പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 16

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

ഇന്നാണ് കല്ലുവിന്റെ ലാസ്റ്റ് എക്സാം.. ഹരി അവളെ എക്സാം ഹാളിൽ കൊണ്ടാക്കിയിട്ട് പുറത്തു വെയിറ്റ് ചെയ്തു.. എക്സാം കഴിഞ്ഞതും അവൾ അവനരുകിലേക്ക് സന്തോഷത്തോടെ ഓടി വന്നു.. ഹരിയേട്ടാ.. എങ്ങനെ ഉണ്ടായിരുന്നു എക്സാം പെണ്ണെ.. എളുപ്പം ആയിരുന്നു ഏട്ടാ.. റിസൾട്ട്‌ വരുമ്പോളും ഇത് തന്നെ പറയണം കേട്ടോ.. കേട്ടു... നല്ല വിശപ്പ് ഏട്ടാ എന്തേലും വാങ്ങിതാ കഴിക്കാൻ.. വാ.. അവൻ ബൈക്കലേക്ക് കയറി അവന്റെ വയറിൽ കൈചുറ്റി അവനരുകിൽ ചേർന്നിരുന്നു അവൾ.. നല്ലൊരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിച്ചു.. അവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് അവൻ പാടത്തേക്ക് പോയി.. അവൾ അടുക്കളയിൽ ചെല്ലുമ്പോൾ ശാരദ ടീച്ചർ ചക്ക വറുക്കുന്ന തിരക്കിലാണ്. എന്താ ടീച്ചറമ്മേ ചക്ക വറുക്കുന്നെ അവൾ കൈ ഇട്ടു വറുത്ത ചക്ക വാരിയെടുത്തു.. നിന്നക്കു കഴിക്കാൻ അല്ല ഞാനിത് ഉണ്ടാക്കുന്നത് എന്റെ ചേട്ടന്റെ മോൾ വിശേഷം അറിയിച്ചു അവൾക്കാണ്.. കല്യാണം കഴിഞ്ഞു രണ്ട് മാസം ആയതെയുള് അവൾ വിശേഷം അറിയിച്ചു ആറുമാസം ആയി ഇവിടെ ഒരു വിശേഷം ഇല്ല.. ദേഷ്യത്തിൽ ടീച്ചർ പറഞ്ഞു..

വാരിയ ചക്ക അവൾ ആ പാത്രത്തിലേക്കിട്ടു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. ആദ്യം ആയാണ് ടീച്ചറമ്മയുടെ ഇങ്ങനെ ഒരു മുഖം അവൾ കാണുന്നത്.. ഏത് സമയവും പഠിത്തം മാത്രം അല്ലേൽ അവളുടെ വീട്ടിൽ..കെട്ടിക്കൊണ്ട് വന്നവൾ കെട്ടിയോന്റെ കൂടെ നിൽക്കണം എന്നാലേ ഒരു കുഞ്ഞുണ്ടാവൂ.. ആ ഭാഗ്യം ഇല്ലേൽ ഒഴിഞ്ഞു പോണം... ഇതിനെയൊക്കെ കെട്ടിക്കൊണ്ട് വരാൻ സമ്മതിച്ച എന്നെ വേണം പറയാൻ.. ദേഷ്യത്തോടെ ചട്ടുകം വലിച്ചെറിഞ്ഞു... കല്യാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ ഓടി മുറിയിൽ കയറി.. കണ്ണുകൾ തോരാതെ പെയ്യാൻ തുടങ്ങി... കുറച്ചു മാസങ്ങൾ സന്തോഷിപ്പിച്ചത് ഇരട്ടിയായി വിഷമിപ്പിക്കാൻ ആണോ ന്റെ കൃഷ്ണ... ടീച്ചറമ്മയ്ക്ക് പെട്ടന്ന് എന്താ പറ്റിത.. ഹരിയുടെ ശബ്ദം കേട്ട് കണ്ണുകൾ അമർത്തി തുടച്ചു ബാത്‌റൂമിലേക്ക് കയറി ഷവർ തുറന്നു.. വെള്ളത്തുള്ളികൾ അവളുടെ ശരീരത്തിലേക്ക് പതിച്ചു... കണ്ണുകൾ ചുവന്നു എത്ര നേരം അതിനു ചുവട്ടിൽ നിന്നെന്നു അവൾക്കറിയില്ല.. ഹരി ഡോറിൽ മുട്ടുന്നകേട്ടു പെട്ടന്ന് തലതുവർത്തി ഡ്രെസ് മാറി.. പുറത്തേക്കിറങ്ങി.. ...

