിപ്പിടിച്ചു ..... 🍂🍂🍂

ദേവുവിന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിനു കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും ഡേവിഡിന് മനസിലായില്ല ..... നൂലില്ലാത്ത പട്ടം കണക്കെ അവന്റെ മനസും ദിശയറിയാതെ അലയുകയായിരുന്നു ...... പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അവൾ ഓഫീസിലേക്ക് പോയില്ല ....... തന്റെ അന്നത്തെ പ്രവർത്തിയാണോ അവളുടെ വരവ് ഇല്ലാതാക്കിയതെന്നുള്ള സംശയവും അവനിൽ ഇല്ലാതിരുന്നില്ല .... ആ രണ്ടു ദിവസങ്ങളിലും ഡേവിഡ് വളരെ അസ്വസ്ഥതനായിരുന്നു ..... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഓർക്കെ അവന്റെ ഉള്ളിലും ചെറിയൊരു നോവ് പടർന്നിരുന്നു ...... പതിവ് പോലെ പിറ്റേ ദിവസവും ഓഫീസിലേക്ക് പോകാനായി ഡേവിഡ് വളരെ നേരത്തെ തന്നെ വീട്ടിൽ നിന്ന് തിരിച്ചിരുന്നു ...... ട്രാഫിക്കിൽ കുടുങ്ങി കിടക്കുന്നതിനിടയിൽ ആണ് ഏതോ ഒരു ബൈക്ക്കാരൻ അതിനിടയിലേക്ക് ഇടിച്ചു കയറി തനിക്ക് അരികിലായി വന്നു നിന്നത് ....അയാളോടൊപ്പം ഉള്ള ആളെ കണ്ടതും അവൻ കണ്ണും തള്ളി അവളിലേക്ക് തന്നെ നോക്കി ..... അയാളുടെ തോളിൽ കയ്യിട്ട് കൊണ്ട് ചിരിച്ചു കളിച്ചു വർത്തമാനം പറയുന്ന ദേവിക ....... അത് കാൺകെ അവന്റെ മുഖം ദേഷ്യത്താൽ വിറങ്ങലിച്ചു .... ഹെൽമെറ്റ്‌ ധരിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഒപ്പം ആരാണുള്ളതെന്ന് അവന് വ്യക്തമായില്ല ....

റെഡ് സിഗ്‌നൽ മാറി പോകാനായുള്ള ഗ്രീൻ സിഗ്നൽ കാണിച്ചതും ചീറി പാഞ്ഞു കൊണ്ട് ആ ബൈക്ക് അവന് മുന്നിലൂടെ കടന്നു പോയി ....... ഒപ്പം അവനും ...... ഓഫീസ് ഗേറ്റ് കടന്ന് അവന്റെ കാർ അകത്തേക്ക് കയറിപ്പോയി ..... കാറിൽ നിന്നിറങ്ങിയപ്പോഴുംഅവന്റെ കണ്ണുകൾ തേടിയത് അവളെയായിരുന്നു ..... പുറത്തു അവനുമായി സംസാരിച്ചു നിൽക്കുന്ന അവളെ കണ്ടതും അവന്റെ ഉള്ളിലെ ദേഷ്യം വർധിച്ചു വന്നു ....... 🍂🍂🍂 " ആ പ്രകാശനെ നിങ്ങൾ ഇങ്ങനെ സഹിക്കുന്നതെന്തിനാടോ ...ഒരു കേസ് കൊടുത്തൂടെ അയാൾക്കെതിരെ ....കുറച്ചു ദിവസം ജയിലിൽ കിടക്കുമ്പോൾ പഠിച്ചോളും അയാള് ...." "എല്ലാം അറിയുന്ന ജയേട്ടൻ തന്നെ ഇങ്ങനെ പറഞ്ഞാലോ ....ഒരു പോലീസുകാരനെ പറ്റിയുള്ള പരാതി മറ്റൊരു പോലീസുകാരനോട് പറയാനോ ....വെറും ഒരു കോൺസ്റ്റബിൾ ആയ അയാൾക്ക് എല്ലാവരുമായും നല്ല പിടിപാടുണ്ട് ....അഥവാ പരാതി കൊടുത്താൽ അതിന്റെ പേരിൽ ഒന്നോ രണ്ടോ ദിവസം പിടിച്ച് അകത്തിടുമായിരുക്കും ......അത് കഴിഞ്ഞു അയാൾ വീട്ടിലേക്ക് തന്നെയല്ലേ വരുന്നത് ....

