പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 19

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

നന്ദന നന്നായി ക്ഷിണിച്ചിരുന്നു വെയിൽ ഏറ്റു മുഖം വാടിയിരുന്നു... വീട്‌ എത്തിയപ്പോൾ അവളാകെ തളർന്നിരുന്നു.. വണ്ടിക്ക് വരാൻ കൈയിൽ കാശും ഇല്ലായിരുന്നു ഓരോ ചുവട് വയ്ക്കുമ്പോളും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ അടർന്നു വീഴുകയായിരുന്നു... അവളുടെ മനസിലെ കുറ്റബോധം അവൾ കരഞ്ഞുതീർത്തു.. വീടിനു മുറ്റത്തെത്തിയപ്പോൾ കണ്ടു അമ്മ വാതിൽക്കൽ നിൽക്കുന്നത്.. അവൾ അവര്കരുകിൽ എത്തി.. അമ്മേ... നന്ദിനി തിരിഞ്ഞു നോക്കി.. പഴയ നന്ദനയുടെ രൂപം അല്ലായിരുന്നു വാടിത്തളർന്നു മെലിഞ്ഞു കവിളൊക്കെ ഒട്ടി... അവളെ ആ കോലത്തിൽ കണ്ടതും നന്ദിനി ഓടി വന്നു അവളെ കെട്ടിപിടിച്ചു പെട്ടന്ന് എന്തോ ഓർത്തു അവളിൽ നിന്നും അടർന്നു മാറി... അമ്മേ.. നീ എന്തിനാ വന്നത്.. ദ്രോഹിച് ഇനിയും മതി ആയില്ലേ.. അടുത്ത പ്ലാനുമായി ഇറങ്ങിതാണോ... അമ്മ എന്നോട് ക്ഷെമിക്കണം.. അവന്റെ സ്വഭാവം മനസിലാക്കാൻ ഞാൻ വൈകിപ്പോയി.. എന്നെന്നേക്കുമായി അവിടെ നിന്ന് ഇറങ്ങിയത് ആണ് ഞാൻ... അവൻ കെട്ടിയ താലി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ.. അതിനു എനിക്ക് എന്ത് വേണം..

നീ എന്തിനാ ഇങ്ങോട്ട് വന്നത് നിനക്ക് ആരു ഇരിക്കുന്നു ഇവിടെ.. അമ്മേ അങ്ങനെ പറയല്ലേ.. എനിക്ക് പോകാൻ വേറെ ഒരിടം ഇല്ല.. എനിക്ക് തെറ്റ് പറ്റിപ്പോയി അമ്മേ എനോഡ് ക്ഷെമിക്കണം ഒരുതവണ.. പറ്റില്ല... ശബ്ദം കേട്ട ഭാഗത്തേക്ക്‌ നന്ദ നോക്കി.. മാറിൽ കൈകൾ പിണച്ചു പുച്ഛം ഭാവത്തിൽ തനു.. ഇങ്ങനെ ഒന്നും അല്ലല്ലോ നീ ഇവിടുന്ന് പോയപ്പോൾ പറഞ്ഞത്.. എന്തോ കാണിച്ചു തരാം പുഴ്ത്തു ചത്താൽ പോലും വരില്ല എന്നൊക്കെ അല്ലെ.. മോളെ... മോളോ ആരുടെ മോൾ... നീ ഞങ്ങളെ സഹോദരങ്ങൾ ആയി കണ്ടിട്ടുണ്ടോ.. സ്വന്തം സുഖവും സന്തോഷവും നോക്കി പോയവൾ അല്ലെ നീ.. ഇപ്പൊ എന്തിനു നീ ഇങ്ങോട്ട് എഴുന്നളിയത്.. ഞങ്ങൾ ഇപ്പൊ കുറച്ചു സന്തോഷത്തോടെ ജീവിക്കുന്നു അത് ഇല്ലാതാക്കാൻ ആണോ... ഇറങ്ങിക്കോണം ഇവിടുന്നു ഈ നിമിഷം.. മോളെ അവൾ എവിടെ പോകാനാ.. അമ്മയ്ക്ക് കിട്ടിത് ഒന്നുo പോരാ അല്ലെ... എവിടേലും പോയി ചത്താലും ഇവിടെ ആർക്കും ഒന്നുമില്ല... ക്ഷേമിച്ചേനെ അച്ഛൻ മരിച്ചതറിഞ്ഞു നീ ഈ വീട്ടിൽ വന്നിരുന്നെങ്കിൽ.. പക്ഷെ അപ്പോളും അച്ഛനെ കൊന്നവരുടെ കൂടെ നിന്നു നീ ..

