പ്രിയമാണവളെ: ഭാഗം 7

priyamanavale

രചന: തെന്നൽ

" നീ കരയുവാണോ ദേവു .......സർ ഒരുപാട് വഴക്ക് പറഞ്ഞോ ......" ദേവുവിനടുത്തായി ഇരുന്നു കൊണ്ട് രാധിക ചോദിച്ചു "ഏയ് ....ഇല്ല ചേച്ചി .." " വരാതിരുന്നപ്പോൾ നിനക്ക് എന്നോട് ഒരു വാക്ക് വിളിച്ച് പറയാൻ പാടില്ലായിരുന്നോ ... എന്നാൽ സർ ഇത്രയും ദേഷ്യപ്പെടില്ലായിരുന്നു .... ആട്ടെ നീ എന്താ വരാത്തത് ..... " "നിക്ക് നല്ല സുഖമില്ലായിരുന്നു ചേച്ചി ....." "എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട് .... ഹോസ്പിറ്റലിൽ പോയിരുന്നോ ...." "അതിനും വേണ്ടി ഒന്നുല്ല .....ഇപ്പോൾ കുഴപ്പമൊന്നുമില്ല ....." "എന്നാൽ ശരി ...ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ .....ഒരു മണിക്ക് മീറ്റിംഗ് അറേഞ്ച് ചെയ്യാൻ സർ പറഞ്ഞിരുന്നു ....ഇനി ഇവിടെ നിക്കുന്നതെങ്ങാനും സർ കണ്ടാൽ പിന്നെ അത് മതി ..... ഞാൻ ചെല്ലട്ടെടോ ...എന്തേലും ഉണ്ടേൽ വിളിച്ചാൽ മതിട്ടോ ....." മറുപടി എന്നവണ്ണം അവളൊന്നു പുഞ്ചിരിച്ചു .... 🍂🍂🍂🍂 " ഹലോ ഡേവി ....എടാ ഞാനാ സാം ..." "ആഹ്ഹ് ...നീയോ ..... എന്നതാടാ ഒരു കാൾ വിളിക്കാൻ പോലും സമയമില്ലാത്തത്ര എന്ത് തിരക്കാട നിനക്കവിടെ ...." "അതൊക്കെ ഞാൻ പറയാം ... നിന്റെ കമ്പനിയിൽ പുതുതായി ജോലിക്ക് ചേർന്നില്ലേ ഒരു കുട്ടി ..... നമ്മടെ ജയന്റെ കേറോഫിൽ കേറിയ ആ കൊച്ച് ....." "ആര് ദേവിക ആണോ " "അഹ് പേരൊന്നും എനിക്കറിയത്തില്ല ....

ആ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ജയൻ ഇപ്പൊ എന്നെ വിളിച്ചിരുന്നു ...അവന്റെ കയ്യിൽ നിന്റെ നമ്പർ ഇല്ല ..അതാ എന്നെ വിളിച്ചത് നിനക്ക് വല്ലതും അറിയുമോ.. ആ കൊച് അവിടെ എങ്ങാനും ഉണ്ടോടാ ." " എടാ ഞാൻ ഇപ്പൊ വീട്ടിലാണ് അത് മാത്രമല്ല ഞാൻ ഇന്ന് ഉച്ച കഴിഞ്ഞപ്പോഴേ ഓഫീസിൽ നിന്നിറങ്ങിയതാണ് സമയം ഇപ്പൊ ഒരുപാട് ആയില്ലേ അവൾ എവിടപോകാനാ " "അതൊന്നും എനിക്കറിയാൻ പാടില്ല അവളുടെ വീട്ടുകരോക്കെയും വല്ലാതെ പേടിച്ചിരിക്കയന്ന ജയൻ പറഞ്ഞത് .... അവൻ എല്ലായിടവും അന്വേഷിച്ചെന്ന് ഒരിടവും ഇല്ലെന്ന അവൻ പറയണേ ...അവളുടെ ഫോണിലും ഒരുപാട് വട്ടം വിളിച്ചു നോക്കിഎങ്കിലും ഫോൺ ഓഫ്‌ ആണെന്ന പറയുന്നത് ....." " നീ ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ രാധികയെ ഒന്ന് വിളിച്ചു നോക്കട്ടെ ..." അതും പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തെങ്കിലും അവന്റെ ഉള്ളിൽ ഒരു വല്ലാത്ത പേടി കടന്നു കൂടിയിരുന്നു .... അവൻ രാധികയുടെ ഫോണിൽ വിളിച്ചെങ്കിലും നിരാശയായിരുന്നു ഭലം ....അവളുടെ ഫോൺ സ്വിച്ച്ഓഫ്‌ ആയിരുന്നു ....

