പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 18

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

അവൾ അവർക്ക് പിറകെ ഓടി ചെന്നു.. ടീച്ചറമ്മേ... അവൾ കരഞ്ഞുകൊണ്ട് അവരുടെ കാലിൽ കെട്ടിപിടിച്ചു.. എന്തിനാ ടീച്ചറമ്മേ എന്നോട് ഇങ്ങനെ കാണിക്കുന്നത്... സഹിക്കാൻ കഴിയുന്നില്ല.. ദേ കല്യാണി എണീറ്റു നിനക്ക് വല്ല ജോലിയും ഉണ്ടെങ്കിൽ പോയി ചെയ്... വെറുതെ എന്നെ ശല്യം ചെയ്യാതെ.. അവളുടെ കൈകൾ വിടുവിച്ചു ടീച്ചർ ബാത്‌റൂമിൽ കയറി വാതിലടച്ചു... നിറകണ്ണുകളോടെ അവൾ അവർ പോയത് നോക്കി നിന്നു... പെട്ടന്ന്. അടുക്കളയിൽ ചെന്നു ഹരിക്ക് ചായ എടുത്തപ്പോളെക്കും അവൻ അടുക്കളയിൽ വന്നിരുന്നു... പ്രിയതമേ നിന്നോട് ഒരു ചായ ചോദിച്ചിട് എത്ര നേരമായി... ധാ.. എന്താ പെണ്ണെ മുഖം വല്ലാതെ... എന്തിനാ ഹരിയേട്ടാ ടീച്ചറമ്മ എന്നോട് അകലം കാണിക്കുന്നത്... നീ വിഷമിക്കാതെ അമ്മയോട് ഞാൻ ചോദിക്കാം.. അമ്മയുടെ പിണക്കം മാറ്റം കേട്ടോ... മം... എന്നാ എന്റെ മുത്ത് ഇനി ചിരിച്ചേ... അവൾ മൃദുവായി പുഞ്ചിരിച്ചു.. മൃദുല പോയോ.. പോയിന്നു തോന്നുനെട്ടാ എണീറ്റപ്പോൾ കണ്ടില്ല... മം.. ഞാൻ അമ്മയെ ഒന്ന് കാണട്ടെ.. അവൾ തലകുലുക്കി അവൻ ടീച്ചറുടെ മുറിയിലേക്ക് ചെന്നു..

അമ്മേ... എന്താടാ.. അമ്മയ്ക്ക് എന്താ ഇത്ര ദേഷ്യം.. എനിക്കാരോടും ദേഷ്യം ഇല്ല.. ദേ ടീച്ചർ ആണെന്നും അമ്മയാണെന്നും ഞൻ നോക്കില്ല നല്ല ഇടി വച്ചു തരും... അവൻ കുറുമ്പൊടെ പറഞ്ഞു.. അവർ ഒന്നുo മിണ്ടാതെ കുനിഞ്ഞിരുന്നു.. എന്താ അമ്മേ.. എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നേ.. ഒന്നുമില്ല.. കണ്ണുതുടച്ചുകൊണ്ട് അവർ പറഞ്ഞു.. ദേ അമ്മേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. എന്റെ ദേഷ്യം ഞാൻ മാറ്റം പകരം പെട്ടന്ന് എനിക്ക് ഒരു പേരക്കുട്ടിയെ തന്നേക്കണമ്.. സമ്മതിച്ചു.. അമ്മയുടെ കൈയിൽ പിടിച്ചു അവൻ പറഞ്ഞു.. നമുക്ക് പ്രാത്ഥിക്കാം അമ്മേ.. അവർ അവനെ നോക്കി ചിരിച്ചു... ആഹാ എന്റെ അമ്മ കുട്ടിയുടെ മുഖം തെളിഞ്ഞല്ലോ... ഈ ചെറിയ കാര്യത്തിനാണോ പിണങ്ങി ഇരുന്നേ... കുറുമ്പി അമ്മ . വാതിൽക്കൽ നിന്ന കല്യാണിയെ കണ്ട് അവർ അവളെ അരികിലേക്ക് വിളിച്ചു... അവൾ ഓടി അവരുടെ നെഞ്ചിലേക്ക് വീണു... പിണങ്ങി ഇരിക്കല്ലേ അമ്മേ എനിക്ക് സഹിക്കാൻ കഴിയില്ല.. അവർ അവളുടെ തലയിൽ തഴുകി... അമ്മയും മോളും ഒന്നായി എന്നെ വേണ്ട അല്ലെ... നീ പോടാ എനിക്കെന്റെ മോളെ മതി... അവൻ അവരെ നോക്കി പുഞ്ചിരിച്ചു... 😘😘😘😘😘

