പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 13

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

അവർ പോയതും ശങ്കുണ്ണി വിവരം പറഞ്ഞു ഹരി ഓടി വന്നു... കല്ലു.. എന്താ നടന്നത്.. മിഥുന്റെ ഓരോരോ തോന്നൽ ചേച്ചി നടപ്പാക്കുന്നു.. അവനു കിട്ടിത്തൊന്നും പോരെ... വഴക്കിനു ഒന്നും പോണ്ട ഹരിയേട്ടാ... ജീവിതത്തിനു ഒരു അർത്ഥവും ഇല്ലെന്നു തോന്നുവാ... എന്നും ഓരോ പ്രേശ്നങ്ങൾ.. നീ ജീവിതത്തെ നെഗറ്റീവ് ആയി കാണാതേടി... എന്തെല്ലാം അനുഭവിച്ചാണ് ഓരോ ആൾക്കാർ വലിയ നിലയിൽ എത്തുന്നത്.... മടുത്തു ഹരിയേട്ടാ... എന്നെ വിട്ടേക്ക്.. ഹരിയേട്ടൻ എങ്കിലും പോയി രെക്ഷപെട്.. അവൾ കരഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി പോയി.. മോനെ എന്റെ കുഞ്ഞു ആകെ തകർന്നിരിക്കുവാ.. അവർ കേസിനു പോകും എന്നൊക്കെയാ പറഞ്ഞിട്ട് പോയേക്കുന്നെ... ഈ വസ്തുവും വീടും ബാങ്കിലാ മോനെ.. ഇവരുടെ അച്ഛൻ വച്ചു ക്യാഷ് എടുത്തതിന്റെ മൂന്നാം നാൾ അദ്ദേഹത്തെ കാണാതായത്.. അന്നുമുതൽ പലിശ അടച്ചു പോകുവാ... കേസ് കൊടുത്ത എന്റെ കുഞ്ഞു എങ്ങിനെ താങ്ങുമെന്നറിയില്ല... പെട്ടന്ന് എന്താ അമ്മയ്ക്ക് മാനം മാറ്റം വന്നേ.. മനംമാറ്റം ഒന്നുമല്ല മോനെ...

എന്റെ മക്കളെ വേർതിരിച്ചു ഒന്നും ഞാൻ കണ്ടിട്ടില്ല.. പിന്നെ കല്യാണം കഴിഞ്ഞു അഞ്ച് വർഷത്തിന് ശേഷം ഉണ്ടായത നന്ദു അതുകൊണ്ട് ഒരു സ്നേഹക്കൂടുതൽ ഉണ്ടായിരുന്നു... ഇപ്പൊ അതോർത്തു ദുഖിക്കുവാ... അന്ന് എന്റെ കല്ലുനെ പഠിപ്പിച്ചിരുന്നെ ഈ ധർമസങ്കടം വരില്ലായിരുന്നു... എന്റെ കുട്ടി പടിക്കട്ടെ അതിനുവേണ്ടി ഇനി കൂലിപ്പണിക്ക് പോകാനും ഞാൻ തയാർ ആണ് മോനെ... അമ്മയുടെ ഈ മനസ് ഇനി മാറാതിരുന്ന മതി... പിന്നെ ബാങ്കിലെ കാര്യം അത് ഞാൻ നോക്കിക്കോളാം.. ഹരി ഉള്ളിടത്തോളം കല്യാണിക്ക് വിഷമിക്കേണ്ടി വരില്ല... ... ഞാൻ അവളെ ഒന്ന് കണ്ടോട്ടെ... അവൾ മുറിയിലുണ്ട് മോൻ പോയി സംസാരിക്ക്.. ഹരി അവളുടെ മുറിയിൽ ചെല്ലുമ്പോൾ മേശയിൽ മുഖം ചേർത്ത് ഇരുന്നു കരയുവാണ്.. ഡീ... നിന്നെ വിട്ടു ഞാൻ പൊയ്ക്കോട്ടേ.. അവൾ മുഖം ഉയർത്തി അവനെ നോക്കി.. കണ്ണുകൾ കലങ്ങി കൺപോളകൾ വീർത്തിരിക്കുന്നു.. മുഖം ആകെ ചുവന്നിരിക്കുന്നു... എടി.. നീയെന്ത ഇങ്ങനെ.. എത്ര പറഞ്ഞു തന്നാലും പെണ്ണെ നിനക്കെന്താ മനസിലാവാത്തെ.. തേൽപ്പിക്കുവാ ഹരിയേട്ടാ എല്ലാരും കൂടി..

