പ്രിയമാണവളെ: ഭാഗം 8

priyamanavale

രചന: തെന്നൽ

ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്ന് പോയത് .... ജോലിക്ക് കയറിയിട്ട് ഇന്നേക്ക് ഒരു മാസം ആകുന്നു .... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .... ആദ്യമായി ഡേവിഡിനെ കണ്ടതും അയാളുമായി വഴക്കിട്ടതും ഒക്കെ അവൾ ഓർത്തെടുത്തു .....അവന്റെ മുഖം ഓർക്കേ ആ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു ...... അയാൾ ഒരുപാട് മാറിയിരിക്കുന്നു ..... ആ പഴയ ദേഷ്യം ഇന്നില്ല .... തന്നോട് പെരുമാറുന്നതും വളരെ നല്ല രീതിയിൽ തന്നെ ആണ് ..... അവന്റെ ആ മാറ്റം അവളെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു .... " രാവിലെ തന്നെ എന്താണ് ഇത്ര വലിയ ചിന്ത .... " അപ്പോഴാണ് പാറു അവിടേക്ക് വന്നത് ..... പാറു വന്നത് പോലുമറിയാതെ ദേവു അവളുടെ സ്വപ്നലോകത്തായിരുന്നു ..... പാറു അവളെ തലക്കിട്ടൊരു കൊട്ട് കൊടുത്തപ്പോഴാണ് അവൾ സ്വപ്ന ലോകത്തു നിന്നും പുറത്തു വന്നത് ...... അവൾ തലയുഴിഞ്ഞു കൊണ്ട് പാറുവിനെ നോക്കി .... " എന്താടി രാവിലെ തന്നെ ദിവാസ്വപ്നം കാണുന്നെ .....ആരെയാ കാണുന്നത് ...... ഉം ...." ഒരു കള്ള ചിരിയോടു കൂടി പാറു അവളോട് ചോദിച്ചതും ദേവു കണ്ണുരുട്ടി ...... "നീ കണ്ണുരുട്ടുവോന്നും വേണ്ട ....എന്ന് മുതലാ നീ എന്നോട് ഓരോന്ന് മറച്ചു വക്കാൻ തുടങ്ങിയത് ....." ദേവു നെറ്റി ചുളിച്ചു .....

" ചേച്ചി എന്തൊക്കെയാ ഈ പറയണേ ...എനിക്ക് ഒന്നും മനസിലാവാനില്ലാട്ടോ ....എന്തേലും ഉണ്ടേൽ പറയ് ....എനിക്ക് ജോലിക്ക് പോകേണ്ടതാ ....." " ഓഹ് നീ ഇപ്പൊ വലിയ ഉദ്യോഗസ്ഥ അല്ലിയോ ....." പാറു കെറുവിച്ചു ..... " ന്റെ പൊന്നെ ......എന്താച്ചാൽ പറ ..... ഇങ്ങനെ പിണങ്ങല്ലേ ന്റെ പാറൂസ് ......". " അതേയ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ ....." "അതിനെതിനാ ഈ മുഖവുര ....... ചേച്ചിക്ക് എന്നോട് എന്തും പറയാനുള്ള അവകാശം ഇല്ലേ ....." " ചോതിക്കട്ടെ " "ചോദിക്കിന്റെ ചേച്ചിയെ " "നമ്മളെ ജയനെപറ്റി നിനക്കെന്താ അഭിപ്രായം " " ജയനെപറ്റിയോ ....ആള് നല്ല ഹാൻഡ്‌സം ആണ് .... പോരാത്തതിന് നല്ല ബോഡിയും .....ഉഫ് പിന്നെ ആ വോയിസ്‌ ....ഒരു രക്ഷേം ഇല്ല ...പുള്ളിക്കാരൻ പൊളി അല്ലെ ..... ആക്ഷൻ ഹീറോ ....." "അപ്പൊ നിനക്ക് ഇഷ്ടമാണല്ലേ " " ചേച്ചി എന്താ ഈ ചോദിക്കണേ ....പുള്ളിക്കാരനെ ഇഷ്ടമല്ലാത്തതായിട്ട് ആരേലും ഉണ്ടോ ....." "നീ ഏത് ജയന്റെ കാര്യാ ഈ പറയണേ ...??" " നമ്മടെ സിനിമനടൻ ജയന്റെ കാര്യം" "ഡീ പൊട്ടിക്കാളി ....ഞാൻ നമ്മടെ ജയന്റെ കാര്യാ പറയണേ .... .......

