പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 15

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

അതെ സമയം ആദിയും ഹരിയും തമ്പിയുടെ അരികിൽ ആയിരുന്നു തമ്പിയുടെ കാമുകിയുടെ വീട്ടിൽ വച്ചു അയാളെ ട്രാപ് ചെയ്തു... അയാളെ നന്നായി ഒന്ന് പെരുമാറിയപ്പോൾ അയാളിൽ നിന്നു കിട്ടിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.. എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ കൊന്നു കുഴിച്ചുമൂടിയിരുന്നു ആനന്ദനെ... നന്ദിനിയുടെ അച്ഛൻ സ്വത്തുക്കൾ ആനന്ദന്റെ പേരിൽ എഴുതിവച്ചതാണ് വിജയന് ആനന്ദനോട്‌ പക ഉണ്ടാവാൻ കാരണം.. ആ കാര്യം ആനന്ദനും അച്ഛനും വക്കിലിനും മാത്രം അറിയുന്ന കാര്യം ആയിരുന്നു വക്കിലാണ് വിജയനോട് പറഞ്ഞത്.. അതോടെ അയാൾക്ക് എല്ലാരോടും പക ആയി... സ്വന്തം അച്ഛനെ ശ്വാസം മുട്ടിച്ചു കൊന്നു... ആനന്ദനെ കൊന്നു വിരലടയാളം പത്രത്തിൽ പതിപ്പിച്ചു... തമ്പിയുടെ സുഹൃത്ത് ബാങ്ക് മാനേജർ വഴി ആനന്ദൻ ലോൺ എടുത്ത ചെറിയ തുക വലിയ തുകയിലേക്ക് മാറ്റി.....

ആ വസ്തു കൈവിട്ട് പോകാതിരിക്കാൻ ചെയ്ത തന്ത്രം.... എല്ലാം കേട്ട് തരിച്ചു നിന്നു ഹരി... പെങ്ങൾക്ക് വേണ്ടി ഓടിനടന്ന വിജയന്റെ രൂപം അവന്റെ മുന്നിൽ തെളിഞ്ഞു.. മുഷ്ടി ചുരുട്ടി തമ്പിയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു അവൻ... അയാളുടെ മുക്കിൽ നിന്നു ചോരയൊലിക്കാൻ തുടങ്ങി.. ആദി പെട്ടന്ന് വിവരം പോലീസിൽ അറിയിച്ചു.. അവർ വന്നു ബാക്കി നടപടികൾ പൂർത്തിയാക്കി തമ്പിയെ കസ്റ്റഡിയിൽ എടുത്തു... നന്ദിനിയുടെ വീട്ടിൽ നിന്നിറങ്ങിയ വിജയൻ പോലീസിന്റെ മുന്നിലാണ് ചെന്നു പെട്ടത്..എന്നേലും തിരിച്ചു വരുമെന്ന് ഓർത്തിരുന്ന അച്ഛൻ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന തിരിച്ചറിവ് ആ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു... അതോടെ കല്യാണി കൂടുതൽ തളർന്നു... തമ്പിയെയും വിജയനെയും കഠിന തടവിന് ജയിലിൽ അടച്ചു..... കുറച്ചു മാസങ്ങൾക്ക് ശേഷം.... ഇന്ന് കല്ലുവിന്റെയും ഹരിയുടെയും വിവാഹമാണ്... കല്യാണിയുടെ കണ്ണന്റെ മുന്നിൽ വച്ചു ഹരി കല്യാണിയുടെ കഴുത്തിൽ താലി ചാർത്തി..... ആദി അവളുടെ കൈ പിടിച്ചു ഹരിയുടെ കൈലേക്ക് വച്ചു...

