പ്രിയമാണവളെ: ഭാഗം 9

priyamanavale

രചന: തെന്നൽ

പിറ്റേ ദിവസം പതിവിലും നേരത്തെ തന്നെ ഓഫീസിലെത്തിയെങ്കിലും അന്നത്തെ ദിവസം ഡേവിഡ് സർ ഓഫീസിലേക്ക് വന്നിരുന്നില്ല .. ...തലേന്നത്തെ കാര്യം മനസിലേക്ക് വരുന്തോറും വല്ലാത്തൊരു അസ്വസ്ഥത മൂടിയിരുന്നു ....ഒന്നിലും ശ്രെദ്ധ ചെലുത്താൻ കഴിയുന്നില്ല ....ഞാൻ മൂഡ് ഓഫ്‌ ആയിരിക്കുന്ന കണ്ട് രാധിക ചേച്ചി കാര്യം തിരക്കിയെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി ....... പിറ്റേ ദിവസം നേരത്തെ തന്നെ സർ ഓഫീസിലെത്തിയിരുന്നു .... പക്ഷെ അധികനേരമൊന്നും ഓഫീസിലിരുന്നില്ല ഉച്ച ആയപ്പോഴേക്കും തിരികെ പോയി ... പിന്നീടുള്ള ദിവസങ്ങളിൽ അതൊരു പതിവായി ..... എപ്പോഴെങ്കിലും കയറി വരും .....തോന്നുമ്പോൾ ഇറങ്ങി പോകും .... എന്നാൽ കയറി വരുമ്പോഴോ തിരികെ പോകുമ്പോഴോ അവനവളെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല ....... അവനവളെ പാടെ അവഗണിച്ചിരുന്നു ..... അതവളുടെ മനസിലൊരു ചെറു നോവ് പടർത്തിയിരുന്നു എങ്കിലും അവളതിനോട് എല്ലാത്തിനോടും പൊരുത്തപ്പെടാൻ ശ്രെമിച്ചു ...... ...........................

... " ന്താ ന്റെ കുട്ടിക്ക് പറ്റിയെ ....രണ്ടീസായി ഞാൻ ശ്രെദ്ധിക്കാണ്‌ ......ന്താടി പറ്റിയെ ....ന്തേലും വിഷമം ണ്ടോ നിനക്ക് ........" ദേവുവിന്റെ അവസ്ഥ കണ്ടിട്ടെന്നവണ്ണം പാറു അവളോട് കാര്യം തിരക്കി ........ " ഏയ് ...നിക്ക് ന്ത്‌ വിഷമാ..... നിക്ക് ഒന്നുല്ല ചേച്ചി .....ചേച്ചിക് തോന്നണതാവും ......." "എന്ന് മുതലാ ന്റെ ദേവു എന്നോട് കള്ളം പറയാൻ തുടങ്ങിയത് .....നിന്റെ മുഖമൊന്നു വാടിയാൽ ഈ ചേച്ചി അറിയാണ്ടിരിക്കോ ......ന്താടി നീ കാര്യം പറയ് ....ഈ ചേച്ചിയോട് പറയാൻ പറ്റാത്ത ന്തേലും ആണോ ......." "ചേച്ചിയോട് പറയാൻ പറ്റാത്ത ന്ത്‌ കാര്യാ ഉള്ളെ നിക്ക് ...... " "പിന്നെ ന്താ നിന്റെ മുഖം ഇങ്ങനെ വാടി ഇരിക്കണേ ........" "നിക്ക് നല്ല സുഖമില്ല .....വല്ലാത്ത തലവേദന ......രണ്ടീസം ലീവ് എടുത്താലോന്നാ ആലോചിക്കണേ ......." " നിനക്ക് വയ്യെങ്കിൽ നീയ് പോവണ്ട ......പോവാൻ നിന്നെ ഇവിടെ ആരും നിർബന്ധിക്കനില്ലലോ ...... നിയ് കിടന്നോ ......ബാം പുരട്ടി തരട്ടെ ......." "വേണ്ടേച്ചി ഒന്ന് കിടന്നാൽ മാറിക്കോളും ....." "എന്നാൽ നിയ് കിടന്നോ ....." "ഉം ..." പാറു അവൾക്ക് പുതച്ചു കൊടുത്തു ...