രണ്ട് ദിവസം മുന്നേ ജയനും അമ്മേം ഇവിടെ വന്നിരുന്നു ..... നാട്ടുനടപ്പ് അനുസരിച്ച് അവർ പെണ്ണ് ചോദിക്കാനാ വന്നത് ..... അവന് നിന്നെ വലിയ ഇഷ്ടവാന്നാ പറഞ്ഞെ ...... എനിക്ക് അത് പലപ്പോഴും തോന്നിയിട്ടുമുണ്ട് ...... " പാറുവിന്റെ വാക്കുകൾ കേട്ട് അവൾ സ്തംഭിച്ചു നിന്നു ..... " ന്റെ ദേവൂന്റെ ഭാഗ്യാ ...... അവൻ നല്ലവനാ ....നിന്നെ പോന്നു പോലെ നോക്കും ....പോരാത്തതിന് നമുക്ക് അറിയാവുന്നകൂട്ടരല്ലേ .....അത്പോലെ നമ്മളെപറ്റി എല്ലാം അറിയേം ചെയ്യാം .....അതിൽ കൂടുതൽ ന്താ വേണ്ടേ ......." കുമ്പിട്ടിരുന്ന ദേവൂന്റെ മുഖം പിടിച്ചുയർത്തി പാറു അത് ചോദിച്ചപ്പോൾ അവൾ കണ്ടു ,നിറഞ്ഞു തുളുമ്പിയ അവളുടെ മിഴികൾ .... " നീ കരയണോ ദേവു ..... ഏഹ് .... നിനക്ക് ഇഷ്ട്ടല്ലച്ചാൽ വേണ്ട ....അതിന് നീ ഇങ്ങനെ കരയണോ വേണ്ടേ .... .... " " അതല്ല ചേച്ചി ....ജയേട്ടനെ നിക്ക് ഇഷ്ടാണ് ....പക്ഷെ അത് നിങ്ങൾ വിചാരിക്കണ പോലുള്ളൊരു ഇഷ്ടം അല്ല .... ഒരു കൂടെപ്പിറപ്പായെ ഞാൻ ജയേട്ടനെ കണ്ടിട്ടുള്ളു ... അതിനേക്കാളുപരി എന്തും തുറന്ന് പറയാൻ പറ്റണ ഒരു നല്ല സുഹൃത്തായി ......

അതിനപപ്പുറത്തേക്കൊന്നും നിക്ക് ആ മനുഷ്യനോട് ഒന്നും തന്നെയില്ല ..... " "സാരല്ല്യ പോട്ടെ ........ അത് നീ വിട്ടേരെ ..... ഇനി അത് ചിന്തിച്ചു വെറുതെ മനസ് വിഷമിപ്പിക്കണ്ട ... ഞാൻ പറഞ്ഞുവെന്നേയുള്ളു ..... ഈ ചേച്ചിടെ അവസ്ഥ ന്റെ മോൾക്ക് ഉണ്ടാകരുത് ... .നിക്ക് അത്രേ പറയാനുള്ളു ..... അതും കൂടി കാണാനുള്ള ശേഷി ഈ ചേച്ചിക്ക് ഇല്ല ......" അതും പറഞ്ഞവൾ പുറത്തേക്ക് പോകുമ്പോൾ ദേവുവിന്റെ മനസും എന്തെന്നില്ലാതെ വേദനിച്ചിരുന്നു ......... 🍂🍂🍂🍂 " അഹ് നീ വന്നോ ..... സർ നിന്നെ അന്വേഷിക്കുന്നുണ്ട് ....ചെല്ല് ......" "എന്നെയോ .....എന്നെ ന്തിനാ അന്വേഷിക്കണെ ....." "നീ തന്നെ നേരിട്ട് ചോദിക്ക് " അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് രാധിക ചേച്ചി എന്നെ മറികടന്നു പോയി ........ ചേച്ചിയുടെ വാക്ക് കേട്ടു ഞാൻ അകത്തേക്ക് കയറിയപ്പോൾ കണ്ടത് ധൃതി വച്ച് ലാപ്പിൽ എന്തൊക്കെയോ കുത്തികൊണ്ടിരിക്കുന്ന ഡേവിഡ് സാറിനെയാണ് ........ എന്നെ കണ്ടതും ആള് ലാപ്പിൽ നിന്നും കണ്ണെടുത് എന്നെ നോക്കി ....... " ഓഫീസിൽ സമയത്തിന് എത്തണമെന്നറിയില്ലേ ............."

