പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 10

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

നന്ദന കത്തുന്ന മിഴികളോടെ അവളെ നോക്കി... എന്ത് വേണമെന്ന് എനിക്കറിയാമെടി.. ചേച്ചിക് പറ്റുന്നത് എന്താണോ അത് ചെയ്യ്.... വരുന്നതൊക്കെ നേരിടാൻ ഈ കല്യാണി റെഡിയാണ്.. പുതിയ രക്ഷകൻ വന്നിട്ടുണ്ടല്ലോ നാണമില്ലെടി ഒരു സമയം രണ്ടുപേരെ കൊണ്ട് നടക്കാൻ.. ഡീ അനാവശ്യം പറഞ്ഞാൽ ചേച്ചിയാണെന്നു ഒന്നും ഞാൻ നോക്കില്ല കരണകുറ്റി അടിച്ചു പൊട്ടിക്കും കേട്ടോടി... കല്യാണിയുടെ മറ്റൊരു മുഖം കണ്ട നന്ദന പകച്ചു അവളെ നോക്കി.. ഇങ്ങനെ ഒരു മുഖം അവളെ ആദ്യമായി ആണ് കാണുന്നത്.. നിന്റെ നാക്ക് കൊണ്ട് ഇനി എന്നെപ്പറ്റി അനാവശ്യം പറഞ്ഞാൽ കേട്ടോണ്ട് നിക്കില്ല.. നീ ചെയ്യുന്നത് മറ്റുള്ളവരും ചെയ്യുന്നെന്ന് കരുതിയിരിക്കുന്ന നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. നീ എന്നെ എന്താ വിളിച്ചത് എടി എന്നോ.. അതേടി.. ചേച്ചി ചേച്ചിടെ സ്ഥാനം മറന്നാൽ ഞാനും അങ്ങ് മറക്കും.. നിന്നെ ഞാൻ കാണിച്ചു താരടി.... ഇനി എന്താ കാണാനുള്ളത്.. നിന്നെ കൊണ്ട് കഴിയുന്നത് നീ ഇവിടെ ചെയ്തിട്ടാല്ലേ പോയെ അത് തരണം ചെയ്തെങ്കിൽ ഇനിയും കഴിയും.. സ്വയം അധ്വാനിക്കുന്നതിന്റെ കുത്തല്ല നിനക്ക്..

ആണെന്ന് കരുതിക്കോ.. അതിനും അന്തസ് വേണം.. പിന്നെ ഇത് നീ തന്നെ പറയണം ഞാൻ കൊണ്ട് വന്നു തന്നെയാ നീ പഠിച്ചതും തിന്നതും ഒക്കെ.. നീ കണക്ക് പറയുവാണോ.. പറയുന്നതല്ല നീ പറയിപ്പിച്ചതാ... സഹിക്കുന്നതിനും ക്ഷെമിക്കുന്നെന്നുമൊക്കെ ഒരു പരിധിയുണ്ട് ചേച്ചി.. ആ പരിധി കഴിഞ്ഞാൽ പ്രേതികരിക്കാത്തവർ പോലും പ്രേതികരിച്ചു പോകും.. ഒന്ന് നിർത്തുന്നുണ്ടോ രണ്ടും കൂടി.. നന്ദിനി പൊട്ടി തെറിച്ചു.. നീ എന്തിനാ ഇവിടെ വന്നേ ഭാഗം ചോദിക്കാൻ അല്ലെ.. നന്ദനയോട് അവർ ചോദിച്ചു.. എന്റെ അവകാശം എനിക്ക് കിട്ടണം.. വയറ്റിൽ കുരുത്ത ഒരു ജീവനെ നശിപ്പിച്ചിട്ടും ഒരു വിഷമവും ഇല്ലേ നന്ദു നിനക്ക്.. നീ എന്റെ മോൾ തന്നെയാണോ... അവൾ വയറ്റിൽ ഉണ്ടായ കുഞ്ഞിനെ കളഞ്ഞിട്ട് ഭാഗം ചോദിക്കാൻ വന്നിരിക്കുന്നു.. ഈ 30 സെന്റും വീടും കിട്ടിട്ട് കോടിക്കണക്കിനു ആസ്തി ഉള്ള തമ്പിക്ക് പുഴുങ്ങി തിന്നാനാണോ..