വീണ്ടും വീണ്ടും അവൻ അവളുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു .......... അവളെ വിളിച്ചിട്ട് കിട്ടാത്തതിന്റെ ദേഷ്യത്താൽ കയ്യിലിരുന്ന ഫോൺ അവൻ നിലത്തേക്ക് വലിച്ചെറിഞ്ഞു ... നിലത്ത് വീണതിന്റെ ആഘാതത്തിൽ ഫോൺ രണ്ടായി ചിന്നി ചിതറി .... അവൻ ബെഡിലേക്ക് ഊർന്നിരുന്നു ... ദേഷ്യത്താൽ മുടിയിഴകൾ കൈ കോർത്തു വലിച്ചു കൊണ്ടിരുന്നു ..... താൻ ഇന്ന് അവളോട് പറഞ്ഞതും ചെയ്തതും കുറച്ചു കൂടുതലായി പോയെന്ന് അവന്റെ മനസാക്ഷി അവനോട് പറയുന്ന പോലെ തോന്നി ... അവളുടെ കരഞ്ഞു കലങ്ങിയ മുഖം ഓർക്കേ അവനിലെ ദേഷ്യം പതിയെ പതിയെ വിട്ടകന്നു... എന്തോ ഓർത്തത് പോലെ അവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു കാറ്റിന്റെ വേഗത്താൽ പുറത്തേക്ക് പോയി ..... ......................... റോഡിനൊരു വശത്തായി നിർത്തിയിട്ടിരിക്കുന്ന തന്റെ കാറിന്റെ സ്റ്റിയറിങ്ങിൻ മേൽ തലചായ്ച്ചിരിക്കയാണ് ഡേവിഡ് ...

അയാളുടെ മനസ് ചിന്തകളാൽ കലുഷിതമായിരുന്നു ..... ആ ചിന്തകൾ മുഴുവൻ ദേവുവിനെ ചുറ്റി പറ്റിയായിരുന്നു .... അവനിൽ പേരറിയാത്തൊരു നൊമ്പരം ഉടലെടുക്കുന്നത് അവനറിഞ്ഞു..... തനിക്ക് മുന്നിൽ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്ന ദേവുവിന്റെ മുഖം ഓർക്കേ അവന്റെ ഉള്ളം നീറി പുകയുന്നുണ്ടായിരുന്നു ..... 'അവളോട്‌ അങ്ങനെ ഒക്കെ സംസാരിക്കാൻ മാത്രം അവളെന്ത് തെറ്റാണ് ചെയ്തത് ... അവളെ അയാളോടൊപ്പം കണ്ടതിന് ഞാൻ എന്തിനാ അവളോട്‌ അത്രയും ദേഷ്യപ്പെട്ടത് ..... അവളെ ഓർത്ത് എന്റെ മനസ് ഇത്രയധികം വേദനിക്കുന്നതെന്തേ ..... അവൾ എവിടെപോയതായിരിക്കും .......ഇനി വല്ല അബദ്ധവും?????? .......................' ഒരായിരം ചോദ്യങ്ങൾ അവനെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു .... പിന്നീട് എന്തോ ഓർത്തെന്നവണ്ണം അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഓഫീസ് ലക്ഷ്യമാക്കി നീങ്ങി ....... വണ്ടി പാർക്ക്‌ ചെയ്ത് അവൻ ഓഫീസിനകതേക്ക് കുതിച്ചു ...... പൂട്ട് തുറന്ന് അകത്തേക്ക് കയറിയെങ്കിലും അവിടെമാകേയും അന്ധകാരം ആയിരുന്നു .....

