പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 1

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

എടി... കല്യാണി.. എഴുന്നേക്ക് സമയം അഞ്ചു മണിയായി അയ്യോ അമ്മേ അലാറം അടിച്ചില്ലല്ലോ.. നീ നോക്കി നില്കാതെ എണീറ്റു വാ.. ആ ശങ്കുണ്ണി വന്നു നില്പോണ്ട്... അവൾ ചാടിയെണീറ്റു തോർത്തും ധാവണിയും എടുത്തോണ്ട് കിണറ്റുകരയിലേക് നടന്നു.... നേരം വെളുത്തു വരുന്നതേ ഉള്ളു ചീവീടുകളുടെ ശബ്ദം മുഴങ്ങി കേൾക്കാം.. അവൾ കുളികഴിഞ്ഞു തോർത്തു തലയിൽ ചുറ്റി മുറിയിലേക്കു നടന്നു കണ്ണാടിയുടെ മുന്നിൽ നിന്ന് ഇടതൂർന്ന മുടി കുളിപ്പിന്നൽ പിന്നി ഇട്ടു.. കറുത്ത ഒരു ചെറിയ പൊട്ട് നെറ്റിയിൽ ഒട്ടിച്ചു.. വീടിനു പിറകുവശത്തു എത്തിയപ്പോൾ ശങ്കുണ്ണി പാലുകറന്നു കഴിഞ്ഞിരുന്നു.... മോളെ ഇന്ന് 6 ലിറ്റർ പാൽ ഉള് കേട്ടോ.. അയ്യോ അതെന്ന ശങ്കുണ്ണിയേട്ടാ.. രാത്രിയിൽ കെട്ടിയിലാരുന്നോ കുട്ടിയെ അവൾ പാലുമൊത്തം കുടിച്ചു അമ്മിണി ഇന്ന് പാല് ചുരത്തിയിട്ടില്ല അവൾ തലയിൽ കൈവച്ചു പടിയിലേക്കിരുന്നു.. ഈ അമ്മയോട് ഞാൻ പറഞ്ഞതാ മണികുട്ടിയെ കെട്ടാണെന്നു...

ഈ അമ്മയുടെ കാര്യം... ആ മോളെ ഞാനിറങ്ങുവാ ഒന്നുരണ്ടിടത്തുടി കറവയുണ്ട് ശെരി ശങ്കുണ്ണിയേട്ടാ ക്യാഷ് നാളെ തന്നേക്കാം ഈ മാസത്തെ എന്നാ ഇറങ്ങുവാ മോളെ.. അയാൾ പുറത്തേക്ക് പോയി.. അവൾ പാൽ എല്ലാം പത്രങ്ങളിൽ അളനൊഴിച്ചു അതുമായി സ്കൂട്ടിയിൽ കയറി ഓടിച്ചു പോയി... രാമേട്ടാ ഇന്ന് പാലിത്തിരി കുറവാ അതുടി കൂട്ടി നാളെ തന്നേക്കാം ഇതിപ്പോ പതിവായല്ലോ മോളെ.. എന്തുചെയ്യാന രാമേട്ടാ മണിക്കുട്ടി കെട്ടഴിഞ്ഞു പോയി കുടിക്കുന്നത് ആണ്.. ക്യാഷ് ഇന്നുണ്ടോ രാമേട്ടാ നാളെ തന്നേക്കാം മോളെ.. എന്നാ ബാക്കി പാലുകുടി കൊടുത്തിട് അമ്പലത്തിൽ പോണം ശെരി മോളെ... നാളെ കാശിന്റെ കാര്യം മറക്കണ്ട.. ഇല്ലെടി കുറുമ്പി അവൾ ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു അത് ആ ചിറ്റെഴുത്ത അനന്തന്റെ ഇളയകുട്ടി അല്ലെ രാമ അതെ നാരായണൻ മാഷേ ആനന്ദനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ.. ഇതുവരെ ഇല്ല മാഷേ വർഷം അഞ്ചായി പരാതി കൊടുക്കാത്ത സ്ഥലങ്ങളില്ല പോലീസുകാരും ഏതാണ്ട് തഴഞ്ഞ മട്ട കഷ്ടം..