നിന്റെ പണി ഇതുവരെ തീർന്നില്ലേ... ഇപ്പൊ കഴിയും.. തുണി അലക്കിയിട്ട് മുറി മുഴുവൻ തുടയ്ക്കണം അതും നല്ല വൃത്തിക്ക്.. നന്ദന തലയാട്ടി... ഒന്നും അറിയിക്കാതെ വളർത്തിയത് ആണ് അമ്മ ഇപ്പൊ ഇവരുടെയെല്ലാം അടിമ പണി ചെയ്യണ്ട അവസ്ഥ ആണ്... എന്റെ കല്യാണി അവളെ എന്ത് ദ്രോഹിച്ചു സ്വന്തം അനിയത്തി ആണെന്ന് നോക്കാതെ എന്തെല്ലാം ചെയ്തു അവളോട്... നന്ദനയുടെ കണ്ണുകൾ നിറഞ്ഞു... കണ്ണുകൾ അമർത്തി തുടച്ചു അവൾ ജോലിയിലേക്ക് കടന്നു... ഉച്ച ആയപ്പോൾ ഒരുവിധം എല്ലാ ജോലിയും അവൾ തീർത്തിരുന്നു.. മിഥുന്റെ അമ്മ പുറത്തേക്ക് പോയി.. മിഥുനും രണ്ട് കൂട്ടുകാരും അപ്പോൾ വീട്ടിലേക്ക് വന്നു.. ഡീ... അവന്റെ ഒച്ചകേട്ടു ഞെട്ടി തല ഉയർത്തി നോക്കി അവൾ... ഇവർ എന്റെ കുട്ടുകാർ ആണ് ഒരു കുറവും ഉണ്ടാവരുത്.. ഞാനൊന്ന് ഉറങ്ങാൻ പോകുവാ.. നിങ്ങളുടെ കുട്ടുകാരെ സത്കരിക്കൽ അല്ല എന്റെ ജോലി... എടി ഒരുമ്പെട്ടോളെ എന്ത് പറഞ്ഞെടി നീ.. അവൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു തല ഭിത്തിയിൽ ഇടിപ്പിച്ചു.. അവളുടെ തല പൊട്ടി ചോര ഒലിക്കാൻ തുടങ്ങി..

അവളുടെ വയറ്റിൽ മുട്ട്കാൽ മടക്കി ഇടിച്ചു.. വയർ പൊത്തിപിടിച് തറയിലേക്കിരുന്നു അവൾ.. ഡാ മിഥുനെ വേണ്ട.. അവൾ ചത്തുപോകും.. കുട്ടുകാർ അവനെ കടന്നു പിടിച്ചു... ഇറങ്ങിക്കോണം ഈ നിമിഷം എന്റെ വീട്ടിൽ നിന്നു... അവൾ ഭിത്തിയിൽ പിടിച്ചു എഴുനേറ്റു.. ഇറങ്ങുവാട... വീട്ടുകാരെ ദ്രോഹിച്ച നിന്റെ കൂടെ വന്നെന്നു ദൈവം എനിക്ക് ശിക്ഷ തന്നു.. നിന്റെ ഭാര്യ എന്ന പദവി ഇവിടെ ഉപേക്ഷിച്ചു പോകുവാ ഞാൻ... കഴുത്തിൽ കിടന്ന താലിമാല പൊട്ടിച്ചു അവന്റെ മുഖത്തേക്കെറിഞ്ഞു അവൾ ഇതോടെ തീർന്നു നീയും ഞാനുമായുള്ള ബന്ധം.. ഇറങ്ങിപോടീ.. എന്റെ അച്ഛനെ ഇല്ലാതാക്കിയത് നിന്റെ തന്ത ആണെന്ന് അറിഞ്ഞ നിമിഷം ഇറങ്ങേണ്ടത് ആയിരുന്നു ഞാൻ... നിന്റെ സ്നേഹം സത്യo ആണെന്ന് വിശ്വസിച്ചു ഇവിടെ നിന്നത്.. കല്യാണി മാത്രം ആയിരുന്നു ശെരി... എന്റെ വിശ്വാസവും ചെയ്തികളും എല്ലാം തെറ്റായിരുന്നു... ഇനി നീ മരിച്ചെന്നു അറിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ നന്ദന ആയിരിക്കും.. നിന്ന് ചിലയ്ക്കാതെ ഇറങ്ങി പോടീ...

