പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 14

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

നിന്നെ തനിച്ചൊന്നു കിട്ടാൻ കാത്തിരിക്കുവായിരുന്നു ഹരി ഞാനും... നിനക്ക് തന്ന അവസാന ചാൻസും തീർന്നു മിഥുൻ... എന്റെ പെണ്ണിനെ കയറിപിടിക്കാൻ നീ കാണിച്ച ധൈര്യം അപാരം... നിന്റെ പെണ്ണോ... അതിനു ഇപ്പോളട നീ അവളെ കെട്ടിയത്.. ചോദിച്ചു കൊണ്ട് മിഥുൻ കാലുയർത്തി ഹരിയുടെ നെഞ്ചിൽ ചവിട്ടി.. ചവിട്ടുകൊണ്ട് ഹരി റോഡിലേക്ക് തെറിച്ചു വീണു.. റോഡിൽ നിന്ന് വട്ടം കറങ്ങി എഴുനേറ്റ് മിഥുന്റെ കാലിൽ കാൽ വീശി അവനെ തറയിലേക്ക് വീഴ്ത്തി... അവനു എഴുനേൽക്കാൻ അവസരം കൊടുക്കാതെ അവന്റെ നെഞ്ചിലേക്ക് കേറിയിരുന്നു തല പിടിച്ചു റോഡിലേക്ക് ഇടിച്ചു.. മിഥുൻ അവനെ തള്ളി മാറ്റി... തോറ്റുകൊടുക്കാതെ രണ്ടുപേരും അടിച്ചു ഹരിയുടെ കൈ കല്ലിൽ ഇടിച്ചു ചോരയൊഴുകാൻ തുടങ്ങി... ഹരി നേരെ നിന്നു കണ്ണടച്ച് തുറന്നു.. പിന്നെ അവിടെ നടന്നത് മിഥുനെ തേങ്ങ പൊതിക്കും പോലെ പൊതിച്ചെടുത്തു ഹരി.. തറയിൽ കിടന്ന് നിരങ്ങി അവൻ.. അവന്റെ കൈയും കാലും പിടിച്ചോടിച്ചു..

അവനു ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല വേദനയാൽ കിടന്നു പുളഞ്ഞു അവൻ... നീ എന്റെ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ ബാക്കി വെച്ച നിന്റെ ജീവൻകൂടി ഞാനങ്ങു എടുക്കും... കേട്ടോടാ നായെ... ഇനി കല്യാണി എന്ന പേര് പോലും നീ ഉച്ചരിച്ചാൽ... ഹരി ഒരു വരവ് കൂടി വരും... പിന്നെ നിന്റെ തന്ത ആ തമ്പിയെ കാണാൻ ഞാൻ വരുന്നുണ്ട്.. എന്റെ കല്യാണിയുടെ അച്ഛന് എന്താ സംഭവിച്ചതെന്ന് അയാളെ കൊണ്ട് തന്നെ ഞാൻ പറയിക്കും... കരുതി ഇരുന്നോളാൻ പറ നിന്റെ തന്തയോട്... പറഞ്ഞിട്ട് മീശ പീരിച്ചു മുണ്ട് മടക്കി കുത്തി ബുള്ളെറ്റിലേക്ക് കയറി അവൻ..  മോനെ കല്ലുനെ വിളിച്ചിട്ട് കിട്ടിയിലല്ലോ... അവളെ വിളിച്ചിട്ട് കിട്ടാഞ് ഞാൻ ഹരിയേ വിളിച്ചിരുന്നു.. അവൻ കൂട്ടി കൊണ്ട് വരും.. എന്ന നമുക്ക് ഇറങ്ങിയാലോ... ആദി പറഞ്ഞു.. മോളെ ഇറങ്ങി വാ... അമ്മ അകത്തേക്ക് നോക്കി വിളിച്ചു... ഇറങ്ങിവന്ന മൃദുവിനെ കണ്ടു ആദി കണ്ണെടുക്കാതെ നോക്കി.. പട്ടുസാരിയിൽ അതീവ സുന്ദരിയായിരുന്നു അവൾ... രണ്ട് മാല... കാതിൽ ജിമിക്കി കമ്മൽ... കൈനിറയെ വളകൾ.. മുടിനിറയെ മുല്ലപ്പൂ ചൂടിയിരിക്കുന്നു...