അമ്മയ്ക്ക് ഇപ്പോളാണോ മനസിലായത്.. ഈ വസ്തുവിന് വേണ്ടി പണ്ട് തമ്പി കുറെ നടന്നത് ആണെന്ന് അമ്മ തന്നെ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട്... ഇനി അയാളാണോ നമ്മുടെ അച്ഛനെ... നിർത്തേടി എന്റെ മിഥുനേട്ടന്റെ വീട്ടുകാരെ പറഞ്ഞാൽ ഞാൻ കേട്ടോണ്ട് ഇരിക്കില്ല ... അവൾ പറഞ്ഞതിൽ എന്താ തെറ്റ്.. ഇത് പറഞ്ഞോണ്ട് എന്റെ മോൾ ഇനി ഇവിടെ നിൽക്കണ്ട കെട്ടിയോനെ വിളിച്ചു പോകാൻ നോക്ക്... ദേഷ്യത്തിൽ പറഞ്ഞിട്ട് നന്ദിനി അകത്തേക്ക് പോയി... അമ്മയുടെ ഈ മാറ്റം ഉൾകൊള്ളാൻ നന്ദനയ്ക് കഴിഞ്ഞില്ല.. അമ്മ കൂടെ നിൽക്കും എന്നാണ് അവൾ കരുതിയത്.. അവൾ അടുത്തത് എന്ത് വേണമെന്ന് ആലോചിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു... കല്യാണി റെഡിയായി പാലുമായി അമ്പലത്തിലേക്കും ഇറങ്ങി... കലുങ്കിന്റെ അവിടെ മിഥുന്റെ കാർ കണ്ടതും വല്ലാത്ത ഒരു ഭയം മനസ്സിൽ തോന്നി.. നടന്നു പോകാമെന്നു കരുതീത് മണ്ടത്തരം ആയി തോന്നി സ്കൂട്ടി ആയിരുന്നേൽ സ്പീഡിൽ പോയ മതിയായിരുന്നു.. അവൻ വണ്ടിയിൽ ചാരി നിൽക്കുവാണ്.. അവനരുകിൽ എത്തിയതും അവൾ സ്പീഡിൽ നടന്നു.. കല്ലു മോളെ അവിടെ നിന്നെ..

ചേട്ടൻ എത്ര നേരമായി മോൾ പാലുമായി പോകുന്നത് നോക്കി നിൽക്കുവാണെന്നോ.. വീട്ടിൽ വച്ചു മിണ്ടിയ ശെരിയാവില്ല എന്ന് തോന്നി കാത്തു നിന്നതാ ചേട്ടന്റെ പൊന്നുമോളെ.. പൊന്നുമോളെ ഇപ്പൊ കൊണ്ട് വിട്ടില്ലേ അവളെ പോയി വിളിക്ക്.. അവൾ ദേഷ്യത്തിൽ പറഞ്ഞു.. നിങ്ങളുടെ അനിയത്തിയുടെ സ്ഥാനം ആണ് ഇപ്പൊ എനിക്ക് അത് മറന്നു നിങ്ങൾ പെരുമാറരുത്... എടി നിനക്ക് വേണ്ടിയാ മിഥുൻ ഒന്നിനും കൊള്ളാത്ത ആ ബുദ്ധിയില്ലാത്ത കഴുതയെ കെട്ടിയത്.. നിന്നെ നേടാൻ.. അത് നിന്റെ തോന്നൽ മാത്രം ആണ് മിഥുൻ... നീ എന്നിൽ നിന്ന് രെക്ഷ പെടുമെന്ന് നിന്റെയും തോന്നലാ കല്ലുമോളെ.. കല്യാണി ഒരു ഹരമാണ് മിഥുന്.. നിനക്ക് കിട്ടിതെന്നും പോരെ.. ഹരിയോട് പറഞ്ഞു എന്നെ അങ്ങ് മൂക്കിൽ കേറ്റുമോടി.. അതോ പുതുതായി വന്നാ ആ ബാങ്ക് മാനേജരുടെ ബലത്തിലാണോ നീ ഈ കിടന്ന് ചിലയ്ക്കുന്നെ.. ഇനി നിന്റെ അച്ഛനുണ്ടായതാണോ അയാൾ... ആണോടി.. ആദ്യം നീ നിന്റെ തള്ളയുടെ അടുത്ത് പോയി ചോദിക്ക് നീ നിന്റെ തന്ത ആ തമ്പിക്ക് തന്നെ ഉണ്ടായതാണോ എന്ന്... എന്ത് പറഞ്ഞെടി നീ...