ഒരിക്കലും ക്ഷേമിക്കില്ല ഞൻ.. തനു... ഇനി ഇവിടെ നിക്കണം എന്നില്ല.. അമ്മ അകത്തു കയറി പോ... നന്ദന കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു.. എവിടെ പോകണം എന്നവൾക്ക് അറിയില്ലായിരുന്നു.. നിൽക്ക്.. അവൾ തിരിഞ്ഞു.. ഹരി.. നീ എവിടെ പോകുവാ... അറിയില്ല.. പക്ഷെ മരിക്കില്ല.. പേടിച്ചിട്ടു അല്ല.. എന്നെ ഇങ്ങനെ ആക്കിയവരുടെ നാശം കണ്ടിട്ട് മരിക്കു.. അവൻ ഇഞ്ച് ഇഞ്ചായി ചാകുന്നത് എനിക്ക് കാണണം.. നീ മാറിയെങ്കിൽ.. പഴയ നന്ദനയിലേക്ക് ഇനി മടങ്ങില്ലെങ്കിൽ നിനക്ക് വീട്ടിലേക്ക് കയറാം.. ഹരിയേട്ടാ.. തനു മോളെ.. ഏട്ടൻ പറഞ്ഞാൽ നീ അനുസരിക്കില്ലേ.. നന്ദ അവളുടെ തെറ്റു മനസിലാക്കിയാണ് തിരിച്ചു വന്നിരിക്കുന്നത്.. അവളെ അകത്തേക്ക് കൊണ്ട് പോ.. ഹരിയുടെ വാക്കുകൾ ധിക്കരിക്കാൻ തനുവിന് ആവില്ലായിരുന്നു.. ദേഷ്യം ഉള്ളിലൊതുക്കി അവൾ നന്ദനയെ അകത്തേക്ക് കൊണ്ടുപോയി.. ഹരിയേ നോക്കി കൈകൾ കൂപ്പി നന്ദിനി.. അമ്മ അകത്തേക്ക് ചെല്ല്.. അവൾക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്.. സാരിത്തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു അടുക്കളയിലേക്ക് പോയി..

ഹരി പാടത്തേക്കിറങ്ങിയതായിരുന്നു അപ്പോളാണ് തനുവിന്റെ ഒച്ച കേട്ടത്.. എല്ലാം നല്ലതിനാവും എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൻ പാടത്തേക്ക് പോയി... മൃദുവിന് വിശേഷം ഉണ്ടെന്നു വിളിച്ചറിയിച്ചപ്പോൾ മുതൽ അവൾക്കുവേണ്ടി പലഹാരങ്ങൾ ഉണ്ടാക്കുവാന് ഓടിനടക്കുവാണ് ടീച്ചറമ്മയും കല്ലുവും.. എല്ലാം ഉണ്ടാക്കി കല്ലുവിന്റെ കൈയിൽ കൊടുത്തയച്ചു ടീച്ചർ.. അവൾ അതുമായി തെക്കേലെ വീട്ടിലേക്ക് നടന്നു.. കുറെ ആയി അവിടുത്തമ്മയെ കണ്ടിട്ട് എക്സാം ആയോണ്ട് പോകാൻ പറ്റിയില്ല.. വരാന്തയിലെ കസേരയിൽ ലാപ്ടോപ്പിൽ എന്തോ നോക്കികൊണ്ടിരിക്കുവായിരുന്നു ആദി.. അവളെ കണ്ടതും ലാപ്ടോപ് മേശയിലേക്ക് വച്ചു.. അമ്മേ ആരോ വന്നിരിക്കുന്നു വഴി തെറ്റി വന്നത് ആണെന്ന് തോന്നുന്നു... ആദിഏട്ടാ.... അവൻ അവൾ വിളിച്ചത് കേൾക്കാതെ മുകളിലേക്ക് നോക്കി ഇരുന്നു.. വായും തുറന്നു മുകളിലേക്ക് നോക്കിയിരുന്നാൽ പല്ലി കഷ്ടിച്ചു വായിൽ ഇടും... ആയിക്കോട്ടെ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ... എന്റെ ഏട്ടൻകുട്ടി പിണക്കം ആണോ.. ഞാൻ ആരുടെയും ഏട്ടൻ അല്ല...