അവളെ ഇപ്പോൾ കണ്ടാൽ ശെരിക്കും ഒരു രാജകുമാരി തന്നെ.. ഡാ നീ എന്ത് നോക്കി നിൽക്കുവാ... ആ അമ്മേ... മൃദുവും അമ്മയും അവനെ നോക്കി ചിരിച്ചു.. പോകാം.. അവർ കാറിലേക്ക് കയറി... കല്യാണി വരില്ലേ ആദി.. മൃദു ചോദിച്ചു വരും... മോളെ അമ്മ ഒരു കാര്യം പറയട്ടെ... കല്ലുമോളെ ഞാനും ഇവനും പാറുവിനെ പോലെ ആണ് കാണുന്നത് മോളും അങ്ങനെ കാണണം... അതിന്റെ ലൈഫിൽ എന്നും പ്രേശ്നങ്ങളാണ്... അത് അങ്ങനെ ഉള് അമ്മേ... ആദി എന്നോട് അവളെ പറ്റി പറഞ്ഞു... അവളെ ആകെ ഒന്ന് മാറ്റിയെടുക്കാൻ ഒണ്ട്.. അതെ... ആദി അമ്പലത്തിലേക്ക് കാർ വിട്ടു... ഹരി വീട്ടിൽ ചെന്ന് ഫ്രഷ് ആയി മുറിവ് മരുന്ന് വച്ചു കെട്ടി.. മോനെ ഇതെന്താ..... അത് അമ്മേ വണ്ടി ഒന്ന് ചെരിഞ്ഞു... റോഡിൽ കൈ ഒന്ന് ഉരഞ്ഞതാ... ഹോസ്പിറ്റലിൽ പോകാം.. അതിനുള്ള മുറിവ് ഒന്നുമില്ല.... നീ കല്യാണിയെ കണ്ടിരുന്നോ.. അവിടെ പോയിരുന്നു.. ഇനി വച്ചു താമസിപ്പിക്കണ്ട മോനെ നമുക്ക് എത്രയും പെട്ടന്ന് ഈ കല്യാണം നടത്തം... കല്യാണം കഴിഞ്ഞാലും മോൾക് പടിക്കലോ... ഞാൻ നന്ദിനിയോട് സംസാരിക്കട്ടെ..

ഞാൻ അമ്മയോട് പറയാൻ ഇരിക്കുവായിരുന്നു ഇനിയും അവളെ ആ വീട്ടിൽ നിർത്തിയ ശെരിയാവില്ല അമ്മേ... ഞാൻ ഇന്ന് തന്നെ നന്ദിനിയെ കണ്ട് സംസാരിക്കാം.. അമ്മേ ഞാൻ അമ്പലത്തിലേക്ക് ഇറങ്ങുവാ... ആദിയുടെ വിവാഹം ആണ് കല്യാണിയെ കൂട്ടി ചെല്ലാന്ന് ഞാൻ പറഞ്ഞിരുന്നു... എന്തായാലും നീ കല്യാണിയുടെ വീട്ടിലേക്ക് അല്ലെ ഞാനും ഉണ്ട് അവിടെ വരെ... ഹരിയും ടീച്ചറും ചെല്ലുമ്പോൾ തനുവിന്റെ നിർബന്ധത്തിൽ അമ്പലത്തിൽ പോകാൻ റെഡി ആയി നിൽക്കുവായിരുന്നു കല്യാണി... അമ്മയെ അവിടെ ആക്കി കല്ലുവുമായി അവൻ അമ്പലത്തിൽ പോയി... ശുഭ മുഹൂർത്തത്തിൽ ഹരിയേയും അമ്മയെയും കല്യാണിയേയും സാക്ഷിയാക്കി കണ്ണന്റെ മുന്നിൽ വച്ചു മൃദുവിന്റെ കഴുത്തിൽ ആദി താലി ചാർത്തി... ഹരിയിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ ആദിയുടെ മുഖം വലിഞ്ഞു മുറുകി... തമ്പിയെ കാണണം എന്ന് രണ്ടുപേരും തീരുമാനിച്ചു... ഹരിയുടെയും കല്യാണിയുടെയും വിവാഹം ഉടനെ വേണമെന്ന് ആദി പറഞ്ഞു..... മൃദുവെച്ചി ഇന്ന് കാണാൻ ഒരുപാട് സുന്ദരിയായിട്ടുണ്ട്...