അവൻ അവളെ അടിക്കാനായി കൈ ഉയർത്തിയതും അവൾ അവന്റെ കൈയിൽ കടന്നു പിടിച്ചു.. നിന്റെ തോന്നിയസം ഇനി ഈ കല്യാണിയുടെ അടുത്ത് വേണ്ട.. അവൾ അവന്റെ കൈ കുതറിയെറിഞ്ഞു.. എടി നിന്നെ ഞാൻ.... അവൻ അവളുടെ കൈ പിടിച്ചു തിരിച്ചു അവളുടെ വയറിൽ കൂടി ചുറ്റിപിടിച്ചു അവന്റെ ആ പിടിയിൽ കുതറാൻ പോലുo അവൾക്ക് കഴിഞ്ഞില്ല.. അവളുടെ കൈയിൽ നിന്നു പാൽപാത്രം താഴെ വീണു റോഡ് മുഴുവൻ വെള്ള നിറമായി.. പെട്ടെന്ന് അവർക്ക് മുന്നിൽ ഒരു ബുള്ളറ്റ് വന്നു നിന്നു കോട്ടും ഹെൽമറ്റും ഇട്ട ഒരാൾ ഇറങ്ങി.. ഹെൽമറ്റ് ഊരി മാറ്റി അതൊരു പെൺകുട്ടി ആയിരുന്നു തോളൊപ്പം മുറിച്ചിട്ട മുടി ഒന്ന് കുടഞ്ഞു.. ഇവിടെന്താ സിനിമ ഷൂട്ടിംഗ് ആണോ... അവൾ അവനിൽ നിന്ന് കല്യാണിയെ പിടിച്ചു മാറ്റി... അതറിഞ്ഞിട് നിനക്ക് എന്ത് വേണം.. നീ ഏതവള ഇവിടെ കണ്ടിട്ടില്ലല്ലോ.. ഈ നാട്ടിലെ പെൺമ്പിള്ളേരെ മുഴുവൻ ചേട്ടന് അറിയാമോ... എന്തിനാ മോനെ നടുറോഡിൽ കിടന്ന് പാവപെട്ട പെൺകുട്ടിയോട് തെമ്മാടിത്തരം കാണിക്കുന്നേ... എന്ന നീ ഇങ്ങു വാടി നിന്നോട് കാണിക്കാം..

ആഹാ.. ചക്കര കുട്ടൻ... അവൾ അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.. ചേട്ടനെപോലെ ഉള്ളവരെ എനിക്ക് എന്തിഷ്ട്ടം ആണെന്നോ... പെട്ടന്ന് വായുവിൽ ഒന്ന് കറങ്ങി അവന്റെ നാഭിയിലേക്ക് അവൾ കാൽമുട്ട് കയറ്റി.. പെട്ടെന്നുള്ള അവളുടെ പ്രവൃത്തിയിൽ അവൻ വയറിൽ കൈ പൊത്തി താഴെക്കിരുന്നുപോയി.. ചേട്ടൻ ധാ ഇതുപോലെ പാവം പെൺകുട്ടികളെ കണ്ടിട്ടുള്ളു ഉശിരുള്ള പെൺകുട്ടികളെ കണ്ടിട്ടില്ല അതിന്റെ കുറവാണ് തനിക്.. ഏതേലും പെൺമ്പിള്ളാര്ട് തോന്ന്യാസം കാണിക്കാൻ ശ്രെമികുമ്പോൾ ഇതൊന്നു ഓർത്താൽ നന്ന്... പറഞ്ഞിട്ട് അവൾ കല്യാണിയുടെ നേരെ തിരിഞ്ഞു.. ഒരുപാട് പാവം ആവരുത് പെമ്പിള്ളേർ അങ്ങനെ പാവം അയാൾ ധാ ഇവനെ പോലുള്ളവർ കേറി നിരങ്ങും... തറയിൽ ഇരുന്നു പുളയുന്നവനെ നോക്കി അവൾ പറഞ്ഞു.. കുട്ടി പൊയ്ക്കോ ഇവന്റെ ശല്യം ഇനി ഉണ്ടാവില്ല... ഒരുപാട് നന്ദിയുണ്ട്.. അവൾ ചിരിച്ചു... ആ ചിരിയിൽ ഒരുപാട് ഭംങ്ങി ആണ് അവൾക്കെന്നു കല്യാണിക് തോന്നി.. കല്യാണി തിരിഞ്ഞു നടന്നു.. ഏയ്യ് കുട്ടി ഓൺ സെക്കന്റ്‌.. കല്യാണി അവളെ നോക്കി.. ഈ sbt ബാങ്ക് മാനേജർ ആദിത്യന്റെ വീട് അറിയാമോ.. ഇപ്പൊ ട്രാൻസ്ഫർ ആയി വന്ന.. അറിയാം.. നിങ്ങൾ ആരാ... ഞാൻ മൃദുല... ആദിത്യന്റെ വൈഫ്‌ ആണ്.. കല്യാണിയുടെ കണ്ണുകൾ വിടർന്നു.. അവൾ സന്തോഷത്താൽ മൃദുലയെ ഓടിവന്നു കെട്ടിപിടിച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story