അങ്ങനെ തോന്നൽ ഉള്ളവർ ആണെങ്കിൽ ഇടയ്ക്കൊക്കെ അനേഷിക്കാം ഏട്ടനേയും.. അനിയത്തിക്ക് മാത്രം അല്ല ചേട്ടനും അനേഷിക്കാം.. എടി എത്ര തവണ നിന്നെ കാണൻ ഞൻ വന്നു വരുമ്പോൾ അവൾ കാണില്ല.. ഏട്ട പിണങ്ങല്ലേ.. അവൾ അവന്റെ താടിയിൽ പിടിച്ചു കൊഞ്ചി. മോളെ..ഇങ്ങോട്ട് കാണാൻ ഇല്ലല്ലോ.. എക്സാം ആയിരുന്നു അമ്മേ... അതിനാ ഈ ആദിഏട്ടൻ പിണങ്ങിയിരിക്കുന്നെ.. സാരമില്ല അവൻ അവിടെ പിണങ്ങി ഇരുന്നോട്ടെ മോള് വാ.. നമുക്കൊന്നും ആരുമില്ലേ.. ദേ ആദിഏട്ടാ.. ചേട്ടൻ ആണെന്ന് ഒന്നുo നോക്കില്ല നല്ല അടി വച്ചു തരും കേട്ടോ... അവൾ അവനെ അടയ്ക്കാനായി ചെന്നു.. അവൻ അവളുടെ കൈയിൽ പിടിച്ചു തിരിച്ചു.. വിട് ഏട്ടാ വേദനിക്കുന്നു ..... കാണാൻ വരാത്തേന് സോറി.. നിന്റെ സോറി നിന്റെ കെട്ടിയോന് കൊണ്ട് പോയി കൊടുക്ക്.. പറഞ്ഞിട്ട് മുഖം വീർപ്പിച്ചുകൊണ്ട് പിന്നെയും ആ കസേരയിൽ പോയി ഇരുന്നു.. മോള് വാ അവൻ തമാശ കാണിക്കുനെയാ.. തമാശ അല്ല ഞാ സീരിയസ് ആണ്... അവളെ നോക്കി ചുണ്ട് കൊട്ടി കൊണ്ട് തിരിഞ്ഞിരുന്നു അവൻ... അവളുടെ കണ്ണ് നിറഞ്ഞു..

ചെക്കാ നിനക്ക് അടി മേടിക്കും കേട്ടോ... ദേ മോളുടെ കണ്ണ് നിറഞ്ഞു.. അച്ചോടാ... ഏട്ടന്റെ കല്ലുകുട്ടി ഇത്രേ ഉളൂ .. പോടാ ഏട്ടാ.. അവനെ പീച്ചിയിട്ട് അവൾ മൃദുവിനരുകിലേക്ക് ഓടി.. ആദിയും അമ്മയും അതുകണ്ടു പുഞ്ചിരിച്ചു... അമ്മക്കുട്ടി ആവാൻ പോകുന്നെയാള് എന്ന എടുക്കുവാ.... മൃദുവിനെ വട്ടം ചുറ്റിപിടിച്ചു അവൾ.. കുനിഞ്ഞു അവളുടെ വയറ്റിൽ ഉമ്മ വച്ചു.. അപ്പാടെ സുന്ദരി മോനു മോനാണെന്നു ഉറപ്പിച്ചോ നീ ... ഉറപ്പിച്ചു എന്റെ ആദി ഏട്ടനെ പോലെ സുന്ദരൻ കുട്ടൻ ആവും .. വാ ചേച്ചിക്ക് ഒരുപാട് പലഹാരം അമ്മ ഉണ്ടാക്കി തന്നയച്ചിട്ടുണ്ട്.. അവളെ അതെല്ലാം കഴിപ്പിച്ചിട്ടാണ് കല്ലു അവിടുന്ന് ഇറങ്ങിയത്.. അവൾ പോയതും ആദി മൃദുവുമായി മുറിയിലെത്തി.. നല്ല ഷീണം ഉണ്ട് നീ റസ്റ്റ്‌ എടുക്ക്.. ആദി.. ഇന്നലെ വരെ കല്ലുനെ കാണാതിരുന്നാ സങ്കടം മാറിയോ.. അവളെന്റെ ജീവനാ മൃദു.. എന്റെ പാറുവിനെയാ അവളിൽ ഞാൻ കാണുന്നത്.. എങ്ങനെ അവളെന്റെ മനസ്സിൽ പാറുവിനെ പോലെ ആഴത്തിൽ പതിഞ്ഞെന്നറിയില്ല.. ഒരേ രക്തം അല്ലെങ്കിലും അവളെ ഞാൻ എന്റെ സ്വന്തം ആയാണ് കാണുന്നത്.. മരിക്കുന്ന വരെ അവളെന്റെ അനിയത്തികുട്ടി തന്നെയാണ്.. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.. ആദിയെ ചേർത്ത് പിടിച്ചു അവന്റെ നെഞ്ചിൽ തല ചായ്ച്ചു മൃദു...