അവൾ പുറത്തേക്ക് പോകാനായി വാതിൽപ്പടി വരെ എത്തിയപ്പോഴാണ് എന്തോ ഓർത്തിട്ടെന്ന വണ്ണം ഫുൾ സ്റ്റോപ്പിട്ട പോലെ അവളവിടെ നിന്നു ....... അവൾ ദേവുവിന് നേരെ തിരിഞ്ഞു വീണ്ടും അവൾക്കടുത്തേക്കായി പോയി ബെഡിൽ ഇരുന്നു ...... " ദേവു ......." പാറു അവളുടെ മൂർദ്ധാവിൽ പതിയെ തഴുകി .....ദേവു പതിയെ കണ്ണ് തുറന്നവളെ നോക്കി ..... " എന്താ ചേച്ചി ......" "നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ ......" "എന്ത് തീരുമാനത്തിൽ " അവൾ നെറ്റി ചുളിച്ചു ......... " കുറച്ചു ദിവസം മുന്നേ നിന്നോട് ഞാൻ ഒരു കാര്യം സൂചിപ്പിച്ചിരുന്നില്ലേ ....നമ്മടെ ജയന്റെ കാര്യം ......ഇന്നലെ കൂടി അവന്റെ അമ്മ ഇവിടെ വന്നിരുന്നു .....നമ്മടെ ഭാഗം ന്താന്നു ചോയ്ച്ചിട്ട് .....നീ പറഞ്ഞതൊന്നും ഞാൻ അവരോട് പറഞ്ഞിട്ടില്ല ...... ന്റെ കുട്ടി ഒന്നു കൂടി ഒന്നാലോചിക്ക് ......ചേച്ചി നിർബന്ധിക്കണല്ലാട്ടോ ...... എത്രയെന്നു വച്ചിട്ടാ നീ ഇങ്ങനെ നിക്കും ന്റെ കുഞ്ഞിനും വേണ്ടി ജീവിക്കണേ ....നിനക്കും ഒരു തുണ വേണ്ടേ ......അത് നമ്മളെ പറ്റി എല്ലാം അറിയുന്നൊരാളാവുമ്പോ എന്ത് കൊണ്ടും നല്ലതല്ലേ .......

അച്ഛനിണ്ടായിരുന്നെകിൽ അച്ഛനും ഒരുപാട് സന്തോഷിച്ചേനെ ........." ചുവരിൽ തൂങ്ങിയാടുന്ന ഫോട്ടോയിൽ നോക്കി അവൾ അത് പറയുമ്പോൾ ......., എന്ത് ചെയ്യണമെന്നറിയാതെ ദേവു അവിടുന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു ...... പാറുവും അവളുടെ പിന്നാലെ പോയി ......പാറു അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .....അവളുടെ ഉള്ളിൽ എന്തൊക്കെയോ കലങ്ങി മറിയുന്നുണ്ടെന്ന് പാറു മനസിലാക്കി അവൾ പതിയെ ദേവുവിന്റെ ചുമലിൽ കൈ വച്ചു ...... " നിന്റെ ഉള്ളിൽ ആരെങ്കിലും ഉണ്ടോ ......" പാറുവിന്റെ ചോദ്യം കേട്ടവൾ ഒന്നമ്പരന്നു ....... " ന്റെ .ഉളിലോ .....ന്റെ ....ന്റെ ഉള്ളിലങ്ങനെ ആരാ ഉള്ളെ ......ഏയ് ......അങ്ങനെ ഒന്നും ...." അവൾ എന്തൊക്കെയോ പറഞ്ഞൊപ്പിക്കാൻ ശ്രെമിച്ചു .....അവളുടെ ഭാവ മാറ്റം പാറുവിൽ ചെറു സംശയങ്ങൾ ചെലുത്തി .... അവൾ ദേവുവിനെ അവൾക്ക് നേരെ തിരിച്ചു നിർത്തി ......... "സത്യം പറയ് .....നിന്റെ ഉള്ളിൽ ആരേലും ഉണ്ടോടി ...ഉണ്ടെകിൽ പറയ്..... ഞാൻ ഒപ്പം ഉണ്ടാവില്ലേ നിന്നോട് ......." അവളുടെ മനസ്സിൽ ഡേവിഡിന്റെ മുഖം തെളിഞ്ഞു വന്നെങ്കിലും അവൾ അത് പാടെ മറക്കാൻ ശ്രെമിച്ചു ........