ബാങ്കിലെ കാര്യം ഓർത്തു നീ വിഷമിക്കണ്ട... ഞാൻ നോക്കിക്കോളാം... നീ എന്താ ഇതുവരെ ഇതെന്നോട് പറയാതിരുന്നേ... അച്ഛൻ എല്ലാർക്കും പ്രിയങ്കരനായ ആളായിരുന്നു.. ഇത്രയും വലിയ പ്രാരാബ്ദം വരുത്തിവച്ചിട്ട പോയതെന്നറിഞ്ഞാൽ അച്ഛനെ എല്ലാർക്കും വെറുപ്പാകും.. ഒരു ആവശ്യം വരാതെ അച്ഛൻ ഇങ്ങനെ ചെയ്യില്ല... ആ ക്യാഷ് മ് അച്ഛനെയും കാണാതായത് ഒരുമിച്ചാ എന്താ നടന്നതെന്ന് ഇന്നും അറിയില്ല... അവൾ പൊട്ടിക്കരഞ്ഞു .. അവൻ അവളെ പിടിച്ചു നെഞ്ചോട് ചേർത്ത് അവളുടെ മുഖം പിടിച്ചുയർത്തി ക്യാഷ് ന്റെ കാര്യം നീ ആലോചിച്ചു വിഷമിക്കണ്ട.. പക്ഷെ ഒന്നറിയണം എന്തിനാ എന്നെ വേണ്ടാന്ന് പറഞ്ഞത്.. വേണ്ടാന്ന് പറഞ്ഞില്ലല്ലോ.. പിന്നെ.. നീ അവിടെ വച്ചു എന്താ പറഞ്ഞത് സോറി... ഞാൻ കളഞ്ഞിട്ട് പൊയ്ക്കോട്ടേ.. വേണ്ട... അവൻ ആ മിഥുൻ എന്നെ കയറിപ്പിടിച്ചു ഹരിയേട്ടാ.. ഒരുപക്ഷെ ചേച്ചി വന്നില്ലാരുന്നെങ്കിൽ.. അവൾ കരഞ്ഞു കൊണ്ട് അവനെ ചുറ്റി പിടിച്ചു.. ഒരുപാട് സഹിച്ചു ഇനി വയ്യേട്ട... അവന്റെ കണ്ണുകൾ ചുവന്നു.. മുഖം വലിഞ്ഞുമുറുകി... മോളെ ഇങ്ങോട്ട് നോക്ക്...

ഞാൻ നിന്റെ അമ്മയോട് പറയാൻ പോകുവാ.. നമ്മുടെ കാര്യം.. കല്യാണം ഉടനെ വേണം പഠിത്തം കഴിയാൻ കാത്തുനിന്നാൽ നീ സ്വയം ഇല്ലാതാവും.. ഹരിയേട്ടാ... അതെ.. ഇനി ഹരിയുടെ താലി നിന്റെ കഴുത്തിൽ വീഴാൻ സമയം ആയി... മിഥുൻ അവന്റെ കാര്യം ഞാൻ കൈകാര്യം ചെയ്തോളാം .. വഴക്കിനു പോവല്ലേ... നിന്നെ കയറി പിടിച്ചവനെ പൂവിട്ടു പൂജിക്കാൻ പറ്റില്ലല്ലോ... അതെ ഹരിചേട്ടായി.. അയക്കിട്ടു രണ്ടെണ്ണം പൊട്ടിക്കണം.. കുട്ടത്തിൽ അവളില്ലെ ആ നന്ദന ഞങ്ങടെ ചേച്ചിന്നു പറയുന്നവൾ അവക്കും കൊടുക്കണം... മുറിയിലേക്ക് കയറിവന്ന തനു പറഞ്ഞു.. എന്റെ തന്കുട്ടി ആദ്യമായി ചേട്ടനോട് ഒരു കാര്യം പറഞ്ഞതല്ലേ.. ചേട്ടായി അത് സാധിച്ചു തന്നിരിക്കും.. ഡീൽ... ഡീൽ... കല്യാണിയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി... ഞാൻ പോകുവാ ധൈര്യം കൈവിടാതെ ഇരിക്കണം.. അവൾ തലകുലുക്കി... പോട്ടെ മോളെ... തനു വിനോടു പറഞ്ഞിട്ട് അവൻ ബുള്ളെറ്റിലേക്ക് കയറി.. മനസ്സിൽ ചിലത് കണ്ടുകൊണ്ട്... നന്ദുവുമായി വീട്ടിലേക്ക് വന്ന മിഥുനെ കണ്ട് തമ്പി ചോദ്യ ഭാവത്തിൽ അവനെ നോക്കി..