അവിടുന്ന് ഇറങ്ങിയതും കല്ലുവിന്റെ ഫോൺ അടിച്ചു തനു... കാളിങ്.. എന്താ മോളെ.. കൊച്ചേച്ചി... വലിയേച്ചി വന്നിട്ടുണ്ട്.. മോളെ.. എന്തേലും പ്രശ്നം.. ഇല്ല ചേച്ചി.. നമ്മുടെ പഴയ നന്ദേച്ചി അല്ല ആൾ ആകെ മാറി ഒരു മെലിഞ്ഞ രൂപം ആകെ കോലം കേട്ടു.. അവരൊക്കെ ചേച്ചിയെ ഒരുപാട് ദ്രോഹിച്ചു.. എനിക്കറിയില്ല ചേച്ചി നന്ദേച്ചിയോട് എനിക്ക് ക്ഷേമിക്കാൻ പറ്റുന്നില്ല.. ചേച്ചി എവിടെ.. കിടക്കുവാ.. ആഹാരo കഴിക്കുന്ന കണ്ടപ്പോൾ അവിടെ പട്ടിണി അരുന്നെന്നു തോന്നുന്നു.. നല്ല ഉറക്കം ആണ്... മം.. ഞാൻ അകത്തേക്ക് കയറ്റിയില്ല ഹരിയേട്ടൻ പറഞ്ഞു ക്ഷേമിക്കാൻ.. ഹരിയേട്ടൻ പറഞ്ഞില്ലേ ചേച്ചിയോട്.. പാടത്തേക്ക് പോയതാ ഫോൺ വീട്ടിലാ. മോളെ.. ഞൻ ആദിയേട്ടന്റെ വീട്ടിൽ പോയതാ... ചേച്ചി ഇങ്ങോട്ട് വരുന്നില്ലേ.. മം.. വരാം... എന്ന ശെരി ചേച്ചി.. ആ.. മോളെ.. പിന്നെ.. ചേച്ചിയോട് നീ വിരോധം ഒന്നുo കാണിക്കല്ലു.. ഒന്നുമില്ലേലും നമ്മുടെ ചേച്ചി അല്ലെ.. കൊച്ചേച്ചിയെ ഇത്ര ദ്രോഹിച്ചിട്ടും എങ്ങനെ ഇങ്ങനെ ക്ഷേമിക്കാൻ കഴിയുന്നു.. മനുഷ്യൻ അല്ലെ മോളെ.. തെറ്റ് പറ്റും.. തിരുത്താൻ തയാറായൽ ഒരു അവസരം നമ്മൾ കൊടുക്കണം..

ചേച്ചി വാ... മം നീ വച്ചോ... ശേരിയേച്ചി... അവൾ ടീച്ചറമ്മയെ വിളിച്ചു വീട്ടിലേക്ക് പോയിട്ട് വരാം എന്ന് പറഞ്ഞു.. എന്നിട്ട് വീട്ടിലേക്ക് നടന്നു.. ഉറങ്ങി കിടക്കുന്ന നന്ദുവിനരുകിൽ ഇരുന്നു അവൾ.. ചേച്ചി ആകെ മാറിയിരിക്കുന്നു... അവൾ നന്ദുവിന്റെ നെറ്റിയിൽ ചുംബിച്ചു.. നന്ദു കണ്ണുകൾ തുറന്നു.. അവളെ കണ്ടതും... മോളെ... ചേച്ചി ഒന്നുമ പറയണ്ട.. ഇനി പഴയ പോലെ ആവാതിരുന്നാൽ മതി.. നന്ദു അവളെ കെട്ടിപിടിച്ചു.. എങ്ങനെ കഴിയുന്നു മോളെ നിനക്ക് എന്നോട് ക്ഷേമിക്കാൻ.. അവളെ ഏങ്ങലടിച്ചു കരഞ്ഞു കല്ലു അവളെ പൊതിഞ്ഞു പിടിച്ചു.. തനുവും ഓടി വന്നു കെട്ടിപിടിച്ചു അവരെ രണ്ടുപേരെയും മൂന്നുമക്കളും ഒന്നായത് കണ്ടു സന്തോഷത്താൽ ആ അമ്മ ദൈവത്തിനു നന്ദി പറഞ്ഞു.. ശാരദ ടീച്ചറുടെ സ്കൂളിൽ നന്ദനയ്ക്ക് ജോലി ശെരിയാക്കി കൊടുത്ത്... തനു എൻട്രൻസ് എഴുതി റിസൾട്ട്‌ വരാൻ വെയിറ്റ് ചെയ്യുവാണ്.. അമ്മയെയും തനുവിനെയും പൊന്നുപോലെ ആണ് നന്ദന കൊണ്ട് നടക്കുന്നത്.. പഴയ നന്ദനയ്ക്ക് പകരം ഒരു പുതിയ നന്ദന ആയി അവൾ മാറി..

