പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 2

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

ചേച്ചി…. എന്താ പറ്റിയെ.. തനു ഓടി വന്നു അപ്പോളേക്കും ശാരദ ടീച്ചർ അവളെ കൈകളിൽ താങ്ങിയിരുന്നു.. മോളെ… കല്ലൂ… അവർ അവളെ കുലുക്കി വിളിച്ചു.. തനു അവളുടെ ബാഗിൽ നിന്ന് വെള്ളം എടുത്ത് കല്യാണിയുടെ മുഖത്തു തളിച്ചു... അവൾ ഒന്ന് ഞരങ്ങി.. പിന്നെ പതിയെ കണ്ണുകൾ തുറന്നു.. മോളെ കുഴപ്പം ഒന്നുമില്ലല്ലോ... ഹോസ്പിറ്റലിൽ പോണോ.. വേണ്ട ടീച്ചറമ്മ.. ചേച്ചി ബസ് വന്നു... മോളെ വയ്യെങ്കിൽ വീട്ടിൽ പൊയ്ക്കോ ഇന്ന് ലീവ് ആക്കിക്കോ.. ഇന്ന് പോയെ പറ്റൂ.. എനിക്ക് പ്രശ്നം ഒന്നുമില്ല.. അവൾ തനുവിന്റെ കൈൽ പിടിച്ചു ബസിലേക്ക് കയറി.. ചേച്ചി.. മിഥുനെട്ടൻ എന്താ പറഞ്ഞത് അതിനുശേഷം ആണല്ലോ ചേച്ചി തലചുറ്റി വീണത്.. ഒന്നുല്ല മോളെ രാവിലത്തെ ഓട്ടവും ഒന്നും കഴിച്ചില്ലല്ലോ അതിന്റെയും ആവും... അവൾ തനുവിന് മുഖം കൊടുക്കാതെ മുന്നോട്ട് കേറിനിന്നു.. സാഗരപടി.. സാഗരപടി..

ഇറങ്ങാനുള്ളവർ ഇറങ്ങു ബാക്കിയുള്ളവർ മുന്നോട്ട് മുന്നോട്ട് നിക്ക്.. കണ്ടക്ടർ പറഞ്ഞു മോളെ ഞാനിറങ്ങുവാണെ. . തനുവിനോട് പറഞ്ഞിട്ട് അവൾ ഇറങ്ങി.. കടയിൽ ചെന്നപ്പോൾ മാനേജർ ഹാഫ് ഡേ ലീവ് എഴുതി വച്ചേക്കുന്നു.. അവൾക് കരച്ചിൽ വന്നു.. നീ വരുമ്പോൾ മാനേജരെ കണ്ടിട്ട് കേറിയ മതീന്ന് പറഞ്ഞിട്ടുണ്ട്.. സീതേച്ചി പറഞ്ഞു സർ... വരാൻ പറഞ്ഞു തന്റെ സ്വന്തം കടയാണോ ഇത് തോന്നുമ്പോൾ വരാനും തോന്നുമ്പോൾ പോകാനും ഇനി ഇവിടെ ഇത് നടക്കില്ല തനിക്കുള്ള ലാസ്റ്റ് വാണിംഗ് ആണ്.. ഇപ്പൊ പൊയ്ക്കോ.. അവൾ തലകുലുക്കി.. ഇനി ആവർത്തിക്കില്ല സർ ഓക്കേ... ഞാൻ വന്ന നാൾ മുതൽ കേൾക്കുന്നുണ്ട്.. താനൊന്നും മാറാൻ പോണില്ല.. തന്റെ അവസ്ഥ ഒന്നുകൊണ്ടു മാത്രം ആണ് താൻ ഇന്നും ഇവിടെ നിൽക്കുന്നെ അത് മറക്കല്ലു ഇനി താമസിച്ചു വന്ന എന്നിൽ നിന്ന് ഇനി ഒരു അവസരം പ്രേതിഷികണ്ട..