എത്ര നേരമായി കുളിക്കാൻ കേറീട്ടു... നീ എന്തെടുക്കുവായിരുന്നു.. അവൾ ഒന്നും മിണ്ടാതെ തല തുവർത്തി... അവനു മുഖം കൊടുത്തില്ല.. ഡി നിന്നോടാ ചോദിച്ചേ.. അവളുടെ തോളിൽ പിടിച്ചു അവനു നേരെ തിരിച്ചു... അവളുടെ മുഖം കണ്ട് അവൻ അമ്പരന്നു.. മുഖം ആകെ ചുവന്നു കൺപോളകൾ വീർത്തു... കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു.. എന്തുപറ്റി വാവേ... അവൻ കൈ എടുത്തു അവളുടെ മുഖം കോരിയെടുത്തു.. ഒന്നുല്ല ഏട്ടാ.. എന്തോ പറ്റിയിട്ടുണ്ട്.. ഞാൻ പോകുമ്പോൾ ഹാപ്പി ആയിരുന്നല്ലോ നീ.. . അവൾ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.. ഞാൻ പറഞ്ഞതല്ലേ ഞാൻ പഠിക്കുന്നില്ലന്നു.. അതിനിപ്പോ എന്താ പറ്റിയത്... അവളെ അവനു അഭിമുഖമായി നിർത്തി.. എന്താടാ... കല്യാണം കഴിഞ്ഞു ഭാര്യ ഭർത്താവ് ആയി ജീവിച്ചില്ലെന്നു നമുക്ക് അറിയൂ .. ബാക്കിയുള്ള ആർക്കും അറിയില്ല.. കുഞ്ഞു ഉണ്ടാവാത്തത് എന്റെ കുഴപ്പം ആണെന്ന് അല്ലെ പറയൂ.. ആരാ ഇപ്പൊ അങ്ങനെ പറഞ്ഞത്.. ആരും പറഞ്ഞില്ല.. ആരും പറയാതെ നീ ഇങ്ങനെ കരയിലല്ലോ.. ഈ കണ്ണ് നനയാതിരിക്കാനാ നിന്റെ കൈ പിടിച്ചത് ഞാൻ...

ഇതുവരെ അത് തെറ്റിച്ചിട്ടില്ല.. എന്റെ പെണ്ണിന്റെ മനസ് നോവിച്ചത് ആരാ.. ഹരി.. വിളിച്ചുകൊണ്ട് ടീച്ചർ മുറിയിലേക്ക് വന്നു.. ഈ ബോക്സ്‌ ചേട്ടന്റെ വീട്ടിൽ കൊണ്ട് കൊടുക്ക്.. . ഇവളെന്തിനാ കരയുന്നെ.. ചോദിച്ചിട്ട് പറയുന്നില്ല അമ്മേ.. ഇവടെ ആരേലും വന്നിരുന്നോ.. ഓ ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടു കാണില്ല... നീ വന്നപ്പോ നിന്റെ ചെവിയിലേക്ക് ഓതി തന്നോ.. . അമ്മേ... അമ്മയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പ്രേതികരണം അവൻ പ്രേതിഷിച്ചില്ല.. ദേ ഹരി ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. ഒരു രണ്ടു മാസം കൂടി ഞാൻ നോക്കും ഒരു കുഞ്ഞിനെ തരാൻ ഇവക്ക് കഴിഞ്ഞില്ലെങ്കിൽ എവിടെ ആണെന്ന് വച്ച കൊണ്ട് കളഞ്ഞേക്കണം.. അമ്മ ഒന്ന് നിന്നെ... അമ്മടെ ഈ മാറ്റം എന്തെന്ന് എനിക്കറിയില്ല.. പക്ഷെ കൊണ്ട് കളയാൻ ഇവൾ പട്ടികുട്ടിയും പൂച്ച കുട്ടിയും ഒന്നുമല്ല ഞാൻ താലികെട്ടിയ എന്റെ പെണ്ണാണ്... എന്റെ ജീവൻ ഉള്ളിടത്തോളം ഇവളെ കൈവിട്ടു കളയുകയുമില്ല.. കൊണ്ട് കളയാൻ അല്ല ചേർത്ത് പിടിക്കാൻ ആണ് ഇവളുടെ കൈ എന്റെ കൈയുമായി കൂട്ടി ചേർത്തത്.. ഇത്രയ്ക്ക് പെങ്കോന്തൻ അവല്ലു നീ..