കല്ലു മൃദുവിന്റെ താടിയിൽ പിടിച്ചു പറഞ്ഞു... ഇതുപോലെ കല്ലു കുട്ടിയേയും ഒരു ദിവസം ഞാൻ സുന്ദരി ആക്കും... അവൾ പുഞ്ചിരിച്ചു... കല്ലു നിന്റെ സങ്കടം ഒക്കെ മാറ്റി വച്ചു ഒന്ന് ഹാപ്പി ആയെ പെണ്ണെ.. സങ്കടം തീരാത്ത ഒന്നാണ് ചേച്ചി... അതൊക്കെ തോന്നലാ മോളെ.. ഓരോ രീതിയിൽ ഓരോരുത്തരും പലതും അനുഭവിക്കുന്നുണ്ട്.. എന്ന ഞങ്ങൾ പൊയ്ക്കോട്ടേ ആദി.. വീട്ടിലേക്ക് വരുന്നിലെ... പിന്നീട് ആവാം... ആധിയേട്ട... ശെരി മോളെ പൊയ്ക്കോ.. ഹരിയും കല്ലുവും വീട്ടിലേക്ക് പോയി... കലുങ്കിന്റെ അവിടെ അവൻ വണ്ടി നിർത്തി.. എന്റെ കല്ലുസിന്റെ സങ്കടം മാറിയില്ലേ... കൈ എന്തുപറ്റി ഹരിയേട്ടാ.. വണ്ടി സ്ലീപ്‌ ആയത് ആണ് പെണ്ണെ.. നുണ പറയല്ലേ ഹരിയേട്ടാ.. മിഥുൻ അവനെ കണ്ടോ... അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി... കൊന്നിട്ടില്ല... പ്രശ്നം ആവോ ഹരിയേട്ടാ.. ഏയ്യ് ഇല്ലെടി പെണ്ണെ... എനിക്കെന്തോ പേടിയാവുന്നു... എന്റെ പെണ്ണ് പേടിക്കണ്ട...ഒരു കുഴപ്പവും ഉണ്ടാവില്ല.. അവൾ അവനിലേക്ക് നീങ്ങി നിന്നു.. അവൻ അവളെ ചേർത്ത് പിടിച്ചു കലുങ്കിലേക്ക് ഇരുന്നു...

അവന്റെ തോളിലേക് അവൾ തലചായ്ച്ചു... കല്ലു.... മം... ഇനിയും സങ്കടം മാറിയില്ലേ... ഹരിയേട്ടൻ ഉണ്ടല്ലോ എന്റെ കൂടെ എനിക്ക് ഇനി സങ്കടം ഒന്നുമില്ല... നീ ഓർക്കുന്നുണ്ടോ.. പണ്ട് നീ ഈ കലുങ്കിൽ നിന്ന് എന്നെ തോട്ടിലെക്കു തള്ളിയിട്ടത്... ഹരിയേട്ടന്റെ നെറ്റി പൊട്ടി... ചോര കണ്ടു അന്നൊരുപാട് കരഞ്ഞു നീ... മം... ആ കാലം ഒക്കെ തിരിച്ചു വരുമോ ഇനി.. വരുത്തണോ... തള്ളിഇടുന്നോ ഒന്നൂടി.. പോ ഹരിയേട്ടാ അവൾ അവനെ നുള്ളി... വേദനിക്കുന്നു പെണ്ണെ... ... പോയാലോ.. മം.. അവർ വീട്ടിൽ ചെല്ലുമ്പോൾ ടീച്ചർ വീട്ടിലേക്ക് പോയിരുന്നു... അവളെ അവിടെ ഇറക്കിയിട്ട് അവൻ പോയി...  മോളെ.. ടീച്ചർ നിങ്ങളുടെ കല്യാണ കാര്യം സംസാരിക്കാൻ വന്നതാ... ഇനി താമസിപിക്കണ്ട എന്ന് തീരുമാനിച്ചു... നിന്റെ അമ്മാവന്റെ അടുത്ത് ചോദിച്ചിട്ട് ഡേറ്റ് തീരുമാനിക്കാം എന്ന് പറഞ്ഞിട്ടുണ്ട്... അപ്പോ എന്റെ ചേച്ചി കുട്ടി ഭാര്യ അവാൻ പോകുവാ അല്ലെ... ചിരിയോടെ തനു ചോദിച്ചു.. പോ പെണ്ണെ... നിനക്ക് പഠിക്കണം എന്നൊന്നും ഇല്ലേ... അയ്യോ തുടങ്ങി... ഞാൻ പോകുവാ. എവിടെ.... എവിടേലും...