" നിക്ക് അങ്ങനെ ആരോടും പ്രത്യേകിച്ച് ഒരിഷ്ടം ഒന്നുല്ല ചേച്ചി ......നിക്ക് പൂർണ സമ്മതാ ജയേട്ടനെ വിവാഹം കഴിക്കാൻ പോരെ ......" " എനിക്ക് വേണ്ടി നീ സമ്മതിക്കണ്ട ....നിനക്ക് പൂർണ സമ്മതമാണെകിൽ മാത്രം സമ്മതിച്ചാൽ മതി ....... നിന്റെ ജീവിതാ .....ഇന്നെടുക്കുന്ന ഈ തീരുമാനത്തെ ഓർത്ത് നാളെ നീ ദുഖിക്കാൻ പാടില്ല ....... നല്ല പോലെ ആലോചിച്ചൊരു തീരുമാനം എടുത്താൽ മതി ......," "ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു ... ചേച്ചി പറയണ പോലെ നല്ല മനുഷ്യനാ ജയേട്ടൻ എന്നെ പോന്നു പോലെ നോക്കും ....ഇതിൽ കൂടുതൽ ഇനി ചിന്തിക്കാൻ ഒന്നുല്ല ..... നിക്ക് സമ്മതാ ചേച്ചി ......." പാറുവിനോട് സമ്മതം അറിയിക്കുമ്പോഴും ഉള്ളിൽ തികട്ടി വരുന്ന സങ്കടങ്ങളെ കടിച്ചമർത്തുകയായിരുന്നു ദേവു ...... 🍂🍂🍂 രണ്ടു ദിവസം ഓഫീസിൽ പോകാതിരുന്നത് കൊണ്ട് തന്നെ ചെന്ന് കേറിയപ്പോൾ മുതൽ നല്ല പണിയാ .....

രണ്ടു ദിവസത്തെ അക്കൗണ്ട്സ് എല്ലാം ടാലി ആക്കി മൊത്തം ക്ലിയർ ആക്കി ...... പിന്നെയും കഴിഞ്ഞിരുന്നില്ല ....നോക്കാനുള്ള ഫയൽസ് ഒക്കെയും പെന്റിങ് ആയിരുന്നു ...അതെല്ലാം നോക്കുന്നതിനിടക്കാണ് ഡേവിഡ് സാറിന്റെ സ്വരം കാതിൽ തുളച്ചു കയറിയത് ..... "എനിക്ക് നിങ്ങളോട് എല്ലാവരോടുമായി ഒരു കാര്യം സംസാരിക്കാനുണ്ട് ........" സർ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാൻ എന്റെ ജോലി തുടർന്നു കൊണ്ടിരുന്നു .... " ഞാൻ എല്ലാവരോടുമായി ആണ് പറഞ്ഞത് എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് ..... ജോലി കാര്യത്തിൽ ഇത്രയും ആത്മാർത്തത കാണിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടോ ......." സാറിന്റെ വാക്കുകൾ കേട്ട് എല്ലാവരുടെയും മിഴികൾ എന്നിലേക്കാണെന്നറിഞ്ഞതും ചെയ്തു കൊണ്ടിരുന്ന ജോലി ബാക്കിയാക്കി ഞാൻ സർ പറയുന്നത് കാതോർത്തു ....