എന്തായി പറഞ്ഞ കാര്യം.. അതൊന്നും നടക്കില്ല ഡാഡ്... അവർ അമ്പിലും വില്ലിലും അടുക്കുന്നില്ല.. ആ സ്ഥലം ഞാൻ ഒരുപാട് ആശിച്ചതാ അന്ന് അവളുടെ അച്ഛനായിരുന്നു തടസ്സം.. ഇന്ന് മകൾ... ഡാഡ് വിഷമിക്കണ്ട ആ സ്ഥലം ഡാഡിന് തന്നെ കിട്ടും മിഥുന്റെ വാക്ക് ആണ്.. ഇവളെ എന്ത് ചെയ്യാനാ കുടെ ജീവിക്കാനാണോ... ഇവളെപ്പോലൊരു ഏഴാംകൂലിടെ കൂടെ ജീവിക്കാനല്ല നിന്നെ ഞാൻ വളർത്തിത്.. ഈ മരക്കഴുതയെ ആർക്ക് വേണം.. ആ സ്ഥലം കൈയിൽ വന്ന പിന്നെ ഇവളുടെ സ്ഥാനം വീടിനു വെളിയില് ആണ്... ഇതാരുന്നല്ലേ അച്ഛന്റെയും മകന്റെയും മനസ്സിൽ... അവർക്ക് ചായയുമായി വന്ന നന്ദന അവർ പറയുന്നത് കേട്ടു പൊട്ടിത്തെറിച്ചു.. തമ്പിയും മിഥുനും മുഖത്തോട് മുഖം നോക്കി... ദ്രോഹികളെ നിങ്ങൾ പറയുന്ന കേട്ടു എന്റെ വീട്ടുകാരെ ഞാൻ തള്ളിപ്പറഞ്ഞല്ലോ.. മിഥുന്റെ ഷിർട്ടിൽ കൂട്ടിപ്പിടിച്ചു അവൾ.. വിടെടി ചുലെ... പിന്നെ നീ എന്താ കരുതീത്.. നിന്നെ കെട്ടിലമ്മ ആക്കുമെന്നോ.. അവളുടെ രണ്ടു കവിളിലും മാറി അടിച്ചു മുടിയിൽ കുത്തിപ്പിടിച്ചു ഭിത്തിയിലേക്ക് തള്ളി ഭിത്തിയിൽ ചെന്നിടിച്ചു അവളുടെ നെറ്റിയിൽ നിന്ന് ചോര ഒലിക്കാൻ തുടങ്ങി...

തമ്പി മകനെ നോക്കി.. അതിനർത്ഥം മനസിലാക്കിയ മിഥുൻ തറയിലൂടെ അവളെ വലിച്ചിഴച്ചു സ്റ്റോർ റൂമിലേക്ക് വലിച്ചിട്ടു വാതിൽ പുറത്തു നിന്ന് പൂട്ടി... ഒരുകാരണവശാലും അവളെ പുറത്തിറക്കല്ലു ആ സ്ഥലം നമുക്ക് വേണം അതിനിവൾ ജീവിച്ചിരുന്നെ മതിയാവു.. മിഥുൻ തലകുലുക്കി വണ്ടി എടുത്തു പുറത്തേക്ക് പോയി. ... ആളില്ലാത്ത ഭാഗത്തു എത്തിയതും ഒരുപാട് കല്ലു റോഡിനു നടുക്ക് വച്ചിരിക്കുന്നു.. നാശം പിടിക്കാൻ ആരാ ഈ കല്ലൊക്കെ റോഡിൽ നിരത്തിവച്ചേക്കുന്നേ... അവൻ കല്ലെടുത്ത മാറ്റാൻ തുടങ്ങിയതും പിറകിൽ നിന്ന് മുതുകിനു ചവിട്ടു കിട്ടി.. അവൻ റോഡിലേക്ക് തെറിച്ചു വീണു ചാടിയെഴുന്നേറ്റു മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ചുണ്ടുകൾ മന്ത്രിച്ചു.. ഹരിന്ദ്രൻ................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story