. തപ്പി പിണഞ്ഞുകൊണ്ട് മെയിൻ സ്വിച്ച് ഓൺ ചെയ്തു ..... അവൻ ഓടി പാഞ്ഞു ദേവു ഇരിക്കുന്ന ഭാഗത്തേക്ക്‌ പോയെങ്കലും അവിടെ ആകെ ശൂന്യമായിരുന്നു ..... ഓഫീസിലെ ഓരോ മുക്കും മൂലയും അവൻ അരിച്ചു പെറുക്കി എങ്കിലും അവൾ അവിടെയുള്ളതായി ഒരു സൂചനയും അവനു കിട്ടിയില്ല ...... നിരാശനായി അവൻ അവിടെയുള്ള ചെയറിലെക്ക് ഇരുന്നു ....... ഏറെ നേരത്തിനു ശേഷം അവൻ അവിടുന്ന് എണീറ്റു പോകാനായി വാതിൽക്കൽ എത്തിയതും അകത്തു നിന്ന് എന്തൊക്കെയോ ഞരക്കങ്ങൾ കേട്ടു ..... പുറത്തു പോകാനായി നിന്ന ഡേവിഡ് പിന്തിരിഞ്ഞു അകത്തേക്ക് നടന്നതും അവന്റെ കാൽപാദം എന്തിലോ തടഞ്ഞു ..... അവൻ കാൽ പിൻവലിച് അത് കയ്യിലെടുത്തു .... ഒരു ചെറിയ ഇയർറിങ് ആയിരുന്നു അത് .... അവൻ അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി ....ആരുടെതായിരിക്കും ഇത് ...... അവൻ സ്വയം മനസ്സിൽ ചിന്തിച്ചു .... ഇനി അവളുടെതെങ്ങാനും....... അവൻ അത് പോക്കറ്റിൽ ആക്കി അകത്തേക്ക് ഓടി ..... " ദേവിക ......." അവൻ അവളുടെ പേരും ഉച്ചരിച്ചു കൊണ്ട് അവിടെ മുഴുവൻ ഓടി നടന്നു .....

ഓഫീസിലെ ഒരു ഒഴിഞ്ഞ ഭാഗത്തായുള്ള സ്റ്റോർറൂമിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ അവൻ കേട്ടു .... അവന്റെ കാൽപാദങ്ങൾ അങ്ങോട്ടേക്ക് ചലിച്ചു .... പതിയെ ആ ഡോറിൽ ചെവികോർത്തു ......അകത്തു നിന്നും എന്തൊക്കെയോ മൂളലുകളും ഞരക്കങ്ങളും അവനു കേൾക്കാമായിരുന്നു ..... അവൻ അത് തുറക്കാൻ ശ്രെമിചെങ്കിലും അത് ലോക്ക് ആണെന്ന് അവന് മനസിലായി..... ഡോറിലേക്ക് ശക്തമായി ഇടിക്കാൻ തുടങ്ങി ....പക്ഷെ ശ്രെമം വിഭലമായി.... അവൻ സർവ്വ ശക്തിയും എടുത്ത് വീണ്ടും വീണ്ടും ശക്തമായി തള്ളി ...അവസാനം അവന്റെ ശ്രെമം ഫലം കൊണ്ടു .....വാതിൽ പിളർന്നു കൊണ്ട് അവൻ അകത്തേക്കായി ചെന്ന് വീണു ....... അകത്തുആകെയും കൂരിരുൾ ആയിരുന്നു ..... "ദേവിക ......" അവൻ അവിടുന്ന് എണീറ്റ് അവളെ ഉച്ചത്തിൽ വിളിച്ചു ...... പെട്ടെന്ന് തന്നെ ആരോ അവനെ മുറുക്കെ പുണർന്നിരുന്നു ...... അവളിലെ ഹൃദയതാളത്തിന്റെ വേഗത അവളുടെ ഉള്ളിലെ പേടിയേ അവന് വെളിപ്പെടുത്തി കൊടുത്തു ....... ആ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിക്കുന്നതിനനുസരിച്ചു അവളിലെ പിടിമുറുക്കവും കൂടി വന്നു ......