ഒരിക്കലും കൈവിടില്ലെന്ന രീതിയിൽ അവൻ ആ കൈയിൽ മുറുക്കി പിടിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... അവൻ അവളെ ചേർത്ത് പിടിച്ചു... തനുവും നന്ദിനിയും മാത്രം ആ വീട്ടിൽ അവശേഷിച്ചു... വീട്ടിൽ നിന്നു വിളിച്ചാൽ കേൾക്കുന്ന അകലത്തിൽ കല്യാണി ഉള്ളത് തനുവിന് ആശ്വാസം ആയിരുന്നു... കല്യാണം കഴിഞ്ഞു കല്യാണിയെ നിലവിളക്ക് കൊടുത്തു ടീച്ചർ അകത്തേക്ക് കൊണ്ടുപോയി... വലതുകാൽ വച്ചവൾ തന്റെ പുതിയ ജീവിതത്തിലേക്ക് കടന്നു..... രാത്രി ടീച്ചർ കൊടുത്ത പാലുമായി അവൾ മുറിയിലേക്ക് ചെന്നു... ഹരി കട്ടിലിൽ ഇരുന്നു പുസ്തകം വായിക്കുകയായിരുന്നു... അവൾ അകത്തേക്ക് ചെന്ന്.. ഹരിയേട്ടാ... അവൻ പുസ്തകത്തിൽ നിന്ന് തലയുയർത്തി അവളെ നോക്കി... സെറ്റ് സാരീ ഉടുത്തു.. തലയിൽ നിറയെ പൂ ചൂടി.. താൻ കെട്ടിയ മഞ്ഞച്ചരടിൽ കോർത്ത താലിയും മാലയും മാത്രം കഴുത്തിൽ.. കാതിൽ ചെറിയൊരു കമ്മൽ കൈയിൽ രണ്ട് ചെറിയ വള മാത്രം.. സീമന്തരേഖ ചുവന്നിരുന്നു... ദൈവമേ കണ്ട്രോൾ തരണേ... അവൻ മുകളിലേക്ക് നോക്കി കൈകൂപ്പി... ഹരിയേട്ടാ... അവന്റെ ഗോഷ്ടി കണ്ടു അവൾ ഒന്നൂടി വിളിച്ചു.. എന്താടി... എന്താ ഈ കാണിക്കുനെ... എന്താ... ധാ പാല്... നാണത്തോടെ അവൾ അവനു നേരെ ഗ്ലാസ്‌ നീട്ടി അവൻ അത് വാങ്ങി കുടിച്ചിട്ട് പകുതി അവൾക്ക് നൽകി.

. അവൾ അത് വാങ്ങി കുടിച്ചു... അവനരുകിൽ ഇരുന്നു... അവൻ അവളുടെ കൈ എടുത്തു അവന്റെ കൈയുമായി കൂട്ടിപ്പിടിച്ചു... അവൾ അവന്റെ മുഖത്തേക്ക് നോക്കി അവൻ തലതാഴ്ത്തി അവളുടെ കണ്ണുകളിൽ ചുംബിച്ചു.. അവളുടെ മുടിയിൽ നിന്ന് പൂ അടർത്തി മാറ്റി.. മഞ്ഞച്ചരടിൽ നിന്ന് മാലയിലേക്ക് താലി കോർത്തിട്ടു.. എഴുനേറ്റു അലമാര തുറന്നു ടോപ്പും സ്കർട്ടും എടുത്തു അവൾക്ക് നേരെ നീട്ടി.. പോയി മാറിയിട്ട് വാ.. അവൾ അത് വാങ്ങി ഡ്രെസ് മാറി... ബാത്‌റൂമിൽ നിന്നിറങ്ങി വന്ന അവളുടെ കൈലേക്ക് പിന്നിൽ മറച്ചുപിടിച്ച പുസ്തകം അവളുടെ കൈലേക്ക് വച്ചു.. ഹരിയേട്ടന്റെ പൊന്നുമോൾക്ക് എക്സാം അല്ലെ.. പോയി ഇരുന്നു പഠിക്ക് എക്സാം ഒക്കെ കഴിഞ്ഞു മതി ഫസ്റ്റ് നൈറ്റ്‌ ഒക്കെ കേട്ടോടി... അവൾ അവനെ നോക്കി.. അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു മുഖമുയർത്തി അവന്റെ ചുണ്ടിൽ ചുംബിച്ചു.. എടി പോത്തേ കണ്ട്രോൾ കളയാതെ അവിടെ പോയിരുന്നു പഠിച്ചേ... അവളെ കസേരയിലേക്ക് പിടിച്ചിരുത്തിയിട്ട് അവൻ കട്ടിലിലേക്ക് കയറിക്കിടന്നു.. നാളെ പഠിച്ച പോരെ ഉറക്കം വരുന്നു ഹരിയേട്ടാ..

