പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 3

Priyappettaval

എഴുത്തുകാരി: സിനി സജീവ്‌

ഞാൻ പോട്ടെ... ഞാൻ കൊണ്ട് വിടാം വേണ്ട ഹരിയേട്ടാ ഇനി അത് മതി അമ്മയ്ക്ക് കുറ്റപ്പെടുത്താൻ എന്നാ പൊയ്ക്കോ.. മം... അവൾ അവനെ തിരിഞ്ഞു നോക്കിയിട്ട് വീട്ടിലേക്ക് പോയി അമ്മയുo ചേച്ചിയും tv യുടെ മുന്നിലായിരുന്നു.. തനു പഠിക്കുവായിരുന്നു അവൾ ധാവണിയുടെ തുമ്പെടുത്തു പുതച്ചു കീറിയ ഭാഗം മറച്ചു... ഓ.. വന്നോ.. നീ എന്താ ഇന്ന് താമസിച്ചേ.. നട അടയ്ക്കാൻ താമസിച്ചു... അവൾ മുറിയിൽ കയറി വാതിലടച്ചു ഡ്രസ്സ്‌ മാറി.. അടുക്കളയിലേക്ക് നടന്നു.... അമ്മേ എല്ലാരും കഴിച്ചോ.. ഞങ്ങൾ ഒക്കെ കഴിച്ചു നിനക്കുളത് ടേബിളിൽ അടച്ചുവച്ചിട്ടുണ്ട്... കഴിച്ചിട്ട് പോയി മണികുട്ടിയെ കേട്ട്... ഞാൻ കെട്ടിയില്ല.. ആ... ഞാൻ കെട്ടിക്കോളം... അവൾ കഴിച്ചു കഴിഞ്ഞു മണികുട്ടിയെ കെട്ടാനായി തൊഴുത്തിലേക് ചെന്ന്.. പെട്ടന്ന് ആരോ വയറിൽ ചുറ്റിപിടിച്ചു തൊഴുത്തിനകത്തേക് വലിച്ചു.. അവൾ ഞെട്ടി നിലവിളിക്കാൻ ഒരുങ്ങിയതും അവളുടെ വാ പൊത്തി.. ഒച്ചവയ്ക്കല്ലേ ഞാനാ.. അവൻ അവളെ തനിക്കു നേരെ തിരിച്ചു നിർത്തി... ഹരിയേട്ടൻ... ഈ ഹരിയേട്ടന്റെ കാര്യം പേടിച്ചുപോയി ഞാൻ...

നിന്നെ ഒറ്റയ്ക്ക് വിട്ടുപോകാൻ മനസ്സ് അനുവദിച്ചില്ല... അതാ ഇവിടെ വന്നത് എനിക്കറിയാം നീ തൊഴുത്തിലേക്ക് വരുമെന്ന് അതാ ഇവിടെ കാത്തു നിന്നത്... വല്ലാതെ പേടിച്ചു ഞാൻ... അവൻ മുഖം അവളുടെ മുഖത്തിനരികിലേക്ക് കൊണ്ട് വന്നു അവന്റെ ശ്വാസം അവളുടെ മുഖത്തടിച്ചു... അവൾ ഇമകൾ ഉയർത്തി അവനെ നോക്കി അവൻ അവളുടെ മുഖത്തേക്ക് മുഖം താഴ്ത്തിയതും അവനെ പിറകിലേക്ക് തള്ളിക്കൊണ്ട് അവൾ അകത്തേക്ക് ഓടി... അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... അവൾ ചിരിച്ചുകൊണ്ട് ചെന്ന് നിന്നത് നന്ദനയുടെ മുന്നിൽ.. എന്താടി... ഒന്നുമില്ല.. മം... അവൾ അകത്തേക്ക് പോയതും നന്ദനയുടെ മുഖം ദേഷ്യത്താൽ വിറച്ചു... വെറും ഏഴാംകൂലി ആയ ഇവൾക്ക് സമ്പന്നനും വിദ്യാഭ്യസവും ഉള്ള ഹരിയേട്ടനെ കിട്ടിയാൽ അത് സഹിക്കാൻ കഴിയില്ല.. ഇവൾ എന്നും ഈ തൊഴുത്തിൽ കിടക്കണം എന്നേക്കാൾ ഉയരങ്ങളിൽ ഇവൾ എത്തരുത് അത് സഹിക്കാൻ കഴിയില്ല... ദുബൈയിലെ ജോലിയെക്കാളും അന്തസ് ഹരിയുടെ ഭാര്യ എന്നാ പദവിയാണ്... ഹരി നന്ദനയ്ക്ക് സ്വന്തം ആണ് കല്യാണിയ്ക്ക് സ്വന്തമല്ല...