അവനും അവളെ അടർത്തി മാറ്റിയില്ല ..... ഏറെ നേരത്തിനു ശേഷം അവൾ അവനിൽ നിന്നും പതിയെ അടർന്നു മാറി അവന്റെ മുഖത്തേക്ക് മിഴികൾ പായിച്ചു ...... ജാലക പാളിയിൽ നിന്നും അരിച്ചിറങ്ങുന്ന അരണ്ട നിലാ വെളിച്ചത്തിൽ അവന്റെ മുഖം അവൾക്ക് കാണാമായിരുന്നു ...... അവന്റെ മുഖം കണ്ടതോടെ ഞെട്ടി പിണഞ്ഞു കൊണ്ടവൾ അവനിൽ നിന്നും ദൂരേക്ക് മാറി വെറുപ്പാലെ മുഖം തിരിച്ചു പക്ഷെ അവന്റെ മിഴികൾ അവളെ മാത്രം ചുറ്റി പറ്റിയായിരുന്നു ........ " are u okey .........." അവന്റെ ചോദ്യം കേട്ടു കണ്ണും തള്ളി അവളവനെ തന്നെ നോക്കി നിന്നു ........ ഇന്നേ വരെ തന്നോട് ദേഷ്യത്തോടെ സംസാരിച്ചിരുന്നയാളിൽ നിന്നും പെട്ടെന്ന് അങ്ങനെ ഒരു വാക്ക് കേട്ടപ്പോൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ...... അവളുടെ നോട്ടം കണ്ടു കൊണ്ട് അവൻ അവൾക്ക് നേരെ കൈ വീശി കാണിച്ചു .......അപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത് ...... " നിന്നോടാ ചോദിച്ചത് .....are u ok........" അവന്റെ ചോദ്യം കേട്ടു കൊണ്ട് അവൾ അതെയെന്ന് തലയാട്ടി ........

അവൻ വീണ്ടും അവളോട് എന്തൊക്കെയോ ചോതിക്കുന്നെണ്ടെകിലും അവളുടെ ചിന്ത മുഴുവൻ ഇന്നവൻ അവളോട്‌ സംസാരിച്ചതിനെപറ്റി ആയിരുന്നു ......അത്രയും തരംതാഴ്ന്ന രീതിയിലുള്ള അവന്റെ വാക്കുകൾ മാത്രമായിരുന്നു അവളുടെ മനസ് മുഴുവനും ....... "ഡീ ............." പെട്ടെന്നൊരു അലർച്ച കേട്ടാണ് അവൾ അവനിലേക്ക് നോട്ടം തെറ്റിച്ചത് ........ " ചോദിച്ചത് കേട്ടില്ലേ നീ ......ആരെ സ്വപ്നം കണ്ടോണ്ട് നിൽക്കുവാഡി ......നീ എങ്ങനെയാ ഇവിടെ എത്തി പെട്ടത് .... നിന്നോട് ഇവിടേക്ക് വരാൻ ആരാ പറഞ്ഞതെന്ന് ......." " എനിക്ക് നിങ്ങളോട് പറയാൻ സൗകര്യം ഇല്ല ....ഓന്ത് പോലും നിങ്ങളെ പോലെ നിറം മാറില്ല ..... നിങ്ങൾക്ക് പലപ്പോഴും പല സ്വഭാവമാ ...എപ്പോഴാ നിങ്ങടെ സ്വഭാവം മാറുന്നത്എന്ന് ആർക്കും പറയാൻ പറ്റില്ല .. ഇത്രയും നേരം ശാന്തമായി സംസാരിച്ചു കൊണ്ടിരുന്ന നിങ്ങൾ നിമിഷ നേരം കൊണ്ടല്ലേ കടുവയെ പോലെ ചാടി കേറാൻ വരണത് ......നിങ്ങളോടെ സംസാരിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല ....പിന്നെ ഇവിടെ വന്നു എന്നെ സഹായിച്ചതിന് നന്ദി ......."