ഓരോരുത്തരുടെ അവസ്ഥയാ എങ്ങിനെ കഴിയേണ്ട കുട്ടികളാ.. ദൈവ നിശ്ചയം പോലെ അല്ലെ നടക്കു മാഷേ... കല്യാണി അമ്പലത്തിൽ എത്തിയപ്പോൾ നട തുറന്നിരുന്നു.. ദൈവമേ ഇന്ന് തിരുമേനിടെ കൈന്നു കേൾകാം... ഇന്നും താമസിച്ചോ കുട്ടി നീ.. അലാറം ചതിച്ചു തിരുമേനി ഇന്നുടി ഷെമിച്ചേക്... അവൾ കാതിൽ പിടിച്ചു ശെമയോടെ പറഞ്ഞു.. എന്നാ പോയി വിളകൊക്കെ വൃത്തിയാക്കിട്ടു മാലകെട്ടി വാ. അവൾ വിളക്കെടുക്കാൻ ചെന്നപ്പോൾ ദേവകിയമ്മ പറഞ്ഞു.. അതൊക്കെ ഞൻ തുടച്ചു മോൾ മാല കെട്ടി കൊടുത്തിട്ട് പൊയ്ക്കോ.. ദേവകിയമ്മയും കല്യാണിയും അമ്പലത്തിൽ സഹായിക്കുന്നവരാണ് തിരുമേനിയെ.. ചിറ്റെഴുത്തേ ആനന്ദന്റെയും നന്ദിനിയുടെയും മക്കളാണ് നന്ദനയും കല്യാണിയും തൻവിയും 5 വർഷം മുൻപ് ജോലിസ്ഥലത്തേക്ക് എന്ന് പറഞ്ഞു പോയ ആനന്ദൻ പിന്നെ തിരിച്ചു വന്നില്ല അന്ന് നന്ദനയ്ക് 17 വയസ്സും കല്യാണിക് 15 വയസും തൻവിക് 10 വയസ്സുമായിരുന്നു പ്രായം.. എന്തുചെയ്യണം എന്നറിയാതെ മൂന്ന് പെൺകുട്ടികളെ മാറോടണച്ചു നിന്ന നന്ദിനിക് തുണ ആയത് സ്വന്തം സഹോദരനും കുടുംബവുമായിരുന്നു അയാൾ അവർക്ക് 4 പശുക്കളെ വാങ്ങി നൽകി ഒരു തയ്യൽമിഷനും.. തയ്യൽ അറിയാവുന്ന നന്ദിനി അതൊരു ജീവിതമാർഗം ആക്കി.....

അമ്മയുടെ ബുദ്ധിമുട്ട് അറിഞ്ഞുവളർന്ന കല്യാണി +2 വരെ പോയിട്ട് അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.. ചേച്ചിയെയും അനിയത്തിയേയും പഠിപ്പിക്കാനും അമ്മയെ നോക്കാനുമായി പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു... രാവിലെ പാല് കൊണ്ടുപോയി കൊടുക്കാനും അമ്പലത്തിൽ ദാസി പണി ചെയ്യാനും അതുകഴിഞ്ഞു ടൗണിൽ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുവാന് അവൾ.. നന്ദന pg ചെയ്യുവാന്.. തൻവി പത്താം ക്ലാസ്സിലാണ്... അവൾ സ്കൂട്ടിയിൽ വീട്ടിൽ എത്തിയപ്പോൾ നന്ദന പോകാനായി ഇറങ്ങി വന്നു.. മോളെ ഈ പാലുകൂടി കുടിച്ചിട് പോ.. വേണ്ട അമ്മേ ഇപ്പൊ തന്നെ വയർ ഫുള്ളായി ഇരിക്കുവാ.. ഡീ സ്കൂട്ടി ഞാനെടുക്കുവാ.. ചേച്ചി ഇപ്പോ തന്നെ ഞാൻ ലേറ്റ് ആണ് ബസ് പിടിച്ചു ചെല്ലുമ്പോൾ ഹാഫ് ഡേ ലീവ് എഴുതി അയാളുടെ വായിലുള്ള മൊത്തം കേൾക്കണം ഞാൻ.. നീ ias നൊന്നുമല്ലല്ലോ പഠിക്കുന്നെ തുണിക്കടയിൽ നിൽക്കാനല്ലേ.. അവൾ കൊണ്ട് പോട്ടെ വണ്ടി.. നന്ദ വണ്ടിയുമെടുത്തു പോയി ആ തുണിക്കടയിൽ ജോലി ചെയുന്ന പൈസ കൊണ്ട കഴിയുന്നെന്നു അമ്മ മറക്കണ്ട നീ കണക്ക് പറയാനും തുടങ്ങിയോ അസത്തെ..