അല്പം ഗൗരവം കലർന്ന ആ ചോദ്യം കേട്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു ......... ആള് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് എന്റെ അടുക്കലേക്ക് വന്നു നിന്നു ആ ടേബിളിൻ മേൽ ചാരി നിന്നു .. ....... " നീ ഈ ജോലിക്ക് ജോയിൻ ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം തികയാ ...അല്ലിയോ ....ആദ്യമായി നീ ഈ ഓഫീസിലേക്ക് വരുമ്പോൾ എന്നോട് പറഞ്ഞതും കാണിച്ചു കൂട്ടിയതൊക്കെയും ഓർമ്മയുണ്ടോ നിനക്ക് ......അന്ന് ഞാൻ വച്ച എഗ്രിമെന്റിനു നീ എന്നെ വെല്ലു വിളിച്ചിരുന്നില്ലേ ....... പന്ത്രണ്ടു ദിവസം എന്നല്ല ഈ എഗ്രിമെന്റിൽ പറഞ്ഞിരിക്കണ പോലെ ഒരു വർഷം നീ ഇവിടെ ജോലി ചെയ്യുമെന്ന് ...... ആ വെല്ലുവിളിയിൽ ഞാൻ തോറ്റു ....... ഞാൻ പറഞ്ഞ ആ പന്ത്രണ്ടു ദിവസം കഴിഞ്ഞു..... ഇന്നേക്ക് ഒരു മാസം ആയി .... ജീവിതത്തിൽ ആദ്യമായി ഈ ഡേവിഡ് തോറ്റു ........." സർ എന്നോടായി പറയുമ്പോൾ ആ മുഖത്തെ ഭാവമാറ്റത്തെ വായിച്ചെടുക്കായിരുന്നു ഞാൻ ..... " സർ തോറ്റിട്ടില്ല .... എഗ്രിമെന്റ് കഴിയാൻ ഇനിയും ഒരു വർഷം ഉണ്ട് ...... അത് വരെ സാറിന് സമയം ഉണ്ട് എന്നെ ഇവിടുന്ന് പുറത്താക്കാൻ ....

" ഞാൻ അത് പറയുമ്പോൾ സർ ഒന്ന് പുഞ്ചിരിച്ചു ....... ഒരു ചെറു പുഞ്ചിരി ..... " ഇന്ന് എന്റെ അനിയന്റെ ബെർത്ഡേ ആണ് .... ഓഫീസിലേ എല്ലാവരെയും ഞാൻ ക്ഷണിച്ചിട്ടുണ്ട് .....നീയും വരണം ....... ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട് ......" "സാറിനു അനിയൻ ഉണ്ടോ ......" "ഉം ....ആള് അമേരിക്കയിലാ അവിടെയ എംബിഎ ചെയ്യണേ .....ഇപ്പൊ കോഴ്സ് കഴിഞ്ഞു നാട്ടിൽ വന്നിട്ടുണ്ട് ........ " "ഉം ....." " വരുമ്പോൾ നിന്റെ ഫാമിലിയെ കൂടി കൂട്ടിക്കോ " അവൻ അത് പറയുമ്പോൾ അവളുടെ മുഖത്തെ ഭാവം മാറി ...... " എനിക്ക് സ്വന്തം എന്ന് പറയാൻ ഒരു ചേച്ചി മാത്രമേയുള്ളു ...അവൾക്കൊരു മോളും ......അവരാണെന്റെ ലോകം ....എനിക്കെല്ലാം ..... ....പിന്നെ ചേച്ചിടെ ഭർത്താവിനെ സർ അന്ന് കണ്ടതല്ലേ ....." "Iam....സോറി ..... ഞാൻ ഒന്നും അറിയാതെ ......സോറി ........". ഉള്ളിൽ തികട്ടി വന്ന സങ്കടം മറച്ചു കൊണ്ടവൾ അവന് നേരെ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു പുറത്തേക്കിറങ്ങി ...... ................................... ഡേവിഡിന്റെ സഹോദരൻ ഡാനിയുടെ പിറന്നാൾ ആഘോഷത്തിരക്കിലാണ് ഡേവിഡും കുടുംബവും ....