അതും പറഞ്ഞവൾ പോകാൻ തുനിഞ്ഞതും അവൻ അവളുടെ ഷാളിൽ പിടി മുറുക്കി ...... ഒന്നും അറിയാതെ അവൾ വീണ്ടും മുന്നോട്ടേക്ക് നടക്കാൻ ആഞ്ഞതും അവളിലെ ഷാളിൽ പിഞ്ച് ചെയ്ത് വച്ചിരുന്ന പിന്ന് പൊട്ടി അവളുടെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി ....ഷാൾ അവന്റെ കയ്യിലും ..... "സ്സ് ...." തോളിൽ കയ്യമർത്തി കൊണ്ട് അവളൊന്നു എരിവ് വലിച്ചു എന്ത് ചെയ്യണമെന്നറിയാതെ അവളുടെ ഷാളും കയ്യിൽ പിടിച്ച് കൊണ്ട് അവളെയും ആ ഷാളിലും മാറി നോക്കയായിരുന്നു അവൻ .... അവന് പിന്തിരിഞ്ഞു നിൽക്കുന്ന അവൾക്കരികിലേക്ക് അവൻ പതിയെ നടന്നു ...... ജാലക പാളിയിലൂടെ വീശിയടിക്കുന്ന ഇളം തെന്നലിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു ...... അവളിലെ മുടിയിഴകൾ അവന്റെ മുഖത്തേക്ക് പാറികളിക്കുന്നുണ്ടായിരുന്നു ...... ആ മുടിയിഴകളിൽ നിന്നും വമിക്കുന്ന കാച്ചി എണ്ണയുടെ ഗന്ധം അവന്റെ നാസികയിലെക്ക് തുളച്ചു കയറി ........ പൊടുന്നനെ അവൾ അവനെ തിരിഞ്ഞു നോക്കി ......

അവന്റെ കയ്യിൽ പിടിച്ചിരിക്കുന്ന അവളുടെ ഷാൾ വാങ്ങി അവനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് അവൾ പുറത്തേക്ക് നടന്നു ....... "ദേവിക ..........." അവന്റെ പതിഞ്ഞ സ്വരം അവളുടെ കാലുകളെ നിച്ഛലമാക്കി അവൻ അവൾക്കരികിലേക്ക് നടന്നു........ " സോറി ...... ഞാൻ പറയുന്നത് നീ കേൾക്കാൻ കൂട്ടാക്കാതെ വന്നപ്പോൾ ആ ഒരു ദേഷ്യത്തിൽ ..... " അവളിൽ നിന്നും നോട്ടം തെറ്റിച്ചു കൊണ്ട് അവൻ പറഞ്ഞതും കേട്ടത് വിശ്വസിക്കാനാവാതെ അവൾ കണ്ണും തള്ളി അവനെ തന്നെ നോക്കി നിന്നു ...... 'ഇയാൾ ഓന്ത് ഗണത്തിൽ പെട്ട എന്തോ ഒരു ജീവി ആണെന്ന തോന്നുന്നത് .....ഇങ്ങനെയും മനുഷ്യനു നിറം മാറാൻ കഴിയോ .....ന്തേല്ലാം കാണണം ന്റെ കൃഷ്ണ ......" അവൾ സ്വയം പിറുപിറുത്തു .... "നീ എന്തെങ്കിലും പറഞ്ഞോ ....." അവൻ അവളോടായി ചോദിച്ചു ..... " ഒരു ആഗ്മഗഥം പറഞ്ഞതാണേ" "നീ എങ്ങനെയാ ഇവിടെ എത്തിയത് ...... അതും ഈ സ്റ്റോർ റൂമിൽ " " അത് ഞാൻ ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുവാരുന്നു അപ്പോഴാ അവശ്യമില്ലാത്ത കുറച്ചു ഫയൽസ് സ്റ്റോർ മുറിയിൽ വക്കാൻ ഉണ്ടെന്ന് റോഷൻ സർ പറഞ്ഞതു ..... ഞാൻ അത് വക്കുന്നതിനിടയിൽ എങ്ങനെയോ ഡോർ ലോക്ക് ആയിപ്പോയി ....ഒരുപാട് വിളിച്ചെങ്കിലും ആരും കേട്ടില്ല ......