" നെക്സ്റ്റ് മന്ത് 26 ന് എന്റെ മാര്യേജ് ആണ് .... അത് പറയാനാണ് എല്ലാവരെയും ഞാൻ വിളിച്ചു കൂട്ടിയത് ......എല്ലാവരും കുടുംബ സമേതം വരണം ...... എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം ....." അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിലേക്കാണ് വന്നു തറഞ്ഞത് ..... അവനിലേക്ക് മിഴികളുയർത്തി നോക്കാൻ പോലും കഴിയുന്നില്ലായിരുന്നു അവൾക്ക് ...... ഓഫീസിലുള്ള ഓരോരുത്തരും അവനെ വിഷ് ചെയ്തു ...... പക്ഷെ അവന്റെ നോട്ടം തല താഴ്ത്തി ഇരിക്കുന്ന ദേവുവിലെക്കായിരുന്നു .......... എല്ലാവരുടെയും അഭിനന്ദന പ്രവാഹവും കഴിഞ്ഞ് അവൻ പതിയെ അവളടുത്തേക്ക് നടന്നു ....... അരികിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് അവൾ ഒന്ന് മിഴികളുയർത്തി നോക്കി ..... ഡേവിഡിനെ കണ്ടതും അവളിരുന്നിടത്തു നിന്നും എഴുന്നേറ്റ് നിന്നു ...... അവന്റെ മുഖത്തേക്ക് പോലും നോക്കാൻ ആകാതെ അവൾ മിഴികൾ താഴ്ത്തി ....... " ദേവിക ............" അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു ....... " നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ......." അവന്റെ ചോദ്യം കേട്ട് അവൾ അവനെ തന്നെ ഉറ്റു നോക്കി .....

എന്തോ പ്രതീക്ഷിച്ചു കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടവൾ ഒന്നും പറയാനാകാതെ നിന്നു ....... " ന്റെ ദേവു മോൾക്ക് നല്ല ഒരു ചെക്കനെ കണ്ടെത്തണം ല്ലേ ദേവകി ..... നമ്മടെ ജാനകിടെ മോൻ ജയൻ നല്ല പയ്യനല്ലേ ....നമക്ക് അവനെ ആലോചിച്ചാലോ ....ഇവളും അവനും തമ്മിൽ നല്ല ചേർച്ച ആയിരിക്കും .....പോരാത്തതിന് കുഞ്ഞിലേ തൊട്ടേ അറിയണല്ലേ രണ്ടാളും ...... അവനും വലിയ ഇഷ്ടക്കുറവൊന്നും ഉണ്ടാവൂല ........" " അഹ് ബെസ്റ്റ് ....നമ്മടെ ജയനോ ......ആളൊരു പാവംല്ലേ അച്ഛാ ....ഈ വായാടിയെ കെട്ടിയാലേ അവന്റ ജീവിതം ഗുദാ ഹവാ ......." "എടി ചേച്ചി .....ആരാടി വായാടി.......നിന്നെ ഞാൻ ഇന്ന് കൊല്ലുവെടി .......നിക്കെടി അവിടെ " അവൾ പാറുവിനു ചുറ്റുമിട്ട് ഓടിക്കാൻ തുടങ്ങി....... " അച്ഛാ .....അമ്മാ ..ഓടിവായോ ....ഇവളെന്നെ കൊല്ലാൻ പോണേ ........" "ദേവു .....മതിയാക്കേടി ....... അവളെ വിട്ടേരെ ....." അച്ഛൻ പറഞ്ഞത് കേട്ടവൾ അവിടെ നിന്നു ഒന്ന് നടു നിവർത്തി ...... " നിന്നെ എന്റെ കയ്യിൽ കിട്ടുമെടി ചേച്ചി ......" ദേവു അത് പറയുമ്പോൾ പാറു അവൾക്ക് കൊഞ്ഞനം കാട്ടി അകത്തേക്ക് ഓടി .....

അവളിൽ നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തത്തിനാൽ അവൻ അവൾക്ക് നേരെ കൈ വീശി ...... അപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത് ..... നാലു വർഷങ്ങൾക്കു മുമ്പുള്ള ഒരു സായാഹ്നം മാത്രമായിരുന്നു അവളുടെ മനസ് മുഴുവൻ ....... പുറമെ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് അവൾ അവന് നേരെ കൈ നീട്ടി ......എന്തെന്ന മട്ടിൽ അവൻ അവളെ നോക്കി ....... " advance happy maried life........" ചുണ്ടിലൊരു നേരിയ പുഞ്ചിരി വരുത്തി കൊണ്ടവൾ അവനോടായി പറയുമ്പോൾ ആ കണ്ണുകളിൽ നിരാശ നിഴലിക്കുന്നത് അവൾ കണ്ടു ..... പിന്നീട് അവനും ഒരു പുഞ്ചിരിയാലേ അവൾക്ക് കൈ കൊടുത്തു ....... അവൻ അവളിൽ നിന്നകന്നു ദൂരേക്ക് പോകുമ്പോഴും അവനൊന്ന് തിരിഞ്ഞു നോക്കാൻ മറന്നില്ല ...... പക്ഷെ അവൾ അപ്പോഴും അവളുടെ സ്വപ്ന ലോകത്തായിരുന്നു ..... അവളുടെത് മാത്രമായുള്ള ആ കൊച്ചു ലോകത്ത് .....അവിടെ സങ്കടങ്ങളില്ല ....... ..... വേദനകളില്ല ............ സന്തോഷം മാത്രമായിരുന്നു ....... ........................ പിറ്റേന്ന് ഓഫീസിലേക്ക് കയറി ചെല്ലുമ്പോൾ എല്ലാവരും എന്തോ പണിപ്പെട്ട തിരക്കിലായിരുന്നു ......