അവൾ അവളുടെ സർട്ടിഫിക്കേറ്റ്മ് അവൾ വീട്ടിൽ നിന്നു കൊണ്ട് വന്ന ഡ്രെസ്സും മാത്രം എടുത്തു ആ വലിയ വീടിന്റെ പടികൾ ഇറങ്ങി... ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല.. കല്യാണിയുടെയും അമ്മയുടെയും കാലുപിടിച്ചു മാപ്പ് പറയണം... ക്ഷേമിച്ചാൽ അമ്മയ്ക്കും തനുവിനും വേണ്ടി ജീവിക്കണം.. കണ്ണുകൾ തുടച്ചു ഉറച്ച തീരുമാനത്തോടെ അവൾ വീട്ടിലേക്ക് നടന്നു... ⭕️⭕️⭕️😥😥😥 മൃദുലയുടെ ഛർദിയുടെ സൗണ്ട് കേട്ടുകൊണ്ടാണ് അമ്മ മുറ്റത്തേക്കിറങ്ങി ചെന്നത്... മുറ്റത്തെ മണലിൽ മുട്ടുകുത്തിയിരുന്നു ഛർദിക്കുവാന് അവൾ.. കണ്ണൊക്കെ നിറഞ്ഞു മുഖമാകെ ചുവന്നു.. എന്താ മോളെ എന്തുപറ്റി.. ആ കണീരിലും അവളുടെ മുഖത്ത് നാണത്തിൽ ചാലിച്ച ഒരു ചിരി ഉണ്ടായിരുന്നു.. എന്താ മോളെ ഹോസ്പിറ്റലിൽ പോണോ.. വേണ്ട അമ്മേ... ഒരു ഡോക്ടറിനോട് ആണോ അമ്മ ഹോസ്പിറ്റലിൽ പോണോന്ന് ചോദിക്കണേ.. ചോദിച്ചു കൊണ്ട് ആദി മുറ്റത്തേക്കിറങ്ങി വന്നു.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ ആ അമ്മയ്ക്ക് കാര്യം മനസ്സിലായിരുന്നു.. അവർ മുകളിലേക്ക് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു...

ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുന്ന അമ്മയെ നോക്കി ഒന്നുo മനസിലാവാതെ നിന്നു അവൻ.. മോളെ എന്തുപറ്റി... വയറിനു പിടിച്ചില്ലേ കഴിച്ചത്... വയറിനു പിടിച്ചോണ്ടാ ഛർദിച്ചെ.. എന്താ.. അവൻ കൈ മലർത്തി ചോദിച്ചു.. അവൾ അവനെ വട്ടം ചുറ്റി പിടിച്ചു കാതിൽ പറഞ്ഞു ഒരു കുഞ്ഞു ആദികുട്ടൻ വരുന്നുണ്ട്.. അവൻ അവളെ നോക്കി.. . സത്യം ആണോ.. മം... അവൾ തലകുലുക്കി... പെട്ടന്ന് അവൻ അവളെ കൈകളിൽ കോരിയെടുത്തു മുറിയിലേക്ക് നടന്നു... അവൾ അവന്റെ മാറിൽ മുഖം ഒളിപ്പിച്ചു.. അവളെ ബെഡിലേക്ക് കിടത്തി അവളുടെ ടോപ് വയറിൽ നിന്ന് മാറ്റി അവളുടെ വയറ്റിൽ ചുണ്ടുകൾ അമർത്തി... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവന്റെ സന്തോഷം എങ്ങനെ പ്രേകടിപ്പിക്കണമ് എന്നറിയില്ലായിരുന്നു അവനു.. അവളുടെ കണ്ണുകളിൽ ചുണ്ടുകളിൽ ഒക്കെ അവൻ ഉമ്മകൾ കൊണ്ട് നിറച്ചു... അവൾ അവനെ ഇരുമ്പടക്കം കെട്ടിപിടിച്ചു.. അപ്പോളേക്കും അമ്മ മധുരവുമായി എത്തിയിരുന്നു... ❤️😍😍😍................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story