എങ്ങനെയും സ്വന്തമാക്കണം..... ഹരിയെ നേർ വഴിയിൽ സ്വന്തം ആക്കാൻ കഴിയില്ല വളഞ്ഞ വഴിയിൽ കൂടിയേ നടക്കൂ... അതിനു എന്താ ചെയേണ്ടത് അവൾ മനസ്സിൽ പല പ്ലാനുകൾ നെയ്തുകൂട്ടി... പിറ്റേന്ന് രാവിലെ പാല് കൊണ്ട് കൊടുത്തു അമ്പലത്തിൽ പോയിട്ട് അവൾ ഷോപ്പിലേക് പോയി മാനേജർ ലീവ് ആയതിനാൽ ലേറ്റ് ആയി ചെന്നതിന് ആരും ഒന്നും പറഞ്ഞില്ല... വൈകിട്ട് കുറച്ചു നേരത്തെ അവൾ വീട്ടിലേക്ക് പോയി... വഴിയിൽ ഹരിയെ കണ്ടതും ഇല്ല... വീട്ടിൽ എത്തുമ്പോൾ നല്ല ആൾക്കൂട്ടം ആയിരുന്നു വീടിനുമുറ്റത്തു...എന്തുപറ്റി അമ്മയ്ക്ക് എന്തെങ്കിലും.. അവൾ വണ്ടി മുറ്റത്തേക്കിട്ടു ആൾക്കൂട്ടത്തെ മാറ്റി നോക്കി... തലകുനിച്ചു പടിയിൽ നന്ദച്ചി ഇരിപ്പുണ്ട് അമ്മ വലിയ വായിൽ കരയുന്നു.. തനുവും അവിടെയുണ്ട്.. ഇനി അച്ഛന്റെ കാര്യം എന്തെങ്കിലും അറിഞ്ഞുകാണുമോ.. എന്താ.. എന്തുപറ്റി... ചോദിച്ചുകൊണ്ട് മുന്നോട്ട് കയറി നിന്നപ്പോൾ ആണ് ഹരിയേട്ടനും ടീച്ചറമ്മയും നിൽക്കുന്ന കണ്ടത്... പെട്ടന്ന് ശാരദ ടീച്ചറുടെ ശബ്ദം മുഴങ്ങികേട്ടു.. എന്റെ മകൻ ഹരീന്ദ്രൻ നന്ദനയെ വിവാഹം ചെയ്യും...

കല്യാണി ഞെട്ടി ഹരിയെ നോക്കി... അവൾക്കു ഒന്നും മനസിലായില്ല... അവളുടെ കണ്ണുകൾ കലങ്ങി... കല്യാണിയെ കണ്ടതും ഹരി അവള്കരികിൽ എത്തി... നീയും എന്നെ തോൽപിച്ചു കളഞ്ഞു... അവൻ അത്രയും പറഞ്ഞതിന് ശേഷം റോഡിലേക്കിറങ്ങി.... എന്ത് നല്ല ചെക്കനായിരുന്നു അതിന്റെ ഒക്കെ മനസ്സിൽ ഇത്രയും വിഷം ഉണ്ടായിരുന്നോ... പിറുപിറുത്തുകൊണ്ട് ആൾകാർ വീടൊഴിഞ്ഞു.... എന്തൊക്കെയാ ഇവിടെ നടക്കുന്നെ... ഉച്ചത്തിൽ ചോദിച്ചുകൊണ്ട് അവൾ അമ്മയ്ക്കരികിൽ എത്തി ഞാൻ പറമ്പിൽ പശുനെ കെട്ടാൻ പോയ നേരത്തിനു അവൻ നമ്മുടെ നന്ദ മോളെ.... ആ അമ്മ പൊട്ടിക്കരഞ്ഞു.... അവൾക്കു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. എന്താ ചേച്ചി ഉണ്ടായത്... നിന്നോട് അമ്മ പറഞ്ഞില്ലേ പിന്നെ ഇനി ഞാൻ അവർത്തിക്കണോ... അവൾ വെട്ടിത്തിരിഞ്ഞു അകത്തേക്ക് അകത്തേക്ക് കയറിപ്പോയി അമ്മേ ഇതൊന്നും സത്യമല്ല... ഹരിയേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല.. നിന്റെ ചേച്ചിയല്ലേ അവൾ.. അവൾക്കു ഒരാപത് വന്നപ്പോൾ നീ അവളുടെ കൂടെ നിക്കാതെ അങ്ങനെ ആക്കിയവന്റെ കൂടെ നിൽക്കുന്നോ..