സ്റ്റോർറൂം ഒരു ഒഴിഞ്ഞഭാഗത്ത്‌ ആയത് കൊണ്ട് തന്നെ അവിടേക്ക് ആരും അധികം പോകാറില്ലല്ലോ ......." അവനൊന്നു അമർത്തി മൂളിക്കൊണ്ട് അവർ രണ്ടു പേരും പുറത്തേക്ക് നടന്നു .....ആ നടത്തതിനിടയിലും അവന്റെ നോട്ടം ഇടക്കിടക്ക് അവളിലേക്ക് പാളി വീണു ........അപ്പോഴാണ് അവൻ അവളുടെ ശൂന്യമായ കാതുകളിൽ ശ്രെദ്ധിച്ചത് .....അവളിലെ ശൂന്യമായ കാതിൽ നോട്ടം ഉടക്കിയതും അവൻ പോലുമറിയാതെ അവന്റെ കൈതണ്ട പോക്കറ്റിലേക്ക് ഊർന്നിറങ്ങി ........ പെട്ടെന്നാണ് പോക്കറ്റിലേക്ക് ഊർന്നിറങ്ങിയ അവന്റെ കൈയിൽ അവൾ അമർത്തി പിടിച്ചത് ....... എന്താണെന്നറിയാതെ അവൻ അവളിലേക്ക് നോട്ടം പായിചപ്പോൾ പേടിച്ചരണ്ട് തന്റെ കൈതണ്ടയിൽ പിടി മുറുക്കി കൊണ്ടവൾ മുന്നിലേക്ക് നോക്കി നിൽക്കുന്നതാണ് അവൻ കണ്ടത് ....... അവൾ നോക്കുന്ന ഭാഗത്തേക്ക്‌ അവൻ നോട്ടം തെറ്റിച്ചപ്പോൾ അവരുടെ അടുത്തേക്ക് ആയി വരുന്ന ഒരു രൂപത്തെയാണ് കണ്ടത് ....... അയാൾ അടുത്തേക്ക് വരുന്നതിനനുസരിച്ചു അവനിലുള്ള അവളുടെ കൈത്തണ്ടയുടെ പിടി മുറുക്കവും കൂടി വന്നു .... അവൾ പതിയെ അവന് പുറകിലേക്ക് ഒളിച്ചു നിന്നു ......... " എവിടെ ആയിരുന്നെടി ഇത്രയും നേരം ...കണ്ട തെണ്ടികളുടെ കൂടെ അഴിഞ്ഞാടി നടക്കാ അവള് ......

ഇങ്ങോട്ട് വാടി .....വന്നു വണ്ടിയിൽ കയറു ......." അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അയാൾ അവളോടായി പറഞ്ഞതും അവൾ വരില്ലെന്ന ഭാവത്തിൽ പിന്നിലേക്ക് ആഞ്ഞു ....... അവൾ ഡേവിഡിന്റെ കൈ തണ്ടയിൽ പിടി മുറുക്കി ....... " അവളെ കയ്യിന്നു വിടെടാ ........" ഡേവിഡ് ദേഷ്യത്താൽ വിറ കൊണ്ടു ..... ഡേവിഡിന്റെ സ്വരം കേട്ട് അയാൾ അവനെ തന്നെ അടി മുടി നോക്കി .... " അത് പറയാൻ നീ ആരാടാ ....... ഞാൻ ഇവളെ കയ്യിൽ പിടിച്ചെന്ന് വച്ച് നിനക്ക് എന്തടാ ....... ഇവളെ തൊടാനുള്ള അധികാരം എനിക്കുണ്ട് ........ എന്നെ ചോദ്യം ചെയ്യാൻ നീ ആരാടാ പട്ടി ......." " നീ ഒരിക്കൽ കൂടി ഇവളെ ഒന്ന് തൊട്ട് നോക്ക് അപ്പൊ കാണാം ഞാൻ ആരാണെന്ന് ......." ഡേവിഡ് അയാളോടായി പറഞ്ഞു ...... ഡേവിഡ് പറയുന്നത് കേട്ട് രോഷാകുലനായി അയാൾ അവൾക്ക് നേരെ പാഞ്ഞടുത്തു കൊണ്ട് അവളുടെ കൈകളിൽ പിടിക്കാനായി പോയതും ഡേവിഡ് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ... ....... ചവിട്ടു കിട്ടിയതിന്റെ ആഖാതത്താൽ അയാൾ നിലത്തേക്ക് മറിഞ്ഞു വീണു ......