എല്ലാവരുടെയും മുഖം കണ്ടിട്ട് എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് മനസിലായി ....അകത്തു നിന്നും സാറിന്റെ സ്വരവും ഉച്ചത്തിൽ കേൾക്കാമായിരുന്നു ....... അകത്തേക്ക് കയറി രാധിക ചേച്ചിയോട് കാര്യം തിരക്കാനായി പോയതും "ദേവിക ................." ഒരലർച്ച ആയിരുന്നു ....... ശബ്ദം കേട്ടിടത്തേക്ക് നോക്കിയതും അവൾ കണ്ടു ......കത്തുന്ന കണ്ണുകളോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ഡേവിഡിനെ ........ അവന്റെ നോട്ടത്തെ നേരിടാനുള്ള ധൈര്യം അവൾക്കില്ലാത്തതു കൊണ്ട് തന്നെ അവൾ മിഴികൾ താഴ്ത്തി നിന്നു ........ " come to my cabin........" അവളോടായി പറഞ്ഞു കൊണ്ടവൻ അകത്തേക്ക് കയറി പോയി ......... കാര്യമെന്തെന്ന് അറിയാതെ അവളും പിന്നാലെ പോയി ......ചിലർ പുച്ഛത്തോടെയും മറ്റു ചിലർ ദയനീയതോടെയും അവളെ നോക്കുന്നുണ്ടായിരുന്നു ........ അവൾ അകത്തേക്ക് കയറിയതും അവൻ ഡോർ വലിച്ചടച്ച് അവൾക്ക് നേരെ പാഞ്ഞടുത്തു . ........ " തോന്നുമ്പോൾ കേറി വന്ന് തോന്നണത് പോലെ എന്തെങ്കിലും കാട്ടി കൂട്ടി വച്ചിട്ട് അങ്ങു പോകും ....ചെയ്യുന്ന ജോലി കൃത്യതയോടു ചെയ്യാൻ നിനക്കറിയില്ലേ ....അതോ അതും ഇനി ആരെങ്കിലും പഠിപ്പിച്ചു തരണോ ......" "സർ എന്തൊക്കെയാ ഈ പറയുന്നേ ...എനിക്ക് ഒന്നും മനസിലാകുന്നില്ല ......"