അവൾ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഡോർ തുറന്നു പുറത്തേക്കുപോയി... അവൻ കണ്ണുകൾ പതിയെ അടച്ചു തുറന്നു.. എന്ത് ഭംഗിയാ പെണ്ണെ നിനക്ക് വല്ലാതെ ഇഷ്ടം ആണ് എനിക്ക് നിന്നോട്.. നിന്നെ വഴക്ക് പറഞ്ഞതിൽ സോറി... എന്റെ ഇഷ്ടം ഒരിക്കൽ ഞാൻ നിന്നോട് പറയും... എന്ത് പറഞ്ഞെടി.. ആകാശ് സർ എന്നത്തേയും പോലെ തന്നെ... പിരിച്ചുവീടുമെന്നു.. നീ വാ സാരീ സെക്ഷനിൽ നിന്നോ ഇന്ന്.. ശെരി ചേച്ചി.. വൈകുന്നേരം ശമ്പളം കിട്ടുന്ന ദിവസം ആയിരുന്നു.. ശമ്പളം വാങ്ങി തനുവിന് ഒരു ജോഡി ചുരിദാർ എടുത്താണ് അവൾ വീട്ടിലേക് പോയത്.. കുറെ നാളായി അവൾ പറയുന്നുണ്ട് പുതിയ ചുരിദാർ വേണമെന്ന് ഈ മാസത്തെ ശമ്പളം കിട്ടുമ്പോൾ വാങ്ങി നൽകാമെന്ന് വാക്ക് കൊടുത്തതാണ് അവൾക്.. അവളെ നിരാശാ പെടുത്താൻ പറ്റില്ല.. ബസിറങ്ങി.. വീട്ടിലേക്ക് നടന്നു അവൾ... ചെറിയ മൺപാത ഇരുവശത്തും നെല്ല് വിളഞ്ഞു നിൽക്കുന്നു കൊക്കുകൾ പാറി നടക്കുന്നു.. വീട്ടിൽ ചെന്ന് അമ്മയോട് ചോദിക്കണം മിഥുൻ പറഞ്ഞത്..

അവൻ നുണ ആവും പറഞ്ഞത് ഒരിക്കലും അമ്മ എന്നോട് പറയാതെ ക്യാഷ് വാങ്ങില്ല... അത്രയും ക്യാഷ് അമ്മ എന്തിനാവും വാങ്ങിയത്.. അവൾക് ആലോചിച്ചിട്ട് പിടികിട്ടിയില്ല.. എന്തായാലും വീട്ടിൽ ചെല്ലട്ടെ.. അവൾ കുറച്ചു സ്പീഡിൽ നടന്നു.. ണീം ണീം.. സൈക്കിളിന്റെ ബെൽ കേട്ടു അവൾ തിരിഞ്ഞു നോക്കി.... തമ്പ്രാട്ടി കുട്ടീടെ വണ്ടി എവിടെ... അതിൽ കേറിയ പിന്നെ കോലോത്തെ തമ്പ്രാട്ടി ആണെന്ന് ആണല്ലോ ചിലരുടെ വിചാരം.. നീ പോടാ മരമാക്രി... ഡീ പോത്തേ മുതിർന്നവരെ എടാ പോടാ എന്നാണോ വിളിക്കുന്നെ നിന്റെ അമ്മയെ ഞാനൊന്നു കാണട്ടെ... അത് തന്നെയാ ഞാനും ഓർത്തെ ടീച്ചറമ്മേ ഞാനൊന്നു കാണട്ടെ വഴിയിൽ പോന്ന പെമ്പിളരെ സൈറ്റ് അടിക്കാനാണോ മോനെ പഠിപ്പിച്ചെന്നു ചോദിക്കട്ടെ.. പെണ്ണോ... നീയോ... കൃഷ്ണ കൃഷ്ണ നീ കേട്ടില്ലേ ഇവൾ പെണ്ണാണെന്ന്... ദേ ഹരിയേട്ടാ കളിയാക്കുന്നേനും ഒരു പരിധിയൊക്കെ ഉണ്ട്.. അപ്പൊ നിനക്കറിയാം ഹരിയേട്ടന്ന് വിളിക്കാൻ അല്ലെ.. ഡീ പെണ്ണെ നീ വൈകിട്ട് അമ്പലത്തിൽ പോകുന്നില്ലേ പോണം ഹരിയേട്ടാ..