അമ്മേ അത്... നീ ഒന്നും പറയണ്ട അവൻ അവളെ കെട്ടിക്കോളും... അവരും അകത്തേക്ക് പോയി ചേച്ചി എന്തൊക്കെയാ ഇവിടെ നടക്കുന്നെ... ഹരിയേട്ടൻ ഇങ്ങനെ ഒക്കെ ചെയ്യുമോ.. ഇല്ല മോളെ ഇതിലെന്തോ ചതിയുണ്ട്.. ഞാൻ ഹരിയേട്ടനെ കണ്ടിട്ട് വരാം.. അവൾ ശാരദ ടീച്ചറുടെ വീട്ടിലേക്ക് നടന്നു... അവിടെ ചെന്നപ്പോൾ ഹരിയേട്ടൻ കസേരയിൽ ഇരിക്കുന്ന ടീച്ചറമ്മയുടെ താഴെ തറയിൽ ഇരുന്നു.. ഞാൻ നിരപരാധി ആണ് അമ്മേ എന്ന് പറയുകയായിരുന്നു.... ഹരിയേട്ടാ.. കല്യാണി... നീയും എന്നെ തെറ്റുകാരൻ അയണോ കാണുന്നെ.. നന്ദന മനപ്പൂർവം ചെയുന്നതാടി... നീയല്ലാതെ എന്റെ മനസ്സിൽ ആരൂല്ലടി ഞാൻ അവളെ ആ കാണാല്ലേ കണ്ടിട്ടുമില്ല.. നീയെങ്കിലും എന്നെ ഒന്നു വിശ്വസിക്കു.. ഹരിയേട്ടാ എന്താ നടന്നത്.. കണ്ണുകൾ അമർത്തി തുടച്ചു അവൾ ചോദിച്ചു.. ഇപ്പൊ എനിക്ക് ഇങ്ങനെ സംഭവിക്കാൻ കാരണം നീയും കൂടിയാണ്... ഞാനോ... ഹരിയേട്ടൻ എന്തൊക്കെ പറയുന്നേ നിന്റെ ഫോൺ എവിടെ... അത് രാവിലെ നോക്കിയപ്പോൾ കണ്ടില്ല സമയം പോയൊണ്ട് എടുക്കാതെ പോയി.. അതിൽ നിന്നും എനിക്ക് മെസ്സേജ് വന്നു നിനക്ക് നല്ല പനിയാണ് അമ്മയും ചേച്ചിയും ഇല്ല നീ ഒറ്റയ്ക്കാണ് ഹോസ്പിറ്റലിൽ കൊണ്ടു പോകുമോ എന്ന് ചോദിച്ചു.. ഞാൻ അവിടെ വന്നപ്പോൾ ഡോർ തുറന്നു കിടക്കുവായിരുന്നു..

വിളിച്ചുകൊണ്ടു അകത്തു കയറിയപ്പോൾ വാതിലിനു പിന്നിൽ മറഞ്ഞുനിന്ന നന്ദന വാതിൽ അടച്ചു.. അവൾക്കു എന്നെ ഇഷ്ടം ആണ് അവളെ കല്യാണം കഴിക്കണം പോലും.. പറ്റില്ല എന്ന് പറഞ്ഞു വാതിൽ തുറക്കാൻ ചെന്നതും അവൾ എന്നെ കെട്ടിപിടിച്ചു.. വലിച്ചുമാറ്റി കവിളിൽ ആഞ്ഞടിച്ചു വാതിൽ തുറന്നതും അവൾ സ്വന്തം വസ്ത്രം വലിച്ചുകീറി നിലവിളിച്ചു... അപ്പോൾ നിന്റെ അമ്മ കയറിവന്നു സീനാക്കി... അമ്മ വന്നു ഞാൻ അവളെ കെട്ടുമെന്ന് പ്രെഖ്യപിക്കുകയും ചെയ്തു... എന്റെ ഭാഗം കേൾക്കാൻ ആരും തയാറായില്ല... ശാരദ ടീച്ചർക്ക്‌ ഒരു വിലയുണ്ട് ഈ നാട്ടിൽ അത് നീയായി കളഞ്ഞു കുളിക്കല്ല്.. എന്റെ മകനാണ് നീ എങ്കിൽ നീ നന്ദനയെ വിവാഹം ചെയ്യും.. ഞാൻ വാക്ക് കൊടുത്തതാണ് അത് നിങ്ങൾ തെറ്റിച്ചാൽ പിന്നെ എന്നെ ജീവനോടെ നീ കാണില്ല... അവർ ഹരിയോട് പറഞ്ഞിട്ട് തിരിഞ്ഞു കല്യാണിയെ നോക്കി.. നിന്റെ മനസ്സിൽ എന്തെങ്കിലും മോഹം ഉണ്ടെങ്കിൽ ഇപ്പോൾ ഇവിടെ കളഞ്ഞിട്ടു പൊയ്ക്കോണം... ഇവൻ ഇനി മുതൽ നിന്റെ ചേച്ചിയുടെ ഭർത്താവാണ് അത് മറക്കല്ലു... നിനക്ക് പോകാം അവർ വഴിയിലേക്കു കൈചൂണ്ടി.. നിസ്സഹായനായി നിൽക്കുന്ന ഹരിയെ നോക്കിയിട്ട് അവൾ വഴിയിലേക്ക് ഇറങ്ങി നടന്നു... കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകിക്കൊണ്ടിരുന്നു... അവസാന ആശ്രയവും കൈവിട്ടു പോയി... അമ്മയും ചേച്ചിയും തോൽപിച്ചു കളഞ്ഞു... അവൾ അമ്പലനടയിൽ ചെന്നു കണ്ണനോട് സങ്കടങ്ങൾ തീരുവോളം കരഞ്ഞു പറഞ്ഞു... പിന്നെ എന്തെക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ കണ്ണുകൾ അമർത്തി തുടച്ചു വീട്ടിലേക്ക് നടന്നു................. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story