അങ്ങനെ പോകുവോടി നിന്റെ ചേച്ചിയെ വിട്ടു.. ചത്താലും പോവില്ല ... തനു അവളുടെ കഴുത്തിൽ കൈ ഇട്ടു അവളെ കെട്ടിപിടിച്ചു... ⭕️⭕️⭕️⭕️ രാത്രി മൃദു പാലുമായി റൂമിലേക്ക് വന്നു... ആദി കട്ടിലിൽ ഇരിക്കുവായിരുന്നു.. അവൾ അവനരുകിൽ വന്നു പാൽ അവനു നേരെ നീട്ടി... അവൻ അത് പകുതി കുടിച്ചിട്ട് അവൾക്ക് കൊടുത്ത്... അവളെ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി... അവളുടെ ചെവിയിൽ പറഞ്ഞു... അമ്മയ്ക്ക് ഒരു പേരക്കുട്ടിയെ കൊടുക്കണ്ടേ... അവളുടെ മുഖം ചുവന്നു തുടുത്തു... പോ ആദി... അവൾ എഴുനേൽക്കാൻ തുടങ്ങിയതും അവളെ പിടിച്ചു അവൻ നെഞ്ചിലേക്ക് ഇട്ടു... ആദി... മം... Love uu... അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവൻ...... അവളിലേക്ക് അമർന്നു... 😎😎😌😌🤫🤭🤭അവരായി അവരുടെ പാടായി... നമ്മൾ ഒളിഞ്ഞു നോക്കണ്ട 🤭🤭🤭🤭 പിറ്റേന്ന് രാവിലെ മിഥുന് അപകടം പറ്റി ഹോസ്പിറ്റലിൽ ആണെന്ന് നന്ദിനിയെ മിഥുന്റെ അമ്മ വിളിച്ചു പറഞ്ഞു... ഹരിയുടെ പേര് അവൻ പറഞ്ഞില്ല ആക്‌സിഡന്റ് ആണെന്നാണ് പറഞ്ഞത്.... ഇവിടെ ആരുമില്ലേ ..

അകത്തേക്ക് കയറിക്കോണ്ട് വിജയൻ ചോദിച്ചു.. ആ ചേട്ടാ... ഇരിക്ക് ഞാൻ ചായ എടുക്കാം... പിള്ളേർ എവിടെ... ഞാൻ വിളിക്കാം.. മം... രാഷ്ട്രീയ കാരൻ ആണ് വിജയൻ... അയാൾക്ക് ഇല്ലാത്ത ബിസ്സിനെസ്സ് ഇല്ല... അത് മറയ്ക്കാൻ ആണ് രാഷ്ട്രീയകാരന്റെ വേഷം... ക്രിമിനൽ മൈൻഡ് ആണ്... നന്ദനയെ കൊണ്ട് പോകാമെന്നു പറഞ്ഞു ക്യാഷ് വാങ്ങി നന്ദനയെ ദുബായിൽ എത്തിച്ചു വിറ്റു ക്യാഷ് വാങ്ങാനാരുന്ന് അയാൾ തീരുമാനിച്ചത്.. അത് തെറ്റിച്ചു അവൾ ഇറങ്ങി പോയത്... അടുത്ത നോട്ടം കല്യാണി ആണ്...ആനന്ദൻ ഇല്ലാതായാപോൾ സ്നേഹം ഭാവിച്ചു അടുത്ത് കൂടി പശുക്കളെ വാങ്ങിക്കോടുത്ത്.. അവരുടെ സ്നേഹം പിടിച്ചു വാങ്ങി... ആനന്ദനെ കാണാതായതിൽ വിജയനും പങ്കുണ്ട്... മുന്നിൽ ഇരുന്നു ചിരിക്കുന്നത് അവരുടെ കൈ താങ്ങായ ആളെ കൊന്നവൻ ആണെന്ന്.. ആ പാവങ്ങൾക്ക് മനസിലായില്ല... അയാളുടെ ലക്ഷ്യം ഹരിയുമായുള്ള കല്യാണിയുടെ വിവാഹം മുടക്കി അവളെ കടത്താൻ ആണ്... കാശിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് അയാൾ ഈ കൊലപാതകിക്കു അറിയില്ല കല്യാണിക്ക് വേണ്ടി ജീവൻ പോലും കളയാൻ പ്രിയപ്പെട്ടവനും സഹോദരനും ഉണ്ടെന്നു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story