ചെന്നിട്ട് വേണം പോകാൻ ഇപ്പോ തന്നെ 5 30 കഴിഞ്ഞു.. എന്നാ നീ നടന്നോ ഞാൻ ഇതുവഴി പോകുവാ ആ കറിയാച്ചൻ മുതലാളിയെ ഒന്ന് കാണണം.. നമുക്ക് വൈകുന്നേരം അമ്പലത്തിൽ കാണാം.. എന്തിനാ കറിയാച്ചന്റെ മോളെ പെണ്ണുചോദിക്കാൻ ആണോ.. ആണെങ്കിൽ നിനക്കെന്താ.. എനിക്കൊന്നുമില്ലേ ആ പെണ്ണിന്റെ ഗതികേട്.. ഡീ നിന്നെ ഞാൻ.. അവൻ അവളെ അടിക്കാനായി കൈ ഉയർത്തി.. അവൾ ഓടിക്കളഞ്ഞു.. കാന്താരി നിനക്ക് വച്ചിട്ടുണ്ട് ഞാൻ.. അവൾ തിരിഞ്ഞു അവനെ കൊഞ്ഞനം കാണിച്ചിട്ട് ഓടിപോയി... രണ്ടുപേരുടെയും ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... കല്യാണിയുടെ അയൽവാസിയും അവളുടെ പ്രിയപ്പെട്ട ടീച്ചറുടെ ഒരേയൊരു മകനാണ് ഹരീന്ദ്രൻ... നല്ല വിദ്യാഭ്യസം ഉണ്ടായിട്ടും അമ്മയെ ഒറ്റയ്ക്കു ആക്കാതെ ജോലിക്കൊന്നും പോകാതെ അവൻ കൃഷി ഏറ്റെടുത്തു.. ഇപ്പോ നല്ലൊരു കൃഷി കാരൻ ആണ് ഹരി.... ആളൊരു ശുദ്ധനും എല്ലാവരുടെയും പ്രിയപെട്ടവനുമാണ്.. കല്യാണിയോട് ഒരു പ്രേതിക ഇഷ്ടം ആണ് ഹരിക്കും ശാരദ ടീച്ചർക്കും..

അവൾ എന്ത് വിഷമവും പറയുന്നതും അവരോടാണ്.. അമ്മേ..... ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവൾ അകത്തേക്കു കയറി... അടുക്കളയിൽ നിന്ന നന്ദിനി കൈ സാരിത്തുമ്പിൽ തുടച്ചുകൊണ്ട് ഹാളിലേക്ക് വന്നു എന്താടി കിടന്നു ഒച്ച വയ്ക്കുന്നെ.. അമ്മ ആ തമ്പിടെ മോന്റെ കൈന്നു ക്യാഷ് വല്ലോം വാങ്ങിയോ... നന്ദിനി ഞെട്ടി അവളെ നോക്കി... ഇവൾ എങ്ങനെ അറിഞ്ഞു.. അമ്മേ... അമ്മയുടെ അടുത്ത ചോദിച്ചേ വാങ്ങിയൊന്നു.. നീ അമ്മയെ ചോദിയം ചെയ്യാറായോ.. നന്ദന അമ്മയുടെ രെക്ഷയ്ക് എത്തി.. ഞാൻ ചേച്ചിയോട് അല്ല ചോദിച്ചേ... ആ ഞാൻ വാങ്ങി അതിനു നിനക്കെന്താ... എനികെന്താണെന്നോ.. അമ്മ വാങ്ങിയെങ്കിൽ ക്യാഷ് ചോദിക്കുന്നത് എന്നോടാ.. എന്തിനാ അമ്മേ എന്നെ എങ്ങിനെ വിഷമിപ്പിക്കുന്നേ.. ഞാൻ വാങ്ങി എങ്കിൽ ഞാൻ കൊടുത്തോളം നീ അതിൽ വിഷമിക്കണ്ട നന്ദ യ്ക്ക് ഒരു ആവശ്യം വന്നപ്പോ ഞാൻ വാങ്ങി... ചേച്ചിക് എന്താവശ്യം.. അത് നീ എന്തിനാ അറിയുന്നേ.. ഞാനറിഞ്ഞാൽ എന്താ... അമ്മേ ഇനി മറച്ചുവയ്ക്കണ്ട അവളോട്‌ പറ..