.ഓഫീസിലെ എല്ലാവരും എത്തി .... അവരെ എല്ലാവരെയും സൽകരിച്ചിരുത്തുമ്പോഴും ഡേവിഡിന്റെ കണ്ണുകൾ ദേവുവിനെ തേടുകയായിരുന്നു ....... ഓരോ ആളുകൾ വരുമ്പോഴും അവന്റെ കണ്ണുകൾ പ്രതീക്ഷയോടെ അവിടേക്ക് നീളും ..... ഒടുവിൽ അവന്റെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കും വിരാമം ഇട്ടു കൊണ്ടവൾ കുരിശിങ്കൽ തറവാടിന്റെ ഗേറ്റ് കടന്നു വന്നു ....അകലെ നിന്നും നടന്നു വരുന്ന അവളെ കണ്ട് ചുറ്റുമുള്ളത് പോലും വിസ്മരിച്ചു കൊണ്ടവൻ അവളെ തന്നെ നോക്കി നിന്നു .... എന്നാൽ ഇതെല്ലാം കണ്ടു കൊണ്ടൊരാൾ അവനടുത്തായി നിന്നിരുന്നു ....ആ മുഖം കോപത്താൽ കത്തിജ്വലിക്കുന്നുണ്ടായിരുന്നു അവന്റെ അടുത്തേക്ക് വന്നവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു .....അവൾ അവനോട് സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ഡാനി അവിടേക്ക് വന്ന് അവനെ കൂട്ടിക്കൊണ്ട് പോകാൻ നിന്നതും ഡേവിഡ് അവന്റെ കൈ പിടിച്ചവിടെ നിർത്തിച്ചു .....ഡേവിഡ് അവളെ ഡാനിക്ക് പരിചയപ്പെടുത്തി ..... തിരിച്ചും .....ദേവു അവളുടെ കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് അവന് കൈമാറി അവനെ വിഷ് ചെയ്തു ......

അപ്പോഴേക്കും ഡാനി അവനെ കൂട്ടിക്കൊണ്ട് പോയി ....... " ഏതാടി നീ ......" പിന്നിൽ നിന്നാരുടേയോ സ്വരം കേട്ടവൾ ഒന്ന് പിന്തിരിഞ്ഞു നോക്കി ... കത്തുന്ന കണ്ണുകളോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ഒരുവളെയാണ് ദേവു കണ്ടത് ...... അവൾ അടിമുടി ദേവൂനെ തന്നെ നോക്കി .... " ചോദിച്ചത് കേട്ടില്ലാന്നുണ്ടോ നീ .....ആരാ നീ ..." " ഞാൻ ഡേവിഡ് സാറിന്റെ കമ്പനിയിലേയാ ....അവിടെയാ ജോലി നോക്കുന്നത് ...... " "ജോലി നോക്കാൻ വന്നവൾ ജോലി നോക്കിയാൽ മതി ...അല്ലാതെ സാറിനെ നോക്കണ്ട കേട്ടോടി ......" അവൾ പറയുന്നതിന്റെ പൊരുൾ മനസിലാകാതെ ദേവു അവളെ തന്നെ നോക്കി നിന്നു ....... " നിന്റെ പേരെന്താടി ........." "ദേവിക ......" " കണ്ടാലേ അറിയാം ഏതോ പട്ടിക്കാട്ടിൽ നിന്ന് കെട്ടിയെടുത്തതാണെന്നു .... വലിയ വീട്ടിലുള്ള ആണുങ്ങളെ കറക്കി എടുക്കാൻ നടക്കുവല്ലേ നിന്നെപോലുള്ളതൊക്കെ ....... " "അതേയ് കുറച്ച് മരിയാതയോടെ സംസാരിക്കണം .....ഞാൻ ഇവിടെ വലിഞ്ഞു കേറി വന്നതൊന്നും അല്ല ....സർ വിളിച്ചിട്ടാ ഞാൻ വന്നത് ...... നിങ്ങടെ വായിലിരിക്കേണ്ടത് കേൾക്കേണ്ട ഗതികേടൊന്നും എനിക്കില്ല ..... "