മര്യധയ്ക്ക് പഠിക്ക് പെണ്ണെ ഇപ്പോ 9 മണി ആയതേ ഉള് 11കഴിഞ്ഞു ഉറങ്ങിയാ മതി കേട്ടോ.. അവൻ കണ്ണുരുട്ടി.. തലയാട്ടികൊണ്ട് അവൾ പുസ്തകത്തിലേക്ക് കണ്ണ് നട്ടു... .... ആദിയുടെ നെഞ്ചിൽ തലവച്ചു കിടക്കുവായിരുന്നു മൃദു... ആദി.. പറ... കല്ലുവിനെ ഹരി പഠിപ്പിക്കുമോ ഇനി... അവൾക്ക് നന്നായി പഠിക്കാനും അവൾക് വിഷമം ഉണ്ടാവാതിരിക്കാനും വേണ്ടിയാ ഹരി അവളെ ഇത്ര പെട്ടന്ന് താലി കെട്ടിയത്.. അവളെ മാറ്റിയെടുക്കണം ആദി.. ഡ്രസ്സിങ് മുതൽ ഹെയർ സ്റ്റൈൽ വരെ മാറ്റണം... മം.. ഡിഗ്രി കഴിഞ്ഞു എന്തിനു വിടനാ പ്ലാൻ.. അതൊക്കെ ഹരിയുടെ ഇഷ്ടം അല്ലെ... അവർ എന്താണെന്ന് വച്ചാൽ തീരുമാനിക്കട്ടെ... മം... മൃദുസ്‌.. എന്തെ.. നമുക്ക് ഇങ്ങനെ പോയ മതിയോ... പിന്നെ എങ്ങനെ പോണം.. ഒരു കുട്ടി ആദിയോ മൃദുവോ വേണ്ടേ.. ചുറ്റി വരുന്ന കണ്ടപോള് തോന്നി... . വേണം ആദി നമ്മുടെ പാറുനെ പോലെ ഒരു കുഞ്ഞു മാലാഖ.. അതിന് മുൻപ് നിനക്ക് ജോലിക്ക് കയറേണ്ട പെണ്ണെ.. വേണം ആദി ഇവിടെ എവിടേലും നോക്കണം.. ലൈറ്റ് ഓഫ്‌ ചെയ്യട്ടെ.. മം.. അവൾ ഒന്നുകൂടി അവനോട് ചേർന്ന് കിടന്നു..... ⭕️⭕️⭕️⭕️