അവൾക് ദുബായിൽ ഒരു ജോലി ശെരി ആയി വിജയൻ (അമ്മാവൻ ) ശെരിയാക്കിയത് ഒരു ലക്ഷം രൂപയുടെ ആവശ്യം ഉണ്ടാരുന്നു അതിനാ വാങ്ങിയേ നീ അറിഞ്ഞ മുടക്കുമെന്നു കരുതി അതാ പറയാഞ്ഞേ... ചേച്ചിക് നല്ലത് വരുന്നത് ഞാൻ എന്തിനാ അമ്മേ മുടക്കുന്നെ.. ഞാനാ അമ്മയോട് പറഞ്ഞത് നിന്നോട് പറയണ്ടാന്നു.. നിനക്ക് എന്നോട് അസൂയ ആണ് നീ പോകുന്ന അമ്പലത്തിൽ നീ പ്രാത്ഥിക്കും എനിക്ക് ഈ ജോലി കിട്ടല്ലെന്നു.. ചേച്ചി.... അനാവശ്യം പറയല്ല് നിങ്ങൾക് വേണ്ടി മാത്രം അല്ലെ ഞാൻ ജീവിക്കുന്നെ അവൾ കരഞ്ഞുകൊണ്ട് ചുമരിലേക്ക് ചാരി.. എനിക്ക് വേണ്ടി ആണേൽ ആ ക്യാഷ് നീ കൊടുക്കും... അമ്മ വാ.. നന്ദ അമ്മയുടെ കൈൽ പിടിച്ചു മുറിയിലേക്കു പോയി.. എന്താ ഇവരൊക്കെ ഇങ്ങനെ... അവൾ കണ്ണുകൾ അമർത്തി തുടച്ചു മുറിയിൽ ചെന്ന് ബാഗ് വച്ചു കിണറ്റുകരയിൽ പോയി കുളിച്ചു വന്നു ഒരു ദാവണി ചുറ്റി മുടി കൊതിയിട്ട്.. അമ്പലത്തിലേക്ക് നടന്നു... തിരിച്ചു വരുമ്പോൾ 7 മണി കഴിഞ്ഞിരുന്നു.. ഹരി അമ്പലത്തിൽ വരുമെന്ന് പറഞ്ഞിട്ട് അവനെയും കണ്ടില്ല.. എന്നും വരുന്ന വഴി ആയോണ്ട് അവൾക് പേടി ഇല്ല..

പക്ഷെ എന്തോ ഇന്ന് ഒരു ഭയം മനസ്സിൽ... അമ്മയുടെ ചേച്ചിടെയും പെരുമാറ്റം അവളെ തളർത്തിയിരുന്നു അച്ഛനുണ്ടായിരുന്നുവെങ്കിൽ അവൾ ആശിച്ചു... അച്ഛനോളം അച്ഛൻ മാത്രം.... ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ വേഗത്തിൽ നടക്കാൻ തുടങ്ങി... മിഥുൻ ബുള്ളെറ്റ് അവൾക് മുന്നിലായി നിർത്തി.. ആഹാ ഇന്ന് ഒറ്റയ്ക്കു ഉള് അല്ലെ.. നിന്റെ ബോഡിഗാർഡ് എവിടെ... അവൾ ഒന്നും മിണ്ടാതെ പോകാൻ തുടങ്ങിയതും അവൻ വണ്ടിയിൽ നിന്നിറങ്ങി അവളെ തടഞ്ഞു മാറിനിക്ക് എനിക്ക് പോണം പൊയ്ക്കോ ഒരു അരമണിക്കൂർ കഴിഞ്ഞു... അവൻ അവളുടെ കൈൽ കടന്നുപിടിച്ചു അവന്റെ നെഞ്ചോട് ചേർത്ത് അവൾ അവനെ പിടിച്ചു തള്ളി ഓടാൻ നോക്കിയതും അവളുടെ ധാവണിയുടെ തുമ്പിൽ പിടിച്ചു വലിച്ചു പിന് കുത്തിയാവിടെവച്ചു കീറിപ്പോയി... വാടി ഇവിടെ അവൻ അവളെ വയറിൽ ചുറ്റിപിടിച്ചു പൊക്കിയെടുത്തു അവൾ നിലവിളിച്ചു... അപ്പോളേക്കും അവന്റെ മുതുകിൽ ഭാരമുള്ള എന്തോ വന്നു വീണു.. അവൻ അവളിലെ പിടി വിട്ടു.. അവൾ കുതറി മാറി... മിഥുൻ തിരിഞ്ഞു.. ഹരീന്ദ്രൻ....

