പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 12

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

മൃദു മുറിയിലേക്ക് വരുമ്പോൾ ആദി ജനാല വഴി പുറത്തേക്ക് നോക്കി നിൽക്കുവാണ് ആദി... അവന്റെ വയറിലൂടെ കൈ ചുറ്റി മുതുകിൽ മുഖം അമർത്തി അവൾ വിളിച്ചു... മം... ആദി... എന്താടി... അവൻ അവളുടെ കൈ എടുത്ത് അവൾക്ക് നേരെ തിരിഞ്ഞു.. അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു... പെട്ടന്ന് ഒരു മിന്നൽ ആകാശത്തു നിന്നു ഭൂമിയിലേക്ക് പതിച്ചു...ചെറിയ ചാറ്റൽ മഴയിൽ തുടങ്ങി ഇടിവെട്ടി മഴ അതിശക്തമായി ഭൂമിയിലേക്ക് പതിച്ചു..... അവൻ അവളെ ചേർത്ത് പിടിച്ചു.. വരാന്തയിലെക്കിറങ്ങി.. അവൻ അവളുടെ മടിയിലേക്ക് തലചായ്ച്ചു.. ഒരിക്കലും പ്രേതിഷിച്ചില്ല മൃദു നീ എന്നെ തേടി വരുമെന്ന്.. ആദി.. ആധിയില്ലെങ്കിൽ ഈ മൃദുല ഇല്ല.. നീ എന്റെ ജീവനും ശ്വാസവും ഓകെയാ.. അവൻ അവളുടെ കഴുത്തിൽ കൈ ഇട്ടു അവന്റെ മുഖത്തേക്ക് കൊണ്ട് വന്നു... പെട്ടന്ന് വരാന്തയിലെ ലൈറ്റ് ഓൺ ആയി... രണ്ടുപേരും ഞെട്ടി എഴുന്നേറ്റു.. അമ്മ.. ആദി.. നീ പോയി ഉറങ്ങു.. മൃദുല എന്റെ ഒപ്പം കിടന്നോളും.. അമ്മേ.. അത്.. എന്താടാ... നീ ആരുമറിയാതെ താലികെട്ടിനു പറയുന്നു.. അവളുടെ കഴുത്തിൽ താലിമാലയും ഇല്ല..

നാളെ ഇവിടുത്തെ ക്ഷേത്രത്തിൽ പോയി താലികെട്ടിയിട്ടു മതി നിന്റെ മുറിയിൽ കിടത്തം.. മോള് വാ.. മൃദുലയുടെ കൈ പിടിച്ചു ആ അമ്മ അകത്തേക്ക് നടന്നു.. അവൾ തിരിഞ്ഞു അവനെ നോക്കി ചിരിച്ചു.. ഈ അമ്മേടെ കാര്യം... തലയിൽ കൈ വച്ചു കൊണ്ട് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി മുറിയിലേക്ക് പോയി... കിടന്നിട് ഉറക്കം വന്നില്ല അവനു.. അമ്മയുടെ മുറിയുടെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ അകത്തുന്നു കുറ്റിയിട്ടക്കുന്നു.. അമ്മ ചതിച്ചു... നിരാശയോടെ വീണ്ടും മുറിയിലേക്ക് പോയി... അതിരാവിലെ തന്നെ കല്യാണി എഴുനേറ്റു കിണറ്റുകരയിൽ കുളികഴിഞ്ഞു വന്നു.. ഇടതൂർന്ന മുടി നന്നായി തോർത്തി... ധാവണി എടുത്ത് ഉടുത്തു.. കട്ടിലിൽ കിടന്നുറങ്ങുന്ന തനുവിന്റെ തലയിൽ തലോടി.. നെറ്റിയിൽ ചുംബിച്ചു.. തനു.. മോളെ.. എണീറ്റെ.. പോ.. ചേച്ചി.. ഇത്തിരി കൂടി ഉറങ്ങട്ടെ... പെണ്ണെ എക്സാം ഇങ്ങു അടുത്ത് എഴുനേറ്റു പഠിച്ചേ.. ചേച്ചി പ്ലീസ്.. ഒരു പ്ളീസുമില്ല എഴുനേക്ക്... ഈ ചേച്ചി ഉറങ്ങാനും സമ്മതിക്കില്ല... തനു എഴുനേറ്റു.. മേശയുടെ അരികിൽ കിടന്ന കസേരയിലേക്കിരുന്നു...