ചേച്ചിയെയും മോളെയും ഉപദ്രവിക്കാൻ ഒരു കാരണം കൂടി ആകും ....വെറുതെ എന്തിനാ ....ഞാൻ ആയിട്ട് പ്രശ്നം ഉണ്ടാക്കുന്നത് ....ഇപ്പോൾ അയാൾ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ ...അതാണ് ആകെയുള്ളൊരു ആശ്വാസവും ...... സമാധാനമായി ഒന്ന് ഉറങ്ങുകയെങ്കിലും ചെയ്യാലോ ..... അയാൾ ഒപ്പമുള്ളപ്പോ പേടിയാ നിക്ക് ..... " അത് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു ...... " തനിക്ക് എപ്പോ വേണേലും അങ്ങോട്ടേക്ക് വരാല്ലോ ..... അവിടെ ഞാനും അമ്മയും അനിയത്തിയും മാത്രമല്ലെഉള്ളു ..... അയാൾ വീട്ടിലേക്ക് വരുമ്പോൾ താൻ അങ്ങോട്ടേക്ക് വന്നാൽ മതി ...... അവിടെ വന്നു ഒരുത്തനും തന്നെ തൊടില്ല ......" മറുപടിയായി ഒന്ന് പുഞ്ചിരിച്ചു കൊടുത്തുകൊണ്ടവൾ ഓഫീസിലേക്ക് കയറി പോയി ........ "" നീ എവിടെ ആയിരുന്നു രണ്ടു ദിവസം ... വരുന്നില്ലെങ്കിൽ ഒന്ന് വിളിച്ചെങ്കിലും പറയണ്ടേ .....അക്കൗണ്ട് സെക്ഷൻ കൈകാര്യം ചെയ്യുന്നത് നീയല്ലേ .....രണ്ട് ദിവസായി എല്ലാം പെൻഡിങ്ങാ .....സർ നല്ല ദേഷ്യത്തിലാ കയറി പോയത് ....... രണ്ടു ദിവസവും നീ വരാത്തതിനെ ചൊല്ലി നല്ല ദേഷ്യമായിരുന്നു ......

അകത്തേക്ക് ചെല്ല് ...... സർ അന്വേഷിക്കുന്നുണ്ട് " അകത്തേക്ക് കയറിയ പാടെ രാധിക ചേച്ചിയുടെ വായിൽ നിന്നും വന്നത് കേട്ടിട്ട് ഒന്ന് പേടിച്ചെങ്കിലും അതെല്ലാം ഉള്ളിലേക്ക് ഇട്ടു കൊണ്ട് അയാളുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു ..... അകത്തേക്ക് കയറിയ പാടെ കണ്ടു കോപത്താൽ കത്തിജ്വലിക്കുന്ന ആ മുഖം ..... അയാളുടെ മുഖം കണ്ട പാടെ കഴിഞ്ഞ ദിവസം നടന്നതൊക്കെയും മനസിലേക് തികട്ടി വന്നു എങ്കിലും കരയാതിരിക്കാൻ ഞാൻ പിടിച്ചു നിന്നു ..... "എവിടെ ആയിരുന്നെടി രണ്ടു ദിവസം ...." അയാളുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് കൊണ്ട് ഞാൻ ഒന്ന് തല താഴ്ത്തി നിന്നുകൊണ്ട് പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു ..... " സുഖമില്ലായിരുന്നു ......" ." കണ്ട തെണ്ടികളുടെ ബൈക്കിന്റെ പിന്നിലിരുന്ന് ലോകം ചുറ്റാൻ നിനക്ക് ഒരു സുഖകുറവും ഇല്ലല്ലോ .....അതോ ആ സമയം നിനക്ക് വേറെ വല്ല സുഖവും കിട്ടോ ....." അയാളുടെ വായിൽ നിന്നും വന്ന പുളിച്ച വാക്കുകൾ കേട്ട് സംഭരിച്ചു വച്ചിരുന്ന ധൈര്യം ചോർന്നു പോകുന്ന പോലെ തോന്നിഎനിക്ക്‌ ..... ഇത്രക്കും തരംതാഴ്ന്ന ചിന്താഗതിക്കാരൻ ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ല ....

ഒരു പെണ്ണിനോട് എങ്ങനെ പെരുമാറണമെന്ന് പോലും അറിയാത്തവൻ ....അങ്ങനെയുള്ള ഓരോ ചിന്തകൾ മനസ്സിൽമുള പൊട്ടിയെങ്കിലും എല്ലാം കേട്ട് കൊണ്ട് കടിച്ചു പിടിച്ചു നിന്നു ....അപ്പോഴും ഉള്ളിൽ തികട്ടി വന്ന സങ്കടകടലുകൾ പുറത്തേക്ക് വരാതിരിക്കാൻ ഞാൻ ശ്രെമിച്ചു ..... " തോന്നുമ്പോ കേറി വരാൻ ഇത് സത്രം ഒന്നുമല്ല ....ഇത് എന്റെ ഓഫീസാണ് ...ഈ ഡേവിഡ് സാമുവലിന്റെ ഓഫീസ് .... ഇവിടെ ജോലി ചെയ്യുമ്പോൾ എന്നെ അനുസരിച്ചേ പറ്റു .... തോന്നിയ പോലെ കറങ്ങി നടക്കാനാണെങ്കിൽ വേറെ വല്ല ഇടവും നോക്കിയേച്ചാൽ മതി .......നിന്റെ അഴിഞ്ഞാട്ടം ഇവിടെ വേണ്ട .....കേട്ടോടി ........ " അവൻ ദേഷ്യത്താൽ ഉറഞ്ഞു തുള്ളി ..... " get out from my cabin" അവന്റെ കയ്യിലിരുന്ന ഫയൽ അവൾക്കു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവൻ അവളോടായി പറഞ്ഞു ...... നിറഞ്ഞു മിഴിയാലേ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ ഡോർ തുറന്നു പുറത്തേക്കോടി .................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story