അതേടാ ഹരീന്ദ്രനാ.. അവന്റെ കൈ പിടിച്ചു തിരിച്ചു പൂട്ടിട്ടു നിർത്തി ഹരി..... മൺവെട്ടി പിടിച്ചു തഴമ്പിച്ച കൈ ആണ് ഇതുകൊണ്ട് നിനക്കിട്ട് അറിഞ്ഞൊന്നു തന്നാൽ നീ പിന്നെ കാണില്ല... കല്ലൂ ഇവിടെ വാ... നിനക്ക് ഇവന് എന്തേലും കൊടുക്കാൻ ഉണ്ടോ കത്തുന്ന കണ്ണുകളോടെ അവനെ നോക്കിയിട്ട് അവന്റെ രണ്ടു കവിളിലും മാറിമാറി അടിച്ചു അവൾ... ഈ കൈകൊണ്ടു അല്ലെ നീ എന്റെ പെണ്ണിനെ തൊട്ടത്... ഹരി അവന്റെ കൈ മടക്കിയൊടിച്ചു എതിർക്കാൻ ശ്രെമിച്ചവനെ ചവിട്ടി വീഴ്ത്തി... ഇനി നീ ഇവളുടെ പിറകെ വന്ന ജീവനോടെ കാണില്ല നീ.. പറഞ്ഞുകൊണ്ട് കല്യാണിയെ ചേർത്തുപിടിച്ചു നടന്നു.. അവൾ അവന്റെ നെഞ്ചോരം ചേർന്ന് കരഞ്ഞുകൊണ്ട് നടന്നു... അയ്യെ ഇത്രയും ധൈര്യശാലി ആയ പെണ്ണ് കരയുന്നോ അതോ എന്റടുത്തേ ഒള്ളോ ധൈര്യം കാണിക്കൽ.. പെട്ടന്ന് അവൾ അവനെ മുറുക്കി കെട്ടിപിടിച്ചു...

എനിക്കാരുമില്ല ഹരിയേട്ടാ എല്ലാവരും ഒറ്റപെടുത്തുവാ എന്നെ.. അതിന്റെ കൂടെ ഇതും താങ്ങാനാവുന്നില്ല... അവന്റെ ഷർട്ട്‌ അവളുടെ കണ്ണീരിനാൽ കുതിർന്നു ആരാ പറഞ്ഞത് നിന്കാരുല്ലെന്നു.. തുറന്നു പറഞ്ഞില്ലെല്ലും ധാ ഈ നെഞ്ച് നിറയെ നീയാ.... കുട്ടി പാവാടയുമിട്ട് ഹരിയേട്ടാ എന്ന് വിളിച്ചുകൊണ്ടു ഓടിവന്നിരുന്ന എന്റെ കല്യാണിക്കുട്ടി അന്ന് മുതൽ ഇന്നുവരെ ഈ നെഞ്ചിൽ നീയാ വേറെ ആർക്കും സ്ഥാനാം കൊടുത്തിട്ടില്ല.. നീ പറയുന്ന ആ കറിയാച്ചന്റെ മോൾക്ക് പോലും... നിന്റെ മനസ്സിൽ ഞാനുണ്ടെന്നു എനിക്കറിയാം പെണ്ണെ... ഈ ഹരിയുടെ ശ്വാസം നിലയ്ക്കും വരെ ഈ കല്യാണിക്ക് കാവലായി ഹരീന്ദ്രൻ ഉണ്ടാവും.. ഉറപ്പ്... അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ പറഞ്ഞു..ആ രാത്രി ഒരിക്കലും അവസാനിക്കല്ലേ എന്നവൾ വെറുതെ ആശിച്ചു................ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story