" നിനക്ക് ഇത്രയൊക്കെ നാവുണ്ടായിരുന്നോ ....നിന്നെ കണ്ടാൽ അങ്ങനെ ഒന്നും തോന്നില്ലാലോടി ......." അപ്പോഴേക്കും രാധിക അവിടേക്ക് വന്ന് അവളോടൊരു സോറി പറഞ്ഞ് ദേവുവിനെ അവിടുന്ന് കൂട്ടി ക്കൊണ്ട് പോയി ...... " ന്റെ ദേവു നീ ആരോടാ സംസാരിച്ചെന്നറിയോ ......" "അവൾ ആരായാലും എനിക്കെന്താ .... അവൾ പറഞ്ഞത് കേട്ടില്ലേ ......അതും കേട്ട് പിന്നെ ഞാൻ മിണ്ടാതിരിക്കണോ .......എന്നെ അവൾക്ക് ശെരിക്കറിയില്ല ......" "ഒന്നടങ്ങു ന്റെ ദേവു ....അവൾ J & S കമ്പനിയുടെ എംഡിയുടെ മകളാ ....... അതായത് സാറിന്റെ അമ്മേടെ ഒരേഒരു സഹോദരന്റെ മോള് ജുവൽ ..... ആളൊരു അഹങ്കാരിയാ ........ മുൻപൊക്കെ മിക്കവാറും ഓഫീസിലേക്ക് വരുമായിരുന്നു ....... പിന്നെ സാറിന് അവളെ കണ്ണിനു നേരെ കണ്ടൂടാ .....പക്ഷെ സാറിന്റെ അമ്മക്ക് ഇവളെന്ന് വച്ചാ ജീവനാ ......." ചേച്ചി പറയുന്ന കേട്ട് ന്റെ കിളി പോയി ......ആരെന്നറിയാതെ എന്തൊക്കെയാ അവളോട് പറഞ്ഞത് ....ഇനി അവളെങ്ങാനും സാറിനോട് പറഞ്ഞ് ന്റെ ജോലി കളയോ ....ഏയ് സാറിന് അവളെ കണ്ണിന് നേരെ കണ്ടൂടാന്നലെ ചേച്ചി പറഞ്ഞെ ...

.അപ്പൊ ന്തായാലും അത് നടക്കാൻ പോണില്ല ..... അവളുടെ മനസ് ഒരായിരം ചിന്തകളാൽ വലയം ചെയ്തു കൊണ്ടിരുന്നു ........ "അവളോട്‌ ഒരു സോറി പറഞ്ഞാലോ ...... " ഞാൻ ചേച്ചിയോടായി പറഞ്ഞു "തത്കാലം നീ ഒന്നും പറയാൻ പോകണ്ട ......അതാ നിനക്ക് നല്ലത് ....... ഇനി എന്തേലും പറഞ്ഞുകൊണ്ട് നീ അവളുടുത്തേക്ക് ചെന്നാലേ അവള് നിന്നെ പച്ചക്ക് തിന്നും ....." അവൾ ആകെ പരിഭ്രാന്തിയിലായി .... " ന്റെ കൊച്ചേ നീ ഇങ്ങനെ ടെൻഷൻ ആകല്ലേ ..... " " അല്ല ചേച്ചി ഒരു സോറി പറഞ്ഞാലോ ....ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകരുതല്ലോ ......" "നീ എന്റെന്ന് മേടിക്കുട്ടോ ..... രാധിക കുറച്ചു കലിപ്പിലായി " വാ നമുക്ക് ഫങ്ക്ഷൻ നടക്കണിടത്തേക്ക് പോകാം ......" ദേവുവിന്റെ കയ്യും പിടിച്ചവൾ അവിടുന്ന് നടന്നു നീങ്ങി ...... അവളുടെ കണ്ണുകൾ ആർക്കോ വേണ്ടി പരതി നടന്നു ........ അവർ രണ്ട് പേരും അധികമാരും ഇല്ലാത്ത ഒരു ഒഴിഞ്ഞയിടത്തേക്ക് മാറി നിന്നു ...... തന്റെ സഹോദരനൊപ്പം ചിരിച്ചു തമാശ പറയുന്ന ഡേവിഡിനെ തന്നെ അവൾ നോക്കി നിന്നു ......