അവളുടെ കണ്ണുകൾ കലങ്ങി.. അവൾ അകത്തേക്കു പോയി ദാവണി മാറി യൂണിഫോം സാരീ ധരിച്ചു ഐഡി കാർഡ് കഴുത്തിൽ ഇട്ടു കണ്ണുകളിൽ കരിമഷി എഴുതി... അടുക്കളയിൽ ചെന്ന് പത്രം എടുത്ത് ചോറിട്ടു.. ആ ചമ്മന്തി മാത്രമേ ഉള് ഞൻ വേറെ കറിയൊന്നും ഉണ്ടാക്കിയില്ല.. അപ്പൊ ചേച്ചി എന്ത് കൊണ്ട് പോയി അവൾക് ഒരു മുട്ട കൂടി പൊരിച്ചു കൊടുത്തു അതെന്താ അമ്മേ കൊച്ചേച്ചി മുട്ട പൊരിച്ചത് കഴിച്ചാൽ ദഹിക്കില്ലേ.. കൊച്ചുവായിൽ വല്ല്യ വർത്താനം പറയാതെ പോകാൻ നോക്ക പെണ്ണെ നീ അല്ലേലും അമ്മയ്ക്ക് വല്യേച്ചിയെ മതിയല്ലോ.. തനു നീ വാ ഇറങ്ങാം അവൾ ചോറിലേക് ചമ്മന്തി വച്ചു അടച്ചതിനുശേഷം ബാഗിലേക് വച്ചു.. ചേച്ചി ഒന്നും കഴിക്കുന്നില്ലേ.. ഇനി സമയം ഇല്ല മോളെ നീ വാ ഇറങ്ങാം.. അവർ റോഡിലൂടെ പോയപ്പോൾ പെട്ടന്ന് ബുള്ളറ്റ് വന്നു അവർക്കരികിൽ നിർത്തി.. മിഥുനെട്ടൻ... തൻവി പറഞ്ഞു കല്യാണി തിരിഞ്ഞു നോക്കി.. തനുമോളെ നീ നടന്നെ കല്യാണിയോട് ഞാനൊരു കാര്യം പറഞ്ഞിട്ട് വിട്ടേക്കാം തനു മുന്നോട് നടന്നു എന്താ മിഥുനേട്ടാ ...

ബ്ലേഡ് പലിശക്കാരൻ തമ്പിയുടെ മകനാണ് മിഥുൻ ആളൊരു എഞ്ചിനീയർ ആണ്.. ഞാൻ നിന്നോട് പറഞ്ഞത് എന്തായി ഞാൻ അപ്പോൾ തന്നെ പറഞ്ഞല്ലോ മിഥുനേട്ടാ പ്രേമിക്കാനും ചുറ്റിനടക്കാനുമൊന്നും ഞാനില്ല എന്ന്.. മിഥുനെട്ടനെ അങ്ങനെ ഞാൻ കണ്ടിട്ടില്ല.. പിന്നെങ്ങനെ ആടി നീ കണ്ടത്.. പെട്ടന്ന് അവന്റെ സ്വരം മാറിയത് ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു മോഹിച്ചതൊക്കെ സ്വന്തം ആക്കി ചരിത്രം ഉള് ഈ മിഥുന്.. നിന്നെ ഞാൻ ഒരുപാട് അങ്ങ് മോഹിച്ചു പ്രേമിച്ചു ആഗ്രഹം തീർക്കാമെന്ന് കരുതി നടന്നില്ല.. ഒരു രാത്രി മതി... ഡാ നിന്നെ... അവൾ കൈ ഉയർത്തി അവനെ അടിക്കാനായി.. അവൻ ആ കൈൽ മുറുക്കി പിടിച്ചു അവളുടെ കൈയിൽ കിടന്ന വളകൾ ഞെരിഞ്ഞമർന്നു പൊട്ടി അവളുടെ കൈൽ ചോരത്തുളികൾ സ്ഥാനം പിടിച്ചു.. പിടായ്കതേടി.. കിടന്നു... നിന്റെ തള്ള ഒരുലക്ഷം രൂപ വാങ്ങിട്ട് കുറെ ആയി പലിശ പോലും കിട്ടിയിട്ടില്ല..

അത് മുതലാക്കണ്ടേ.. നീ ആലോചിച്ചു പറഞ്ഞ മതി... അവൻ മീശ പിരിച്ചു വച്ചിട്ട് വണ്ടിയെടുത്തു അവൾക് അതൊരു പുതിയ അറിവായിരുന്നു ഒരുലക്ഷം രൂപ അമ്മ വാങ്ങിയെന്ന്.. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... ബോധം മറയുന്നപോലെ... അവൾ കുഴഞ്ഞുവീഴാൻ പോയി... അകലെ നിന്ന് കണ്ട തനു... ചേച്ചി ന്നു വിളിച്ചു ഓടിവന്നതും അവൾ താഴെ വീഴാതെ മറ്റൊരു കൈകൾ അവളെ താങ്ങി... തുടരും... എല്ലാവരുടെയും സപ്പോർട്ട് പ്രേതിഷിച്ചു കൊണ്ട് മറ്റൊരു കഥ എഴുതുകയാണ് എല്ലാവരും അഭിപ്രായം പറയുമല്ലോ.... സിനി സജീവ് ❤️❤️

Share this story