" നിനക്ക് ഒന്നും മനസിലാകില്ല ...... ഈ കമ്പനിയിലെ അക്കൗണ്ടിങ് സെക്ഷൻ നോക്കുന്നത് നീ തന്നെ അല്ലെ ...... ഇരുപത് ലക്ഷം രൂപയാ കാണാതെ പോയിരിക്കുന്നത് ....... നീ അറിയാതെ അതെവിടെ പോകാനാ ........ " അത് കേട്ടവൾ നടുങ്ങി " ഇരു...ഇരുപത് ലക്ഷം രൂപയോ ....അതെങ്ങനെ ...... ഞാൻ ഒന്നും ചെയ്തിട്ടില്ല ...... എനിക്ക് ഒന്നും അറിയില്ല സർ ...." "ഓഹ് ..അത് പറഞ്ഞപ്പോൾ കഴിഞ്ഞല്ലോ എല്ലാം ... നിനക്കറിയില്ലെന്ന് ..... നീ അറിയാതെ അതെങ്ങോട്ടും പോകില്ല ......." " സർ എന്താ പറഞ്ഞ് വരുന്നത് .....അത് ഞാൻ കട്ടെന്നാണോ ......." " നീ അറിയാതെ അതെവിടെ പോകാനാ ...... " "സർ സത്യമായിട്ടും എനിക്ക് അറിയില്ല ..... ഞാൻ ഒന്നും ചെയ്തിട്ടില്ല ...... " " നീ ചെയ്തിട്ടില്ലെങ്കിൽ പിന്നെ അതെവിടെ പോയി ......" " അതെനിക്കെങ്ങിനെ അറിയാനാ ...... ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ....ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട് ..പക്ഷെ ഒരിക്കൽ പോലും അന്യന്റെ മുതൽ കാക്കാനോ പിടിച്ചു പറിക്കാനോ പോയിട്ടില്ല ഞങ്ങൾ ..... ഉള്ളത് കൊണ്ട് ജീവിച്ചിട്ടേയുള്ളു .....എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുണ്ട് ഒരിക്കലും അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന് ......പക്ഷെ നിങ്ങൾ ഇപ്പൊ ഈ പറഞ്ഞതിനർത്ഥം നിങ്ങടെ ഈ പണം ഞാൻ കട്ടു എന്നല്ലേ ...... " " പിന്നെ ഞാൻ എന്താടി പറയേണ്ടത് ...

.. നീ തന്നെയല്ലേ ഇവിടുത്തെ അക്കൗണ്ട്സ്ഒക്കെ നോക്കുന്നത് .....നീ അറിയാതെ അതിവിടെയും പോകില്ല ....... സത്യം പറയെടി ....നീ അത് ആർക്കെങ്കിലും എടുത്തു കൊടുത്തോ .....അതോ നീ തന്നെ എടുത്തു മാറ്റിയതാണോ .....നിന്നെപ്പോലുള്ളവരൊക്കെ പണത്തിനു വേണ്ടി ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നെനിക്കറിയാം .......എന്നിട്ട് ആത്മാഭിമാനത്തെ പറ്റി പറയാൻ നൂറു നാവും ......" അവൻ ദേഷ്യം കൊണ്ട് വിറക്കായിരുന്നു ... അവൻ പറയുന്നത് കേട്ട് അവളുടെ മിഴികൾ നിയന്ത്രണമില്ലാതെ ഒഴുകാൻ തുടങ്ങി ......... " ഞാൻ തന്നെയാ എടുത്തത് ......ആ പണം കൊണ്ടെനിക്ക് ഒരുപാട് ആവശ്യങ്ങൾ ഉണ്ടായിരുന്നു ....എല്ലാം ഞാൻ ആ പണം കൊണ്ട് നിറവേറ്റി ........ " അവൾ പറയുന്നത് കേട്ട് വിശ്വാസം വരാതെ അവൻ അവളെ തന്നെ നോക്കി നിന്നു ......... " ഇതല്ലേ നിങ്ങൾക്ക് കേൾക്കേണ്ടിയിരുന്നത് ...... നിങ്ങളുടെ പണം ഞാൻ കട്ടുവെന്ന് ....

... ഞാൻ തന്നെയാ ചെയ്തത് പോരെ ......." അവൾ പൊട്ടി കരയുവായിരുന്നു ......... അവളുടെ അവസ്ഥ കണ്ട് അവന്റെ മനസ് ഒന്നിടറി ...... അവൻ അവളെടുത്തേക്ക് നടന്ന് പതിയെ അവളുടെ ചുമലിൽ കൈ വച്ച് പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു ...... അവൾ ദേഷ്യത്താൽ അവന്റെ കൈ തട്ടി തെറിപ്പിച്ചു ...... "തൊട്ട് പോകരുതെന്നേ ..... എന്നെ തൊടാൻ നിങ്ങൾക്ക് എന്തവകാശാ ഉള്ളത് ...... മാനം വിറ്റു ജീവിക്കേണ്ടി വന്നാൽ പോലും ആരുടെയും മുതല് കക്കില്ല ഈ ദേവിക ...... " അതും പറഞ്ഞ് പൊട്ടികരഞ്ഞു കൊണ്ടവൾ അവിടുന്ന് ഇറങ്ങി പോകുമ്പോൾ അവൻ ദേഷ്യത്താൽ ടേബിളിൽ ആഞ്ഞടിച്ചു ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story