കുറച്ചു ചൂടുവെള്ളം എന്റെ മുറിയിൽ വച്ചേക്കണം... നന്ദനയോട് ദേഷ്യത്തിൽ പറഞ്ഞു രാധ... നിന്റെ ജോലി ഇതുവരെ കഴിഞ്ഞില്ലേ നശൂലമേ... ഇപ്പൊ കൊണ്ട് വരാം... പെട്ടന്ന് വേണം .... പറഞ്ഞിട്ട് അവർ മുറിയിലേക്ക് പോയി... സാരീ തുമ്പിൽ കൈ തുടച്ചിട്ട് നന്ദന വെള്ളം ഫ്ലാസ്ക്കിലേക്ക് പകർത്തി.. രാധയുടെ മുറിയിൽ കൊണ്ട് വച്ചിട്ട്.. പിന്നെയും അടുക്കളയിലേക്ക് പോയി നാളെത്തേക്ക് മാവ് കലക്കി വച്ചു.. മുറിയിലേക്ക് പോയി തോർത്തു എടുത്തു കുളിക്കുവാനായി കയറി.. കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ കാളിങ് ബെൽ ശബ്ദം കേട്ടു അവൾ വാതിൽ തുറന്നു... കുടിച്ചു നാലുകാലിലാണ് മിഥുൻ.. രണ്ടു കുട്ടുകാരന്മാർ താങ്ങി പിടിച്ചിട്ടുണ്ട്.. കുറച്ചു ഓവർ ആയി പെങ്ങളെ.. അവൾ മാറി നിന്നു.. അവർ അവനെ മുറിയിലാക്കിയിട് തിരിച്ചു വന്നു.. ഞങ്ങൾ പോണോ.. പെങ്ങൾക്ക് കൂട്ടിനു ഇന്ന് നിക്കാം.. ഇറങ്ങിപ്പോടാ നായ്ക്കളെ.. അവൾ ദേഷ്യത്തോടെ പുറത്തേക്ക് വിരൽചൂണ്ടി.. വഷളൻ ചിരിയോടെ അവളെ ആകെയൊന്നു നോക്കി അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്ത്.. കുതറിമാറാൻ കഴിഞ്ഞില്ല അവൾക്ക് അവളുടെ മാറിൽ നിന്നു സാരീ തലപ്പ് മാറ്റി അവൾ കൈ ഉയർത്തി അവന്റെ കാവിളിലേക്ക് ആഞ്ഞടിച്ചു..

നിന്നെ ഞാൻ എടുത്തോളാം ഡീ നിന്റെ കെട്ടിയോൻ തന്നെ നിന്നെ ഞങ്ങൾക്ക് തരും.. അവളോട്‌ പറഞ്ഞിട്ട് അവന്മാർ ഇറങ്ങി പോയി വാതിൽ ചേർത്ത് അടച്ചിട്ടു താഴെക്കിരുന്നു പൊട്ടിക്കരഞ്ഞു അവൾ... കുടപിറപ്പിനെ ദ്രോഹിച്ചതിനു ഇഞ്ച്ഇഞ്ചായി മരിക്കുവാണല്ലോ ദൈവമേ.... അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ എഴുനേൽക്കാൻ നോക്കുവാന് മിഥുൻ.. വീഴാൻ പോയ അവനെ അവൾ ഓടിച്ചെന്നു പിടിച്ചു.. നീ അറിഞ്ഞോടി നിന്റെ അനിയത്തി ആ കല്യാണി ഇല്ലേ അവളുടെ കല്യാണം കഴിഞ്ഞു... കുറെ ആഗ്രഹിച്ചത് ആണ് ഞാനവളെ എന്നിട്ട് കിട്ടിയത് ഈ നശൂലത്തെ അവളുടെ മുടിയിൽ പിടിച്ചു ഭിത്തിയിൽ ഇടിച്ചു അവളുടെ തല.. പെട്ടന്ന് ബാലൻസ് തെറ്റി അവൻ കട്ടിലിലേക്ക് വീണു... അവിടെ കിടന്നു ഉറങ്ങി.. അവളുടെ നെറ്റി മുഴച്ചു നിന്നു.. അവൾ അവനെ നേരെ കട്ടിലിലേക്ക് കിടത്തി.. തറയിൽ ഷീറ്റ് വിരിച്ചു അവളും കിടന്നു... രാത്രിയിൽ ശരീരത്തിലേക്ക് എന്തോ ഇഴഞ്ഞുകയറുന്നത് അനുഭവപെട്ടന് അവൾ കണ്ണ് തുറന്നത്.. മിഥുൻ ക്രൂരമായി അവളെ കിഴ്പെടുത്തി... ശരീരവും മനസ്സും ഒരുപോലെ നൊന്തു അവൾക്ക് കരയാൻ അവളുടെ കണ്ണിൽ കണ്ണുനീർ ഇല്ലായിരുന്നു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story