സ്വന്തം ഭാര്യയെ ചേർത്ത് പിടിക്കുന്നവർ പെങ്കോന്തൻ ആണേൽ അമ്മ പറഞ്ഞത് ശെരിയാ ഞാൻ പെങ്കോന്തന... ഇവൾ കേറിവന്നത് മുതൽ എന്നെ വേണ്ട ഇവന് വശീകരിച്ചു വച്ചേക്കുവാ അല്ലെടി നീ എന്റെ മോനെ.. ടീച്ചറമ്മേ.. അങ്ങനൊന്നും പറയല്ലേ.. അവർ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് പോയി.. . അമ്മയ്ക്ക് ഇതെന്തു പറ്റി.. അറിയില്ല ഹരിയേട്ടാ... മം... നീ വിഷമിക്കണ്ട... ഇനി ഇതും മനസ്സിലിട്ട് നടക്കണം കേട്ടോ.. അവൻ അവളെ വട്ടം പിടിച്ചു ചെവിയിൽ മൊഴിഞ്ഞു.. എക്സാം കഴിഞ്ഞു.. നമുക്കും വേണ്ടേ ഫസ്റ്റ് നൈറ്റ്‌... അതോ ഇനിയും കാത്തിരിക്കണോ... പോ ഹരിയേട്ടാ... നാണത്തോടെ അവൾ മുഖം താഴ്ത്തി.. അവൻ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി മേശയിലേക്കിരുത്തി.. ഇനിയും കാത്തിരിക്കാൻ വയ്യ കേട്ടോടി കാന്താരി പെണ്ണെ.. അവളുടെ മീഴികൾ കൂമ്പി.. അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു... ഡാ നീ ഇത് കൊണ്ട് കൊടുക്കുന്നില്ലേ.. ചോദിച്ചു കൊണ്ട് പെട്ടന്ന് ടീച്ചർ അകത്തേക്ക് വന്നു പെട്ടന്ന് രണ്ടുപേരും അകന്നു മാറി..

രൂക്ഷമായി അവരെ നോക്കികൊണ്ട് പറഞ്ഞു... കതക് പോലും അടയ്ക്കാതെ ഓരോ തോന്നിവാസം... കോണ്ട് കൊടുക്കാം... മം.. അമർത്തി മൂളികൊണ്ട് അവർ പോയ്‌.. നാണം കേട്ടു.. അവൾ പറഞ്ഞു.. Oo പിന്നെ നീ എന്റെ ഭാര്യ ആണ് കാമുകി അല്ല.. നിന്നെ ഉമ്മ വച്ച വരുന്ന നാണക്കേട് അങ്ങ് സഹിച്ചു ... നീ വരുന്നുണ്ടോ.. ഇല്ല ഏട്ടാ.. ഇവിടിരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടാൻ ആണോ... അല്ല... എന്ന പെട്ടന്ന് റെഡി ആവൂ നമുക്ക് ഒരുമിച്ചു പോകാം... മം... പെട്ടന്ന് അവൾ കരിനീല സാരീ എടുത്തുടുത്തു മുടി കുളിപ്പിന്നൽ പിന്നി ഇട്ടു നെറ്റിയിൽ കറുത്ത കുഞ്ഞിപോട്ടു തോട്ടു കണ്ണുകൾ നീറ്റിയെഴുതി.. കുങ്കുമം എടുത്തപ്പോൾ അവൻ വാങ്ങി അവളുടെ സീമന്തരേഖ ചുവപ്പിച്ചു.. അവളുടെ മീഴികളിൽ ചുണ്ടുകൾ അമർത്തി.. എന്ത് സുന്ദരിയാ പെണ്ണെ നീ.. ആണോ.. ഹരിയേട്ടനും സൂപ്പർ ആണ്.. . വാ ഇറങ്ങാം.. നീല ഷർട്ടും നീല കരയുള്ള മുണ്ടും ഉടുത്തു..

അവൾ അവന്റെ നെറ്റിയിൽ ചന്ദനം ചാലിച്ചു.. അവളുടെ കൈയിൽ പിടിച്ചു പുറത്തേക്കിറങ്ങി.. അമ്മ ഞങ്ങൾ പോയിട്ട് വരാം.. ഞങ്ങളോ.. നീ ഇവളെയും കൊണ്ട് എവിടെ പോകുവാ.. അമ്മാവന്റെ വീട്ടിൽ.. നിങ്ങളുടെ കല്യാണം ആണ് മുന്നേ കഴിഞ്ഞത് വിശേഷം അറിയിച്ചത് അവളും.. ഭാഗ്യം ഇല്ലാത്ത പെണ്ണിനെയൊന്നും ഇങ്ങനെ ഉള്ള സ്ഥലത്തു കൊണ്ട് പൊയ്‌ക്കോട.. അമ്മേ.. ദേഷ്യത്തോടെ ഹരി വിളിച്ചു.. ഞാൻ പോയ്കോളാം ഇവന്റെ കൂടെ നീ കേറി പോ.. കല്യാണിയെ നോക്കി ടീച്ചർ പറഞ്ഞു.. എന്ന അമ്മ പൊയ്ക്കോ ഞാൻ വരുന്നില്ല.. ഇവളെ കൊണ്ട് പോകാൻ നിനക്ക് ആവും എന്നെ കൊണ്ട് പോകാൻ പറ്റില്ല അല്ലെ.. ഹരിയേട്ടാ.. അമ്മയെ കൊണ്ട് പൊയ്ക്കോ.. അവൻ അവളെ നോക്കി അവൾ അവനൊരു പുഞ്ചിരി നൽകി.. അവൻ വിഷമത്തോടെ വണ്ടിയെടുത്തു വണ്ടി കണ്ണിൽനിന്ന് മറഞ്ഞതും അവൾ കരഞ്ഞുകൊണ്ട് മുറിയിലേക്കോടി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story