കേക്ക് മുറിക്കലും കാര്യങ്ങളുമൊക്കെ തകൃതിയായി കഴിഞ്ഞു എല്ലാവരും പോകാൻ നിൽക്കെ ആണ് ആ വാക്കുകൾ ഒരിടിത്തീ പോലെ അവളെ നെഞ്ചിലേക്ക് വന്ന് തറഞ്ഞത് ........... " എല്ലാവരോടയും എനിക്ക് ഒരു സന്തോഷ വാർത്ത കൂടി പറയാനുണ്ട് ..... എന്റെ മൂത്ത മകൻ ഡേവിഡിന്റെ എൻഗേജ്‌മെന്റ്റ് കൂടി ഇന്നിവിടെ വച്ച് നടത്താൻ ഞാൻ ആഗ്രഹിക്കുന്നു ....... വധു മറ്റാരുമല്ല എന്റെ ജോണിച്ചായന്റെ മകൾ ജുവൽ ......" ഡാനിയോട് സംസാരിച്ചു കൊണ്ടിരിക്കെ അവന്റെ മമ്മി പറഞ്ഞ വാക്കുകൾ കേട്ട് വിശ്വസിക്കാനാവാതെ ഡേവിഡ് അവരെ തന്നെ നോക്കി ........ ആ വാർത്ത കേൾക്കേണ്ട താമസം ജുവൽ അവരുടെ അടുത്തേക്കായി വന്ന് അവരെ കെട്ടിപ്പിടിച്ചു അവരുടെ കവിളിൽ ഒരുമ്മ കൊടുത്തു ........ ആ വാർത്ത കേട്ട് ചുറ്റും നിന്നവരെല്ലാം കയ്യടിച്ചു പാസാക്കുന്നുണ്ട് ........ അതെ സമയം കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞു നിൽക്കയാണ് ദേവുവും ഡേവിഡും .. ..

.. ജുവൽ അവനരികിലേക്കായി വന്നു നിന്നുകൊണ്ടവന്റെ കൈ കോർത്തു പിടിച്ചു ...... പക്ഷെ അവന്റെ കണ്ണുകളും ആ ഹൃദയവും ദേവുവിനെ കാണാനുള്ളവെമ്പലിലായിരുന്നു ....... ആ കണ്ണുകൾ അവളെ തേടി നടന്നു ......ഒടുവിൽ അവൻ കണ്ടു രാധികയുടെ അടുത്തായി തന്നിലേക്ക് തന്നെ മിഴികളൂന്നി നിൽക്കുന്ന ദേവുവിനെ ........... മമ്മി എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചത് .....മമ്മി എനിക്ക് നേരെ ഒരു റിങ് നൽകി അവൾക്കണിയിച്ചു കൊടുക്കാൻ പറഞ്ഞു ........ പിന്നിൽ നിന്ന് ഡാനിയും എന്നോടെന്തൊക്കെയോ പറയുന്നുണ്ട് ...... ഞാൻ മമ്മിയെ നോക്കുമ്പോൾ മമ്മി നല്ല സന്തോഷത്തിലാണ് .......ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ച് മമ്മി ഇങ്ങനെ ഒരു കാര്യം പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ........ ഞാൻ പോലുമാറിയാതെ എന്റെ മിഴികൾ ദേവുവിനെ തേടി പോയി ........ ആ കണ്ണുകളിൽ എനിക്ക് വായിച്ചെടുക്കാൻ കഴിയാത്ത എന്തോ ഒന്ന് ഉണ്ടായിരുന്നു ........ . മമ്മി തന്നെ എന്റെ കൈ പിടിച്ചവൾക്ക് നേരെ നീട്ടി കൊടുത്തു .....അവൾ എന്റെ വിരലിൽ മോതിരമിട്ടതോ ഞാൻ അവൾക്കായി മോതിരമണിയിച്ചതോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല ....... അപ്പോഴും എന്റെ മിഴികൾ അവളിലേക്ക് മാത്രമായിരുന്നു... .....എന്തിനോ വേണ്ടി നിറഞ്ഞു നിൽക്കുന്ന ദേവുവിന്റെ മിഴികളിലേക്ക് .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story