മിഥുന് ആക്‌സിഡന്റ് പറ്റി രണ്ട് കാലുകളും നഷ്ടമായി എന്നറിഞ്ഞപ്പോൾ അവൾ ഒരുപാട് സന്തോഷിച്ചു.. പെട്ടന്ന് ടീച്ചറമ്മ തളർന്നു വീണു ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ സത്യങ്ങൾ ഹരി അറിഞ്ഞു.. ആയുർവേദ ചികിത്സയിലൂടെ അമ്മയെ ജീവിതത്തിലേക്ക് കൊണ്ട് വരാം എന്ന് വൈദ്യർ ഉറപ്പു നൽകി... വൈദ്യർരുടെ ട്രീറ്റ്മെന്റലാണ് ടീച്ചറമ്മ.. മൂന്ന് മാസം കടന്നു പോയി അടുക്കളയിൽ അരിവാർത്തുകൊണ്ട് നിന്ന കല്ലു പെട്ടന്ന് വാ പൊത്തിപിടിച്ചുകൊണ്ട് വാഷ്‌ബേസിനിനരുകിലേക്ക് ഓടി.. മഞ്ഞ ദ്രാവകം ഛർദിച്ചു.. വാ കഴുകിയിട്ടു അവൾ മുറിയിലേക്ക് ചെന്നു കലണ്ടറിലേക്ക് നോക്കി ഡേറ്റ് കഴിഞ്ഞിട്ട് പത്തുദിവസം ആയിരിക്കുന്നു.. എന്തെ ഞാൻ ശ്രെദ്ധിക്കാഞ്ഞേ.. അവളുടെ കണ്ണ് നിറഞ്ഞു അവൾ കൈ വയറിലേക്ക് ചേർത്ത് പിടിച്ചു.. ഞാനും ഒരമ്മയാവുന്നു... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിർവൃതി അവളിൽ ഉണ്ടായി.. ടീച്ചറമ്മയോട് അവൾ വിവരം പറഞ്ഞു.. ആരെക്കാളും സന്തോഷം ആയിരുന്നു അവർക്ക്.. അവർ അവൾക്കായി പായസം ഉണ്ടാക്കാനായി പോയി...

പായസം ഉണ്ടാക്കി അവൾക്ക് കൊടുത്തിട് കൺഫേം ചെയ്യാനായി അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ടെസ്റ്റ്‌ ചെയ്തു ഡോക്ടറെ കണ്ടു സ്കാൻ ചെയ്തു തുടക്കം ആയതിനാൽ റസ്റ്റ്‌ പറഞ്ഞു.. ഒരു ടാക്സി പിടിച്ചു വീട്ടിലേക്ക് വന്നു.. പാടത്തു നിന്നു വന്നപ്പോൾ അവരെ കാണാഞ്ഞു പരിഭ്രമിച്ചു നിൽക്കുവായിരുന്നു ഹരി.. അവരെ കണ്ടതും ഓടി അവര്കരുകിൽ എത്തി.. എവിടെ പോയതാ അമ്മേ.. കല്യാണിയെ പിടിച്ചു പുറത്തിറക്കികൊണ്ട് അമ്മ പറഞ്ഞു.. ഹോസ്പിറ്റലിൽ പോയതാ മോനെ.. എന്ത് പറ്റി.. എന്നെ വിളിക്കാഞ്ഞേ എന്താ.. അതൊക്കെ മോൾ പറയും മോളെ അകത്തേക്ക് കൊണ്ട് പോയി കിടത്തു.. അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പോയി.. എന്തുപറ്റിടാ.. അവളെ ഒന്നുകൂടി അവനിലേക്ക് അടുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു.. ഹരിയേട്ടാ... നമ്മൾ ഒരു അച്ഛനും അമ്മയും ആവാൻ പോകുവാ.. അവന്റെ കൈ പിടിച്ചു അവൾ വയറിൽ വച്ചു.. അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു... സന്തോഷം കൊണ്ട് അവന്റെ നെഞ്ചകം വീങ്ങി... മകനിൽ നിന്നു ഭർത്താവിൽ നിന്നു അച്ഛൻ എന്ന വാക്കിലേക്ക് താൻ എത്തി എന്ന നിർവൃതി ഉണ്ടായി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story