മേശയിൽ തല ചായ്ച്ചു പിന്നെയും ഉറങ്ങാൻ തുടങ്ങി.. തനു... ഉറങ്ങിക്കോ.. കപ്പിൽ വെള്ളo കൊണ്ട് വന്നു ഇപ്പൊ ദേഹത്തൂടെ ഒഴിക്കും ഞാൻ.. ചേച്ചി... പോയി മുഖം കഴുകിട്ടു പഠിക്ക് പെണ്ണെ... പിണക്കത്തോടെ മുഖം കഴുകാൻ പോയി തനു.. കല്ലു പെട്ടന്ന് അടുക്കളയിലെ ജോലി ഒരുവിധം തീർത്തിട്ട് തൊഴുത്തിലേക്ക് പോയി അപ്പോളേക്കും ശങ്കുണ്ണിയേട്ടനും വന്നിരുന്നു... അയ്യോ... അവളുടെ വിളികേട്ട് ശങ്കുണ്ണി ഓടി വന്നു.. എന്താ മോളെ.. തള്ള പശുക്കളെ കാണുന്നില്ല ശങ്കുണ്ണിയേട്ടാ... അവൾ കരഞ്ഞുകൊണ്ട് തറയിലേക്കിരുന്നു.. അമ്മിണികുട്ടി മാത്രമേ ആ തൊഴുത്തിൽ ഉണ്ടായിരുന്നോളു ബാക്കി 5 പശുക്കളെയും കാണുന്നില്ല.. അവളുടെ കരച്ചിൽ കേട്ടു നന്ദിനിയും തനുവും ഓടിവന്നു.. എന്താ.. അമ്മേ പശുക്കളെ ഒന്നിനെയും കാണുന്നില്ല . നന്ദനയും അവിടേക്ക് വന്നു.. ആ പശുക്കൾ എനിക്ക് അവകാശപ്പെട്ടതാണ് കുറെ നാളായില്ലേ നീ അതിനെ വച്ചു ക്യാഷ് ഉണ്ടാക്കുന്നു.. ഇന്നലെ രാത്രി ഞാൻ അതിനെ അങ്ങ് പിടിച്ചു കൊടുത്തു.. പകലാകുമ്പോൾ നീ സമ്മതിക്കില്ലല്ലോ... എടി സാമദ്രോഹി...

കുടിക്കുന്ന കഞ്ഞിയിൽ കല്ലിട്ടാലോടി നീ.. ആ കുഞ്ഞു എന്ത് കഷ്ടപെട്ടടി അതിനെ നോക്കിയത്... എടി നീ ഒരുകാലത്തും ഗുണം പിടിക്കില്ല.. ശപിക്ക് തള്ളേ.. നിങ്ങൾ ശപിച്ചാലൊന്നും ഈ നന്ദനയ്ക് ഏൽക്കില്ല...വെട്ടിത്തിരിഞ്ഞു അവൾ അകത്തേക്ക് കയറി പോയി... മോളെ.. ശങ്കുണ്ണി വിളിച്ചു.. ശങ്കുണ്ണിയേട്ടൻ പൊയ്ക്കോ... ഇനി വരണ്ട.. ഇതുവരെ ഉള്ള ക്യാഷ് ഞാൻ എത്തിച്ചേക്കാം.. മോള് തളരരുത്.. അത്രേ ശങ്കുണ്ണിയേട്ടൻ പറയുന്നുള്.. തോർത്ത്‌ തോളിലിട്ട് ആ മനുഷ്യൻ പടികളിറങ്ങി പോയി.. കല്യാണിയുടെ അരികിലേക്കിരുന്നു നന്ദിനിയും തനുവും.. മോളെ.. അവൾ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാനും കരുതിയില്ല.. ആർക്കുവേണ്ടിയാണോ നാമോളൊക്കെ ജീവിച്ചേ അവൾ തന്നെ നമ്മുടെ കഞ്ഞിയിൽ പാറ്റ ഇട്ടല്ലോ മോളെ.. അപ്പോളും ഒന്നും മിണ്ടാതെ തൊഴുത്തിലേക്ക് നോക്കി ഇരിക്കുകയായിരുന്നു കല്യാണി.. പശുക്കുട്ടി വന്നു അവളെ തൊട്ടുരുമ്മി നിന്നു... ചേച്ചി.. വാ എഴുന്നേൽക്.. തനു അവളുടെ കൈയിൽ പിടിച്ചു.. അവൾ എഴുനേറ്റ് നന്ദനയുടെ മുറിയിലേക്ക് ചെന്നു..