എന്നാൽ അയാൾ വീണ്ടും ചാടി പിണഞ്ഞെണീറ്റു കൊണ്ട് ഡേവിഡിന് നേരെ പാഞ്ഞടുത്തു എങ്കിലും അവർക്ക് നടുവിലായി ദേവു കയറി നിന്നു ...... " നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടേ .....ഞാൻ നിങ്ങളോടൊപ്പം വരണം ...അത്രയല്ലേ വേണ്ടു .....ഞാൻ വരാം ...അതിന് ഇവിടെ കിടന്ന് വെറുതെ പ്രശ്നം ഉണ്ടാക്കരുത് ........" അവൾ അയാളോടായി പറഞ്ഞു ....... " നിങ്ങൾ ചെല്ല് ഞാൻ വരാം ........" അവൾ അയാളോടായി പറഞ്ഞതും ഡേവിഡിനെ തന്നെ രൂക്ഷമായി നോക്കിക്കോണ്ടയാൾ അവിടുന്ന് പോയി ...... അവൾ പിന്തിരിഞ്ഞു തനിക്ക് പുറകിലായി നിൽക്കുന്ന ഡേവിഡിലെക്ക് നോക്കി ..... " അതെന്റെ ചേട്ടനാ ......ചേച്ചിയുടെ ഭർത്താവ് ...." അവൾ അവനിൽ നോട്ടം തെറ്റിച്ചു കൊണ്ട് വിദൂരതയിൽ നോക്കികൊണ്ട് പറഞ്ഞു ....അവളിൽ നിന്നും കേട്ടത് വിശ്വസിക്കാനാകാതെ അവൻ അവളെ തന്നെ നോക്കി നിന്നു .......

"എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ......എന്നാലും പറയാ ..... രക്ഷിച്ചതിന് ഒരുപാട് നന്ദി ണ്ട് ....... നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ .........." പറഞ്ഞു വന്നത് പൂർത്തിയാക്കാതെ അവനെ ഒന്ന് നിസഹയായി നോക്കി കൊണ്ടവൾ അയാളോടൊപ്പം ആ കാറിലേക്ക് കയറി ....... എന്ത് പറയണമെന്ന് അറിയാതെ അവനും ഒരു നിമിഷം നിച്ഛലമായി ........ കാറിൽ കയറിയിട്ടും അവളുടെ നോട്ടം അവനിലേക്ക് ആയിരുന്നു .......കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുന്ന ഡേവിഡിലേക്ക് ....... അവൾ കണ്ണിൽ നിന്നും മറയുന്നതു വരെ അവൻ നോക്കി നിന്നു ........ ഒടുവിലായി തന്റെ പോക്കറ്റിൽ കയ്യിട്ടു അവൻ ആ ഇയർറിങ് പുറത്തേക്ക് എടുത്തു ..... ഒരു കുഞ്ഞി ജിമിക്കി ..... അവൻ അതിലേക്ക് തന്നെ നോക്കി നിന്നു ...... തീരെ ചെറുതാണെങ്കിലും കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട് ...അവൻ സ്വയം പറഞ്ഞു ... ...... അത് നോക്കി നിൽക്കെ അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു .......... ❣️ ............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story