പെട്ടന്ന് ആരോ അവളെ വട്ടം കേറി പിടിച്ചു.. അവളുടെ വാ പൊത്തി.. വീടെന്ന.. അവൾ കുതറിയിട്ടും അവന്റെ പിടി മുറുകിയതേയുള്ളു.. അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചതും ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവളെ മോചിതയാക്കി.. ഇറങ്ങാട നായെ എന്റെ വീട്ടീന്ന്.. അവൾ അവന്റെ കരണത്തേക്ക് ആഞ്ഞടിച്ചു.. അതുകണ്ടു വന്ന നന്ദ കല്യാണിയെ അടിക്കാനായ് വന്നു.. ആരെയാടി നീ അടിച്ചത്.. നിന്നെ ഇന്ന് ഞാൻ.. അവൾക് നേരെ ഉയർന്നുവന്ന കൈകൾ കല്യാണി കടന്നു പിടിച്ചു... നന്ദനയുടെ കവിളിലും ഒന്നു കൊടുത്തു... രണ്ടും കൂടി ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്നു.. കവിൾ പൊത്തി കത്തുന്ന കണ്ണുകളോടെ നന്ദന അവൾക്ക് നേരെ കൈ ഉയർത്തി.. ഇത് എന്റെ കൂടി വീടാ.. എന്നെയും എന്റെ കെട്ടിയോനെയും ഇറക്കി വിടാൻ ഒരധികാരവും നിനക്കില്ല.. എന്റെ മിഥുനെട്ടനെ നിനക്കൊരു നോട്ടം ഉണ്ടാരുന്നു നിനക്ക് കിട്ടാതെന്റെ അസൂയ ആണ് നിനക്ക്... അസൂയ.. കോപ്പ... ഇവനെ കെട്ടുന്നതിലും ഭേദം കിണറ്റിൽ ചാടി മരിക്കുന്നത് ആണ്.. മിഥുനെ നിന്നെ കുറിച്ച് ഞാനും ഇങ്ങനെ ഒന്നുമല്ല കരുതിയത്...

നന്ദിനി പറഞ്ഞു.. അമ്മ അറിയാത്ത പലതും ഉണ്ട് ഇവന്റെ സ്വഭാവത്തിൽ.. ഇറങ്ങിക്കോണം ഈ നിമിഷം ഇവിടെ നിന്നു രണ്ടും... നിനക്കുള്ള വിഹിതം അത് തരും.. അമ്മയുടെ അഭിപ്രായം ഇതാണോ.. പുഴുത്തു ചവാൻ കിടന്ന ഈ നന്ദനയെ കാണു അമ്മയ്ക്ക് അത് മറക്കണ്ട.. പുഴുത്താല് അല്ലെ നീ വരൂ പുഴുക്കാതെ നോക്കാൻ എനിക്ക് വേറെയും രണ്ട് മക്കളുണ്ട്.. അമ്മ ഈ പറഞ്ഞതിന് അനുഭവിക്കും... അനുഭവിച്ചോളാം.. അപ്പോളും നിന്നെ തേടി ഞാൻ വരില്ല രണ്ട് ദിവസം അതിനുള്ളിൽ എനിക്കുള്ള വീതം എനിക്ക് കിട്ടിയില്ലെങ്കിൽ കോടതി കേറ്റും.. അമ്മയും മക്കളെയും ഞാൻ ഇത് അമ്മയുടെ അവസാന വാക്ക് ആണോ.. അതേടി... നന്ദു എടുക്കാനുള്ളത് എടുത്തു ഇറങ്ങു.. ഇനിയും വിലകെടാൻ മിഥുനെ കിട്ടില്ല... ധാ വരുനേട്ട... നിന്നെ ഞാൻ എടുത്തോളാടി... കല്യാണിയെ നോക്കി മിഥുൻ പറഞ്ഞു.. നീ എടുക്കാൻ വരുന്ന നോക്കി ഞാനും ഇരിക്കാം... പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി.. അമ്മയെ രൂക്ഷമായി നോക്കിയിട്ട് മിഥുനോപ്പം ഇറങ്ങി നന്ദനയും ആ പോക്ക് തന്റെ നാശത്തിനാണെന്നു അപ്പോൾ അവൾ അറിഞ്ഞിരുന്നില്ല.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story